"പിണറായി ജി.വി ബേസിക് യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 74: വരി 74:

== ക്ലബ്ബുകൾ ==
== ക്ലബ്ബുകൾ ==
'''വിദ്യാരംഗം കലാ സാഹിത്യ വേദി ക്ലബ്ബ്'''

=== വിദ്യാരംഗം കലാ സാഹിത്യ വേദി ക്ലബ്ബ് ===
ജൂൺ
ജൂൺ

വരി 102: വരി 102:
കേരള പിറവി ദിനത്തോടനുബന്ധിച്ച് പതിപ്പ് നിർമ്മാണം, പോസ്റ്റർ രചന, കേരള ഗാനങ്ങൾ എന്നിവ സംഘടിപ്പിച്ചു. കെ പി കേശവമേനോൻ ചരമ ദിനത്തോടനുബന്ധിച്ച് ക്ലാസുകളിൽ കവി പരിചയം നടത്തി. ശിശുദിനത്തോടനുബന്ധിച്ച് നെഹ്റു തൊപ്പി,നെഹ്റു പതിപ്പ് എന്നിവ ക്ലാസ് ഗ്രൂപ്പുകളിൽ പ്രദർശിപ്പിച്ചു.

=== ഹിന്ദി ക്ലബ് ===
'''ഹിന്ദി ക്ലബ്'''
 
ഹിന്ദി ക്ലബ് രൂപീകരിച്ചു. ഓൺലൈനിൽ ബഹുമാനപ്പെട്ട പ്രധാനധ്യാപിക  ക്ലബ് ഉദ്ഘാടനം നിർവഹിച്ചു. യു.പി വിഭാഗത്തിലെ എല്ലാ കുട്ടികളെയും ഹിന്ദി ക്ലബ്ബിൽ ഉൾപ്പെടുത്തി.ജൂലൈ
ഹിന്ദി ക്ലബ് രൂപീകരിച്ചു. ഓൺലൈനിൽ ബഹുമാനപ്പെട്ട പ്രധാനധ്യാപിക  ക്ലബ് ഉദ്ഘാടനം നിർവഹിച്ചു. യു.പി വിഭാഗത്തിലെ എല്ലാ കുട്ടികളെയും ഹിന്ദി ക്ലബ്ബിൽ ഉൾപ്പെടുത്തി.ജൂലൈ

വരി 139: വരി 140:
എസ്. എസ്. കെ. യുടെ ആഭിമുഖ്യത്തിൽ യു.പി  വിദ്യാർഥികൾക്കായി  സ്കൂളിൽ സംഘടിപ്പിച്ച 'സുരീലി ഹിന്ദി' പ്രവർത്തനം നടത്തിവരുന്നു. കവിതയുടെ വീഡിയോ കുട്ടികൾക്ക് കേൾക്കാൻ അവസരം നൽകുകയും കരോക്കേ ക്ക്  അനുസരിച്ച് കുട്ടികൾ പാടിയ വീഡിയോ അയച്ചു തരുകയും ചെയ്തു

=== സോഷ്യൽ സയൻസ് ക്ലബ് ===
'''സോഷ്യൽ സയൻസ് ക്ലബ്'''
 
വിദ്യാർത്ഥികളിൽ ചരിത്ര ബോധവും മാനവികതയും വളർത്തുന്നതിനുവേണ്ടി സാമൂഹ്യശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യൽ സയൻസ് ക്ലബ്. പുസ്തകങ്ങളിലെ അറിവുകൾ വെറും അറിവുകളാക്കി വെക്കാതെ വിജ്ഞാന വർദ്ധനവിനൊപ്പം തനിക്കും താനുൾക്കൊള്ളുന്ന സമൂഹത്തിനും ഉതകുന്ന രീതിയിൽ നിത്യജീവിതത്തിൽ പ്രായോഗികമാക്കുക എന്ന  ലക്ഷ്യത്തോട്  കൂടിയാണ് സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ  പ്രവർത്തനം .ദിവാകരൻ സാറിന്റെ നേതൃത്വത്തിൽ സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ് വളരെ കാര്യക്ഷമമായി നടന്നു വരുന്നു .സാമൂഹ്യ ശാസ്ത്ര  ക്ലബ്ബിന്റെ ഭാഗമായി ക്വിസ്, പ്രസംഗം, പോസ്റ്റർ രചന,വീഡിയോ പ്രദർശനം തുടങ്ങി കുട്ടികളുടെ സാമൂഹികാവബോധം വളർത്തുന്നതിനായി വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു.

=== സംസ്കൃതംക്ലബ് ===
'''സംസ്കൃതംക്ലബ്'''
 
ജൂൺ ആദ്യവാരം തന്നെ സ്കൂൾ സംസ്കൃതം ക്ലബ്ബിന്റെ ഉദ്ഘാടനം ഓൺലൈനായി പ്രധാനാധ്യാപിക ശ്രീമതി ടി.എൻ റീന ടീച്ചർ നിർവ്വഹിച്ചു.  പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമിച്ചു. വായനാ പക്ഷാചരണത്തിൽ യു.പി ക്ലാസിലെ വിദ്യാർഥികൾക്കായി ഓൺലൈൻ വായനാ മത്സരം നടത്തി. രാമായണ മാസാചരണത്തോടനുബന്ധിച്ച് രാമായണ കഥ എല്ലാ ദിവസവും ഗ്രൂപ്പിൽ Share ചെയ്തു. Online രാമായണ പാരായണ മത്സരം, രാമായണ ക്വിസ് എന്നിവ നടത്തിയിട്ടുണ്ട്. വിജയികളെ സബ്ജില്ലാ മത്സരത്തിൽ പങ്കെടുപ്പിച്ചു. സബ്ജില്ല രാമായണ പാരായണ മത്സരത്തിൽ ഹരിചന്ദന. സി.എച്ച് രണ്ടാം സ്ഥാനം കരസ്ഥമാക്കി. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശഭക്തിഗാനം, വന്ദേമാതരം, പോസ്റ്റർ രചന എന്നിവ നടത്തിയിട്ടുണ്ട്. ഓണാംശംസാകാർഡ് നിർമിച്ചു. സംസ്കൃത ദിനത്തിൽ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞു കൊടുക്കുകയും സംസ്കൃത ദിനപ്രതിജ്ഞ ചിത്രരചന, പോസ്റ്റർ രചന, ഗാനാലാപനം, പരിസരം സംബന്ധിച്ച വസ്തുക്കളുടെ നാമകഥനം എന്നിവ നടത്തി. അധ്യാപക ദിനത്തിൽ ഡിജിറ്റൽ ആശംസാ കാർഡ് നിർമാണം നടത്തി. ഗാന്ധിജയന്തിദിനത്തിൽ പോസ്റ്റർ രചന, ദേശഭക്തി ഗാനം എന്നിവ ഓൺലൈനായി അവതരിപ്പിച്ചു. ശിശുദിനത്തിൽ പോസ്റ്റർ രചന നടത്തി. online സ്കൂൾ കലോത്സവം നടത്തി വിജയികളെ സബ്ജില്ല സപര്യ സംസ്കൃതോത്സവത്തിൽ പങ്കെടുപ്പിച്ചു. മികച്ച വിജയം കരസ്ഥമാക്കി. പുതുവത്സരാശംസാ കാർഡ് നിർമിച്ചിട്ടുണ്ട്. 1 മുതൽ 7 വരെ ക്ലാസുകളിലെ തെരഞ്ഞെടുത്ത 2 വീതം കുട്ടികൾക്ക് സ്കോളർഷിപ്പ്‌പരീക്ഷാ പരിശീലനം നൽകി. സബ്ജില്ല സ്കോളർഷിപ്പ് പരീക്ഷയിൽ പങ്കെടുപ്പിച്ചു.

=== സയൻസ് ക്ലബ്ബ് ===
'''സയൻസ് ക്ലബ്ബ്'''
 
സ്കൂൾതല സയൻസ് ക്ലബ്ബിന്റെ രൂപീകരണം ഹെഡ്മിസ്ട്രസ്സ് ശ്രീമതി റീന ടീച്ചറുടെ  നേതൃത്വത്തിൽ അധ്യയനവർഷം ആരംഭത്തിൽതന്നെ നടന്നു. ശാസ്ത്ര ക്ലബ്ബിന്റെ സ്കൂൾതല കൺവീനർ  ശ്രീമതി ദീപ പ്രഭ ടീച്ചർ ശാസ്ത്ര അവബോധം കുട്ടികളിൽ വർദ്ധിപ്പിക്കാൻ വേണ്ട ധാരാളം പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും മാസത്തിലൊരു ശാസ്ത്ര ക്ലബ് പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ വിപുലമായ രീതിയിൽ ആഘോഷിച്ചു.ഇതുവഴി കുട്ടികൾക്ക് ശാസ്ത്രത്തിലുള്ള അവബോധം വർദ്ധിക്കുകയും കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുവാനും കഴിഞ്ഞു.പ്രകൃതി നിരീക്ഷണം, ശാസ്ത്രജ്ഞന്മാരുടെ ജീവചരിത്രം പരിചയപ്പെടൽ, ലഘുപരീക്ഷണങ്ങളിൽ  ഏർപ്പെടൽ എന്നിവ വഴി കുട്ടികളിൽ ശാസ്ത്രകൗതുകങ്ങൾ വർദ്ധിപ്പിക്കുകയും ശാസ്ത്രവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ താൽപര്യം ജനിപ്പിക്കുകയും ചെയ്തു.

20:48, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പിണറായി ജി.വി ബേസിക് യു.പി.എസ്
വിലാസം
കമ്പൗണ്ടർ ഷാപ്പ്

പിണറായി പി.ഒ.
,
670741
,
കണ്ണൂർ ജില്ല
സ്ഥാപിതം1960
വിവരങ്ങൾ
ഫോൺ0490 2385035
ഇമെയിൽschool14366pgvbups@gmail.com
കോഡുകൾ
സ്കൂൾ കോഡ്14366 (സമേതം)
യുഡൈസ് കോഡ്32020400113
വിക്കിഡാറ്റQ64460715
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ81
പെൺകുട്ടികൾ81
ആകെ വിദ്യാർത്ഥികൾ162
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറീന ടി എൻ
പി.ടി.എ. പ്രസിഡണ്ട്അനിൽകുമാർ എ
എം.പി.ടി.എ. പ്രസിഡണ്ട്നീതു
അവസാനം തിരുത്തിയത്
12-03-202214366

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ പിണറായി സ്ഥലത്തുള്ള ഒരു അംഗീകൃത എയ്ഡഡ് വിദ്യാലയമാണ്.

ചരിത്രം

പിണറായി ഗണപതിവിലാസം ബേസിക്ക് യു പി സ്ക്കൂൾ : കണ്ണൂർ ജില്ലയിൽ പിണറായി ഗ്രാമപഞ്ചായത്തിൽ പതിനഞ്ചാം വാർഡിൽ 1930ലാണ് സ്ഥാപിതമായത്.ആരംഭകാലഘട്ടത്തിൽ പിണറായി തെരു കുളത്തിനടുത്തായി എടക്കാടൻ വിട എന്ന പറമ്പിൽ ശാലിയ വിദ്യാലയം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

            കണ്ണൂർ ജില്ലയിൽപ്പെട്ട  പിണറായി പഞ്ചായത്തിൽ തലശ്ശേരി - അഞ്ചരക്കണ്ടി സംസ്ഥാനപാതയോരത്ത് റോഡ്നിരപ്പിൽ നിന്നും അൽപ്പം ഉയരത്തിലായി തലയെടുപ്പോടെ നിൽക്കുന്ന സരസ്വതി ക്ഷേത്രമാണ് നമ്മുടെ വിദ്യാലയമായ ഗണപതിവിലാസം ബേസിക് യു പി സ്കൂൾ. കൂടുതൽ വായിക്കുക    

പാഠ്യേതര പ്രവർത്തനങ്ങൾ

         ഏപ്രിൽ മെയ് മാസങ്ങളിൽ ഗൃഹസന്ദർശനത്തിലൂടെയും ഫോൺ ബന്ധത്തിലൂടെയും രക്ഷിതാക്കളുമായി നിരന്തര ബന്ധം പുലർത്തി. വിദ്യാലയവും സമൂഹവുമായി ഒരു നല്ല ബന്ധം ഉണ്ടാക്കാൻ കഴിഞ്ഞു.സാമൂഹ്യ പങ്കാളിത്തത്തോടെ പ്രവേശനോത്സവം ഭംഗിയായി നടത്ത.കൂടുതൽ വായിക്കുക 

ക്ലബ്ബുകൾ

വിദ്യാരംഗം കലാ സാഹിത്യ വേദി ക്ലബ്ബ്

ജൂൺ

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ക്ലബ്ബ് ഉദ്ഘാടനം പ്രധാന അധ്യാപിക ശ്രീമതി റീന ടീച്ചർ നിർവ്വഹിച്ചു. മുഴുവൻ കുട്ടികളെയും വിദ്യാരംഗം സാഹിത്യ വേദിയുടെ ക്ലബ്ബിൽ ഉൾപ്പെടുത്തി. 19 /6 /21 മുതൽ 5/ 7 /21 വരെ വായനപക്ഷാചരണം നടത്തി. വായനാദിനത്തോടനുബന്ധിച്ച് പ്രശസ്ത കവി ശ്രീ കൽപ്പറ്റ നാരായണൻ സർഗ്ഗവേദി ഉദ്ഘാടനം ഓൺലൈൻ വഴി നിർവഹിച്ചു. പ്രശസ്ത കവി ശ്രീ മുരുകൻ കാട്ടാക്കട ആശംസ അറിയിക്കുകയും ചെയ്തു.

ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ വീട്ടിൽ ഒരു ലൈബ്രറി ഒരുക്കൽ, അക്ഷര വൃക്ഷം, അക്ഷര കേളി ഗൃഹം, വായനാമത്സരം, മഹത് വചന ശേഖരണം, ജീവചരിത്രക്കുറിപ്പ് തയ്യാറാക്കൽ, പ്രാദേശിക വിവര ശേഖരണം, പ്രാദേശിക എഴുത്തുകാരെ കണ്ടെത്തൽ, ക്വിസ് മത്സരം, ഡിജിറ്റൽ കുടുംബമാസിക തയ്യാറാക്കൽ, മഹത് ഗ്രന്ഥങ്ങളുടെ പാരായണം, എന്നെ സ്വാധീനിച്ച കഥാപാത്രം, പോസ്റ്റർ രചന എന്നീ പ്രവർത്തനങ്ങൾ നടത്തി . വായനാ മത്സരത്തിൽ എൽ പി വിഭാഗം അനുഗ്രഹ പി, യുപി വിഭാഗം ലക്ഷ്മിക സി എന്നിവരെയും ക്വിസ് മത്സരത്തിൽ എൽ പി വിഭാഗം നീൽ  ലതീഷ്, യുപി വിഭാഗം സൽ വിനെയും തിരഞ്ഞെടുത്തു.

ജൂലൈ

ബഷീർ ദിനത്തോടനുബന്ധിച്ച് പ്രശസ്ത കവി പവിത്രൻ തീക്കുനിയുടെ അനുസ്മരണപ്രഭാഷണതോട് കൂടി വായനാ പക്ഷാചരണ പ്രവർത്തനങ്ങൾക്ക് സമാപനമായി. ബഷീർ ദിനത്തിൽ ഓൺലൈൻ ക്വിസ്, മോണോ ആക്ട്, രേഖാചിത്രം എന്നീ പ്രവർത്തനങ്ങൾ നടത്തി. ക്വിസ് മത്സരത്തിൽ യുപി വിഭാഗം ലക്ഷ്മിക സി, അനുനന്ദ് സുകിലേഷ്, അനന്ദു കൃഷ്ണ എന്നിവരെ തിരഞ്ഞെടുത്തു. വായന പക്ഷാചരണ സമാപനവും ആയി  ബന്ധപ്പെട്ട മാതൃഭൂമി ചീഫ് ബ്യൂറോ മലപ്പുറം ശ്രീ വിമൽ കോട്ടയ്ക്കൽ ഓൺലൈൻ പ്രഭാഷണം നടത്തി. സർഗോത്സവത്തിന്റെ ഭാഗമായി കഥാരചനാ ശില്പശാല ഡോക്ടർ ശബ്ന യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ശ്രീമതി വന്ദന പ്രകാശിന്റെ നേതൃത്വത്തിൽ കവിത ശില്പശാലയും, ദാമോദരൻ മാസ്റ്ററുടെ നേതൃത്വത്തിൽ ചിത്രരചന ശില്പശാലയും സംഘടിപ്പിച്ചു. സർഗോത്സവ സമാപന ചടങ്ങ് ശ്രീ കെ കെ മാരാർ നിർവഹിച്ചു. കുട്ടികളുടെ കലാസൃഷ്ടികൾ ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു.

ആഗസ്റ്റ്

രാമായണ മാസാചരണത്തിന്റെ ഭാഗമായിരാമായണകഥ പരിചയപ്പെടുത്തി. രാമായണ പാരായണ മത്സരത്തിന്റെ മുന്നോടിയായി രാമായണ ക്വിസ് സംഘടിപ്പിച്ചു. ഒന്നാം സ്ഥാനം അഷിൻ സി രണ്ടാം സ്ഥാനം ലക്ഷ്മിക സി, ശർമിഷ്ഠ വികാസ്  എന്നിവർ കരസ്ഥമാക്കി. ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശഭക്തിഗാനം, പ്രസംഗം, ക്വിസ്, പോസ്റ്റർ രചന, പതാക നിർമ്മാണം എന്നീ പരിപാടികൾ ഓൺലൈൻ വഴി നടത്തി.

സെപ്റ്റംബർ

അധ്യാപക ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചന, ആശംസ കാർഡ്, കുട്ടി അധ്യാപകനായാൽ, എന്റെ അധ്യാപകൻ കുറിപ്പ് തയ്യാറാക്കൽ എന്നിവ സംഘടിപ്പിച്ചു. കുട്ടികൾ അവരുടെ സൃഷ്ടികൾ ക്ലാസ് ഗ്രൂപ്പിൽ ഷെയർ ചെയ്തു. സാക്ഷരതാ ദിനത്തോടനുബന്ധിച്ച് വിവിധ ഭാഷകളിൽ അടുക്കള സാധനങ്ങളെക്കുറിച്ച് ചാർട്ട് രൂപത്തിൽ കുട്ടികൾ തയ്യാറാക്കി. വിദ്യാരംഗം കലാസാഹിത്യവേദിയുടെ സർഗോത്സവം കഥാരചന യുപി വിഭാഗം അനന്ദു കൃഷ്ണ, എൽ പി വിഭാഗം ശ്രീനന്ദ എന്നിവർ ജില്ലാതലത്തിലേക്ക് അർഹത നേടി.

ഒക്ടോബർ

ഗാന്ധി ജയന്തിയോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം, ഗാന്ധി തൊപ്പി നിർമ്മാണം, പ്രസംഗം എന്നിവ സംഘടിപ്പിച്ചു. വയലാർ ചരമ ദിനത്തോടനുബന്ധിച്ച് ജീവചരിത്രക്കുറിപ്പ് ക്ലാസ് ഗ്രൂപ്പിൽ ഷെയർ ചെയ്തു. വയലാർ ഗാനാലാപനം വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കുംഓൺലൈൻ വഴി സംഘടിപ്പിച്ചു.

നവംബർ

കേരള പിറവി ദിനത്തോടനുബന്ധിച്ച് പതിപ്പ് നിർമ്മാണം, പോസ്റ്റർ രചന, കേരള ഗാനങ്ങൾ എന്നിവ സംഘടിപ്പിച്ചു. കെ പി കേശവമേനോൻ ചരമ ദിനത്തോടനുബന്ധിച്ച് ക്ലാസുകളിൽ കവി പരിചയം നടത്തി. ശിശുദിനത്തോടനുബന്ധിച്ച് നെഹ്റു തൊപ്പി,നെഹ്റു പതിപ്പ് എന്നിവ ക്ലാസ് ഗ്രൂപ്പുകളിൽ പ്രദർശിപ്പിച്ചു.

ഹിന്ദി ക്ലബ്

ഹിന്ദി ക്ലബ് രൂപീകരിച്ചു. ഓൺലൈനിൽ ബഹുമാനപ്പെട്ട പ്രധാനധ്യാപിക  ക്ലബ് ഉദ്ഘാടനം നിർവഹിച്ചു. യു.പി വിഭാഗത്തിലെ എല്ലാ കുട്ടികളെയും ഹിന്ദി ക്ലബ്ബിൽ ഉൾപ്പെടുത്തി.ജൂലൈ

11/7/2021 സബ്ജില്ലാതല ക്ലബ്ബിന്റെ ഉദ്ഘാടനം

ബഹുമാനപ്പെട്ട എ. ഇ. ഓ ശ്രീ രഞ്ജിത്ത് സർ നിർവഹിച്ചു. കേരള ഹിന്ദി മഞ്ജിന്റെ സംഘാടകനായ  ശ്രീ ഇബ്രാഹിം സേം മുഖ്യ അതിഥിയായിരുന്നു.  ഹിന്ദി ഭാഷയെക്കുറിച്ചും ഹിന്ദി ഭാഷാ പ്രചരണത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

31/7/21 പ്രേംചന്ദ് ജയന്തിയോടനുബന്ധിച്ച്  കവിപരിചയം ക്ലാസ് ഗ്രൂപ്പിൽ നടത്തി. അതുപോലെ ജീവചരിത്രക്കുറിപ്പ് തയ്യാറാക്കാൻ സബ്ജില്ലാ തല ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. ജീവചരിത്രം തയ്യാറാക്കി കുട്ടികൾ ക്ലാസ് ഗ്രൂപ്പിൽ ഷെയർ ചെയ്തു.

ആഗസ്റ്റ്

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പോസ്റ്റർ, ദേശഭക്തിഗാനം, പ്രസംഗം എന്നിവ സ്കൂൾ തലത്തിൽ സംഘടിപ്പിച്ചു ദേശഭക്തിഗാനം, പ്രസംഗം എന്നിവയുടെ വീഡിയോ കുട്ടികൾ ക്ലാസ് ഗ്രൂപ്പിൽ ഷെയർ ചെയ്തു. ഹിന്ദി അധ്യാപിക  സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ആമുഖ പ്രഭാഷണം നടത്തി.

സെപ്റ്റംബർ14

ഹിന്ദി ദിനത്തോടനുബന്ധിച്ച് സ്കൂൾതല ഹിന്ദി ക്വിസ്, കവിതാലാപനം, പ്രസംഗം എന്നിവ നടത്തി. അഷിൻ, ലക്ഷ്മിക്ക് എന്നിവർ ക്വിസ്സിൽ ഒന്നും, രണ്ടും സ്ഥാനം കരസ്ഥമാക്കി. കവിതാലാപന ത്തിൽ  ഹൃതുൽ , ഫാത്തിമത്തുൽ  നഹല എന്നിവർ ഒന്നും, രണ്ടും സ്ഥാനം കരസ്ഥമാക്കി. പ്രസംഗത്തിൽ  ഫാത്തിമത്തുൽ നഹല ശർമിഷ്ഠ  എന്നിവർ ഒന്നും, രണ്ടും സ്ഥാനം കരസ്ഥമാക്കി. ഹിന്ദി ഭാഷയുടെ താല്പര്യം വളർത്തുന്നതിനും വേണ്ടി ഹിന്ദി ശില്പശാല നടത്തി. കാലടി സർവ്വകലാശാലയിലെ   പ്രൊഫസർ  മനു സാർ  ശില്പശാല കൈകാര്യം ചെയ്തു.6,7, ക്ലാസിലെ കുട്ടികൾ പങ്കെടുത്തു. സബ്ജില്ലാതല ഹിന്ദി ക്വിസ് മത്സരത്തിൽ ലക്ഷ്മിക സി. ഒന്നാം സ്ഥാനം കരസ്ഥമാക്കി. അധ്യാപക ദിനത്തോടനുബന്ധിച്ച് ഹിന്ദി ഭാഷയിൽ പോസ്റ്റർ രചന, ആശംസകാർഡ് തയ്യാറാക്കൽ എന്നിവ തയ്യാറാക്കി വിദ്യാർത്ഥികൾ ക്ലാസ് ഗ്രൂപ്പിൽ ഷെയർ ചെയ്തു.

ഒക്ടോബർ

ഒക്ടോബർ 2 ഗാന്ധി ജയന്തിയോടനുബന്ധിച്ച് പോസ്റ്റർ രചന, ഗാന്ധി പതിപ്പ്  എന്നിവ തയ്യാറാക്കി. കുട്ടികൾ ക്ലാസിൽ പ്രദർശിപ്പിച്ചു.

നവംബർ

നവംബർ 14 ശിശുദിനത്തോടനുബന്ധിച്ച് നെഹ്റുവിന്റെ ജീവചരിത്രക്കുറിപ്പ് കുട്ടികൾ പരിചയപ്പെടുത്തി. ഡിജിറ്റൽ പോസ്റ്റർ തയ്യാറാക്കി ഗ്രൂപ്പിൽ ഷെയർ ചെയ്തു. പോസ്റ്റർ തയ്യാറാക്കി ക്ലാസ്സിൽ  പ്രദർശിപ്പിക്കുകയും ചെയ്തു.

ഡിസംബർ

ക്രിസ്മസ് ദിനത്തോടനുബന്ധിച്ച്  കുട്ടികൾ ആശംസകാർഡ് തയ്യാറാക്കി. അവ  ക്ലാസ് ഗ്രൂപ്പിൽ പ്രദർശിപ്പിക്കുകയും ചെയ്തു.

ജനുവരി

പുതു വർഷത്തോടനുബന്ധിച്ച് കുട്ടികൾ ആശംസകൾ തയ്യാറാക്കി. ക്ലാസ്സിൽ പ്രദർശിപ്പിച്ചു. ജാനുവരി 10 ഹിന്ദി ദിനത്തോടനുബന്ധിച്ച് സ്കൂൾ തല വായന മത്സരം സംഘടിപ്പിച്ചു. ആറാം   തരത്തിലെ ഫാത്തിമ ത്തുൽ നഹൽ ഒന്നാം സ്ഥാനം നേടി. തലശ്ശേരി നോർത്ത് സബ് ജില്ലാ തല മത്സരത്തിൽ നഹലയെ പങ്കെടുപ്പിക്കുകയും ചെയ്തു.

ഫെബ്രുവരി

എസ്. എസ്. കെ. യുടെ ആഭിമുഖ്യത്തിൽ യു.പി  വിദ്യാർഥികൾക്കായി  സ്കൂളിൽ സംഘടിപ്പിച്ച 'സുരീലി ഹിന്ദി' പ്രവർത്തനം നടത്തിവരുന്നു. കവിതയുടെ വീഡിയോ കുട്ടികൾക്ക് കേൾക്കാൻ അവസരം നൽകുകയും കരോക്കേ ക്ക്  അനുസരിച്ച് കുട്ടികൾ പാടിയ വീഡിയോ അയച്ചു തരുകയും ചെയ്തു

സോഷ്യൽ സയൻസ് ക്ലബ്

വിദ്യാർത്ഥികളിൽ ചരിത്ര ബോധവും മാനവികതയും വളർത്തുന്നതിനുവേണ്ടി സാമൂഹ്യശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യൽ സയൻസ് ക്ലബ്. പുസ്തകങ്ങളിലെ അറിവുകൾ വെറും അറിവുകളാക്കി വെക്കാതെ വിജ്ഞാന വർദ്ധനവിനൊപ്പം തനിക്കും താനുൾക്കൊള്ളുന്ന സമൂഹത്തിനും ഉതകുന്ന രീതിയിൽ നിത്യജീവിതത്തിൽ പ്രായോഗികമാക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനം .ദിവാകരൻ സാറിന്റെ നേതൃത്വത്തിൽ സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ് വളരെ കാര്യക്ഷമമായി നടന്നു വരുന്നു .സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ഭാഗമായി ക്വിസ്, പ്രസംഗം, പോസ്റ്റർ രചന,വീഡിയോ പ്രദർശനം തുടങ്ങി കുട്ടികളുടെ സാമൂഹികാവബോധം വളർത്തുന്നതിനായി വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു.

സംസ്കൃതംക്ലബ്

ജൂൺ ആദ്യവാരം തന്നെ സ്കൂൾ സംസ്കൃതം ക്ലബ്ബിന്റെ ഉദ്ഘാടനം ഓൺലൈനായി പ്രധാനാധ്യാപിക ശ്രീമതി ടി.എൻ റീന ടീച്ചർ നിർവ്വഹിച്ചു.  പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമിച്ചു. വായനാ പക്ഷാചരണത്തിൽ യു.പി ക്ലാസിലെ വിദ്യാർഥികൾക്കായി ഓൺലൈൻ വായനാ മത്സരം നടത്തി. രാമായണ മാസാചരണത്തോടനുബന്ധിച്ച് രാമായണ കഥ എല്ലാ ദിവസവും ഗ്രൂപ്പിൽ Share ചെയ്തു. Online രാമായണ പാരായണ മത്സരം, രാമായണ ക്വിസ് എന്നിവ നടത്തിയിട്ടുണ്ട്. വിജയികളെ സബ്ജില്ലാ മത്സരത്തിൽ പങ്കെടുപ്പിച്ചു. സബ്ജില്ല രാമായണ പാരായണ മത്സരത്തിൽ ഹരിചന്ദന. സി.എച്ച് രണ്ടാം സ്ഥാനം കരസ്ഥമാക്കി. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശഭക്തിഗാനം, വന്ദേമാതരം, പോസ്റ്റർ രചന എന്നിവ നടത്തിയിട്ടുണ്ട്. ഓണാംശംസാകാർഡ് നിർമിച്ചു. സംസ്കൃത ദിനത്തിൽ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞു കൊടുക്കുകയും സംസ്കൃത ദിനപ്രതിജ്ഞ ചിത്രരചന, പോസ്റ്റർ രചന, ഗാനാലാപനം, പരിസരം സംബന്ധിച്ച വസ്തുക്കളുടെ നാമകഥനം എന്നിവ നടത്തി. അധ്യാപക ദിനത്തിൽ ഡിജിറ്റൽ ആശംസാ കാർഡ് നിർമാണം നടത്തി. ഗാന്ധിജയന്തിദിനത്തിൽ പോസ്റ്റർ രചന, ദേശഭക്തി ഗാനം എന്നിവ ഓൺലൈനായി അവതരിപ്പിച്ചു. ശിശുദിനത്തിൽ പോസ്റ്റർ രചന നടത്തി. online സ്കൂൾ കലോത്സവം നടത്തി വിജയികളെ സബ്ജില്ല സപര്യ സംസ്കൃതോത്സവത്തിൽ പങ്കെടുപ്പിച്ചു. മികച്ച വിജയം കരസ്ഥമാക്കി. പുതുവത്സരാശംസാ കാർഡ് നിർമിച്ചിട്ടുണ്ട്. 1 മുതൽ 7 വരെ ക്ലാസുകളിലെ തെരഞ്ഞെടുത്ത 2 വീതം കുട്ടികൾക്ക് സ്കോളർഷിപ്പ്‌പരീക്ഷാ പരിശീലനം നൽകി. സബ്ജില്ല സ്കോളർഷിപ്പ് പരീക്ഷയിൽ പങ്കെടുപ്പിച്ചു.

സയൻസ് ക്ലബ്ബ്

സ്കൂൾതല സയൻസ് ക്ലബ്ബിന്റെ രൂപീകരണം ഹെഡ്മിസ്ട്രസ്സ് ശ്രീമതി റീന ടീച്ചറുടെ  നേതൃത്വത്തിൽ അധ്യയനവർഷം ആരംഭത്തിൽതന്നെ നടന്നു. ശാസ്ത്ര ക്ലബ്ബിന്റെ സ്കൂൾതല കൺവീനർ  ശ്രീമതി ദീപ പ്രഭ ടീച്ചർ ശാസ്ത്ര അവബോധം കുട്ടികളിൽ വർദ്ധിപ്പിക്കാൻ വേണ്ട ധാരാളം പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും മാസത്തിലൊരു ശാസ്ത്ര ക്ലബ് പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ വിപുലമായ രീതിയിൽ ആഘോഷിച്ചു.ഇതുവഴി കുട്ടികൾക്ക് ശാസ്ത്രത്തിലുള്ള അവബോധം വർദ്ധിക്കുകയും കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുവാനും കഴിഞ്ഞു.പ്രകൃതി നിരീക്ഷണം, ശാസ്ത്രജ്ഞന്മാരുടെ ജീവചരിത്രം പരിചയപ്പെടൽ, ലഘുപരീക്ഷണങ്ങളിൽ  ഏർപ്പെടൽ എന്നിവ വഴി കുട്ടികളിൽ ശാസ്ത്രകൗതുകങ്ങൾ വർദ്ധിപ്പിക്കുകയും ശാസ്ത്രവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ താൽപര്യം ജനിപ്പിക്കുകയും ചെയ്തു.

വിവിധ ദിനാചരണവുമായി ബന്ധപ്പെട്ട് ബോധവൽക്കരണ ക്ലാസ്, വൃക്ഷത്തൈ നടൽ, ക്വിസ് മത്സരം, പോസ്റ്റർ രചന, പരീക്ഷണ കളരി എന്നിവ സംഘടിപ്പിച്ചു.

ദിനാചരണങ്ങൾ

ജൂൺ 5 ലോക പരിസ്ഥിതി ദിനം

ജൂൺ 5 ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു. ദിനാചരണത്തോടനുബന്ധിച്ച് ഓൺലൈൻ  ക്വിസ്, പോസ്റ്റർ രചന എന്നിവ നടത്തി. കുട്ടികൾ വീട് പരിസരങ്ങളിൽ വൃക്ഷത്തൈ നടുകയും ക്ലാസ് ഗ്രൂപ്പുകളിൽ ഫോട്ടോ പങ്കുവെക്കുകയും ചെയ്തു.

സമുദ്ര ദിനം

അധ്യാപകരുടെ നേതൃത്വത്തിൽ സമുദ്ര ദിനം ആഘോഷിച്ചു. ചിത്രരചന, മത്സ്യങ്ങളുടെ പേര് എഴുതൽ, മത്സ്യ ത്തിന്റെ ചിത്രം വരക്കൽ, പോസ്റ്റർ, ക്വിസ്മത്സരം, കുറിപ്പ് തയ്യാറാക്കൽ

ബാലവേല വിരുദ്ധ ദിനം

അന്തർദേശീയ ബാലവേല വിരുദ്ധ ദിനം ആയി ബന്ധപ്പെട്ട് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ അഡ്വക്കേറ്റ് ബിന്ദു ബോധവൽക്കരണ ക്ലാസ് നടത്തി.മൂന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള ക്ലാസിലെ കുട്ടികൾ പോസ്റ്റർ തയ്യാറാക്കു ക്ലാസ് whatsapp ഗ്രൂപ്പുകളിൽ പങ്കുവയ്ക്കുകയും ചെയ്തു.

ജൂൺ 14 ലോക രക്തദാതൃ ദിനം

ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ രോഗ രക്തദാന ദിനം ആഘോഷിച്ചു. ഓൺലൈൻ ക്വിസ് പോസ്റ്റർ രചന എന്നിവ നടത്തി

വായനാപക്ഷാചരണം

19/6/2021 മുതൽ 5/7/2021 വരെ വായനാപക്ഷാചരണം നടത്തി.വായനാദിനത്തോടനുബന്ധിച് പ്രശസ്ത കവി കൽപ്പറ്റ നാരായണൻ സർഗ്ഗവേദി ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽ പ്രശസ്ത കവി ശ്രീ മുരുകൻ കാട്ടാക്കട ആശംസ അറിയിക്കുകയും ചെയ്തു.ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ വീട്ടിൽ ഒരു ലൈബ്രറി ഒരുക്കൽ,അക്ഷര വൃക്ഷം ഷം, അക്ഷര കേളിഗ്രഹം ,വായനാമത്സരം ,മഹത്‌വചനം ശേഖരണം, ജീവചരിത്രക്കുറിപ്പ് തയ്യാറാക്കൽ , പ്രാദേശിക വിവരശേഖരണം , പ്രാദേശിക എഴുത്തുകാരെ കണ്ടെത്തൽ ,ക്വിസ് മത്സരം ,ഡിജിറ്റൽ കുടുംബമാസിക തയ്യാറാക്കൽ, മഹത് ഗ്രന്ഥങ്ങളുടെ പാരായണം, പത്രം തയ്യാറാക്കൽ ,എന്നെ സ്വാധീനിച്ച കഥാപാത്രം , പോസ്റ്റർ രചന പ്രവർത്തനങ്ങൾ നടന്നു.മുഴുവൻ രക്ഷിതാക്കളുടെ സഹകരണം കൊണ്ട് വായനാപക്ഷാചരണം ഭംഗിയായി നടത്താൻ കഴിഞ്ഞു.

ന്താരാഷ്ട്ര യോഗ ദിനം

അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ശ്രീമതി ബീന ടീച്ചറുടെ നേതൃത്വത്തിൽ ബോധവൽക്കരണം നടത്തി, ശേഷം യോഗ പരിശീലകർ ശാന്തി ബിജു, ദേവിക ആർ എന്നിവരുടെ നേതൃത്വത്തിൽ ഓൺലൈൻ ക്ലാസ്സ് നൽകി

ലഹരി വിരുദ്ധ ദിനം

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു പോസ്റ്റർ നിർമ്മാണം ഓൺലൈൻ ക്വിസ് മത്സരം ബോധവൽക്കരണ ക്ലാസ്സ് എന്നീ പ്രവർത്തനങ്ങൾ നടന്നു കണ്ണൂർ എക്സൈസ് വകുപ്പിനെ നേതൃത്വത്തിൽ ഓഫീസ് പയ്യന്നൂർ ഓഫീസറായ ശ്രീ രാജീവ് സാറിനെ നേതൃത്വത്തിൽ google വഴിയാണ് ബോധവൽക്കരണ ക്ലാസ് നടന്നത് പിടിഎ പ്രസിഡണ്ട് ശ്രീ അനിൽകുമാർ സ്വാഗതം അധ്യക്ഷ സ്ഥാനം പിണറായി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ പി വി വേണുഗോപാലൻ ഉം അലങ്കരിച്ചു മുഴുവൻ രക്ഷിതാക്കളും കുട്ടികളും വളരെ താല്പര്യത്തോടെ ക്ലാസിലും ചർച്ചയിൽ പങ്കെടുത്തു ചർച്ചയ്ക്കുശേഷം ബഹുമാനപ്പെട്ട എം ശ്രീമതി നന്ദി പറഞ്ഞു

രക്ഷാകർത്തൃ ശാക്തീകരണ പരിപാടി

ജൂൺ 30ന് ഗൂഗിൾ മീറ്റ് വഴി വീടാണ് വിദ്യാലയം രക്ഷാകർതൃ പരിശീലന പരിപാടി നടന്നു സ്വാഗത ഭാഷണം സ്റ്റാഫ് സെക്രട്ടറി ശ്രീമതി രുഗ്മിണി ടീച്ചറും അധ്യക്ഷസ്ഥാനം ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി റീന ടീച്ചറും, ഉദ്ഘാടനം പിണറായി ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ പി വി വേണുഗോപാലൻ നിർവഹിച്ചു

ജൂലൈ 5 to 8ബഷീർ അനുസ്മരണം

ജൂലൈ 5 പ്രശസ്ത കവി പവിത്രൻ തീക്കുനി ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി രേഖാചിത്രം ഡോക്യുമെന്ററി പ്രദർശനം എന്നീ പ്രവർത്തനങ്ങൾ നടത്തി.

UP ക്വിസ് മത്സര വിജയികൾ

1st ലക്ഷ്മിക സി അനുനന്ദ് സുകിലേഷ്

2nd അനന്തു കൃഷ്ണ

വായന പക്ഷാചരണ സമാപനം

വായന പക്ഷാചരണ സമാപനവും ആയി ബന്ധപ്പെട്ട് മാതൃഭൂമി സീഫ് ബ്യൂറോ മലപ്പുറം വിമൽ കോട്ടയ്ക്കൽ ഓൺലൈൻ പ്രഭാഷണം നടത്തി. യുപി ക്ലാസ്സിൽ പോസ്റ്റർ രചനയും പ്രാദേശിക ലൈബ്രറി വിവരശേഖരണവും നടത്തി.

മോട്ടിവേഷൻ ക്ലാസ്സ്

രക്ഷിതാക്കൾക്ക് ഈ പഠനം ഒരു അതിജീവനം എന്ന വിഷയവുമായി ബന്ധപ്പെട്ട ശ്രീ സൗമ്യ കണ്ണൻ പള്ളിയുടെ നേതൃത്വത്തിൽ മോട്ടിവേഷൻ ക്ലാസ്സ് നൽകി.

തലശ്ശേരി നോർത്ത് ഉപജില്ലാ ഓഫീസർ ശ്രീ കെ രഞ്ജിത്ത് കുമാർ ഉദ്ഘാടനകർമ്മം നിർവഹിച്ചു. ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി എൻ റീന ടീച്ചർ സ്വാഗത ഭാഷണവും പി ടി എ പ്രസിഡന്റ് ശ്രീ അനിൽകുമാർ അധ്യക്ഷ സ്ഥാനവും അലങ്കരിച്ചു.

ക്ലാസിനു ശേഷം രക്ഷിതാക്കളുടെ സംശയ നിവാരണത്തിനും അവസരമൊരുക്കി, ശേഷം കൺവീനർ ശ്രീമതി അനിതകുമാരി ടീച്ചർ എല്ലാവർക്കും നന്ദി അറിയിച്ചു

നെൽസൺ മണ്ടേല ദിനം

ദിനാചരണത്തോടനുബന്ധിച്ച് സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ നെൽസൺ മണ്ടേല ജീവചരിത്രവുമായി ബന്ധപ്പെട്ട വീഡിയോ ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു

കഥാ രചന ശില്പശാല

കഥാ രചന ശില്പശാല നടത്തി യുവ എഴുത്തുകാരി ഡോക്ടർ ശബ്ന എസ് നേതൃത്വത്തിൽ വഴിയാണ് ശില്പശാല നടത്തിയത് രചനയുമായി ബന്ധപ്പെട്ട് കുട്ടികളുടെ സംശയ നിവാരണവും നടത്തി. ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി റീന ടീച്ചർ സ്വാഗത ഭാഷണവും അധ്യക്ഷ സ്ഥാനം വിദ്യാരംഗം കലാസാഹിത്യവേദി ക്ലബ്ബ് കൺവീനർ ശ്രീമതി ഷീന ടീച്ചറും അലങ്കരിച്ചു ശ്രീമതി വിപിന ടീച്ചർ ശിൽപശാലയിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങൾക്കും നന്ദി അറിയിച്ചു

ചിത്രരചനാ ശിൽപശാല

ഷോർട്ട് ഫിലിം നിർമാതാവും ചിത്രകലാ അധ്യാപകനുമായ ശ്രീ ദാമോദരൻ മാസ്റ്ററുടെ നേതൃത്വത്തിൽ ചിത്ര രചന ശില്പശാല നടത്തി ശിൽപ്പശാലയിൽ ചിത്രരചനയുടെ അടിസ്ഥാനവിവരങ്ങൾ വിശദീകരിക്കുകയും കുട്ടികൾക്ക് പ്രദർശിപ്പിക്കാനും അവസരം നൽകുകയും ചെയ്തു

കവിതാരചനാ ശില്പ ശാല

എഴുത്തുകാരി ശ്രീമതി വന്ദന പ്രകാശിനെ നേതൃത്വത്തിൽ ഗൂഗിൾ മീറ്റ് വഴി കവിത രചന ശില്പശാല നടത്തി ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി ടീച്ചർ ടീച്ചർ ടീച്ചർ ശിൽപ്പശാലയിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങൾക്കും നന്ദി അറിയിച്ചു.

ചാന്ദ്രദിനം

സയൻസ് കോർണർ ഇന്റെ നേതൃത്വത്തിൽ ചാന്ദ്ര ദിനം ആഘോഷിച്ചു ഒന്നുമുതൽ ഏഴ് വരെയുള്ള ക്ലാസ്സിൽ വിവിധ ഓൺലൈൻ പരിപാടികൾ നടന്നു ചിത്രരചന അമ്പിളിമാമൻ റെ കഥ പാട്ട് അവതരണം ചന്ദ്രനിലേക്ക് സാങ്കല്പിക യാത്ര വിവരണം പോസ്റ്റർ രചന ഓൺലൈൻ ക്വിസ് മത്സരം എന്നീ പരിപാടികൾ നടത്തി സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഞാറ്റുവേല ഋതുഭേദങ്ങൾ എന്നിവയുടെ വീഡിയോ ക്ലാസ് ഗ്രൂപ്പിൽ ഷെയർ ചെയ്തു.

ലഘു പരീക്ഷണ ശില്പശാല

ശ്രീ ദിലീപ് സാറിന്റെ നേതൃത്വത്തിൽ ഓൺലൈൻ ലഘു പരീക്ഷണ ശില്പശാല ഗൂഗിൾ മീറ്റ് വഴിനടത്തി.

സയൻസ് ക്ലബ്ബ് കൺവീനർ ശ്രീമതി ദീപ ടീച്ചർ സ്വാഗതവും ഭാഷണം നടത്തി വായുവും ജലവും ആയി ബന്ധപ്പെട്ട 4 പരീക്ഷണങ്ങൾ കാഴ്ചവച്ചു. ശ്രീമതി റീന ടീച്ചർ നന്ദി പറഞ്ഞു

സ്കൂൾതല സർഗ്ഗോത്സവം

സ്കൂൾ തല സർഗോത്സവം നടത്തി.

ശ്രീമതി രുക്മിണി ടീച്ചർ സ്വാഗത ഭാഷണവും ശ്രീമതി ഷീല ടീച്ചർ അധ്യക്ഷ സ്ഥാനവും അലങ്കരിച്ചു. ചിത്രകലാ അദ്ധ്യാപകൻ എഴുത്തുകാരൻ ഫോട്ടോഗ്രാഫർ എന്നീ നിലകളിൽ പ്രസിദ്ധനായ ശ്രീ കെ കെ മാരാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ശേഷം കുട്ടികളുടെ കലാപരിപാടികൾ അവതരിപ്പിച്ചു കാഴ്ചവെച്ച മികച്ച ഓരോ ഇനത്തിലും ശ്രീമതി അനിതകുമാരി ടീച്ചറുടെ നേതൃത്വത്തിൽ ഡിജിറ്റൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ചടങ്ങിൽ ശ്രീമതി ദീപ ടീച്ചർ നന്ദി പറഞ്ഞു.

സൗഹൃദ ദിനം

ആഗസ്റ്റ് 4 ന് അന്തർദേശീയ സൗഹൃദ ദിനം ആചരിച്ചു. മുഴുവൻ കുട്ടികളും ഡിജിറ്റൽ ആശംസകാർഡ് തയ്യാറാക്കി

ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ്

ആഗസ്റ്റ് 1 ന് പിണറായി ഹെൽത്ത് സെന്ററിലെ പബ്ലിക് ഹെൽത്ത് നഴ്സ് ആയ ശ്രീമതി ബീന പിയുടെ നേതൃത്വത്തിൽ ഗൂഗിൾ മീറ്റ് വഴി ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ് നൽകി

ഗണിതവും ഐസിടി സാധ്യതയും

ജൂലൈ 30ന് ഗണിതവും ഐസിടി സാധ്യതയും എന്ന വിഷയവുമായി ബന്ധപ്പെട്ട് കൈറ്റ് വിക്ടേഴ്സ് ഫെയിം ശ്രീ. ഗോകുൽ ദാസ് സാറിന്റെ നേതൃത്വത്തിൽ ഗൂഗിൾ മീറ്റ് വഴി ക്ലാസ്സ് നൽകി.

ഭാരത് സ്കൗട്ട് ഗൈഡ് സ്ഥാപക ദിനo

ഭാരത് സ്കൗട്ട് ഗൈഡ് സ്ഥാപക ദിനവുമായി ബന്ധപ്പെട്ട് സ്കൂൾ തല ക്വിസ് മത്സരം സംഘടിപ്പിച്ചു. ഗൈഡ് വിഭാഗത്തിൽ ശർമിഷ്ഠ വികാസും ബുൾബുൾ വിഭാഗത്തിൽ അനാമൃതയും ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ആഗസ്റ്റ് 3 ഹൃദയം മാറ്റ ശസ്ത്രക്രിയ ദിനവുമായി ബന്ധപ്പെട്ട് കൊച്ചി ലേക്ഷോർ ഹോസ്പിറ്റലിലെ ഡോക്ടറും പൂർവ്വ വിദ്യാർത്ഥിയുമായ Dr. നീലിമ ടി നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സ് നൽകി.

ആഗസ്റ്റ് 4ന് കൈറ്റ് വിക്ടേഴ്സ് ഫെയിം ശ്രീമതി. നിഷ ടീച്ചറുടെ നേതൃത്വത്തിൽ ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് ഇംഗ്ലീഷ് പ്രോഗ്രാം അവതരിപ്പിക്കാനുള്ള അവസരവും നൽകി

ആഗസ്റ്റ് 6 ന് ഹിരോഷിമദിനം ആചരിച്ചു. സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ പോസ്റ്റർ, മുദ്രാവാക്യ നിർമ്മാണം, ബാഡ്ജ് നിർമ്മാണം, സഡാക്കോ കൊക്ക് നിർമ്മാണം എന്നീ പ്രവർത്തനങ്ങൾ നടത്തി.

ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് അധ്യാപകരുടെ നേതൃത്വത്തിൽ സ്കൂളിൽ ദേശീയ പതാക ഉയർത്തുകയും ഓൺലൈൻ അസംബ്ലി നടത്തുകയും ചെയ്തു. ഓൺലൈൻ ക്വിസ് മത്സരം, പതാക നിർമ്മാണം, ദേശഭക്തിഗാനം അവതരണം, ചിത്രരചന, എന്നീ പ്രവർത്തനങ്ങൾ നടത്തി. എസ് എസ് കെ യുടെ നേതൃത്വത്തിൽ നടന്ന സബ്ജില്ലാതല ദേശഭക്തിഗാന മത്സരത്തിൽ എൽപി വിഭാഗത്തിന് ഒന്നാം സ്ഥാനവും യുപി വിഭാഗത്തിന് മൂന്നാം സ്ഥാനവും ലഭിച്ചു.

ആഗസ്റ്റ് 17 ന് മഹാമാരികളും മനുഷ്യരുടെ അതിജീവനവും എന്ന വിഷയവുമായി ബന്ധപ്പെട്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കൂത്തുപറമ്പ് ഏരിയ സെക്രട്ടറി ശ്രീ. പികെ പ്രകാശൻ മാസ്റ്ററുടെ നേതൃത്വത്തിൽ ഗൂഗിൾ മീറ്റ് വഴി ബോധവൽക്കരണ ക്ലാസ്സ് നൽകി

ആഗസ്റ്റ് 17 കർഷക ദിനത്തിന്റെ ഭാഗമായിഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചു. കൃഷിച്ചൊല്ലുകൾ കണ്ടെത്തൽ, കർഷകനായി ഫോട്ടോ, അടുക്കളത്തോട്ടം ഒരുക്കൽ എന്നീ പ്രവർത്തനങ്ങൾ നടത്തി

ആഗസ്റ്റ് 20 21 തീയതികളിൽ ഓണാഘോഷ പരിപാടികൾ നടത്തി. മാവേലി മന്നൻ ആയും മലയാളി മങ്ക യായും ഓണപ്പൂക്കൾ ഒത്തിരിഓണപ്പൂക്കളോടൊപ്പം, പുലികളി, ഗണിത പൂക്കളം ഒരുക്കൽ എന്നീ പരിപാടികൾ നടത്തി

ആഗസ്റ്റ് 31ന് രാത്രി 7 മണിക്ക്ഗൂഗിൾ മീറ്റ് വഴി " മക്കൾക്കൊപ്പം" രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് നടത്തി. ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി റീന ടീച്ചർ സ്വാഗത ഭാഷണവും വാർഡ് മെമ്പർ ശ്രീ. വേണുഗോപാലൻ അധ്യക്ഷ സ്ഥാനവും അലങ്കരിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകനായ ബോധവൽക്കരണ ശ്രീ. കെ രാമകൃഷ്ണൻ മാസ്റ്റർ ബോധവൽക്കരണ ക്ലാസ് നടത്തി.

സെപ്റ്റംബർ 5 അധ്യാപക ദിനത്തിന്റെ ഭാഗമായികുട്ടികൾഅധ്യാപകരായിക്ലാസ്സ് കൈകാര്യം ചെയ്യുന്ന വീഡിയോപ്രദർശനം നടത്തി.ഞാൻ അധ്യാപകനായാൽഎന്ന വിഷയവുമായി ബന്ധപ്പെട്ട്ലേഖന മത്സരവുംസംഘടിപ്പിച്ചു.

ലോക സാക്ഷരതാ ദിനം

ദിനാചരണത്തിന് പ്രാധാന്യം വ്യക്തമാക്കുന്ന ഓഡിയോ ക്ലിപ്പ് ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവെച്ചു ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിൽ അടുക്കള സാധനങ്ങളുടെ പേര് വിവിധ ഭാഷകളിൽ എഴുതി പ്രദർശിപ്പിച്ചു.

ഹിന്ദി ദിനം

ദിനാചരണത്തിന് ഭാഗമായി ശ്രീമതി ഷീബ ടീച്ചർ ഹിന്ദി ഭാഷയുടെ പ്രാധാന്യം വിശദീകരിച്ചു. ഹിന്ദി ക്വിസ് പ്രസംഗം കവിതാലാപനം എന്നീ മത്സരങ്ങൾ സ്കൂൾതലത്തിൽ നടന്നു.

സ്കൂൾതല ക്വിസ് മത്സര വിജയികൾ

അഷിൻ, ലക്ഷ്മിക്ക്

പ്രസംഗം കവിതാലാപനം വിജയി.

ഫാത്തിമത്ത് നെഹെല

സബ്ജില്ലാതല ഹിന്ദി ക്വിസ്സിൽ ലക്ഷ്മിക ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ലോക ഓസോൺ ദിനം

ദിനാചരണത്തിന് ഭാഗമായി എൽ.പി, യു.പി തലത്തിൽ പോസ്റ്റർ രചന മത്സരം നടത്തി ശാസ്ത്ര സാഹിത്യ പരിഷത്ത് തലശ്ശേരി മേഖല സെക്രട്ടറി സി പ്രദീപൻ സാറിന്റെ നേതൃത്വത്തിൽ ഗൂഗിൾ വഴി ബോധവൽക്കരണ ക്ലാസ് നടത്തി.

മാനേജ്‌മെന്റ്

  • ശ്രീ കുഞ്ഞപ്പ ഗുരിക്കൾ -സ്ഥാപകനും ആദ്യത്തെ മാനേജരും
  • ശ്രീ കുഞ്ഞിക്കുട്ടി ,ശ്രീമതി കെ സി കല്ല്യാണി എന്നിവരാണ് തുടർന്നുളള മാനേജർമാർ
  • ഇപ്പോഴത്തെ മാനേജർ ശ്രീ ആർ ഭാസ്ക്കരൻ

ചിത്രശാല

ശിശു ദിനം

പരിസ്ഥിതി ദിനം
ചാന്ദ്ര ദിനം

മുൻസാരഥികൾ

പൂർവ അധ്യാപകർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കണ്ണൂരിൽ നിന്ന് - മമ്പറം - പിണറായി - തലശ്ശേരി  റോഡ് - കമ്പൗണ്ടർ ഷോപ്പ്  ഗണപതി വിലാസം ബി യുപി സ്കൂൾ സ്ഥിതി ചെയ്യുന്നു
  • കണ്ണൂർ എയർപോർട്ടിൽ നിന്ന് - അഞ്ചരക്കണ്ടി - മമ്പറം - കമ്പൗണ്ടർ ഷോപ്പിൽ ഗണപതി വിലാസം സ്കൂൾ സ്ഥിതി ചെയ്യുന്നു.
  • ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ - തലശ്ശേരി.
  • വിമാനത്താവളം - കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം.

{{#multimaps:11.804584, 75.493118|width=800px|zoom=17}}