"ജി.എൽ.പി.എസ്. മുതുകുളം സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 122: വരി 122:


==വഴികാട്ടി==
==വഴികാട്ടി==
* ബസ് സ്റ്റാന്റിൽനിന്നും  6 കി.മി അകലം.
 
* ചേപ്പാട് സ്ഥിതിചെയ്യുന്നു.
<br>
----
----
{{#multimaps:9.232329164685275, 76.47345019267937|zoom=20}}
{{#multimaps:9.209321022033691,76.46022033691406|zoom=18}}
<!--
 
== '''പുറംകണ്ണികൾ''' ==
==അവലംബം==
== '''അവലംബം''' ==
<references />
<references />
<!--visbot  verified-chils->-->

15:40, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്. മുതുകുളം സൗത്ത്
വിലാസം
മുതുകുളം

മുതുകുളം
,
മുതുകുളം പി.ഒ.
,
690506
,
ആലപ്പുഴ ജില്ല
സ്ഥാപിതം1896
വിവരങ്ങൾ
ഫോൺ0479 2471907
ഇമെയിൽ35407haripad@gmail.com
കോഡുകൾ
സ്കൂൾ കോഡ്35407 (സമേതം)
യുഡൈസ് കോഡ്32110500307
വിക്കിഡാറ്റQ87478364
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ഹരിപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഹരിപ്പാട്
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ32
പെൺകുട്ടികൾ25
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷാജിത .പി.എസ്
പി.ടി.എ. പ്രസിഡണ്ട്ബിജു.വി
എം.പി.ടി.എ. പ്രസിഡണ്ട്ജയലക്ഷ്മി എസ്
അവസാനം തിരുത്തിയത്
11-01-2022Sunilambalapuzha


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തികച്ചും ഗ്രാമീണാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ മുതുകുളം പഞ്ചായത്തിലെ ആകെയുള്ള രണ്ട് സർക്കാർ സ്കൂളുകളിൽ ഒന്നാണ്.

ചരിത്രം

1896ൽപിന്നോക്കസമുദായത്തിനുവേണ്ടി വാരണപ്പള്ളി കുടുബാംഗങ്ങൾ പിന്നോക്ക സമുദായക്കാരുടെ വിദ്യാഭ്യാസത്തിനായി 3സെന്റ് സ്ഥലത്ത് ഓലഷെഡ്ഡിൽ പ്രവർത്തനം ആരംഭിച്ചു.പിന്നോക്ക സമുദായത്തിൽ അദ്ധ്യാപകരില്ലാത്തതിനാൽ സ്കൂൾ കൊട്ടാരത്തിന് കൈമാറി.അവിടെ നിന്നും സുബ്ബരസ്വാമി എന്ന അധ്യാപകനെ നിയമിച്ചു.പിന്നീട് സർക്കാർ 28സെൻറ് സ്ഥലം കൂടി പൊന്നും വിലയ്ക്ക് വാങ്ങി കെട്ടിടം പണിതു പ്രവർത്തനം തുടർന്നു. മുതുകുളം തെക്കുഭാഗത്തുള്ളവരുടെപ്രത്യേകിച്ച്പിന്നോക്കസമുദായക്കാരുടെ പ്രാഥമികവിദ്യാഭ്യാസത്തിന് ഈസ്കൂളിനെയാണ് ആശ്രയിച്ചിരുന്നത്.3 സെൻറ് സ്ഥലത്ത് ഓലപ്പുരയിൽ ആണ് ഈ കുടിപ്പള്ളിക്കൂടം പ്രവർത്തനം തുടങ്ങിയത്.ജാതിവ്യവസ്ഥകൾ കൊടികുത്തി വാണിരുന്ന കാലം പിന്നോക്ക സമുദായങ്ങളിൽ പെട്ടവർക്ക് വിദ്യാഭ്യാസ സൗകര്യം നിഷേധിക്കപ്പെട്ടിരുന്നു.സാമൂഹ്യവ്യവസ്ഥിതിക്ക് തന്നെ കനത്ത വെല്ലുവിളി ഏൽപ്പിച്ചു കൊണ്ടാണ് അന്ന് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.ആരംഭദശയിൽ കേവലം അക്ഷര പഠനത്തിന് അപ്പുറം എത്താൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിരുന്നില്ല.പിന്നോക്ക സമുദായങ്ങളിൽ അധ്യാപകരാകാൻ യോഗ്യത നേടിയ ഒരാൾ പോലും ഉണ്ടായിരുന്നില്ല.ഒരു അധ്യാപകനെ ലഭ്യമാക്കണമെന്ന് ശ്രീചിത്തിരതിരുനാൾ മഹാരാജാവിനോട് അവർ അപേക്ഷിച്ചു.സ്കൂൾ നിൽക്കുന്ന സ്ഥലം രാജ ഭരണകൂടത്തിന് എഴുതി നൽകിയാൽ അധ്യാപകനെ ലഭ്യമാക്കാം എന്ന് ഉറപ്പു ലഭിച്ചതോടുകൂടി 10 സെൻറ് സ്ഥലം എഴുതി രാജ ഭരണകൂടത്തിന് കൈമാറി അതോടെ ബ്രാഹ്മണ സമുദായത്തിൽപ്പെട്ട സുബയ്യാ സ്വാമി എന്നയാളെ വാരണപ്പള്ളി പള്ളിക്കൂടത്തിലെ അധ്യാപകനായി രാജഭരണകൂടം നിയമിച്ചു.പിൽക്കാലത്ത് ഇതേ കുടുംബത്തിൽ തന്നെ 20 സെൻറ് സ്ഥലം കൂടി വിലക്കെടുത്ത് കെട്ടിടം പണിതു സ്കൂളിൻറെ പ്രവർത്തനം വിപുലമാക്കി.സുപ്രസിദ്ധ മലയാള കവിയത്രി ശ്രീമതി .മുതുകുളം പാർവതി അമ്മ ,ഗണിതശാസ്ത്ര പണ്ഡിതനായ ശ്രീ. മുട്ടത്തേഴത്തു ശങ്കരപ്പിള്ള ,ശ്രീ. ജയനാഥ് ഐപിഎസ് തുടങ്ങിയ പല ഉന്നതരും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്.

സ്കൂളിനെക്കുറിച്ച്

1896 നവംബർ മാസത്തിൽ ജി എൽ പി ബി എസ് (വാരണപ്പള്ളി പള്ളിക്കൂടം )എന്ന പേരിൽ ആരംഭിച്ച  ഈ സ്കൂൾ പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ ഇന്നും  മുന്നിട്ട് നിൽക്കുന്നു .ഇന്ന് ഈ സ്കൂളിന്റെ ഔദ്യോഗികനാമം ജി എൽ പി എസ് എസ് മുതുകുളം സൗത്ത് എന്നാണ് .തികച്ചും ഗ്രാമീണമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂളിൽ ആൺകുട്ടികളും പെൺകുട്ടികളും തികഞ്ഞ സന്തോഷത്തോടെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. പ്രകൃതിരമണീയമായ സ്കൂൾ കോമ്പൗണ്ടും ശാന്തമായ അന്തരീക്ഷവും  ഈ സ്കൂളിനെ ആകർഷകമാക്കുന്നു.  വിശാലമായ  ക്ലാസ്മുറികൾ ചുവർ ചിത്രങ്ങളാൽ അലംകൃതമാണ്.

പ്രവർത്തനങ്ങൾ

ഒന്നാംക്ലാസിലെത്തുന്ന കുട്ടികളെ  അധ്യാപകർ നിറപുഞ്ചിരിയോടെ സ്വീകരിക്കുന്നു.അതിനായി പ്രവേശനോത്സവം സംഘടിപ്പിക്കുകയും മറ്റു ക്ലാസിലെ കുട്ടികൾക്ക് കലാപരമായ കഴിവുകൾ  പ്രകടിപ്പിക്കാനുള്ള അവസരം നൽകുകയും ചെയ്യുന്നു.പഠനപ്രവർത്തനങ്ങൾ നൽകുന്നതു കൂടാതെ നാലാം ക്ലാസിലെ ത്തുന്ന കുട്ടികൾ അടിസ്ഥാന ഗണിത ക്രിയകളും  എഴുത്തും വായനയും നന്നായി പഠിച്ചു എന്ന് എന്ന് ഉറപ്പു വരുത്തുകയും ചെയ്യുന്നു.ഈ പ്രവർത്തനങ്ങളിൽ എല്ലാ അധ്യാപകരും നന്നായി സഹകരിക്കുന്നു.പ്രതിഭാശാലികളായ കുട്ടികൾക്ക് വേണ്ടി പോഷക പരിപാടികൾ സംഘടിപ്പിക്കുന്നതിനായി ഒരു മൂന്നംഗസമിതി സ്കൂളിൽ പ്രവർത്തിക്കുന്നു.എല്ലാ ദിനാചരണങ്ങളും അതിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് അതിന്റെ സന്ദേശം കുട്ടികളിൽ എത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും പൂർണ്ണ സഹകരണത്തോടെ ഇവിടെ പ്രവർത്തിക്കുന്നു.ജനുവരിജനുവരി മാസത്തിൽ എൽ എസ് എസ് എന്ന സ്കോളർഷിപ്പ് പരീക്ഷയ്ക്കായി എല്ലാവർക്കും പ്രത്യേക പരിശീലനം നൽകുന്നു.ഇതിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന വർക്ക് പരീക്ഷ എഴുതാൻ അവസരം നൽകുന്നു.ഇടവേളകളിൽ ലളിതമായ കലാ-കായിക വിനോദങ്ങളിൽ ഏർപ്പെടുവാൻ കുട്ടികൾക്ക് അവസരം നൽകുന്നു.

ക്ലബുകൾ

വായനാ ക്ലബ്ബ്-ലൈബ്രറിയിലെ പുസ്തകങ്ങൾ കുട്ടികൾ കാര്യക്ഷമമായി ഉപയോഗിക്കുന്നു എന്ന് ഉറപ്പു വരുത്തുവാൻ അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നു.അവരിൽ വായനാശീലം വളർത്തുന്നതിൽ പുസ്തകങ്ങൾ നല്ല പങ്കുവഹിക്കുന്നു.

സ്പോർട്ട്സ് ക്ലബ് - ഇടവേളകളിൽ കുട്ടികൾക്ക് കായികവിനോദങ്ങളിൽ ഏർപ്പെടുവാൻ അവസരം നൽകുന്നത് കൂടാതെ ആരോഗ്യപരിപാലനത്തിന്റെ ആവശ്യകതയെപ്പറ്റി ബോധവൽക്കരിക്കുകയും ചെയ്യുന്നു.

ആർട്സ് ക്ലബ്- വിശേഷദിവസങ്ങളിൽ കലാപ്രകടനങ്ങൾ നടത്തുവാൻ കുട്ടികൾക്ക് അവസരം നൽകുന്നത് കൂടാതെ അവയുടെ പരിശീലനത്തിന് പ്രോത്സാഹനം നൽകുകയും ചെയ്യുന്നു.

മാത്‌സ് ക്ലബ്- ഗണിതത്തിന് രസകരമായ പസിലുകൾ ആസ്വദിക്കുവാനും ചിന്തിക്കുവാനും കുട്ടികൾക്ക് അവസരം നൽകുന്നു .ഗണിതത്തിൽ പ്രാവീണ്യമുള്ള കുട്ടികൾക്ക് പോഷക പരിപാടികൾ ആവിഷ്കരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

  1. ഓടിട്ട രണ്ട് കെട്ടിടങ്ങളിലായി 8 ശിശു സൌഹൃദ ക്ലാസ്സ് മുറികൾ.
  2. കമ്പ്യൂട്ടർ മുറി
  3. ഭാഗികമായി പവ്വർ ടൈലിട്ട മുറ്റം
  4. ചുറ്റുമതിൽ
  5. ആൺ/പെൺ കുട്ടികൾക്ക് പ്രത്യേക ടൊയിലറ്റുകൾ,മൂത്രപ്പുരകൾ.
  6. ബയോഗ്യാസ് പ്ലാന്റ്
  7. സ്റ്റേജ്

=പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. മുഹമ്മദ് മുസ്തഫ,
  2. ധർമ്മപാലൻ
  3. അച്ചാമ്മ വർഗ്ഗീസ്

നേട്ടങ്ങൾ

* 2016-17 ഉപജില്ല പ്രവർത്തിപരിചയ മേളയിൽ 3ഇനങ്ങളിൽ ഒന്നാം സ്ഥാനം എ ഗ്രേഡ്
* സാമൂഹ്യശാസ്ത്ര മേളയിൽ രണ്ടാം സ്ഥാനം എ ഗ്രേഡ്
* ജില്ലാതലത്തിൽ 3 ഇനങ്ങളിൽ എ ഗ്രേഡ്
* ഉപജില്ലാ കലോത്സവത്തിൽ പദ്യപാരായണം,കടങ്കഥ,ലളിതഗാനം എന്നിവയിൽ രണ്ടാം സ്ഥാനം എ ഗ്രേഡ്
* നാടോടിനൃത്തം മൂന്നാം സ്ഥാനംത്തം മൂന്നാം സ്ഥാനം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1 മുതുകുളംപാർവ്വതി അമ്മ(സുപ്രസിദ്ധ കവയത്രി) 2. ജയനാഥ്ഐ.പി.എസ്സ് 3.ജി.ശങ്കരപ്പിള്ള (ഗണിത ശാസ്ത്ര പണ്ഡിതൻ,സാഹിത്യകാരൻ) 4.അമ്പഴവേലിൽ ഗോപാലകൃഷ്ണ പിള്ള(മുൻ ഹൈക്കോടതി ജഡ്ജി)

വഴികാട്ടി



{{#multimaps:9.209321022033691,76.46022033691406|zoom=18}}

അവലംബം