"ഗവ. യു പി എസ് കല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 196: വരി 196:


== '''പുറംകണ്ണികൾ''' ==
== '''പുറംകണ്ണികൾ''' ==
https://www.facebook.com/share/qv89mk1Z39SdzetQ/?mibextid=qi2Omg
ഫേസ് ബുക്ക് [https://www.facebook.com/share/qv89mk1Z39SdzetQ/?mibextid=qi2Omg : https://www.facebook.com/share/qv89mk1Z39SdzetQ/?mibextid=qi2Omg]


== അവലംബം ==
== അവലംബം ==

12:32, 14 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



ഗവ. യു പി എസ് കല്ലൂർ
വിലാസം
കല്ലൂർ

ജി. യു. പി. എസ് കല്ലൂർ, കല്ലൂർ
,
മഞ്ഞമല പി.ഒ.
,
695313
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1929
വിവരങ്ങൾ
ഫോൺ0471 2427915
ഇമെയിൽgupskalloor@gmail.com
കോഡുകൾ
സ്കൂൾ കോഡ്43449 (സമേതം)
യുഡൈസ് കോഡ്32140300904
വിക്കിഡാറ്റQ101137129
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംനെടുമങ്ങാട്
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്പോത്തൻകോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പോത്തൻകോട്,,
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസാബു കെ എസ്
പി.ടി.എ. പ്രസിഡണ്ട്ഷംല ഹാഷിം
എം.പി.ടി.എ. പ്രസിഡണ്ട്അൻസി എസ്
അവസാനം തിരുത്തിയത്
14-03-2024Gupskalloor


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കൊല്ലവർഷം 1104 - ൽ കല്ലൂർ മുസ്ലിം പള്ളിക്ക് സമീപം കുടി പള്ളിക്കൂടമായി കല്ലൂർ ഗവൺമെൻറ് യു.പി.എസ്  സ്ഥാപിതമായി. ശ്രീ അമീൻപിള്ള ലബ്ബയായിരുന്നു സ്ഥാപകൻ. സിറാജ് മുസ്ലിം പ്രൈമറി സ്കൂൾ എന്ന പേരിലാണ് ഈ സ്ഥാപനം തുടക്കമിട്ടത്. ശ്രീ. കൃഷ്ണപിള്ളയായിരുന്നു ആദ്യത്തെ പ്രധാനാധ്യാപകൻ. നാലാം ക്ലാസിന് അനുവാദം കിട്ടിയപ്പോഴേക്കും ശ്രീ കരൂർ ദാമോദര കുരിക്കളെ പ്രധാന അധ്യാപകനായി നിയമിച്ചു. പിന്നീട് ചില സാമ്പത്തിക ബുദ്ധിമുട്ടുകൾ വന്നപ്പോൾ മാനേജർ ഇടയിലെ വീട്ടിൽ ശ്രീ.  മുഹമ്മദ് അലിക്ക് സ്കൂൾ വിലയ്ക്ക് കൈമാറി. കൊല്ലവർഷം 1114 -ൽ സർ സി. പി. രാമസ്വാമി അയ്യർ ജില്ലയിലെ കുടിപള്ളിക്കൂടങ്ങളെ ഏറ്റെടുത്ത് നവീകരിച്ചപ്പോൾ ഈ സ്കൂളും ഉൾപ്പെട്ടു.   1961-ൽ ഈ വിദ്യാലയം യു.പി ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.

        

ചരിത്രം

കൊല്ലവർഷം 1104 - ൽ കല്ലൂർ മുസ്ലിം പള്ളിക്ക് സമീപം കുടി പള്ളിക്കൂടമായി കല്ലൂർ ഗവൺമെൻറ് യു.പി.എസ്  സ്ഥാപിതമായി. ശ്രീ അമീൻപിള്ള ലബ്ബയായിരുന്നു സ്ഥാപകൻ. സിറാജ് മുസ്ലിം പ്രൈമറി സ്കൂൾ എന്ന പേരിലാണ് ഈ സ്ഥാപനം തുടക്കമിട്ടത്. ശ്രീ. കൃഷ്ണപിള്ളയായിരുന്നു ആദ്യത്തെ പ്രധാനാധ്യാപകൻ. നാലാം ക്ലാസിന് അനുവാദം കിട്ടിയപ്പോഴേക്കും ശ്രീ കരൂർ ദാമോദര കുരിക്കളെ പ്രധാന അധ്യാപകനായി നിയമിച്ചു. പിന്നീട് ചില സാമ്പത്തിക ബുദ്ധിമുട്ടുകൾ വന്നപ്പോൾ മാനേജർ ഇടയിലെ വീട്ടിൽ ശ്രീ.  മുഹമ്മദ് അലിക്ക് സ്കൂൾ വിലയ്ക്ക് കൈമാറി. കൊല്ലവർഷം 1114 -ൽ സർ സി. പി. രാമസ്വാമി അയ്യർ ജില്ലയിലെ കുടിപള്ളിക്കൂടങ്ങളെ ഏറ്റെടുത്ത് നവീകരിച്ചപ്പോൾ ഈ സ്കൂളും ഉൾപ്പെട്ടു.  

         1961-ൽ ഈ വിദ്യാലയം യു.പി ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.

തോന്നക്കൽ ആശാൻ സ്മാരകത്തിന് സമീപം പോത്തൻകോട് -  മംഗലാപുരം ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി പ്രദേശത്തുള്ള കല്ലൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു. ഈ  സ്കൂൾ ഒരു ഹൈസ്കൂൾ ആക്കി ഉയർത്തണം എന്നത് പി.റ്റി എ യുടെയും രക്ഷിതാക്കളുടെയും ആവശ്യമാണ്.

ഭൗതികസൗകര്യങ്ങൾ

സ്മാർട്ട് ക്ലാസ് റൂം, കുട്ടികളുടെ പാർക്ക്, ജൈവ വൈവിധ്യ പാർക്ക്...

[കൂടുതൽ അറിയാൻ]

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

കേരള സർക്കാരിൻ്റെ പൊതു  വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഗവ യു പി എസ് കല്ലൂർ എന്ന  വിദ്യാലയം തിരുവനന്തപുരം ജില്ലാ  പഞ്ചായത്തിൽ പോത്തൻകോട് ഗ്രാമപഞ്ചായത്തിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. പതിനഞ്ചംഗ എസ് എം സി കമ്മിറ്റിയാണ് ഞങ്ങളുടെ സ്കൂളിൽ തിരഞ്ഞെടുത്തിട്ടുള്ളത്. ശ്രീ നിധിൻ മോഹൻ പ്രസിഡൻ്റായും ശ്രീമതി സ്വാബിറ വൈസ് പ്രസിഡൻ്റായും തിരഞ്ഞെടുക്കപ്പെട്ടു.

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക

ക്രമനമ്പർ പേര് കാലഘട്ടം
1 ജി. വിജയചന്ദ്രൻ നായർ 2003 ജൂൺ മുതൽ 2005 മാർച്ച് വരെ
2 എസ് പവനൻ 2005 ഏപ്രിൽ മുതൽ 2006 മെയ് വരെ
3 ജി. ആനന്ദവല്ലി അമ്മ 2006 മെയ് മുതൽ 2007 ജൂൺ വരെ
4 ആർ. പുഷ്കലമ്മാൾ 2007 ജൂൺ മുതൽ 2008 മെയ് വരെ
5 ഗോപകുമാർ എൻ 2008 ജൂൺ മുതൽ 2010 ഏപ്രിൽ വരെ
6 പ്രസന്നകുമാരി അമ്മ എസ് 2010 ജൂൺ മുതൽ 2011 ജനുവരി വരെ
7 മാത്തുണ്ണി ജെ 2011 ജനുവരി മുതൽ 2011 ജൂൺ വരെ
8 പ്രകാശ് ആർ 2011 ജൂൺ മുതൽ 2012  നവംബർ വരെ
9 റംല എസ് ആർ 2012 ഡിസംബർ മുതൽ 2013 ഏപ്രിൽ വരെ
10 ദേവദാസൻ പിള്ള 2013 മെയ് മുതൽ 2013 ജൂൺ വരെ
11 ഷമീന ബീഗം 2013 ജൂലൈ മുതൽ 2023 ഏപ്രിൽ വരെ
12 ജയശ്രീ വി റ്റി 2023 മെയ്
13 സാബു കെ എസ് 2023 ജൂൺ മുതൽ


പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ഡോ. ധന്യ എസ്

എം ബി ബി എസ്  എം ഡി

സൈക്യാട്രിസ്റ്റ്

ഗവ. ഹെൽത്ത് സർവീസസ്

[കൂടുതൽ അറിയാൻ]

അംഗീകാരങ്ങൾ

എല്ലാവർഷവും എൽ എസ് എസ് യു എസ് എസ് പരീക്ഷകളിൽ കുട്ടികൾ മികച്ച വിജയം കൈവരിക്കാറുണ്ട്.

കൂടാതെ പ്രവർത്തിപരിചയമേളകളിലും കലോത്സവങ്ങളിലും വളരെ മികച്ച പ്രകടനം കാഴ്ചവയ്ക്കാറുണ്ട്.

അധിക വിവരങ്ങൾ

2024 ഫെബ്രുവരി 5  മുതൽ 19 വരെ സ്കൂളിൽ സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ സ്വയം പ്രതിരോധ പരിശീലന പരിപാടിയുടെ ഭാഗമായി പെൺകുട്ടികൾക്ക് കരാട്ടെ പരിശീലനം നൽകി.

2024 മാർച്ച് അഞ്ചിന് പൊതു ഇട പഠനോത്സവം പാട്ടത്തിൻകരയിലും കല്ലൂർ പള്ളിക്ക് സമീപവും വെച്ചു നടത്തി..


[കൂടുതൽ അറിയാൻ]

വഴികാട്ടി

പോത്തൻകോട് ജംഗ്‌ഷനിൽ  നിന്നും മുരുക്കുംപുഴ ഭാഗത്തേക്കുള്ള റോഡ് വഴി വരുമ്പോൾ വാവറമ്പലം ജംഗ്ഷനിൽ എത്തും വാവറമ്പലം ജംഗ്ഷനിൽ നിന്നും അല്പ ദൂരം മുന്നിലേക്കു വരുമ്പോൾ വലതു വശത്ത്  വേങ്ങോട് റോഡ് കേറി കുറച്ച് ദൂരം പോകുമ്പോൾ മഞ്ഞ മല ജംഗ്ഷനും തച്ചപ്പള്ളി സ്കൂളുംകാണാം. അവിടെ നിന്നും ഇടത് വശത്ത് താഴോട്ട് കാണുന്ന കല്ലൂർ റോഡ് വഴി മുന്നിലേക്ക് വരുമ്പോൾ മുസ്ലീം പള്ളി കാണാം... അവിടെ നിന്നും കുറച്ച് കൂടി മുന്നിലേക്ക് പോകുമ്പോൾ വലതു വശത്തായി ഗവ.യു.പി എസ് കല്ലൂർ സ്ഥിതി ചെയ്യുന്നു.

  • മുരുക്കുംപുഴ പോത്തൻകോട് റോഡ് വാവറഅമ്പലം കല്ലൂർ റോഡ് കല്ലൂർ തോന്നയ്ക്കൽ റോഡ്

{{#multimaps: 8.6186516,76.8954598 | zoom=18}}

പുറംകണ്ണികൾ

ഫേസ് ബുക്ക് : https://www.facebook.com/share/qv89mk1Z39SdzetQ/?mibextid=qi2Omg

അവലംബം

"https://schoolwiki.in/index.php?title=ഗവ._യു_പി_എസ്_കല്ലൂർ&oldid=2224002" എന്ന താളിൽനിന്ന് ശേഖരിച്ചത്