"ജി.വി.എച്ച്.എസ്. എസ്. ഹേരൂർ മീപ്രി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 64: വരി 64:
----
----


== '''ചരിത്രം.''' ==
== '''<big>ചരിത്രം.</big>''' ==
'''1974 ൽ മൊയ്തീൻ കുഞ്ഞി ഹാജിയാരാണ്ഈ സ്ക്കൂളിന് സ്ഥലം കൊടൂത്തത്'''
'''ഹേ'''രൂർ മീപ്പിരിയുടെ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ വളർച്ചയ്ക്ക് പിന്നിൽ ഒട്ടേറെ പേരുടെ കഠിനാധ്വാനത്തിന്റെയും നിസ്വാർത്ഥ സേവനത്തിന്റെയും കഥകൾ പറയുവാനുണ്ട്. .
 
ഹേരൂർ മീപ്പിരിയിലെ വിദ്യാഭ്യാസപരമായ ദുരവസ്ഥയ്ക്ക് പരിഹാരം കാണുന്നതിനായി പരേതനായ മൊയ്തീൻ കുഞ്ഞി ഹാജിയുടെ നേതൃത്വ ത്തിൽ കൂട്ടായ ആലോചനായോഗങ്ങൾ അക്കാലത്ത് നടന്നിരുന്നു. മീപ്പിരി സഹോദരങ്ങളുടെ കൂട്ടായ ചർച്ചകളിൽ നാട്ടിലെ കുരുന്നുകൾക്ക് പ്രാഥമിക വിദ്യാഭ്യാസം വേണമെന്ന ആലോചനയ്ക്ക് ഒടുവിൽ ഒരു പര്യവസാനം ഉണ്ടായി. ഇതുപ്രകാരം മൊയ്തീൻ കുഞ്ഞി ഹാജി തന്റെ കൈവശമുള്ള രണ്ടേക്കർ ഭൂമി സ്കൂൾ പണിയുന്നതിന് സൗജന്യമായി നൽകാമെന്ന് ഉറപ്പുനൽകി.
 
സ്കൂൾ പണിയുന്നതിന് സർക്കാറിലേക്കുള്ള കടലാസു പണിയിൽ മൂന്നേ ക്കർ സ്ഥലമെങ്കിലും സ്കൂൾ തുടങ്ങാൻ വേണമെന്ന സാങ്കേതിക തടസ്സം നീക്കാനായിരുന്നു പിന്നീടുള്ള ആലോചന. സ്കൂളിനടുത്ത് ഒരേക്കർ സ്ഥല മുള്ള മുഹമ്മദ് ഐ.പി പേരൂർ എന്ന വ്യക്തിയെ കണ്ട് സ്ഥലം ചോദിച്ചു. മറ്റൊരിടത്തുള്ള ഒരേക്കർ ഭൂമി ഇതിന് പകരമായി അദ്ദേഹത്തിന് നൽകി സ്കൂൾ പണിയുന്നതിനുള്ള തടസ്സങ്ങൾ നീക്കി.
 
ഓലപ്പുരയിൽ നിന്നും ഓടിലേക്കുള്ള ദൂരം ഒരുവർഷം മാത്രം. കാറ്റിലും മഴയിലും ഓലപ്പുരയിലുണ്ടായിരുന്ന സ്കൂൾ ഒരുരാത്രിയിൽ നിലംപൊത്തി യപ്പോൾ സ്കൂൾ മോഹങ്ങൾ അവസാനിച്ചുവെന്ന് ചിലരെല്ലാം കരുതി. ഓല പ്പുരയിൽ സ്ലേറ്റും പെൻസിലുമായി എത്തിയവർ മുപ്പതിലധികം പേർ
 
വിദ്യാഭ്യാസപരമായ ദുരവസ്ഥയ്ക്ക് പരിഹാരം കാണുന്നതിനായി കൂട്ടായ ആലോചനായോഗങ്ങൾ നടന്നു. മീപ്പിരിയിലെ സഹോദരങ്ങളായ പരേതനായ മൊയ്തീൻ കുഞ്ഞി ഹാജി, അബ്ദുള്ള മാപ്പിരി എന്നിവരുടെ നേതൃത്തിൽ പള്ളിയിൽ വെച്ച് നടന്ന യോഗത്തിൽ പ്രദേശവാസികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിനായി സ്കൂൾ സ്ഥാപിക്കുന്നതിന് തീരു മാനമായി.
 
ഹേരൂർ മീപ്പിരി സ്കൂൾ എന്ന ആദ്യ ആശയം മൊയ്തീൻ കുഞ്ഞി ഹാ ജിയുടെ മനസ്സിലുദിച്ച ഒരു സ്വപ്ന ചിന്തയാണ്. ഈ ചിന്ത നാടിന്റെ വിദ്യാ ഭ്യാസ വികസനത്തിലേക്കെത്തിച്ചത് മൊയ്തീൻ കുഞ്ഞിയുടെ സൗഹൃദവ ലയമാണ്. സ്കൂളിനായുള്ള ചർച്ചകളും കടലാസു പണികളും പിന്നീട് അവ രുടെ കൂട്ടായ്മയിലൂടെ രൂപപ്പെട്ടു. ഉണ്ണാനും ഉടുക്കാനും പരിമിതമായ സൗകര്യം മാത്രം ഉണ്ടായിരുന്ന നാട്ടുകാർക്ക് സ്കൂൾ വിദ്യാഭ്യാസവും, അവിടെ നിന്നു കിട്ടുന്ന ലഘു ഭക്ഷണവും വലിയ ആശ്വാസമാണ് നൽകി യത്. 1972-73 കാലഘട്ടത്തിൽ തന്നെ വിദ്യാലയം വേണമെന്ന സമീപവാസി കളുടെ മുറവിളി അധികാരികളുടെ ചെവിയിലെത്തിയില്ല. തെങ്ങോല മെടഞ്ഞ് നാലുമരത്തൂണുകൾ നാട്ടി അതിൽ വളച്ചുവെച്ച ഒരു കെട്ടിടം ഇന്ന് പുതു മോടിയിലുള്ള കെട്ടിടത്തിലേക്ക് ഉയർന്നതിനും ഉയർത്തിയതിനും പിന്നിൽ ചിലരുടെ നിസ്വാർത്ഥമായ കരങ്ങളുണ്ട്
 
ഓലപ്പുരയിൽ നിന്നും ഓടിലേക്കുള്ള ദൂരം ഒരുവർഷം മാത്രം. കാറ്റിലും മഴയിലും ഓലപ്പുരയിലുണ്ടായിരുന്ന സ്കൂൾ ഒരുരാത്രിയിൽ നിലംപൊത്തി യപ്പോൾ സ്കൂൾ മോഹങ്ങൾ അവസാനിച്ചുവെന്ന് ചിലരെല്ലാം കരുതി. ഓല പ്പുരയിൽ സ്ലേറ്റും പെൻസിലുമായി എത്തിയവർ മുപ്പതിലധികം പേർ.
 
അത്രയും കുട്ടികളുടെ വിദ്യാഭ്യാസം അവതാളത്തിലാക്ക തിരിക്കാൻ മുൻപന്തിയിൽ നിന്നത് കുറച്ചുപേർ മാത്രം. ഇവരുടെ നേതൃത്വത്തിൽ ഈ ചെറുസംഘം, സ്കൂൾ കുട്ടികളുടെ പഠനത്തിനായി പേരൂർ ജുമാമസ്ജിദ് മദ്രസ്സ യിലേക്കുമാറ്റി. പള്ളി അധികാരികളായ മുതവല്ലി മീപ്പിരി അബൂ ബക്കറും സെക്രട്ടറി അബ്ദുള്ള മിപ്പിരിയും ചേർന്നാണ് പിന്നീട് സ്കൂളിന്റെ പഠനകാര്യങ്ങൾക്ക് പള്ളി മദ്രസ്സയിൽ സൗകര്യം ചെയ്തുകൊടുത്തത്.
 
ഹേരൂരിൽ സ്ഥിരമായി സ്ഥലവും കെട്ടിടവും അടങ്ങിയ ഒരു സ്കൂൾ സ്ഥാപിക്കണമെന്ന ആശയം ആദ്യമായി മുന്നോട്ടു വെച്ചത് മീപ്പിരി സഹോദരങ്ങളായ മൊയ്തീൻ കുഞ്ഞി ഹാജി, മീപ്പിരി അബൂബക്കർ, മീപ്പിരി ഇബ്രാഹിം ഹാജി, മീപ്പിരി മുഹമ്മദ് ഹാജി, അബ്ദുള്ള മീപ്പിരി എന്നി വരായിരുന്നു. മൊയ്ദീൻ കുഞ്ഞി ഹാജിയുടെ വീട്ടാവശ്യ ത്തിനു കൊണ്ടുവന്ന ചെങ്കല്ലും മണലും ഉപയോഗിച്ചാണ് ഇന്ന് പ്രാഥമിക പഠനം നടത്തുന്ന കെട്ടിടത്തിന്റെ പണി നടത്തിയത്. ഇതിൽ ഒരു കെട്ടിടം ഉപയോഗപ്രദമല്ലാത്ത തിനാൽ പൊളിച്ചുമാറ്റിയിരുന്നു. സ്കൂളിന്റെ ആരംഭം മുതൽ രണ്ടു പതിറ്റാണ്ടുകാലത്തോളം പി.ടി.എ പ്രസി ഡന്റായിരുന്ന മൊയ്തീൻ കുഞ്ഞി ഹാജിയാണ് സ്കൂളി ന്റെയും നാടിന്റെയും സമഗ്രവികസനത്തിനായി മുന്നിട്ടു പ്രവർത്തിച്ചിരുന്നത്. തുടർന്ന് പി.ടി.എയുടെയും നാട്ടുകാ രുടെയും മറ്റും കൂട്ടായ്മയിൽ ഹൈസ്കൂൾ കെട്ടിടങ്ങളും മറ്റു അനുബന്ധ പ്രവർത്തികളും നടത്താനായി. തുടർന്ന് സർക്കാറിന്റെ സഹായത്തോടെ വൊക്കേഷണൽ ഹയർ സെക്കന്ററിക്കാവശ്യമായ കെട്ടിടങ്ങളും നിർമ്മിക്കാനായി


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
346

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1547324" എന്ന താളിൽനിന്ന് ശേഖരിച്ചത്