"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 124: | വരി 124: | ||
== '''പേരശ്ശന്നൂരിന്റെ അഭിമാന താരകങ്ങൾ''' == | == '''പേരശ്ശന്നൂരിന്റെ അഭിമാന താരകങ്ങൾ''' == | ||
[[പ്രമാണം:ക്വിസ് വിജയി.png| | {| class="wikitable" | ||
[[പ്രമാണം:ഉപന്യാസ വിജയി.png| | |+ | ||
[[പ്രമാണം:ഇൻസ്‍പയർ അവാർഡ് വിജയി.png| | |[[പ്രമാണം:ക്വിസ് വിജയി.png|thumb|'''ചെസ് വിജയി - ദേവദർശ്.ആർ'''|നടുവിൽ|400x400ബിന്ദു]] | ||
|[[പ്രമാണം:ഉപന്യാസ വിജയി.png|thumb|'''ഉപന്യാസ വിജയി-സൽമഷെറിൻ'''|നടുവിൽ|400x400ബിന്ദു]] | |||
|[[പ്രമാണം:ഇൻസ്‍പയർ അവാർഡ് വിജയി.png|thumb|'''ഇൻസ്‍പയർ അവാർഡ് വിജയി- അഭിനന്ദ്'''|നടുവിൽ|400x400ബിന്ദു]] | |||
|} | |||
18:55, 10 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| സ്‍കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2024-25 ലെ SSLC പരീക്ഷ ഫലം പ്രഖ്യാപിച്ചു. GHSS പേരശ്ശന്നൂരിന് ചരിത്ര വിജയം
അക്കാദമിക നിലവാരം ഉറപ്പാക്കാൻ ചോദ്യവും, മൂല്യനിർണയവും കടുപ്പിച്ചിട്ടും എസ്.എസ്.എൽ.സി പരീക്ഷയിൽ തുടർച്ചയായി ഏഴാം തവണയും 100% വിജയം കൊയ്‍തുകൊണ്ട് ജി.എച്ച്. എസ് എസ് പേരശ്ശന്നൂർ ജൈത്രയാത്ര തുടരുന്നു.
110 കുട്ടികൾ പരീക്ഷ എഴുതിയതിൽ 12 ഫുൾ എ പ്ലസും, ഏഴ് 9 എ പ്ലസും നേടിയത് വിജയത്തിന്റെ മാറ്റുകൂട്ടി.
ഫുൾ എ പ്ലസ് 11 % എന്നത് കുറ്റിപ്പുറം ഉപജില്ലയിലെ ഏറ്റവും മികച്ച വിജയമാണ്.
..................................................................................................................................................................................................................................................................................
2025 ലെ LSS USS പരീക്ഷയിൽ GHSS പേരശ്ശന്നൂരിന് ഉജ്ജ്വല വിജയം
SSLC പരീക്ഷയിൽ ഏഴാം തവണയും100% വിജയം നേടിയ ജി.എച്ച്. എസ്എസ് പേരശ്ശന്നൂർ സ്‍കൂളിന് ഇരട്ടിമധുരമായി 2025 ലെ LSS-USS പരീക്ഷയിൽ ഉജ്ജ്വല വിജയം.
6 കുട്ടികൾക്ക് യു.എസ്.എസും ,2 കുട്ടികൾക്ക് എൽ.എസ്.എസും ലഭിച്ചു. ചിട്ടയായ പരിശീലനത്തിലുടെ നേടിയ ഈ വിജയം സ്‍കൂളിന്റെ ക്രമമായ പഠന പുരോഗതിക്ക് ഒരു പൊൻ തൂവലാണ്.ഗൃഹ സന്ദർശനം നടത്തി പരീക്ഷകളിൽ വിജയം നേടിയ കുട്ടികളെ മധുരവും മെഡലും നൽകി ആദരിച്ചു.

...........................................................................................................................................................................................................................................................................................
2024-25 കുറ്റിപ്പുറം പഞ്ചായത്ത് കായികമേള 11-1-2025
2024-25 കുറ്റിപ്പുറം പഞ്ചായത്ത് തല കായികമേളയിൽ ജി.എച്ച്.എസ്.എസ് പേരശ്ശന്നൂർ ഓവറോൾ വിജയികളായി.

എൽ.പി മിനി, എൽ.പി കിഡീസ്,യു.പി. കിഡീസ് എന്നീ വിഭാഗങ്ങളിൽ ഓവറാൾ ഒന്നാം സ്ഥാനം നേടിയാണ് സ്‍കൂൾ ചരിത്ര വിജയം കരസ്ഥമാക്കിയത്.

.......................................................................................................................................................................................................................................................................................
2024-25 ശാസ്‍ത്രോത്സവം
2024-25 കുറ്റിപ്പുറം ഉപജില്ല ശാസ്‍ത്രോത്സവത്തിൽ ജി.എച്ച്.എസ്,എസ് പേരശ്ശന്നൂർ ഓവറോൾ മൂന്നാം സ്ഥാനം നേടി.
2023 SSLC പരീക്ഷ 100%വിജയം
അഞ്ചാം തവണയും പേരശ്ശന്നൂർ സ്കൂളിന് എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം. 134 കുട്ടികൾ പരീക്ഷ എഴുതിയതിൽ 12 ഫുൾ എ പ്ലസും മൂന്ന് ഒൻപത് എ പ്ലസും ലഭിച്ചത് വിജയത്തിന്റെ മാറ്റുകൂട്ടി


....................................................................................................................................................................................................................................................................................
2024 SSLC പരീക്ഷ 100%വിജയം
ആറാം തവണയും പേരശ്ശന്നൂർ സ്കൂളിന് എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം. 131 കുട്ടികൾ പരീക്ഷ എഴുതിയതിൽ 7 ഫുൾ എ പ്ലസും 2 ഒൻപത് എ പ്ലസും ലഭിച്ചത് വിജയത്തിന്റെ മാറ്റുകൂട്ടി


.......................................................................................................................................................................................................................................................................................
ചെസ് മത്സരത്തിൽ കിരീടം 27-8-2024

കുറ്റിപ്പുറം സബ് ജില്ലാ സബ് ജൂനിയർ ആൺകുട്ടികളുടെ സബ് ജൂനിയർ ചെസ് മത്സരത്തിൽ എട്ടാം ക്ലാസിലെ ദേവദർശ് ഒന്നാം സ്ഥാനം നേടി സ്കൂളിന്റെ അഭിമാനമായി.
........................................................................................................................................................................................................................................................................................
പേരശ്ശന്നൂരിന്റെ പെൺപുലി 27-8-2024

കുറ്റിപ്പുറം സബ് ജില്ലാ ഫുട്ബോൾ ടൂർണമെന്റ് നടന്നു. പെൺകുട്ടികളുടെ വിഭാഗത്തിൽ നിന്നും സബ് ജൂനിയർ വിഭാഗത്തിൽ എട്ടാം ക്ലാസിലെ ഫഹ്‍മിദ ലുലുവിന് സബ് ജില്ലാ ഫുട്‍ബാൾ ടീമിലേക്ക് സെലക്ഷൻ ലഭിച്ചു
......................................................................................................................................................................................................................................................................................
ഐ.ടി.മേള - ക്വിസ് - 24-9-2024
കുറ്റിപ്പൂറം സബ് ജില്ലാ ഹൈസ്‍കൂൾ വിഭാഗം ഐടി ക്വിസ് മത്സരത്തിൽ എട്ടാം ക്ലാസിലെ ദേവദർശൻ മൂന്നാം സ്ഥാനം നേടി

......................................................................................................................................................................................................................................................................................
ക്വിസ് മത്സരം - കേളി 2024- 05/10/2024

AMUP സ്‍കൂൾ മേൽമുറി സൗത്ത് സംഘടിപ്പിച്ച ഇന്റർ സ്‍കൂൾ ക്വിസ് മത്സരത്തിൽ പത്താം ക്ലാസിലെ അനന്തു പി, മുഹമ്മദ് ഫായിസ് എന്നിവർ മൂന്നാം സ്ഥാനം നേടി
...................................................................................................................................................................................................................................................................................





