"ഗവൺമെന്റ് റീജണൽ ഫിഷറീസ് ടെക്നിക്കൽ എച്ച്. എസ്. വലിയതുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (PRIYA എന്ന ഉപയോക്താവ് ജി.ആർ.എഫ്.ടി.എച്ച്.എസ്. വലിയതുറ എന്ന താൾ ഗവൺമെന്റ് റീജണൽ ഫിഷറീസ് ടെക്നിക്കൽ എച്ച്. എസ്. വലിയതുറ എന്നാക്കി മാറ്റിയിരിക്കുന്നു)
(വ്യത്യാസം ഇല്ല)

20:44, 13 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾവൊക്കേഷണൽ ഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
ഗവൺമെന്റ് റീജണൽ ഫിഷറീസ് ടെക്നിക്കൽ എച്ച്. എസ്. വലിയതുറ
വിലാസം
വലിയതുറ

ഗവണ്മെന്റ് റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈ സ്കൂൾ , വലിയതുറ
,
വള്ളക്കടവ് പി.ഒ.
,
695008
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം00 - 00 - 1968
വിവരങ്ങൾ
ഫോൺ0471 2502813
ഇമെയിൽgrfthsvaliathura@gmail.com
കോഡുകൾ
സ്കൂൾ കോഡ്43063 (സമേതം)
വി എച്ച് എസ് എസ് കോഡ്901007
യുഡൈസ് കോഡ്32141103210
വിക്കിഡാറ്റQ64036181
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്77
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംഫിഷറീസ്
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ35
ആകെ വിദ്യാർത്ഥികൾ35
അദ്ധ്യാപകർ16
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ83
പെൺകുട്ടികൾ8
ആകെ വിദ്യാർത്ഥികൾ91
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഅനിൽ കുമാർ
പ്രധാന അദ്ധ്യാപികബിന്ദു കെ ഐ
പി.ടി.എ. പ്രസിഡണ്ട്രാജൻ ജോസ്
എം.പി.ടി.എ. പ്രസിഡണ്ട്മരിയ ഗ്രേസി
അവസാനം തിരുത്തിയത്
13-02-2022PRIYA
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് റീജണൽ ഫിഷറീസ് ടെക്നിക്കൽ എച്ച്.എസ്. വലിയതുറ ‍. ഫിഷറീസ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഫിഷറീസ് ഡിപ്പാർട്ട്മെന്റ് 1968-ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം

ചരിത്രം

കേരളത്തിലെ ഉന്നത ജനസമുഹങ്ങളുമായി താരതമ്യം ചെയ്യുമ്പോൾമത്സ്യത്തൊഴിലാളി സമുഹം വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കം നില്ക്കുന്നതുകൊണ്ടും അവരുടെ വീടുകളിൽ കുട്ടികൾക്ക് പഠിക്കാനുള്ള സൗകര്യം കുറവായതുകൊണ്ടും മത്സ്യബന്ധന മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികളുടെ മക്കളുടെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾക്ക് സൗകര്യം ഒരുക്കുന്നതിന് വേണ്ടിയാണ് സർക്കാർ ഫിഷറീസ് റസിഡൻഷ്യൽ സ്കൂളുകൾ ആരംഭിച്ചത്.കേരളത്തിൽ എട്ട് സർക്കാർ ഫിഷറീസ് റസിഡൻഷ്യൽ സ്കൂളുകളാണുള്ളത്. 1968 ൽ ഫുഡ്കോർപ്പറേഷൻ വക ഗോഡൗണിലാണ് തിരുവനന്തപുരം ഗവൺമെന്റ് റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ ആരംഭിച്ചത്. ആദ്യത്തെ അഡമിഷൻ നടത്തിയ തീയതി 27/02/1968 ആണെന്ന് രേഖകളിൽ കാണുന്നു. ആദ്യ പ്രഥമാധ്യാപകനായി നിയമിതനായത് ശ്രീ. ഭാസ്കരനും ആദ്യത്തെ വിദ്യാർത്ഥി ഫ്രാങ്ക്ളിൻ ദേശയോസും ആണ്. 1984 ആയപ്പോൾ വൊക്കേഷണൽ ഹയർ സെക്കണ്ടറിയുടെ കീഴിലുള്ള കോഴ്സുകൾ ഇവിടെ ആരംഭിച്ചു. രണ്ട് ബാച്ചിലായി 100 വിദ്യാർത്ഥികൾ വി.എച്ച്.എസ് വിഭാഗത്തിലുണ്ട്. 8,9,10 സ്റ്റാൻഡേർഡുകളിലായി 40 കുട്ടികൾ വീതം ആകെ 120 കുട്ടികൾക്കാണ് ഈ സ്കൂളിൽ പ്രവേശനം ലഭിക്കുന്നത്. വിദ്യാർത്ഥികൾ സ്കൂളിൽ തന്നെ താമസിച്ച് പഠിക്കുന്നു. സ്കൂൾ പ്രവേശനം , പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും. അടിമലത്തുറ മുതൽ അഞ്ചുതെങ്ങുവരെയുള്ള തീരപ്രദേശങ്ങളിൽ വസിക്കുന്ന മത്സ്യത്തൊഴിലാളികളുടെ മക്കളാണ് ഇവിടത്തെ വിദ്യാർത്ഥികൾ. അക്ഷരാഭ്യാസമില്ലാത്ത മുൻ തലമുറയിൽ പഠിക്കാൻ സഹായകരമല്ലാത്ത ചുറ്റുപാടുകളിൽ വളർന്നുവന്നവരും ഈ സ്കൂളിലേക്ക് എത്തിയപ്പോൾ കൊയ്തുകൂട്ടിയത് നൂറുമേനിയാണ്. പലരും പിന്നീട് സമൂഹത്തിന്റെ ഔന്നത്യങ്ങളിലെത്തി. പക്ഷേ വിദ്യാലയത്തിന്റെ ബാലാരിഷ്ടത ഇപ്പോഴും മാറിയിട്ടില്ല. അനാരോഗ്യകരമായ ചുറ്റുപാടുകളാണ് ഇവിടെയുള്ളത്. ഗോഡൗൺ അതിന്റെ ജീർണ്ണാവസ്ഥയിൽ എത്തിയിരിക്കുന്നു. എന്നിട്ടും ഭക്ഷണത്തിനുപോലും വകയില്ലാത്ത രക്ഷിതാക്കൾ തങ്ങളുടെ കുട്ടികൾക്ക് ആശ്രയമായി ഈ സ്കൂളിനെ കാണുന്നു. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ശ്രീ.സോമൻ, ഇ. എസ്. ഐ. ഡെപ്യൂട്ടി ഡയറക്ടർ ഡോക്ടർ ജോൺ, അമേരിക്കയിൽ കാർഡിയോളജിസ്റ്റായ ഡോക്ടർ ഗെയ്ലിൻ ബ്രോൺസൺ എന്നിവർ പൂർവ്വ വിദ്യാർത്ഥികളാണ്. ഡോക്ടർ ഗെയ്ലിൻ ബ്രോൺസൺ സ്കൂളിന്റെ ചരിത്രത്തിൽ 560 മാർക്ക് നേടിയ ആദ്യവിദ്യാർത്ഥിയാണ്. പ്രിൻസിപ്പാൾ ശ്രീ.സതീഷ് അടക്കം സ്കൂൾ വിഭാഗത്തിൽ 9 അധ്യാപകരും 7 ഓഫീസ് ജീവനക്കാരും വൊക്കേഷണൽ ഹയർ സെക്കണ്ടറിയുടെ കീഴിൽ 9 അധ്യാപകരും 3 ഓഫീസ് ജീവനക്കാരും ഉൾപ്പെടെ ജി.ആർ.എഫ്.ടി.എച്ച്.എസ്. വലിയതുറ/29 ജീവനക്കാരാണ് ഈ വിദ്യാലയത്തിലുള്ളത്. സ്കൂളിന്റെ പുരോഗതിക്കായി ശക്തമായ ഒരു പി.ടി.എ നിലവിലുണ്ട്. ശ്രീ.ജോൺ ലാസർ(2017-18),ശ്രീ.ലീൻ സേവ്യർ(2018-19),ശ്രീ.പൗലോസ്(2019-20) എന്നിവർ പി.ടി.എ പ്രസിഡന്റുമാരായിരുന്നു.


 

ഭൗതികസൗകര്യങ്ങൾ

ഒന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പുതിയ കെട്ടിടത്തിന്റെ പണി കഴിഞ്ഞു.സ്കൂൾ ഉദ്ഘ്ടനം 2019 കഴിഞ്ഞുപുതിയ സ്കൂൾ കെട്ടിടവും ഹൈടെക് ക്ലാസ് മുറികളുമാണ്.താഴെ ഹൈസ്കൂളും രണ്ടാം നിലയിൽ വിഎച്ച്എസ് പ്രവർത്തിക്കുന്നു.താഴെ 3 ക്ലാസ് മുറികൾ, 1 അക്വേറിയം, ലൈബ്രറി, ഐടി ലാബ് ഉൾപ്പടെ 4 ലാബുകൾ പ്രവർത്തിക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.പുതിയ ഹോസ്റ്റൽ മന്ദിരത്തിന്റ പണി പുരോഗമിക്കുന്നു. ഈ മന്ദിരം പൂർത്തിയായിക്കഴിഞ്ഞാൽ സ്കൂളിലെ കുട്ടികളുടെ താമസ സൗകര്യം മെച്ചപ്പെടും.

ഹൈസ്കൂളിന്റെ കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഒരേ സമയം എല്ലാ കമ്പ്യൂട്ടറിലും ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.. ഫിഷറീസ് വകുപ്പിന് കീഴിൽ പുതിയ കെട്ടിടം പണി നടന്നുകൊണ്ടിരിക്കുകയാണ്. ഈ സ്കൂൾ ൽ ഒരു ഓഡിയോ വിശ്വാൽ റൂം, സയൻസ് ലാബ് കമ്പ്യൂട്ടർ ലാബ്, ലൈബ്രറി എന്നിവ ഉണ്ട്. സ്പോകെൻ ഇംഗ്ലീഷ് നും കലാ കായിക പരിശീലനത്തിനും പ്രതേക അദ്ധ്യാപകർ നിലവിലുണ്ട്.കുട്ടികൾക്ക് പ്രതേക ട്യൂഷൻ നൽകുന്നതിനും അവരുടെ ആരോഗ്യ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിനും കെയർ ടേക്കർ നിലവിലുണ്ട് .ഫിഷറീസ് വകുപ്പിൻറെ ഫണ്ട് ഉപയോഗിച്ച് കായിക പരിശീലനത്തിന് വേണ്ടി വിവിധ തരത്തിലുള്ള സ്പോർട്സ് ഉപകരണങ്ങൾ വാങ്ങി.കുട്ടികൾക്ക് സംഗീത പരിശീലനത്തിനാവശ്യമായ ഉപകരണങ്ങൾ വാങ്ങി.സമഗ്ര ൽ നിന്നും കുട്ടികളെ പഠിപ്പിക്കുന്നതിനായി റിസോഴ്സ്സ് ഡൌൺലോഡ് ചെയ്തു പരിശീലനം നൽകുന്നുണ്ട്. പുതിയ കെട്ടിടത്തിന്റെ പണി പൂർത്തിയായി ഉടൻ തന്നെ അങ്ങോട്ട് മാറുന്നുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • കായികപ്രവർത്തനങ്ങൾ
  • ക്വിസ് മത്സരം
  • പ്രവൃത്തി പരിചയം

മാനേജ്മെന്റ്

വിദ്യാഭ്യാസ വകുപ്പിനും ഫിഷറീസ് ഡിപ്പാർട്ട്മെന്റിനും കീഴിലാണീ വിദ്യാലയം.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

I 19/06/2013 - 31/03/2015 I ശ്രീമതി ശൈലജ ബായി.സി.എം I- I 08/07/2015 - 26/03/2016 I ശ്രിമതി .സി.ആർ.വിജയം I- I 04/06/2016 - 27/06/2016 I ശ്രീമതി.യമുന ദേവി.റ്റി.എസ് I- I 04/08/2016-2019 Iശ്രീമതി. ജയശ്രി.കെ.സി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ശ്രീ.സോമൻ
  • ഇ. എസ്. ഐ. ഡെപ്യൂട്ടി ഡയറക്ടർ ഡോക്ടർ ജോൺ
  • അമേരിക്കയിൽ കാർഡിയോളജിസ്റ്റായ ഡോക്ടർ ഗെയ്ലിൻ ബ്രോൺസൺ

വഴികാട്ടി

27/5/1993 - 17/5/1994 ശ്രീ.രാജൻ
18/05/1994 - 30/09/1994 ശ്രീമുഹമ്മ്ദ് ഖലീഫ
01/10/1994 - 30/04/1995 ശ്രീഗംഗാധരൻ വി.എസ്
20/05/1995-31/03/1996 ശ്രീമാധവൻകുട്ടി നായർ
08/05/1997 - 31/03/1998 ശ്രീമധുസൂദനൻ നായർ
11/05/1998- 10/05/1999 ശ്രീമതി.അഡലിൻ ആന്റണി
17/05/1999- 31/03/2002 ശ്രീമതിഫ്രീഡാ ക്രിസ്റ്റഫർ
13/06/2002 - 04/06/2004 ശ്രീമതി ലൈലാ ബീവി
21/08/2004- 23/05/2005 ശ്രീമതി.സുജാത
25/05/2005- 01/06/2006 ശ്രീ.എം.പി.മോഹനൻ
01/06/2006 - 31/03/2007 ശ്രീമതി.മൃദുലകുമാരി
06/06/2007- 31/03/2009 ശ്രീ.രാമൻതമ്പി
16/06/2009- 03/04/2010 ശ്രീ.സി. സതീഷ്
01/06/2010- 16/05/2011 ശ്രീമതി.എൽ.ശ്രീധരണി
22/06/2011- 01/06/2012 ശ്രീ.ലൂക്കോസ്.ആർ
01/06/2012- 00/00/0000 ശ്രീമതി.വിജയകുമാരി
2020- തുടരുന്നു ശ്രീമതി.ബിന്ദു കെ ഐ

{{#multimaps: 8.46357,76.92670 | zoom=12 }}