പിണറായി ജി.വി ബേസിക് യു.പി.എസ്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂൾ അങ്കണത്തിൽ ഒരു അങ്കണവാടി ഉണ്ട്. പ്രീ പ്രൈമറി മുതൽ ഏഴുവരെ ക്ലാസ്സുകളിലായി 194 വിദ്യാർഥികളും അധ്യാപകരും വിദ്യാലയത്തിൽ ഉണ്ട്. ആധുനികകാലത്ത് വിദ്യാർത്ഥികൾക്കും സാധാരണ ജനങ്ങൾക്കും ഒഴിച്ച് കൂടാനാവാത്തതാണ് കമ്പ്യൂട്ടർ വിദ്യാഭ്യാസം. മാറുന്ന ലോകത്തിനനുസരിച്ച് നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികളെ കഴിവുറ്റവരാക്കുന്നതിനുള്ള പരിശ്രമം നമ്മുടെ വിദ്യാലയത്തിലും ആരംഭിച്ചു. സ്മാർട്ട് ക്ലാസ്സ് റൂം ഒരുക്കിയും ഇൻഫർമേഷൻ ടെക്നോളജിയുടെ പ്രാരംഭ പാഠങ്ങൾ നൽകുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയും ഇൗ വിദ്യാലയം ഐ ടി രംഗത്തും ശ്രദ്ധ പതിപ്പിക്കുന്നു. . ഇതിന്റെ ഫലമായി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും തങ്ങളുടെ മക്കൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകുന്നതിനുള്ള സൗകര്യം ഒരുക്കാൻ സാധിച്ചു. കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിനായി ഫ്രീയായി വാഹന സൗകര്യം ഏർപ്പെടുത്തി. ക്ലാസ്സിൽ കയറാനും ഇറങ്ങാനും ബുദ്ധിമുട്ടുള്ള വിദ്യാർത്ഥികൾക്ക് റാമ്പ് & റയിൽ നിർമിച്ചിട്ടുണ്ട്.നമ്മുടെ സ്കൂളിലെ വിദ്യാർഥികൾക്കാവശ്യമായ ഭക്ഷണങ്ങൾ ഒരുക്കുന്നതിനുള്ള സൗകര്യപ്രദമായ പാചകപ്പുരയും ഭക്ഷണം കഴിക്കുന്നതിനായി പ്ലേറ്റുകളും ഗ്ലാസുകളും സ്കൂളിൽ തന്നെ ഒരുക്കിയിട്ടുണ്ട്. കൂടാതെ കുട്ടികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പുവരുത്തുന്നുമുണ്ട്.

കുട്ടികൾക്ക് ആവശ്യമുള്ള ലൈബ്രറി പുസ്തകങ്ങൾ ജനറലായും ക്ലാസ്സ് തലത്തിലും ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് വായനയെ പരിപോഷിക്കുന്നതിന് വളരെയേറെ പ്രയോജനകരമാകുന്നു.സ്കൂളിലെ വിദ്യാർത്ഥികളുടെ മാനസിക ഉല്ലാസത്തിന് വലിയ പ്രാധാന്യമാണ് സ്കൂൾ മാനേജ്മെന്റും പി. ടി. എ. യും നൽകുന്നത്. അതുകൊണ്ട് തന്നെ ഇൗ കാര്യത്തിനായി വിവിധ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്നു. നമ്മുടെ സാധ്യതക്കനുസരിച്ച് മനോഹരമായ ഇന്റർ ലോക് സംവിധാനത്തോടെയുള്ള ഒരു മിനി പാർക്ക് ഒരുക്കിയിട്ടുണ്ട്. ഇത് കുട്ടികൾ വളരെ സന്തോഷത്തോടെ ഉപയോഗിക്കുന്നു. ഇത് നല്ലരീതിയിൽ പരിപാലിച്ചു കൊണ്ടുപോവാൻ സാധിക്കുന്നുണ്ട്.ജൈവപച്ചക്കറികൃഷിയുടെ പ്രാധാന്യം തിരിച്ചറിയുന്നതിനായി അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് പച്ചക്കറി തോട്ടം ഒരുക്കുകയും, സ്കൂളിലേക്ക് ആവശ്യമായ പച്ചക്കറികൾ സജ്ജമാക്കുകയും ചെയ്യാറുണ്ട് . മനോഹരമായ ഒരു പൂന്തോട്ടം നമ്മുടെ സ്കൂളിലുണ്ട്. വളരെ ശ്രദ്ധാപൂർവ്വം സംരക്ഷിക്കുന്ന ഇൗ പൂന്തോട്ടത്തിൽ വിവിധതരം ചെടികളും പുഷ്പങ്ങളും ഉണ്ട്.

ഞങ്ങളുടെ സ്കൂളിൽ ശ്രദ്ധേയമായ മറ്റൊരു കാര്യമാണ് ജൈവമുളവേലി. നീളത്തിലുള്ള മുള സ്കൂളിലെത്തുന്ന ആരുടെയും ശ്രദ്ധ ആകർഷിക്കുന്നതാണ്. അതുപോലെ എടുത്ത് പറയേണ്ട ഒന്നാണ് വിദ്യാലയത്തിലെ സ്റ്റേജ്. വിദ്യാലയത്തിലും പഞ്ചായത്ത് തലത്തിലുമായി നടക്കുന്ന മിക്ക പരിപാടികൾക്കും ഇൗ സ്റ്റേജ് ഉപകരിക്കുന്നു. കുട്ടികൾക്ക് കലാപരമായ വിദ്യാഭ്യാസം പരിപോഷിപ്പിക്കുന്നതിനോടൊപ്പം കായികവിദ്യാഭ്യാസത്തിനായി വിശാലമായ കളിസ്ഥലം നമ്മുടെ വിദ്യാലയത്തിലുണ്ട്. വിദ്യാർത്ഥികളുടെ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നത് ഉറപ്പുവരുത്തുന്നതിനായി നമ്മുടെ വിദ്യാലയം അതീവ ശ്രദ്ധ ചെലുത്തുന്നുണ്ട്. അതിനു വേണ്ട ടോയ്‌ലറ്റ് & യൂറിനൽസ് സൗകര്യം ആവശ്യത്തിനുണ്ട്. ദിവസേന അധ്യാപകർതന്നെ വൃത്തിയാക്കി സൂക്ഷിക്കുന്നു.