"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 117: വരി 117:
<p style="text-align:justify">&emsp;&emsp;
<p style="text-align:justify">&emsp;&emsp;
   സംസ്ഥാന തലത്തിൽ നടന്ന അഭിരുചി പരീക്ഷയിൽ 103കുട്ടികൾ പങ്കെടുക്കുകയും അവരിൽ നിന്നും കൂടുതൽ സ്കോർ കരസ്ഥമാക്കിയ 40 പേർ അംഗത്വം നേടുകയും ചെയ്തു. </p>
   സംസ്ഥാന തലത്തിൽ നടന്ന അഭിരുചി പരീക്ഷയിൽ 103കുട്ടികൾ പങ്കെടുക്കുകയും അവരിൽ നിന്നും കൂടുതൽ സ്കോർ കരസ്ഥമാക്കിയ 40 പേർ അംഗത്വം നേടുകയും ചെയ്തു. </p>
===<u> ആറാംബാച്ചിന്റെ ആദ്യ മീറ്റിംഗ്</u>===
===<u> 2022-25 ബാച്ചിന്റെ ആദ്യ മീറ്റിംഗ്</u>===
<p style="text-align:justify">&emsp;&emsp;
<p style="text-align:justify">&emsp;&emsp;
ഒരു പൊതു അഭിരുചി പരീക്ഷയെ നേരിട്ട് അംഗത്വം നേടിയ  മിടുക്കരായ ലിറ്റിൽ കൈറ്റ്സ് ബാച്ച് ആറ്ന്റെ ആദ്യ മീറ്റിംഗ്  കമ്പ്യൂട്ടർ ലാബിൽ വെച്ച് നടക്കുകയുണ്ടായി. അതിൽ നിന്നും രണ്ട് ലീഡർമാരെ തിരഞ്ഞെടുക്കുകയുണ്ടായി.  9 ബിയിലെ മാളവിക എസ് എസ്  , 9 ഡിയിലെ ആദിത്യ ആർ ഡി എന്നിവരാണ് ലിറ്റിൽ കൈറ്റ്സ് ലീഡർമാർ.  തുടർന്ന് ഈ വർഷം നടത്തേണ്ട പ്രവർത്തനങ്ങളെപ്പറ്റി ചർച്ച ചെയ്തു.
ഒരു പൊതു അഭിരുചി പരീക്ഷയെ നേരിട്ട് അംഗത്വം നേടിയ  മിടുക്കരായ ലിറ്റിൽ കൈറ്റ്സ് ബാച്ച് ആറ്ന്റെ ആദ്യ മീറ്റിംഗ്  കമ്പ്യൂട്ടർ ലാബിൽ വെച്ച് നടക്കുകയുണ്ടായി. അതിൽ നിന്നും രണ്ട് ലീഡർമാരെ തിരഞ്ഞെടുക്കുകയുണ്ടായി.  9 ബിയിലെ മാളവിക എസ് എസ്  , 9 ഡിയിലെ ആദിത്യ ആർ ഡി എന്നിവരാണ് ലിറ്റിൽ കൈറ്റ്സ് ലീഡർമാർ.  തുടർന്ന് ഈ വർഷം നടത്തേണ്ട പ്രവർത്തനങ്ങളെപ്പറ്റി ചർച്ച ചെയ്തു.

11:09, 5 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
ലിറ്റിൽകൈറ്റ്സ് 2022-25
44050-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്44050
യൂണിറ്റ് നമ്പർLK/2018/44050
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ലീഡർമാളവിക എസ് എസ്
ഡെപ്യൂട്ടി ലീഡർആദിത്യ ആർ ഡി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1വൃന്ദ വി എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2അ‍ഞ്ജുതാര
അവസാനം തിരുത്തിയത്
05-11-202344050

  കുട്ടികളെ വിവര വിനിമയ സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ള മാറ്റുക എന്ന ലക്ഷ്യത്തോടെ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എ‍ഡ്യുക്കേഷൻ എട്ട്, ഒമ്പത് ക്ലാസ്സിലെ കുട്ടികൾക്കായി 2018 മുതൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ലിറ്റിൽ‍ കൈറ്റ്സ് ഐ. ടി. ക്ലബ്ബ്. ലിറ്റിൽ കൈറ്റ്സിൽ ഗവൺമെന്റ് മോ‍ഡൽ ഹയർ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂരിൽ രണ്ടാം ബാച്ചിൽ 40 അംഗങ്ങളുണ്ട്. കൈറ്റിന്റെ നിർദ്ദേശാനുസരണം നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരെഞ്ഞെടുപ്പ് നടത്തിയത്. വി. എസ്. വൃന്ദ ,അ‍ഞ്ജുതാര എന്നീ അധ്യാപകർ കൈറ്റ്സ് മിസ്ട്രസ്സുമാരായി പ്രവർത്തിക്കുന്നു.

ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി

2022-25 ബാച്ച് ലിറ്റിൽകൈറ്റ‍ുകൾ

ലിറ്റിൽ കൈറ്റ്സ്ആറാം ബാച്ചിന്റെ രൂപീകരണം

   സംസ്ഥാന തലത്തിൽ നടന്ന അഭിരുചി പരീക്ഷയിൽ 103കുട്ടികൾ പങ്കെടുക്കുകയും അവരിൽ നിന്നും കൂടുതൽ സ്കോർ കരസ്ഥമാക്കിയ 40 പേർ അംഗത്വം നേടുകയും ചെയ്തു.

2022-25 ബാച്ചിന്റെ ആദ്യ മീറ്റിംഗ്

   ഒരു പൊതു അഭിരുചി പരീക്ഷയെ നേരിട്ട് അംഗത്വം നേടിയ മിടുക്കരായ ലിറ്റിൽ കൈറ്റ്സ് ബാച്ച് ആറ്ന്റെ ആദ്യ മീറ്റിംഗ് കമ്പ്യൂട്ടർ ലാബിൽ വെച്ച് നടക്കുകയുണ്ടായി. അതിൽ നിന്നും രണ്ട് ലീഡർമാരെ തിരഞ്ഞെടുക്കുകയുണ്ടായി. 9 ബിയിലെ മാളവിക എസ് എസ് , 9 ഡിയിലെ ആദിത്യ ആർ ഡി എന്നിവരാണ് ലിറ്റിൽ കൈറ്റ്സ് ലീഡർമാർ. തുടർന്ന് ഈ വർഷം നടത്തേണ്ട പ്രവർത്തനങ്ങളെപ്പറ്റി ചർച്ച ചെയ്തു.

2022-25 ബാച്ചിലെ ലിറ്റിൽ കൈറ്റ്സിന്റെ പ്രായോഗിക പരിശീലനം

   ഇൻഫർമേഷൻ ടെക്നോളജിയുടെ അനന്തസാധ്യതകൾ മനസ്സിലാക്കാനും അതിൽ കുട്ടികളുടെ അഭിരുചി വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ട് നടപ്പിലാക്കിയ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ നിരവധി ക്ലാസുകൾ സംഘടിപ്പിച്ചു.

ലിറ്റിൽ കൈറ്റ്സ് ക്ലാസ്സ്

പ്രേഗ്രാമിംങ് & ആനിമേഷൻ

   സിമ്പിൾ ഗെയിംസ് തയ്യാറാക്കാൻ അഭ്യസിപ്പിച്ചതിലൂടെ, സ്ക്രാച്ചിലെ ഓരോ ലാംഗ്വേജ് ബ്ലോക്കിന്റെയും ഉപയോഗം മനസ്സിലാക്കി കഥകളും ആനിമേഷൻ ഗെയിംസുകളും തയ്യാറാക്കുന്നതിൽ വിദ്യാർഥികൾക്ക് മികവ് പുലർത്താൻ കഴിഞ്ഞു. ഓപ്പൺ ടൂൺസ് ആനിമേഷൻ സോഫ്റ്റ് വെയറിൽ സൗണ്ട് എഫക്ട് കൊടുക്കാനും വിവിധ ടൂൾസിന്റെ ഉപയോഗം മനസ്സിലാക്കാനും സാധിച്ചു. ഗ്രാഫിക്കൽ ഡിസൈൻസസ് പ്രമോഷണൽ വീഡിയോസ് ടിവി ഷോസ് തുടങ്ങിയവ ചെയ്യുന്നതിൽ സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യം മനസ്സിലാക്കാനും ഉതകുന്ന തരത്തിലുള്ളവയായിരുന്നു ക്ലാസുകൾ .

*വീഡിയോ എഡിറ്റിങ്ങ് & ക്യാമറ**

കേഡൻലൈവ് എഡിറ്റിംഗ് അപ്ലിക്കേഷന്റെ ക്ലാസിലൂടെ വീഡിയോ എഡിറ്റിങ് രീതി മനസ്സിലാക്കാനും, ട്രാൻസിഷൻ, എഫറ്റ്സ് എന്നിവ ചേർക്കേണ്ട രീതികൾ മനസ്സിലാക്കാനും സാധിച്ചു. ക്യാമറയുടെ പ്രവർത്തനരീതിയും അതിൻറെ ഉപയോഗം പരിചയപ്പെടാനും ഉതകുന്ന തരത്തിൽ ഉള്ള പഠനരീതികൾ വിദ്യാർത്ഥികൾക്ക് ഏറെ ഗുണകരമായി.

മൊബൈൽ ആപ്പ് ക്രിയേഷൻ

മൊബൈൽ ആപ്പുകൾ നിർമ്മിക്കാനുള്ള വിവിധ പ്ലേറ്റ്ഫോർമുകളെ കുറിച്ചും, MIT ആപ്പ്ഇൻവെന്റർ സോഫ്റ്റ്‌വെയറിന്റെ യൂസർ ഇന്റേർഫേസ് കാംപോണന്റുകൾ പരിചയപ്പെടാനും, മൊബൈൽ ആപ്പിന്റെ ലേഔട്ട്‌ ഡിസൈൻ ചെയ്യുന്നത് എങ്ങനെയെന്ന് അറിയാനും കുട്ടികൾക്ക്‌ സാധിച്ചു.MIT ആപ്പ് ഇൻവെന്റെറിൽ കോഡ്ബ്ലോക്കുകൾ ഉപയോഗിക്കുന്നത് എങ്ങനെ എന്ന് പരിചയപ്പെടാനും, MIT ആപ്പ് ഇൻവെന്റർ ഉപയോഗിച്ച് മൊബൈൽ ആപ്പുകൾ നിർമ്മിക്കാനും എമുലേറ്റർ ഉപയോഗിച്ച് പ്രവത്തിപ്പിക്കാനും, നിർമ്മിച്ച ആപ്പുകൾ apk ഫയൽ ആക്കി മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാനും കുട്ടികൾക്ക്‌ കഴിഞ്ഞു

മലയാളം കമ്പ്യൂട്ടിങ്

മലയാളം കമ്പ്യൂട്ടിങ് കുട്ടികൾ വളരെ വേഗം സ്വായത്തമാക്കി. മലയാളം ടൈപ്പിംഗിലൂടെ കുട്ടികൾ മാഗസിൻ നിർമ്മാണത്തിലേക്ക് കിടന്നു ഇംഗ്ലീഷ് കീബോർഡ് ഉപയോഗിച്ച് വളരെ അനായാസേനയും എളുപ്പത്തിലും മലയാള അക്ഷരങ്ങൾ ടൈപ്പ് ചെയ്യുന്നതിന്റെ പ്രായോഗികജ്ഞാനം ലഭിക്കുന്നതിന് ഉതകുന്ന തരത്തിലുള്ള ക്ലാസ്സുകൾ ലിറ്റിൽ കൈറ്റ്സ് കൈകാര്യം ചെയ്തത്. സ്വരാക്ഷരങ്ങൾ, വ്യഞ്ജനാക്ഷരങ്ങൾ, ചില്ലക്ഷരങ്ങൾ എന്നിവ തെറ്റില്ലാതെ ടൈപ്പ് ചെയ്യാനുള്ള കഴിവ് വിദ്യാർത്ഥികൾ സ്വായത്തമാക്കി.

കൃത്രിമ ബുദ്ധി

നൂതന സാങ്കേതിക രംഗത്ത് ഏറെ ചർച്ച വിഷയം ആയ കൃത്രിമ ബുദ്ധിയെക്കുറിച്ചുള്ള ക്ലാസിലൂടെ അതിന്റെ പ്രാധാന്യം, ഉപയോഗപ്പെടുത്തേണ്ട സാഹചര്യങ്ങൾ തുടങ്ങിയ കൃത്രിമ ബുദ്ധിയുടെ അനന്തസാധ്യതകൾ ഗ്രഹിക്കാൻ കഴിഞ്ഞു.കമ്പ്യൂട്ടർ എങ്ങനെ ബുദ്ധി കൈവരിക്കുന്നു എന്നും നിത്യജീവിതത്തിൽ നിർമ്മിത ബുദ്ധി ഉപയോഗപ്പെടുത്തുന്ന മേഖലകൾ കണ്ടെത്താനും, നിർമ്മിത ബുദ്ധിയുടെ സവിശേഷതകൾ കണ്ടെത്താനും കുട്ടികൾക്ക് സാധിച്ചു.സ്ക്രാച്ച്ലെ ഫേസ് സെൻസിങ് മെഷീൻ ലേണിങ് മോഡ്യൂൾ ഉപയോഗിച്ച് പ്രോഗ്രാമുകൾ തയ്യാറാക്കാനും മെഷീൻ ലേണിങ് രംഗത്തെ ഡിജിറ്റൽ ഡേറ്റകൾക്കുള്ളപ്രാധാന്യം തിരിച്ചറിയാനും,കൂടാതെ നിർമ്മിത ബുദ്ധി ഉപയോഗ പ്പെടുത്തുന്ന മൊബൈൽ ആപ്പ് തയ്യാറാകാനും, മെഷീൻ ലേണിങ് മോഡൽ തയ്യാറാക്കാനുള്ള വിവിധ പ്ലേറ്റ്ഫോർമുകളെ കുറിച്ചും, നിർമ്മിത ബുദ്ധിയുടെ ഭാവി സാധ്യതകളെ കുറിച്ചും മനസിലാക്കാനും കുട്ടികൾക്ക് കഴിഞ്ഞു.Teachable machine ഉപയോഗിച്ച് മെഷീൻ ലേണിങ് മോഡലുകൾ തയ്യാറാക്കാനുള്ള ധാരണ നേടിയെടുക്കാനും കുട്ടികൾക്കായി.

ഇലക്ട്രാണിക്സ് ക്ലാസ്സ്

ഇലക്ട്രാണിക്സ്

സെൽ, ടോർച്ച് , ബൾബ് , വയർ തുടങ്ങിയവ ഉപയോഗിച്ച് സർക്യൂട്ട് തയ്യാറാക്കാനും, അതിന്റെ ഉപയോഗം മനസ്സിലാക്കാനും,LED തെളിയിക്കാൻ ആവശ്യമായ ഉപകരണങ്ങൾ ഏതൊക്കെയാണെന്ന് മനസ്സിലാക്കാനും, ബാറ്ററി റെസിസ്റ്റർ, ബ്രെഡ്ബോർഡ്, ജംപർ വയറുകൾ എന്നിവ ഉപയോഗിച്ച് LED തെളിയിക്കാനും, കളർ കോഡ് അനുസരിച്ച് റെസിസ്റ്ററിന്റെ പ്രതിരോധം കണ്ടെത്താനും പട്ടികപ്പെടുത്താനും പരിചയപ്പെടുത്തികൊണ്ടുള്ള ഇലക്ട്രോണിക് ക്ലാസ് വിദ്യാർത്ഥികൾക്ക് ഏറെ സഹായകമായി.

ഐടി പ്രദർശനം

വെങ്ങാനൂർ ഗവർമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ 2022 - 25 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഓഗസ്റ്റ് 14-ാം തീയതി ഇൻഫർമേഷൻ ടെക്നോളജിയുമായി ബന്ധപ്പെട്ട ഒരു പ്രദർശനം സ്കൂളിലെ ഐടി ലാബിൽ സംഘടിപ്പിച്ചു.സ്കൂളിലെ വിവിധ ക്ലാസുകളെ പ്രതിനിധീകരിച്ച് കുട്ടികൾ പ്രദർശനത്തിൽ പങ്കെടുത്തു. ഇൻഫർമേഷൻ ടെക്നോളജിയുമായി ബന്ധപ്പെട്ട പലവിധ ഉപകരണങ്ങൾ പരിചയപ്പെടുക അവയുടെ പ്രാധാന്യം മനസ്സിലാക്കുക എന്നതായിരുന്നു പ്രദർശനത്തിന്റെ ലക്ഷ്യം. ഏറ്റവും മികച്ച പ്രദർശനം കാഴ്ചവെച്ച ടീമുകൾ സമ്മാനാർഹരായി.വിദ്യാർഥികളുടെ പങ്കാളിത്തം കൊണ്ടും പ്രവർത്തന മികവ് കൊണ്ട് പ്രദർശനം വളരെയേറെ ശ്രദ്ധിക്കപ്പെട്ടു.കൂടാതെ ഓഡിനോ കിറ്റ് ഉപയോഗിച്ച് കൊണ്ട് ഡാൻസിങ് LED,ട്രാഫിക് സിഗ്നൽ, സ്ട്രീറ്റ് ലൈറ്റ്, റോബോ ഹെൻ എന്നിവയുടെ പ്രദർശനവും വളരെയധികം ആകർഷക മായിരുന്നു.

ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്തല ക്യാമ്പ്

Little kites കുട്ടികൾക്കായി 1/09/2023 ന് സ്കൂളിൽ വച്ച് ലിറ്റിൽ kites യൂണിറ്റ് തല ക്യാമ്പ് സംഘടിപ്പിച്ചു. ഓണവുമായി ബന്ധപ്പെട്ട തീമിനെ അടിസ്ഥാനമാക്കിയായിരി ന്നു ക്യാബ്. Scratch ൽ ഓണവുമായി ബന്ധപ്പെട്ട പുക്കൾ ശേഖരിച്ചു പുക്കളം ഒരുക്കുന്ന കമ്പ്യൂട്ടർ ഗെയിം, സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയ ഓപ്പൺ ടൂൺസ്സ് ഉപയോഗിച്ച് അനിമേഷൻ വീഡിയോ, GIF, പ്രമോ വീഡിയോകൾ എന്നിവയുടെ പരിശീലനമാണ് നൽകിയത്. യൂണിറ്റ് തല ക്യാബിന്റെ ഉദ്ഘാടനം ഹെഡ്മിസ്ട്രെസ് സുഖി ടീച്ചർ നിർവഹിച്ചു.അധ്യാപികമാരായ ദീപ ടീച്ചർ ആശംസ യും, അഞ്ചുതാര ടീച്ചർ സ്വാഗതവും പറഞ്ഞു. ബാലരാമപുരം സബ്ജില്ലയുടെ മാസ്റ്റർ ട്രെയിനർ രമദേവി ടീച്ചർ ആയിരുന്നു റിസോഴ്സ് പേഴ്സൺ ആയി എത്തിയത്.യൂണിറ്റ് തലത്തിലെ മികച്ച പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് സബ്ജില്ലാക്യാബിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്നത്.പ്രകടന മികവിന്റെ അടിസ്ഥാനത്തിൽ മാളവിക എസ് എസ്, സോന എസ് എസ്, അരുൾ പ്രസാദ്, നിരഞ്ജൻ ആർ എസ് എന്നിവരെ സബ്ജില്ലാക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു