എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ പ‍ൂക്കളം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പുതുമയ‍ുടെ പ‍ൂക്കളം

ഈ വർഷത്തെ ഓണാഘോഷങ്ങളുടെ ഭാഗമായിട്ടുള്ള പൂക്കള മത്സരത്തിന് പതിവിലേറെ ചാരുത. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാകട്ടേ അത്യധികം ഉത്സാഹത്തിലും. കാരണം ക്ലാസ് മുറിയിലെ തറയിൽ പൂക്കളം നിർമ്മിച്ചിരുന്ന അവർ ആദ്യമായി കമ്പ്യൂട്ടറിന്റെ മോണിറ്ററിൽ പൂക്കളം തീർക്കുകയാണ് . അതീവ ജാഗ്രതയോടെ ഡിസൈനുകൾ തിര‍‍‍‍‍ഞ്ഞെടുത്ത് ഡിജിറ്റൽ പൂക്കൾ നിറച്ചപ്പോൾ സാർഥകമായത് വിവര സങ്കേതിക വിദ്യയുടെ മാറ്റത്തിന്റെ ഡിജിറ്റൽ വിപ്ലവത്തിന്റെ മറ്റൊരു ശ്രമമാണ്.

ആദ്യ ഡിജിറ്റൽ പൂക്കളത്തെ എല്ലാ വിദ്യാർത്ഥിനികളും ഒരേ മനസ്സോടെ അതിലേറെ കൗതുകത്തോടെ സ്വീകരിച്ചു. "സ്വന്തം സൃഷ്ടിയിൽ അഭിമാനം തോന്നിയ നിമിഷങ്ങൾ.”

2019 സെപ്റ്റംബർ 2-ാം തിയതി ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന ഡിജിറ്റൽ പൂക്കള മത്സരത്തിൽഹൈസ്ക‍ൂൾ, ഹയർസെക്കന്ററി വിഭാഗങ്ങളിലെ വിദ്യാർത്ഥിനികൾ പങ്കെടുക്കുകയുണ്ടായി. ഹൈസ്ക‍ൂൾ വിഭാഗത്തിൽ സാന്ദ്ര.റ്റി. എസ്- 9,അഭിരാമി- 9, അശ്വനി- 10 എന്നീ വിദ്യാർത്ഥിനികളും ഹയർസെക്കന്ററി വിഭാഗത്തിൽ സാറ, സുമയ്യ, രാകേന്ദു എന്നീ വിദ്യാർത്ഥിനികളും യഥാക്രമം ഒന്ന്,രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുകയുണ്ടായി.

 
ഡിജിറ്റൽ പൂക്കളം
 
ഡിജിറ്റൽ പ‍ൂക്കളം
 
ഡിജിറ്റൽ പ‍ൂക്കളം
 
ഡിജിറ്റൽ പൂക്കളം ഹയർസെക്കന്ററി വിഭാഗം
 
ഡിജിറ്റൽ പൂക്കളം ഹയർസെക്കന്ററി വിഭാഗം
 
ഡിജിറ്റൽ പൂക്കളം ഹയർസെക്കന്ററി വിഭാഗം