ജി യു പി എസ് തരുവണ/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർത്ഥികളിൽ സാമൂഹ്യ അവബോധം വളർത്തുന്നതിനും അന്വേഷണ ത്വരയും ഗവേഷണ ബുദ്ധിയും വളർത്തുന്നതിനും പഠനത്തിലൂടെ ആർജിച്ച അറിവുകൾ തനിക്കും താനുൾപ്പെടുന്ന സമൂഹത്തിനും ഉദകുന്ന രീതിയിൽ പ്രയോഗികമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സാമൂഹ്യ ശാസ്ത്ര ക്ലബ് പ്രവർത്തിക്കുന്നത്. നല്ല പൗരനായി ഐക്യത്തോടെ ജനാധിപത്യ ബോധത്തോടെ സന്തോഷത്തോടെ സമൂഹത്തിൽ ജീവിക്കാനുള്ള ശേഷി സാമൂഹ്യ ശാസ്ത്ര ക്ലബ്ബിലെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ കുട്ടി നേടിയെടുക്കുന്നു. കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ സാമൂഹ്യ ശാസ്ത്ര ക്ലബ് സാമൂഹ്യ ശാസ്ത്ര അധ്യാപകരെയും കുട്ടികളെയും ഉൾപ്പെടുത്തി വാട്സാപ് ഗ്രൂപ്പ് രൂപീകരിച്ചു. നിലവിൽ ഗ്രൂപ്പിലൂടെ വിവിധ പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി വരുന്നു.

സ്കൂൾ പാർലമെന്റ്