"ഡി.പി.എം.യു.പി.എസ് പേഴുംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 85: | വരി 85: | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
1.കെആർ പരമാനന്ദൻ | 1.കെആർ പരമാനന്ദൻ |
13:32, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഡി.പി.എം.യു.പി.എസ് പേഴുംപാറ | |
---|---|
വിലാസം | |
പേ ഴും പാറ ഡിപി എം യു പി സ്കൂൾ പേ ഴും പാറ , പേ ഴും പാറ പി.ഒ. , 689662 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1964 |
വിവരങ്ങൾ | |
ഫോൺ | 04735 250118 |
ഇമെയിൽ | dpmupschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38655 (സമേതം) |
യുഡൈസ് കോഡ് | 32120801909 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | പത്തനംതിട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | റാന്നി |
ബ്ലോക്ക് പഞ്ചായത്ത് | റാന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 113 |
പെൺകുട്ടികൾ | 115 |
ആകെ വിദ്യാർത്ഥികൾ | 228 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രാഖി. എൻ |
പി.ടി.എ. പ്രസിഡണ്ട് | ചിഞ്ചു അനിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | സീന അഷറഫ് |
അവസാനം തിരുത്തിയത് | |
23-01-2022 | 38655 |
ചരിത്രം
സ്ഥാപിക്കാൻ ഇടയായ സാഹചര്യം
ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിൽ കൊന്നത്തടി വില്ലേജിൽ പന്ന്യാർ പ്രദേശത്തുള്ള ആൾക്കാരെ പൊൻമുടി ഡാം നിർമ്മാണത്തിന് വേണ്ടി 1963 മേയ് 14ന് കുടിയൊഴിപ്പിച്ച് അന്നത്തെ കൊല്ലം ജില്ലയിലെ പത്തനംതിട്ട താലൂക്കിലെ പേഴുംപാറ പ്രദേശത്ത് പുനരധിവസിപ്പിക്കുക ഉണ്ടായി. 498 കുടുംബങ്ങളിൽ 298 കുടുംബങ്ങളാണ് പേഴുംപാറയിൽ എത്തിയത് .ഈ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസ ആവശ്യത്തിനു വേണ്ടി ശ്രീ പുലിയള്ളുങ്കൽ നാരായണൻ ആർ ശങ്കർ മന്ത്രിസഭയുടെ കാലഘട്ടത്തിൽ ഒരു സ്കൂൾ അനുവദിച്ചു തരണമെന്ന് ആവശ്യപ്പെടുകയുണ്ടായി. ഒരു വ്യക്തിക്ക് സ്കൂൾ കൊടുക്കാൻ ബുദ്ധിമുട്ട് ഉള്ളതിനാൽ എസ് എൻ ഡി പി യൂണിയന് സ്കൂൾ അനുവദിച്ച് നൽകാം എന്ന് സർക്കാർ അറിയിച്ചു. പത്തനംതിട്ട എസ് എൻ ഡി പി യൂണിയൻ സ്കൂൾ അനുവദിച്ചു നൽകി. പത്തനംതിട്ട യൂണിയൻ ഉടമസ്ഥതയിൽ 1964 ജൂൺ ഒന്നിന് പേഴുംപാറയിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.
നേതൃത്വം നൽകിയവർ
ശ്രീ മണലേൽ രാമൻ കുഞ്ഞും ശ്രീ പൊട്ടൻപ്ലാക്കൽ ഗോപാലനും ചേർന്ന് നൽകിയ ഒരേക്കർ സ്ഥലത്ത് സ്കൂൾ ആരംഭിക്കുകയുണ്ടായി. ശ്രീ പുളിയള്ളുങ്കൾ നാരായണൻ, ശ്രീ ഓലാനിയ്ക്കൽ ശ്രീധരൻ, ശ്രീ മുള്ളുവേങ്ങപുറത്ത് രാഘവൻ, ശ്രീ ശ്രീധരൻ മണലേൽ, ശ്രീ രാമൻകുഞ്ഞ് മണേലേൽ, ശ്രീ പൊട്ടൻപ്ലാക്കൻ ഗോപാലൻ, ശ്രീ വെള്ളങ്കിൽ വേലായുധൻ, ശ്രീ വി.ആർ ഭാസ്കരൻ എന്നിവരാണ് സ്കൂൾ തുടങ്ങുന്നതിന് നേതൃത്വം നൽകിയവർ. ശ്രീ ഇ പൊടിയന്റെ കൈവശം നിന്ന് കളി സ്ഥലത്തിനായി അര ഏക്കർ സ്ഥലം കൂടി പിന്നീട് വാങ്ങുക ഉണ്ടായി.
സ്ഥാപിച്ച രീതി
ആദ്യകാലത്ത് ഓല ഷെഡ് ആയിരുന്നു. വനത്തിൽ നിന്ന് ലേലത്തിൽ പിടിച്ച മുളയും കടമരവും ഉപയോഗിച്ചാണ് ഷെഡ്ഡ് നിർമ്മിച്ചത്. അത് എസ് എൻ ഡി പി യൂണിയൻ നേതൃത്വത്തിലാണ് നിർമാണ ആവശ്യത്തിനുള്ള ധനം സ്വരൂപിച്ചത്. അത് ചെരിഞ്ഞ ഭൂമിയായതിനാൽ തറ നിരപ്പാക്കുന്നതിനും നിർമാണപ്രവർത്തനങ്ങൾക്ക് മൊത്തം സേവന സന്നദ്ധരായി ആദ്യകാല വിദ്യാർഥികൾ, അധ്യാപകർ, നാട്ടുകാർ തുടങ്ങിയവർ പങ്കാളികളായി.
1964 ജൂൺ ഒന്നിന് പ്രവർത്തനം ആരംഭിച്ച വർഷം തന്നെ ഒന്നാം ക്ലാസിൽ 149 കുട്ടികളും രണ്ടാം ക്ലാസിൽ മറ്റു സ്കൂളിൽ നിന്ന് ടി സി വാങ്ങി വന്ന 30 കുട്ടികളെയും പ്രവേശിപ്പിച്ചു. പട്ടികജാതി വിഭാഗത്തിൽ 25 കുട്ടികളും പട്ടികവർഗ്ഗ വിഭാഗത്തിൽ ഒരു കുട്ടിയും ഉണ്ടായിരുന്നു. ശ്രീ കെ ആർ പരമാനന്ദൻ, ശ്രീ എൻ വാസുക്കുട്ടി, ശ്രീ പി എൻ ലീലാമ്മ, ശ്രീ പി കെ ലോലമ്മ എന്നിവരായിരുന്നു ആദ്യകാല അധ്യാപകർ. കൂടാതെ ശ്രീ ടി സി ജോസഫ്, ശ്രീ കെ എം അമ്മിണികുട്ടി, ശ്രീ കേ എൻ സരോജിനിയമ്മ, ശ്രീ ടി ജി സുകുമാരൻ, ശ്രീ പി കെ സരസമ്മ, ശ്രീ കേ എൻ സരസമ്മ, ശ്രീ പി ജെ രത്നമ്മ, ശ്രീ കേ എൻ ജാനകിയമ്മ, ശ്രീ കെ ശാന്തമ്മ എന്നിവരും ഈ സ്കൂളിൽ ആദ്യ കാല അധ്യാപകരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
മികവുകൾ
മുൻസാരഥികൾ
1.കെആർ പരമാനന്ദൻ
2.കെ എൻ ജാനകിയമ്മ
3.പൊന്നമ്മ
4.ജി പ്രസന്നകുമാരി
5.ഗിരിജ കെ കുമാർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
ഡെയ്സി എൻ.എം ജിനിൽകുമാർ ബി സുപ്രിയ റാണി ജി സവിതാഭായി റ്റി.എസ് ആശ ബി അൻവർ റ്റി.എം വിഷ്ണു ജി.എസ് പ്രീതു .ഡജ അശവതി റ്റി.എസ് സമത ഡക മിനിമമാൾ എസ് (ഡപ്രാട്ടക്റ്റ്റ് ടീച്ചർ ) ആഷിക്ക് ബാബു
പാഠ്യേതര പ്രവർത്തനങ്ങൾ
ഗണിത ക്ലബ് : ഡിസംബർ 22 ഗണിത ശാസ്ത്ര ദിനമായി ആചരിച്ചു. Lp യിൽ ഗണിത കളികൾ, ക്വിസ് എന്നിവ നടത്തി. യുപിയിൽ അസംബ്ലി ശ്രീനിവാസ രാമാനുജനെ കുറിച്ച് പ്രബന്ധം അവതരിപ്പിച്ചു. ക്വിസ്എന്നിവ നടത്തി.
സോഷ്യൽ സയൻസ് ക്ലബ്ബ് : ആഗസ്റ്റ് 6,9 ഹിരോഷിമാ ദിനത്തിൽ സഡാക്കോ കൊക്ക് നിർമ്മാണം,യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം, ക്വിസ് എന്നിവ നടത്തി
ഹിന്ദി ക്ലബ്: സെപ്റ്റംബർ 14 ഹിന്ദി ദിനാചരണം നടത്തി.
ഹെൽത്ത് ക്ലബ് : ഒക്ടോബർ 2 സേവന വാരാചരണവുമായി ബന്ധപ്പെട്ട് ശുചീകരണ പരിപാടി നടത്തി. എല്ലാദിവസവും സ്കൂളും പരിസരവും വൃത്തിയാക്കുന്ന പ്രവർത്തനങ്ങൾ നടത്തി. കുട്ടികളുടെയും രക്ഷിതാക്കളുടെയും സഹായത്തോടെ അവരുടെ വീടും പരിസരവും വൃത്തിയാക്കി.
- പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
- ബാലസഭ
- ഹെൽത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ----
{{#multimaps:|zoom=10}} |
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38655
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ