"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 2: | വരി 2: | ||
== '''കൈറ്റിന്റെ 'എന്റെ സ്കൂൾ എന്റെ അഭിമാനം' റീൽസ് മത്സരത്തിൽ പേരശ്ശന്നൂരിന് അഭിമാന നിമിഷം 2025 നവംബർ 15 ശനി''' == | == '''കൈറ്റിന്റെ 'എന്റെ സ്കൂൾ എന്റെ അഭിമാനം' റീൽസ് മത്സരത്തിൽ പേരശ്ശന്നൂരിന് അഭിമാന നിമിഷം 2025 നവംബർ 15 ശനി''' == | ||
[[പ്രമാണം:19042 2 My School My Pride.jpg| | {| class="wikitable" | ||
[[പ്രമാണം:19042 1 My School My Pride.jpg| | |+ | ||
|[[പ്രമാണം:19042 2 My School My Pride.jpg|thumb|"എന്റെ സ്കൂൾ എന്റെ അഭിമാനം" സർട്ടിഫിക്കറ്റ്|നടുവിൽ|300x300ബിന്ദു]] | |||
|[[പ്രമാണം:19042 1 My School My Pride.jpg|thumb|"എന്റെ സ്കൂൾ എന്റെ അഭിമാനം" റീൽ മത്സരത്തിലെ വിജയികൾക്കുളള അംഗീകാരം കൈറ്റ് മലപ്പുറം ജില്ലാ കോഡിനേറ്റർ മുഹമ്മദ് ഷരീഫ് സാറിൽ നിന്നും സ്വീകരിക്കുന്നു|നടുവിൽ|300x300ബിന്ദു]] | |||
|} | |||
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾക്കായി കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിച്ച 'എന്റെ സ്കൂൾ എന്റെ അഭിമാനം’ റീൽസ് മത്സരത്തിൽ വിജയികളായ 100 സ്കൂളുകളെ പ്രഖ്യാപിച്ചു. ‘ലിറ്റിൽ കൈറ്റ്സ്’ യൂണിറ്റുകൾ വഴി നടത്തിയ റീൽസ് മത്സരത്തിൽ പങ്കെടുത്ത 1555 സ്കൂളുകളിൽ നിന്നാണ് ഒന്നര മിനിറ്റിൽ താഴെ ദൈർഘ്യമുള്ള മികച്ച നൂറു റീലുകൾ തെരഞ്ഞെടുത്തത്. | സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾക്കായി കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിച്ച 'എന്റെ സ്കൂൾ എന്റെ അഭിമാനം’ റീൽസ് മത്സരത്തിൽ വിജയികളായ 100 സ്കൂളുകളെ പ്രഖ്യാപിച്ചു. ‘ലിറ്റിൽ കൈറ്റ്സ്’ യൂണിറ്റുകൾ വഴി നടത്തിയ റീൽസ് മത്സരത്തിൽ പങ്കെടുത്ത 1555 സ്കൂളുകളിൽ നിന്നാണ് ഒന്നര മിനിറ്റിൽ താഴെ ദൈർഘ്യമുള്ള മികച്ച നൂറു റീലുകൾ തെരഞ്ഞെടുത്തത്. | ||
20:12, 15 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കൈറ്റിന്റെ 'എന്റെ സ്കൂൾ എന്റെ അഭിമാനം' റീൽസ് മത്സരത്തിൽ പേരശ്ശന്നൂരിന് അഭിമാന നിമിഷം 2025 നവംബർ 15 ശനി
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾക്കായി കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിച്ച 'എന്റെ സ്കൂൾ എന്റെ അഭിമാനം’ റീൽസ് മത്സരത്തിൽ വിജയികളായ 100 സ്കൂളുകളെ പ്രഖ്യാപിച്ചു. ‘ലിറ്റിൽ കൈറ്റ്സ്’ യൂണിറ്റുകൾ വഴി നടത്തിയ റീൽസ് മത്സരത്തിൽ പങ്കെടുത്ത 1555 സ്കൂളുകളിൽ നിന്നാണ് ഒന്നര മിനിറ്റിൽ താഴെ ദൈർഘ്യമുള്ള മികച്ച നൂറു റീലുകൾ തെരഞ്ഞെടുത്തത്.
പേരശ്ശന്നൂർ സ്കൂളിലെ ലിറ്റിൽ കൈറ്റ് യൂണിറ്റ് നിർമിച്ച റീലും പുരസ്കാര പട്ടികയിൽ ഇടം പിടിച്ചത് ഏറെ അഭിമാനകരമാണ്.
കുറ്റിപ്പുറം സബ്ജില്ല ശാസ്ത്രോത്സവം 2025 ഒക്ടോബർ 21,22
സാമൂഹ്യ ശാസ്ത്ര മേളയിൽ പങ്കെടുത്ത എല്ലാ ഐറ്റത്തിനും A Grade നേടാൻ കഴിഞ്ഞു. Muhammed Musthafa,- Elocution - A Grade Fathima Lubna - Atlas Making - A Grade Ayisha Rabeeha - History Seminar - A Grade Fathima Hanna V A , Muhammed Ashiq - Working Model-A Grade Ayisha Riya , Riya Fathima- Still Model - A Grade Fathima Fidha - Local History writing Third A Grade ഈ വർഷത്തെ കുറ്റിപ്പുറം സബ്ജില്ല ശാസ്ത്ര മേളയിൽ നല്ല പ്രകടനമാണ് HS സയൻസ് വിഭാഗം കാഴ്ചവെച്ചത്..Improvised experiment, Investigatory Project എന്നിവയിൽ Second Agrade നേടി ജില്ലയിലേക്ക് അവസരം ലഭിച്ചു. RTP യ്ക്ക് 3rd Agrade ഉം , Working model ന് Bgrade ഉം കിട്ടി.
ഓവാറോൾ പൊസിഷൻ
സോഷ്യൽ സയൻസ് - 4 th Place
സയൻസ് - 5th Place
ഐ.ടി - 9th Place
വർക്ക് എക്സ്പീരിയൻസ് - 9th Place
മാത്സ് -16th Place
സാഹിത്യ സെമിനാർ മത്സരം - 2025 ആഗസ്റ്റ് 11 തിങ്കൾ

വിദ്യാരംഗം കലാസാഹിത്യവേദി കുറ്റിപ്പുറം ഉപജില്ല ഹൈസ്കൂൾ വിഭാഗം സാഹിത്യ സെമിനാർ മത്സരത്തിൽ ജി എച്ച് എസ് എസ് പേരശ്ശന്നൂരിലെ ഒമ്പതാംക്ലാസ് വിദ്യാർത്ഥിനി ഗായത്രി.പി മൂന്നാം സ്ഥാനവും എ ഗ്രേഡും നേടി. എംഇഎസ് എച്ച് എസ് എസ് ഇരിമ്പിളിയം സ്കൂളിൽ വെച്ച് നടന്ന വിദ്യാരംഗം സാഹിത്യ സെമിനാറിലെ വിഷയം എം.ടിയുടെ മഞ്ഞ് എന്ന നോവലിന്റെ ഭാവകാവ്യം ആയിരുന്നു. ഗായത്രി പി ലിറ്റിൽ കൈറ്റ് അംഗം കൂടിയാണ്
....................................................................................................................................................................................................................................................................................
VSSC സന്ദർശനം 3/7/2025
വിക്രം സാരാഭായി സ്പേസ് സെന്റർ, തിരുവനന്തപുരത്തു വെച്ച് ബഹിരാകാശ ശാസ്ത്രജ്ഞൻ ശുഭാംശു ശുക്ലയുമായി സംവദിക്കാൻ അവസരം ലഭിച്ച ഫഹ്മിദ ലുലു, ഫാത്തിമ ഹന്ന. മുഹമ്മദ് ഷമീം ( GHSS PERASSANNUR)
മികച്ച വിജയഭേരി പ്രവർത്തനത്തിന് മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ആദരം 2/7/2025

A ഗ്രേഡോടെ ലിറ്റിൽ കൈറ്റ് യൂണിറ്റ് - ജൂൺ 2025

പേരശ്ശന്നൂർ: ടെക്നോളജിയുടെ പാതയിൽ വിജയചിറകുകൾ വിരിച്ച് ജി.എച്ച്.എസ്.എസ് പേരശ്ശന്നൂർ സ്കൂളിലെ ലിറ്റിൽ കൈറ്റ് യൂണിറ്റ് . മലപ്പുറം ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ് യൂണിറ്റിനുള്ള വിഭാഗത്തിൽ എ ഗ്രേഡ് നേടി പേരശ്ശന്നൂർ സ്കൂളിന്റെ അഭിമാനമായി ലിറ്റിൽ കൈറ്റ് ടീം. 2024-25 അധ്യയന വർഷത്തിൽ നടത്തിയ വിവിധ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അംഗീകാരം. സ്കൂൾ വിക്കിയിലെ മികച്ച പ്രകടനം, സാമൂഹിക പ്രസക്തിയുള്ള പ്രവർത്തനങ്ങളായ രക്ഷിതാക്കൾക്കുളള പരിശീലന ക്ലാസുകൾ, സ്കൂളിലെ കുട്ടികൾക്കുളള പരിശീലന ക്ലാസുകൾ, ശാസ്ത്രമേളയിലും, ലിറ്റിൽ കൈറ്റ് ക്യമ്പിലുമുളള മികച്ച പ്രകടനം എന്നിവക്കുളള അംഗീകാരമാണ് ഈ വിജയം.
......................................................................................................................................................................................................................................................................
2024-25 ലെ SSLC പരീക്ഷ ഫലം പ്രഖ്യാപിച്ചു. GHSS പേരശ്ശന്നൂരിന് ചരിത്ര വിജയം
അക്കാദമിക നിലവാരം ഉറപ്പാക്കാൻ ചോദ്യവും, മൂല്യനിർണയവും കടുപ്പിച്ചിട്ടും എസ്.എസ്.എൽ.സി പരീക്ഷയിൽ തുടർച്ചയായി ഏഴാം തവണയും 100% വിജയം കൊയ്തുകൊണ്ട് ജി.എച്ച്. എസ് എസ് പേരശ്ശന്നൂർ ജൈത്രയാത്ര തുടരുന്നു.
110 കുട്ടികൾ പരീക്ഷ എഴുതിയതിൽ 12 ഫുൾ എ പ്ലസും, ഏഴ് 9 എ പ്ലസും നേടിയത് വിജയത്തിന്റെ മാറ്റുകൂട്ടി.
ഫുൾ എ പ്ലസ് 11 % എന്നത് കുറ്റിപ്പുറം ഉപജില്ലയിലെ ഏറ്റവും മികച്ച വിജയമാണ്.
..................................................................................................................................................................................................................................................................................
2025 ലെ LSS USS പരീക്ഷയിൽ GHSS പേരശ്ശന്നൂരിന് ഉജ്ജ്വല വിജയം
SSLC പരീക്ഷയിൽ ഏഴാം തവണയും100% വിജയം നേടിയ ജി.എച്ച്. എസ്എസ് പേരശ്ശന്നൂർ സ്കൂളിന് ഇരട്ടിമധുരമായി 2025 ലെ LSS-USS പരീക്ഷയിൽ ഉജ്ജ്വല വിജയം.
6 കുട്ടികൾക്ക് യു.എസ്.എസും ,2 കുട്ടികൾക്ക് എൽ.എസ്.എസും ലഭിച്ചു. ചിട്ടയായ പരിശീലനത്തിലുടെ നേടിയ ഈ വിജയം സ്കൂളിന്റെ ക്രമമായ പഠന പുരോഗതിക്ക് ഒരു പൊൻ തൂവലാണ്.ഗൃഹ സന്ദർശനം നടത്തി പരീക്ഷകളിൽ വിജയം നേടിയ കുട്ടികളെ മധുരവും മെഡലും നൽകി ആദരിച്ചു.

...........................................................................................................................................................................................................................................................................................
2024-25 കുറ്റിപ്പുറം പഞ്ചായത്ത് കായികമേള 11-1-2025
2024-25 കുറ്റിപ്പുറം പഞ്ചായത്ത് തല കായികമേളയിൽ ജി.എച്ച്.എസ്.എസ് പേരശ്ശന്നൂർ ഓവറോൾ വിജയികളായി.

എൽ.പി മിനി, എൽ.പി കിഡീസ്,യു.പി. കിഡീസ് എന്നീ വിഭാഗങ്ങളിൽ ഓവറാൾ ഒന്നാം സ്ഥാനം നേടിയാണ് സ്കൂൾ ചരിത്ര വിജയം കരസ്ഥമാക്കിയത്.

.......................................................................................................................................................................................................................................................................................
2024-25 ശാസ്ത്രോത്സവം
2024-25 കുറ്റിപ്പുറം ഉപജില്ല ശാസ്ത്രോത്സവത്തിൽ ജി.എച്ച്.എസ്,എസ് പേരശ്ശന്നൂർ ഓവറോൾ മൂന്നാം സ്ഥാനം നേടി.
2023 SSLC പരീക്ഷ 100%വിജയം
അഞ്ചാം തവണയും പേരശ്ശന്നൂർ സ്കൂളിന് എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം. 134 കുട്ടികൾ പരീക്ഷ എഴുതിയതിൽ 12 ഫുൾ എ പ്ലസും മൂന്ന് ഒൻപത് എ പ്ലസും ലഭിച്ചത് വിജയത്തിന്റെ മാറ്റുകൂട്ടി


....................................................................................................................................................................................................................................................................................
2024 SSLC പരീക്ഷ 100%വിജയം
ആറാം തവണയും പേരശ്ശന്നൂർ സ്കൂളിന് എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം. 131 കുട്ടികൾ പരീക്ഷ എഴുതിയതിൽ 7 ഫുൾ എ പ്ലസും 2 ഒൻപത് എ പ്ലസും ലഭിച്ചത് വിജയത്തിന്റെ മാറ്റുകൂട്ടി


.......................................................................................................................................................................................................................................................................................
ചെസ് മത്സരത്തിൽ കിരീടം 27-8-2024

കുറ്റിപ്പുറം സബ് ജില്ലാ സബ് ജൂനിയർ ആൺകുട്ടികളുടെ സബ് ജൂനിയർ ചെസ് മത്സരത്തിൽ എട്ടാം ക്ലാസിലെ ദേവദർശ് ഒന്നാം സ്ഥാനം നേടി സ്കൂളിന്റെ അഭിമാനമായി.
........................................................................................................................................................................................................................................................................................
പേരശ്ശന്നൂരിന്റെ പെൺപുലി 27-8-2024

കുറ്റിപ്പുറം സബ് ജില്ലാ ഫുട്ബോൾ ടൂർണമെന്റ് നടന്നു. പെൺകുട്ടികളുടെ വിഭാഗത്തിൽ നിന്നും സബ് ജൂനിയർ വിഭാഗത്തിൽ എട്ടാം ക്ലാസിലെ ഫഹ്മിദ ലുലുവിന് സബ് ജില്ലാ ഫുട്ബാൾ ടീമിലേക്ക് സെലക്ഷൻ ലഭിച്ചു
......................................................................................................................................................................................................................................................................................
ഐ.ടി.മേള - ക്വിസ് - 24-9-2024
കുറ്റിപ്പൂറം സബ് ജില്ലാ ഹൈസ്കൂൾ വിഭാഗം ഐടി ക്വിസ് മത്സരത്തിൽ എട്ടാം ക്ലാസിലെ ദേവദർശൻ മൂന്നാം സ്ഥാനം നേടി

......................................................................................................................................................................................................................................................................................
ക്വിസ് മത്സരം - കേളി 2024- 05/10/2024

AMUP സ്കൂൾ മേൽമുറി സൗത്ത് സംഘടിപ്പിച്ച ഇന്റർ സ്കൂൾ ക്വിസ് മത്സരത്തിൽ പത്താം ക്ലാസിലെ അനന്തു പി, മുഹമ്മദ് ഫായിസ് എന്നിവർ മൂന്നാം സ്ഥാനം നേടി
...................................................................................................................................................................................................................................................................................

















