ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Satheeshrkollam (സംവാദം | സംഭാവനകൾ)
No edit summary
Satheeshrkollam (സംവാദം | സംഭാവനകൾ)
No edit summary
വരി 260: വരി 260:
[[ചിത്രം:1111.jpg]]

[[ചിത്രം:1111.jpg]]

[http://en.wikipedia.org/wiki/Resul_Pookutty റസൂൽ പൂക്കുട്ടിയെക്കുറിച്ചുള്ള വിവരങ്ങൾ കാണാം]

[http://en.wikipedia.org/wiki/Resul_Pookutty റസൂൽ പൂക്കുട്ടിയെക്കുറിച്ചുള്ള വിവരങ്ങൾ കാണാം]

'''പരിചയപ്പെടേണ്ട വെബ്ബ് പേജുകൾ

'''[http://sites.google.com/site/kstapalakkad/'''കെ.എസ്.ടി.ഏ പാലക്കാട് ജില്ലാക്കമ്മിറ്റി]

[http://sites.google.com/site/schoolbiology/''''''ഹൈസ്കൂൾ ബയോളജി വെബ്ബ്പേജ്]'''

== ഐ.ടി. ക്ലബ്ബ് പ്രവർത്തനങ്ങൾ ==
== ഐ.ടി. ക്ലബ്ബ് പ്രവർത്തനങ്ങൾ ==

16:04, 5 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾഹൈസ്കൂൾപ്രൈമറിഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്
വിലാസം
അഞ്ചൽ

691306

കൊല്ലം ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ0475-2273665,
0475-2270470
ഇമെയിൽghssanchalwest@gmail.com, hssanchalwest@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്40001 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഏ. നൗഷാദ് '
പ്രധാന അദ്ധ്യാപകൻബി. ഷൈലജ
അവസാനം തിരുത്തിയത്
05-09-2018Satheeshrkollam

പ്രോജക്ടുകൾ

ആമുഖം

കൊല്ലം ജില്ലയിൽ കിഴക്കൻ മേഖലയിലെ അഞ്ചൽ എന്ന പട്ടണത്തിൽ സ്ഥിതിചെയ്യുന്ന സ്കൂളാണ് അ‍ഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ. എസ്.എസ്.എൽ.സി, പ്ലസ് ടൂ ക്ലാസ്സുകളിൽ മികച്ച വിജയം കരസ്ഥമാക്കുന്ന കൊല്ലം ജില്ലയിലെ ഏറ്റവും വലിയ ഗവ. സ്കൂളുകളിലൊന്നാണിത്. തുടർച്ചയായി കൊല്ലം ജില്ലയിൽ ഏറ്റവും കൂട‌ുതൽ കുട്ടികൾക്ക് വിജയം സമ്മാനിക്കുന്ന സർക്കാർ സ്കൂളുമാണിത്. സ്കൂളിന്റെ മികച്ച വിജയം ഒരു കൂട്ടം അദ്ധ്യാപകരുടെ അക്ഷീണമായ പ്രവർത്തനവും കുട്ടികളുടെ നിരന്തരഅധ്വാനവുമാണ്. ശക്തമായ പി.ടി.എ. സദാ ശ്രദ്ധാലുക്കളായ ജനപ്രതിനിധികൾ, ത്രിതല പഞ്ചായത്തുകൾ, വിദ്യാഭ്യാസഅധികാരികൾ എന്നിവരുടെ പൂർണ്ണസഹകരണത്തോടെ ജില്ലയിലെ മികച്ച സ്ഥാപനമാക്കി സ്കൂളിനെ മാറ്റിയിരിക്കുന്നു. 2015-16 അദ്ധ്യായനവർഷം സ്കൂളിന്റെ സുവർണജൂബിലി വർഷമാണ്. സുവർണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ബഹു. കേരള ഗവർണർ ജസ്റ്റീസ് (റിട്ട.) പി. സദാശിവം ഉദ്ഘാടനം ചെയ്തു.

2017-18 അക്കാദമിക മികവുകൾ

2017 എസ്.​എസ്. എൽ.സി പരീക്ഷയിൽ 103 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. 32 കുട്ടികൾക്ക് 9എ പ്ലസും 29കുട്ടികൾക്ക് 8 എ പ്ലസും നേടാനായി. പ്ലസ് ടു പരീക്ഷയിൽ 41 കുട്ടികൾക്ക് ഫുൾ എ പ്ലസും 14 9കുട്ടികൾക്ക് 5 എ പ്ലസും ലഭിച്ചു. ആകെ 99 ശതമാനമാണ് എസ്.എസ്.എൽ.സി.യ്ക്ക് നേടാനായത്. 559 കുട്ടികളാണ് 2017 എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്.

school result 2017

സ്കൂൾ ഭരണവിഭാഗം

ഹെഡ്മിസ്ട്രസ്- ബി. ഷൈലജ

പി. ടി. ഏ പ്രസിഡൻറ്- വി.എസ്. സതീഷ്

പി.ടി.എ. വൈസ് പ്രസിഡന്റ്- കെ.ജി. ഹരി

ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്- വി.എസ്. ശോഭ

മദർ.പി.ടി.എ. പ്രസിഡന്റ്-

പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം

കേരള സർക്കാർ പൊതുവിദ്യാലയ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നിർദേശിച്ചിട്ടുള്ള വികസന പ്രവർത്തനങ്ങൾ വളരെ കാര്യക്ഷമമായി നിർവഹിച്ചുവരുന്നു. ആറുകോടി രൂപയ്ക്കുള്ള വികസനപ്രവർത്തനങ്ങളാണ് പുനലൂർ മണ്ഡലത്തിൽ സ്കൂൾ വിദ്യാലയ വികസന പദ്ധതിയിൽ ഉൽപ്പെട്ട് നിർവഹിച്ചുവരുന്നത്. സ്ഥലം എം.എൽ.എയും ബഹുമാന്യനായ വന- വന്യജീവി വകുപ്പ് മന്ത്രിയുമായ അഡ്വ. കെ. രാജുവിന്റെ ആസ്തി വികസനഫണ്ടിൽ നിന്നും ഒരു കോടി പത്തുലക്ഷം രൂപയ്ക്കുള്ള കെട്ടിടസമുച്ചയം പൂർത്തീകരണ ഘട്ടത്തിലാണ്.

വിദ്യാലയ വികസനപദ്ധതി

കൊല്ലം ജില്ലയുടെ ബഹുമാന്യനായ എം.പി. എൻ.കെ. പ്രേമചന്ദ്രൻ, പുനലൂർ എം.എൽ.എ യും കേരള വനം-വന്യജീവി വകുപ്പ് മന്ത്രിയുമായ അഡ്വ. കെ. രാജു എന്നിവർ നേതൃത്വം നൽകുന്ന സ്കൂൾ വികസന സമിതി ഫലപ്രദമായി പ്രവർത്തിക്കുന്നു., ഏറ്റെ‌ടുത്ത വികസനപ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കിവരുന്നു. സ്കൂൾ വികസന സമിതി അംഗീകരിച്ച വിദ്യാലയ വികസനപദ്ധതിയുടെ പി.ഡി.എഫ് ഡോക്യുൂമെന്റ് https://sites.google.com/site/satheeshrpages/School_Development_Project%202017_18.pdf?attredirects=0&d=1 വായിക്കാം.

വിദ്യാർത്ഥികൾ

യു.പി, ഹൈസ്കൂൾ വിഭാഗത്തിലുൾപ്പെടുന്ന കുട്ടികളുടെ എണ്ണം.

2018-19 അധ്യയന വർഷത്തിൽ അപ്പർ പ്രൈമറി, ഹൈസ്കൂൾ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ എണ്ണം ചുവടെ നൽകിയിരിക്കുന്നു.

STD

Divs

All

Total

B

G

5

6

149

125

274

6

7

143

180

323

7

9

202

180

382

8

11

268

270

538

9

10

290

253

543

10

10

291

247

538

Total

1343

1255

2598

അധ്യാപകർ

സ്കൂൾ പി.ടി.എ

സാമൂഹ്യസേവനപ്രവർത്തനങ്ങൾ

കലാപ്രവർത്തനങ്ങൾ

കായികപ്രവർത്തനങ്ങൾ

സ്കൂളിന്റെ പരീക്ഷാ റിസൾട്ട് പേജ്2015 എസ്.എസ്.എൽ. സി പരീക്ഷാഫലം സ്കൂളിന്റെ പരീക്ഷാ റിസൾട്ട് പേജ്2015 ഹയർസെക്കൻഡറി പരീക്ഷാഫലം

ഭൗതികസൗകര്യങ്ങൾ

മൂന്നുനിലകൾ വീതമുള്ള മൂന്ന് കെട്ടിടങ്ങളും മികച്ച ലൈബ്രറി, ലാബ്, കമ്പ്യൂട്ടർ ലാബ് സൗകര്യങ്ങൾ സ്കൂളിൽ സുസജ്ജമാണ്. മികച്ച ഓഡിറ്റോറിയവും സ്കൂൾ ഗ്രൗണ്ടും ചുറ്റുമതിലും ആകർഷകമായ സ്കൂൾ ഗേറ്റും ഉണ്ട്. സ്കൂൾ ലൈബ്രററിയും റീഡിങ്ങ്റൂമും മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. നാല് ക്ലാസ്സ്മുറികൾ ഹൈടെക്കാണ്. മൂന്നുനിലകളുള്ള പുതിയ ഹയർ സെക്കൻഡറി കെട്ടിടം ഉദ്ഘാടനം ചെയ്തു ക്ലാസ്സുകൾ ആരംഭിച്ചു.

സ്കൂൾ ഗ്രൗണ്ടിന്റെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് കായികവിദ്യാഭ്യാസത്തിന് പ്രത്യേകപ്രാധാന്യം കൊടുക്കാൻ കഴിയുന്നുണ്ട്.

കലാസാഹിത്യോത്സവം,സർഗ്ഗോത്സവം

പാഠ്യേതര പ്രവർത്തനങ്ങൾ

• സ്കൗട്ട് & ഗൈഡ്സ്.
• ക്ലാസ് മാഗസിൻ.('മഷിത്തണ്ട്)
• വിദ്യാരംഗം കലാ സാഹിത്യ വേദി.
• ക്ലബ്ബ് പ്രവർത്തനങ്ങൾ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

റസ്സൂൽ പൂക്കുട്ടി -1984- 1985 എസ്.എസ്.എൽ.സി ബാച്ച്

റസൂൽ പൂക്കുട്ടിയെക്കുറിച്ചുള്ള വിവരങ്ങൾ കാണാം

ഐ.ടി. ക്ലബ്ബ് പ്രവർത്തനങ്ങൾ

വളരെ മാതൃകാപരമായി പ്രവർത്തിക്കുന്ന ഒരു ഐ.ടി. ക്ലബ്ബാണ് സ്കൂളിലുള്ളത്. കേരളത്തിൽ വിക്കി ക്ലബ് ആദ്യമായി പ്രവർത്തിച്ചുതുടങ്ങിയത് ഈ സ്കൂളിലാണ്. കുട്ടികൾ ലോകത്തിലെ ഏറ്റവും വലിയ സർവ്വവിജ്ഞാനകോശമായ വിക്കിപ്പീഡിയയുടെ മലയാളം പേജുകളിൽ മാതൃകാപരമായി വിവരങ്ങൾ കൂട്ടിച്ചേർത്തുവരികയാണ്.

03/07/2012- നാണ് മലയാളം വിക്കിപീഡിയ - ഐടി@സ്കൂൾ വിദ്യാഭ്യാസപദ്ധതി ഉദ്ഘാടനം ചെയ്തത്. ബഹു. ഐ.ടി@സ്കൂൾ ഡയറക്ടർ ശ്രീ. അബ്ദുൾ നാസർ കൈപ്പഞ്ചേരിയാണ് പ്രസ്തുത യോഗം ഉദ്ഘാടനം ചെയ്തത്. തദവസരത്തിൽ ബഹു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. കെ.ജി.അലക്സാണ്ടർ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ശ്രീ. ജെ.സുരേഷ്, ശ്രീ.കണ്ണൻമാഷ്, ശ്രീ. കെ.കെ.ഹരികുമാർ, ശ്രീ. പീരുക്കണ്ണ് റാവുത്തർ (എച്ച്.എസ്.എസ്.ടി), ശ്രീ.എസ്.അഭിലാഷ്(എസ്‌.ഐ.ടി.സി), ശ്രീ.ആർ.സതീഷ് എന്നിവർ സംബന്ധിച്ചു. ഇരുന്നൂറോളം കുട്ടികളും അധ്യാപകരും ഈ യോഗത്തിൽ സംബന്ധിച്ചു. സ്കൂൾ ഗായകസംഘത്തിന്റെ ഈശ്വരപ്രാർത്ഥനയോടെ യോഗം തുടങ്ങി. നിലവിലെ സ്കൂൾ ഐ.ടി. കോർഡിനേറ്റർ ശ്രീ. എസ്. അഭിലാഷ് സ്വാഗതം പറഞ്ഞു. ബഹു. ഐ.ടി@സ്കൂൾ ഡയറക്ടർ ശ്രീ. അബ്ദുൾ നാസർ കൈപ്പഞ്ചേരി തന്റെ ഹ്രസ്വമായ ഉദ്ഘാടനപ്രഭാഷണത്തിൽ വിക്കിപീഡിയയുടെയും നാടോടി വിഞ്ജാനീയത്തിന്റെയും പ്രാധാന്യം ചൂണ്ടിക്കാട്ടി. പദ്ധതിക്ക് എല്ലാ സഹായങ്ങളും ഐ.ടി സ്ക്കൂളിന്റെ ഭാഗത്തു നിന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. വിക്കി ആമുഖവും പദ്ധതി വിശദീകരണവും കണ്ണൻ മാഷ് നിർവ്വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ. കെ. യോപ്പച്ചൻ മാഷ് കൃതജ്ഞത രേഖപ്പെടുത്തി. യോഗത്തിൽ അഞ്ചൽ പഞ്ചായത്ത് പ്രസിഡന്റ് സംബന്ധിച്ചിരുന്നു.

മറ്റുപ്രധാനപ്പെട്ട താളുകൾ

കെ.എസ്.ടി.ഏ പാലക്കാട് ജില്ലാക്കമ്മിറ്റി || ഹൈസ്കൂൾ ബയോളജി വെബ്ബ്പേജ് || ഐ. ടി. അറ്റ് സ്കൂൾ || കേരളാ ഗവൺമെന്റ് || കേരളാ പബ്ളിക് സർവ്വീസ് കമ്മീഷൻ || ഗണിതശാസ്ത്രം ബ്ലോഗ് പേജ് || ഗൂഗിളിലേയ്ക്ക് പോകാം || പരിഷ്കരിച്ച പുസ്തകങ്ങൾ || പരീക്ഷാഫലങ്ങൾ || പൊതുവിദ്യാഭ്യാസവകുപ്പ് || വാർഷിക പദ്ധതി- എട്ടാം ക്ലാസ്സ് || വാർഷിക പദ്ധതി- ഒൻപതാം ക്ലാസ്സ് || വാർഷിക പദ്ധതി- പത്താം ക്ലാസ്സ് || വിക്കി സയൻസ് പോർട്ടൽ ||

മലയാളം പേജുകൾ

മലയാളം വിക്കിയിൽ || മലയാളം അക്ഷരങ്ങൾ മുതൽ പഠിക്കാം || മലയാളം റിസോഴ്സ് സെന്റർ || എസ്.എസ്.എൽ.സി ചോദ്യോത്തരങ്ങൾ || മലയാളം നിഘണ്ടു || അത്തപ്പൂക്കളം ഡിസൈനുകൾ ||

കുട്ടികളുടെ പേജുകൾ

കുട്ടികൾക്കുള്ള പേജുകൾ || കുട്ടികൾക്കുള്ള കളികൾ ||

ഐ.ടി. കോ-ഓർഡിനേറ്റർ

ജിനു കെ കോശി

വഴികാട്ടി

{{#multimaps: 8.9163327,76.8842326 | width=800px | zoom=16 }}