ഡി.പി.എം.യു.പി.എസ് പേഴുംപാറ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിൽ കൊന്നത്തടി വില്ലേജിൽ പന്ന്യാർ പ്രദേശത്തുള്ള ആൾക്കാരെ പൊൻമുടി ഡാം നിർമ്മാണത്തിന് വേണ്ടി 1963 മേയ് 14ന് കുടിയൊഴിപ്പിച്ച് അന്നത്തെ കൊല്ലം ജില്ലയിലെ പത്തനംതിട്ട താലൂക്കിലെ പേഴുംപാറ പ്രദേശത്ത് പുനരധിവസിപ്പിക്കുക ഉണ്ടായി. 498 കുടുംബങ്ങളിൽ 298 കുടുംബങ്ങളാണ് പേഴുംപാറയിൽ എത്തിയത് .ഈ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസ ആവശ്യത്തിനു വേണ്ടി ശ്രീ പുലിയള്ളുങ്കൽ നാരായണൻ ആർ ശങ്കർ മന്ത്രിസഭയുടെ കാലഘട്ടത്തിൽ ഒരു സ്കൂൾ അനുവദിച്ചു തരണമെന്ന് ആവശ്യപ്പെടുകയുണ്ടായി. ഒരു വ്യക്തിക്ക് സ്കൂൾ കൊടുക്കാൻ ബുദ്ധിമുട്ട് ഉള്ളതിനാൽ എസ് എൻ ഡി പി യൂണിയന് സ്കൂൾ അനുവദിച്ച് നൽകാം എന്ന് സർക്കാർ അറിയിച്ചു. പത്തനംതിട്ട എസ് എൻ ഡി പി യൂണിയൻ സ്കൂൾ അനുവദിച്ചു നൽകി. പത്തനംതിട്ട യൂണിയൻ ഉടമസ്ഥതയിൽ 1964 ജൂൺ ഒന്നിന് പേഴുംപാറയിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.