"ജി. എച്ച്. എസ്. എസ്. തായന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

17,418 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  തിങ്കളാഴ്ച്ച 22:32-നു്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 185: വരി 185:


കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ഈ വർഷത്തെ ഇൻസ്പെയർ അവാർഡിന് ലിറ്റിൽ കൈറ്റ്സ് അംഗമായ ഹരിശങ്കർ അർഹനായി.
കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ഈ വർഷത്തെ ഇൻസ്പെയർ അവാർഡിന് ലിറ്റിൽ കൈറ്റ്സ് അംഗമായ ഹരിശങ്കർ അർഹനായി.
==='''2025 - 2026 അധ്യയന വർഷത്തെ സ്കൂളിലെ പ്രവർത്തനങ്ങൾ'''===
==='''പ്രവേശനോത്സവം - 2025'''===
[[പ്രമാണം:12049 KSD PRAVESHANOTHSAVAM2.jpg|400px|center]]<br>
[[പ്രമാണം:12049 KSD PRAVESHANOTHSAVAM1.jpg|400px|center]]<br>
തായന്നൂർ ഗവ: ഹയർസെക്കന്ററി സ്കൂളിൽ ഈ വർഷത്തെ പ്രവേശനോത്സവം വ്യത്യസ്തമായ പരിപാടികളോടെ സംഘടിപ്പിച്ചു. രക്ഷിതാക്കളോടൊത്ത് എത്തിയ കുട്ടികളെ വാദ്യമേളത്തിന്റെ അകമ്പടിയോടെ സ്കൂളിലേക്ക് ആനയിച്ചു. അധ്യാപകരും പി.ടി.എ അംഗങ്ങളും രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരും ഘോഷയാത്രയിൽ പങ്കെടുത്തു. സ്കൂൾ പ്രിൻസിപ്പാൾ പി.എം അബ്ദുൽ റഹ്മാൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ കാസർഗോഡ് ജില്ല പഞ്ചായത്ത് കള്ളാർ ഡിവിഷൻ മെമ്പർ ശ്രീ ഷിനോജ് ചാക്കോ അധ്യക്ഷസ്ഥാനം വഹിച്ചു. സ്കൂൾ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം കാസർഗോഡ് ജില്ല പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൻ അഡ്വ.സരിത എസ്.എൻ. നിർവ്വഹിച്ചു. ഇതോടൊപ്പം കാസർഗോഡ് ജില്ല പഞ്ചായത്ത് സ്കൂളിന് അനുവദിച്ച വിവിധ പദ്ധതികളായ നവീകരിച്ച പ്രൈമറി കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ്സ് റൂം, RO വാട്ടർ പ്യൂരിഫയർ, സ്റ്റീം കുക്കർ യൂണിറ്റ്, HSS കുടിവെള്ള പദ്ധതി ഇവയുടെ ഉദ്ഘാടനവും നടന്നു. ഈ വർഷത്തെ SSLC, +2  പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും A+ നേടിയ കുട്ടികൾക്കും LSS, USS സ്കോളർഷിപ്പ് നേടിയ കുട്ടികൾക്കും കേന്ദ്രശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ Inspire Award നേടിയ കുട്ടിക്കും പരപ്പ ബ്ലോക്ക് വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർപേഴ്സൻ ശ്രീമതി. രജനികൃഷ്ണൻ ഉപഹാരം നൽകി. LKGയിലേക്കും ഒന്നാംക്ലാസ്സിലേക്കും പ്രവേശനം നേടിയ മുഴുവൻ കുട്ടികൾക്കും സൗജന്യമായി സ്കൂൾ ബാഗ് വിതരണം ചെയ്തു. കോടോം ബോളൂർ ഗ്രാമപഞ്ചായത്ത് 15-ാം വാർഡ് മെമ്പർ ശ്രീ രാജീവൻ ചീരോൽ, 14-ാം വാർഡ് മെമ്പർ ശ്രീ ഇ.ബാലഷ്ണൻ, മുൻ SMC ചെയർമാൻ ശ്രീ. വർഗ്ഗീസ് എണ്ണപ്പാറ, സ്കൂൾ വികസന സമിതി വൈസ് പ്രസിഡണ്ട് ശ്രീ.കരുണാകരൻ നായർ, പി.ടി.എ പ്രസിഡണ്ട് ശ്രീ. ഇ.രാജൻ, SMCചെയർമാൻ ശ്രീ.ഷൺമുഖൻ സി, മുൻ പി.ടി.എ പ്രസിഡണ്ട് ശ്രീ രാജൻ ബി, MPTA പ്രസിഡണ്ട് ശ്രീമതി പ്രീതി എന്നിവർ ചടങ്ങിന് ആശംസ അർപ്പിച്ച് സംസാരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ചടങ്ങിന് നന്ദി അറിയിച്ചു.
=== പരിസ്ഥിതിദിനാഘോഷം ===
[[പ്രമാണം:12049 KSD ENVIRONMENTDAY1.jpg|ഇടത്ത്‌|ലഘുചിത്രം|428x428ബിന്ദു|JUNE 5 ]].
തായന്നൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിൽ ഈ വർഷത്തെ പരിസ്ഥിതിദിനം മികവുറ്റരീതിയിൽ ആഘോഷിച്ചു. സ്കൂൾ അസംബ്ലി ചേർന്നു. പ്രധാനാധ്യാപിക ബിന്ദു ടീച്ചർ പരിസ്ഥിതിദിനാചരണം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് ദിനാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. തുടർന്ന് വൃക്ഷത്തൈനടീൽ നടന്നു. കുട്ടികളും വൃക്ഷത്തൈനട്ട് പരിപാടിയുടെ ഭാഗമായി. ഉച്ചയ്ക്കുശേഷം പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട പോസ്റ്റർരചന, പരിസ്ഥിതിദിനക്വിസ്, പ്രസംഗം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.
=== വായനദിനം ===
ഈ വർഷത്തെ വായനദിനം തായന്നൂർ ഗവ: ഹയർസെക്കന്ററി സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. സ്കൂൾ അസംബ്ലിയിൽ വായനയുടെ പ്രധാന്യത്തെക്കുറിച്ച് പ്രധാനാധ്യാപിക ബിന്ദുടീച്ചർ സംസാരിച്ചു. അസംബ്ലിയിൽ വച്ച് കുട്ടികൾ വായനദിന പ്രതിജ്ഞ ചൊല്ലി. മൂന്നാം ക്ലാസ്സിലെ കുട്ടികൾ തയ്യാറാക്കിയ തായന്നൂർവാണി എന്ന പത്രം ബിന്ദുടീച്ചർ പ്രകാശനം ചെയ്തു. പത്രം തയ്യാറാക്കിയ കുട്ടികൾ ഇതിലെ വാർത്തകൾ പരിചയപ്പെടുത്തി. നാലാം ക്ലാസ്സിലെ കുട്ടികൾ തയ്യാറാക്കിയ ആസ്വാദനക്കുറിപ്പുകളുടെ സമാഹാരവും ബിന്ദു ടീച്ചർ പ്രകാശനം ചെയ്തു. ഇതിനു പിന്നിൽ പ്രവർത്തിച്ച കുട്ടികളെ ടീച്ചർ അഭിനന്ദിച്ചു. ഉച്ചയ്ക്ക് ശേഷം ക്ലാസ്സ്തല ക്വിസ് മത്സരം സംഘടിപ്പിച്ചു. ജൂൺ 19 മുതൽ 25 വരെ നടക്കുന്ന വായനാവാരാചരണത്തിൽ വ്യത്യസ്തമായ നിരവധി പരിപാടികൾ സംഘടിപ്പിച്ചു. 
=== അന്താരാഷ്ട്രയോഗദിനം/ലോകസംഗീതദിനം ===
ജൂൺ 23 തിങ്കളാഴ്ചയാണ് യോഗദിനപരിപാടികൾ സംഘടിപ്പിച്ചത്. യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും സംഗീതത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രാധാനാധ്യാപിക ബിന്ദുടീച്ചർ സംസാരിച്ചു. തുടർന്ന് കുട്ടികൾ യോഗപരിശീലനം നടത്തി.
=== വായനാവാരാചരണം സമാപനം ===
തായന്നൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിൽ വായനവാരാചരണം സംഘടിപ്പിച്ചു. വാരാചരണത്തിന്റെ സമാപന പരിപാടികളുടെ ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പാൾ അബ്ദുൽ റഹ്മാൻ സാർ നിർവ്വഹിച്ചു. മുഖ്യപ്രഭാഷണവും നടത്തി.  സ്റ്റാഫ് സെക്രട്ടറി ദീപടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ശ്രീ. ഇ.രാജൻ അധ്യക്ഷസ്ഥാനം അലങ്കരിച്ചു. മികച്ച ആസ്വാദനക്കുറിച്ച് തയ്യാറാക്കിയ ലിറ്റിൽകൈറ്റ്സ് അംഗം 9-ാംക്ലാസ്സിലെ അശ്വന്ത് ജനീഷിന് ഉപഹാരം നൽകി. 2-ാം ക്ലാസ്സിലെ ശിവാത്മിക കവിതയും 3-ാം ക്ലാസ്സിലെ ദൃശ് നാരായൺ പ്രസംഗവും അവതരിപ്പിച്ചു. സ്കൂൾ പ്രധാനാധ്യാപിക ബിന്ദുടീച്ചർ, അധ്യാപികമാരായ ദീപ ടീച്ചർ, ശില്പടീച്ചർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.  സീനിയർ അസിസ്റ്റന്റ് സിജിടീച്ചർ ചടങ്ങിന് ഔപചാരികമായി നന്ദി അറിയിച്ചു. 
=== അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം ===
അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം വിവിധ പരിപാടികളോടെ സ്കൂളിൽ സംഘടിപ്പിച്ചു. മഴ കാരണം രാവിലെ അസംബ്ലി നടത്താൻ കഴിഞ്ഞില്ലെങ്കിലും ലഹരിവിരുദ്ധ സന്ദേശവും ലഹരിവിരുദ്ധ പ്രതിജ്ഞയും നടത്തി. കാലാവസ്ഥ തെളിഞ്ഞതോടെ ലഹരിവിരുദ്ധറാലി സംഘടിപ്പിച്ചു. തയ്യാറാക്കിയ പ്ലക്കാർഡുകളുമായി എല്ലാ കുട്ടികളും റാലിയിൽ പങ്കെടുത്തു. കായികാധ്യാപിക രേഷ്മടീച്ചറുടെ നേതൃത്വത്തിൽ സൂംബാഡാൻസ് നടത്തി. കുട്ടികൾ വളരെ ആവേശത്തോടെ ഇതിൽ പങ്കെടുത്തു. ലഹരിവിരുദ്ധ സന്ദേശം കൈമാറുന്ന എയ്റോബിക് ഡാൻസും കുട്ടികൾ അവതരിപ്പിച്ചു. ലഹരിവിരുദ്ധബോധവത്കരണം ലക്ഷ്യമാക്കുന്ന പാട്ടുകൾ, പ്രസംഗം എന്നിവയും സംഘടിപ്പിച്ചു.
==='''പുസ്തകവണ്ടിയുടെ പുസ്തക പ്രദർശനവും വിപണനവും'''===
[[പ്രമാണം:12049 KSD PUSTHAKAVANDI1.jpg|400px|center]]<br>
<gallery mode="packed-hover">
പ്രമാണം:12049 KSD PUSTHAKAVANDI2.jpg
പ്രമാണം:12049 KSD PUSTHAKAVANDI3.jpg
പ്രമാണം:12049 KSD PUSTHAKAVANDI4.jpg
പ്രമാണം:12049 KSD PUSTHAKAVANDI5.jpg
</gallery>
തായന്നൂർ ഗവ: ഹയർസെക്കന്ററി സ്കൂളിൽ ബഷീർദിനത്തോടനുബന്ധിച്ച് ജൂലായ് 3,4 തീയതികളിൽ പുസ്തകവണ്ടിയുടെ പുസ്തകോത്സവം സംഘടിപ്പിച്ചു. പൊതുജനങ്ങളുടെ പങ്കാളിത്തംകൂടി ഉറപ്പുവരുത്തിയ ഈ പരിപാടിയിൽ സ്കൂൾ പ്രിൽസിപ്പാൾ ശ്രീ പി.എം.അബ്ദുൽ റഹ്മാൻ മാസ്റ്റർ സ്വാഗത ഭാഷണം നടത്തി. പി.ടി.എ പ്രസിഡണ്ട് ശ്രീ. ഇ.രാജൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് 15-ാം വാർഡ് മെമ്പർ ശ്രീ.രാജീവൻ ചീരോൽനിർവ്വഹിച്ചു. SMC ചെയർമാൻ ശ്രീ ഷൺമുഖൻ, SRG കൺവീനർ ദൃശ്യടീച്ചർ, സ്റ്റാഫ് സെക്രട്ടറി ദീപടീച്ചർ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. പുസ്തകവണ്ടിയുടെ സംഘാടകൻ ശ്രീ നബീൽ ഒടയഞ്ചാൽ പുസ്തകോത്സവത്തെക്കുറിച്ച് സംസാരിച്ചു. പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ ചടങ്ങിന് ഔപചാരികമായി നന്ദി അറിയിച്ചു. ജൂലൈ 3,4 വ്യാഴം, വെള്ളി ദിവസങ്ങളിൽ പുസ്തകപ്രദർശനവും വിപണനവും നടന്നു. പൊതുജനങ്ങൾക്കും പ്രവേശനം ഒരുക്കിയിരുന്നു.
=== ബഷീർദിനം ===
<gallery mode="packed-hover">
പ്രമാണം:12049 KSD BASHEERDAY1.jpg
പ്രമാണം:12049 KSD BASHEERDAY2.jpg
</gallery>
ബഷീർദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. LP,UP,HSതലത്തിലെ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. ബഷീർ കഥാപാത്രങ്ങളുടെ അവതരണം, ബഷീർകൃതികളുടെ ദൃശ്യാവിഷ്കാരം, ബഷീർക്വിസ് തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.
ഉച്ചയ്ക്ക് 2 മണിക്ക് ആകാശമിഠായി എന്ന പേരിൽ ഹോസ്ദുർഗ്ഗ് BPC ശ്രീ സനൽകുമാർ വെള്ളുവ ബഷീർ അനുസ്മരണം നടത്തി. പ്രധാനാധ്യാപിക ബിന്ദുടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ. പ്രസിഡണ്ട് ശ്രീ.ഇ.രാജൻ അധ്യക്ഷസ്ഥാനം വഹിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീമതി സിജി.വി.വി, ബ്രിജേഷ് മാഷ്, LP SRG കൺവീനർ പ്രിനിടീച്ചർ എന്നിവർ ചടങ്ങിന് ആശംസയർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ദീപ ടീച്ചർ ചടങ്ങിന് നന്ദിയറിയിച്ചു സംസാരിച്ചു.
=== പേരന്റിങ്ങ് ക്ലാസ്സ്/ക്ലാസ്സ് പി.ടി.എ യോഗം ===
ജൂലായ് 10 വ്യാഴാഴ്ച ഉച്ചക്ക് 2മണിക്ക് രക്ഷിതാക്കൾക്ക് പേരന്റിങ്ങ് ക്ലാസ്സ് സംഘടിപ്പിച്ചു. സ്കൂളിലെ സൗഹൃദക്ലബ്ബ് കോർഡിനേറ്റർ ശ്രീമതി സുജിത മേലത്ത് പേരന്റിങ്ങ്ക്ലാസ്സ് കൈകാര്യം ചെയ്തു. തുടർന്ന് 1 മുതൽ 9 വരെയുള്ള ക്ലാസ്സിന്റെ പി.ടി.എ.യോഗവും നടന്നു.
236

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2913275" എന്ന താളിൽനിന്ന് ശേഖരിച്ചത്