"ഇരിണാവ് ഹിന്ദു എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 176: | വരി 176: | ||
ശുചിത്വത്തിന് വളരെയധികം പ്രാധാന്യം നൽകേണ്ട കാലമായിരുന്നു കഴിഞ്ഞ വർഷങ്ങൾ അതിനാൽ സ്കൂൾ സമൂഹത്തിന് വേണ്ടി നിലകൊണ്ടതുപോലെ തന്നെ വിദ്യാലയ ശുചിത്വ പ്രവർത്തനങ്ങൾക്ക് സമൂഹത്തെന്റെയാകെ പങ്കാളിത്തവും ഉണ്ടായി. covid ടെസ്റ്റ്, വാക്സിനേഷൻ, ക്വാറന്റീൻ തുടങ്ങിയ വിദ്യാലയത്തിൽ നിരന്തരം നടന്ന പ്രവർത്തനങ്ങൾക്ക് ശേഷം അണുനശീകരണം നടത്തുവാൻ പ്രദേശത്തിന്റെയാകെ സാമൂഹിക പ്രവർത്തകരും യുവജനസംഘടനകളും പങ്കാളികളായി. കുടുംബശ്രീ, തൊഴിലുറപ്പ് പ്രവർത്തകർ, മഹിള അസോസിയേഷൻ അംഗങ്ങൾ,അധ്യാപകർ, രക്ഷിതാക്കൾ, പൂർവവിദ്യാർത്ഥികൾ, പിടിഎ അംഗങ്ങൾ തുടങ്ങി എല്ലാ വിഭാഗങ്ങളിൽ നിന്നും സേവനങ്ങളും സഹായവും സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾക്ക് ലഭിച്ചു. | ശുചിത്വത്തിന് വളരെയധികം പ്രാധാന്യം നൽകേണ്ട കാലമായിരുന്നു കഴിഞ്ഞ വർഷങ്ങൾ അതിനാൽ സ്കൂൾ സമൂഹത്തിന് വേണ്ടി നിലകൊണ്ടതുപോലെ തന്നെ വിദ്യാലയ ശുചിത്വ പ്രവർത്തനങ്ങൾക്ക് സമൂഹത്തെന്റെയാകെ പങ്കാളിത്തവും ഉണ്ടായി. covid ടെസ്റ്റ്, വാക്സിനേഷൻ, ക്വാറന്റീൻ തുടങ്ങിയ വിദ്യാലയത്തിൽ നിരന്തരം നടന്ന പ്രവർത്തനങ്ങൾക്ക് ശേഷം അണുനശീകരണം നടത്തുവാൻ പ്രദേശത്തിന്റെയാകെ സാമൂഹിക പ്രവർത്തകരും യുവജനസംഘടനകളും പങ്കാളികളായി. കുടുംബശ്രീ, തൊഴിലുറപ്പ് പ്രവർത്തകർ, മഹിള അസോസിയേഷൻ അംഗങ്ങൾ,അധ്യാപകർ, രക്ഷിതാക്കൾ, പൂർവവിദ്യാർത്ഥികൾ, പിടിഎ അംഗങ്ങൾ തുടങ്ങി എല്ലാ വിഭാഗങ്ങളിൽ നിന്നും സേവനങ്ങളും സഹായവും സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾക്ക് ലഭിച്ചു. | ||
== 2021 - 2022 അദ്ധ്യയന വർഷത്തെ അക്കാദമിക പ്രവർത്തനങ്ങൾ == | |||
=== '''പ്രവേശനോത്സവം''' 1-6-2021 === | |||
ഇരിണാവ് ഹിന്ദു എ. എൽ. പി. സ്കൂളിലെ പ്രവേശനോത്സവം ബഹു. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി. പി ദിവ്യ ഉദ്ഘാടനം ചെയ്തു. കല്യാശ്ശേരി നിയോജകമണ്ഡലം M.L.A. ശ്രീ. എം. വിജിൻ സന്ദേശം കൈമാറി. ഹെഡ്മാസ്റ്റർ ശ്രീ. എം.വി. നമർമാസ്റ്റർ പരിപാടിക്ക് സ്വാഗതം ആശംസിച്ചു സംസാരിച്ചു. വാർഡ് മെമ്പർ ശ്രീമതി ഭാനുമതി ചടങ്ങിന് അധ്യക്ഷത വഹിച്ചു സംസാരിച്ചു. കണ്ണൂർ ഡയറ്റ് ഫാക്കൽറ്റി ശ്രീ . ഡോ രമേശൻ കടൂർ കുട്ടികളുമായി സംവദിച്ചു. പാപ്പിനിശ്ശേരി വിദ്യാഭ്യാസ ജില്ലാ ഓഫീസർ ശ്രീ. വി.വി ജയരാജ്, PTA പ്രസിഡണ്ട് ശ്രീ. കെ. സിജു എന്നിവർ പരിപാടിക്ക് ആശംസയർപ്പിച്ച് സംസാരിച്ചു. | |||
=== ലോക പരിസ്ഥിതിദിനം 5-6-2021 === | |||
ഇരിണാവ് ഹിന്ദു എ. എൽ. പി. സ്ക്കൂൾ പരിസ്ഥിതിദിനം സമുചിതമായി ആഘോഷിച്ചു. കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ടി. ടി. ബാലകൃഷ്ണൻ സ്കൂളിൽ ഞാവൽ മരം നട്ടുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു കറിവേപ്പ്, വേപ്പ് തുടങ്ങിയ തൈകൾ കുട്ടികളുടെ വീടുകളിലെത്തിച്ചു . സ്കൂളിലെ മുഴുവൻ കുട്ടികളും അവരുടെ വീട്ടുവളപ്പിൽ തൈ നട്ടു. കൃഷിമന്ത്രിയുടെ സന്ദേശം കുട്ടികളുമായി പങ്കുവച്ചു. മഹിളാ അസോസിയേഷൻ പ്രവർത്തകർ വിദ്യാലയത്തിൽ മഞ്ഞൾ വിത്ത്, വൃക്ഷത്തൈ എന്നിവ നടുകയും സ്കൂൾ പരിസരം ശുചിയാക്കുകയും ചെയ്തു. | |||
=== '''പഠനസഹായ സമിതി രൂപീകരണയോഗം 16-6-2021''' === | |||
ഇരിണാവ് ഹിന്ദു എ. എൽ. പി. സ്കൂളിലെ പഠന സഹായ സമിതിയുടെ ഉദ്ഘാടനം ബഹു: ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി. പി. ദിവ്യ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ നമീർമാസ്റ്റർ പരിപാടിക്ക് സ്വാഗതം ആശംസിച്ചു. PTA പ്രസിഡണ്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.പി ഷാജിർ, വാർഡ് മെമ്പർ ശ്രിമതി ഭാനുമതി എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട് വിദ്യാലയത്തിലെ കുട്ടികൾ അനുഭവിക്കുന്ന പ്രയാസങ്ങൾ, പങ്കാളിത്തം ഇവയെ കുറിച്ച് വിദ്യാലയത്തിന്റെ നോഡൽ ഓഫീസർ ശ്രീ മിഥുൻ മാസ്റ്റർ വിശദീകരിച്ചു. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||