ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു പി എസ് കല്ലൂർ/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

ഇക്കോ ക്ലബ്ബ്

പോത്തൻകോട് പഞ്ചായത്തിന്റെ  

പച്ചത്തുരുത്ത്  പദ്ധതി 2022 ജൂൺ 5 ന് കല്ലൂർ സ്കൂളിൽ ഉദ്ഘാടനം നടത്തി.അതിനു ശേഷം സ്കൂളിലെ ഇക്കോ ക്ലബ് അംഗങ്ങൾ അതിനെ പരിപാലിക്കാൻ ഉള്ള നിർദ്ദേശങ്ങൾ ഏറ്റെടുത്തു.

പോത്തൻകോട് പഞ്ചായത്തിലെ ഹരിത കർമ്മ സേനയുമായി സഹകരിച്ച് സ്കൂളിൽ കുട്ടികളുടെ സഹകരണത്തോടെ ഹരിത സഭ രൂപീകരിച്ചു .

കൺവീനർ : രാജി വി.എസ്

സോഷ്യൽ സയൻസ് ക്ലബ്ബ്

കുട്ടികളിൽ സാമൂഹ്യശാസ്ത്ര അവബോധം വളർത്തുന്നതിനായി രൂപീകരിച്ചതാണ് സോഷ്യൽ സയൻസ് ക്ലബ് . കുട്ടികളുടെ ഭാഗത്ത് നിന്ന് വളരെ നല്ല പങ്കാളിത്തമാണ് ഈ ക്ലബ്ബിനുള്ളത് .  സോഷ്യൽ സയൻസ് ക്ലബ്ബുമായി ബന്ധപ്പെട്ട് പഠനയാത്രകൾ നടത്താറുണ്ട്.

കൺവീനർ : നിസിയ എം എസ്

ഐടി ക്ലബ്ബ്

വിവരസാങ്കേതിക വിദ്യയുമായി കുട്ടികൾ കൂടുതൽ സൗഹൃദം സ്ഥാപിക്കാൻ രൂപീകരിച്ചതാണ് ഐടി ക്ലബ് . കുട്ടികളെ സ്കൂളിലെ ഐടി ലാബിൽ വച്ച് കമ്പ്യൂട്ടർ അധിഷ്ഠിത പരിപാടികൾ പരിശീലിപ്പിക്കുകയും ഐടി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കുട്ടികൾക്ക് വിവരസാങ്കേതികവിദ്യയുമായി കൂടുതൽ ഇടപഴകാൻ അവസരം ഒരുക്കുകയും ചെയ്യുന്നു.

കൺവീനർമാർ : ഹുദാ ബീഗം

ലാംഗ്വേജ് ക്ലബ്ബ്

മലയാളം, ഇംഗ്ലീഷ്, ഹിന്ദി, അറബിക് ഭാഷകളെ കുട്ടികൾക്ക് കൂടുതൽ പരിചയപ്പെടുത്തുന്നതിനായി രൂപീകരിച്ചതാണ് ലാംഗ്വേജ് ക്ലബ്ബ്. പ്രൈമറി തലത്തിൽ കളികളിലൂടെ കുട്ടികളെ ഭാഷ പഠിപ്പിക്കുന്ന രീതി പ്രോത്സാഹിപ്പിക്കുകയാണ് ലാംഗ്വേജ് ക്ലബ്ബിൻ്റെ മുഖ്യ ഉദ്ദേശം.

കൺവീനർമാർ : ഷീജാലതാ കുമാരി ജി , ശ്രീപ്രിയ ബി എച്ച്

സയൻസ് ക്ലബ്ബ്

കുട്ടികളിൽ സയൻസ് വിഷയത്തിന്റെ അഭിരുചി  വർദ്ധിപ്പിക്കുന്നതിനായി രൂപംകൊണ്ടതാണ് സയൻസ് ക്ലബ്ബ്. സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികൾ ശാസ്ത്ര പരീക്ഷണങ്ങൾ വളരെയധികം താല്പര്യത്തോടെ ചെയ്തു കൊണ്ടുതന്നെ സയൻസ്  വിഷയങ്ങൾ നന്നായി മനസ്സിലാക്കി വരുന്നു.

കൺവീനർ : നിസിയ എം എസ്

മാത് സ് ക്ലബ്ബ്

ഗണിത വിഷയത്തിനോടുള്ള കുട്ടികളുടെ പേടി മാറ്റുന്നതിനും അവരെ ഗണിത വിഷയത്തിൽ കൂടുതൽ തൽപരരാക്കുന്നതിനും വേണ്ടി രൂപംകൊണ്ടതാണ് മാത്സ് ക്ലബ് . കുട്ടികൾ വളരെയധികം താല്പര്യത്തോടെ ഗണിത പ്രവർത്തനങ്ങൾ മാത്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ചെയ്തുവരുന്നു.

കൺവീനർ : ഹുദാ ബീഗം

ക്വിസ് ക്ലബ്ബ്

കുട്ടികളിൽ പൊതുവിജ്ഞാന  പരിജ്ഞാനം വളർത്തുന്നതിനും ഭാവിയിൽ മത്സരപരീക്ഷകളിൽ പങ്കെടുക്കുന്നതിനുള്ള മുന്നൊരുക്കത്തിന് വേണ്ടിയും അതിൽ കുട്ടികളെ സജ്ജരാക്കുന്നതിന് വേണ്ടിയും രൂപം കൊടുത്തതാണ് ക്വിസ് ക്ലബ്. പൊതു മത്സരപരീക്ഷകളിൽ കുട്ടികളെ പ്രാപ്തരാക്കുന്ന ആറ്റിങ്ങലിലെ പ്രമുഖ പി എസ് സി കോച്ചിംഗ് സെൻറർ ആയ ഇൻസൈറ്റ് പി എസ് സി  യുമായി ചേർന്നാണ് സ്കൂളിൽ ക്വിസ് ക്ലബ്  പ്രവർത്തിച്ചു വരുന്നത്.

കൺവീനർ : രാജി വി എസ്

സ്പോർട്സ് ക്ലബ്ബ്

കുട്ടികളിലെ കായിക അഭിരുചി വർദ്ധിപ്പിക്കുന്നതിനായി രൂപം കൊടുത്തതാണ് സ്പോർട്സ് ക്ലബ്. സ്കൂളിലെ പി ടി അധ്യാപകനായ വിഷ്ണു സാറിന്റെ ആഭിമുഖ്യത്തിൽ സ്പോർട്സ് ക്ലബ് പ്രവർത്തനങ്ങൾ നടന്നുവരുന്നു.

കൺവീനർ :  രാജി വി എസ്

റീഡിംഗ് ക്ലബ്ബ്

കുട്ടികളിൽ വായന പരിപോഷിപ്പിക്കുന്നതിനായി രൂപം കൊടുത്തതാണ് റീഡിങ് ക്ലബ് . റീഡിങ് ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ കുട്ടികൾ വിവിധ ഭാഷയിലുള്ള പുസ്തകങ്ങൾ ലൈബ്രറിയിൽ നിന്ന് ശേഖരിച്ച് അധ്യാപകരുടെ സഹായത്തോടെ വായിച്ചു പരിശീലിക്കുന്നു.

കൺവീനർ : ഷാനിഫ എസ്,

സ്പോക്കൺ ഇംഗ്ലീഷ് ക്ലബ്ബ്

കുട്ടികളിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനും ആശയവിനിമയത്തിന് ഇംഗ്ലീഷ് ഭാഷ എത്രത്തോളം പ്രാധാന്യമർഹിക്കുന്നു എന്ന് ബോധവാന്മാരാക്കുന്നതിനും വേണ്ടി കിംസ് ഹെൽത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ സ്വീഡിഷ് സാമൂഹ്യപ്രവർത്തക വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്പോക്കൺ ഇംഗ്ലീഷ് ക്ലബ്ബ് ആരംഭിച്ചു. ബ്യൂ പോയിൻറ് എന്ന സംഘടനയുടെ നേതൃത്വത്തിൽ സാമൂഹ്യപ്രവർത്തക വിദ്യാർത്ഥികൾ സ്കൂളിൽ വരികയും കുട്ടികൾക്ക് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കുന്ന വിധത്തിൽ ക്ലാസുകൾ സംഘടിപ്പിക്കുകയും അവരോടൊപ്പം  സമയം ചെലവഴിക്കുകയും ചെയ്തു.

കൺവീനർ : ഷീജാലതാ കുമാരി ജി

വിദ്യാരംഗം ക്ലബ്ബ്

വിദ്യാരംഗം ക്ലബ്ബിന്റെ ഭാഗമായി സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടത്തുകയും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ സ്കൂൾ തല മത്സരങ്ങൾ, ഉപജില്ലാ തല മത്സരങ്ങൾ എന്നിവയിൽ കുട്ടികളെ പങ്കെടുപ്പിച്ചു. വാങ്മയം നടത്തി കുട്ടികളെ തെരെഞ്ഞെടുത്തു. ദിനാചരണങ്ങളുടെ ഭാഗമായി വിവിധ രചനാ മത്സരങ്ങൾ നടത്തിവരുന്നു... ഹിന്ദി, മലയാളം, ഇംഗ്ലീഷ് ഭാഷാ വികസന പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നല്കിയുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നു.

കൺവീനർ : ശ്രീപ്രിയ. ബി.എച്ച്

ഹെൽത്ത് ക്ലബ്ബ്

കുട്ടികളിൽ ആരോഗ്യ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കാനും അത് നിത്യജീവിതത്തിൽ പ്രാവർത്തികമാക്കാനും ഉള്ള അവബോധം സൃഷ്ടിക്കുന്നതിനായി രൂപീകരിച്ചതാണ് ഹെൽത്ത് ക്ലബ്. സ്കൂളിൽ ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  കുട്ടികൾ ആരോഗ്യ വിദ്യാഭ്യാസത്തെക്കുറിച്ച് സെമിനാറുകൾ സംഘടിപ്പിക്കുന്നു.

കൺവീനർമാർ : ഷാനിഫ എസ്, ശ്രീപ്രിയ ബി എച്ച്