"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 106: വരി 106:


==[[{{PAGENAME}}/പി.ടി.എ വാർഷിക പൊതുയോഗം(2016-2017)|പി.ടി.എ വാർഷിക പൊതുയോഗം(2016-2017)]]==
==[[{{PAGENAME}}/പി.ടി.എ വാർഷിക പൊതുയോഗം(2016-2017)|പി.ടി.എ വാർഷിക പൊതുയോഗം(2016-2017)]]==
<!--visbot  verified-chils->

22:07, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

School logo
എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി
പ്രമാണം:Sdpybschool.jpg
വിലാസം
എറണാകുളം

ശ്രീനാരായണാനഗർ,
പള്ളുരുത്തി പി.ഒ,
എറണാകുളം
,
682006
,
എറണാകുളം ജില്ല
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ04842231462
ഇമെയിൽsdpybhs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്26056 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ‌‌‌‌‌
പ്രധാന അദ്ധ്യാപകൻഎസ്.ആർ.ശ്രീദേവി
അവസാനം തിരുത്തിയത്
25-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

എറണാകുളംജില്ലയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമാണ് പള്ളുരുത്തിയിലെ എസ്.ഡി.പി.വൈ സ്ക്കൂളുകൾ. വിശ്വഗുരുവായ ശ്രീനാരായണ ഗുരുദേവനാൽ സ്ഥാപിക്കപ്പെട്ടതാണ് എസ്.ഡി.പി.വൈ സ്ക്കൂളുകൾ. വിശ്വ മാനവികതയുടെയും, മാനവിക ഐക്യത്തിന്റെയും പ്രകാശം പരത്തി കൊണ്ട് ശ്രീനാരായണ ഗുരുദേവൻ നടത്തിയ ദേവാലയ പ്രതിഷ്ഠകൾ വിശ്വപ്രസിദ്ധങ്ങളാണ്. പള്ളുരുത്തിയിൽ പ്രവർത്തിച്ചിരുന്ന ഈഴവരുടെ സംഘടനയായ ശ്രീധർമ്മപരിപാലന യോഗത്തിന്റെ ആശയാഭിലാഷങ്ങൾ നിറവേറ്റികൊണ്ട് ശ്രീനാരായണ ഗുരുദേവൻ ശ്രീഭവാനീശ്വര ക്ഷേത്രപ്രതിഷ്ഠ നടത്തി. "വിദ്യ കൊണ്ട് പ്രബുദ്ധരാവുക" എന്ന സന്ദേശം നൽകി കൊണ്ട് ഗുരുദേവൻ 1916 മാർച്ച് 8ാം തീയതി വിദ്യാലയത്തിന്റെ തറക്കല്ലിടലും അതോടൊപ്പം നടത്തി.

ചരിത്രം

1919 ലാണ് എസ്.ഡി.പി.വൈ ലോവർ പ്രൈമറി സ്ക്കൂൾ പ്രവർത്തനമാരംഭിച്ചത്. ഒന്നും രണ്ടും സ്റ്റാൻഡേർഡുകളിൽ ഓരോ ഡിവിഷൻ വീതമാണ് അന്നുണ്ടായിരുന്നത്. ശ്രീ.നാരായണപിള്ളയായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. 18.5.1925 ൽ ലോവർ പ്രൈമറി സ്ക്കൂൾ പൂർണ്ണ രീതിയിൽ പ്രവർത്തനമാരംഭിച്ചു. എസ്.ഡി.പി.വൈ ഹൈസ്ക്കൂൾ ഹൈസ്ക്കൂളായി ഉയരുന്നത് 04.06.1950 ലാണ്. ശ്രീ.ജി. ഗോവിന്ദകൈമളായിരുന്നു ഹൈസ്ക്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്റർ. ഹൈസ്ക്കൂളിലെ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചതോടെ ആൺ പെൺ പള്ളിക്കൂടങ്ങളായി വിഭജിക്കപ്പെട്ടു. 01.10.1970 ലാണ് എസ്.ഡി.പി.വൈ ബോയ്സ് ഹൈസ്ക്കൂളുകളും എസ്.ഡി.പി.വൈ ഗേൾസ് ഹൈസ്ക്കൂളുകളും ഉടലെടുക്കുന്നത്. ശ്രീ.ടി.പി. പീതാംബരൻ മാസ്റ്ററായിരുന്നു ബോയ്സ് ഹൈസ്ക്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ. 1970 ൽ സ്ഥാനമേറ്റ അദ്ദേഹം 1983 വരെ ആ പദവിയിൽ തുടർന്നു. വിദ്യാഭ്യാസരംഗത്ത് എസ്.ഡി.പി.വൈ സ്ക്കൂളിന്റെ ഒരു കുതിച്ചു കയറ്റമായിരുന്നു പിന്നീട്. 02.09.1991 ൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനം ആരംഭിച്ചു.ഹയർ സെക്കണ്ടറിക്ക് പ്രിൻസിപ്പാളും,ഹൈസ്ക്കൂൾ വിഭാഗത്തിന് ഹെഡ്മാസ്റ്ററും ചുമതല വഹിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

  • ഹൈസ്കൂളിനും യു.പി സ്കൂളിനുമായി പ്രത്യേകം കെട്ടിടങ്ങൾ.
  • ആവശ്യമായ ടോയിലറ്റ് സൗകര്യങ്ങൾ.
  • ആധുനിക സൗകര്യങ്ങളോടുകൂടിയ ,വൃത്തിയും വെടിപ്പുമുള്ള , പോഷകസമൃദ്ധമായ ഭക്ഷണം തയ്യാറാക്കുന്ന വിശാലമായ പാചകപ്പുര.
  • മികച്ച നിലവാരം പുലർത്തുന്ന വായനാമുറിയോടു കൂടിയ 5800 ലേറെ പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറി .
  • 20 കമ്പ്യൂട്ടറുകളും ഇന്റർനെറ്റ് സൗകര്യവും ഉള്ള ഹൈസ്കൂൾ എെ.ടി.ലാബ്.5 കമ്പ്യൂട്ടറുകളുള്ള യു.പി .എെ.ടി.ലാബ്.
  • ഒരു മൾട്ടിമീഡിയ റൂം.
  • സയൻസ് ലാബ്.
  • ഗണിതലാബ്.
  • സെമിനാർ ഹാൾ
  • കുട്ടികൾക്കാവശ്യമായ എല്ലാവിധ സ്പോർട്സ് ഉപകരണങ്ങൾ.
  • വിശാലമായ കളിസ്ഥലം.
  • കുട്ടികളുടെ യാത്രാസൗകര്യത്തിനുവേണ്ടി നാല് ബസുകൾ

നേട്ടങ്ങൾ

മാനേജ്മെന്റ്

ശ്രീ ധർമ്മപരിപാലനയോഗത്തിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് പദവി വഹിക്കുന്നതു വി.കെ പ്രതാപൻ ആണ്. സി.പി.അനിൽകുമാർ ആണ് സ്കൂളുകളുടെ മാനേജർ. എസ്.ഡി.പി.വൈ യ്ക്ക് കീഴിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾ 1. എസ്.ഡി.പി.വൈ ബോയ്സ് ഹൈസ്ക്കൂൾ 2. എസ്.ഡി.പി.വൈ ഹയർ സെക്കണ്ടറി സ്ക്കൂൾ 3. എസ്.ഡി.പി.വൈ ഗേൾസ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ 4 എസ്.ഡി.പി.വൈ ഹയർ സെക്കണ്ടറി സ്ക്കൂൾ(അൺ എയ്ഡഡ്) 5. എസ്.ഡി.പി.വൈ ലോവർ പ്രൈമറി സ്ക്കൂൾ 6. എസ്.ഡി.പി.വൈ സെൻട്രൽ സ്ക്കൂൾ (സി.ബി.എസ്.ഇ) 7. എസ്.ഡി.പി.വൈ ടി.ടി.ഐ 8. എസ്.ഡി.പി.വൈ കെ.പി.എം. ഹൈസ്ക്കൂൾ, എടവനക്കാട്. 9. എസ്.ഡി.പി.വൈ.കോളേജ് ഓഫ് കൊമേഴ്സ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

വഴികാട്ടി

പശ്ചിമകൊച്ചിയിൽ,എൻ.എച്ച്.47 ൽ. എറണാകുളത്തുനിന്നും വില്ലീംഗ്ടൺ ഐലന്റ് ബി.ഒ.ടി. പാലം വഴി പള്ളൂരുത്തിയിലേക്ക് 8 കി.മീ. ഫോർട്ട്കൊച്ചിയിൽ നിന്നും തോപ്പുംപടി വഴി 9 കി.മീ. സഞ്ചരിച്ചാലും പള്ളുരുത്തിയിലെത്താം. {{#multimaps: 9.918573,76.273364 | width=800px | zoom=16 }}

പാഠ്യേതര പ്രവർത്തനങ്ങൾ

വിവിധ ദിനാചരണങ്ങൾ.

വിവിധ ദിനപ്പത്ര വിതരണോദ്ഘാടനങ്ങൾ

പി.ടി.എ വാർഷിക പൊതുയോഗം(2016-2017)