പിണറായി ജി.വി ബേസിക് യു.പി.എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പിൽക്കാലത്ത് പിണറായി ഗണപതി വിലാസം ബി യു പി സ്ക്കൂൾ എന്ന് നാമകരണം ചെയ്യപ്പെട്ടു. വിദ്യാലയത്തിൻ്റെ സ്ഥാപകൻ ശ്രീ കുഞ്ഞപ്പ ഗുരുക്കൾ ആയിരുന്നു. അദ്ദേഹം തന്നെയായിരുന്നു പ്രഥമ പ്രധാനധ്യാപകനും. കുഞ്ഞപ്പ ഗുരുക്കൾക്ക് ശേഷം കുറച്ചു കാലത്തേക്ക് വയലളം നാരായണൻ മാസ്റ്റർ പ്രധാനധ്യാപകനായി സേവനം അനുഷ്ഠിച്ചിരുന്നു. ശ്രീ. കുഞ്ഞിക്കുട്ടി മാസ്റ്റർ പ്രധാനധ്യാപകനായി ദീർഘകാലം സേവനമനുഷ്ഠിച്ചു. ശ്രീ .ആർ ശങ്കരൻ,ശ്രീ .എൻ കരുണൻ, ശ്രീമതി. വി ലക്ഷ്മി,ശ്രീമതി. കെ കെ രാജരാജേശ്വരി , ശ്രീമതി. കെ ചന്ദ്രിക എന്നിവരും പ്രധാനധ്യാപകരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിൽ പ്രമുഖരായവരുൾപ്പെടെ നിരവധിപേർ ഈ വിദ്യാലയത്തിൽ അധ്യാപകരായി സേവനമനുഷ്ഠിച്ചിട്ടുണ്ട് .അവരിൽപ്രധാനികളായിരുന്നു ശ്രീ. പാണ്ട്യാല ഗോപാലൻ മാസ്റ്റർ, ശ്രീ. കെ ഗോവിന്ദൻ വൈദ്യർ എന്നിവരൊക്കെ.ശ്രീ .കെ കൃഷ്ണൻ, ശ്രീമതി. കെ പി ലക്ഷ്മി,ശ്രീമതി.സി കെ മാധവി,ശ്രീ. എൻ നാരായണൻ ,ശ്രീ. എ അനന്തൻ,ശ്രീമതി. ചിരുതൈ, ശ്രീ. കെ കൊച്ചയ്യപ്പൻ, ശ്രീ.കെ ബാലകൃഷ്ണൻ,ശ്രീമതി.വത്സല കെ, ശ്രീ. കെ ചന്ദ്രൻ, ശ്രീ.പി ജയറാം , ശ്രീമതി.കെ പി വിലാസിനി ,ശ്രീമതി. എൻ പ്രേമ, ശ്രീമതി.യു പുഷ്പറാണി , ശ്രീമതി.ടി സുജാത എന്നിവരൊക്കെ ഈ വിദ്യാലയത്തിൽ ദീർഘകാലം സേവനമനുഷ്ഠിച്ച അധ്യാപകരായിരുന്നു. ആദ്യകാലത്തിൽ 8ാം ക്ലാസ്സ് വരെ ആയിരുന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ പ്രീ പ്രൈമറി മുതൽ 7 വരെ ക്ലാസ്സുകളാണ് ഉള്ളത്.കലാസാംസ്കാരിക രംഗങ്ങളിൽ ഒട്ടനവധി നേട്ടങ്ങൾ ഈ വിദ്യാലയം കൈവരിച്ചിട്ടുണ്ട്. ഉപജില്ല, ജില്ല, സംസ്ഥാന മത്സരങ്ങളിൽ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. അതിൽ ഏറ്റവും ശ്രദ്ധേയമായത് സംസ്ഥാന തലത്തിൽ നടത്തിയ ചരിത്രാന്വേഷണ ഗവേഷണ പ്രോജക്ട് മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിക്കുകയും അപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ബഹു. ബേബി എന്നവരിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങാൻ സാധിച്ചു.ഈ വിദ്യാലയത്തിൽ ഇപ്പോഴത്തെ അധ്യാപകരായി ടി എൻ റീന,കെ അനിതകുമാരി,എം രുഗ്മണി , പി പി ദീപപ്രഭ , ദിൽന പി സി , കെ സവിത , ഷീന ബി കെ ,ശ്രുതി വി ,സബിന എൻ സി എന്നിവർ സേവനമനുഷ്ഠിക്കുന്നു. ഇപ്പോഴത്തെ മാനേജർ ആർ ഭാസ്കരനാണ്. ഓഫീസ് അറ്റൻ്റൻ്റായി ആർ ശ്രീകാന്തൻ എന്നിവരും സേവനമനുഷ്ഠിക്കുന്നു.'