"എസ്. എ. എച്ച്.എസ് കുണിഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 67: | വരി 67: | ||
== <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | == <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> == | ||
'''ആപ്‌ത വാക്യം:വെളിച്ചമേ നയിച്ചാലും'''<blockquote> | |||
<blockquote> | |||
രാമപുരത്തു വാര്യ൪, ലളിതാംബിക അന്ത൪ജനം, പാറേമാക്കൽ ഗോവ൪ണ്ണദോ൪, വാഴ്ത്തപ്പെട്ട | രാമപുരത്തു വാര്യ൪, ലളിതാംബിക അന്ത൪ജനം, പാറേമാക്കൽ ഗോവ൪ണ്ണദോ൪, വാഴ്ത്തപ്പെട്ട | ||
കുഞ്ഞച്ച൯ എന്നിവരുടെ പാദസ്പ൪ശനത്താൽ ചരിത്രപ്രസിദ്ധിയാ൪ജ്ജിച്ച രാമപുരത്തുനിന്നും | കുഞ്ഞച്ച൯ എന്നിവരുടെ പാദസ്പ൪ശനത്താൽ ചരിത്രപ്രസിദ്ധിയാ൪ജ്ജിച്ച രാമപുരത്തുനിന്നും |
11:29, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
എസ്. എ. എച്ച്.എസ് കുണിഞ്ഞി | |
---|---|
വിലാസം | |
കുണിഞ്ഞി കുണിഞ്ഞി പി ഒ പി.ഒ. , ഇടുക്കി ജില്ല 685583 , ഇടുക്കി ജില്ല | |
സ്ഥാപിതം | 16 - 8 - 1948 |
വിവരങ്ങൾ | |
ഫോൺ | 04862 285078 |
ഇമെയിൽ | 29033sahs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29033 (സമേതം) |
യുഡൈസ് കോഡ് | 32090700901 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | തൊടുപുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | തൊടുപുഴ |
താലൂക്ക് | തൊടുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | തൊടുപുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | പുറപ്പുഴ പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 40 |
പെൺകുട്ടികൾ | 52 |
ആകെ വിദ്യാർത്ഥികൾ | 92 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷിൻസ് ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | ബിനീഷ് ആൻറണി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷൈനി അനിൽ |
അവസാനം തിരുത്തിയത് | |
07-02-2022 | Dp29033 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആപ്‌ത വാക്യം:വെളിച്ചമേ നയിച്ചാലും
രാമപുരത്തു വാര്യ൪, ലളിതാംബിക അന്ത൪ജനം, പാറേമാക്കൽ ഗോവ൪ണ്ണദോ൪, വാഴ്ത്തപ്പെട്ട കുഞ്ഞച്ച൯ എന്നിവരുടെ പാദസ്പ൪ശനത്താൽ ചരിത്രപ്രസിദ്ധിയാ൪ജ്ജിച്ച രാമപുരത്തുനിന്നും 7 കി. മീ. വടക്കുമാറി ഇടുക്കി ജില്ലയിൽ ഉൾപ്പെട്ട കോട്ടയം ജില്ല എറണാകുളം ജില്ല എന്നിവയുടെ അതി൪ത്തിയിൽ നാലു വശങ്ങളും ഹരിതാഭമായ മലകളാൽ ആവൃതമായ ഒരു ചെറുഗ്രാമമാണ് കുണിഞ്ഞി . പുറപ്പുഴ പഞ്ചായത്തിൽപ്പെട്ട അത്യന്തം ഫലഭൂയിഷ്ടമായ ഈ പ്രദേശത്തിന്റെ ചുറ്റുമായി രാമപുരം, വെളിയന്നൂ൪ , പാലക്കുഴ ,കരിങ്കുന്നം എന്നീ പഞ്ചായത്തുകൾ കിടക്കുന്നു . കോതമംഗലം രൂപതയുടെയും ഇടുക്കി ജില്ലയുടെ അതി൪ത്തിയിലുള്ള ഈ കൊച്ചുഗ്രാമത്തിനൊരു തിലകക്കുറിയായി കുണിഞ്ഞി സെന്റ് ആന്റണീസ് ഹൈസ്കൂൾ നിലകൊള്ളുന്നു .
ചരിത്രം
ശിശുവിന്റെ ഹൃദയത്തിൽ കെട്ടുപിണഞ്ഞു കിടക്കുന്ന ഭോഷത്വത്തെ പിഴുതെറിയുവാനും നശിപ്പിക്കുവാനും അതിനെ കുന്തുരുക്കം പോലെ സുഗന്ധപൂരിതമാക്കുവാനും ഒരു വ്യക്തിയെ പ്രാപ്തനാക്കുന്ന ഘടകമാണ് വിദ്യാഭ്യാസം. പ്രകൃതി കെട്ടിയുയ൪ത്തിയ മലനിരകളാൽ ചുറ്റപ്പെട്ട കുണിഞ്ഞി ഗ്രാമത്തിലെ കുരുന്നുകൾക്ക് വിദ്യാരംഭം കുറിക്കുവാനായി കുണിഞ്ഞി പള്ളിയുടെ മേൽനോട്ടത്തിൽ 1948 ആഗസ്റ്റ് 16 ന് സെ൯റ് ആ൯റണീസ് എൽ .പി .സ്കുൾ ആരംഭിച്ചു . നിരവധി പ്രതികൂല
സാഹചര്യങ്ങളെ അതിജീവിച്ച് ഇളം തലമുറയ്ക്ക് വിദ്യാഭ്യാസ വെളിച്ചം നൽകാനായി മു൯തലമുറക്കാരുടെ അക്ഷീണ പരിശ്രമഫലമായി 1955- ൽ യു .പി. സ്കൂളായും 1983ൽ - ഹൈസ്കൂളായും ഉയ൪ത്തപ്പെട്ടു .
ഇന്ന് കുണിഞ്ഞിയുടെ ഹൃദയഭാഗത്ത് തലയെടുപ്പോടെ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് സെന്റ് ആ൯റണീസ് ഹൈസ്കൂൾ . വി . അന്തോനീസിന്റെ പരിപാവനമായ സംരക്ഷണയിൽ മുന്നേറുന്ന ഈ വിദ്യാലയം ജാതിമത ഭേദമന്യേ ആത്മീയ ചൈതന്യം ഒളിവിതറുന്ന ജീവിതങ്ങളെ വാ൪ത്തെടുക്കുന്നു . ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലിയും ഉന്നത വിദ്യാഭ്യാസത്തിലും കഴിയുന്ന മക്കളെ കണ്ട് ഈ സ്ഥാപനം ഇന്നഭിമാനം കൊള്ളുന്നു . ദീ൪ഘനാളത്തെ കഠിനാദ്ധ്വാനത്തിന്റെ ഫലമായി മനോഹരവും വിലപിടിപ്പുള്ളതുമായ ഒരു സൗധം നാം പണിതുയ൪ത്തിയാൽ അത് കാലക്രമേണ ജീ൪ണിച്ചു പോകും . എന്നാൽ പിഞ്ചോമനകളുടെ ഹൃദയമാകുന്ന ശിലകളിൽ ദൈവസ്നേഹവും പരസ്നേഹവുമാകുന്ന മൂല്യങ്ങൾ കൊത്തിവച്ചാൽ അവ നിത്യകാലപ്രകാശം ചൊരിഞ്ഞ് നിലകൊള്ളുമെന്നതിൽ സംശയമില്ല . ഈ യാഥാ൪ത്ഥ്യം അന്വ൪ത്ഥമാക്കി ജ്ഞാനത്തിന്റെ പ്രഭവിതറി കൊണ്ട് സെന്റ് ആന്റണീസ് ഹൈസ്കൂൾ വിരാജിക്കുന്നു .
ഭൗതികസൗകര്യങ്ങൾ
വിശാലമായ പ്ലേ ഗ്രൗണ്ട് കുട്ടികളുടെ കായികപരിശീലനത്തിന് ഏറെ സഹായകമാണ്. 75 വർഷത്തെ അനുഭവസമ്പത്ത്, നന്മനിറഞ്ഞ പഠനാന്തരീക്ഷം, പി എസ് സി ക്രമീകൃത പഠനം, എസ് എസ് എൽ സി പരീക്ഷയിൽ തുടർച്ചയായ വർഷങ്ങളിൽ 100% വിജയം, സൈക്ലിങ്, പച്ചക്കറി തോട്ടം, ഔഷധത്തോട്ടം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ജെ ആർ സി
- സയൻസ് ക്ലബ്
- സോഷ്യൽ സയൻസ് ക്ലബ്
- മാത്‍സ് ക്ലബ്
- ഐ ടി ക്ലബ്
- കാർഷിക ക്ലബ്
- നേച്ചർ ക്ലബ്
- ഗ്രന്ഥശാല
- സ്പോർട്സ് ക്ലബ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
കോതമംഗലം രൂപതയുടെ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ സ്കൂൾ പ്രവർത്തിക്കുന്നു. സ്കൂളിന്റെ രക്ഷാധികാരി പിതാവ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ആണ്. വിദ്യാഭ്യാസ ഏജൻസിയുടെ സെക്രട്ടറി റവ. ഫാ. മാത്യു മുണ്ടയ്ക്കൽ ആണ്. റവ.ഫാ. ജെയിംസ് പനച്ചിയ്ക്കൽ ലോക്കൽ മാനേജരായി സേവനമനുഷ്ഠിക്കുന്നു.
കാ൪ഷിക ചരിത്രം
- ഭൂപ്രകൃതി
ചുറ്റോടുചുറ്റും മലകൾ കൊണ്ട് കോട്ടതീ൪ത്ത അതിമനോഹരമായ ഒരു ഭൂപ്രകൃതിയാണ് കുണിഞ്ഞിക്കുള്ളത് . മുകളിൽനിന്നും ഒഴുകി വരുന്ന നീ൪ച്ചാലുകൾ മലകൾക്ക് അരഞ്ഞാണമിട്ടതുപോലെ തോന്നിക്കും . താഴ്വാരങ്ങളിൽ റബ്ബ൪ തോട്ടങ്ങളും , തെങ്ങ്, കമുക് , കുരുമുളക് , ജാതി , കൊക്കോ തുടങ്ങിയവ ഇടതൂ൪ന്നു വളരുന്ന തൊടികളും കാണാം . പൂവാലനണ്ണാ൯മാ൪ തത്തിക്കളിക്കുന്ന വാഴത്തോട്ടങ്ങളും ഇവിടുത്തെ ഒരു സാധാരണ കാഴ്ചയാണ് .നൂറ്റാണ്ടുകൾ മുമ്പു തന്നെ ഇവിടെ ജനവാസമുണ്ടായിരുന്നെങ്കിലും വിദേശാക്രമണമോ പക൪ച്ചവ്യാധിയോ ഉണ്ടായപ്പോൾ ഇവിടുത്തെ ജനങ്ങൾ നാടുവിട്ടു പോവുകയും ഈ പ്രദേശം വന്യജീവികൾ നിറഞ്ഞ കൊടും കാടായി മാറുകയും ചെയ്തു . പത്തൊ൯പതാം നൂറ്റാണ്ടിന്റെ ആരംഭത്തോടുകൂടി കുറവിലങ്ങാട് , ആതിരംപുഴ ,പാലാ , രാമപുരം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ജനങ്ങൾ ഇങ്ങോട്ട് കുടിയേറി പാ൪ക്കുകയും കാടുകൾ വെട്ടിത്തെളിച്ച് കൃഷിഭൂമിയാക്കുകയും ചെയ്തു .
പ്രധാന നാഴികക്കല്ലുകൾ
- 1918 ജൂലൈ 20 - കുണിഞ്ഞിയിൽ ഒരു പള്ളി പണിയുവാ൯ അനുവാദം കിട്ടി.
- 1919 ജനുവരി 27 - പുതിയ പള്ളിക്കുടത്തിന് തറക്കല്ലിട്ടു .
- 1920 ജനുവരി 16 - കുണിഞ്ഞി പള്ളി ഒരു ഇടവകയായി ഉയ൪ത്തപ്പെട്ടു .
- 1927 - രാമപുരം - മാറിക റോഡ് വെട്ടിത്തെളിച്ചു .
- 1948 ആഗസ്റ്റ് 16 - സെന്റ് ആന്റണീസ് എൽ . പി . സ്കൂൾ ആരംഭിച്ചു .
- 1948 - സ്കൂളിന് സ൪ക്കാ൪ അനുവാദം .
- 1955 - സ്കൂൾ യു . പി . സ്കൂളായി ഉയ൪ത്തപ്പെട്ടു .
- 1961 ജൂലൈ 16 - സന്യാസിനീ ഭവനം സ്ഥാപിതമായി .
- 1967 ഒക്ടോബ൪ 1 - പുതിയ പള്ളിക്കുള്ള തറക്കല്ലിട്ടു .
- 1971 ജനുവരി 31 - പുതിയ ദേവാലയത്തിന്റെ വെഞ്ചിരിപ്പ് .
- 1974 - ഹോമിയോ ഡിസ്പെ൯സറിക്കുള്ള അനുവാദം കിട്ടി .
- 1976 ഓഗസ്റ്റ് 14 - കുണിഞ്ഞിയിലെ മാ൪ക്കറ്റ് ഉദ്ഘാടനം .
- 1984 മാ൪ച്ച് 18 - ഹൈസ്കൂളിന്റെ ഔപചാരിക ഉദ്ഘാടനം .
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ക്രമനമ്പർ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ | കാലഘട്ടം |
---|---|---|
1 | റവ.സി.ഫിലിപ്പ നേരി | |
2 | വി.ഒ.മത്തായി | |
3 | എൻ.വി.ദേവസ്യ | |
4 | കെ.എം.ഡോമിനിക്ക് | |
5 | പി.സി.ജോസഫ് | |
6 | റവ.ഫാ.മാത്യു മാടയാങ്കൽ | |
7 | റവ.ഫാ.മാത്യു പാട്ടത്തിൽ | |
8 | കെ.ഇ.സിസിലി | |
9 | പി. ജെ ജോസഫ് | |
10 | തോമസ് എൻ ജെ | |
11 | ഐവാൻ സെബാസ്റ്റ്യൻ | |
12 | ബേബി ജോസഫ് വി. |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- രാമപുരത്ത് നിന്ന് 7 കിലോമീറ്റർ അകലെയായി ഇടുക്കി കോട്ടയം ജില്ലകളുടെ അതിർത്തിയായ കുണിഞ്ഞിയിൽ സ്ഥിതിചെയ്യുന്നു.
- തൊടുപുഴയിൽ നിന്ന് 15 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു.
- വഴിത്തലയിൽ നിന്ന് 6 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു.
- കൂത്താട്ടുകുളത്ത് നിന്ന് 11 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു.
- കൂത്താട്ടുകുളത്ത് നിന്ന് 11 കിലോമീറ്റർ അകലെയായി എറണാകുളം ഇടുക്കി ജില്ലകളുടെ അതിർത്തിയായ കുണിഞ്ഞിയിൽ സ്ഥിതിചെയ്യുന്നു.
{{#multimaps:9.84743608362107, 76.6484248634627|zoom=18}}
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 29033
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ