"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 85: | വരി 85: | ||
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''== | =='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''== | ||
=='''നേട്ടങ്ങൾ ,അവാർഡുകൾ'''== | =='''നേട്ടങ്ങൾ ,അവാർഡുകൾ'''== | ||
പഠന രംഗത്തെന്നപോലെ തന്നെ പഠ്യേതര രംഗത്തും വളരെ മികച്ച പ്രവർത്തനങ്ങളും നേട്ടങ്ങളും കരസ്ഥമാക്കിയിട്ടുണ്ട് ഞങ്ങളുടെ സ്കൂൾ . 2019 -2020 അധ്യയന വർഷത്തിൽ അരീക്കോട് സബ്ജില്ലാ തല ശാസ്ത്രോത്സവത്തിൽ ഉയർന്ന പോയിന്റോടെ തന്നെ ഓവറോൾ ചാംപ്യൻഷിപ് ഞങ്ങൾക്ക് നേടാനായി . അതുപോലെ സാമൂഹ്യ ശാസ്ത്ര മേളയിൽ രണ്ടാം സ്ഥാനവും ഞങ്ങൾക്കായിരുന്നു .പ്രവൃത്തി പരിചയമേളയിലും ഞങ്ങളുടെ സ്കൂളിലെ കുറെ പ്രതിഭകൾ കഴിവ് തെളിയിച്ചു.അതുപോലെതന്നെ സബ്ജില്ലാ കലോത്സവത്തിലും കുറെ നേട്ടങ്ങൾ കരസ്ഥമാക്കാൻ ഈ കൊല്ലം കഴിഞ്ഞു. അറബിക് കലോത്സവത്തിൽ നാലാം സ്ഥാനവും നേടി .കൂടുതൽ അറിയാൻ | പഠന രംഗത്തെന്നപോലെ തന്നെ പഠ്യേതര രംഗത്തും വളരെ മികച്ച പ്രവർത്തനങ്ങളും നേട്ടങ്ങളും കരസ്ഥമാക്കിയിട്ടുണ്ട് ഞങ്ങളുടെ സ്കൂൾ . 2019 -2020 അധ്യയന വർഷത്തിൽ അരീക്കോട് സബ്ജില്ലാ തല ശാസ്ത്രോത്സവത്തിൽ ഉയർന്ന പോയിന്റോടെ തന്നെ ഓവറോൾ ചാംപ്യൻഷിപ് ഞങ്ങൾക്ക് നേടാനായി . അതുപോലെ സാമൂഹ്യ ശാസ്ത്ര മേളയിൽ രണ്ടാം സ്ഥാനവും ഞങ്ങൾക്കായിരുന്നു .പ്രവൃത്തി പരിചയമേളയിലും ഞങ്ങളുടെ സ്കൂളിലെ കുറെ പ്രതിഭകൾ കഴിവ് തെളിയിച്ചു.അതുപോലെതന്നെ സബ്ജില്ലാ കലോത്സവത്തിലും കുറെ നേട്ടങ്ങൾ കരസ്ഥമാക്കാൻ ഈ കൊല്ലം കഴിഞ്ഞു. അറബിക് കലോത്സവത്തിൽ നാലാം സ്ഥാനവും നേടി .[[കൂടുതൽ അറിയാൻ/ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ]] | ||
* സബ്ജില്ലാ സ്കൂള് കലോത്സവം (ജനറല്) ഓവറോള് അഞ്ചാം സ്ഥാനം (2015-16) | * സബ്ജില്ലാ സ്കൂള് കലോത്സവം (ജനറല്) ഓവറോള് അഞ്ചാം സ്ഥാനം (2015-16) | ||
* സബ്ജില്ലാ സ്കൂള് കലോത്സവം അറബി) ഓവറോള് നാലാം സ്ഥാനം (2015-16) | * സബ്ജില്ലാ സ്കൂള് കലോത്സവം അറബി) ഓവറോള് നാലാം സ്ഥാനം (2015-16) | ||
22:51, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ | |
|---|---|
G.L.P.S. Chemrakattur | |
| വിലാസം | |
ചെമ്രക്കാട്ടൂർ ചെമ്രക്കാട്ടൂർ പി.ഒ. , 673639 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 7 - ജൂൺ - 1976 |
| വിവരങ്ങൾ | |
| ഫോൺ | 0483 2850605 |
| ഇമെയിൽ | glpschemrakatur@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48203 (സമേതം) |
| യുഡൈസ് കോഡ് | 32050100104 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | അരീക്കോട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | ഏറനാട് |
| താലൂക്ക് | ഏറനാട് |
| ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,അരീക്കോട്, |
| വാർഡ് | 12 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 181 |
| പെൺകുട്ടികൾ | 188 |
| ആകെ വിദ്യാർത്ഥികൾ | 369 |
| അദ്ധ്യാപകർ | 15 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | മുഹമ്മദ്. ഇ |
| പി.ടി.എ. പ്രസിഡണ്ട് | ഉമ്മർ പാമ്പോടൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ജിഷ.കെ |
| അവസാനം തിരുത്തിയത് | |
| 31-01-2022 | 48203 |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട് ഉപജില്ലയിലെ ചെമ്രക്കാട്ടൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണ് ജി.എൽ.പി.എസ്.ചെമ്രക്കാട്ടൂർ. 2021-22 അദ്ധ്യയന വർഷത്തിൽ ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിലായി 181 ആൺകുട്ടികളും 188 പെൺകുുട്ടികളും ഇവിടെ പഠിക്കുന്നു.
ചരിത്രം
പരപ്പനങ്ങാടി-അരീക്കോട്[1] സംസ്ഥാന പാത 65(SH65)ൽ ചെമ്രക്കാട്ടൂർ അങ്ങാടിയിൽ നിന്ന് കാവനൂർ റോഡിൽ 300 മീറ്റർ മാറി നെച്ചിപ്പറമ്പ് എന്ന സ്ഥലത്താണ് ജി.എൽ.പി.എസ്.ചെമ്രക്കാട്ടൂർ സ്ഥിതി ചെയ്യുന്നത്. 1976 ലാണ് സ്ഥാപനം നിലവില് വന്നത്.കൂടുതൽ വായിക്കുക
പ്രീപ്രൈമറി വിഭാഗം
പ്രൈമറി വിഭാഗം
ഇവർ സാരഥികൾ
മുൻ സാരഥികൾ
ഞങ്ങളുടെ ഈ കലാലയം ഇന്ന് കാണുന്ന രൂപത്തിൽ ആക്കിയതിനു പിന്നിൽ ഒരുപാട് നന്മ നിറഞ്ഞ കൈകൾ പ്രവർത്തിച്ചിട്ടുണ്ട് . അതിൽ ഏറ്റവും പ്രധാനം ഈ സ്കൂളിനെ കൈ പിടിച്ചു വഴി നടത്തിച്ച സാരഥികൾ തന്നെ.. കൂടുതൽ വായിക്കുക ഫോട്ടോ, കാലഘട്ടം കാണുക
പി.ടി.എ., എം.ടി.എ., എസ്.എം.സി.
ഒരു സ്കൂളിന്റെ സർവ്വതോൻമുഖമായ വികസനത്തിന് കുട്ടികളെയും സ്കൂൾ അധികൃതരെയും പോലെ തന്നെ അനിവാര്യമാണ് അധ്യാപക രക്ഷാകർതൃ സമിതിയും (പി.ടി.എ), എം.ടി.എ.(മദർ ടീച്ചർ അസോസിയേഷൻ ) യും എസ്.എം.സി.(സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റി) യും എല്ലാം. കൂടുതൽ വായിക്കുക
വിവിധ ക്ലബുകൾ
ഒരു സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും മുഖ്യ സ്ഥാനം കുട്ടികൾക്ക് തന്നെയാണ് . കുട്ടികളുടെ കലാപരവും കായികപരവും ഭാഷാ പരവും സൃഷ്ടിപരവുമായ കഴിവുകളും ശേഷികളും വളർത്താനും അവരിൽ ഒളിഞ്ഞിരിക്കുന്ന അന്വേഷണ ത്വരയും ജിജ്ഞാസയും വികസിപ്പിക്കാനും കൂടുതൽ വായിക്കുക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ ,അവാർഡുകൾ
പഠന രംഗത്തെന്നപോലെ തന്നെ പഠ്യേതര രംഗത്തും വളരെ മികച്ച പ്രവർത്തനങ്ങളും നേട്ടങ്ങളും കരസ്ഥമാക്കിയിട്ടുണ്ട് ഞങ്ങളുടെ സ്കൂൾ . 2019 -2020 അധ്യയന വർഷത്തിൽ അരീക്കോട് സബ്ജില്ലാ തല ശാസ്ത്രോത്സവത്തിൽ ഉയർന്ന പോയിന്റോടെ തന്നെ ഓവറോൾ ചാംപ്യൻഷിപ് ഞങ്ങൾക്ക് നേടാനായി . അതുപോലെ സാമൂഹ്യ ശാസ്ത്ര മേളയിൽ രണ്ടാം സ്ഥാനവും ഞങ്ങൾക്കായിരുന്നു .പ്രവൃത്തി പരിചയമേളയിലും ഞങ്ങളുടെ സ്കൂളിലെ കുറെ പ്രതിഭകൾ കഴിവ് തെളിയിച്ചു.അതുപോലെതന്നെ സബ്ജില്ലാ കലോത്സവത്തിലും കുറെ നേട്ടങ്ങൾ കരസ്ഥമാക്കാൻ ഈ കൊല്ലം കഴിഞ്ഞു. അറബിക് കലോത്സവത്തിൽ നാലാം സ്ഥാനവും നേടി .കൂടുതൽ അറിയാൻ
- സബ്ജില്ലാ സ്കൂള് കലോത്സവം (ജനറല്) ഓവറോള് അഞ്ചാം സ്ഥാനം (2015-16)
- സബ്ജില്ലാ സ്കൂള് കലോത്സവം അറബി) ഓവറോള് നാലാം സ്ഥാനം (2015-16)
- ഏറ്റവും കൂടുതല് ഒന്നാം ക്ലാസ് വിദ്യാര്ത്ഥികളെ പ്രവേശിപ്പിച്ചതിനുള്ള ജിഎസ്ടിയു സില് വര് ജൂബിലി അവാര്ഡ് (2015-16)
ഉച്ചഭക്ഷണ പദ്ധതി
പ്രഭാത ഭക്ഷണം
സ്കൂളിന്റെ തനത് പ്രവർത്തനങ്ങൾ
ചെമ്രക്കാട്ടൂർ ജി.എൽ.പി.സ്കൂളിനെ മറ്റുള്ള സ്കൂളുകളിൽ നിന്നും എന്നും വേറിട്ട് നിർത്തുന്നത് സ്കൂളിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഒരുപാട് തനത് പ്രവർത്തനങ്ങളിലൂടെയാണ്.കുട്ടികളുടെയും സ്കൂളിന്റെയും വളർച്ചക്ക് സഹായിക്കുന്ന ഒരുപാട് പ്രവർത്തനങ്ങൾ ഇതിനോടകം നടപ്പിലാക്കി കഴിഞ്ഞു. സ്കൂളിന്റേതായ ചില പ്രവർത്തനങ്ങളെ പരിചയപ്പെടാം.. കൂടുതൽ അറിയാൻ
റീഡിങ് ടൈം
ഓണസ്‌റ്റി ബുക്ക് സ്റ്റാൾ

ഹലോ സ്കൂൾ സംവിധാനം

സ്കൂളിനും രക്ഷിതാക്കൾക്കും തമ്മിൽ വിവരങ്ങൾ കൈമാറാനുള്ള ലളിതമായ ഒരു സംവിധാനമാണ് ഹലോ സ്കൂൾ.ഈ പദ്ധതിയുടെ ഔദ്യോഗിക ഉദ്‌ഘാടനം ബഹുമാനപ്പെട്ട അരീക്കോട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ടി.കെ.ടി.അബ്ദുഹാജി നിർവഹിച്ചു. ഈ പദ്ധതിയുടെ പ്രധാന പ്രത്യേകത എന്ന് പറയുന്നത് ഇന്റർനെറ്റും സ്മാർട്ഫോണും ഇല്ലാതെ തന്നെ ഈ പദ്ധതിയുടെ ഗുണഭോക്താവാകാൻ കഴിയും എന്നതാണ് .ആദ്യം രക്ഷിതാക്കളുടെ നമ്പറുകളെല്ലാം ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്നു.ഹലോ സ്കൂൾ എന്ന പേരിൽ ഒരു ഫോൺ നമ്പർ ഉണ്ടായിരിക്കും.ഈനമ്പറിലേക്ക് ഫോൺ ചെയ്താൽ സ്കൂൾ സംബന്ധമായ വിവരങ്ങൾ എല്ലാം ആർക്കും ഏത് സമയത്തും അറിയാൻ സാധിക്കും.മാത്രമല്ല സ്കൂളിൽ നിന്നുള്ള വിവരങ്ങളെല്ലാം ഫോൺ കോളുകളായി രക്ഷിതാക്കൾക്കെത്തും .അഥവാ സ്‌കൂളിൽ നിന്നും വിളിക്കുന്ന സമയത്ത് രക്ഷിതാവിനു അറ്റൻഡ് ചെയ്യാൻ പറ്റിയില്ല എങ്കിൽ ഹലോ സ്കൂൾ നമ്പറിലേക്ക് തിരിചു വിളിച്ചാൽ വിവരങ്ങൾ അറിയാനും സാധിക്കും .
പ്രഭാത ഭക്ഷണം
2019 ൽ കുട്ടികൾക്ക് വേണ്ടി പി ടി എ യുടെ സഹകരണത്തോടെ നടപ്പിലാക്കിയ പദ്ധതിയാണ് "പ്രഭാത ഭക്ഷണം പദ്ധതി ". വളരെനേരത്തെ പ്രഭാത ഭക്ഷണം കഴിച്ചു വരുന്ന കുട്ടികൾക്ക് ഉച്ചയൂണിനു മുൻപ് ലഭിക്കുന്ന ഒരാശ്വാസമായിരുന്നു പ്രഭാത ഭക്ഷണം എന്ന പേരിൽ അറിയപ്പെട്ട കുരിയരിക്കഞ്ഞിയും ഉപ്പേരിയും .രാവിലെ ഇന്റർവൽ സമയത്തായിരുന്നു കുട്ടികൾക്ക് അത് നൽകിയിരുന്നത്. അതുപോലെ തന്നെ പിടിഎ യുടെയും രക്ഷിതാക്കളുടെയും സഹായത്തോടെ മാസത്തിലൊരിക്കൽ മാംസവും ബിരിയാണി ,കബ്സ പോലെയുള്ള ഭക്ഷണങ്ങളും കുട്ടികൾക്ക് നൽകി വരുന്നു.
കുഞ്ഞൂസ് റേഡിയോ
കുട്ടികളുടെ സർഗവാസനകളെ പരിപോഷിക്കാൻ സ്കൂളിൽ ആവിഷ്ക്കരിച്ചു പദ്ധതിയാണ് കുഞ്ഞൂസ് റേഡിയോ. എല്ലാ ക്ലാസ്സ് റൂമിലും സ്പീക്കർ സംവിധാനിക്കുകയും നല്ല ഒരു റേഡിയോ സ്‌റ്റേഷൻ ഒരുക്കുകയും ചെയ്തുകൊണ്ടാണ് കുഞ്ഞൂസ് റേഡിയോ തുടങ്ങിയത്. കുഞ്ഞൂസ് റേഡിയോ കുട്ടികളുടെ ഒരാഘോഷമായി കൊണ്ടാണ് ഉദ്ഘാടനം ചെയ്തത്. നാടൻപാട്ട് കലാകാരനും നടനും അധ്യാപകനുമായ നാരായണൻകുട്ടി മാസ്റ്ററാണ് റേഡിയോയുടെ ഉദ്ഘാടനം നിർവഹിച്ചത് . കുട്ടികൾ ഉച്ചയ്ക്ക് ഒഴിവുവേളകളിൽ നാടൻ പാട്ടുകൾ കവിതകൾ മാപ്പിളപ്പാട്ടുകൾ കഥ പറച്ചിൽ തുടങ്ങിയ വ്യത്യസ്ത പരിപാടികൾ മൈക്കിലൂടെ അവതരിപ്പിക്കുന്നു.ഓരോ ക്ലാസ്സും ഓരോ ദിവസവും പരിപാടി അവതരിപ്പിക്കുന്ന രീതിയിലാണ് കുഞ്ഞൂസ് റേഡിയോവിൻ്റെ പ്രോഗ്രാം ആവിഷ്കരിച്ചത്, കുട്ടികൾക്ക് പരിപാടികൾ അവതരിപ്പിക്കാനുള്ള ആത്മവിശ്വാസവും താൽപര്യവും ഉണ്ടാക്കാനും സഭാകമ്പം ഒഴിവാക്കാനും ഇത് മുഖേന സാധിക്കുന്നു
നവമാധ്യമങ്ങളിൽ
ജി.എൽ.പി.എസ്.ചെമ്രക്കാട്ടൂരിന്റെ വിശേഷങ്ങൾ നാട്ടുകാർക്കും പൂർവ വിദ്യാർത്ഥികൾക്കുമെല്ലാം എവിടെയിരുന്നും കാണാൻ ഞങ്ങളും ഒരു ഫേസ്ബുക് പേജ് തുടങ്ങിയിട്ടുണ്ട് .പേജ് സന്ദർശിക്കാൻ താഴെയുള്ള ഫേസ്ബുക് ലിങ്കിൽ അമർത്തുക
https://www.facebook.com/glps.chemrakkattur.3
ചിത്രശാല
ഭൂത കാലത്തിന്റെ ഓർമകൾക്ക് എപ്പോഴും മാധുര്യം കൂട്ടുന്നത് മനസ്സിൽ മായാതെ തെളിഞ്ഞു നിൽക്കുന്ന ചിത്രങ്ങളാണ് .ഞങ്ങളുടെ സ്കൂളിന്റെ ചരിത്രത്തിലും മായാത്ത കുറെ ചിത്രങ്ങളുണ്ട്. നമുക്ക് അതിലൂടെയൊന്നു കണ്ണോടിച്ചു നോക്കാം .. ചിത്രങ്ങൾ കാണാൻ
അനുബന്ധം
വഴികാട്ടി
- കേരളത്തിന്റെ ഏകദേശം മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന മലപ്പുറം ജില്ലയുടെ വടക്ക് കിഴക്കായുള്ള നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 29 കിലോ മീറ്റർ തെക്ക് പടിഞ്ഞാറായിട്ടാണ് അരീക്കോട് ടൗൺ സ്ഥിതി ചെയ്യുന്നത് . അവിടെ നിന്നും സംസ്ഥാനപാത 65 ലൂടെ മൂന്ന് കിലോ മീറ്റർ സഞ്ചരിച്ചാൽ ചെമ്രക്കാട്ടൂരിൽ എത്താം .അവിടെ നിന്നും 300 മീറ്റർ കാവനൂർ റോഡിലൂടെ സഞ്ചരിച്ചാൽ സ്കൂളിന് മുൻപിലെത്താം.
- ദേശീയപാത 966 (രാമനാട്ടുകര - പാലക്കാട് )ൽ കൊണ്ടോട്ടിയിൽ നിന്ന് 14 കിലോമീറ്റർ വടക്ക് ഭാഗത്തേക്ക് സഞ്ചരിച്ചാലും ചെമ്രക്കാട്ടൂരിൽ എത്താം .
- കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സമീപ പട്ടണമായ കൊണ്ടോട്ടിയിൽ നിന്ന് സംസ്ഥാനപാത 65 (പരപ്പനങ്ങാടി - അരീക്കോട് )ലൂടെ ബസിൽ യാത്ര ചെയ്താലും ചെമ്രക്കാട്ടൂർ എത്താം
{{#multimaps:11.208195854784964, 76.04285180995846|zoom=8}}
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48203
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- അരീക്കോട് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ