"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 50: വരി 50:
| 1 || 15496|| അഞ്ചിത എസ് എസ് ||8എ  
| 1 || 15496|| അഞ്ചിത എസ് എസ് ||8എ  
|-
|-
| 1 || 15993|| ആദിത്യൻ പി എം  ||8എ  
| 2 || 15993|| ആദിത്യൻ പി എം  ||8എ
|-
| 3 || 15503|| അഭിനവ് ആർ  ||8എ  
|-
|-
|}
|}

20:36, 17 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
ലിറ്റിൽകൈറ്റ്സ് 2024-27
44050-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്44050
യൂണിറ്റ് നമ്പർLK/2018/44050
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1വൃന്ദ വി എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2അ‍ഞ്ജുതാര
അവസാനം തിരുത്തിയത്
17-08-202444050

   ലിറ്റിൽ കൈറ്റ്സിൽ ഗവൺമെന്റ് മോ‍ഡൽ ഹയർ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂരിൽ ഏഴാം ബാച്ചിൽ 40 അംഗങ്ങളുണ്ട്. കൈറ്റിന്റെ നിർദ്ദേശാനുസരണം നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരെഞ്ഞെടുപ്പ് നടത്തിയത്. വി. എസ്. വൃന്ദ, അ‍ഞ്ജുതാര എന്നീ അധ്യാപകർ കൈറ്റ്സ് മിസ്ട്രസ്സുമാരായി പ്രവർത്തിക്കുന്നു.

ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി

2024-27 ബാച്ച് ലിറ്റിൽകൈറ്റ‍ുകൾ

ലിറ്റിൽ കൈറ്റ്സ് എട്ടാം ബാച്ചിന്റെ രൂപീകരണം

   സംസ്ഥാന തലത്തിൽ നടന്ന അഭിരുചി പരീക്ഷയിൽ 102കുട്ടികൾ പങ്കെടുക്കുകയും അവരിൽ നിന്നും കൂടുതൽ സ്കോർ കരസ്ഥമാക്കിയ 44 പേർ അംഗത്വം നേടുകയും ചെയ്തു.

2024-27 ബാച്ചിന്റെ ആദ്യ മീറ്റിംഗ്

   ഒരു പൊതു അഭിരുചി പരീക്ഷയെ നേരിട്ട് അംഗത്വം നേടിയ മിടുക്കരായ ലിറ്റിൽ കൈറ്റ്സ് എട്ടാം ബാച്ചിന്റെ ആദ്യ മീറ്റിംഗ് കമ്പ്യൂട്ടർ ലാബിൽ വെച്ച് നടക്കുകയുണ്ടായി. അതിൽ നിന്നും രണ്ട് ലീഡർമാരെ തിരഞ്ഞെടുക്കുകയുണ്ടായി. 8എ യിലെ അഞ്ചിത എസ് എസ് , 8 എ യിലെ അക്ഷിൻ.ഡി എന്നിവരാണ് ലിറ്റിൽ കൈറ്റ്സ് ലീഡർമാർ. തുടർന്ന് ഈ വർഷം നടത്തേണ്ട പ്രവർത്തനങ്ങളെപ്പറ്റി ചർച്ച ചെയ്തു.

2024-27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സിന് പ്രായോഗിക പരിശീലനം

   ഇൻഫർമേഷൻ ടെക്നോളജിയുടെ അനന്തസാധ്യതകൾ മനസ്സിലാക്കാനും അതിൽ കുട്ടികളുടെ അഭിരുചി വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ട് നടപ്പിലാക്കിയ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ നിരവധി ക്ലാസുകൾ സംഘടിപ്പിച്ചു വരുന്നു

ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്

  2024 -27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ഉദ്ഘാടനം 2024 ഓഗസ്റ്റ് മാസം അഞ്ചാം തീയതി തിങ്കളാഴ്ച 9 30ന് സ്കൂൾ ലാബിൽ വച്ച് ഹെഡ്മിസ്ട്രെസ് സുഖി ടീച്ചർ നിർവഹിച്ചു. ബാലരാമപുരം സബ് ജില്ല മാസ്റ്റർ ട്രെയിനർ രമാദേവി ടീച്ചർ ആയിരുന്നു റിസോഴ്സ് പേഴ്സണായി എത്തിയത്. കുട്ടികളിൽ വളരെയധികം ജിജ്ഞാസയും കൗതുകവും ഉണർത്താൻ ക്യാമ്പിന് കഴിഞ്ഞു.കുട്ടികളെ 5 ഗ്രൂപ്പുകളായി തിരിച്ചുകൊണ്ട് വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളിലൂടെ മികച്ച ഗ്രൂപ്പിനെ തിരഞ്ഞെടുത്തു സമ്മാനം നൽകി കൊണ്ടാണ് ക്യാമ്പ് അവസാനിച്ചത്. വീഡിയോ പ്രദർശനത്തിലൂടെ ഇന്റർനെറ്റിന്റെ ഉപയോഗങ്ങൾ, ഉപകരണങ്ങളുടെ പേര് പറയിപ്പിക്കൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിനെ കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചുള്ള അവബോധം, ഇൻഫർമേഷൻ ടെക്നോളജി അടിസ്ഥാനമാക്കിയുള്ള ക്വിസ് മത്സരം എന്നീ പ്രവർത്തനങ്ങളാണ് ക്യാമ്പിന്റെ ഭാഗമായി നടന്നത്. വ്യത്യസ്തങ്ങളായ രണ്ട് സ്ക്രാച്ച് പ്രോഗ്രാം ഓപ്പൺ ട്യൂൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ആനിമേഷൻ വീഡിയോ തയ്യാറാക്കൽ എന്നിവ ക്യാമ്പിനെ വളരെ രസകരമാക്കി മാറ്റി. ആർഡിനോ ഉപയോഗിച്ച് പ്രവർത്തിക്കുന്ന റോബോഹൈൻ കുട്ടികളിൽ കൗതുകവും സന്തോഷവും ജനിപ്പിച്ചു. ക്യാമ്പിനെ തുടർന്ന് പിടിഎ മീറ്റിംഗ് സംഘടിപ്പിച്ചു. .