"ഗവ. എച്ച് എസ് കല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghskalloor (സംവാദം | സംഭാവനകൾ)
No edit summary
Ghskalloor (സംവാദം | സംഭാവനകൾ)
No edit summary
വരി 280: വരി 280:


ശ്രീ.ശരത് ചന്ദ്രൻ വയനാട്  - സിനിമ സംവിധായകൻ
ശ്രീ.ശരത് ചന്ദ്രൻ വയനാട്  - സിനിമ സംവിധായകൻ
== കല്ലൂർ ഗവ.ഹയർസെക്കണ്ടറി സ്‌കൂൾ  പിടിഎ റിപ്പോർട്ട് 2018 ==
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിജയപാന്ഥാവിൽ മുന്നേറുമ്പോൾ കല്ലൂർ ഗവ.ഹയർസെക്കണ്ടറി സ്കൂൾ അഭിമാനത്തിന്റെ നിറവിലാണ്. അക്കാദമിക അക്കദമികേതര രംഗങ്ങളിൽ തിളക്കമാർന്ന മികവുകൾ നേടാൻ ഈ കാലയളവിൽ വിദ്യാലയത്തിനായി. മുൻ വർഷങ്ങളെ അപേക്ഷിച്ച് മറ്റ് സിലബസിൽ പഠിച്ച കുട്ടികളടക്കം കൂടുതൽ വിദ്യാർഥികൾ ഈ കാലയളവിൽ  വിദ്യാലയത്തിൽ പ്രവേശനം നേടി. നഴിസറിയിലും ഒന്നാം ക്ലാസ്സിലും രണ്ട് ഡിവിഷനുകൾ ആരംഭിച്ചു. ഹൈസ്കൂൾ ഹയർസെക്കണ്ടറി തലത്തിലായി 14 ക്ലാസ്സുകൾ ഹൈടെക്ക് നിലവാരത്തിലാക്കുവാൻ കഴിഞ്ഞു.
  മികച്ച വിജയങ്ങളും പ്രതിഭാധനരായ കുട്ടികളുടെ വളർച്ചയും മാത്യകയാകുമ്പോഴും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾ മാത്രം പഠിക്കുന്ന ഈ വിദ്യാലയത്തിന് പിടിഎ ഫണ്ട് സ്വരൂപിക്കാൻ കഴിയുന്നില്ല. സർക്കാർ പദ്ധതികൾക്കപ്പുറമുള്ള ദൈനംദിന പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് കണ്ടെത്തുന്നത് പശ്ചാത്തലവികസനത്തിൽ തളർച്ചയുണ്ടാക്കുന്നു. ഈ പരിമിതിയെ കൂട്ടായ പ്രവർത്തനത്തിലൂടെ ഇനിയും നാം മറികടക്കേണ്ടിയിരിക്കുന്നു. അധ്യാപക രക്ഷകർതൃ സമിതിയുടെ ജാഗ്രതയും വീക്ഷണവും സജീവമായ ഇടപെടലും ആസൂത്രണ മികവും പൊതുജനങ്ങളുടെ സഹകരണവും ഈ കാലയളവിൽ വിദ്യാലയ പ്രവർത്തനങ്ങൾക്ക് മികച്ച പിന്തുണയേകി.
<big><big>അധ്യയന രംഗത്തെ പുരോഗതി</big></big>
വിദ്യാലയത്തിൽ 93 കുട്ടികൾ SSLC പരീക്ഷ എഴുതിയപ്പോൾ ഒട്ടനവധി പ്രതിലോമ ഘടകങ്ങളെ അതിജീവിച്ച്  അഭിമാനാർഹമായ വിജയം കൈവരിച്ചു. 4 കുട്ടികൾ, ആദിത്യകെ.ജി, ഷാദിയ.വി.സി, സഖീഷ്.എം.എസ്, റിൻഷാന മിസ‌രി എന്നിവർ മുഴുവൻ വിഷയങ്ങൾക്കും A+ കരസ്ഥമാക്കി. കുമാരി അൻഷിദ പിഎ 9A+ഉം ഫിദ പർവ്വീൻ, മുഹമ്മദ് സിനാൻ എന്നിവർ 8A+ഉം  നേടി. ക്ലാസ്സിൽ സ്ഥിരം വരാത്തവരെയും കൊഴിഞ്ഞ് പോയവരെയും പരീക്ഷ എഴുതിച്ച് നേടിയ ഈ വിജയം നൂറ് മേനിയുടെ തിളക്കം സമ്മാനിക്കുന്നു.
വിവിധ മത്സരപ്പരീക്ഷകളിലും സ്കോളർഷിപ്പ് പരീക്ഷകളിലും ക്വിസ് മത്സരങ്ങളിലും മികച്ച വിജയം നേടാൻ നമ്മുടെ  വിദ്യാർത്ഥികൾക്കായി. കുമാരി ആദിത്യ കെ.ജി സംസ്ഥാനതല സി.വി രാമൻ ഉപന്യാസരചന മത്സരത്തിൽ എ ഗ്രേഡും കുമാരി അഞ്ജന കെ.എൻ  NMMS സ്കോളർഷിപ്പിനും അർഹരായി.
അക്കാദമിക മികവുകൾക്കൊപ്പെം പാഠ്യേതര രംഗങ്ങളിലെയും മികവുകൾ വിദ്യാർഥികൾക്ക് പ്രചോദനമായി. ഉപജില്ലാ ജില്ല സംസ്ഥാന തലമേളകളിൽ നമ്മുടെ വിദ്യാർത്ഥികൾ പങ്കെടുത്തു അഭിമാനാർഹമായ ഗ്രേഡ് കരസ്ഥമാക്കി. കുമാരി ശാദിയ വി.സി സംസ്ഥാന തലത്തിൽ അറബിക് മോണോ ആക്ടിൽ എ ഗ്രേഡ് നേടി. ശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവർത്തി പരിചയ ഐടി കായിക മേളകളിലും കായികമേളകളിലും നമ്മുടെ വിദ്യാർഥികൾ പ്രശംസനീയമായ പ്രകടനം കാഴ്ചവെച്ചു. ഒട്ടനവധി കുട്ടികൾ ഗ്രേസ്‌മാർക്കിന് അർഹരായി.
<big><big>മറ്റ് സ്‌കൂൾതല പ്രവർത്തനങ്ങൾ</big></big>
* ഹൈസ്കൂൾ ഹയർസെക്കണ്ടറി തലത്തിലായി 14 ക്ലാസ്സുകൾ ഹൈടെക്ക് നിലവാരത്തിലാക്കി.
* 40 ലക്ഷം രൂപയുടെ എം.എസ്.ഡി.പി  ഫണ്ടുപയോഗിച്ച് ഹയർസെക്കണ്ടറി വിഭാഗം രണ്ട് ക്ലാസ്മുറികളടെ നിർമ്മാണം പൂർത്തീകരിച്ചു. ശ്രീമതി ലതശശി കെട്ടിടം ഉദ്ഘാടനം ചെയ്തു.
* 20 ലക്ഷം രൂപയുടെ ജില്ലാപഞ്ചായത്ത് ഫണ്ടു പയോഗിച്ച് ഹയർസെക്കണ്ടറി വിഭാഗം ക്ലാസ്സ് റൂം നിർമ്മാണം പൂർത്തീകരിച്ച് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.ഉഷാകുമാരി ഉദ്ഘാടനം നിർവ്വഹിച്ചു.
* 10 ലക്ഷം രൂപയുടെ ടോയിലറ്റ് ബ്ലോക്കിന്റെ നിർമ്മാണം പൂർത്തിയായി വരുന്നു.
* ജില്ലാപഞ്ചായത്തിന്റെ സഹായത്തോടെ 5ലക്ഷം രൂപയുടെ കിച്ചൺ നവീകരണപ്രവർത്തനങ്ങൾ പൂർത്തീകരിച്ചു.
* 1ലക്ഷം രൂപയുടെ ടോയിലറ്റ് മെയിന്റനൻസ് പ്രവർത്തി പൂർത്തീകരിച്ചു.
*  50000 വിനിയോഗിച്ച് കുടിവെള്ള പദ്ധതിയുടെ മെയിന്റനൻസ് നടത്തി.
* 1 മുതൽ എട്ടുവരെ ക്ലാസ്സിലെ എല്ലാകുട്ടികൾക്കും 9,10 ക്ലാസ്സിലെ എസ്ടി വിഭാഗം കുട്ടികൾക്കും രണ്ട്ജോഡി യൂണിഫോം വിതരണം ചെയ്തു.
* മികവുത്സവം നൂൽപ്പുഴ സാസ്കാരിക നിലയത്തിൽ വച്ചു നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ശോഭൻകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.
* സ്കൂൾ എൻഎസ്എസ് യൂണീറ്റ് വിവിധ ക്യാമ്പുകൾ സംഘടിപ്പിച്ച് കാര്യക്ഷമമായി പ്രവർത്തിക്കുന്നു.
* ഇംഗ്ലീഷ് ഫെസ്റ്റ് വൈവിധ്യമാർന്ന പരിപാടികളോടെ നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ശോഭൻകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.
* സാംസ്കാരിക നിലയത്തിൽ വച്ച് പൊതുജന പങ്കാളിത്തത്തോടെ മികൽസവം നടത്തി.
* മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ 50 കുട്ടികൾക്ക് 5 വീതം കോഴികളെ വിതരണം ചെയ്തു.
* ജില്ലാ പഞ്ചായത്ത് അലമാര,ഡസ്ക് തുടങ്ങിയ ഫർണീച്ചറുകൾ അനുവദിച്ചു.
* ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വിവിധ ദിനങ്ങൾ സമുചിതം ആഘോഷിച്ചു.
* ജൈവ പച്ചക്കറി കൃഷിയിൽ മികച്ച വിളവ് ലഭിച്ചു, വാഴകൃഷി ആരംഭിച്ചു.
* എസ്എസ്എൽസി എസ്.ടി വിഭാഗം വിദ്യാർത്ഥികൾക്ക് 38 ദിവസത്തെ റെസിഡൻഷ്യൽ ക്യാമ്പ് നടത്തി.
* NHM ന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് മെഡിക്കൽ ക്യാമ്പ് നടത്തി.
* ടാലന്റ് ഹണ്ട്,മലയാളത്തിളക്കം,നവപ്രഭ പദ്ധതികൾ നടപ്പിലാക്കി.
* പെൺകുട്ടികൾക്ക് കളരി പരിശീലനം നൽകി.
* എൽ പി വിഭാഗത്തിൽ കൂടി ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു.
* സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം നൽകി.
* ലിറ്റിൽ കൈറ്റ് യൂണീറ്റ് ആരംഭിച്ചു.
* ഗോത്രസാരഥി പദ്ധതി, പ്രഭാത ഭക്ഷണ പദ്ധതി, ഉച്ചഭക്ഷണ പദ്ധതി എന്നിവ കാര്യക്ഷമമായി നടപ്പിലാക്കി വരുന്നു.
* എംഎസ്ഡിപി പദ്ധതിയിൽ ഉൾപ്പെടുത്തി കെട്ടിട നിർമ്മാണത്തിന് 65 ലക്ഷം രൂപ അനുവദിച്ചതായി ബ്ലോക്കോഫിസിൽ നിന്നും അറിയിപ്പ് ലഭിച്ചിട്ടുണ്ട്. അതിന്റെ  പ്രവർത്തനങ്ങൾ പദ്ധതി അംഗീകാരം ലഭിക്കുന്ന മുറക്ക്  ആരംഭിക്കുന്നതാണ്.
<big><big>വിവിധ സ്കോളർഷിപ്പുകൾ</big></big>
* എൻഎംഎംഎസ്
* ഒബിസി പ്രീമെട്രിക്
* പ്രീമെട്രിക്ക്
* ഒഇസി
നേട്ടങ്ങളും പുതു വീക്ഷണങ്ങളും സമ്മാനിക്കുന്ന ഊർജ്ജം ഉൾക്കൊണ്ട്, പരിമിതികളും വീഴ്ചകളും വിലയിരുത്തി ഈ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ മികവിന്റെ മാതൃകയാക്കാൻ കഴിയും എന്ന കാഴ്ചപ്പാട് മുന്നോട്ട് വെച്ചുകൊണ്ട് ഈ റിപ്പോർട്ട് അംഗീകീരത്തിനായി സമർപ്പിക്കുന്നു.
== അക്കാദമിക് മാസ്‌റ്റർപ്ലാൻ 2018 - 19 ==
== അക്കാദമിക് മാസ്‌റ്റർപ്ലാൻ 2018 - 19 ==
<big><big>യുപി , ഹൈസ്‌കൂൾ വിഭാഗം</big></big>
<big><big>യുപി , ഹൈസ്‌കൂൾ വിഭാഗം</big></big>
വരി 335: വരി 376:
     • ചതുഷ്‌ക്രിയകൾ തെറ്റുകൂടാതെ ചെയ്യാനുള്ള കഴിവ് എല്ലാ കുട്ടികളും നേടുന്നു.
     • ചതുഷ്‌ക്രിയകൾ തെറ്റുകൂടാതെ ചെയ്യാനുള്ള കഴിവ് എല്ലാ കുട്ടികളും നേടുന്നു.
     • പാഠഭാഗങ്ങളിലെ ഗണിതാശയങ്ങളെ നിത്യജീവിതവുമായി ബന്ധപ്പെടുത്തുന്നു.
     • പാഠഭാഗങ്ങളിലെ ഗണിതാശയങ്ങളെ നിത്യജീവിതവുമായി ബന്ധപ്പെടുത്തുന്നു.
== പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി ==
== പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി ==
പരീക്ഷക്ക് മുൻപായി മൂല്യനിർണ്ണയം നടത്തുന്നവരെ സ്മരിക്കാം !!  
പരീക്ഷക്ക് മുൻപായി മൂല്യനിർണ്ണയം നടത്തുന്നവരെ സ്മരിക്കാം !!  
"https://schoolwiki.in/ഗവ._എച്ച്_എസ്_കല്ലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്