ചുമതലയുള്ള അധ്യാപകന്റെ കീഴിൽ ആഴ്ചയിൽ ഓരോ ദിവസം കുട്ടികൾക്ക് പുസ്തകം വിതരണം ചെയ്യുന്നുണ്ട്. വായനാമത്സരങ്ങൾ, പുസ്തക ചർച്ച, പുസ്തക പ്രദർശനം, എഴുത്ത കാരുമായി മുഖാമുഖം തുടങ്ങിയ പരിപാടികൾ സ്കൂൾ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടക്കുന്നു
==അദ്ധ്യാപകർ ==
ഹൈസ്കൂളിനു സയൻസ് ലാബുണ്ട്. സയൻസ് ലാബുകൾക്കാവശ്യമായ എല്ലാവിധ ആധുനിക സൗകര്യങ്ങളുമുണ്ട്. അൻപതോളം വിദ്യാർത്ഥികൾക്ക് ഒരേ സമയം പഠനം നടത്താൻ സൗകര്യമുള്ള ക്ലാസ്റൂം സജ്ജീകരണത്തോടുകൂടിയ സയൻസ് ലാബിൽ, ഓരോ കുട്ടിക്കും സൗകര്യമായും സ്വതന്ത്രമായും പരീക്ഷണ നിരീക്ഷണങ്ങൾ നടത്താൻ ആവശ്യമായിട്ടുള്ള സാധന സാമഗ്രികൾ വളരെ ചിട്ടയായി സജ്ജീകരിച്ചിട്ടുണ്ട്.
[[പ്രമാണം:.jpg|കണ്ണി=Special:FilePath/.jpg]]
'
സർക്കാർ നിർദ്ദേശത്തിലുപരി അർഹരായ എല്ലാ വിദ്യാർത്ഥികൾക്കും ഉച്ചഭക്ഷണം നൽകുന്നുണ്ട്. ഇതിന് സൗകര്യപ്രദമായ രീതിയിൽ ആധുനിക അടുക്കള, പുകയില്ലാത്ത അടുപ്പ് മറ്റ് അനുബന്ധ സൗകര്യങ്ങൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. പാചകത്തിനായി രണ്ടു പേരെ നിയമിച്ചിട്ടുണ്ട്. വിദ്യാലയത്തിൽ വിളയിച്ചെടുക്കുന്ന പച്ചക്കറികൾ കറിയ്ക്കായി ഉപയോഗിച്ചു വരുന്നുണ്ട്. ഉച്ചഭക്ഷണ പദ്ധതി കൂടുതൽ വിപുലീകരിക്കാനുള്ള ഒരു സ്വപനം വിദ്യാലയം മുന്നിൽ കാണുന്നു. ഒരു ഏക്കറിൽ വരുന്ന കൃഷിയിടത്തിൽ നിന്നും ലഭിക്കുന്ന കാർഷികോത്പന്നങ്ങൾ ഉച്ച ഭക്ഷണത്തിനായി ഉപയോഗിക്കുന്നു
മാലിന്യരഹിതമായ സ്കൂൾ പരിസരം ഉറപ്പുവരുത്തുന്നതിനോടൊപ്പം പാചകത്തിന് കൂടി ഉപയോഗപ്പെടുന്ന ബയോഗ്യാസ് പ്ലാന്റ് വിദ്യാലയത്തിൽ സ്ഥാപിച്ചിട്ടുണ്ട്.
പഠനത്തിന് തടസ്സമാകുന്നരീതിയിൽ കുട്ടികളെ ബാധിക്കുന്ന പ്രശ്നങ്ങൾ പഠിക്കാനും പരിഹരിക്കാനുമുള്ള വേദിയാണ് സ്കൂൾ ഹെൽപ്പ് ഡസ്‌ക്. കുട്ടികൾ, രക്ഷാകർത്താക്കൾ, അധ്യാപകർ എന്നിവർക്ക് ഹെൽപ്പ് ഡെസ്ക് സംവിധാനത്തിലൂടെ വിദഗ‌്ദ പ്രശ്നപരിഹാരം സാധ്യമാകുന്നു.
ഒാരോ ക്ലാസ്സിലേയും രണ്ട് പെൺകുട്ടികൾ രണ്ട് ആൺകുട്ടികൾ, അദ്ധ്യാപക പ്രതിനിധികൾ, മുൻസിപ്പൽ കൗൺസിലർ, പി. ടി. എ പ്രസിഡന്റ്, പി. ടി. എ പ്രതിനിധി, എം. പി. ടി. എ ചെയർ പേഴ്സൺ, എം. പി. ടി. എ പ്രതിനിധി എന്നിവരടങ്ങുന്ന 12 അംഗ സമിതിയാണിത്. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ-സാമൂഹിക ഉന്നമനം ഉറപ്പു വരുത്തുവാൻ സ്കൂൾതലത്തിൽ പ്രത്യേക കൗൺസിലിങ്ങ്, ബോധവൽക്കരണ ക്ലാസ്സ് മോട്ടിവേഷൻ ക്ലാസ്സ് തുടങ്ങിയ പ്രവർത്തനങ്ങൾ ഹെൽപ്പ് ഡെസ്കിന് കീഴിൽ നല്കിവരുന്നുണ്ട്. ഇതിനായി ഒരു കൗൺസിലറെ സ്കൂളിൽ നിയമിച്ചിട്ടുണ്ട്.
ഇൻക്ലൂസീവ് എഡ്യൂക്കേഷന്റെ ഭാഗമായി പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ പഠനപ്രവർത്തനങ്ങളിൽ സഹായിക്കാൻ കഴിഞ്ഞ നാലുവർഷങ്ങളായി ഒരു റിസോഴ്സ് ടീച്ചറുടെ സേവനം സ്കൂളിൽ ലഭ്യമാക്കിയിട്ടുണ്ട്. പഠ്യ- പഠ്യേതര പ്രവർത്തനങ്ങളിൽ ഈ കുട്ടികൾക്ക് അദ്ധ്യാപകരുടെ സഹായത്തിനു പുറമേ റിസോഴ്സ് ടീച്ചറുടെ സഹായവും ലഭിക്കുന്നു. സ്കൂൾ മികവ് പ്രവർത്തനങ്ങളിലും സബ്‌ജില്ല, ജില്ല ശാസ്ത്രമേളകളിലും പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ പങ്കെടുപ്പിക്കുന്നുണ്ട്.
''
ഹൈസ്കൂൾ, യു.പി, എൽപി വിഭാഗങ്ങളിലായി സ്കൂളിൽ അൻപത് അദ്ധ്യാപകർ സേവനമനുഷ്ഠിക്കുന്നുണ്ട്.
ഹൈസ്കൂൾ, യു.പി, എൽപി വിഭാഗങ്ങളിലായി സ്കൂളിൽ അൻപത് അദ്ധ്യാപകർ സേവനമനുഷ്ഠിക്കുന്നുണ്ട്.
വൈ.എം.ജി.എച്ച്.എസ്സ് ഓൺലൈൻ പരീക്ഷയിലൂടെ 40 അംഗങ്ങളെ ലിറ്റിൽ കെയ്റ്റ്സ് ആയി തിരഞ്ഞെടുത്തു.കെയ്റ്റ് നിർദ്ദേശിച്ച മൊഡ്യൂൾ പ്രകാരം ജിമ്പ് ഇങ്ക്സ്‌കേപ്പ് ടൂബി ട്യൂബ് ഡെസ്ക് അനിമേഷൻ എന്നെ മേഖലകളിൽ ക്ലാസുകൾ എടുത്തു സ്കൂൾതല ക്യാമ്പ് ജൂലൈ 28 ശനിയാഴ്ച നടത്തി .ലിറ്റിൽ കെയ്റ്റ് ബോർഡ് സ്ഥാപിച്ചു കുട്ടികൾക്ക് ഈദ് കാർഡ് വിതരണം ചെയ്തു ക്യാമ്പിൽ 40 കുട്ടികൾക്കും ഒരോ ലാപ്ടോപ്പ് വീതം കൊടുത്തു കൊണ്ടായിരുന്നു പരിശീലനം അതിൽ നിന്നും 4 പേരെ തിരഞ്ഞെടുത്തു</FONT>
വൈ.എം.ജി.എച്ച്.എസ് മികവുത്സവം കൊല്ലങ്കോട്പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘടനം ചെയ്തു പരിപാടിയിൽ വിവിധ കുട്ടികളുടെ മികവ് തെളിയിക്കുന്ന വിവിധ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു
*[[വൈ.എം.ജി.എച്ച്.എസ്. കൊല്ലങ്കോട് / മികവുത്സവം2019-20| മികവുത്സവം2019-2020.]]
=പി.ടി.എ, എം.പി.ടി.എ.=
സ്കൂളിന്റെ വികസനം ഉറപ്പുവരുത്താനായി ശക്തമായ പി.ടി.എ, എം.പി.ടി.എ. എന്നിവ പ്രവർത്തിക്കുന്നുണ്ട്. നിശ്ചിത സമയം കൂടുബോൾ ഇവ കൂടാറുണ്ട്. സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും ഇവർ ആത്മാർത്ഥ സേവനങ്ങൾ നൽകി വരുന്നു.
ക്ലാസ് പി ടി എ ഒരു മോഡ്യൂൾ ആസ്പദമാക്കിയാണ് വൈ.എം.ജി.എച്ച്.എസ് ൽ ഓരോ പ്രാവശ്യം നടത്തുക .പ്രധാന നിർദേശങ്ങൾ സ്ലൈഡ് പ്രെസെണ്റ്റണിൽ തയാറാക്കി ചർച്ചയിലൂടെ രക്ഷിതാക്കൾക്ക് ബോധവത്കരണം ഉണ്ടാക്കുന്നു .സജീവമായ പി ടി എ ആണ് വൈ.എം.ജി.എച്ച്.എസ്സിന്റെ വിജയം
=പി ടി എ മീറ്റിംഗിന് ഉപയോഗിച്ച മൊഡ്യൂൾ - സ്ലൈഡ് പ്രസന്റേഷൻ=
2018-19 അക്കാഡമിക വർഷത്തിൽ എസ്സ്. എസ്സ്. എൽ. സി. പരീക്ഷയിൽ 100 ശതമാനം വിദ്യാർത്ഥികൾക്ക് വിജയം ലഭിച്ചു .12വിദ്യാർത്ഥികൾക്ക്മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സും നേടി.2017-18 അക്കാഡമിക വർഷത്തിൽ എസ്സ്. എസ്സ്. എൽ. സി. പരീക്ഷയിൽ 99 ശതമാനം വിദ്യാർത്ഥികൾ വിജയം ലഭിച്ചു
എസ്സ്. എസ്സ്. എൽ. സി. പരീക്ഷ എഴുതിയ 335 വിദ്യാർത്ഥികളിൽ 335വിദ്യാർത്ഥികൾ തുടർ പഠനത്തിന്
'''പ്രളയക്കെടുതിയിൽ പെട്ട വിദ്യാർത്ഥികൾക്ക് ലേണിങ് ടൂൾസ് വിതരണം '''
'''ദുരിതാശ്വാസ പഠനോപകരണങ്ങൾ വിതരണം '''
'''5,സെപ്റ്റംബർ ബുധൻ '''
'''വൈ.എം.ജി.എച്ച്.എസ് കൊല്ലങ്കോട് '''
വൈ.എം.ജി.എച്ച്.എസ് കൊല്ലങ്കോട് വിദ്യാർത്ഥികളിൽ നിന്ന് ശേഖരിച്ച നോട്ട്ബുക്കുകൾ മാതൃഭൂമി വി കെ സി നന്മ ഗ്രൂപ്പിന് കൈമാറി . നോട്ടുബുക്ക് -1211 പേന - 1407 പെൻസിൽ - 961 റേസർ - 528 കട്ടർ -167 സ്കെയിൽ- 202 ബാഗ് 24
പാലക്കാട് പട്ടണത്തിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള ചരിത്രപ്രസിദ്ധ നഗരമായ കൊല്ലങ്കോടിന്റെഹ്യദയഭാഗത്ത് സ്ഥിതിചെയ്യുന്ന പെൺകുട്ടികളുടെ വിദ്യാലയമാണ് യോഗിനിമാതാ ഗേൾസ് ഹൈസ്ക്കൂൾ
ചരിത്രം
1901 ജൂണിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കൊല്ലങ്കോട് രാജവംശമാണ് ധാത്രി വലിയതമ്പുരാട്ടിയുടെ പേരിൽ ഈ വിദ്യാലയം സ്ഥാപിച്ചത്. പിന്നീട് 1925-ൽ ഹൈസ്കൂളായി ഉയർത്തി. 1990 ൽ രാജവംശത്തിൽ നിന്നും ആലത്തൂർ സിദ്ധാശ്രമം ഈ വിദ്യാലയം ഏറ്റെടുത്തു.
'
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8കെട്ടിടങ്ങളിലായി 51 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും യു .പി .ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ആധുനീക സാങ്കേതിക വിദ്യയിലൂടെ പഠനം ആനന്ദകരമാക്കാൻ സുസജ്ജമായ മൾട്ടിമീഡിയ റൂം. 27 സ്മാർട്ട് ഹൈടെക് ക്ലാസ്സ്മുറികൾ . പാഠ്യേതര മേഖലകളിൽ സംസ്ഥാന തലം വരെ മികവ് തെളിയിക്കുന്ന രീതിയിൽ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന മികച്ച പരിശീലനപരിപാടികൾ. 800ആളുകൾക്ക് ഇരിക്കുന്നതിനുള്ള ആഡിറ്റോറിയം സൗകര്യം. കാർഷിക വൃത്തിയിൽ ആഭിമുഖ്യം വളർത്തുന്ന രീതിയിലുള്ള ജൈവ പച്ചക്കറിത്തോട്ടം. വിദ്യാലയത്തിന്റെ കോംപൗണ്ടിനുള്ളിൽ തന്നെ പ്രവർത്തിക്കുന്ന സ്കൂൾ കാന്റീൻ.
പഠന മികവ്
ഏതൊരു വിദ്യാഭ്യാസ സ്ഥാപനത്തിന്റേയും മികവിന്റെ അളവുകോലായി സമൂഹം ഉറ്റു നോക്കുന്നത് എസ്സ്. എസ്സ്. എൽ. സി. പരീക്ഷയിൽ വിദ്യാർത്ഥികളെ ഒരുക്കുന്ന പ്രവർത്തനങ്ങളും അവിടുത്തെ വിജയ ശതമാനവുമാണ്. മറ്റു മേഖലകളെപ്പോലെ തന്നെ അക്കാഡമിക മേഖലകളിലും ആരംഭകാലം മുതൽതന്നെ അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. 2017 - '18 വിദ്യാഭ്യാസ വർഷം മുതൽ സമ്പൂർണ വിജയം കെയ്‌വരിച്ച അപൂർവം സ്കൂളുകളിൽ ഒന്നാണ് യോഗിനി മാതാ ഗേൾസ് ഹൈസ്കൂൾ.
പാഠ്യേതര പ്രവർത്തനങ്ങൾ
ഹായ് കുട്ടിക്കൂട്ടം.
ഗൈഡ്സ് .
ജെ ആർ സി .
ലിറ്റിൽ കൈറ്റ്.
ക്ലാസ് മാഗസിൻ.
ദിനാചരണങ്ങൾ.
വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
AND MANY MORE
ഗ്രന്ഥശാല
വായനയുടെ ലോകത്തേക്ക് കുട്ടികളെയും അദ്ധ്യാപകരെയും ആകർഷിക്കും വിധം വിഭാഗങ്ങളായി തരം തിരിച്ച സ്കൂൾ ലൈബ്രറി സജീവമായി പ്രവർത്തിക്കുന്നു .ഇതിനൊപ്പം അദ്ധ്യാപകരിൽ നിന്ന് സ്പോൺസർഷിപ്പിലൂടെ സമാഹരിച്ച പുസ്തകങ്ങളും ആനുകാലികങ്ങളും ഉൾപ്പെടുത്തിയുള്ള റീഡിങ് റൂം കുട്ടികൾക്കായി ഒഴിവു സമയങ്ങളിൽ ഉപയോഗപ്പെടുത്താനായും ഒരുക്കി വച്ചിരിക്കുന്നു . വളർച്ച , വികസനം വായനയിലൂടെ .........
LIBRARYNEW BUILDINGSPC
കായികം
പെൺകുട്ടികൾ മാത്രം പഠിക്കുന്ന ഈ വിദ്യാലയം കായികരംഗത്ത് ഒട്ടനവധി പ്രതിഭകളെ വാർത്തെടുത്തിട്ടുണ്ട് . വോളീബോൾ ,കബഡി തുടങ്ങിയ സ്പോർട്സ് മേഖലകളിൽ ദേശീയതലം വരെ മികവു തെളിയിക്കാൻ കുട്ടികളെ സജ്ജരാക്കുന്നതിന് സ്കൂളിന് സാധിച്ചിട്ടുണ്ട് .
BASEBALL TEAM DISTRICT FIRST RUNNER UP
വഴികാട്ടി
കൊല്ലങ്കോട്ടിൽ നിന്നും നെന്മാറ റൂട്ടിലൂടെ 1 kmസഞ്ചരിച്ചാൽ സ്കൂളിൽ എത്താം.