സഹായം Reading Problems? Click here


എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പി.ടി.എ വാർഷിക പൊതുയോഗം(2016-2017)

Schoolwiki സംരംഭത്തിൽ നിന്ന്

2016-2017 അദ്ധ്യയനവർഷത്തെ പി.ടി.എ വാർഷിക പൊതുയോഗം ഒക്ടോബർ 21 ാം തീയതി വെള്ളിയാഴ്ച 2.30ന് ശ്രീഭവാനിശ്വര കല്യാണമണ്ഡപത്തിൽ വെച്ച് നടക്കുകയുണ്ടായി . പി.ടി.എ പ്രസിഡന്റ് സി.ജി.സുധീർ അദ്ധ്യക്ഷത വഹിച്ചയോഗത്തിൽ പ്രസിദ്ധ സംഗീതസംവിധായകൻ ശ്രീ.എം.കെ അർജ്ജുനൻ മാസ്റ്റർ ,സ്കൂൾ മാനേജർ സി.പി.അനിൽകുമാർ എച്ച്.എസ്.എസ് പ്രിൻസിപ്പൽ കൃഷ്ണഗീതി ,ഹെഡ്മാസ്റ്റർ എം.എൻ സന്തോഷ് ,എച്ച്.എസ്.എസ് അദ്ധ്യാപകൻ സതീഷ് ചന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു. സി.പി.അനിൽകുമാർ യോഗം ഉദ്ഘാടനം ചെയ്യുകയും നല്ല പ്രവർത്തനങ്ങൾ കാഴ്ച വെച്ചതിന് സി.ജി.സുധീറിനെ അഭിനന്ദിക്കുകയും ചെയ്തു.പുതിയ പി.ടി.എ യ്ക്ക് ആശംസകൾ നേർന്നു.2015-2016 ലെ പ്രവർത്തന റിപ്പോർട്ട് കൃഷ്ണഗീതി അവതരിപ്പിച്ചു. ബി.എച്ച്.എസിലെ വരവു ചെലവു കണക്കു പ്രിൻസും എച്ച്.എസ്.എസ് ന്റേത് സതീഷി ചന്ദ്രനും അവതരിപ്പിച്ചു.തുടർന്ന് രണ്ട് കൂട്ടരും 2016-2017 ലെ ബഡ്ജറ്റ് അവതരിപ്പിച്ചു. വരവു ചെലവു കണക്കിൽ അഭിപ്രായ വ്യത്യാസമില്ലാതിരുന്നതിനാൽ കയ്യടിച്ചു പാസ്സാക്കി. ശേഷം ഭാവി പ്രവർത്തനങ്ങളുടെ ചർച്ചയായിരുന്നു.രക്ഷകർത്താക്കളുടെ അഭിപ്രായങ്ങൾക്കു എം.എൻ.സന്തോഷ് മറുപടി പറഞ്ഞു.തുടർന്ന് പുതിയ പി.ടി.എ കമ്മിറ്റി അംഗങ്ങളെ തെരെഞ്ഞെടുത്തു.രണ്ട് ഓഡിറ്റർമാരുൾപ്പെടെ 13 അംഗങ്ങളെ തെരെഞ്ഞെടുത്തു.ടി.കെ.ലിസ്സി നന്ദി പ്രകാശിപ്പിച്ചു. 4.30 ന് യോഗനടപടികൾ അവസാനിച്ചു.