ഉള്ളടക്കത്തിലേക്ക് പോവുക

"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44049 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
44049 (സംവാദം | സംഭാവനകൾ)
വരി 168: വരി 168:


=== ലിറ്റിൽ കൈറ്റ് അംഗങ്ങൾ 2019-2022 ===
=== ലിറ്റിൽ കൈറ്റ് അംഗങ്ങൾ 2019-2022 ===
{| class="wikitable"
{| class="wikitable mw-collapsible"
|+
|+
!<gallery>
!<gallery>

22:20, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
44049-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്44049
യൂണിറ്റ് നമ്പർLK/2018/44049
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ലീഡർഷാരോൺ എ ഇ
ഡെപ്യൂട്ടി ലീഡർഷാനിബ എച്ച് എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സുരാഗി ബി എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശ്രീജ എസ് ആർ
അവസാനം തിരുത്തിയത്
14-03-202244049


ആമുഖം

പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെയും ഹൈടെക് സ്കൂൾ പദ്ധതിയുടെയും ഭാഗമായി കുട്ടികളിൽ ഐ സി ടി അധിഷ്ഠിത പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഹൈസ്കൂൾ കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നതിനും "ഹായ് സ്കൂൾ കുട്ടിക്കൂട്ടം" പദ്ധതി നടപ്പിലാക്കിയിരുന്നു. പൊതുവിദ്യാഭ്യാസ മേഖലയിൽ കാലോചിതമായ ആധുനികവൽക്കരണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി സ്കൂളുകളിൽ നടപ്പിലാക്കുന്ന ഹൈടെക് സ്കൂൾ  പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിന് വിവര വിനിമയ സാങ്കേതിക വിദ്യയിൽ കൂടുതൽ പരിശീലനം നൽകി വിദ്യാർത്ഥികളെ സജ്ജമാക്കുന്നതിന്  "ഹായ് സ്കൂൾ കുട്ടിക്കൂട്ടം" പദ്ധതി "ലിറ്റിൽ കൈറ്റ്സ്" എന്ന പേരിൽ പുനർനാമകരണം ചെയ്ത് പദ്ധതിയുടെ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിന് കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യുക്കേഷനെ (കൈറ്റ് ) ചുമതലപ്പെടുത്തിയിരിക്കുന്നു.

ലിറ്റിൽകൈറ്റ്സ്

കുട്ടികളെ വിവര വനിമയ സാങ്കേതിക മികവിലേയ്ക്ക് കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ 8-ാം ക്ലാസ്സിലെ വിദ്യാർത്ഥി വിദ്യാർത്ഥിനികളെ ഉൾക്കൊള്ളിച്ചു കൊണ്ട് 2018 ജനുവരിയിൽ നടപ്പിലാക്കിയ പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്. ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം 2018 ജനുവരി 22 ന് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവ്വഹിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ, സർക്കാർ , എയ്ഡഡ് ഹൈസ്കൂളുകളിൽ  മാനദണ്ഡങ്ങൾക്ക് വിധേയമായി "ലിറ്റിൽ കൈറ്റ്സ് " യൂണിറ്റ് ആരംഭിച്ച് വിദ്യാർത്ഥികൾക്ക് അംഗത്വം നൽകുന്നതിന് നിർദ്ദേശം പുറപ്പെടുവിച്ചു. ആദ്യ ഘട്ടത്തിൽ തന്നെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആരംഭിക്കുവാൻ തിരഞ്ഞെടുക്കപ്പെട്ട സ്ക്കൂളുകളുടെ പട്ടികയിൽ എച്ച് എസ് എസ് ഫോർ ഗേൾസ് വെങ്ങാനൂരും സ്ഥാനം നേടിയിരുന്നു. എൽ.കെ/2018/44049 എന്ന യൂണിറ്റ് നമ്പറോട് കൂടി ഇവിടെ ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ് പ്രവർത്തിച്ചുവരുന്നു.


ലിറ്റിൽകൈറ്റ്സ് 2020-2023 ബാച്ച്

കോവിഡ്  സാഹചര്യം കാരണം ലിറ്റിൽ കൈറ്റ്സ് നാലാമത്തെ ബാച്ചിന്റെ അഭിരുചി പരീക്ഷ നീണ്ടുപോയെങ്കിലും എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി കമ്പ്യൂട്ടർ തന്നെ മാർക്ക് രേഖപ്പെടുത്തുന്ന രീതിയിൽ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് സംസ്ഥാന തലത്തിൽ 2021 നവംബർ 27 ന് പരീക്ഷ നടത്തി വിദ്യാർത്ഥിനികളെ തിരഞ്ഞെടുക്കുകയാണ് ചെയ്തത്. 2021 ഡിസംബർ 7 ന് ഫലപ്രഖ്യാപനം നടത്തിയപ്പോൾ പരീക്ഷയിൽ പങ്കെടുത്ത 55 പേരിൽ നിന്നും ഉയർന്ന സ്കോർ നേടിയ 40 പേർക്ക്  ലിറ്റിൽ കൈറ്റ്സ് അംഗത്വം ലഭിച്ചു. ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയിൽ തിരുവനന്തപുരം ജില്ലയിൽ ഒന്നാമതെത്തിയവരിൽ നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ് ആര്യ ആർ നായർ എന്ന വിദ്യാർത്ഥിനിയും ഉൾപ്പെടുന്നു.

തിരഞ്ഞെടുത്ത അംഗങ്ങളെ ഉൾപ്പെടുത്തി വാട്സാപ്പ് ഗ്രൂപ്പ് സൃഷ്ടിക്കുകയും 2021 ഡിസംബർ 13 ന് ഗൂഗിൾ മീറ്റ് വഴി ആദ്യ മീറ്റിംഗ് സംഘടിപ്പിക്കുകയും ചെയ്തു. അന്നേ ദിവസം ലീഡർ ആയി 9 ഡി യിലെ ഷാരോൺ എ ഇ യെയും ഡെപ്യൂട്ടി ലീഡർ ആയി 9 സി യിലെ ഷാനിബ എച്ച് എസി നെയും തിരഞ്ഞെടുത്തു. തുടർന്ന് ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.

ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി 2020-23

സ്ഥാനപ്പേര് സ്ഥാനപ്പേര് അംഗത്തിന്റെ പേര് ഫോട്ടോ
ചെയർമാൻ പിടിഎ പ്രസിഡൻറ് ഹരീന്ദ്രൻ നായർ എസ്‌
കൺവീനർ ഹെഡ്മിസ്ട്രസ് ഉമ വി എസ്
വൈസ് ചെയർപേഴ്സൺ 1 എംപിടിഎ പ്രസിഡൻറ് ജയശ്രീ
വൈസ് ചെയർപേഴ്സൺ 2 പിടിഎ വൈസ് പ്രസിഡൻറ് ശ്രീ സന്തോഷ് കുമാർ
ജോയിൻറ് കൺവീനർ 1 ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് സുരാഗി ബി എസ്
ജോയിൻറ് കൺവീനർ 2 ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് ശ്രീജ എസ് ആർ
സാങ്കേതിക ഉപദേഷ്ടാവ് എസ് ഐ ടി സി മഞ്ജു പി വി
കുട്ടികളുടെ പ്രതിനിധികൾ 1 ലിറ്റൽകൈറ്റ്സ് ലീഡർ ഷാരോൺ എ ഇ
കുട്ടികളുടെ പ്രതിനിധികൾ 2 ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ ഷാനിബ എച്ച് എസ്
കുട്ടികളുടെ പ്രതിനിധികൾ 3 സ്കൂൾ ലീഡർ
കുട്ടികളുടെ പ്രതിനിധികൾ 4 ഡെപ്യൂട്ടി ലീഡർ

ലിറ്റിൽ കൈറ്റ് അംഗങ്ങൾ 2020-2023

ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങൾ

പ്രിലിമിനറി ക്യാമ്പ്

നാലാമത്തെ ബാച്ചിന്റെ ആദ്യ സ്കൂൾ തല ക്യാമ്പ് 19-1-2022 ബുധനാഴ്ച കൈറ്റ് മിസ്ട്രസ് മാരായ സുരാഗി ബി എസ് , ശ്രീജ എസ് ആർ , എസ് ഐ റ്റി സി ആയ മഞ്ജു പി വി എന്നീ അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടന്നു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി ഉമ വി എസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.രാവിലെ 9.30 മുതൽ വൈകുന്നേരം 3.30 വരെ നീണ്ടു നിന്ന ക്യാമ്പിൽ  ആനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിംഗ് എന്നിവയിൽ പരിശീലനം നൽകുകയും മൊബൈൽ ആപ്പ് നിർമ്മാണവും എം ഐ റ്റി ആപ്പ് ഇൻവെന്ററും പരിചയപ്പെടുത്തുകയും ചെയ്തു. സ്കൂൾ തല ക്യാമ്പിൽ പങ്കെടുത്തവരിൽ നിന്നും ഉപജില്ലാ തല ക്യാമ്പിലേയ്ക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നു.


ലിറ്റിൽകൈറ്റ്സ് 2019-2022 ബാച്ച്

ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി 2019-2022

സ്ഥാനപ്പേര് സ്ഥാനപ്പേര് അംഗത്തിന്റെ പേര് ഫോട്ടോ
ചെയർമാൻ പിടിഎ പ്രസിഡൻറ് ഹരീന്ദ്രൻ നായർ എസ്‌
കൺവീനർ ഹെഡ്മിസ്ട്രസ് ഉമ വി എസ്
വൈസ് ചെയർപേഴ്സൺ 1 എംപിടിഎ പ്രസിഡൻറ് രമ്യ സന്തോഷ്
വൈസ് ചെയർപേഴ്സൺ 2 പിടിഎ വൈസ് പ്രസിഡൻറ് പ്രീയ ജി പി
ജോയിൻറ് കൺവീനർ 1 ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് സുരാഗി ബി എസ്
ജോയിൻറ് കൺവീനർ 2 ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് ശ്രീജ എസ് ആർ
സാങ്കേതിക ഉപദേഷ്ടാവ് എസ് ഐ ടി സി മഞ്ജു പി വി
കുട്ടികളുടെ പ്രതിനിധികൾ 1 ലിറ്റൽകൈറ്റ്സ് ലീഡർ ദേവിക ബി എച്ച്
കുട്ടികളുടെ പ്രതിനിധികൾ 2 ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ നന്ദിനി വിജയ്
കുട്ടികളുടെ പ്രതിനിധികൾ 3 സ്കൂൾ ലീഡർ
കുട്ടികളുടെ പ്രതിനിധികൾ 4 ഡെപ്യൂട്ടി ലീഡർ

ലിറ്റിൽ കൈറ്റ് അംഗങ്ങൾ 2019-2022

ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങൾ

സത്യമേവ ജയതേ

ലിറ്റിൽകൈറ്റ്സ് 2019-2021 ബാച്ച്

ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി 2019-2021

സ്ഥാനപ്പേര് സ്ഥാനപ്പേര് അംഗത്തിന്റെ പേര് ഫോട്ടോ
ചെയർമാൻ പിടിഎ പ്രസിഡൻറ് ഹരീന്ദ്രൻ നായർ എസ്‌
കൺവീനർ ഹെഡ്മിസ്ട്രസ് ശ്രീലതാ ദേവി പി എൽ
വൈസ് ചെയർപേഴ്സൺ 1 എംപിടിഎ പ്രസിഡൻറ് രമ്യ സന്തോഷ്
വൈസ് ചെയർപേഴ്സൺ 2 പിടിഎ വൈസ് പ്രസിഡൻറ് പ്രീയ ജി പി
ജോയിൻറ് കൺവീനർ 1 ലിറ്റൽകൈറ്റ്സ് മാസ്റ്റർ രഞ്ജിത് കുമാർ ബി വി
ജോയിൻറ് കൺവീനർ 2 ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് സുരാഗി ബി എസ്
സാങ്കേതിക ഉപദേഷ്ടാവ് എസ് ഐ ടി സി മഞ്ജു പി വി
കുട്ടികളുടെ പ്രതിനിധികൾ 1 ലിറ്റൽകൈറ്റ്സ് ലീഡർ അഭിരാമി എസ് ആർ
കുട്ടികളുടെ പ്രതിനിധികൾ 2 ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ സാന്ദ്ര റ്റി എസ്
കുട്ടികളുടെ പ്രതിനിധികൾ 3 സ്കൂൾ ലീഡർ പാർവതി കൃഷ്ണ
കുട്ടികളുടെ പ്രതിനിധികൾ 4 ഡെപ്യൂട്ടി ലീഡർ ഫാത്തിമ ഫർഹാന എസ്

ലിറ്റിൽ കൈറ്റ് അംഗങ്ങൾ 2019-2021

ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങൾ

ലിറ്റിൽകൈറ്റ്സ് 2018-2020 ബാച്ച്

അദ്ധ്യാപകരായ രഞ്ജിത്കുമാറും സുരാഗിയും കൈറ്റ് മാസ്റ്ററും മിസ്ട്രസ്സുമായി പ്രവർത്തിക്കുന്നു.3/32018 ശനിയാഴ്ച നടത്തിയ പ്രത്യേക അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അംഗങ്ങളെ തെരഞ്ഞെടുത്തത്.ആദ്യ ഘട്ടത്തിൽ 22 അംഗങ്ങളാണ് ഉണ്ടായിരുന്നത്. ജൂലൈയിൽ നടന്ന അഭിരുചി പരീക്ഷയിലൂടെ 33 അംഗങ്ങളായി വർദ്ധിച്ചു. എന്നാൽ 3 അംഗങ്ങൾക്ക് അവരുടെ വ്യക്തിപരമായ കാരണങ്ങളാൽ ലിറ്റിൽ കൈറ്റ്സിൽ തുടരാൻ സാധിക്കാതെ വന്നതിനാൽ അംഗങ്ങളുടെ എണ്ണം 30 ആയി ചുരുങ്ങി. 30 അംഗങ്ങളും അവരുടെ പ്രവർത്തനങ്ങൾ  വിജയകരമായി പൂർത്തിയാക്കുകയും അവർക്ക് "എ ഗ്രേഡ് " സർട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തു.

ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി 2018-2020

സ്ഥാനപ്പേര് സ്ഥാനപ്പേര് അംഗത്തിന്റെ പേര് ഫോട്ടോ
ചെയർമാൻ പിടിഎ പ്രസിഡൻറ് ഹരീന്ദ്രൻ നായർ എസ്‌
കൺവീനർ ഹെഡ്മിസ്ട്രസ് ബി ശ്രീലത
വൈസ് ചെയർപേഴ്സൺ 1 എംപിടിഎ പ്രസിഡൻറ് രമ്യ സന്തോഷ്
വൈസ് ചെയർപേഴ്സൺ 2 പിടിഎ വൈസ് പ്രസിഡൻറ് പ്രീയ ജി പി
ജോയിൻറ് കൺവീനർ 1 ലിറ്റൽകൈറ്റ്സ് മാസ്റ്റർ രഞ്ജിത് കുമാർ ബി വി
ജോയിൻറ് കൺവീനർ 2 ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് സുരാഗി ബി എസ്
സാങ്കേതിക ഉപദേഷ്ടാവ് എസ് ഐ ടി സി മഞ്ജു പി വി
കുട്ടികളുടെ പ്രതിനിധികൾ 1 ലിറ്റൽകൈറ്റ്സ് ലീഡർ ആനി ബി എസ്
കുട്ടികളുടെ പ്രതിനിധികൾ 2 ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ അമൃത വിജയൻ
കുട്ടികളുടെ പ്രതിനിധികൾ 3 സ്കൂൾ ലീഡർ സിൻജ നായർ
കുട്ടികളുടെ പ്രതിനിധികൾ 4 ഡെപ്യൂട്ടി ലീഡർ ഗൗരി പി

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2018-2020

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിനികൾ ചിത്രീകരണത്തിൽ

ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങളുടെ ഭാഗമായി ഡിജിറ്റൽ പോസ്റ്റർ , ആനിമേഷൻ വീഡിയോകൾ, ഡോക്യുമെന്ററി,  ഭിന്നശേഷി വിദ്യാർത്ഥിനികൾക്കുള്ള ക്ലാസ്സ് , വാർത്ത തയ്യാറാക്കൽ ,ക്യാമറ പരിശീലനം നൽകുക, പത്താം ക്ലാസ്സിൽ ഐ ടി വിഷയത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥിനികൾക്ക് പ്രത്യേകം പരിശീലനം നൽകുക, സ്ക്രാച്ച് , മലയാളം ടൈപ്പിംഗ് എന്നിവയുടെ പരിശീലനം മറ്റ്  ക്ലാസ്സുകളിലെ വിദ്യാർത്ഥിനികൾക്ക്  നൽകുക തുടങ്ങി വ്യത്യസ്തമായ പല പ്രവർത്തനങ്ങളും നടത്തിവരുന്നു. കൂടാതെ സ്കൂളിലെ പഠനോത്സവം പ്രവർത്തനങ്ങളുടെ ഡിജിറ്റൽ ഡോക്യുമെന്റേഷൻ നടത്തുകയും ചെയ്തു.

ഫ്ലെക്സോ ഡിജിറ്റൽ ഫ്ലെക്സ്  പ്രിന്റിംഗ് യൂണിറ്റ് സന്ദർശനം-ഇൻഡസ്ട്രിയൽ വിസിറ്റ്

ഇൻഡസ്ട്രിയൽ വിസിറ്റ്

ഇൻഡസ്ട്രിയൽ വിസിറ്റിന്റെ ഭാഗമായി വിഴിഞ്ഞം ഫ്ലെക്സോ ഡിജിറ്റൽ ഫ്ലെക്സ് പ്രിന്റിംഗ് യൂണിറ്റ് സന്ദർശിക്കുകയും അതിന്റെ പ്രവർത്തന രീതിയും സാങ്കേതിക വശങ്ങളും മനസ്സിലാക്കുകയും ചെയ്തു.

ക്യാമറ ട്രെയിനിംഗ്

ലിറ്റിൽ കൈറ്റിന്റെ പരിശീലന പ്രവർത്തനങ്ങളുടെ ഭാഗമായി ക്യാമറ ട്രെയിനിംഗ് നൽകുകയുണ്ടായി.  ഡി എസ് എൽ ആർ  ക്യാമറ ഉപയോഗിച്ച് സ്വന്തമായി ചിത്രങ്ങൾ എടുക്കാനും വീഡിയോ ഷൂട്ട് ചെയ്യാനും പഠിക്കുകയും സ്കൂളിലെ പ്രവർത്തനങ്ങളുടെയെല്ലാം ഫോട്ടോയും വീഡിയോയും എടുക്കുന്നതിൽ പങ്കാളികളാവുകയും ചെയ്യുന്നു. അതോടൊപ്പം ലിറ്റിൽ കൈറ്റ്സിന്റെ രണ്ടാമത്തെ ബാച്ചുകാർക്ക് ക്യാമറ പരിശീലനം നൽകുകയും ചെയ്തു.

"വിഷരഹിത പച്ചക്കറി കൃഷിയുടെ വിജയഗാഥയുമായ് " എന്ന ഡോക്യുമെന്ററിയ്ൽ നിന്നും

ഡോക്യുമെന്ററി നിർമ്മാണം.

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിനികളുടെ നേതൃത്വത്തിൽ "വിഷരഹിത പച്ചക്കറി കൃഷിയുടെ വിജയഗാഥയുമായ് " എന്ന പേരിൽ വിഷരഹിത പച്ചക്കറി കൃഷിയുടെ ആവശ്യകതയെ കുറിച്ച് വിദ്യാർത്ഥിനികളെബോധവാന്മാരാക്കുന്നതിന് സ്കൂളിലെ  അധ്യാപകനമായ ശ്രീ ബിനു സാറിന്റെ കൃഷിരീതികളെ അവലംബിച്ചു കൊണ്ട് ഒരു ഡോക്യുമെന്ററി നിർമ്മിച്ചു.

ഭിന്നശേഷി വിദ്യാർത്ഥിനികൾക്കുള്ള ക്ലാസ്സ് ആനിയും ഷെരീഫയും നയിക്കുന്നു.

ഭിന്നശേഷി വിദ്യാർത്ഥിനികൾക്കുള്ള ക്ലാസ്സ്

ഭിന്നശേഷി വിദ്യാർത്ഥിനികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും സാങ്കേതിക വിദ്യ സ്വായത്തമാക്കുന്നതിനും മൗസ് കൈകാര്യം ചെയ്യുന്നതിനും കാഴ്ചയിലൂടെ ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിനും സംഖ്യാബോധം ഉണ്ടാക്കുന്നതിനും സ്ഥാനം നിർണ്ണയിക്കുന്നതിനും നിറങ്ങൾ തിരിച്ചറിയുന്നതിനും ചിത്രങ്ങൾ തിരിച്ചറിയുന്നതിനും തരംതിരിക്കുന്നതിനുമുള്ള ശേഷികൾ അവർക്ക് പ്രാപ്തമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ പരിശീലനക്ലാസ്സ് സംഘടിപ്പിച്ചത്. എല്ലാദിവസവും ഉച്ചയ്ക്കുള്ള ഇടവേളകളിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിനികളുടെ നേതൃത്വത്തിൽ ക്ലാസ്സുകൾ നടന്നുവരുന്നു.

ഡിജിറ്റൽ മാഗസിൻ 2019

| ഡിജിറ്റൽ പ‍ൂക്കളം 2019

പ്രമാണം:44049-tvm-2020.pdf