"ജി യു പി എസ് തരുവണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) പ്രധാനാധ്യാപകരെ കുറിച്ചുള്ള വിവരങ്ങൾ |
No edit summary |
||
| വരി 72: | വരി 72: | ||
<div style="background-color:#AFF79F"> | <div style="background-color:#AFF79F"> | ||
'''ബാണാസുരമലയുടെ കിഴക്കു ഭാഗത്തായി വെള്ളമുണ്ട പഞ്ചായത്തിൽ പൊരുന്നന്നൂർ വില്ലേജിൽ ഉൾപ്പെടുന്ന പ്രകൃതി രമണീയമായ സ്ഥലത്താണ് ഈ പ്രദേശത്തിൻറെ നിറവും ഗന്ധവും തുടിപ്പും, ആത്മാവുമായ തരുവണ ഗവ. യൂ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .ഇവിടെ നിന്നും മാനന്തവാടി ടൗണിലേയ്ക്ക് പത്തു കിലോമീറ്റർ ദൂരമുണ്ട് . | '''ബാണാസുരമലയുടെ കിഴക്കു ഭാഗത്തായി വെള്ളമുണ്ട പഞ്ചായത്തിൽ പൊരുന്നന്നൂർ വില്ലേജിൽ ഉൾപ്പെടുന്ന പ്രകൃതി രമണീയമായ സ്ഥലത്താണ് ഈ പ്രദേശത്തിൻറെ നിറവും ഗന്ധവും തുടിപ്പും, ആത്മാവുമായ തരുവണ ഗവ. യൂ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .ഇവിടെ നിന്നും മാനന്തവാടി ടൗണിലേയ്ക്ക് പത്തു കിലോമീറ്റർ ദൂരമുണ്ട് .കൂടുതൽ വായിക്കാം''' | ||
==ഹൈസ്കൂൾ == | ==ഹൈസ്കൂൾ == | ||
14:39, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി യു പി എസ് തരുവണ | |
|---|---|
| വിലാസം | |
തരുവണ തരുവണ പി.ഒ. , 670645 , വയനാട് ജില്ല | |
| സ്ഥാപിതം | 1907 |
| വിവരങ്ങൾ | |
| ഫോൺ | 04935 230649 |
| ഇമെയിൽ | gupstharuvana@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15479 (സമേതം) |
| യുഡൈസ് കോഡ് | 32030101515 |
| വിക്കിഡാറ്റ | Q64522705 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| ഉപജില്ല | മാനന്തവാടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | മാനന്തവാടി |
| താലൂക്ക് | മാനന്തവാടി |
| ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,വെള്ളമുണ്ട |
| വാർഡ് | 8 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 447 |
| പെൺകുട്ടികൾ | 414 |
| ആകെ വിദ്യാർത്ഥികൾ | 861 |
| അദ്ധ്യാപകർ | 37 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സന്തോഷ് കെ കെ |
| പി.ടി.എ. പ്രസിഡണ്ട് | കുഞ്ഞമ്മദ് മുണ്ടാടത്തിൽ |
| എം.പി.ടി.എ. പ്രസിഡണ്ട് | സുനീറ കെ |
| അവസാനം തിരുത്തിയത് | |
| 10-01-2022 | Balankarimbil |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ തരുവണ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് ജി യു പി എസ് തരുവണ . ഇവിടെ 2022 വർഷം പ്രീ പ്രൈമറി ഉൾപ്പെടെ ആയിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
- തരുവണ ബസ് സ്റ്റാന്റിൽനിന്നും 50.മി അകലം. സ്ഥിതിചെയ്യുന്നു.
ചരിത്രം
ബാണാസുരമലയുടെ കിഴക്കു ഭാഗത്തായി വെള്ളമുണ്ട പഞ്ചായത്തിൽ പൊരുന്നന്നൂർ വില്ലേജിൽ ഉൾപ്പെടുന്ന പ്രകൃതി രമണീയമായ സ്ഥലത്താണ് ഈ പ്രദേശത്തിൻറെ നിറവും ഗന്ധവും തുടിപ്പും, ആത്മാവുമായ തരുവണ ഗവ. യൂ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .ഇവിടെ നിന്നും മാനന്തവാടി ടൗണിലേയ്ക്ക് പത്തു കിലോമീറ്റർ ദൂരമുണ്ട് .കൂടുതൽ വായിക്കാം
ഹൈസ്കൂൾ
തരുവണ ഗവ.യു.പി സ്കൂൾ ഹൈസ്കൂളാക്കി ഉയർത്തുന്നതിനായി പി.മൊയ്തൂട്ടി ചെയർമാനും കെ.സി. അലി കൺവീനറുമായി തരുവണ സോഷ്യൽ വെൽഫെയർ കമ്മറ്റി രൂപീകരിച്ചു. തുടർന്ന് സ്ഥലമെടുപ്പ് ഒരു വെല്ലുവിളിയായി തരുവണയിലെ ജനങ്ങൾ ഏറ്റെടുത്തു. ഓരോ വീട്ടുകാരും നിശ്ചിത വരിസംഖ്യ നല്കി പത്തുലക്ഷം രൂപ സമാഹരിച്ച് മൂന്നരയേക്ര സ്ഥലം വിലയ്ക്കു വാങ്ങി സർക്കാരിന് നല്കി. സ്ഥലമുടമകളായ പള്ളിയാൽ മൊയ്തൂട്ടി, പള്ളിയാൽ ഇബ്രാഹിം, പള്ളിയാൽ നിസാർ, എന്നിവരെ പ്രത്യേകം സ്മരിക്കേണ്ടതാണ് .വ്യാപാരി വ്യവസായി ഏകോപനസമിതി തരുവണയൂണിറ്റ് രണ്ടുലക്ഷം രൂപ നല്കി. സർക്കാരിന്റെ നയം പുതിയ ഹൈസ്കൂളുകൾ അനുവദിക്കുന്നതിന് തടസ്സമായപ്പോൾ കുട്ടികളുടെ ബാഹുല്യം കൊണ്ടും സ്ഥലപരിമിതികൾ കൊണ്ടും പൊറുതിമുട്ടിയ വെള്ളമുണ്ട G.M.H.S.S ന്റെ ഘടനയ്ക്കുമാറ്റം വരുത്താതെ ഒരു ബ്രാഞ്ച് അനുവദിച്ചപ്പോൾ തരുവണയിലെ നാട്ടുകാരുടെ ഹൈസ്കൂൾ എന്ന സ്വപ്നം ഭാഗികമായി യാഥാർത്ഥ്യമായി.ഒരു ഉത്തരവു പ്രകാരം 2004 ജൂൺ 4-ന് അന്നത്തെ വിദ്യാഭ്യാസ വകുപ്പു മന്ത്രി ശ്രീ നാലകത്ത് സൂപ്പി അവർകൾ ബ്രാഞ്ച് ഹൈസ്കൂൾ നാടിന് സമർപ്പിച്ചു. ഹൈസ്കൂൾ യാഥാർത്ഥ്യമാവുന്നതിൽ അന്നത്തെ എം.എൽ. എ മാരായ ശ്രീമതി. രാധാ രാഘവൻ, ശ്രീ. സി .മമ്മൂട്ടി എന്നിവരുടെ ശക്തമായ ഇടപെടലുകളുണ്ടായിരുന്നു. സ്കൂളിലേയ്ക്ക് രണ്ടു റോഡ് നിർമ്മിച്ചതും നാട്ടുകാരുടെ പ്രവർത്തന ഫലമായാണ്. ഇതിന് സൗജന്യമായി സ്ഥലം വിട്ടു നല്കിയത് ചാലിയാടൻ മമ്മൂട്ടി,ചാലിയാടൻ ഇബ്രാഹിം, ചാലിയാടൻ അബ്ദുള്ള, പള്ളിയാൽ നിസാർ എന്നിവരേയും പ്രത്യേകം സ്മരിക്കേണ്ടതാണ്. ഇങ്ങിനെ നാട്ടുകാരുടെയും അദ്ധ്യാപകരുടേയും ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിന്റെ ഫലമായി ഈ സ്കൂളിനെ സ്വതന്ത്ര സ്കൂളാക്കി ഉയർത്തുന്നതിന് മുൻ എം.എൽ.എ. കെ.സി.കുഞ്ഞിരാമൻ, എൽ.ഡി.എഫ്, യു.ഡി.എഫ്, ഭേദമെന്യേ നിവേദനങ്ങളും ധർണ്ണകളും മറ്റു സമര പരിപാടികളും നടത്തി. 2011 ൽ അന്നത്തെ സർക്കാർ തരുവണ ബ്രാഞ്ച് ഹൈസ്കൂളിനെ സ്വതന്ത്ര സ്കൂളായി പ്രഖ്യാപിച്ചു. ഇതിന്റെ ഔദ്യോഗികമായ പ്രഖ്യാപനം 2011 ഫെബ്രു.22 ന് അന്നത്തെ വിദ്യാഭ്യാസ വകുപ്പുമന്ത്രി ശ്രീ. എം.എ ബേബി അവർകൾ നിർവ്വഹിച്ചു . 2011 മെയ് ഒമ്പതു മുതൽ ഈ സ്കൂളിലെ സീനിയർ അസിസ്റ്റന്റായ എം. മമ്മു മാസ്റ്റർക്ക് ഹെഡ്‍മാസ്റ്ററുടെ താത്കാലികചുമതല നല്കി. 29/08/2014 ന് പ്ലസ്സ് വൺ സയൻസ് ബാച്ച് ആരംഭിച്ചു .
ഭൗതികസൗകര്യങ്ങൾ
- ആകർഷകമായ സ്കൂൾ അന്തരീക്ഷം
- ടൈൽ പാകിയ നടുമുറ്റം
- കളി സ്ഥലം
- ജൈവ പച്ചക്കറി തോട്ടം.
- റോബോട്ടിക് ബെൽ സിസ്റ്റം
- എല്ലാ ക്ലാസ് റൂമൂകളിലും സ്പീക്കർ സിസ്റ്റം
- ടോയ്‌ലറ്റ് കോപ്ലക്സ്
- ഇൻസിനേറ്റർ & വെൻഡിംഗ് മെഷീൻ സൗകര്യം
- ഗേൾ ഫ്രണ്ട്‌ലി ടോയിലറ്റ്
- ലൈബ്രറി & റീഡിംഗ് റൂം
- കുട്ടികൾക്കായി ശിശുസൗഹൃദ പാർക്ക്
- കുടിവെള്ള സൗകര്യം
- വിദ്യാലയ ജൈവ വൈവിധ്യ ഉദ്യാനം
- അക്വാ പാർക്
- മുള വൈവിദ്യ ഉദ്യാനം
- മഴമറ കൃഷിയിടം
- ജൈവ കൃഷിയിടം
- LCD പ്രൊജക്ടർ സൗകാര്യം
- കംപ്യൂട്ടർ ലാബ്
- ഗ്യാസ് സൗകര്യം ഉള്ള പാചകപ്പുര
- വൈദ്യുതീകരിച്ച ക്ലാസ്സ്മുറികൾ
- വൈഫൈ യോട് കൂടിയ ഇന്റർനെറ്റ് സൗകര്യം
- കോ ഓപ്പറേറ്റീവ് സൊസൈറ്റി
- ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ
- എൽ.കെ.ജി & യു.കെ.ജി ക്ലാസുകൾ
- നന്മ മാതൃഭൂമി
- ഡ്രസ്സ് ബാങ്ക്
- ഹാങ്ങിങ്ങ് ഗാർഡൻ
- ഇംഗ്ലീഷ് മീഡിയം പ്രീ പ്രൈ മറി സൗകര്യം
- ഹൈടെക് ക്ലാസുകൾ
മണ്ണറിഞ്ഞ് മനം നിറഞ്ഞ്
സ്കൂളിലെ മുഴുവൻ കുട്ടികൾക്കും വിഷരഹിതവും പോഷക സമൃദ്ധവും ഔഷധഗുണവുമുള്ള പച്ചക്കറിയിനങ്ങളെ ഉൾക്കൊള്ളിച്ച് ഉച്ചഭക്ഷണം വിഭവസമൃദ്ധവും രുചികരവും ആരോഗ്യദായകവുമാക്കുകയെന്ന എളിയ ശ്രമമാണ് "മണ്ണറിഞ്ഞ് മനംനിറഞ്ഞ് "എന്ന പദ്ധതി കൊണ്ട് ഉദ്ധേശിക്കുന്നത് .മൊത്തം കാർഷികോൽപന്നങ്ങളിൽ ജൈവ കൃഷി ഉൽപ്പന്നങ്ങളുടെ ശതമാനം വളരെ ചെറുതാണ്. സാമാന്യ ജനങ്ങളിൽ ജൈവകൃഷിയോടുള്ള താത്പര്യം വർദ്ധിപ്പിക്കുവാനും കാർഷിക സംസ്കാരത്തിന്റെ മഹിമ പ്രചരിപ്പിക്കാനും കാർഷികവൃത്തിയോടുള്ള പുതു തലമുറയുടെ സമീപനത്തിൽ മാറ്റം വരുത്താനും ഈ പദ്ധതിയിലൂടെ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. വിപണിയിൽ വിൽക്കാൻ കഴിയാത്തതും എന്നാൽ ഏറെ ഗുണമേന്മയുള്ളതുമായ നമ്മുടെ പരമ്പരാഗത പച്ചക്കറികൾക്ക് വിപണിയൊരുക്കി നമ്മുടെ കുട്ടികളിൽ സമ്പാദ്യശീലം വളർത്താനും സാധിക്കുന്നു . പദ്ധതിയുടെ നടത്തിപ്പിൽ അധ്യാപകരും കുട്ടികളും രക്ഷിതാക്കളും സമൂഹവും ഭാഗവാക്കാകുമ്പോൾ പുതിയ ഒരുകൂട്ടായ്മ രൂപം കൊള്ളുന്നു.
മദർ പി ടി എ
പ്രാദേശിക പി ടി എ
നേട്ടങ്ങൾ
- വിദ്യാലയ പ്രവശനം വർദ്ധിച്ചു.
- അൺ എയ് ഡഡ് വിദ്യാലയങ്ങളിൽ നിന്നും വിദ്യാർത്ഥികളുടെ തിരിച്ചുവരവ്
- പ്രവൃത്തി പരിചയ മേളയിൽ ഏതാനും വർഷങ്ങളായി ഉപജില്ലയിൽ ഓവറോൾ കിരീടം നേടിവരുന്നു.
- ജില്ലാ പ്രവൃത്തി പരിചയ മേളയിൽ 2015-16 വർഷത്തിൽ യു പി വിഭാഗം ഒന്നാം സ്ഥാനവും 2016 – 17 വർഷത്തിൽ യു പി വിഭാഗം രണ്ടാം സ്ഥാനവും നേടി .
- ഗൃഹ സന്ദർശനങ്ങളിലൂടെ സമ്പൂർണ വിദ്യാലയ പ്രവേശനം ഉറപ്പാക്കി.
- കൊഴിഞ്ഞുപോക്ക് ഇല്ലാതായി .
പാഠ്യേതര പ്രവർത്തനങ്ങൾ
- നേർക്കാഴ്ച
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ജെ ആർ സി
- സീഡ് പോലീസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ഉറുദുക്ലബ്ബ്.
- ഇംഗ്ലീഷ് ക്ലബ്ബ്.
- അറബി ക്ലബ്ബ്.
- ഹിന്ദി ക്ലബ്ബ്.
- പ്രവൃത്തി പരിചയം.
- ഗണിത ക്ലബ്ബ്
- ശാസ്ത്രമേള, കലാമേള ,സ്പോര്ട്സ് പ്രത്യേക പരിശീലനം
- LSS USS തുടങ്ങിയ പരീക്ഷകൾക്ക് പരിശീലനം
- സ്പെഷലിസ്റ്റ് അധ്യാപകരുടെ സേവനം
- പ്രാദേശിക പി.ടി.എ
- വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ സേവനം
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം
- പദ്ധതിയുടെ നാമം.'അക്ഷരഖനി അക്ഷയഖനി'(ശ്രദ്ധ )
- പ്രവർത്തന കാലം, 'ജൂൺ - ഫെബ്രുവരി'
- ചുമതല. 'SRG. SSG PTA'
- പ്രവർത്തന ക്രമം
- പ്രീ- ടെസ്റ്റ് ജൂൺ - കുട്ടികളുടെ നിലവാരം കണ്ടെത്തി പഠനത്തിളക്കം ആവശ്യമുള്ളവരെ പട്ടികപ്പെടുത്തൽ
- ആസൂത്രണംനിലവാരം വിലയിരുത്തൽ
- പരിഹാരങ്ങൾ ചർച്ച ചെയ്യൽ
- പ്രവർത്തന പദ്ധതി രൂപീകരിക്കൽ
- SRG CPTA PTA MPTA SSG
- തീരുമാനം. ലേഖനം വായന ഭാഷാ ശേഷികൾ എന്നിവയിൽ ഓരോ ക്ലാസിലും നിശ്ചിത നിലവാരം ഇല്ലാത്ത ഒരു വിദ്യാർഥിയുമുണ്ടാവരുത്
- ലക്ഷ്യം * വായന ലേഖനം ഭാഷാ ശേഷികൾ, ഗണിത ക്രിയകൾ എന്നിവയിൽ അനുയോജ്യമായ നിലവാരത്തിലേക്ക് എല്ലാ വിദ്യാർഥികളെയും ഉയർത്തുക
- നിരന്തര വിലയിരുത്തൽ കൂടുതൽ പ്രായോഗികമാക്കുക
- ആവശ്യമായ പരിഹാര ബോധന മാർഗങ്ങൾ കണ്ടെത്തി നടപ്പിലാക്കുക
- SSG പ്രതിനിധിയുടെ സഹായത്തോടെ പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ടവർക്ക് പരിശീലനപദ്ധതി
- ഭിന്നതല പ്രവർത്തനങ്ങൾവൈകുന്നേരങ്ങളിൽ വായന, ലേഖനം പ്രത്യേക പരിശീലനം
- പഠനത്തിളക്കം ആവശ്യമായ കുട്ടികളെ കണ്ടെത്തൽ രക്ഷിതാക്കളെ വിളിച്ചു കൂട്ടി സഹകരണം ഉറപ്പാക്കൽ
- പ്രത്യേക പാഠ്യപദ്ധതി തയ്യാറാക്കൽ
പി ടി എ
അധ്യാപക രക്ഷാകർതൃ ബന്ധം വളരെ സുദൃഢമാണ് . പഴയ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി രക്ഷിതാക്കൾ സ്‌കൂളുമായി നിരന്തരം സമ്പർക്കം പുലർത്തിവരുന്നു. സ്‍കൂളിന്റെ ഭൗതികവും അക്കാദമികവുമായ പുരോഗതിക്ക് ഈ ബന്ധം വളരെ ഫലപ്രദമാണ്. കുട്ടികളുടെ പഠന നിലവാരവും മറ്റു കഴിവുകളം പരസ്പരം ചർച്ച ചെയ്യാനും പോരായ്മകൾ പരിഹരിച്ച് തുടർ നടപടികൾ സ്വികരിക്കാനും ഇതുമൂലം സാധ്യമാവുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മുൻ സാരഥികൾ
| ക്രമ നം | പ്രധാനാധ്യാപകന്റെ പേര് | വർഷം |
|---|---|---|
| 1 | ||
| 2 | ||
| 3 |
വഴികാട്ടി
{{#multimaps:11.73685,75.98379 |zoom=13}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15479
- 1907ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മാനന്തവാടി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ