"ഡി ബി ഇ പി എസ് പി എസ് പടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(HM,PTA President,MPTA President,No of Girls,No of boys) |
(ചെ.) (Bot Update Map Code!) |
||
വരി 140: | വരി 140: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=10.299466|lon=76.182524|zoom=18|width=full|height=400|marker=yes}} |
22:06, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഡി ബി ഇ പി എസ് പി എസ് പടിയൂർ | |
---|---|
വിലാസം | |
പടിയൂർ പടിയൂർ , പടിയൂർ പി.ഒ പി.ഒ. , 680688 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1945 |
വിവരങ്ങൾ | |
ഫോൺ | 0480 2867165 |
ഇമെയിൽ | donboscoepspadiyoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23335 (സമേതം) |
യുഡൈസ് കോഡ് | 32071601201 |
വിക്കിഡാറ്റ | Q64090739 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | ഇരിഞ്ഞാലക്കുട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഇരിങ്ങാലക്കുട |
താലൂക്ക് | മുകുന്ദപുരം |
ബ്ലോക്ക് പഞ്ചായത്ത് | വെള്ളാങ്ങല്ലൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 55 |
പെൺകുട്ടികൾ | 36 |
ആകെ വിദ്യാർത്ഥികൾ | 91 |
അദ്ധ്യാപകർ | 4 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
അദ്ധ്യാപകർ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ida Lopez |
പി.ടി.എ. പ്രസിഡണ്ട് | jincy Jo |
എം.പി.ടി.എ. പ്രസിഡണ്ട് | Tipcy Thomas |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
'ചരിത്രം''
പടിയൂർ പഞ്ചായത്തിലെ സിരാ കേന്ദ്രമായ വളവനങ്ങാടിയിൽ സ്ഥിതിചെയ്യുന്ന ഡോൺ ബോസ്കോ യൂറോപ്യൻ പ്രൈമറി സ്കൂൾ സ്ഥാപിതമായത് 1945-ലാണ് . ഇന്ന് ന്യൂന പക്ഷമായി നിലകൊള്ളുന്ന ആംഗ്ലോ ഇന്ത്യൻ സിന്റെ പ്രവർത്തന ഫലമായിട്ടാരംഭിച്ച ഈ വിദ്യാലയം ഇംഗ്ളീഷുകാരുടെ കുടിയേറ്റത്തിന്റെ നിത്യസ്മാരകമായി ഇന്നും നിലകൊള്ളുന്നു . ആദ്യം ഈ വിദ്യാലയം ഒളിയമ്പുറത്താണ് ആരംഭിച്ചത് . ഓല മേഞ്ഞ ഒരു കൊച്ചു വിദ്യാലയമായിരുന്നു അത് . പിന്നീട് പള്ളിപ്പറമ്പിൽ സിൽവസ്റ്റർ ന്യൂനസ്സും കാലാവരപ്പറമ്പിൽ മിഖേൽ മകൻ ജോസഫ് പെരേരയും കൂടി മാമ്പറ മഠത്തിൽ വെങ്കിട്ട രാമയ്യൻ സാമിയുടെ ഭാര്യ വിശാലാക്ഷിയമ്മാളുടെ കയ്യിൽ നിന്നും കൊല്ലവർഷം 1122-ആം മാണ്ടിൽ 3സെന്റ് സ്ഥലം മാസത്തിൽ 4ണ വീതം കൊല്ലത്തിൽ 3രൂപ കൂലി എന്ന കരാറിന്മേൽ സ്കൂൾ സ്ഥാപിക്കാനുള്ള പ്രാരംഭ നടപടികൾ ചെയ്തുവച്ചു. തെങ്ങു കൊണ്ടുള്ള തൂണുകളും ഓലമേഞ്ഞ മേൽക്കൂരയുമായിരുന്നു ആദ്യം വിദ്യാലയം സ്ഥാപിതമായപ്പോൾ 5- ക്ലാസ്സുവരെ ഉണ്ടായിരുന്നു . മാധ്യമം ഇംഗ്ളീഷായിരുന്നു. ഏകദേശം 9അധ്യാപകർ അന്ന് അവിടെ ഉണ്ടായിരുന്നു . തുടക്കത്തിൽ ജോസഫ് പെരേര ആയിരുന്നെങ്കിലും പിന്നീട് ഹെഡ് മിസ്ട്രസ് ആയതു സി കെ മറിയം ആയിരുന്നു . ജോസഫ് മാഷാണ് ഈ വിദ്യാലയം ഓട് മേഞ്ഞതാക്കിയത് ..അരിപ്പാലം തിരുഹൃദയ ലത്തീൻ പള്ളിയും ( സെമിനാരി പള്ളി ) അമ്പഴക്കാട് ചെമ്പാലൂരിലെ സെന്റ് സേവ്യർ പള്ളിയും നിലനിർത്തുന്നതിനായി ഗോവയിൽ നിന്നും കൊണ്ടുവന്ന സേനയുടെ പിന്തലമുറക്കാരാണ് കാടുകുട്ടി യിലെയും മതിലകത്തെയും ആംഗ്ലോ ഇന്ത്യൻസ് വളവങ്ങാടിക്ക് സമീപമുള്ള കിഴക്കേ വളവു എന്ന് എന്നറിയപ്പെട്ടിരുന്ന സ്ഥലത്തു പണ്ട് അങ്ങാടിയുണ്ടായിരുന്നു. കെട്ടുചിറ പുഴ വഴി ഇങ്ങോട്ടു അറിയും മറ്റു വില്പന സാധനങ്ങളും കൊണ്ടുവന്നിരുന്നു . വളവും അങ്ങാടിയും ഉള്ളതിനാൽ ഈ സ്ഥലം വളവങ്ങാടി എന്ന പേരിലറിയപ്പെടാൻ തുടങ്ങി .
ഭൗതികസൗകര്യങ്ങൾ
സെന്റർ ബോർഡ് ഓഫ് ആംഗ്ലോ ഇന്ത്യൻ എഡ്യൂക്കേഷൻ പെരുമാനൂർ മാനേജ്മെന്റിന്റെ കീഴിൽ ഇരിഞ്ഞാലക്കുട ഉപജില്ലയിൽ ഉൾപ്പെടുന്ന പടിയൂർ പഞ്ചായത്തിൽ വളവങ്ങാടി സെന്ററിൽ സ്ഥിതി ചെയ്യുന്ന ഡോൺബോസ്‌കോ യൂറോപ്യൻ പ്രൈമറി സ്കൂൾ 2015 അധ്യയനത്തിന്റെ സപ്തതി ആഘോഷിചു . രണ്ടു മീഡിയംമുകളായി 350 ഓളം വിദ്യാർത്ഥികൾ അധ്യയനം നടത്തി വരുന്ന ഈ പ്രൈമറി വിദ്യാലയം കുട്ടികളുടെ ബാഹുല്യം കൊണ്ടും പാഠ്യ പഠ്യേതര വിഷയങ്ങളിലെ അഭിമാനാർഹമായ നേട്ടങ്ങൾ കൊണ്ടും ശ്രദ്ധേയമാ ണ് . തികച്ചും സാധാരണക്കാർ താമസിക്കുന്ന പ്രദേശത്താണ് ഞങ്ങളുടെ വിദ്യാലയം സ്ഥിതിചെയ്യുന്നത് . 2009 വരെ ഓട് മേഞ്ഞ പഴയ കെട്ടിടത്തിലാണ് അധ്യയനം നടന്നു വന്നിരുന്നത് . പൂർണ്ണമായും നവീകരിച്ച ക്ലാസ്സ് മുറികളിൽ അധ്യയനം നടത്തണമെന്ന മാനേജ് മെന്റിന്റെയും അധ്യാ ഥാപകരുടെയും ആഗ്രഹത്താൽ ആംഗ്ലോ ഇന്ത്യൻ എം പി ആയിരുന്ന ശ്രീ ഫ്രാൻസിസ് ഫാൻ തോമസിനെ സമീപിക്കുകയും നിരന്തരമായ ആവശ്യപ്രകാരം ആദ്യ ഗഡുവായ 23 ലക്ഷം ലഭ്യ മാവുകയും കൂടാതെ 3 ലക്ഷം മാനേജ്മെന്റും മുതൽക്കൂട്ടി 7 ക്ലാസ് മുറികൾ നിർമ്മിച്ചും തുടർന്ന് 2014 ബഹുമാനപ്പെട്ട പി സി ചാക്കോ , ചാൽസ് ഡയസ് മുതലായ എം പി മാറി സമീപിച്ചതിന്റെ ഫലമായി പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് വെട്രിഫൈഡ് ടൈൽസ് വിരിച്ച അഞ്ചു ക്ലാസ് മുറികളും ഒരു മിനി ഹാളും ഒരു ടോയ്ലറ്റും നിർമ്മിച്ച് . ഇപ്പോൾ പൂർണ്ണമായും ആധുനീകരിച്ച കെട്ടിടത്തിലാണ് അധ്യയനം നടക്കുന്നത്. കേരളത്തിൽ തന്നെ ആദ്യമായി എം പി ഫണ്ട് ഉപയോഗിച്ച് പൂർണ്ണമായും പി ടി എ നിർമ്മാണ ചുമതല ഏറ്റെടുത്തു നിർമ്മിച്ച ആദ്യ കെട്ടിടമാണ് ഇത്. ( എയ്ഡഡ് മേഖല ).തനതു ശൈലിയിൽ ഇംഗ്ലീഷ് ഭാഷയിൽ ആശയ വിനിമയം നടത്തുന്ന ആംഗ്ലോ ഇന്ത്യൻ അധ്യാപകരാണ് ഈ വിദ്യാലയത്തിന്റെ മറ്റൊരു മുതൽക്കൂട്ട് . . തന്മൂലം എൽ കെ ജി മുതലുള്ള ക്ളാസുകളിൽ കുട്ടികൾക്ക് ഇംഗ്ളീഷ് ഭാഷാകേൾക്കുവാനും വിനിമയം ചെയ്യുവാനാണ് ധാരാളം അവസരം ലഭിക്കുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
സ്മാർട്ട് ക്ലാസ്സ്
ഡിജിറ്റൽ സാങ്കേത്തിക വിധയയുടെ ഗുണ വശങ്ങൾ പൂർണ്ണമായും ഉൾപ്പെടുത്തിക്കൊണ്ട് വിദ്യാഭ്യാസ്സം നേടിക്കൊടുക്കുക എന്ന ലക്‌ഷ്യം സാക്ഷാൽക്കരിക്കാൻ 2015 ൽ വിദ്യാലയത്തിൽ ഒരു സ്മാർട് ക്ലാസ്സ് മുറി സജ്ജമാക്കി . പടിയൂർ പഞ്ചായത്തിന്റെ കീഴിലുള്ള സ്കൂളുകളിൽ ആദ്യമായി ഒരു സ്മാർട് ക്ലാസ്സ് ഒരുക്കിയത് നമ്മുടെ വിദ്യാലയമാണ് . ഭാഷാ ശേഷികൾ ആർജിക്കുന്നതിനു പുറമെ പാഠ്യേതര വിഷയനകളിൽ കുട്ടികളെ പരിശീലിപ്പിക്കുന്നതിനും സ്മാർട് ക്ലാസ്സ് മുറി സഹായകരമാണ് . പഴയ പഠന രീതിയിൽ നിന്നും വളരെ വ്യത്യസ്തത പുലർത്തി പഠനനിലവാരം വളരെ ഏറെ മെച്ചപ്പെടുത്തുവാൻ സ്മാർട്ക്ലാസ്സ് വളരെയേറെ സഹായിച്ചിട്ടുണ്ടെന്നു അധ്യാപകയും രക്ഷിതാക്കളും അവകാശപ്പെടുന്നു.
മധുര മലയാളം
എ ഇ ഒ , ബി ആർ സി ഓഫിസുകളിൽ നിന്നുള്ള സ്കൂൾ മോണിറ്ററിങ്ങുകളിൽ നമ്മുടെ സ്കൂളിന്റെ ഇംഗ്ളീഷ് പരിശീലനത്തെയും അധ്യാപകരെയും പ്രശംസനീയമായ രീതിയിൽ എടുത്തുപറയുക പതിവാണ് . എന്നാൽ മലയാളഭാഷയുടെ കാര്യത്തിൽ മറ്റു സ്സ്കൂളുകളിൽ എന്ന പോലെ കുട്ടികൾ പിൻവലിക്കുന്നു എന്ന് മനസ്സിലാക്കി ഒരു ഭാഷാ പരിശീലനം പരിപാടി മധുരമലയാളം എന്ന പേരിൽ നടപ്പിലാക്കാൻ തീരുമാനിച്ചു . മൂല്യ നി൪ണയത്തിനായി അഞ്ചു ഘട്ടങ്ങളിലൂടെ കടത്തിവിടുവാൻ തീരുമാനിച്ചു .കുട്ടികൾ ഏതു ഘട്ടം വരെ എത്തിയിരിക്കുന്നു എന്ന് കണ്ടെത്തുവാൻ വേണ്ടി അതാത് ഘട്ടങ്ങളിലെ കുട്ടികൾക്കായി ചുമതലയുള്ള അധ്യാപകർ ദിവസവും രാവിലെ9 മണി മുതൽ 9.30 വരെയും ഉച്ചക്ക്1 മുതൽ 2 വരെയും പ്രത്യേക പരിശീലനം ചെയ്തുവരുന്നു.
സ്ടുടെന്റ്റ് പോലീസ്
ഉണ്ടായ മറ്റൊരു നേട്ടമാണ് സ്കൂളിന്റെ സ്ടുടെന്റ്റ് പോലീസ് കേഡറ്റ് . സ്കൂളിലെ പ്രവർത്തങ്ങൾ കാര്യക്ഷമമാക്കുന്നതിന്റെയും കുട്ടികളിൽ വർധിച്ചു വരുന്ന അക്രമങ്ങൾ തടയുന്നതിന്റെയും ഭാഗമായി 3,4 ക്ലാസുകളിലെ കുട്ടികളെ തെരെഞ്ഞെടുത്തു സ്ടുടെന്റ്റ് പോലീസ് കേഡറ്റ് രൂപീകരിച്ചു . സ്കേഡറ്റ് പോലീസ് യൂണിഫോമും ക്യാപ്പും ധരിച്ചു രാവിലെയും വൈകീട്ടും കൃത്യ നിര്വഹണത്തിലേർപ്പെടുന്നത് വേറിട്ടൊരു കാഴചയാണ്
കാർഷിക ക്ളബ്ബ്
വ൪ഷങ്ങളായി സ്കൂളിൽ ചെറിയ തോതിലുള്ള കൃഷികൾ നടത്തിവരുന്നു . അധ്യയന വർഷത്തിന്റെ ആരംഭത്തിൽ വിത്ത് വിതരണം നടത്തുകയും ബാക്കിയുള്ള വിത്തികൾ സ്കൂളിൽ നടുകയും ചെയ്തു. 100 പരം ഗ്രോ ബാഗുകളിൽ പച്ചക്കറികളും 20 സെന്ററിൽ 50 ഓളം വാഴകളും സ്കൂൾ കോംബൗണ്ടിൽ വളർന്നുനിൽക്കുന്ന. കുട്ടികളും അധ്യാപകരും ചേർന്നാണ് അവയെ പരിപാലിക്കുന്നത്. ഇതിൽ നിന്നും ലഭിക്കുന്ന പച്ചക്കറികൾ ഉച്ചഭകഷണത്തിനുപയോഗിക്കുന്നു
സ്വീറ്റ് ഇംഗ്ളീഷ്
മധുര മലയാളം വൻ വിജയമായതിനെ തുടർന്ന് ഇംഗ്ളീഷ് ഭാഷയിൽ കുട്ടികൾ പ്രാവീണ്യം നേടുവാൻ ഈ വർഷം കൈക്കൊണ്ട മറ്റൊരു പദ്ധതി യാണ് സ്വീറ്റ് ഇംഗ്ളീഷ് . കുട്ടികളിലെ അക്ഷര വടിവും ഭാഷാ ശുദ്ധിയും പ്രയോഗവും വികസിപ്പിക്കുന്നതിനുവേണ്ടി അധ്യാപകർ മുൻകൂട്ടി മാന്വൽ തയ്യാറാക്കി കുട്ടികളിൽ ഇംഗ്ളീഷ് ഭാഷയോടുള്ള താല്പര്യം ജനിപ്പിക്കുകയും അതിനുവേണ്ടിയുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുകയും ചെയ്യുന്നു .
കരാട്ടെ ക്ലാസ്
പ്രീപ്രൈമറി തലം മുതൽ കുട്ടികളിലെ അച്ചടക്കവും ,ശാരീരിക ക്ഷമതയും രൂപീകരിക്കുന്നതിന് ഇത് സഹായിക്കുന്നു
==മുൻ സാരഥികൾ==
ഇ കെ വിശ്വംഭരൻ - 1991
വി സി അമ്മിണി - 1992 - 1993
കെ കെ ജോർജ് - 1993
എം എം റൂബി ലൂയിസ് - 1993 -1995
ജ്വാൻ യു ജോസ് 1995 - 1997
റോസി സൈസ - 1997 - 2000
ഐഡ ലോപ്പസ് - 2000-2016
ട്രീസ വാലറിൻ ഡിക്കോത്തോ 2016-2017
ഐവി ലൂയീസ് 2017-2018
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീമതി. വത്സല ബാബു- വെെസ് പ്രസിഡൻറ് വെളളാങ്ങല്ലൂ൪
ടി ഡി ദശോബ് - വാർഡ് മെമ്പർ
നേട്ടങ്ങൾ .അവാർഡുകൾ.
മെട്രിക് മേള പഞ്ചായത്തു തലം
ടീച്ചിങ് എയ്ഡ് കോംപെറ്റീഷൻ സബ് ജില്ലാതലം
2012 - 2013 ഇംഗ്ളീഷ് ഫെസ്റ്റ് പഞ്ചായത്തു ലെവൽ ഫസ്റ്റ് , B R C തലം സെക്കൻഡ്
വഴികാട്ടി
- വൃത്തിയാക്കേണ്ട ലേഖനങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23335
- 1945ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ