"ജി.എൽ.പി.എസ്.ഹരിഹരപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 94: വരി 94:


== മികവുകൾ ==
== മികവുകൾ ==
  എൽ. എസ്.എസ് ,വിദ്യാരംഗം, യുറീക്ക, ഗാന്ധിദർശൻ, ക്വിസ് മത്സരങ്ങൾ എന്നിവയിൽ എല്ലാം സബ്‌ജില്ല തലത്തിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട് ഹരിഹരപുരം ഗവൺമെൻറ് എൽ. പി. എസ് ലെ ചുണക്കുട്ടികൾ.
  എൽ. എസ്.എസ് ,വിദ്യാരംഗം, യുറീക്ക, ഗാന്ധിദർശൻ, ക്വിസ് മത്സരങ്ങൾ എന്നിവയിൽ എല്ലാം സബ്‌ജില്ല തലത്തിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട് ഹരിഹരപുരം ഗവൺമെൻറ് എൽ. പി. എസ്സിലെ ചുണക്കുട്ടികൾ.


== '''മുൻ സാരഥികൾ''' ==
== '''മുൻ സാരഥികൾ''' ==

10:56, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്.ഹരിഹരപുരം
വിലാസം
ഹരിഹരപുരം

ഹരിഹരപുരം പി.ഒ.
,
695310
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1906
വിവരങ്ങൾ
ഫോൺ0470 2665726
ഇമെയിൽglpshpuram@gmal.com
കോഡുകൾ
സ്കൂൾ കോഡ്42206 (സമേതം)
യുഡൈസ് കോഡ്32141200202
വിക്കിഡാറ്റQ64037934
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവർക്കല
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്വർക്കല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്ഇലകമൺ
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ47
പെൺകുട്ടികൾ35
ആകെ വിദ്യാർത്ഥികൾ82
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുനിത ബി
പി.ടി.എ. പ്രസിഡണ്ട്ആര്യ
എം.പി.ടി.എ. പ്രസിഡണ്ട്സരിത
അവസാനം തിരുത്തിയത്
14-03-202242206


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തിരുവനന്തപുരംജില്ലയിൽ ഇലകമൺ ഗ്രാമപഞ്ചായത്തിൽ ഹരിഹരപുരം ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് 'ഗവൺമെൻറ് എൽ. പി. എസ്. ഹരിഹരപുരം' . 1906 ൽ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നാണ്. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വർക്കല ഉപജില്ലയിലാണ് ഈ സ്കൂൾ. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള 125 ലധികം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. ഒരു ദേശത്തിന്റെ വിദ്യാഭ്യാസവും സംസ്കാരവും ഉയർത്തുന്നതിനുള്ള മികച്ച അക്കാദമിക പ്രവർത്തനങ്ങളും, പഠനാനുബന്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദിനാചരണങ്ങൾ, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാകുന്നു. മികച്ച അദ്ധ്യാപക-രക്ഷാകർതൃ കൂട്ടായ്മ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിസ്സീമമായ സഹകരണങ്ങൾ ഇവയൊക്കെ സ്‌കൂളിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കുന്നു.

ചരിത്രം

തിരുവനന്തപുരം ജില്ലയിൽ വർക്കല താലൂക്കിൽ ഇലകമൺ പഞ്ചായത്തിൽ ഇടവ നടയറ കായലിന് സമീപത്തായാണ് ഹരിഹരപുരം ഗവൺമെന്റ് എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത്. ഹരിയും ഹരനും നൃത്തമാടിയ സ്ഥലമാണ് ഇത് എന്ന് ഒരു ഐതിഹ്യമുണ്ട്.നൂറിലേറെ വർഷം പഴക്കമുള്ള ഈ സ്കൂൾ 1906 ലാണ് സ്ഥാപിക്കപ്പെട്ടത്. ആദ്യകാലത്ത്ഇത് ഒരു മാനേജ്മെന്റ് സ്കൂളായിരുന്നു ഹരിഹരപുരത്തെ ചിറ്റത്തറ ശ്രീ കൃഷ്ണപിള്ള ദാനംചെയ്ത 30 സെന്റ് സ്ഥലത്ത് ശ്രീ കൃഷ്ണപിള്ളയും സുഹൃത്തായ ശ്രീ വേലുപ്പിള്ളയും കൂടിച്ചേർന്നാണ്  ഒരു ഓല കെട്ടിടം നിർമ്മിച്ചു ക്ലാസ് തുടങ്ങിയത്.കൂടുതൽ വായിക്കാം

ഭൗതികസൗകര്യങ്ങൾ

സർക്കാരിന്റെ യും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പൂർവ വിദ്യാർഥികളുടെയും നാട്ടുകാരുടെയും സഹകരണത്തോടുകൂടി മെച്ചപ്പെട്ട ഭൗതികസാഹചര്യങ്ങൾ ആണ് ഇന്ന് ഹരിഹരപുരം ഗവൺമെന്റ് എൽ പി സ്കൂളിൽ നിലവിലുള്ളത്.

  • സ്കൂൾകെട്ടിടം- രണ്ടു നിലകളിലായി ആധുനിക സൗകര്യങ്ങളോടുകൂടിയ  10 ക്ലാസ് മുറികൾ
  • ക്ലാസ് മുറികൾ - സ്മാർട്ട് ക്ലാസ് മുറികൾ
  • ഒരു കുട്ടിക്ക് ഒന്ന്  എന്ന നിലയിൽ എല്ലാ കുട്ടികൾക്കും പ്രത്യേകം പ്രത്യേകം മേശയും കസേരയും
  • അറ്റാച്ച്ഡ് ബാത്ത് റൂമുകൾ
  • ആധുനിക പാചകപ്പുര
  • കുട്ടികളുടെ പാർക്ക്
  • ചുറ്റുമതിൽ 

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഗാന്ധിദർശൻ
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഗണിത ക്ലബ് , നേച്ചർ ക്ലബ്ബ്‍‍,...)
  • കലാ-കായിക മേളകൾ
  • ഫീൽഡ് ട്രിപ്സ്
  • പത്ര നിർമാണം
  • വായന കുറിപ്പുകൾ
  • പൊതു വിജ്ഞാന ക്വിസ്

മികവുകൾ

എൽ. എസ്.എസ് ,വിദ്യാരംഗം, യുറീക്ക, ഗാന്ധിദർശൻ, ക്വിസ് മത്സരങ്ങൾ എന്നിവയിൽ എല്ലാം സബ്‌ജില്ല തലത്തിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട് ഹരിഹരപുരം ഗവൺമെൻറ് എൽ. പി. എസ്സിലെ ചുണക്കുട്ടികൾ.

മുൻ സാരഥികൾ

ക്രമ നമ്പർ പേര് കാലയളവ്
1 സുനിത ബി 2020- തുടരുന്നു
2 പി ബേബി ഗിരിജ 2019 -2020
3 സുധ പി എസ് 2017- 2019
4 ബീന എം 2016 -2017
5 ഷാനിദ ബീവി 2015-2016
6 ഗീത പി 2008 -2015
7 ഹരിലാൽ ബി 2008
8 ആനന്ദഭായി അമ്മ 2006 -2008
9 ഗോപിദാസ് 2004 -2006

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 ഉന്നത സ്ഥാനത്തെത്തിയ ഒട്ടേറെ പ്രമുഖർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്.
  • 2020 ഫയർഫോഴ്സ് മേധാവിയായിരുന്ന ഡിജിപി എ.ഹേമചന്ദ്രൻ ഐപിഎസ്( Rtd)
  • ഗൈനക്കോളജിസ്റ്റായ ഡോക്ടർ ഇന്ദിര
  • ശിശുരോഗ വിദഗ്ധൻ ഡോക്ടർ ഫെർഡിനാൻഡ്
  • ഐ എസ് ആർ ഒ യിൽ നിന്നും വിരമിച്ച ശ്രീ പുണ്ഡരീകാക്ഷൻ
  • നിലവിൽ ഐഎസ്ആർഒയിൽ സേവനമനുഷ്ഠിക്കുന്ന ശ്രീ സ്മിജിത്ത്  ജി.ബി
  • ദൂരദർശനിൽ സേവനമനുഷ്ടി ക്കുന്ന ഹരിഹരപുരം പ്രദീപ് തുടങ്ങിയവർ ഇവരിൽ പ്രമുഖരാണ്

വഴികാട്ടി

{{#multimaps: 8.78853944823519, 76.70283689471746| width=100% | zoom=18 }} , ജി.എൽ.പി.എസ്.ഹരിഹരപുരം

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.ഹരിഹരപുരം&oldid=1764615" എന്ന താളിൽനിന്ന് ശേഖരിച്ചത്