ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

2022-2023 പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

2022-23 വർഷത്തെ സ്കൂൾ പ്രവേശനോത്സവം ഗംഭീരമായി നടന്നു. സ്കൂൾ തുറക്കുന്നതിൻ്റെ മുന്നോടിയായി സ്കൂളും പരിസരവും വൃത്തിയാക്കുകയും ക്ലാസ് റൂമുകൾ ക്രമീകരിക്കുകയും ചെയ്തു. ജൂൺ ഒന്നിന് രാവിലെ മുമ്പായി തലേദിവസം ക്ലാസുകളും പുറംഭാഗവും ഗേറ്റ് വർണ്ണാലങ്കാരമാക്കി പല വർണ്ണങ്ങളിൽ ഉള്ള ബലൂണുകളും ഫ്ലക്സുകളും സ്കൂളിലെ ഭംഗിയാക്കി. ജൂൺ ഒന്നിന് എല്ലാ അധ്യാപകരും നേരത്തെ സ്കൂളിലെത്തുകയും ഒന്നാം ക്ലാസിലെ കുട്ടികൾക്ക് കിരീടം അണിയിക്കുകയും ചെയ്തു. തുടർന്ന് എല്ലാ കുട്ടികളും സ്റ്റേജിനു മുമ്പിൽ നിരന്നിരുന്നു. കൂടെ രക്ഷിതാക്കളും പിടിഎ എംടിഎ അംഗങ്ങളും. പിടിഎ പ്രസിഡൻറ് ഉമ്മർ വെള്ളേരിയുടെ നേതൃത്വത്തിൽ ചേർന്ന പ്രവേശനോത്സവ പരിപാടിയുടെ ഉദ്ഘാടനം വാർഡ് മെമ്പർ കെ അബ്ദുൽ സാദിൽ നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ മുഹമ്മദ് മാസ്റ്റർ സ്വാഗതം പറഞ്ഞു. ഒന്നാം ക്ലാസിലെ കുട്ടികൾക്ക് പഠനോപകരണ ക്വിറ്റ് വിതരണതിന് തുടക്കം കുറിച്ച് വച്ചു. അതുപോലെ യൂണിഫോം വിതരണവും തുടക്കം കുറിച്ചു. ശേഷം ഈ പരിപാടിക്ക് വേണ്ടി ഉണ്ണികൃഷ്ണൻ മാസ്റ്റർ, ഷെഫീഖ് കെ പി , മുഹമ്മദ് മഠത്തിൽ, സി പി സുഭാഷ്, സി ശങ്കരൻ, പുരുഷോത്തമൻ നമ്പൂതിരി എന്നിവർ ആശംസകളർപ്പിച്ചു . പ്രൈമറി പ്രീ പ്രൈമറി കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. എസ് ആർ ജി കൺവീനർ അബ്ദുറഊഫ് മാസ്റ്ററുടെ നന്ദിയോട് കൂടി പരിപാടിക്ക് വിരാമം കുറിച്ചു. ശേഷം മുഴുവൻ കുട്ടികളും രക്ഷിതാക്കളും പായസം കുടിച്ചു. തുടർന്ന് സ്റ്റേജിൽ രക്ഷിതാക്കൾക്കുള്ള അവേർനസ് ക്ലാസായിരുന്നു. ബഹു. പ്രകാശ് മാസ്റ്ററുടെ നേതൃത്വത്തിൽ നടന്ന ഈ ബോധവൽക്കരണം രക്ഷിതാക്കളെ ആവേശ്വോജ്ജലമാക്കി.

പുരുഷോത്തമൻ നമ്പൂതിരി വക പത്രം സ്കൂളിലേക്ക്

ലോക പരിസ്ഥിതി ദിനം

05-06-22 ജൂൺ 5 ന് ലോക പരിസ്ഥിതി ദിനം ആചരിച്ചു. കുട്ടികളുടെ പ്രാർത്ഥനയോടു കൂടി ആരംഭിച്ച പരിപാടിയിൽ എച്ച്. എം മുഹമ്മദ്‌ മാസ്റ്റർ, വൈഗ എന്നിവർ പരിസ്ഥിതി ദിന സന്ദേശം നൽകി. എസ്. ആർ. ജി. കൺവീനർ അബ്ദുറഊഫ് മാസ്റ്റർ പരിപാടിക്ക് നേതൃത്വം നൽകി സംസാരിച്ചു. പരിസ്ഥിതി ക്ലബ് കൺവീനർ സഹീറ ടീച്ചർ കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി. തുടർന്ന് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് മലയാള ഗാനം, അറബി ഗാനം എന്നിവ അവതരിപ്പിച്ചു. ബഹു :പുരുഷോത്തമൻ മാഷ് സപ്പോട്ട തൈ നട്ട് കൊണ്ട് തൈ നടൽ കർമ്മം ഉദ്ഘാടനം ചെയ്തു. എച്ച്. എം. മുഹമ്മദ്‌ മാസ്റ്റർ മംഗോസ്റ്റീൻ തൈ നട്ടു.ഉച്ചക്ക് ശേഷം കുട്ടികൾ കൊണ്ടു വന്ന വിവിധയിനം ചെടികൾ, മരതൈകൾ, പച്ചക്കറി വിത്തുകൾ, ഔഷധ സസ്യങ്ങൾ എന്നിവ അധ്യാപകരും കുട്ടികളും ചേർന്ന് ഓരോ വിഭാഗങ്ങളായി നട്ടുപിടിപ്പിച്ചു.

മാസാന്ത സ്പെഷ്യൽ ഭക്ഷണ  വിതരണ പരിപാടി

9 -6 -2022 വ്യാഴം സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും സ്പെഷ്യൽ ഭക്ഷണമായി കോഴി ബിരിയാണി നൽകി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിച്ചിരുന്ന എം കെ കുഞ്ഞഹമ്മദ് ഹാജിയുടെ മകനായ മുഹമ്മദ് എന്ന കുഞ്ഞാൻ കാക്കയുടെ സ്പോൺസർ മുഖാന്തരം ആയിരുന്നു ഭക്ഷണം ഇദ്ദേഹത്തിന്റെ പിതാവായ കുഞ്ഞഹമ്മദ് ഹാജിയുടെ പേരിൽ രൂപകൽപ്പന ചെയ്ത യൂത്ത് ലജന്റ്സ് ചാരിറ്റി ചെമ്രക്കാട്ടൂർ വൈ എൽ സി യുടെ ആഭിമുഖ്യത്തിൽ ആയിരുന്നു ഈ പരിപാടി.വളരെ സന്തോഷം നിറഞ്ഞ ഈ പരിപാടിക്ക് ഹെഡ്മാസ്റ്റർ മുഹമ്മദ് സാർ ഉച്ചഭക്ഷണ ചുമതലയുള്ള സഞ്ജയ് സാർ മറ്റ് അധ്യാപകർ നേതൃത്വം നൽകി. പി ടി എ പ്രസിഡന്റ് ഉമ്മർ വെള്ളേരി മുൻ പിടിഎ പ്രസിഡണ്ട് ഷഫീഖ് മറ്റ് പിടിഎ അംഗങ്ങൾ എന്നിവരുടെ സാന്നിധ്യമുണ്ടായി. അതിഥികളായിക്കൊണ്ട് ഓഫീസ് അംഗങ്ങളും മുൻ ഹെഡ്മാസ്റ്റർ സലാം സാർ മുൻ അധ്യാപകൻ രഞ്ജിത്ത് എന്നിവരും ഉണ്ടായി.വളരെ വിജയകരമായ ഈ പരിപാടി തുടരണമെന്ന് ഭക്ഷണ സ്പോൺസർ അംഗമായ കുഞ്ഞാൻ കാക്കയും വൈ എൽ സി അംഗങ്ങളും അഭിപ്രായപ്പെട്ടു.

വായന ദിനം

ബഷീർ ദിനം

മെഹന്തി മത്സരം

08/07/22 വെള്ളി ബക്രീദ് മെഹന്തി മത്സരം നടത്തി. അറബിക് ക്ലബ്‌ ന്റെ  നേതൃത്വത്തിൽ നടത്തിയ ഈ പരിപാടിയിൽ 3,4 ക്ലാസ്സിലെ കുട്ടികൾ പങ്കെടുത്തു. ഒരു മണിക്കൂർ കൊണ്ട് നടത്തിയ മത്സരത്തിൽ 24 ടീമുകൾ പങ്കെടുത്തു. ഒന്നിനൊന്നു മെച്ചമായ രൂപത്തിലായിരുന്നു മത്സരങ്ങൾ. ഒന്നാം സ്ഥാനം അൻഷ & ഹംന 4 ബി യും രണ്ടാം സാധനം ഫൈഹ & ലെൻഹ 3 ബി. മൂന്നാം സ്ഥാനം ശ്രീലക്ഷ്മി & അജ്മി 3 എ, മെഹന & റൂഫ്മാജാൻ 4 എ എന്നിവർ കരസ്ഥമാക്കി.

സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ്

ജനാധിപത്യത്തിന്റെ ബാലപാഠങ്ങൾ പകർന്ന്‌ സ്‌കൂൾ തെരഞ്ഞെടുപ്പ്‌ ആവേശമായി. ഇലക്ഷന്റെ എല്ലാ ചിട്ടവട്ടങ്ങളും പാലിച്ച്‌ നടത്തിയതിൽ ഷംസിയ ടീച്ചർക്ക്‌ വലിയ പങ്കുണ്ടായി. കുട്ടികൾക്ക്‌ വലിയൊരനുഭവമായിരുന്നു ഇലക്ഷൻ .ഒരാഴ്‌ച മുമ്പ്‌തന്നെ നാമനിർദേശപത്രിക സമർപ്പിക്കലും ചിഹ്നങ്ങൾ നൽകലും ആവേശം പകർന്നു. ഇലക്ഷന്റെ തൊട്ട്‌മുമ്പ്‌ വരെ പ്രചരണം നടന്നത്‌ മാത്സര്യബുദ്ധി വർദ്ധിപ്പിച്ചു. അമൻ റാസി 4 എ കാർ ചിഹ്നത്തിലും റുഹ്‌മാജാൻ 4 എ പന്ത്‌ ചിഹ്നത്തിലും അഭിനവ്‌ 4 ബി സൈക്കിൾ ചിഹ്നത്തിലും അശ്‌മിൽ 4 സി കുട ചിഹ്നത്തിലും വൈഗ 4 എ മൊബൈൽ ചിഹ്നത്തിലും റസീൻ 3 എ കണ്ണട ചിഹ്നത്തിലും മത്സരിച്ചു. 15/07/22 രാവിലെ 9:30 ന്‌ തന്നെ വോട്ടിംഗ്‌ ആരംഭിച്ചു. മൊബൈൽ ഫോണിൽ ഇ. വി. എം ആപ്പിലൂടെയുള്ള വോട്ടിംഗ്‌ മറ്റൊരു ആവേശകരമായ അനുഭവമായിരുന്നു. ഏകദേശം ഉച്ചയോട്‌ കൂടി വോട്ടിംഗ്‌ അവസാനിക്കുകയും ഉച്ചയ്‌ക്ക്‌ശേഷം വോട്ടിംഗ്‌ റിസൾട്ട്‌ പ്രഖ്യാക്കുകയും ചെയ്‌തു. മൊത്തം 338 കുട്ടികളാണ്‌ വോട്ട്‌ ചെയ്‌തത്‌. അഭിനവ്‌ 28 വോട്ടും അമൻ റാസി 15 വോട്ടും അശ്മിൽ 70 വോട്ടും വൈഗ 47 വോട്ടും റസീൻ 46 വോട്ടും റുഹ്മാജാൻ 132 വോട്ടും കരസ്ഥമാക്കി. കൂടുതൽ വോട്ട്‌ കരസ്ഥമാക്കിയ റുഹ്മാജാൻ സ്‌കൂൾ ലീഡറായി തെരഞ്ഞെടുക്കപ്പെട്ടു. അഭിനവ്‌ കൃഷിമന്ത്രിയായും വൈഗ വിദ്യാഭ്യാസ മന്ത്രിയായും അഷ്‌മിൽ ഡെപ്യൂട്ടി ലീഡറായും റസീൻ ആരോഗ്യശുചിത്വ മന്ത്രിയായും അമൻ റാസി കലാകായികമന്ത്രിയായും തെരഞ്ഞെടുക്കപ്പെട്ടു. എല്ലാ കുട്ടികളും ഇവരെ പിന്തുണച്ച്‌ കൊണ്ട്‌ ആഹ്ലാദപ്രകടനങ്ങൾ നടത്തി.

ചാന്ദ്ര ദിനം

ഹിരോഷിമ നാഗസാക്കി ദിനം

കൃത്യം 10 30 ന് അസംബ്ലി കൂടി.. പ്രാർത്ഥന ആരംഭിച്ചു. എല്ലാ കുട്ടികളും യുദ്ധവിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി. ഈ ദിനത്തോടനുബന്ധിച്ച് കുട്ടികളുടെ വിവിധ പരിപാടികൾ നടന്നു. പ്രസംഗം, ഗാനം, ക്വിസ് മത്സരങ്ങൾ, എന്നിവയും യുദ്ധവിരുദ്ധ റാലിയും നടന്നു.

പഞ്ചായത്തിന്റെ ആദരം

സ്വാതന്ത്ര്യ ദിനം

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്കൂൾ തല അസംബ്ലി കൂടുകയും എട്ടുമണിക്ക് ദേശീയപതാക സ്കൂൾ എച്ച് എം മുഹമ്മദ് മാസ്റ്റർ ഉയർത്തുകയും ചെയ്തു.പി ടി എ പ്രസിഡണ്ട് ഉമ്മർ വെള്ളേരി, വാർഡ് മെമ്പർ കെ സാദിൽ, മറ്റു പിടിഎ, എംടി എ ഭാരവാഹികൾ, അധ്യാപകർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. ശേഷം സ്വാതന്ത്ര്യ ദിന റാലി നടത്തുകയും കുട്ടികൾക്ക് പായസം വിതരണം ചെയ്യുകയും ചെയ്തു. ശേഷം 75 സമര സേനാനികളുടെ ഫോട്ടോ പിടിച്ച് നിന്ന് കുട്ടികളും അധ്യാപകരും ഫോട്ടോയെടുത്തു. എ ഇ ഒ മുഹമ്മദ് കോയ മാസ്റ്റർ ഈ പരിപാടിയിൽ മുഖ്യാതിഥിയായി വന്നു. ഏറ്റവും കൂടുതൽ എൽഎസ്എസ് നേടിയ സ്കൂൾ എന്ന നിലക്കുള്ള അവാർഡ് എ ഇ ഒ നിന്നും ഏറ്റുവാങ്ങി. എ ഇ ഒ പ്രത്യേകം അഭിനന്ദിച്ചു. ശേഷം നാട്ടുമിടുക്ക് അഥവാ എഴുത്തിലും വായനയിലും പിന്നോക്കം നിൽക്കുന്ന കുട്ടികളെ ഉയർത്തിക്കൊണ്ടുവരുന്നതിന് വേണ്ടിയുള്ള സ്കൂൾതല പദ്ധതിയാണിത്. ഇതിനുവേണ്ടി ബഹുമാനപ്പെട്ട കൃഷ്ണപ്രകാശ് മാഷും ഹെഡ്മാസ്റ്റർ മുഹമ്മദ് മാഷും കൂടി തയ്യാറാക്കിയ നാട്ടുമിടുക്കിന്റെ കൈപുസ്തകം പ്രകാശനം ചെയ്യുകയും നാട്ടുമിടുക്കിന്റെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. നാട്ടുമിടുക്ക് പുസ്തകത്തെ കുറിച്ച് പ്രകാശ് മാഷ് ഏറെ വിവരണം നൽകി. ഈ പരിപാടിയിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് മുൻ പിടിഎ അംഗം ഷെഫീഖ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നൗഷർ കല്ലട, മെമ്പർ കെ സാദിൽ എന്നിവർ സംസാരിച്ചു. എസ് ആർ ജി കൺവീനർ നന്ദി പറയുകയും പരിപാടി അവസാനിപ്പിക്കുകയും ചെയ്തു

ഓണാഘോഷം

വിവിധ പരിപാടികൾ പ്ലാൻ ചെയ്തുകൊണ്ടും, അത്തപ്പൂക്കളം ഒരുക്കിയും, ഓണസദ്യ തയ്യാറാക്കിയും  സ്കൂൾ ഓണാഘോഷം ഗംഭീരമായി നടന്നു. സതീഷ് മാഷിന്റെ നേതൃത്വത്തിൽ  എം. ടി. എ അംഗങ്ങളും സ്കൂൾ അധ്യാപകരും ചേർന്ന് അടിപൊളി പൂക്കളം ഒരുക്കി. സ്കൂൾ ഭക്ഷണ കമ്മിറ്റി ചാർജുള്ള സഞ്ജയ് മാഷിന്റെ നേതൃത്വത്തിൽ  അടിപൊളി സാമ്പാർ, ചോറ്, അവിയൽ മറ്റു പലയിനങ്ങളും ചേർന്ന് സദ്യ തയ്യാറാക്കുകയും അതിലുപരി പായസം വിളമ്പുകയും ചെയ്തു. സ്കൂൾ ഹെഡ് മാസ്റ്റർ മുഹമ്മദ്‌ മാഷിന്റെ നേതൃത്വത്തിൽ എ. ഇ. ഒ  ശ്രീ മുഹമ്മദ് കോയ സർ ,ബി പി സി ശ്രീ രാജേഷ് സർ ,ബി ആർ സി യിലെയും എ ഇ  ഒ ഓഫീസിലെയും മറ്റു ഉദ്യോഗസ്ഥർ പഞ്ചായത്ത് പ്രസിഡന്റ് , പഞ്ചായത്തിലെ മറ്റു അംഗങ്ങൾ, ഉദ്യോഗസ്ഥർ, സ്കൂളിലെ മുൻ അധ്യാപകർ തുടങ്ങി അനേകം പേർ ഓണാഘോഷത്തിൽ പങ്കു ചേരാനായി സ്കൂളിൽ എത്തിയിരുന്നു. നാടിന്റെ മുഴുവൻ ആഘോഷമായിരുന്നു സ്കൂളിലെ ഓണാഘോഷം. സദ്യക്ക് ശേഷം ബി ആർ സി യുടെ ചങ്ങാതിക്കൂട്ടം പദ്ധതിയുടെ ഭാഗമായി സ്കൂളിലെ ഭിന്ന ശേഷിക്കാരായ കുട്ടികൾക്കുള്ള ഓണപ്പുടവ വിതരണോദ്‌ഘാടനവും പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ടി കെ ടി അബ്ദു ഹാജി നിർവഹിച്ചു .

സ്കൂൾ വിക്കി അപ്പ്രീസിയേഷൻ അവാർഡ്

സ്കൂൾ വിക്കി അപ്രീസിയേഷൻ സർട്ടിഫിക്കറ്റ് (ഉപഹാരം )എ. ഇ. ഒ ഇൽ നിന്നും കൺവീനർ ഷംസിയ ടീച്ചർ ഏറ്റു വാങ്ങി.. രാപകൽ വ്യത്യാസം ഇല്ലാതെ സ്കൂളിന് വേണ്ടി പണി എടുത്ത് സ്കൂൾ വിക്കിയിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ സഹകരിച്ചത് ഷംസിയടീച്ചർ ആയിരുന്നു.

നാട്ടുമിടുക്ക് അധ്യാപക പരിശീലനം

കോവിഡ്  മൂലം പഠന വിടവ് നേരിട്ട 3 ,4 ക്ലാസ്സിലെ കുട്ടികളെ പ്രത്യേകം ടെസ്റ്റ് നടത്തി കണ്ടത്തി അവരെ മുന്നോട്ട് കൊണ്ട് വരുന്ന പദ്ധതിയാണ് നാട്ടമിടുക്ക്.അവർക്ക് പ്രത്യേകം ക്ലാസ് നൽകാൻ വേണ്ടി നാട്ടിലെ രക്ഷിതാക്കളിൽ നിന്നും അതായത് വിവിധ തരം യോഗ്യത നേടിയിട്ടുള്ള രക്ഷിതാക്കൾ ഇവർക്ക് പ്രത്യേകം പരിശീലനം നൽകുകയും ഇത്തരം കുട്ടികളെ പഠിപ്പിച്ചു ഉയരത്തിൽ എത്താൻ അവരെ പ്രാപ്തരാക്കുകയും ചെയ്തു. ബഹുമാനപ്പെട്ട പ്രകാശൻ മാഷ്, ഹെഡ്മാസ്റ്റർ മുഹമ്മദ്‌ മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ ഈ സംരംഭത്തിനു തുടക്കമായി. ഇതിന് വേണ്ടി "നാട്ടുമിടുക്ക് "എന്ന കൈപുസ്തകം പ്രകാശൻ മാഷിന്റെ നേതൃത്വത്തിൽ തയ്യാറാക്കുകയും ചെയ്തു. ഈ പുസ്തകത്തെ ആസ്പദമാക്കി ഓരോ ആഴ്ചയിലും ഇത്തരം കുട്ടികൾക്ക് പരിശീലനം നൽകി പോരുന്നു.

സ്കൂളിലേക്ക് പത്രം - സുപ്രഭാതം

12/9/22 സ്കൂളിലേക്ക് സുപ്രഭാതം പത്രം കൈമാറി. സുപ്രഭാതം പത്രത്തിന്റെ പ്രവർത്തകർ സ്കൂളിൽ വന്ന് സ്കൂൾ ലീഡർ  റൂഹ്മാജാന് പത്രം കൈമാറി.

കഥക്

16/9/22 ഉത്തർപ്രദേശിന്റെ കലാരൂപമായ കഥക് സ്കൂളിൽ അവതരിപ്പിച്ചു

സ്കൂൾ തല കായികമേള

കേരളപ്പിറവി ദിനം - ലഹരിക്കെതിരെ കുട്ടിച്ചങ്ങല

ശിശു ദിനം

ഫുട്ബോൾ ഷൂടൗട്ട്

പെനാൽറ്റി ഷൂടൗട്ട് ഫുട്ബോൾ മാച്ച്

നാട്ടുമിടുക്ക് രണ്ടാം ഘട്ട ഉദ്‌ഘാടനം

വിജയോത്സവം

അറബി ഭാഷ ദിനം

ക്രിസ്മസ് ആഘോഷം,ഗണിതശാസ്ത്ര ദിനം

കുട്ടികളെല്ലാവരും വെള്ളയും ചുവപ്പും വസ്ത്രമണിഞ്ഞ് കൊണ്ട് രാവിലെ തന്നെ പുൽക്കൂട് നിർമ്മാണം തുടങ്ങി.ട്രെയിനിംഗ് അധ്യാപകരും ഒന്നാം ക്ലാസ് അധ്യാപകരും സതീഷ് മാസ്റ്ററുടെ നേതൃത്വത്തിൽ പുൽക്കൂട് നിർമ്മിച്ചു.

ഇന്നേ ദിവസം തന്നെ ഗണിതശാസ്ത്ര ദിനം ആചരിച്ചു.യുവശാസ്ത്രജ്ഞനായ മനൂപ് ചെഞ്ചിലിയൻ ഗണിത ക്ലബ്ബ് ഉദ്ഘാടനം ചെയ്തു.അദ്ദേഹം ശാസ്ത്രത്തിൽ എത്ര പാണ്ഡിത്യം നേടി എന്നും എങ്ങനെ ഈ മേഖലയിൽ എത്തി എന്നും കുട്ടികളുമായി പങ്കുവെച്ചു. പിടിഎ പ്രസിഡൻറ് ഉമ്മർ വെള്ളേരി, മുൻ പിടിഎ പ്രസിഡണ്ട് ഷഫീഖ്,

മാസാന്ത സ്പെഷ്യൽ ഉച്ചഭക്ഷണ സ്പോൺസർ കുഞ്ഞൻ തുടങ്ങിയവർ പങ്കെടുത്ത പരിപാടിയിൽ ബഹുമാനപ്പെട്ട

എച്ച്.എം മുഹമ്മദ് മാസ്റ്റർ നേതൃത്വം നൽകി. എം ടി എ പ്രസിഡൻറ് ആശംസകൾ അർപ്പിച്ചു.തുടർന്ന് മനൂപ്, കുഞ്ഞാൻ എന്നിവർക്കുള്ള ഉപഹാരസമർപ്പണമായിരുന്നു. എസ് ആർ ജി കൺവീനർ റഊഫ് മാസ്റ്റർ പരിപാടിക്ക് നന്ദി പറഞ്ഞു.ഗണിത ദിനത്തോടനുബന്ധിച്ച്ഗണിതശാസ്ത്രപ്രദർശനവും നടത്തി.ഗണിതശാസ്ത്ര കൺവീനർ സുവർണ്ണ ടീച്ചറുടെ നേതൃത്വത്തിൽ ആയിരുന്നു പരിപാടി.സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പ്രദർശനം സന്ദർശിക്കാനുള്ള അവസരം നൽകി.ഉച്ചയ്ക്കുശേഷം ക്രിസ്തുമസ് ദിന പരിപാടിയായിരുന്നു.ക്രിസ്തുമസ് അപ്പൂപ്പൻ ക്ലാസിലും കയറിയിറങ്ങി കുട്ടികളെ അഭിവാദ്യം ചെയ്തു.ശേഷംനിറയെ അർഷാദവുമായികുട്ടികൾ മുറ്റത്ത് നിരന്ന് പാട്ടിനൊത്ത് താളം പിടിച്ചു.

സബ്ജില്ലാ സ്പോർട്സ്

സ്കൂൾ പഠന യാത്ര

നാട്ടുമിടുക്ക് ഫാദേഴ്സ് മീറ്റ്

3 - 2 - 23 വെള്ളി മൂന്ന് മണിക്ക് നാട്ടുമിടുക്ക് ഫാദേഴ്സ് മീറ്റ് പ്രീ പ്രൈമറി ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. നാട്ടു മിടുക്ക് കൺവീനർ സതീഷ് സ്വാഗതം പറഞ്ഞ പരിപാടിയിൽ പി ടി എ പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു. നാട്ടുമിടുക്കിന് നേതൃത്വം നൽകിയ ഹെഡ്മാസ്റ്റർ കാര്യങ്ങൾ വിശദീകരിച്ച് രക്ഷിതാക്കളിലേക്ക് എത്തിച്ചു. നാട്ടു മിടുക്ക് അധ്യാപക പരിശീലകൻ കൃഷ്ണപ്രകാശ് മാസ്റ്റർ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. നാട്ടുമിടുക്ക് പ്രവർത്തന പ്രസന്റേഷൻ ഷംസിയ ടീച്ചറുടെ നേതൃത്വത്തിൽ നടന്നു. ഓരോ പ്രവർത്തനങ്ങളും രക്ഷിതാക്കൾക്ക് മനസ്സിലാക്കാൻ സാധിച്ചു. എസ് ആർ ജി കൺവീനർ റൗഫ് റഹ്മാൻ സമാപന പ്രസംഗം നടത്തി ചടങ്ങിന് നന്ദി പറഞ്ഞു

ജലജീവൻ മിഷൻ - മാഗസിൻ രണ്ടാം സ്ഥാനം

2021 -2022 പ്രവർത്തനങ്ങൾ

വെർച്വൽ പ്രവേശനോത്സവം

ഈ വർഷത്തെ പ്രവേശനോത്സവം വേർച്ചുവൽ പ്രവേശനോത്സവമായി നടന്നു. ഗൂഗിൾ മീറ്റ് വഴി നടന്ന പരിപാടി യിൽ പ്രധാന ആധ്യാപിക ആമിന ടീച്ചർ സ്വാഗതം പറഞ്ഞു. സ്കൂളിന്റെ പ്രവർത്തനത്തിൽ അൽമാർത്ഥത പുലർത്തുന്ന പി. ടി. എ. പ്രസിഡണ്ട്‌ കെ. പി. ഷഫീഖ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അരീക്കോട് ഗ്രാമ പഞ്ചായത്ത്‌ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നൗഷർ കല്ലട പരിപാടി യുടെ ഉത്ഘാടനം നിർവഹിച്ചു.മുഖ്യ അതിഥി വാർഡ് മെമ്പർ സാദിൽ ആയിരുന്നു നാടിന്റെ യും നാട്ടുകാരുടെ യും അഭിമാനമായ സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് അവശ്യ മായ പഠനോപകാരങ്ങൾ നൽകുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.തുടർന്ന് 'കുരുന്നുകൾക്കൊപ്പം ഇത്തിരി നേരം 'എന്ന ശീർഷകത്തിൽ പ്രശസ്ത ഗായകനും റിസർച്ച് സ്കോളറും ആയ അബ്ദുള്ള തിരൂർക്കാട് വേദി പങ്കിട്ടു പഴയ കാല ഓർമ്മകൾ പങ്കിട്ടും കിളി കൊഞ്ചലുകൾആലപിച്ചും അദ്ദേഹം കുരുന്നുകളെ ആകർഷിച്ചു. ശേഷം എസ്. ആർ. ജി കൺവീനർ റഊഫ് മാഷിന്റെ നന്ദി യോടെ പരിപാടി സമാപിച്ചു. അതിനു ശേഷം കുട്ടികളുടെ വിവിധ പരിപാടികൾ നടന്നു


എല്ലാവർക്കും പഠനം വിരൽതുമ്പിൽ

കൊറോണക്കാലത്ത് സ്കൂൾ അടച്ചുപൂട്ടിയതിനാൽ  പഠനം ഓൺലൈനിലേക്ക് മാറിയപ്പോൾ പല കുട്ടികൾക്കും ഡിജിറ്റൽ ഉപകരണങ്ങളുടെ  അപര്യാപ്തതമൂലം പഠനം പ്രയാസകരമായ അവസ്ഥ മനസ്സിലാക്കിക്കൊണ്ട് സ്കൂൾ ആവിഷ്കരിച്ച സഹായ പദ്ധതിയാണ് പഠന കൈത്താങ്ങ്.

സാമ്പത്തികമായി പ്രയാസപ്പെടുന്നവരുടെ  ലിസ്റ്റ് ക്ലാസ്സ് തലത്തിൽ എടുക്കുകയും അവ കൃത്യതപ്പെടുത്തുകയും  ചെയ്ത ശേഷം പി.ടി.എ യും, സ്റ്റാഫും, സുമനസ്സുകളുമായി ചേർന്ന് ഫണ്ട് കലക്ട് ചെയ്യുകയും അർഹരായ അഞ്ച് വിദ്യാർത്ഥികൾക്ക് സ്കൂളിലെ ലളിതമായ ചടങ്ങിൽ വിതരണം ചെയ്യുകയും ചെയ്തു.



സ്വാതന്ത്ര്യ ദിനം : കുടുംബത്തോടൊപ്പം ക്വിസ്

രാവിലെ 9 മണിക്ക് HM ആമിന ടീച്ചർ പതാക ഉയർത്തി. പി ടി എ പ്രസിഡന്റ് ഷഫീഖ്, അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു.ഓൺലൈൻ ആയി കുട്ടികളുടെ കലാപരിപാടികൾ, പതാക നിർമാണം, മുദ്രാ ഗീത ആലാപനം എന്നിവ നടന്നു. തുടർന്നു കുടുംബത്തെ   ഉൾപ്പെടുത്തി കുടുംബത്തോടൊപ്പം ക്വിസ് മത്സരവും നടത്തി

"മക്കൾക്കൊപ്പം"രക്ഷാകർതൃ ശാക്തീകരണ പരിപാടി

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് 2021ആഗസ്ത് മുതൽ ഒക്ടോബർ വരെ മലപ്പുറം ജില്ലയിൽ നടപ്പിലാക്കിയ കോവിഡ്കാല രക്ഷകർത്തൃ വിദ്യാഭ്യാസം മക്കൾ ക്കൊപ്പം പരിപാടി ഞങ്ങളുടെ സ്കൂളിലും നടത്തി. ഇതിൽ ക്ലാസ്സ്‌ എടുത്തത് ശ്രീ സുരേഷ് വിളയിൽ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ സുരേഷ്‌കുമാർ, സയൻസ് അദ്ധ്യാപകനായിരുന്ന കൃഷ്ണ പ്രകാശ്, റിട്ടയേർഡ് ഹെഡ് മാസ്റ്റർ സി.സുബ്രഹ്മണ്യൻ എന്നിവരാണ്  കുട്ടികളെ എങ്ങിനെ പരിഗണിക്കണം,ഓൺലൈൻ ക്ലാസ്, മൊബൈൽ ഉപയോഗം എന്നിവയിലെല്ലാം എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്നതെല്ലാം. എടുത്തുകാണിക്കുന്ന പ്രത്യക ബോധ വത്കരണ പരിപാടിയായിരുന്നു അത്

പോഷൺ അഭിയാൻ പോഷൺ അസ്സംബ്ലി

നാഷണൽ ന്യൂട്രിഷൻ മിഷന്റെ ഭാഗമായി 2021 സെപ്റ്റംബർ മാസം ദേശീയ പോഷകാഹാര മാസമായി രാജ്യം മുഴുവൻ കൊണ്ടാടി. അതിന്റെ ഭാഗമായി രാജ്യത്തെ മുഴുവൻ സ്കൂളുകളിലും പോഷൻ അസ്സബ്ലി നടത്താനുള്ള കേന്ദ്ര സർക്കാരിന്റെ നിർദ് ദേ ശപ്രകാരം ഞങ്ങളുടെ സ്കൂളിലും പോഷൻ അസ്സെമ്പ്ളി നടത്തി. കോവിഡ് മഹാമാരി മൂലം സ്കൂൾ പ്രവർത്തനങ്ങൾ എല്ലാം ഓൺലൈൻ ആയതു കൊണ്ട് പരിപാടി ഗൂഗിൾ മീറ്റ് വഴിയാണ് നടത്തിയത്. പോഷക പ്രധാന മായ ഭക്ഷണം കഴിക്കുന്നതിന്റെ പ്രാധാന്യം കുട്ടികളിൽ ഉറപ്പിക്കുക യായിരുന്നു ഇതിന്റെ ലക്ഷ്യം. അതിന്റെ ഭാഗമായി കുട്ടികൾക്ക് ബോധവൽക്കരണം നടത്താനായി ക്ലാസുകൾ സം ഘടിപ്പിച്ചു. ഹെൽത്ത്‌ ഇൻസ്‌പെക്ടർ സുരേഷ് കുമാർ, സയൻസ് അദ്ധ്യാപകനും, റിസോഴ്സ് പേർസണുമായ കൃഷ്ണ പ്രകാശ് മാഷുമാണ് ക്ലാസുകൾ എടുത്തത്



തിരികെ സ്കൂളിലേക്ക്

നീണ്ട ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം കേരളത്തിലെ കുട്ടികൾ വീണ്ടും സ്കൂളിലേക്കെത്തുന്ന ആഘോഷത്തിമർപ്പിനെയാണ് നാം 'തിരികെ സ്കൂളിലേക്ക് ' എന്ന പേരിട്ടിരിക്കുന്നത് .

2020 മാർച്ച് 10 നു വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു പൂട്ടിയത്.കോവിഡ് മഹാമാരി കേരളത്തിൽ ആദ്യമായി റിപ്പോർട്ട് ചെയ്തതിനെ തുടർന്നായിരുന്നു ഇത്. അടുത്ത അധ്യയന വർഷം 2020 ജൂൺ 1 നു സ്കൂൾ തുറക്കാൻ കഴിയുമെന്ന സർക്കാരിന്റെയും പൊതുജനങ്ങളുടെയും വിദ്യാർത്ഥികളുടെയും പ്രതീക്ഷകളെല്ലാം തെറ്റി .ഒരു അധ്യയന വർഷം മുഴുവൻ ഓൺലൈനായി തന്നെ കുട്ടികൾ പഠിച്ചു ,രണ്ടാമത്തെയൊരു അധ്യയന വർഷം കൂടി ഓൺലൈനിൽ തുടങ്ങി 5  മാസങ്ങൾക്ക് ശേഷമാണു കേരളത്തിലെ സ്കൂളുകൾ തുറക്കുന്നത് .സ്കൂൾ തുറക്കുന്നതിന്റെ രണ്ട് ആഴ്ച മുൻപുതന്നെ ശുചീകരണ പരിപാടികൾ തുടങ്ങിയിരുന്നു.അധ്യാപകരും പി.ടി.എ. അംഗങ്ങളും തൊഴിലുറപ്പ് പ്രവർത്തകരും നാട്ടിലെ വിവിധ സന്നദ്ധ സംഘടനകളും ചേർന്നായിരുന്നു ശുചീകരണ പ്രവർത്തനങ്ങൾ ചെയ്തിരുന്നത്.സ്കൂൾ തുറക്കുന്നതിന്റെ തലേ ദിവസം അദ്ധ്യാപകർ ക്ലാസ് മുറികളും സ്കൂൾ അങ്കണവും തോരണങ്ങൾ കൊണ്ടും മറ്റും അലങ്കരിച്ചിരുന്നു .നവംബർ 1 നു പി.ടി.എ. പ്രസിഡന്റ് ഉമ്മർ വെള്ളേരിയും വാർഡ് മെമ്പർ സാദിലും കുട്ടികളെ കാണാൻ സ്കൂളിൽ എത്തി , ഓരോ ക്ലാസ്സിലും നേരിട്ട് ചെന്ന് ആശംസകൾ അറിയിച്ചു .സർക്കാരിന്റെ നിർദേശാനുസരണം 2 ബാച്ചായിട്ടായിരുന്നു കുട്ടികൾ സ്കൂളിൽ വന്നത്. പൂർവ വിദ്യാർഥികൾ കുട്ടികൾക്ക് മധുരം നൽകി .പഠനോപകരണ കിട്ടും നൽകി .

ശിശുദിനം , പാവനാടകം
ഭിന്നശേഷി ദിനാചരണം

ഭിന്നശേഷി ദിനത്തിന് മുന്നൊരുക്കമായി അരീക്കോട് സബ് ജില്ലയിൽ നിന്നും ഭിന്നശേഷി ദിനത്തിൽ  5 ഭിന്നശേഷി കുട്ടികളുടെ വീട്ടിലേക്ക് ഗൃഹസന്ദർശനം നടത്താൻ തീരുമാനിച്ചു.നമ്മുടെ സ്കൂളിൽ  പഠിക്കുന്ന മുഹമ്മദ് ആദിൽ (Iബി ) എന്ന കുട്ടിയെ ഇതിനായി തിരെഞ്ഞെടുത്തു. ഡിസംബർ 3 ഭിന്നശേഷി ദിനത്തിൽ മുഹമ്മദ് ആദിലിന്റെ വീട്ടിലേക്ക് ഗൃഹസന്ദർശനം നടത്തി .  സ്കൂളിൽ നിന്നും ഹെഡ് മിസ്ട്രസ്, മറ്റു അധ്യാപകർ, ബി ആർ.സി. യിൽ നിന്നും ബി.പി.ഒ രാജേഷ് സാർ , വിദ്യാഭ്യാസ സ്റ്റാൻറ്റിംഗ് കമ്മറ്റി ചെയർമാൻ, സ്പെഷ്യൽ എഡ്യൂക്കേഷൻ ടീച്ചർ , വാർഡ് മെമ്പർ എന്നിവർ ഗൃഹസന്ദർശനത്തിൽ പങ്കാളികളായി. കുട്ടിയ്ക്ക് കൈ നിറയെ സമ്മാനങ്ങൾ കൊടുത്തു. സഹപഠിതാക്കൾ പാട്ടുകൾ പാടി, കുട്ടിയോടൊപ്പം കളിച്ചു. കുളിരണിഞ്ഞ ഈ കാഴ്ചകൾ കുട്ടിയിലും കുടുംബാഗങ്ങളിലും വളരെയധികം സന്തോഷം  ഉളവാക്കി.

ഡിസംബർ 3 ദിന്ന ശേഷി ദിനവുമായി ബന്ധപ്പെട്ട് ഒന്നു മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികളെ ഉൾപ്പെടുത്തി ഓരോ ക്ലാസിലും ചിത്രരചന മത്സരം നടത്തി. ഓരോ ക്ലാസിലേയും  കുട്ടികൾ ഈ ദിവസത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കൊണ്ട്   മികച്ച രീതിയിൽ തന്നെ ചിത്രങ്ങൾ വരച്ചു.മറ്റു ഭിന്നശേഷി കുട്ടികളുടെ പഠന പുരോഗതിക്കായി ബി ആർ.സി. യിൽ നിന്നും സ്പെഷ്യൽ എഡ്യൂക്കേഷൻ ടീച്ചർ ആഴ്ചയിൽ 3 ദിവസം (ചൊവ്വ, വ്യാഴം, വെള്ളി) സ്കൂളിൽ വന്ന് കുട്ടികൾക്ക് മാർഗ്ഗ നിർദ്ദേശങ്ങൾ നൽക്കുന്നു. എല്ലാ അധ്യാപകരും പഠന പിന്തുണ നൽക്കുന്നു

അറബി ഭാഷാദിനാചരണം
ക്രിസ്മസ്

റീഡിങ് ടൈം @ 7

ഞങ്ങളുടെ സ്കൂളിന്റെ തനത്  പരിപാടിയാണ് റീഡിങ് ടൈം @ 7. നല്ല ശീലങ്ങൾ  വളർത്തുക, വായന ശീലം വളർത്തുക, കുട്ടി തന്റെ ടെക്സ്റ്റ്ബുക്കിനെ അറിയുക ,ടെക്സ്റ്റ് ബുക്കിനെ പരമാവധി  ഉപയോഗപ്പെടുത്തുക, രക്ഷിതാക്കളുടെ  പങ്കാളിത്തം വർധിപ്പിക്കുക എന്നതൊക്കെയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. കുട്ടികളുടെ  വിദ്യാഭ്യാസം  വീണ്ടും ഓൺലൈനിലേക്ക് നീങ്ങിയപ്പോൾ അക്ഷരങ്ങളുടെയും വായനയുടെയും ലോകത്തിലേക്ക് വന്ന് തുടങ്ങിയ കുഞ്ഞുങ്ങൾ വീണ്ടും സ്ക്രീനിലേക്ക് മാറുമ്പോൾ ഒരുപാട് ആശങ്കയും ആകുലതകളും കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ഉണ്ടായിരുന്നു.അതിനൊരു പരിധി വരെ പരിഹാരമെന്നോണമാണ് ഈ പരിപാടി ഞങ്ങളുടെ പ്രധാനാധ്യാപകനായ ശ്രീ.മുഹമ്മദ് സാറിന്റെ നേതൃത്വത്തിൽ തുടങ്ങിയത്. എസ്.ആർ. ജി  തീരുമാനപ്രകാരം രാത്രി 7 മുതൽ 8 മണി വരെ ടെക്സ്റ്റ്ബുക്ക്, നോട്ട്ബുക്ക് എന്നിവയുമായി സ്കൂളിലെ ഓരോ കുട്ടിയും അവരുടെ അധ്യാപകരുമായി ഒന്നിച്ചിരിക്കുന്നു. വായന എന്ന പ്രവർത്തനത്തിൽ  ഏർപ്പെടുന്നു.കുട്ടികളുടെ പങ്കാളിത്തം കൊണ്ടും രക്ഷിതാക്കളുടെ സഹായസഹകരണം  കൊണ്ടും മികച്ച ഒരു തനത്  പ്രവർത്തനം തന്നെ  ആണിത്.

പ്രവർത്തി പരിചയ ശില്പശാല നടത്തി

പ്രവൃത്തി പരിചയ ശില്പശാല

ചെമ്രക്കാട്ടൂർ (08:02:2022): 2021-22 വർഷത്തെ അരീക്കോട് ബി ആർ സി തലത്തിൽ സംഘടിപ്പിച്ച പ്രവൃത്തി പരിചയ ശില്പശാല ജി.എൽ.പി.എസ് ചെമ്രക്കാട്ടൂരിൽ വെച്ച് നടന്നു.ഓരോ കുട്ടിയിലും അന്തർലീനമായിരിക്കുന്ന കഴിവുകളെ കണ്ടെത്തി അവയെ പരിപോഷിപ്പിക്കുന്നതിന്നോടൊപ്പം കുട്ടികളെ നാളെയുടെ സ്വയംപര്യാപ്തമായ പൗരന്മാർ ആക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവൃത്തി പരിചയ ശില്പ ശാലകൾ  സ്കൂളിൽ നടത്തിവരുന്നത്.സീനിയർ അസിസ്റ്ററ്റ് ലത ടീച്ചർ പ്രവൃത്തി പരിചയ ശില്പശാലയുടെ  ഉദ്ഘാടന കർമ്മം നിർവഹിച്ചു..ബി ആർ സി ട്രൈയ്നർമാരായ ഷിൻജുഷ, ശിൽപ  എന്നിവർ  ശില്പശാല മുന്നോട്ട് നയിച്ചു. പേപ്പർ ഉപയോഗിച്ച്  സഞ്ചി ,ഫയൽ, പേപ്പർ ക്യൂബ് എന്നിവ നിർമ്മിച്ചു. ശില്പശാലയിൽ എല്ലാ അധ്യാപകരും പങ്കാളികളായി .ക്ലാസ് മുറികളിലെ പഠനത്തോടൊപ്പം സഹ പാഠ്യ പ്രവർത്തനങ്ങളുടെ പ്രാധാന്യം വിശദമാക്കി സതീഷ് മാഷ് നന്ദിയും പറഞ്ഞു .

സ്കൂളിന് ഫർണിച്ചറുകൾ കൈമാറി

പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ടി. അബ്ദുഹാജിയിൽ നിന്നും ഫർണിച്ചറുകൾ ഏറ്റു വാങ്ങുന്നു


അരീക്കോട് ഗ്രാമപഞ്ചായത്ത് ഞങ്ങളുടെ സ്കൂളിന് ബെഞ്ചും ഡെസ്കും കൈമാറി. പഞ്ചായത്തിൽ എൽ.പി തലത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന ചെമ്രക്കാട്ടൂർ സ്കൂളിൽ പഠന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി നൽകിയ ഫർണിച്ചറുകൾ പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുഹാജിയിൽ നിന്നും  പിടിഎ പ്രസിഡണ്ട് ഉമ്മർ വെള്ളേരി ഏറ്റുവാങ്ങി. സ്കൂൾ ഹെഡ്മാസ്റ്റർ ഇ.മുഹമ്മദ് മാസ്റ്റർ സ്വാഗതം പറഞ്ഞു.സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാർ നൗഷർ കല്ലട, പഞ്ചായത്ത് മെമ്പർ സാദിൽ കെ എന്നിവർ ചടങ്ങിൽ സംസാരിച്ചു. എസ്.ആർ.ജി. കൺവീനർ  റഊഫ് റഹ്മാൻ നന്ദി പറഞ്ഞു .

ഡയാലിസിസ് സെൻ്ററിന് കുട്ടികളുടെ സംഭാവന കൈമാറി

കുട്ടികൾ സമാഹരിച്ച തുക സ്കൂൾ ലീഡർ പാർവണ ഇ. വാർഡ് മെമ്പറും ഡയാലിസിസ് സെൻ്റർ ട്രസ്റ്റിയുമായ അബ്ദുൽ സാദിലിന് കൈമാറുന്നു

ഏറനാട് ഡയാലിസിസ് സെൻ്ററിന് ചെമ്രക്കാട്ടൂർ ഗവ എൽ പി സ്കൂളിലെ കുട്ടികൾ സമാഹരിച്ച തുക സ്കൂൾ ലീഡർ പാർവണ ഇ വാർഡ് മെമ്പറും ഡയാലിസിസ് സെൻ്റർ ട്രസ്റ്റിയുമായ അബ്ദുൽ സാദിലിന് കൈമാറി.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുഹാജി, പി ടി എ പ്രസിഡണ്ട് ഉമ്മർ വെള്ളേരി, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ നൗഷർ കല്ലട,എച്ച് എം ഇ മുഹമ്മദ് മാസ്റ്റർ എസ് ആർ ജി കൺവീനർ റഊഫ്റഹ്മാൻ തുടങ്ങിയവർ ചടങ്ങിൽ ആശംസയർപ്പിച്ച് സംസാരിച്ചു.

ഓണസ്റ്റി ബുക്ക് സ്റ്റാളും എൽ.എസ്.എസ്.ജേതാക്കളെ ആദരിക്കലും

വിദ്യാർത്ഥികളിൽ വായനാ ശീലം വളർത്താനായിരുന്നു ഇത്തരമൊരു സംരംഭം.അഥവാ ഓണസ്റ്റി ബുക്ക് സ്റ്റാൾ.സ്കൂൾ മുറ്റത്ത്‌ വ്യത്യസ്ത സ്റ്റാളുകളാക്കി തിരിച്ചാണ് പുസ്തക പ്രദർശനവും വില്പനയും നടത്തിയത്.ഇത്തരമൊരു സംരഭം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കൂടുതൽ ഹരം നൽകുന്നതായിരുന്നു.

2020 -2021 പ്രവർത്തനങ്ങൾ

സ്വാതന്ത്ര്യ ദിനം  : അമ്മക്കൊപ്പം ക്വിസ്

രാവിലെ 9 മണിക്ക് HM ആമിന ടീച്ചർ പതാക ഉയർത്തി. പി ടി എ പ്രസിഡന്റ് ഷഫീഖ്, അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു.ഓൺലൈൻ ആയി കുട്ടികളുടെ കലാപരിപാടികൾ, പതാക നിർമാണം, മുദ്രാ ഗീത ആലാപനം എന്നിവ നടന്നു. തുടർന്നു അമ്മമാരെ  ഉൾപ്പെടുത്തി അമ്മക്കൊപ്പം ക്വിസ് മത്സരവും നടത്തി

അറബി ഭാഷാദിനാചരണം

ഡിസംബർ 18 ന് അറബിക് ഭാഷാ ദിനവുമായി ബന്ധപ്പെട്ട് ക്ലാസ് അസ്സംബ്ലി നടത്തി. അഞ്ചി ഭാഷയുടെ പ്രാധാന്യം മറ്റു ഭാഷകളിൽ നിന്നുള്ള വ്യത്യാസം എന്നിവയെ പറ്റി എല്ലാ കുട്ടികൾക്കും സന്ദേശം നൽകി.

ശേഷം അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് നടത്തിയ വിവിധ തരം പരിപാടികളായ ക്വിസ് മത്സരം, ചിത്രരചന, മാഗസിൻ നിർമാണം എന്നിവയുടെ ഫലപ്രഖ്യാപനവും നടത്തി.

പഞ്ചായത്ത് സാരഥികൾക്ക് സ്വീകരണവും എൽ.എസ്.എസ്, കരാട്ടെ യെല്ലോബെൽറ്റ് എന്നിവ നേടിയവരെ ആദരിക്കലും

ഹലോ സ്കൂൾ പദ്ധതി ഉദ്‌ഘാടനം

സ്കൂളിനും രക്ഷിതാക്കൾക്കും തമ്മിൽ വിവരങ്ങൾ കൈമാറാനുള്ള ലളിതമായ ഒരു സംവിധാനമാണ് ഹലോ സ്കൂൾ.ഈ പദ്ധതിയുടെ ഔദ്യോഗിക ഉദ്‌ഘാടനം ബഹുമാനപ്പെട്ട അരീക്കോട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ടി.കെ.ടി.അബ്ദുഹാജി നിർവഹിച്ചു. ഈ പദ്ധതിയുടെ പ്രധാന പ്രത്യേകത എന്ന് പറയുന്നത് ഇന്റർനെറ്റും സ്മാർട്ഫോണും ഇല്ലാതെ തന്നെ ഈ പദ്ധതിയുടെ ഗുണഭോക്താവാകാൻ കഴിയും എന്നതാണ് .ആദ്യം രക്ഷിതാക്കളുടെ നമ്പറുകളെല്ലാം ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്നു.ഹലോ സ്കൂൾ എന്ന പേരിൽ ഒരു ഫോൺ നമ്പർ ഉണ്ടായിരിക്കും.ഈനമ്പറിലേക്ക് ഫോൺ ചെയ്താൽ സ്കൂൾ സംബന്ധമായ വിവരങ്ങൾ എല്ലാം ആർക്കും ഏത് സമയത്തും അറിയാൻ സാധിക്കും.മാത്രമല്ല സ്കൂളിൽ നിന്നുള്ള വിവരങ്ങളെല്ലാം ഫോൺ കോളുകളായി രക്ഷിതാക്കൾക്കെത്തും .അഥവാ സ്‌കൂളിൽ നിന്നും വിളിക്കുന്ന സമയത്ത് രക്ഷിതാവിനു അറ്റൻഡ് ചെയ്യാൻ പറ്റിയില്ല എങ്കിൽ ഹലോ സ്കൂൾ നമ്പറിലേക്ക് തിരിചു വിളിച്ചാൽ വിവരങ്ങൾ അറിയാനും സാധിക്കും .

2019 -2020 പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

2019 -20 അധ്യായന വർഷത്തെ പ്രവേശനോത്സവം ഗംഭീരമായി നടന്നു. അതിൻ്റെ ഭാഗമായി 22.05.19 പി ടി എ എക്സിക്യൂട്ടീവും 01.01.19 എസ് ആർ ജി മീറ്റിങ്ങും ചേർന്നു. സ്കൂൾ പരിസരവും ക്ലാസ് റൂമുകളും അധ്യാപകരും  എം ടി യെയും ചേർന്ന് അലങ്കരിച്ചു. അരീക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഉമ്മർ വെള്ളേരി ഉദ്ഘാടനം ചെയ്തത് പ്രവേശനോത്സവത്തിൽ പഠനോപകരണ വിതരണ ഉദ്ഘാടനം  വാർഡ് മെമ്പർ  ശ്രീമതി മതി ഗീത മെമ്പർ നടത്തി. സ്റ്റാർ ക്ലബ് ചെമ്രക്കാട്ടൂരിൻ്റെയും പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ ഖാദറിൻ്റെയും നേതൃത്വത്തിൽ സമാഹരിച്ച നോട്ട്ബുക്ക് വിതരണ ഉദ്ഘാടനം സ്റ്റാർ ക്ലബ്ബ് പ്രസിഡണ്ട് ശ്രീ അശോകൻ നടത്തി. വിദ്യാർഥികൾക്കുള്ള മധുരപലഹാര വിതരണം  സ്പോൺസർ കൂടിയായ  പുരുഷോത്തമൻ നമ്പൂതിരി നിർവഹിച്ചു. കിരീടം ധരിപ്പിച്ചു കൊണ്ടും പ്രവേശനോത്സവ ബലൂൺ നൽകിക്കൊണ്ടും നവാഗതരെ സ്വീകരിച്ചു പിടിഎ പ്രസിഡണ്ടിൻ്റെ  അദ്ധ്യക്ഷതയിൽ ആരംഭിച്ച പ്രവേശനോത്സവത്തിന്  ഹെഡ്മാസ്റ്റർ  ശ്രീ അബ്ദുസ്സലാം മാസ്റ്റർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി  ലത ടീച്ചർ നന്ദിയും പറഞ്ഞു.

പരിസ്ഥിതി ദിനം

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജിഎൽപി സ്കൂൾ ചെമ്രക്കാട്ടുരിൽ പരിസ്ഥിതി സംരക്ഷണത്തിന് വ്യത്യസതങ്ങളായ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിൽ വരുത്തി. പരിസ്ഥിതി സമരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള  ബോധവൽക്കരണം, തൈ വിതരണം , സ്കൂൾ പരിസരത്തിൽ വിവിധ ഇനം തൈകൾ നടൽ എന്നിവ നടന്നു. പ്രവർത്തനങ്ങൾക്ക് ചുമതലയുള്ള സഞ്ജയ് മാഷ്, ശബാന ടീച്ചർ, ഹെഡ്മാസ്റ്റർ അബ്ദുസ്സലാം മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.

വായന വാരാചരണം

അന്യം നിന്നു പോകുന്ന വായനാശീലം തിരികെ കൊണ്ടുവരാൻ ജി എൽ പി സ്കൂൾ ചെമ്രക്കാട്ടൂർ ആകർഷണീയ ങ്ങളായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പിൽ വരുത്തുകയും ചെയ്തു .സ്കൂൾതല  ഉദ്ഘാടന കർമ്മം കലാകാരനും സാഹിത്യകാരനുമായ ശ്രീ പ്രേമൻ ചെമ്രക്കാട്ടൂർ ഉദ്ഘാടനം ചെയ്തു .ശ്രീമതി ലത ടീച്ചർ എസ് ആർ ജികൺവീനർ റഊഫ് മാസ്റ്റർ എന്നിവർ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് ഉൽബോധനം നടത്തി .

വായനാ പ്രതിജ്ഞ ശ്രീമതി സെലീന ടീച്ചർ ചൊല്ലിക്കൊടുത്തു. വിദ്യാർഥി പ്രതിനിധികളായ ഷന്ന , അൻവി , തൻവിഎന്നിവർ വ്യത്യസ്തങ്ങളായ കലാ പരിപാടികൾ നടത്തി .ഷൈജൽ സർ നന്ദി പറഞ്ഞു.ആകർഷണീയമായ രീതിയിൽ വായനാമരം ,   പോസ്റ്റർ പ്രദർശനം എന്നിവ ശ്രീമതി ലത ടീച്ചറുടെ നേതൃത്വത്തിൽ നടന്നു .ആയിഷ ടീച്ചർ, നസീബ ടീച്ചർ, എൽസി ടീച്ചർ, മജ്ഞു ടീച്ചർ, ഷംസിയ ടീച്ചർ , സലീന ടീച്ചർ ,ഷബാന ടീച്ചർ, ഷൈജൽ മാസ്റ്റർ തുടങ്ങി എല്ലാ അധ്യാപകരും പൂർണമായും സഹകരിച്ചു

ക്ലാസ് ലൈബ്രറി ഉദ്‌ഘാടനം

സ്റ്റാർ ക്ലബ് ചെമ്രക്കാട്ടൂരിന്റെ  സഹകരണത്തിൽ  സ്കൂളിലെ എല്ലാ ക്ലാസുകളിലും  ലൈബ്രറി സ്ഥാപിച്ച് നാടിന് മാതൃകയായി. ലൈബ്രറി ഉദ്ഘാടനകർമ്മം മലപ്പുറം ജില്ലാ കോ  ഓർഡിനേറ്റർ ശ്രീ സലീം.ടി നിർവഹിച്ചു. പൊതു പരിപാടി ഉദ്ഘാടനം  അരീക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമാൻ ഉമ്മർ വെള്ളേരി നിർവഹിച്ചു. സ്റ്റാർ ക്ലബ് സെക്രട്ടറി ശ്രീ  ബൈജീവ് മാസ്റ്റർ വാർഡ് മെമ്പർ ശ്രീമതി ഗീത എസ് ആർ ജി കൺവീനർ റഊഫ് റഹ്മാൻ സംസാരിച്ചു.        ഹെഡ്മാസ്റ്റർ ശ്രീ അബ്ദുസ്സലാം മാസ്റ്റർ നന്ദി രേഖപ്പെടുത്തി.

ബഷീർ ദിനം

ബഷീർ ദിനവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരവും പതിപ്പ് നിർമ്മാണവും ചിത്ര പ്രദർശനവും നടത്തി. ക്വിസ് മത്സരത്തിൽ 4 എ യിലെ റുഷ്‌ദ ,യുംന 4ബി എന്നിവർ ഒന്നാം സ്ഥാനവും അൻവി രണ്ടാം സ്ഥാനവും നേടി

വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം

  വിവിധ ക്ലബ്ബുകളുടെ(സയൻസ് ക്ലബ്ബ്,പരിസ്ഥിതി ക്ലബ്ബ്,ഇംഗ്ലീഷ് ക്ലബ്ബ്,അറബിക് ക്ലബ്ബ്,ഗണിത ക്ലബ്ബ്.....)ഉദ്ഘാടനം വളരെ വിപുലമായി തന്നെ നടത്തി. ശ്രീ പ്രകാശൻ മാഷ്(സ്റ്റേറ്റ് റിസോഴ്‌സ് പേഴ്സൺ )ഉദ്‌ഘാടനം നിർവഹിച്ചു.വൈവിധ്യവും താത്പര്യഭരിതവുമായ ശാസ്ത്രപരീക്ഷണ ക്ലാസ് കുട്ടികളുടെ ജിജ്ഞാസയും കൗതുകവും വളർത്തുന്നതോടൊപ്പം വളരെയധികം കുട്ടികൾക്കും അധ്യാപകർക്കും ഒരുപോലെ പഠനാർഹവുമായി.ചടങ്ങിൽ ശ്രീ ഷൈജിൽ മാഷ് അധ്യക്ഷത വഹിച്ചു.


സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ്

2018 -19 അധ്യാന വർഷത്തെ സ്കൂൾ പാർലമെൻ്ററി ഇലക്ഷൻ തീർത്തും ജനാധിപത്യ രീതിയിൽ നടത്തുകയുണ്ടായി. സ്കൂൾ ലീഡർ സ്ഥാനത്തേക്ക് നടന്ന ഇലക്ഷനിൽ 6 സ്ഥാനാർത്ഥികൾ മത്സരിച്ചു. സ്കൂൾ തലത്തിൽ നടന്ന പ്രചരണ സ്ഥാനാർത്ഥികൾ പരിപാടിയിൽ ക്ലാസുകൾ തോറും കയറിയിറങ്ങി പ്രചരണം നടത്തി. വ്യക്തികൾ തമ്മിലുള്ള പ്രചരണം ശക്തമായ തലത്തിൽ തന്നെ നടന്നു. 17 .07.18 ന് സ്കൂളിൽ നടന്ന ഇലക്ഷൻ രാവിലെ 11:00 ന് ആരംഭിച്ചു. പോളിംഗ് ഉദ്യോഗസ്ഥരായി നാലാം ക്ലാസിലെ വിദ്യാർത്ഥികൾ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പലപ്പോഴും നീണ്ട വരികൾ കാണാമെങ്കിലും 2: 45 ന്  ഇലക്ഷൻ അവസാനിക്കുകയും 3:15 ന് ഫലം പ്രഖ്യാപിക്കുകയും ചെയ്തു. മാഹിർ ഹസ്സൻ സ്കൂൾ ലീഡർ ആയി തെരഞ്ഞെടുക്കപ്പെട്ടു.

ചാന്ദ്രദിനം

ആദ്യമായി ഒരു ആകാശ ഗോളത്തിൽ മനുഷ്യൻ കാൽ വെച്ചതിന്റെ 50ാം വാർഷികം (ചാന്ദ്രദിനം,ജൂലൈ -21) വളരെ കെങ്കേമമായി തന്നെ സ്കൂളിൽ ആചരിച്ചു. ജൂലൈ 21 ഞായറാഴ്ച ആയതിനാൽ 22 തിങ്കൾ ആയിരുന്നു പരിപാടികൾ . വൈവിധ്യവും കുട്ടികൾക്കും , അധ്യാപകർക്കും ഹരം പകരുന്നതുമായ ഒരുപാട് പരിപാടികളും , മത്സരങ്ങളും നടത്തി. രാവിലെ അസംബ്ലിയിൽ ചന്ദ്രനെക്കുറിച്ച് ഒരു വിവരണം അൻസഫ് (4 സി ) നടത്തി. തുടർന്ന് ചാന്ദ്രയാത്രയെക്കുറിച്ചും ബഹിരാകാശ യാത്രയെക്കുറിച്ചും ഫാത്തിമ ശന്ന (4 എ ) വിവരണം നടത്തി. തുടർന്ന് കുട്ടികൾക്ക് ആവേശവും ഹരവും പകർന്ന് കൊണ്ട് ചാന്ദ്ര മനുഷ്യൻ എല്ലാ ക്ലാസുകളിലും കുട്ടികളുമായി സംവദിക്കാനെത്തിയത് കൗതുകമായി. ഒപ്പം ഭാഷ തർജ്ജുമ ചെയ്യാനും കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി പറയാനുമായി സഹായിയായി ഫാത്തിമ ശന്നയുമുണ്ടായിരുന്നു. തുടർന്ന് എല്ലാ ക്ലാസിലേയും കുട്ടികൾ ക്ലാസ് തലത്തിൽ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട " കൊളാഷ് " ഉണ്ടാക്കി. ചന്ദ്രന്റേയോ , ചാന്ദ്രപേടകത്തിന്റെയോ മാതൃകയിൽ ചാർട്ടിലായിരുന്നു കൊളാഷ് ഉണ്ടാകിയത്. "ആകാശവിസ്മയം " എന്ന വിഷയത്തിൽ ക്ലാസ് തലത്തിൽ മാഗസിൻ നിർമ്മാണം നടന്നു. ഓരോ ക്ലാസിലേയും കുട്ടികൾ ഈ വിഷയത്തിൽ കഥ, കവിത, കത്തെഴുത്ത് , അഭിമുഖ ചോദ്യങ്ങൾ തയ്യാറാക്കൽ, ചിത്രീകരണം എന്നിവ സ്വന്തമായി ക്ലാസിൽ വെച്ചു തയ്യാറാക്കി പതിപ്പ് ഉണ്ടാക്കി.

സ്വാതന്ത്ര്യ ദിനം

ഈ വർഷത്തെ സ്വാതന്ത്ര്യ ദിനം പ്രളയ അവധി ക്കിടയിൽ ആണെങ്കിലും വിവിധ ലഘു പരിപാടികളോടെ നടത്തി.9.30.. ന് പതാക ഉയർത്തി. പ്രധാനാധ്യാപകൻ സലാം സർ, പി. ടി. എ. പ്രസിഡണ്ട്‌ ഷഫീഖ് മറ്റു എക്സിക്യൂട്ടീവ് മെമ്പേഴ്‌സ്, അധ്യാപകർ, വിദ്യാർത്ഥി കൾ എന്നിവർ സന്നിഹിതരായിരുന്നു പതാക ഉയർത്തുന്ന സമയത്ത് റുഷ്‌ദ, ശന്ന, റ ന എന്നിവർ പതാക ഗാനം പാടി. പ്രധാനാധ്യാപകൻ, റൗഫ് മാഷ്, പി ടി എ പ്രസിഡന്റ്‌ എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. നഴ്സറി,, സ്കൂൾ കുട്ടികളുടെപ്രസംഗവും ദേശഭക്തി ഗാനാലാപനവും ഉണ്ടായിരുന്നു തുടർന്ന് കുട്ടികൾക്ക് മധുരം നൽകി

ഓണാഘോഷം 02/09/2019

ഈ വർഷത്തെ ഓണാഘോഷം 2/ 9 /2019 തിങ്കൾ വളരെ കെങ്കേമമായി തന്നെ നടത്തി ഓണപൂക്കളവും ഓണക്കളികളും ഓണസദ്യയും  എല്ലാം ചേർന്ന് ഒരു ഉത്സവപ്രതീതി നിറഞ്ഞതായിരുന്നു ഓണാഘോഷം .കൃത്യം എട്ടുമണിക്കുതന്നെ അധ്യാപകരും പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളും ഓണസദ്യ ഒരുക്കാനായി സ്കൂളിൽ എത്തിയിരുന്നു. കൃത്യം പത്തു മണിക്ക് തന്നെ കുട്ടികൾക്കുള്ള ഓണക്കളികൾ ആരംഭിച്ചു കസേരകളി, ബോൾ പാസിംഗ് മഞ്ചാടി പെറുക്കൽ തുടങ്ങിയവ കുട്ടികൾക്ക് ആവേശകരമായി. പ്രളയത്തിന്റെ പശ്ചാത്തലം ആയതിനാൽ പൂക്കള മൊരുക്കൽ  മത്സരം ആയിട്ടല്ല നടത്തിയത്. സ്കൂളിന് മൊത്തമായിട്ട് ഒരുക്കിയ പൂക്കളത്തിന് രഞ്ജിത്ത് മാഷ് നേതൃത്വം നൽകി . ഓണസദ്യ ഒരു മണിക്ക് തന്നെ ആരംഭിച്ചു. ഈ വർഷത്തെ  ഓണസദ്യ പതിവിലും വ്യത്യസ്തമായി  രക്ഷിതാക്കളുടെ പൂർണ സഹകരണത്തോടെ ആയിരുന്നു.  ഓരോ ക്ലാസും ഓരോ വിഭവം ഉണ്ടാക്കി കൊണ്ടുവന്നിരുന്നു. 4 മണി വരെ സദ്യ വിളമ്പി. അരീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഉമ്മർ വെള്ളേരി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീന, വാർഡ് മെമ്പർ ശ്രീമതി ഗീത തുടങ്ങിയവർ സംബന്ധിച്ചു .

എൽ.എസ്.എസ്. പരിശീലനം

2019 20 വർഷത്തെ എൽ എസ് എസ് പരിശീലന പദ്ധതി ആരംഭിച്ചു. വർഷങ്ങളായി മൂന്നും നാലും എൽ.എസ്.എസ് നേടി വരാറുള്ള നമ്മുടെ സ്കൂളിൽ കൂടുതൽ വിജയഫലം  ഉണ്ടാക്കാം എന്ന ലക്ഷ്യത്തോടെ  വളരെ നേരത്തെ തന്നെ പരിശീലനം ആരംഭിച്ചു. മികച്ച 21 കുട്ടികളെയാണ് തിരഞ്ഞെടുത്തത്. ലത ടീച്ചർ,ഷംസിയ ടീച്ചർ, സലീന ടീച്ചർ എന്നിവർ എച്ച്.എം ന്റെയും സഹപ്രവർത്തകരുടെയും പിന്തുണയോടുകൂടി ക്ലാസുകൾക്ക് നേതൃത്വം നൽകി വരുന്നു.

റിൽഷാമോൾക്ക് ഒരു കൈത്താങ്ങ്

നമ്മുടെ സ്കൂളിൽ രണ്ടാം ക്ലാസിൽ പഠിക്കുന്ന ഭിന്നശേഷി ക്കാരിയായ റിൽഷ പുല്ലൂർമണ്ണ ഇല്ലത്തെ ദാമോദരൻ നമ്പൂതിരി വീൽ ചെയർ സമ്മാനിച്ചു. പി.ടി.എ പ്രസിഡന്റ് , എച്ച് എം, സ്കൂളിലെ മുഴുവൻ അധ്യാപകരും വിദ്യാർത്ഥികളും ചടങ്ങിന് സാക്ഷിയായി.

സ്കൂൾ തല ശാസ്ത്ര മേള

സ്കൂൾ തല ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവൃത്തിപരിചയ മേള വളരെ ഗംഭീരമായി തന്നെ നടന്നു. കുട്ടികളുടെ പങ്കാളിത്തവും അധ്യാപകരുടെ വിലയിരുത്തലും ഒരുപാട് കുരുന്നു പ്രതിഭകളെ കണ്ടെത്താൻ സഹായിച്ചു.

ഗണിതശില്പശാല 28/09/2019

ക്ലാസ് റൂമുകളിൽ ഗണിത പഠനം രസകരവും ലളിതവുമാക്കാൻ സഹായിക്കുന്ന ഗണിത പഠനോപകരണങ്ങൾ നിർമിക്കുന്ന ഗണിത ശില്പശാല നടത്തി.വെറ്റിലപ്പാറ ജി.എച്ച്.എസ്.എസ്സിലെ മുനീർ  മാഷായിരുന്നു ക്ലാസ് നയിച്ചിരുന്നത് .ഗണിത ക്ലബ്ബിലെ കുട്ടികളും ഓരോ ക്ലാസ്സിൽ നിന്നും മൂന്നു വീതം രക്ഷിതാക്കളും മുഴുവൻ അധ്യാപകരും ശില്പശാലയിൽ പങ്കെടുത്തു .ബഹുമാന്യനായ എച്ച്.എം.ശില്പശാല ഉദ്‌ഘാടനം ചെയ്തു.ഗണിത ക്ലബ് കൺവീനർമാർ ആയ ഷിജി ടീച്ചറും എൽസി ടീച്ചറും പരിപാടി നിയന്ത്രിച്ചു . സ്കൂൾ ലീഡർ ഫാത്തിമ ഷെന്ന നന്ദിയും പറഞ്ഞു

കരാട്ടെ ട്രെയിനിങ് 09/10/2019

കായിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഞങ്ങളുടെ  സ്കൂളിലെ കുരുന്നുകൾക്ക് കരാട്ടെ പരിശീലനത്തിന് ഒക്ടോബർ 9 ബുധനാഴ്ച തുടക്കമായി.   പരിപാടികൾ ബഹുമാന്യനായ ഹെഡ്മാസ്റ്റർ അധ്യക്ഷത വഹിച്ചു.   മുൻ ഇന്ത്യൻ ഫുട്ബോൾ താരം പി. ഹബീബ് റഹ്മാൻ പദ്ധതി ഉദ്ഘാടനം ചെയ്തു.   ഇന്ത്യൻ ഒളിമ്പിക്സ് അംഗീകാരമുള്ള കെ എ ഐ (കരാട്ടെ അസോസിയേഷൻ ഓഫ് ഇന്ത്യ)യുടെ അക്രിഡിറ്റഡ് കോച്ച് ഫോർ കരാട്ടെ ആൻഡ് കുങ്ഫു സർട്ടിഫിക്കറ്റ് നേടിയ ജെ എസ് കെ എഫ് ഇന്ത്യയുടെ (ജപ്പാൻ ഷോട്ടോക്കാൻ കരാട്ടെ അസോസിയേഷൻ )മലപ്പുറം ജില്ലാ ചീഫും ജെ എസ് കെ എഫ് കരാട്ടെ നാഷണൽ ജഡ്ജ് /റഫറിയുമായ മുജീബ് മാസ്റ്റർ ഉദ്ഘാടന ദിവസം പരിശീലനം തുടങ്ങി  അദ്ദേഹത്തെ കൂടാതെ ബ്ലാക്ക് ബെൽറ്റ് നേടിയ (15 വയസ്സിനുള്ളിൽ ) ഫാത്തിമ മിൻഹയുമാണ് പരിശീലകർ.   അരീക്കോട് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീ. ഉമ്മർ വെള്ളേരി,  പി ടി എ പ്രസിഡൻ്റ് ശ്രീ. ഷഫീഖ്,  എസ് എം സി ചെയർമാൻ ശ്രീ. ഖാദർ,  മറ്റു പി ടി എ,  എം ടി എ മെമ്പർമാർ രക്ഷിതാക്കൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആശംസകളർപ്പിച്ചു.

സ്കൂൾ തല കലോത്സവം

സ്കൂൾ തല കലോത്സവം ഉദ്ഘാടനം ചെയ്തു. ബ്ലൂ ,ഗ്രീൻ, റെഡ്, യെല്ലോ എന്നീ ഹൗസുകൾ തിരിച്ചിരുന്നു. മത്സരത്തിൽ  യെല്ലോ ഹൗസ്  ഒന്നാം സ്ഥാനവും  റെഡ് ഹൗസ്  രണ്ടാം സ്ഥാനവും ഗ്രീൻ ഹൗസ്  മൂന്നാംസ്ഥാനവും ബ്ലൂ ഹൗസ് നാലാം സ്ഥാനവും നേടി. ഓരോ ഇനത്തിലെയും പ്രതിഭകളെ കലോത്സവത്തിലൂടെ കണ്ടെത്താനായി. ഓഫ് സ്റ്റേജ് മത്സരങ്ങളും  അറബി കലാമേളയിലെ വിവിധ മത്സരങ്ങളും നേരത്തെതന്നെ നടന്നിരുന്നെങ്കിലും  കലാമേള അടുത്ത ദിവസത്തേക്കും നീണ്ടു.

ശ്രദ്ധ സബ്ജില്ലാ തല ഉദ്‌ഘാടനം 01/11/2019

അരീക്കോട് സബ് ജില്ലാതല ഉദ്ഘാടനം നവംബർ ഒന്നിന് ചെമ്രക്കാട്ടൂർ ജി എൽ പി സ്കൂളിൽ വച്ച് നടന്നു. ഡയറ്റ് ഫാക്കൽറ്റി ഡോ:സലീമുദ്ദീൻ സാർ പദ്ധതി ഉദ്ഘാടനം ചെയ്തു. പഠന പ്രയാസമനുഭവിക്കുന്ന കുട്ടികൾക്ക്  പ്രത്യേക സഹായം നൽകി പഠനത്തിൻ്റെ  മുഖ്യധാരയിലേക്ക്  എത്തിക്കാനുള്ള  പ്രത്യേക  പഠന പദ്ധതിയാണ് ' ശ്രദ്ധ മികവിലേക്കൊരു ചുവട് '. ഈ വർഷം ഇത് രണ്ടു  ഘട്ടങ്ങളിലായാണ്  നടക്കുന്നത്.

ഒന്നാം ഘട്ടം1.11. 19  മുതൽ 13. 12. 19 വരെയും രണ്ടാം ഘട്ടം 01.01.2020 മുതൽ 15.02. 2020 വരെയും ആണ്. ഇതിൻറെ ഭാഗമായി എല്ലാ ദിവസവും രണ്ട് അധ്യാപകർ വീതം വൈകുന്നേരം ഒരു മണിക്കൂർ 20 കുട്ടികൾക്ക് ക്ലാസെടുക്കുന്നു. കൂടാതെ എല്ലാ ശനിയാഴ്ചയും രണ്ട് അധ്യാപകർ വീതം ക്ലാസ്സെടുക്കുന്നു. ശ്രദ്ധ പദ്ധതി സ്കൂളിൽ ഭംഗിയായി നടത്തി കൊണ്ടുപോകുന്നത് കൺവീനർ സഞ്ജയ് സാറിൻ്റെ നേതൃത്വത്തിൽ മുഴുവൻ അധ്യാപകരും ആണ്. 3,4 ക്ലാസിലെ കുട്ടികളാണ് ഇതിലെ പഠിതാക്കൾ.

ഡ്രൈ ഡേ
ശിശുദിനം

    2019-20 വർഷത്തെ ശിശുദിനം നവംബർ 14 ന് വളരെ സന്തോഷത്തോടെ ആഘോഷിച്ചു.തലേ ദിവസം നവംബർ 13 ന് എസ് ആർ ജി മീറ്റിംഗ് കൂടുകയും ചർച്ച ചെയ്യുകയും ചെയ്തു.തുടർന്ന് അന്ന് തന്നെ അസംബ്ലി വിളിച്ച് 14 ന് എല്ല കുട്ടികളും വെള്ള വസ്ത്രവും റോസാ പൂവും വെളുത്ത തൊപ്പിയും ധരിക്കണമെന്ന് കുട്ടികൾക്ക് നിർദ്ദേശം നൽകി.14 ന് കൃത്യം 10 മണിക്ക് എല്ലാ അധ്യാപകരും വിദ്യാർത്തികളും എത്തി ചേരുകയും വളരെ ഗംഭീരമായ അസംബ്ലി ചേരുകയും ചെയ്തു  ഹെഡ്മാസ്റ്റർ അബ്ദുസ്സലം മാസ്റ്ററുടെ നേതൃത്വത്തിലുള്ള ഈ അസംബ്ലിക്ക് തുടക്കം കുറിച്ചത് ശിശുദിന കൺവീനറായ നസീബടീച്ചറും രഞ്ജിത്ത് മാഷും ആയിരുന്നു.എന്താണ് ശിശുദിന മെന്നും എന്തിനു വേണ്ടിയാണെന്നും അതിന്റെ ആകത്തുകയെപ്പറ്റി ഹെഡ്മാസ്റ്റർ, നസീബ ടീച്ചർ,രഞ്ജിത്ത് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.

     വളരെ മനോഹരമായ ഈ പരിപാടിയിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.പ്രീ പ്രൈമറി കുട്ടികൾക്കുള്ള സമ്മാനദാനവും അവരുടെ കലാപരിപാടികളും വർണ്ണശഭളമായിരുന്നു.ശേഷം അസംബ്ലി ദേശീയ ഗാനത്തോടു കൂടി പിരിച്ച് വിടുകയും ചെയ്തു.

         അന്നേ ദിവസം തന്നെ ഹെഡ്മാസ്റ്ററിന്റെ നേതൃത്വത്തിൽ അതാത് ക്ലാസ്സുകളിലേക്ക് ശിശുദിന മിഠായികൾ വിതരണം ചെയ്തു.കുട്ടികൾക്ക് വളരെ അനുഭവവേദ്യമായ ഒരു ദിവസമായിരുന്നു അത്.

പ്രതിഭകളെ ആദരിക്കൽ 02/12/2019

എൻ്റെ സ്കൂൾ പരിസരത്തെ  പ്രതിഭകളെ ആദരിക്കുന്നതിൻ്റെ ഭാഗമായി ഞങ്ങൾ അവരുടെ വീടുകളിൽ സന്ദർശനം നടത്തി. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭാധനരായ വ്യത്യസ്ത വ്യക്തിത്വങ്ങളെയാണ് ഞങ്ങൾ സന്ദർശിച്ചത്. ഇതിനായി കുട്ടികളെ ഗ്രൂപ്പാക്കി തിരിച്ചു. പ്രധാന അധ്യാപകൻ്റെ നേതൃത്വത്തിൽ അധ്യാപകരും കുട്ടികളും ചേർന്നാണ് ഇവരെ ആദരിച്ചത്.

പ്രശസ്ത ഫുട്ബോൾ താരം രഞ്ജിത് ചെമ്രക്കാട്ടൂർ പദ്ധതി ഉദ്ഘാടനം ചെയ്തു. കാൽപന്തുകളിയെ നെഞ്ചിലേറ്റിയ ഒരു ഗ്രാമത്തിൽ നിന്നും ഉയരങ്ങളിലേക്കെത്താൻ കൊതിച്ച ഒരു പാടു പേരുണ്ടെങ്കിലും അത് ചിട്ടയായ പരിശ്രമത്തിലൂടെ നേടിയെടുത്തവർ വിരളമാണ്. അക്കൂട്ടത്തിൽ പ്രഥമഗണനീയൻ തന്നെയാണ് ചെമ്രക്കാട്ടൂർ എന്ന കൊച്ചുഗ്രാമത്തിൽ നിന്നും കാൽപന്തുകളിയുടെ സ്വപ്ന വിഹായസ്സിലേക്കുയർന്ന രഞ്ജിത് എന്ന കായിക താരം. വളർന്നു വരുന്ന ഫുട്ബോൾ പ്രതിഭകൾക്ക് ഇദ്ദേഹം നൽകുന്ന ഊർജ്ജവും ആത്മവിശ്വാസവും നിസ്തുലമാണ്. ഇദ്ദേഹം കുട്ടികളുമായി സംവദിക്കുകയും ഫുട്ബോൾ അനുഭവങ്ങൾ പങ്കു വയ്ക്കുകയും  ചെയ്തു.

ശാസ്ത്രാധ്യാപകൻ, പ്രകൃതി സ്നേഹി, ഇംഗ്ലീഷ് ഭാഷാപണ്ഡിതൻ, സംസ്ഥാന റിസോഴ്സ് പേഴ്സൺ, കവി, സാഹിത്യകാരൻ തുടങ്ങിയ എല്ലാ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ.കൃഷ്ണ പ്രകാശ് മാഷിനെയാണ് ഞങ്ങൾ പിന്നീട് സന്ദർശിച്ചത്. മണ്ണിനെയും പ്രകൃതിയെയും സ്നേഹിക്കുന്ന, അധ്യാപന രംഗത്ത് സ്വതസിദ്ധമായ ശൈലി രൂപപ്പെടുത്തിയെടുത്ത പ്രകാശൻ മാഷ് എന്തുകൊണ്ടും ഒരു മാതൃകാ അധ്യാപകനും മാതൃകാ വ്യക്തിത്വവുമാണ്.അദ്ദേഹത്തിൻ്റെ വീടും പരിസരവും അദ്ദേഹത്തിലെ ഹരിത സ്നേഹിയുടെ ഉത്തമോദാഹരണമാണ്. വ്യത്യസ്ത തരം സസ്യങ്ങൾ, ജീവികൾ, പക്ഷികൾ അവയുടെ  പ്രത്യേകതകൾ, ശബ്ദം, വാസസ്ഥലം തുടങ്ങിയവയുടെ നേരിട്ടുള്ള അനുഭവങ്ങളാണ് ഇവിടെ നിന്നും ലഭിച്ചത്. കവിത ചൊല്ലിയും പഠനാനുഭവങ്ങൾ പങ്കുവച്ചും അദ്ദേഹത്തിലെ വർഷങ്ങളായുള്ള ചരിത്ര ശേഖരണങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തിയും അവിടെ ചിലവിട്ട സമയം കുട്ടികൾക്കും അധ്യാപകർക്കും വിലമതിക്കാനാവാത്ത നിമഷങ്ങളായി.

നാടൻ പാട്ടിലൂടെയും നാടക കളരിയിലൂടെയും ഈ ഗ്രാമത്തിൻ്റെ യശസ്സ് ഉയർത്തിയ പ്രേമൻ ചെമ്രക്കാട്ടൂർ നാടക വേദികളിലെ നിറസാന്നിധ്യമാണ്. ഇദ്ദേഹത്തെയാണ് ഞങ്ങർ പിന്നീട് സന്ദർശിച്ചത്.സൗമ്യമായ പെരുമാറ്റ രീതിയും സ്വന്തം കഴിവിലുള്ള വിശ്വാസവും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. താൻ ആർജിച്ചെടുത്ത കഴിവുകൾ മറ്റുള്ളവരിലേക്ക് പകർന്നു നൽകുന്നതിന് യാതൊരു വിമുഖതയും കാണിക്കാത്ത ഇദ്ദേഹവുമായുള്ള കൂടിക്കാഴ്ച വ്യത്യസ്തവും വിസ്മരിക്കാനാവാത്തതുമായ നിമിഷങ്ങളാണ് സമ്മാനിച്ചത്.

ഭിന്നശേഷി ദിനാചരണം

ഡിസംബർ 3 ഭിന്നശേഷി ദിനം.പരിമിതികളെ അതിജീവിച്ച് പ്രചോദനത്തിന്റെ മാതൃകകളാകുന്ന ഒരു കൂട്ടം മനുഷ്യരുടെ ദിനം .1992 ഒക്ടോബർ മുതലാണ് നാം ഈ ദിനം ആചരിക്കാൻ തുടങ്ങിയത്.ദേശീയ,അന്തർദേശീയ തലങ്ങളിൽ ഭിന്നശേഷിക്കാരുടെ അവകാശങ്ങളെ കുറിച്ച് ബോധവത്കരണം നടത്തുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം.സമൂഹത്തിൽ അവർ നേരിടുന്ന എല്ലാ വിധ പ്രയാസങ്ങളെയും പരമാവധി ഉന്മൂലനം ചെയ്ത് അവരെ സാദാരണ ജീവിതത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യം കൂടി ഈ ദിനാചാരണത്തിന് ഉണ്ട്.

  തലേ ദിവസമായ ഡിസംബർ 2 ന് എല്ലാ കുട്ടികളുമായി ഭിന്നശേഷിയുമായി ബന്ധപ്പെട്ട ചിത്രരചനാ മത്സരം നടത്തി.ഓരോ ക്ലാസ്സിലെ കുട്ടികളും നന്നായി ചിത്രം വരക്കുകയുണ്ടായി.അതിൽ ഏറ്റവും നല്ല ചിത്രങ്ങൾ എ. ഇ. ഒ.യുടെ ഓഫീസിലേക്ക് നൽകുകയും ചെയ്തു.ശേഷം ഡിസംബർ 3 ന് വരച്ച ചിത്രങ്ങൾ എല്ലാം സ്കൂളിൽ പ്രദർശനം നടത്തി.അന്ന് തന്നെ സ്കൂളിലെ ഭിന്നശേഷിക്കാരായ   മുഹമ്മദ് അൻസ്വഫ് 1ബി, റിൻഷ മോൾ 2ബി, ലാമിൻ 3സി എന്നിവർക്ക് അവരുടെ രക്ഷിതാക്കളോടൊപ്പം സ്വീകരണം നൽകി.അവർക്ക് വേണ്ടി പ്രത്യേകം ബൊക്കകളും അതേപോലെ പ്രത്യേകം തയ്യാറാക്കിയ കിറ്റുകളും വിതരണം ചെയ്തു.അതുപോലെ തന്നെ അവർക്ക് വേണ്ടി പ്രത്യേകം കലാപരിപാടികളും സംഘടിപ്പിച്ചു.അന്നേ ദിവസം അവർക്കും അവരുടെ രക്ഷിതാക്കൾക്കും മനം നിറയെ സന്തോഷം നൽകി.

     അന്ന് തന്നെ സ്കൂളിൽ വച്ച് കൃത്യം 11.30 ന് ബ്ലൈൻഡ് ഗായകരുടെ ഗാനലാപനവും ഉണ്ടായിരുന്നു.കുളിരണിഞ്ഞ ഗാനങ്ങൾ ഈ കുട്ടികളേയും രക്ഷിതാക്കളേയും അമ്പരപ്പിച്ചു.ഇത്തരമൊരു ദിനം അവരുടെ ജീവിതത്തിൽ എന്നെന്നേക്കുമായി തീർന്നു.ഭക്ഷണശേഷം അവരെല്ലാവരും

അറബി ഭാഷാ ദിനം

ഡിസംബർ 18 ന് ലോക അറബി ഭാഷാ ദിനം സ്കൂളിൽ ഗംഭീരമായി ആഘോഷിച്ചു. അറബി അധ്യാപികമാരായ റസീന ടീച്ചറുടെയും ജസീല ടീച്ചറുടെ നേതൃത്വത്തിൽ അറബി അസംബ്ലി സംഘടിപ്പിച്ചു. എല്ലാ അധ്യാപകരോടൊപ്പം വിദ്യാർത്ഥികളും കൂടുതൽ ജിജ്ഞാസയോടെ പങ്കാളികളായി. സ്കൂൾ ലീഡർ ഷന്നയുടെ നേതൃത്വത്തിൽ അസംബ്ലി ആരംഭിച്ചു. പ്രാർത്ഥനയോടുകൂടി ആരംഭിച്ച അറബി അസംബ്ലിയിൽ നാലാം ക്ലാസ്സിലെ  സിനാൻ  അറബി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുട്ടികളെല്ലാവരും അറബിയിൽ ഏറ്റുപറഞ്ഞു. തുടർന്ന് ലോക അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് എസ് ആർ ജി കൺവീനർ അബ്ദുറഹൂഫ് മാസ്റ്റർ സന്ദേശം കൈമാറി. ശേഷം അറബി ക്വിസ് മത്സരങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ റുഷ്ദ 4A ക്ക് സമ്മാനം നൽകി. അറബി ഭാഷയ്ക്ക് ലോകത്തിലുള്ള സ്ഥാനം എന്ന വിഷയത്തെ ആസ്പദമാക്കി റുഷ്ദ 4 എ  പ്രസംഗം അവതരിപ്പിച്ചു. ശേഷം റിൻഷാ &പാർട്ടി ലുഅത്തുൽ ജന്നത്തി അറബിയ്യ എന്ന സംഘഗാനം വളരെ മനോഹരമായി ആലപിക്കുകയും ചെയ്തു. അർദ്ധവാർഷിക പരീക്ഷ നടക്കുന്നതുകൊണ്ട് വേണ്ടത്ര വിപുലമാക്കാൻ കഴിയാത്തത് വിഷമകരം ആയി . എങ്കിലും ശേഷം ദേശീയ ഗാനത്തോടുകൂടി സ്കൂൾ ലീഡർ ഷന്നയുടെ നേതൃത്വത്തിൽ അറബി അസംബ്ലി പിരിച്ചുവിടുകയും ചെയ്തു.

ക്രിസ്മസ് ആഘോഷം
പഠനയാത്ര
ഓണസ്‌റ്റി  ബുക്ക്  സ്റ്റാൾ

2020 ജനുവരി 23 വ്യാഴം കൃത്യം 2.30 ന് ഓണസ്റ്റി ബുക്ക് സ്റ്റാളും അതിന്റെ ഉദ്‌ഘാടന ചടങ്ങും നടന്നു.നാഗലാന്റിലെ  കിഫിരെ ജില്ലയിലെ കളക്‌ടർ ബഹു. മുഹമ്മദലി ശിഹാബ് ഐ.എ.എസ്. ചടങ്ങിന്റെ ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥികളിൽ വായനാ ശീലം വളർത്താനായിരുന്നു ഇത്തരമൊരു സംരംഭം.അഥവാ ഓണസ്റ്റി ബുക്ക് സ്റ്റാൾ.സ്കൂൾ മുറ്റത്ത്‌ വ്യത്യസ്ത സ്റ്റാളുകളാക്കി തിരിച്ചാണ് പുസ്തക പ്രദർശനവും വില്പനയും നടത്തിയത്.ഇത്തരമൊരു സംരഭം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കൂടുതൽ ഹരം നൽകുന്നതായിരുന്നു.

ബഹുമാനപ്പെട്ട ഉദ്‌ഘാടകൻ കുറച്ചു സമയം കുട്ടികളുമായി സമയം ചെലവിട്ടത് വേറിട്ടൊരനുഭവമായി .  തന്റെ ജീവിതനുഭവകഥയിലൂടെ വായനയുടെ പ്രാധാന്യവും അത് ജീവിതത്തിൽ ഉണ്ടാക്കുന്ന നേട്ടത്തെ കുറിച്ചും അദ്ദേഹം കുട്ടികളുടെയും രക്ഷിതാക്കളുടെയും മുന്നിൽ വിവരിച്ചു.കഷ്ടപ്പാടിന്റെയും പ്രയത്നത്തിന്റെയും സാഫല്യമാണ്‌ തന്റെ കളക്ടർ പദവിയെന്നും ഉദ്ഘാടകൻ സൂചിപ്പിച്ചു .  ഉദ്ഘാടന ചടങ്ങിന് പി.ടി.എ പ്രസിഡന്റ് ശ്രീ.ശഫീഖ് അധ്യക്ഷത വഹിച്ചു.അരീക്കോട് ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളായ ശ്രീ.ഉമ്മർ വെള്ളേരി.പി ഗീത,പി.ടി. എ വൈസ് പ്രസിഡന്റ് അശോക് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ച്കൊണ്ട് സംസാരിച്ചു.ചടങ്ങിൽ സ്കൂൾ പ്രധാനധ്യാപകൻ സലാം മാസ്റ്റർ സ്വാഗതവും എസ്.ആർ.ജി കൺവീനർ  റഊഫ് റഹ്‌മാൻ നന്ദിയും അറിയിച്ചു. വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥി കളുടെ വീട്ടിലും ലൈബ്രറി സൗകര്യം ഒരുക്കുക എന്നതും അതിലൂടെ വായനയുടെ ലോകത്തിലേക്ക് കുട്ടികളെ നയിക്കുക എന്നതുമാണ് പരിപാടിയുടെ പ്രധാന ഉദ്ദേശ്യം.ഇത് രണ്ടാമത്തെ വർഷമാണ് വിദ്യാലയം ഇത്തരത്തിലുള്ള പരിപാടി ഏറ്റെടുക്കുന്നത്.രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സാന്നിദ്ധ്യം കൊണ്ടും  സഹകരണം കൊണ്ടും പരിപാടി വൻവിജയമായി മാറി.

റിപ്പബ്ലിക്ക് ഡേ

ജനുവരി 26 ന് രാവിലെ 8.30 ന് ഹെഡ് മാസ്റ്ററുടെ നേതൃത്വത്തിൽ റിപ്പബ്ലിക്ക് ദിന പരിപാടി സംഘടിപ്പിച്ചു. ഹെഡ് മാസ്റ്റർ പതാക ഉയർത്തുകയും കുട്ടികൾക്ക് റിപ്പബ്ലിക്ക് ദിന സന്ദേശം കൈമാറുകയും ചെയ്തു. ദേശീയ ഗാനത്തോട് കൂടി പരിപാടി സമാപിച്ചു.

പഠനോത്സവം

ചെമ്രക്കാട്ടൂർ ജി എൽ പി സ്കൂൾ സംഘടിപ്പിച്ച പഠനോത്സവം വൈവിധ്യമാർന്ന പഠന പ്രവർത്തനത്തനം അവതരണത്താലും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. അരീക്കോട് എ.ഇ ഒ രമേശ് സാർ , ബി പി ഒ ബാബുരാജ് സാർ ,മറ്റു പ്രമുഖ വ്യക്തികൾ പഠനോത്സവം സന്ദർശിച്ചു. വേണ്ട അംഗീകാരവും നല്കി. എച്ച് .എം അബ്ദുസലാം സാർ പരിപാടിയ്ക്ക് വേണ്ട എല്ലാ പിന്തുണയും നല്കിയത് പരിപാടി വൻ വിജയമാക്കി.

പഠന പ്രവർത്തന പ്രദർശനം ഉച്ചയോട് കൂടി തീർന്നപ്പോൾ ഉച്ചയ്ക്ക് ശേഷം പഠന പ്രവർത്തനവുമായി ബന്ധപ്പെട്ട വിവിധ തരം കലാപരിപാടികൾ നടക്കുകയും ചെയ്തു. വൈവിധ്യമാർന്ന ഈ പരിപാടികൾ വളരെയധികം ആകർഷണീയത നിറഞ്ഞതായിരുന്നു.

വാർഷികാഘോഷം


സ്കൂൾ വാർഷികം പ്രശസ്ത മജീഷ്യനും കാവനൂർ എ.യു.പി.സ്കൂൾ അധ്യാപകനുമായ സേതു വാഴമ്പറ്റ ഉദ്‌ഘാടനം ചെയ്തു. ഉദ്‌ഘാടനത്തോടനുബന്ധിച്ചു സേതു സാറും മകനും ചേർന്ന് നടത്തിയ മാജിക് വിരുന്നു ശ്രദ്ധേയമായിരുന്നു.പ്രധാനാധ്യാപകൻ  അബ്ദുസ്സലാം സർ സ്വാഗതം ആശംസിച്ച പൊതുപരിപാടിയിൽ പി.ടി.എ.പ്രസിഡന്റ് ഷഫീഖ് അധ്യക്ഷനായി. ഉച്ച മുതൽ രാത്രി 12 മണി വരെ നടന്ന വിവിധ തരം കലാ പരിപാടികൾ കാണികൾക്ക് കൺകുളിർമയും ഹരവും നൽകുന്നതായിരുന്നു. കുട്ടികളും സ്ത്രീകളുമടങ്ങുന്ന മുഴുവൻ പേർക്കുമുള്ള ഭക്ഷണം സ്കൂളിൽ ഒരുക്കിയിരുന്നു.ചെമ്രക്കാട്ടൂരിലെ നല്ലവരായ ഓട്ടോ ഡ്രൈവർമാരുടെ വകയായി കാണികൾക്ക് റിഫ്രഷ്മെന്റ് ജൂസും ഉണ്ടായിരുന്നു.

2018  -2019  പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

2018 - 19 അധ്യയന വർഷത്തെ പ്രവേശനോത്സവം ഗംഭീരമാക്കുന്നതിന്റെ ഭാഗമായി ജൂൺ 11-ാം തിയ്യതി സ്റ്റാഫ് മീറ്റിംഗ്യം പി.ടി.എ എക്സിക്യൂട്ടീവും ചേർന്നു. സ്കൂളും പരിസരവും വർണ്ണാഭമായി അലങ്കരിക്കാനും സ്കൂൾ തല പരിപാടികളെക്കുറിച്ചുള്ള കൃത്യമായ ആസൂത്രണവും നടന്നു. പ്രവേശനോത്സവം വാർഡ് മെമ്പർ ശ്രീമതി ഗീത ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അധ്യക്ഷത വഹിച്ച പരിപാടിയിൽ യൂണിഫോം വിതരണം എസ്.എം സി ചെയർമാനും വാർഡ് മെമ്പറുമായ ശ്രീ.ഉമ്മർ വെള്ളേരി നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്കുള്ള മധുര പലഹാര വിതരണം സ്പോൺസർ ശ്രീ പുരുഷോത്തമൻ നമ്പൂതിരി നടത്തി. വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം എസ് ആർ ജി കൺവീനർ ശ്രീ മനോജ് മാസ്റ്ററും ആശംസകൾ ശ്രീ അബ്ദുറഹിമാൻ പട്ടീരി (പി.ടി.എ വൈസ് പ്രസിഡന്റ്) , ശിവാനന്ദൻ, പ്രേമൻ , മുസ്തഫ എന്നിവരും നിർവ്വഹിച്ചു. തുടർന്നുള്ള കലാപരിപാടികളിൽ സുബ്രഹ്മണ്യൻ ചെമ്രക്കാട്ടൂർ നാടൻ പാട്ടുകും പ്രഭാകരൻ ചെമ്രക്കാട്ടൂർ മാജിക് ഷോയും നടത്തി.

ഹെഡ് മാസ്റ്റർ ശ്രീ. അബ്ദുസലാം സ്വാഗതം പറഞ്ഞ പ്രവേശനോത്സവ പരിപാടി സ്റ്റാഫ് സെക്രട്ടറി ശ്രീ. റഊഫ് മാസ്റ്ററുടെ നന്ദിയോടെ പര്യവസാനിച്ചു

പരിസ്ഥിതിദിനം

2018-19 വർഷത്തെ പരിസ്ഥിതി ദിനാചരണം ജൂൺ 5 ന്  സ്കൂൾ തുറക്കാത്തതിനാൽ ജൂൺ 14 ന് വ്യത്യസ്തങ്ങളായ പരിപാടികളോടെ ആഘോഷിച്ചു.  അരീക്കോട് കൃഷി ഭവനിൽ നിന്നും ലഭിച്ച വൃക്ഷത്തൈകളുടെ വിതരണോദ്‌ഘാടനം ഹെഡ്മാസ്റ്റർ ശ്രീ.അബ്‌ദു സലാം നിർവഹിച്ചു.വൃക്ഷങ്ങളും പരിസ്ഥിതിയും തമ്മിലുള്ള ആപേക്ഷിക ബന്ധത്തെ കുറിച്ചും പരിസ്ഥിതി സംരക്ഷിക്കേണ്ട അനിവാര്യതയെ കുറിച്ചും സവിസ്തരം ബോധവത്കരണം നടത്തി.  ജൂൺ 19 ന് കൃഷി ഭവനിൽ നിന്നും ലഭിച്ച പച്ചക്കറി വിത്ത് വിതരണോദ്ഘാടനവും ഹെഡ്മാസ്റ്റർ ശ്രീ.അബ്‌ദു സലാം നിർവഹിച്ചു.അടുത്ത ഓണാഘോഷത്തിന് പച്ചക്കറികൾ വിളവെടുത്തു സ്കൂളിൽ പ്രദർശനം നടത്തണമെന്നും അദ്ദേഹം സൂചിപ്പിച്ചു.  സ്കൂൾ പരിസരത്ത് ഏതാനും മരങ്ങൾ കുഴിച്ചിടുന്നതിനെ കുറിച്ചും പരിപാലിക്കുന്നതിനെ കുറിച്ചും ആലോചന നടന്നു.

വായനാദിനം

ജൂൺ 19 ന് വായനാ ദിനാചരണങ്ങൾക്ക് സമാരംഭം കുറിച്ചു. 10.30 ന് സ്കൂൾ അസംബ്ലിയിൽ ഹെഡ് മാസ്റ്റർ ശ്രീ. അബ്ദുസലാം മാസ്റ്റർ വായനയുടെ അനിവാര്യതയെക്കുറിച്ചും വായന വ്യക്തികൾക്കു നൽകുന്ന ഗുണപരമായ സവിശേഷതകളെക്കുറിച്ചും സംസാരിച്ചു. ചെമ്രക്കാട്ടൂരിന്റെ സാമൂഹ്യ പ്രവർത്തകനും അധ്യാപകനുമായ പ്രകാശൻ മാസ്റ്റർ വായനാവാരം ഉദ്ഘാടനം ചെയ്തു. തുടർന്ന് സലീന ടീച്ചർ സംസാരിച്ചു. വിദ്യാർത്ഥികളിൽ നിന്നും ഗ്രീഷ്മ, ഷഹബാസുമയ്യ എന്നിവരും അറബി വായന മാഹിറും നിർവ്വഹിച്ചു.പിന്നീട് ഓരോ ദിവസങ്ങളിലായി 3,4 ക്ലാസുകൾക്കായി വായനാ മത്സരം, വായനാക്കുറിപ്പ് തയ്യാറാക്കൽ ,കിസ് മത്സരം, പോസ്റ്റർ, ചുമർ പത്രിക തയ്യാറാക്കൽ എന്നിവയും സ്കൂൾ തലത്തിൽ നടത്തി വിജയികൾക്ക് സമ്മാനദാനവും നടത്തി. വായനാ വാരത്തോടനുബന്ധിച്ച് ശ്രീ പുരുഷോത്തമൻ നമ്പൂതിരി സ്പോൺസർ ചെയ്ത മലയാള മനോരമ ദിനപത്രം പ്രകാശനം ചെയ്തു. ചടങ്ങിൽ പിടി എ പ്രസിഡന്റ് കെ വി ഉണ്ണികൃഷ്ണൻ മാസ്റ്റർ, എസ് എം സി ചെയർമാൻ ഉമ്മർ വെള്ളേരി, സീനിയർ അധ്യാപിക ശ്രീമതി.ലത കെ.വി , എസ് ആർ ജി കൺവീനർ ശ്രീ. റഊഫ്, ഷൈജൽ എന്നിവർ സംസാരിച്ചു.

ലഹരിവിരുദ്ധ ദിനം

സമൂഹത്തിൽ ഉയർന്നു വരുന്ന ലഹരി ഉപയോഗത്തിനെതിരെ ശക്തമായ താക്കീതുമായി ചെമ്രക്കാട്ടൂർ  ജി.എൽ.പി സ്കൂളിൽ ലഹരിവിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു.

ചടങ്ങിൽ എസ് ആർ ജി കൺവീനർ ശ്രീ റൗഫ് റഹ്മാൻ മാസ്റ്റർ ലഹരി ഉപയോഗത്തെ കുറിച്ചും അതിന്റെ പരിണിത ഫലങ്ങളെക്കുറിച്ചും ബോധവൽക്കരണം നടത്തി.

ഉയർത്തിപ്പിടിച്ച പ്ലക്കാർഡുകളുമായി വിദ്യാർത്ഥികൾ അവരുടെ ധർമ്മം നിർവഹിച്ചു. ശ്രീ ഷൈജൽ മാഷിന്റെ ഉൽബോധന ത്തോടുകൂടി ലഹരി വിമുക്ത ദിനാചരണ പരിപാടികൾക്ക് ആരംഭം കുറിച്ചു.

സ്റ്റാഫ് സെക്രട്ടറിയും സീനിയർ ടീച്ചറുമായ ശ്രീമതി ലത ടീച്ചർ സ്കൂൾ പരിപാടികൾക്ക് നേതൃത്വം നൽകി.

സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ്

2018 - 19 അധ്യയന വർഷത്തെ സ്കൂൾ പാർലമെന്ററി ഇലക്ഷൻ തീർത്തും ജനാധിപത്യ രീതിയിൽ നടത്തുകയുണ്ടായി.

സ്കൂൾ ലീഡർ സ്ഥാനത്തേക്ക് നടന്ന ഇലക്ഷനിൽ ആറ് സ്ഥാനാർത്ഥികൾ മത്സരിച്ചു. സ്കൂൾ തലത്തിൽ നടന്ന പ്രചരണ പരിപാടിയിൽ സ്ഥാനാർത്ഥികൾ ക്ലാസുകൾ തോറും കയറിയിറങ്ങിയുള്ള  പ്രചരണം, വ്യക്തികൾ തമ്മിലുള്ള പ്രചരണം ശക്തമായ രീതിയിൽ തന്നെ നടന്നു.

17.07.18ന് സ്കൂളിൽ നടന്ന ഇലക്ഷൻ രാവിലെ 11 ന് ആരംഭിച്ചു. പോളിംഗ് ഉദ്ദ്യോഗസ്ഥരായി നാലാം ക്ലാസിലെ വിദ്യാർത്ഥികൾ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. 2.45 pm ന് ഇലക്ഷൻ അവസാനിക്കുകയും 3.15 ന് റിസൽട്ട് പ്രഖ്യാപിക്കുകയും ചെയ്തു.

റിസൽട്ട് :-

മാഹിർ ഹസൻ -105

മുഹമ്മദ് അഫ്ലഹ് - 80

സാത്വിക - 57

സുമയ്യ തസ്നി - 43

സിദൂഷ് - 14

മിഥുൻ -7

അസാധു - 3

ചാന്ദ്രദിനം

2018-19 അദ്ധ്യയന വർഷത്തെ ചാന്ദ്രദിന പരിപാടികൾ വ്യത്യസ്ത പരിപാടികളോടെ ആഘോഷിച്ചു. അധ്യാപകരായ സഞ്ജയ് സാർ ഷൈജൽ സാർ എന്നിവർ നേതൃത്വം നൽകി.

രാവിലെ കൃത്യം 10:30 ന് തന്നെ ചാന്ദ്രദിന പ്രത്യേക അസംബ്ലി ആരംഭിച്ചു. സഞ്ജയ് സാർ കുട്ടികൾക്ക് ചന്ദ്ര ദിനത്തെക്കുറിച്ചുള്ള വിശദീകരണം നൽകി.ക്ലാസുകൾക്ക് മുമ്പിൽ അലങ്കരിച്ച പോസ്റ്ററുകളും ചാന്ദ്രദിനപതിപ്പുകളും ആഘോഷങ്ങൾക്ക് പൊലിമ കൂട്ടി. ഓരോ ക്ലാസിലും കയറിയിറങ്ങി വിദ്യാർത്ഥികളുടെ എല്ലാ സംശയങ്ങൾക്കും ചാന്ദ്രമനുഷ്യൻ ഉത്തരം നൽകി. വിദ്യാർത്ഥികൾക്കായി ചാന്ദ്രമനുഷ്യൻ്റെ ഉത്തരങ്ങൾ സ്കൂൾ ലീഡർ മാഹിർ ഹസ്സൻ തർജ്ജമ ചെയ്തു.സ്കൂളിൽ നടന്ന പരിപാടികളുടെ ഡോക്യുമെൻ്റേഷൻ വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ ഉന്നത ഉദ്യോഗസ്ഥർ , അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവരിലേക്ക് എത്തിച്ചു.

ഹിരോഷിമ നാഗസാക്കി ദിനം

വൈവിധ്യങ്ങളോടെയുള്ള ഹിരോഷിമ ദിനാചരണം 06.08.2018 ന് സ്കൂൾ അങ്കണത്തിൽ കൊണ്ടാടി. 12.15ന് ആരംഭിച്ച സ്കൂൾ അസംബ്ലിയിൽ പ്രധാന അധ്യാപകൻ അബ്ദുസലാം മാസ്റ്റർ റൗഫ് മാസ്റ്റർ  ശബാന ടീച്ചർ  എന്നിവർ യുദ്ധം മനുഷ്യനിൽ ഉണ്ടാക്കുന്ന ഭീതിയെ കുറിച്ചും സമാധാനത്തിൻ്റെ  ആവശ്യകതയെക്കുറിച്ചും ബോധവൽക്കരണം നടത്തി. പ്ലക്കാർഡുകളുമായി അണിയണിയായി വന്ന വിദ്യാർത്ഥികൾ  ആഘോഷങ്ങൾക്ക് പൊലിമ കൂട്ടി. ഏറ്റവും നല്ല പ്രകടനം കാഴ്ച വെച്ച് ഒന്ന് എ ക്ലാസ് പ്രത്യേക അഭിനന്ദനാർഹരായി. വിദ്യാർത്ഥികൾ തയ്യാറാക്കിയ പ്ലക്കാർഡുകൾ സുഡാക്കോ കൊക്കുകൾ കൊടികൾ തുടങ്ങിയവയുമായി സ്കൂളിനു ചുറ്റും റാലി നടത്തി.

സ്വാതന്ത്ര്യ ദിനം

മാതൃരാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിൻ്റെ സന്തോഷം ജിഎൽപി സ്കൂൾ വീണ്ടും അനുസ്മരിച്ചു. പ്രധാന അധ്യാപകൻ ശ്രീ അബ്ദുസലാം മാസ്റ്ററുടെ നേതൃത്വത്തിൽ രാവിലെ 9.00 മണിക്ക് ആരംഭിച്ച ആഘോഷ പരിപാടിയിൽ വാർഡ് മെമ്പർ ഗീത ,ഉമ്മർ വെള്ളേരി ,പി ടി എ പ്രസിഡൻ്റ് അബ്ദുറഹ്മാൻ പട്ടീരി എന്നിവർ പങ്കെടുത്തു.

ദേശീയപതാക ഉയർത്തി. ശേഷം രാജ്യത്തിൻ്റെ അഖണ്ഡതയും വൈവിധ്യവും കാത്തുസൂക്ഷിക്കേണ്ടതിൻ്റെ അനിവാര്യതയെക്കുറിച്ച് ജവാൻ ശ്രീ സുധീഷ് സദസ്സിനെ ഉദ്ബോധിപ്പിച്ചു. വിദ്യാർഥികൾ പതാകഗാനം, ദേശഭക്തി ഗാനം, പ്രസംഗം തുടങ്ങിയ കലാപരിപാടികൾ അവതരിപ്പിച്ചു. മധുര വിതരണത്തോടെ അവസാനിച്ച പരിപാടിയിൽ നിന്ന് വിദ്യാർത്ഥികൾ മാതൃ സ്നേഹം തുളുമ്പുന്ന  മനസ്സോടെയാണ് വിടവാങ്ങിയത്.

പിന്നീടുള്ള ദിവസങ്ങളിൽ പതിപ്പ് തയ്യാറാക്കൽ ,പതാക നിർമ്മാണം, ചുമർപത്രിക ,  ക്വിസ്  മത്സരം എന്നിവയും സംഘടിപ്പിക്കുകയുണ്ടായി.

സ്കൂൾ ശാസ്ത്രമേള

സെപ്റ്റംബർ 15 ശനിയാഴ്ച രണ്ടുമണിമുതൽ സ്കൂൾ തല ശാസ്ത്ര മേള നടന്നു ശാസ്ത്രക്ലബ്ബ് അംഗങ്ങളുടെയും ഭാരവാഹികളുടെയും നേതൃത്വത്തിൽ നടത്തി പ്രധാനമായും മൂന്ന് ഇനങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത് ചാർട്ട് ശേഖരണം ലഘുപരീക്ഷണങ്ങൾ മൂന്ന്, 4ക്ലാസ്സിലെ കുട്ടികളാണ് ഇതിൽ പങ്കെടുത്തിരുന്നത് ഹെഡ്മാസ്റ്റർ സലാം മാഷ് സഞ്ജയൻ സർ അബൂബക്കർ സർ എന്നിവയാണ് പരീക്ഷണം വിലയിരുത്തിയത് ലത ടീച്ചർ അനശ്വര ടീച്ചർ എന്നിവർ ശേഖരം വിലയിരുത്തി നബീല ടീച്ചർ ഫസീല ടീച്ചർ എന്നിവർ ചാർട്ട് വിലയിരുത്തി മൂന്നു മേഖലകളിലും സമ്മാനാർഹരെ കണ്ടെത്തി

സോപ്പ് നിർമാണ ശില്പശാല

അരീക്കോട് യുപി മുൻ ഹെഡ്മാസ്റ്റർ കൃഷ്ണനുണ്ണി സാറിന്റെ നേതൃത്വത്തിൽ സ്കൂളിൽ വെച്ച് സോപ്പ് നിർമാണ ശില്പശാല സംഘടിപ്പിച്ചു ഓരോ ക്ലാസിലെയും രണ്ട് വീതം രക്ഷിതാക്കളും നാലാം ക്ലാസിലെ മുഴുവൻ കുട്ടികളും എല്ലാ അധ്യാപകരും ശിൽപശാലയിൽ പങ്കെടുത്തു

ഗാന്ധിജയന്തി

ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള വിവിധ പരിപാടികൾ പൂർവ്വാധികം ഭംഗിയായി അധ്യാപകരായ സഞ്ജയ് ലെനിൻ, ലീലാവതി എന്നിവരുടെ നേതൃത്വത്തിൽ നടന്നു.

രാവിലെ കൃത്യം ഒമ്പത് മണിക്ക്  സ്കൂളിൽ വാർഡ് മെമ്പർ ശ്രീമതി ഗീത പിടിഎ പ്രസിഡണ്ട് അബ്ദുറഹിമാൻ, ശ്രീ. ഉമ്മർ വെള്ളേരി , എച്ച്. എം ശ്രീമതി വത്സലകുമാരി മറ്റ് അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ അസംബ്ലി ചേർന്നു. ഭാരതാംബയും ഗാന്ധിജിയും ചാച്ചാജിയും വന്നത് കുട്ടികൾക്ക് ഒരു പുതിയ അനുഭവമായി. അസംബ്ലിയിൽ ശ്രീമതി ഗീതയാണ് പതാക ഉയർത്തിയത്. കുട്ടികൾ പതാക ഗാനം ആലപിച്ചു. ഫ്ലാഗ് സല്യൂട്ട് ചെയ്തു. തുടർന്ന് ഓരോരുത്തരും ഇന്ത്യ സ്വതന്ത്രമായ ആ സമയത്തെ വിവിധ സമരങ്ങളെ കുറിച്ചും ഗാന്ധിജിയുടെ നേതൃപാടവത്തെ കുറിച്ചും കുട്ടികളുമായി പങ്കുവെച്ചു. അതിനുശേഷം കുട്ടികളുടെ ദേശഭക്തി ഗാനാലാപനം, പ്രസംഗം തുടങ്ങിയ പരിപാടികൾ ഉണ്ടായിരുന്നു. പരിപാടികൾക്ക് പിന്നാലെയുള്ള പായസം കൂടി ആയപ്പോൾ അത് സ്വാദേറിയ ഒരു ഒരു സ്വാതന്ത്ര ദിനമായി മാറി. കൂടാതെ പതിപ്പ് തയ്യാറാക്കൽ മത്സരം, പതാക നിറം നൽകൽ , ചുമർ പത്രിക തയ്യാറാക്കൽ, ക്വിസ് മത്സരം എന്നിവ നടത്തി വിജയികളെ അനുമോദിച്ചു.

കേരളപിറവി ദിനം

കേരളപ്പിറവിയോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടന്നു പ്രളയാനന്തര കേരളം ചിത്രരചനാ മത്സരം സംഘടിപ്പിച്ചിരുന്നു എല്ലാ കുട്ടികളും അതിൽ പങ്കെടുത്തു അസംബ്ലിയിൽ ഹെഡ്മാസ്റ്റർ കേരളത്തെക്കുറിച്ച് സംസാരിച്ചു

സ്കൂൾ തല കായികമേള

സ്കൂൾതല കായിക മേള 5 11 18 തിങ്കളാഴ്ച നടത്തി രാവിലെ 10 30 ന് സഞ്ജയൻ സാറിന്റെ നേതൃത്വത്തിൽ മത്സരം ആരംഭിച്ചു കുട്ടികളെ നാല് ഗ്രൂപ്പുകളാക്കി ( റെഡ് ഗ്രീൻ യെല്ലോ ബ്ലൂ) തിരിച്ചാണ് മത്സരം നടത്തിയത് ഓരോ ഗ്രൂപ്പിനും നേതൃത്വം വഹിക്കാൻ രണ്ട് അധ്യാപകരെയും നിയോഗിച്ചിരുന്നു കിഡ്സ് ജൂനിയർ എന്നിങ്ങനെ ക്ലാസ്സ് അടിസ്ഥാനത്തിൽ രണ്ട് വിഭാഗങ്ങളിലായാണ് മത്സരം നടത്തിയത് 50മീറ്റർ,100മീറ്റർ എന്നിങ്ങനെ  ആൺകുട്ടികൾ പെൺകുട്ടികൾ തിരിച്ചാണ് മത്സരം നടത്തിയത് നല്ല രീതിയിലുള്ള പ്രകടനം കുട്ടികൾ കാഴ്ചവെച്ചു

ശിശുദിനം

2018-19 അധ്യയന വർഷത്തെ ശിശുദിനം സർവോപരി ഗംഭീരമായി ഈ വർഷവും കൊണ്ടാടി.

      സ്കൂൾതല പരിപാടികളെ കുറിച്ച് PTA Executive ലും SRG മീറ്റിംഗിലും കൃത്യമായ പ്ലാനിങ് നടന്നു. തൊപ്പി നിർമ്മാണം, ഡോക്യൂമെന്ററി പ്രവർത്തനം, ക്ലാസ്സ്‌ തല ക്വിസ് മത്സരം, നെഹ്‌റുവിനെ പരിചയപ്പെടൽ,ചാർട് പ്രദർശനം എന്നിവ ക്ലാസ്സ്‌ തലത്തിലും, അസംബ്ലി, ശിശുദിനറാലി, മധുര പായസ വിതരണം എന്നിവ സ്കൂൾ തലത്തിലും നടന്നു. 10. 30 ആരംഭിച്ചു. സ്കൂൾതല അസംബ്ലി ക്ക് ഹം സലാം മാസ്റ്റർ നേതൃത്വം നൽകി. പ്രീപ്രൈമറി  ക്ലാസ്സിലെയും പ്രൈമറി ക്ലാസ്സിലെ വിദ്യാർത്ഥികളുടെ ശിശുദിന ക്ലാസ്സ്‌ പരിപാടികൾക്ക് അസംബ്ലി സാക്ഷിയായി. ശിശുദിനറാലി സ്കൂളിൽ നിന്ന് ആരംഭിച്ച് ചെമ്രക്കാട്ടൂർ അങ്ങാടി വരെ പ്രയാണം ചെയ്തു. നാട്ടുകാർ മധുരപലഹാരം നൽകി വിദ്യാർഥികളെ സ്വീകരിച്ചു.11.30 ഓടെ പ്രയാണം കഴിഞ്ഞു. ശിശുദിന പരിപാടികൾക്ക് താൽക്കാലിക പര്യവസാനം കുറിച്ചു.

മലയാളത്തിളക്കം

സ്കൂളിലെ  പിന്നോക്ക വിദ്യാർത്ഥികളെ മുൻനിരയിലേക്ക്  എത്തിക്കുന്നതിൻ്റെ ഭാഗമായി 15. 11. 18 ന് മലയാളത്തിളക്കം പരിപാടി ആരംഭിച്ചു.

ലത ടീച്ചറുടെ മേൽനോട്ടത്തിൽ ആരംഭിച്ച ക്ലാസുകൾക്ക് മൂന്ന് അധ്യാപകർ വീതം മേൽനോട്ടം നൽകാൻ ടൈം ടേബിൾ തയ്യാറാക്കി.19.11.18 ന് ബി ആർ സി കോർഡിനേറ്റർ രഞ്ജിത് മാഷ് ക്യാമ്പ് സന്ദർശിച്ചു. അതേ ദിവസം ഉച്ചയ്ക്ക് ശേഷം സി പി ടി എ വിളിച്ച് ചേർത്തു. 15 രക്ഷിതാക്കൾ ഇതിൽ പങ്കെടുത്തു.

മലയാളത്തിളക്കം പ്രഖ്യാപനം

29.11.2018-ന് ഉച്ചയ്ക്ക് രണ്ടുമണിക്ക്  മലയാളത്തിളക്കം പ്രഖ്യാപനം നടത്തി. വാർഡ് മെമ്പർ പി.ഗീത പ്രഖ്യാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകൻ അധ്യക്ഷത വഹിച്ച ചടങ്ങിന് സ്വാഗതം പറഞ്ഞത് ലത ടീച്ചറാണ്. മലയാളത്തിളക്കം  പ്രഖ്യാപനം റൗഫ് മാഷും ആശംസകൾ ശബാന ടീച്ചർ, നസീബ ടീച്ചർ, എസ് എം സി മെമ്പർ ശശി,  ചെയർമാൻ  ജയചന്ദ്രൻ എന്നിവരും നേർന്നു. കുട്ടികൾക്കുള്ള പഠന കിറ്റ് പ്രധാനധ്യാപകൻ നൽകി. കുട്ടികളായ നിഷാൽ, നിദ എന്നിവർ അനുഭവം പങ്കുവെച്ചു. ഷൈജൽ സാർ നന്ദി രേഖപ്പെടുത്തി.

മലയാളത്തിളക്കം പ്രഖ്യാപനത്തോടെ കുട്ടികൾക്ക് അവരുടെ നിലവാരത്തിലുള്ള ഗ്രേഡുകൾ നൽകി.

ക്രിസ്തുമസ് ആഘോഷം

21-12-19 ന് മറ്റു വർഷങ്ങളേക്കാൾ പൂർവ്വാധികം കെങ്കേമമായി ക്രിസ്മസ് ആഘോഷം കൊണ്ടാടി.

രാവിലെ 9.30ന് ആരംഭിച്ച പരിപാടി വൈകുന്നേരം നാലുമണിവരെ തുടർന്നു. ക്രിസ്മസ് ട്രീ ഒരുക്കൽ, ആശംസ കാർഡ് നിർമ്മാണം, സാന്താക്ലോസ് അപ്പൂപ്പൻ, കേക്ക് നിർമ്മാണം, മധുര പലഹാര വിതരണം എന്നിവ ആസൂത്രിതമായി നടന്നു.

ആഘോഷപരിപാടികൾക്ക് ഷിജി ടീച്ചർ, ഫസീല ടീച്ചർ എന്നിവർ നേതൃത്വം നൽകി. എല്ലാ അധ്യാപകരുടെയും പൂർണ സഹകരണം കൊണ്ട് ആഘോഷപരിപാടികൾ മികവാർന്നു.

ഓണസ്‌റ്റി ബുക്ക് സ്റ്റാൾ ഉദ്‌ഘാടനവും പഞ്ചായത്ത് സാരഥികൾക്ക് സ്വീകരണവും

ജനുവരി 15 ചൊവ്വ സ്കൂളിൽ പഞ്ചായത്തിലെ പുതിയ സാരഥികളായ  പന്ത്രണ്ടാം വാർഡ് മെമ്പർ ശ്രീമതി പി.ഗീത ,പതിമൂന്നാം വാർഡ് മെമ്പർ ഷീന ,പതിനാലാം വാർഡ് മെമ്പർ ഉമ്മർ വെള്ളേരി എന്നിവർക്ക് സ്വീകരണം നൽകി . ഹെഡ്മാസ്റ്റർ സലാം  സർ സ്വാഗതം പറഞ്ഞു.അധ്യക്ഷ  വാർഡ് മെമ്പർ ഗീത ആയിരുന്നു.മറ്റു മെമ്പർമാർ ആശംസകൾ അർപ്പിച്ചു.ലത ടീച്ചറുടെ നന്ദി പറയലോടെ പരിപാടികൾ സമാപിച്ചു.ശേഷം രക്ഷിതാക്കളുടെ സഹകരണത്തോടെ   ഹോണസ്റ്റി ബുക്ക് സ്റ്റാൾ ഉദ്ഘാടനവും ആദ്യ പുസ്തക കൈമാറലും നടന്നു.എല്ലാ രക്ഷിതാക്കളും പുസ്തകമേളയിൽ പുസ്തകങ്ങൾ തെരെഞ്ഞെടുത്ത് തങ്ങളുടെ മക്കൾക്ക് വാങ്ങി കൊടുക്കുകയും ചെയ്തു.

ശ്രദ്ധ

11.01.2019 വെള്ളിയാഴ്ച ശബാന ടീച്ചർ, എൽസി ടീച്ചർ, സഞ്ജയ് സാർ ,ലത ടീച്ചർ , റഊഫ് സാർ എന്നിവരുടെ നേതൃത്വത്തിൽ 20 കുട്ടികൾക്ക് ശ്രദ്ധ തുടങ്ങി.

3, 4 ക്ലാസുകളിലെ വിദ്യാർത്ഥികളെയാണ് തെരെഞ്ഞെടുത്തത്. എല്ലാ ചൊവ്വാഴ്ചയും , വെള്ളിയാഴ്ചയും ശ്രദ്ധ നടത്തി വരുന്നു.

പഠനയാത്ര

19. 01.2019 ന് ഷൈജൽ സാറിൻ്റെ നേതൃത്വത്തിൽ സ്കൂളിൽ നിന്ന് പഠനയാത്ര നടത്തി.പാലക്കാട് ജില്ലയിലെ ചരിത്രപ്രസിദ്ധമായ കോട്ട, റോക്ക് ഗാർഡൻ, മലമ്പുഴ ഡാം,  ഫാൻറസി പാർക്ക്, സ്നേക്ക് പാർക്ക് തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് പഠനയാത്ര നടത്തിയത്.  അന്നേദിവസം രാവിലെ 6 മണിക്ക് പുറപ്പെട്ട് രാത്രി 10 മണിയോടെ തിരിച്ചെത്തി. നാലാം ക്ലാസ്സിലെ  വിദ്യാർത്ഥികളും 12 അധ്യാപകരും പി.ടി.എ.പ്രധിനിധികളുമടങ്ങുന്നതായിരുന്നു ടൂർ സംഘം .

റിപ്പബ്ലിക്ക് ദിനാഘോഷം

ജനുവരി 26 റിപ്പബ്ലിക് ദിനം ജി എൽ പി എസ് ചെമ്രക്കാട്ടൂരിൽ സമുചിതമായി ആഘോഷിച്ചു.  വാർഡ് മെമ്പർ ഗീത അധ്യക്ഷത വഹിച്ചു. രാവിലെ കൃത്യം ഒമ്പത് മണിക്ക് അസംബ്ലി  ചേർന്നു. പ്രധാനാധ്യാപകൻ ശ്രീ അബ്ദുസ്സലാം സാർ പതാക ഉയർത്തി. കുട്ടികൾ പതാക ഗാനം ആലപിച്ചു. പ്രധാനധ്യാപകൻ, റൗഫ് സാർ ,ഷൈജൽ സാർ എന്നിവർ റിപ്പബ്ലിക് ദിന സന്ദേശം നൽകി. കുട്ടികൾക്ക് മധുരം നൽകി 11:00 മണിയോടുകൂടി പരിപാടികൾക്ക് സമാപനമായി.

നിറക്കൂട്ട് : പഠനോത്സവം

ചെമ്രക്കാട്ടൂർ ജി എൽ പി എസ് സംഘടിപ്പിച്ച പഠനോത്സവം വൈവിധ്യമാർന്ന പഠന പ്രവർത്തനങ്ങളുടെ അവതരണം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഉമ്മർ വെള്ളേരി പഠനോത്സവം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി ഗീത അധ്യക്ഷതവഹിച്ചു. അരീക്കോട് ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീജ  കാവനൂർ പഞ്ചായത്ത് മെമ്പർ സാക്കിർഎന്നിവർ ആശംസകൾ നേർന്നു.  പ്രധാനാധ്യാപകൻ അബ്ദുസ്സലാം മാസ്റ്റർ സ്വാഗതവും അബൂബക്കർ മാസ്റ്റർ നന്ദിയും പറഞ്ഞു.

ഭാഷാ-ശാസ്ത്ര-ഗണിത വിഷയങ്ങളിലെ വിത്യസ്ത പ്രവർത്തനങ്ങൾ, ചിത്രീകരണങ്ങൾ, നാടൻപാട്ടുകൾ, വഞ്ചിപ്പാട്ടുകൾ ,കവിത പാരായണങ്ങൾ തുടങ്ങിയ വ്യത്യസ്ത പരിപാടികൾ കുട്ടികൾ മനോഹരമായി അവതരിപ്പിച്ചു. സ്കൂൾ ശാസ്ത്ര ക്ലബ് അവതരിപ്പിച്ച ലഘുപരീക്ഷണങ്ങൾ കുട്ടികളിൽ ശാസ്ത്രബോധവും രക്ഷിതാക്കളിൽ കൗതുകവും ഉണർത്തുന്നതായിരുന്നു. ഈ അധ്യയനവർഷം സ്കൂളിൽ നടന്ന ശ്രദ്ധേയമായ പ്രവർത്തനങ്ങളുടെ  വിവിധ പ്രദർശനവും നടന്നു. കുട്ടി കടയും ജാമിതീയ രൂപ ചാർട്ടുകളും പ്രദർശനം നടത്തുകയുണ്ടായി. എല്ലാ കുട്ടികൾക്കും പങ്കാളിത്തം ഉറപ്പിച്ച പരിപാടികളിൽ രക്ഷിതാക്കൾക്ക് കുട്ടികളോട് ആശയ വിനിമയം നടത്താനും കുട്ടികളെ വിലയിരുത്താനും കഴിയുന്ന തരത്തിലുള്ള പ്രവർത്തനങ്ങളും ഉണ്ടായിരുന്നത് പഠനോത്സവം സജീവമാക്കാൻ സഹായകരമായി. പരിപാടിയുടെ ഹാളും പരിസരവും കുട്ടികളും അധ്യാപകരും ചേർന്ന് ഭംഗിയായി അലങ്കരിച്ചിരുന്നു. പഠനോത്സവം  കുട്ടികൾക്ക് എന്നപോലെ രക്ഷിതാക്കൾക്കും നവ്യാനുഭവമായി മാറി.

2017 -2018  പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

2017-18 അദ്ധ്യയനവർഷത്തെ പ്രവേശനോത്സവം കെങ്കേമാക്കുന്നതിനായി 25-05-17 ന് എസ്.ആർ.ജി. യോഗവും പി.ടി.എ. എക്സിക്യൂട്ടീവ് യോഗവും ചേർന്നു. പരിപാടികൾ കൃത്യമായി ആസൂത്രണം ചെയ്തു. മുപ്പത്തിയൊന്നാം തീയതി എല്ലാ അധ്യാപകരും സ്കൂളിലെത്തി നവാഗതർക്കുള്ള കിരീടം നിർമ്മിച്ചു സ്കൂൾ അലങ്കരിച്ചു.ഒന്നാം തീയതി രാവിലെ 9 മണിക്ക്  തന്നെ അധ്യാപകർ എല്ലാവരും സ്കൂളിൽ എത്തിച്ചേരുകയും പ്രവേശനോത്സവത്തിനായി ഒരുക്കങ്ങൾ പൂർത്തിയാക്കുകയും ചെയ്തു. കൃത്യം 10 30 ന് പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു.  പരിപാടിയിൽ പി.ടി.എ പ്രസിഡണ്ട് ശ്രീ.ഉമ്മർ വെള്ളേരി മെമ്പർരായ ശ്രീമതി. ഗീത,ശ്രീജ, സാക്കിർ മൂന്നര കൊല്ലം വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷീന എന്നിവരുടെ സാന്നിധ്യം ഉണ്ടായിരുന്നു. ഈ പരിപാടിയിലേക്ക് സ്വാഗതമരുളിയത് എച്.എം. ശ്രീമതി വത്സലകുമാരി ആയിരുന്നു. തുടർന്ന് പി ടി എ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ  പരിപാടി പുരോഗമിച്ചു. ഈ പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ഒരു ഒരു കുട്ടിക്ക് പഠന കിറ്റ്  നൽകി കൊണ്ട് നിർവഹിച്ചത് വാർഡ് മെമ്പർ ആയ ശ്രീമതി ഗീതയാണ്. തുടർന്ന് ശ്രീമതി പ്രീജ യൂണിഫോം വിതരണ ത്തിന്റെയും ശ്രീ. സാക്കിർ പുസ്തക വിതരണത്തിന്റെയും ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം കുട്ടികളിലും രക്ഷിതാക്കളിലും എത്തിച്ചത് അധ്യാപകനായ ശ്രീ. സഞ്ജയ് ലെനിനാണ്. തുടർന്ന് നാലാം ക്ലാസ് വിദ്യാർത്ഥികൾ നവാഗതരെ കിരീടം അണിയിച്ച് സ്വീകരിച്ചു. അവർക്ക് ആശംസകൾ അർപ്പിച്ചത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രീജ ആയിരുന്നു. റൗഫ് മാഷിന്റെ നന്ദി പ്രകടനത്തോടെ കൂടി ഔപചാരിക പരിപാടികൾ അവസാനിച്ചു.

പരിസ്ഥിതി ദിനം

  ജൂൺ 5 ലോക പരിസ്ഥിതി ദിനം. ഈ ദിനത്തോടനുബന്ധിച്ച് ജി.എൽ.പി.എസ് ചെമ്രക്കാട്ടൂരിലും വിവിധ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി. രാവിലെ കൃത്യം9.30 ന് അസംബ്ലി ചേർന്നു. പ്രധാനാധ്യാപിക ശ്രീമതി വത്സലകുമാരി പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളുമായി പങ്കുവെച്ചു. പിടിഎ പ്രസിഡന്റ് ശ്രീ ഉമ്മർ വെള്ളേരിയുടെ അധ്യക്ഷതയിൽ പരിപാടി തുടർന്നു. വാർഡ് മെമ്പർ ശ്രീമതി ഗീത പരിസ്ഥിതി ഗാനം ആലപിച്ചുകൊണ്ട് പരിപാടിയുടെ ഔപചാരിക ഉദ്ഘാടനവും തൈ വിതരണവും നടത്തി.പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ പ്രേമൻ, എം.ടി.എ പ്രസിഡന്റ് ശ്രീമതി രമ്യ,സ്റ്റാഫ് സെക്രട്ടറി ശ്രീ റഊഫ് എന്നിവർ പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കുട്ടികളുമായി സംസാരിച്ചു.സഞ്ജയ് ലെനിൻ സാറിന്റെ നന്ദി പ്രകടനത്തോടു കൂടി അസംബ്ലിക്ക് പരിസമാപ്തിയായി.  തുടർന്ന് 10 മണിക്ക് ജൈവവൈവിധ്യ പാർക്കിന്റെ ഉദ്ഘാടനം ശ്രീമതി ഗീതയും പി.ടി.എ പ്രസിഡണ്ടും ചേർന്ന് ഒരു തൈ നട്ടുകൊണ്ട് നിർവഹിച്ചു. 1,2 ക്ലാസ്സുകളിലെ കുട്ടികൾക്കായി മരം വരച്ച് കളർ ചെയ്യൽ 3,4 ക്ലാസ്സുകളിലെ കുട്ടികൾക്കായി പോസ്റ്റർ നിർമ്മാണം, പ്ലക്കാർഡ് തയ്യാറാക്കൽ, ക്വിസ് മത്സരം എന്നിങ്ങനെയുള്ള പരിപാടികൾ വിവിധ അധ്യാപകരുടെ നേതൃത്വത്തിൽ നടത്തി.

മലപ്പുറം ജില്ലാ പിറവി ദിനം

ജൂൺ 16 മലപ്പുറം ജില്ലയുടെ പിറവി ഞങ്ങളുടെ സ്കൂളിലും ആഘോഷമാക്കി മാറ്റി. രാവിലെ പ്രേത്യേക അസംബ്ലി. അസംബ്ലിയിൽ എച്.എം.ശ്രീമതി.വത്സലകുമാരി ടീച്ചർ ,ലത ടീച്ചർ എന്നിവർ മലപ്പുറം ജില്ലാ രൂപീകരണത്തെക്കുറിച്ചും മലപ്പുറം ജില്ലയുടെ ചരിത്ര പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു.തുടർന്ന് ശ്രീ സഞ്ജയ് ലെനിൻ മാഷ് മുഖ്യമന്ത്രിയുടെ കത്ത് വായിച്ചു. ക്വിസ് മത്സരം നടത്തി, വിജയികളെ കണ്ടെത്തി.ഉച്ചക്കു ശേഷം ഷബാന ടീച്ചറുടെ നേതൃത്വത്തിൽ മെഹന്തി ഫെസ്റ്റ് നടത്തി. വിജയികളെ കണ്ടെത്തി സമ്മാന ദാനം നടത്തി.

വായനദിനം

ജൂൺ- 19 :വായനാദിനവും വായനാവാരവും ഒരു മഹോത്സവമാക്കി ജി.എൽ.പി എസ് ചെമ്രക്കാട്ടൂർ .19 ന് രാവിലെ കൃത്യം 10.30 ന് അസംബ്ലി ചേർന്നു. അസംബ്ലിയിൽ പി എൻ പണിക്കരെക്കുറിച്ച് എച്.എം ശ്രീമതി.വത്സല കുമാരി ടീച്ചർ, ശ്രീമതി മഞ്ജു ടീച്ചർ എന്നിവർ സംസാരിച്ചു. ശേഷം നാലാം ക്ലാസ് വിദ്യാർത്ഥികൾക്കായി ഒരു പുസ്തകം പരിചയപ്പെടുത്തി. അസംബ്ലിക്കു ശേഷം ബിനു സാറിന്റെ നേതൃത്വത്തിൽ പുസ്തക പ്രദർശനം നടത്തി. തുടർന്ന് കുട്ടികൾക്കായി പുസ്തക വിതരണം നടത്തി.

തുടർന്നുള്ള ഓരോ ദിവസങ്ങളിലായി 3,4 ക്ലാസുകൾക്ക് വായനാക്കുറിപ്പ് തയ്യാറാക്കൽ, പോസ്റ്റർ, ചുമർ പത്രിക തയ്യാറാക്കൽ ,ക്വിസ് മത്സരം തുടങ്ങിയ പരിപാടികൾ നടത്തി. 1, 2 ക്ലാസുകളിലെ കുട്ടികൾക്ക് വായനാ മത്സരം നടത്തി. വിജയി കൾക്ക് സമ്മാനം നല്കി.

ബഷീർ ദിനം

ജൂലൈ 5 ശ്രീ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനം ജി എൽ.പി എസ് ചെമ്രക്കാട്ടൂരിലും ഗംഭീരമായി നടത്തി.രാവിലെ കൃത്യം 10.30 ന് അസംബ്ലി ചേർന്നു. അസംബ്ലിയിൽ ശ്രീ. വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച് മനോജ് സാറും റഊഫ് സാറും സംസാരിച്ചു. ബഷീറിന്റെ വിവിധ കൃതികൾ പരിചയപ്പെടുത്തി. തുടർന്ന് 3, 4 ക്ലാസുകളിലെ കുട്ടികൾക്കായി ക്വിസ് മത്സരം നടത്തി വിജയികളെ അനുമോദിച്ചു

ജനസംഖ്യ ദിനം

രാവിലെ അസ്സംബ്ലി ചേർന്നു. അസം ബ്ലി യിൽ അനശ്വര ടീച്ചർ ജനസംഖ്യ ദിനത്തെ കുറിച്ച് സംസാരിച്ചു ജനസംഖ്യ വർദ്ധനവ് കൊണ്ടുണ്ടാ കുന്ന ദോഷ വശങ്ങളെ കുറിച്ച് ടീച്ചർ വിശദീകരിച്ചു.

ചാന്ദ്രദിനം

ജൂലൈ 21 ചാന്ദ്രദിനം.ചാന്ദ്രദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ പരിപാടികൾ അധ്യാപകരായ മനോജ് കുമാർ,ബിനു എന്നിവരുടെ നേതൃത്വത്തിൽ നടന്നു. രാവിലെ കൃത്യം 10.30 ന് അസംബ്ലി,അസംബ്ലിയിൽ ചാന്ദ്രദിനത്തെ കുറിച്ച് എച്.എം.ശ്രീമതി.വത്സലകുമാരി ടീച്ചർ, മനോജ് കുമാർ എന്നിവർ സംസാരിച്ചു.അപ്പോഴാണ് കുട്ടികൾക്കിടയിലൂടെ ചാന്ദ്ര മനുഷ്യനായി മുഹമ്മദ് ഹിഷാം എന്ന നാലാം ക്ലാസ് വിദ്യാർത്ഥി എത്തിയത്.അത് കുട്ടികൾക്ക് വേറിട്ട അനുഭവമായി മാറി.ചാന്ദ്ര മനുഷ്യനു മായി ഓരോ ക്ലാസ്സിലേയും ഓരോ കുട്ടി വീതം അഭിമുഖം നടത്തി.ചാന്ദ്രമനുഷ്യന്റെ മറുപടി തർജ്ജമ ചെയ്തത് സഞ്ജയ് ലെനിൻ സാറായിരുന്നു. അസംബ്ലിക്ക് ശേഷം പതിപ്പ് തയ്യാറാക്കൽ,ചുമർ പത്രിക തയ്യാറാക്കൽ,ക്വിസ് തുടങ്ങിയ മത്സരങ്ങൾ നടന്നു.വിജയികളെ അനുമോദിച്ചു.അന്നേ ദിവസം തന്നെ ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ ക്ലിപ്പിംഗ്‌ കാണിച്ചു.

ഹിരോഷിമ നാഗസാക്കി ദിനം

      ആഗസ്റ്റ് 6,9 ഹിരോഷിമ നാഗസാക്കി ദിനം.പരിപാടിക്ക് നേതൃത്വം നൽകിയത് അധ്യാപകരായ ലീലാവതി,സഞ്ജയ് ലെനിൻ എന്നിവർ ആയിരുന്നു.ആഗസ്റ്റ് 7 ന് തിങ്കളാഴ്ച രാവിലെ നടന്ന അസംബ്ലിയിൽ സഞ്ജയ് ലെനിൻ സർ യുദ്ധഭീകരതയെ കുറിച്ച് കുട്ടികളുമായി സംവദിച്ചു. തുടർന്ന് കുട്ടികൾ ശേഖരിച്ച ചിത്രങ്ങൾ ഉൾപ്പെടുത്തി കൊളാഷ് നിർമ്മിച്ചു. 9 ന് രാവിലെ കുട്ടികൾ തയ്യാറാക്കി കൊണ്ടു വന്ന പ്ലക്കാർഡ്, സഡാക്കോ കൊക്കുകൾ,കൊടി തുടങ്ങിയവയെല്ലാം ഉയർത്തിപ്പിടിച്ച് യുദ്ധവിരുദ്ധറാലി സംഘടിപ്പിച്ചു.റാലി ചെമ്രക്കാട്ടൂർ അങ്ങാടിയിൽ സമ്മേളിച്ചു.അവിടെ വച്ച് വാർഡ് മെമ്പർ ഗീത,എച്ച്. എം ശ്രീമതി വത്സല കുമാരി,ശ്രീ റഊഫ് റഹ്‌മാൻ, ശ്രീ മനോജ് കുമാർ,പി.ടി.എ. പ്രസിഡന്റ് എന്നിവർ കുട്ടികളെയും നാട്ടുകാരെയും അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചു.യുദ്ധ വിരുദ്ധ സന്ദേശം നേരത്തെ തയ്യാറാക്കിയ വെള്ള ചുമരിൽ എഴുതി.ശ്രീമതി ഗീത പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം നടത്തി.തുടർന്ന് നാട്ടുകാരും കുട്ടികളും അധ്യാപകരും എല്ലാവരും ഉൾപ്പെട്ട ഒപ്പ് ശേഖരണം,യുദ്ധ വിരുദ്ധ സന്ദേശം എഴുതൽ, യുദ്ധവിരുദ്ധ ചിത്രം വരയ്ക്കൽ,കൈ പതിക്കൽ തുടങ്ങിയ വിവിധ പരിപാടികൾ നടന്നു.12 മണിയോടു കൂടി റാലി സമാപിച്ചു.കൂടാതെ ഈ ദിനത്തോടനുബന്ധിച്ച് ഒരു ക്വിസ് മത്സര വും നടത്തി.

സ്വതന്ത്ര്യ ദിനം

ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള വിവിധ പരിപാടികൾ പൂർവ്വാധികം ഭംഗിയായി അധ്യാപകരായ സഞ്ജയ് ലെനിൻ, ലീലാവതി എന്നിവരുടെ നേതൃത്വത്തിൽ നടന്നു. രാവിലെ കൃത്യം ഒമ്പത് മണിക്ക്  സ്കൂളിൽ വാർഡ് മെമ്പർ ശ്രീമതി ഗീത ,പിടിഎ വൈസ് പ്രസിഡണ്ട് അബ്ദുറഹിമാൻ, ശ്രീ. ഉമ്മർ വെള്ളേരി , എച്ച്. എം ശ്രീമതി വത്സലകുമാരി മറ്റ് അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ അസംബ്ലി ചേർന്നു. ഭാരതാംബയും ഗാന്ധിജിയും ചാച്ചാജിയും വന്നത് കുട്ടികൾക്ക് ഒരു പുതിയ അനുഭവമായി. അസംബ്ലിയിൽ ശ്രീമതി ഗീതയാണ് പതാക ഉയർത്തിയത്. കുട്ടികൾ പതാക ഗാനം ആലപിച്ചു. ഫ്ലാഗ് സല്യൂട്ട് ചെയ്തു. തുടർന്ന് ഓരോരുത്തരും ഇന്ത്യ സ്വതന്ത്രമായ ആ സമയത്തെ വിവിധ സമരങ്ങളെ കുറിച്ചും ഗാന്ധിജിയുടെ നേതൃപാടവത്തെ കുറിച്ചും കുട്ടികളുമായി പങ്കുവെച്ചു. അതിനുശേഷം കുട്ടികളുടെ ദേശഭക്തി ഗാനാലാപനം, പ്രസംഗം തുടങ്ങിയ പരിപാടികൾ ഉണ്ടായിരുന്നു. പരിപാടികൾക്ക് പിന്നാലെയുള്ള പായസം കൂടി ആയപ്പോൾ അത് സ്വാദേറിയ ഒരു ഒരു സ്വാതന്ത്ര ദിനമായി മാറി. കൂടാതെ പതിപ്പ് തയ്യാറാക്കൽ മത്സരം, പതാക നിറം നൽകൽ , ചുമർ പത്രിക തയ്യാറാക്കൽ, ക്വിസ് മത്സരം എന്നിവ നടത്തി വിജയികളെ അനുമോദിച്ചു.

കർഷകദിനം & ശാസ്ത്ര പ്രവർത്തി പരിചയമേള

ആഗസ്റ്റ് 17 ചിങ്ങം 1 കർഷകദിനം. രാവിലെ 10 30 ന് അസംബ്ലി. അസംബ്ലിയിൽ മനോജ് സർ കൃഷിയുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. തുടർന്ന് സഞ്ജയ് മാഷിന്റെ നേതൃത്വത്തിൽ കേരളത്തിന്റെ ആകൃതിയിൽ ഞാറ് നട്ടത് ഒരു വേറിട്ട അനുഭവമായി.

11 മണി മുതൽ പ്രവൃത്തിപരിചയ മേള ഷിജി ടീച്ചറിന്റെ നേതൃത്വത്തിൽ നടന്നു. പങ്കെടുക്കുന്ന കുട്ടികൾ അവരവരുടെ കഴിവുകൾ തെളിയിച്ചുകൊണ്ട് പ്രവൃത്തിപരിചയ മേള ഗംഭീരമാക്കി ആക്കി മാറ്റി. ചന്ദനത്തിരി നിർമ്മാണം, പാവ നിർമ്മാണം, പനയോല ഉൽപ്പന്നങ്ങൾ, ഫാബ്രിക് പെയിൻറിംഗ്, വെജിറ്റബിൾ പ്രിന്റിഗ്, കളിമൺ രൂപങ്ങൾ തയ്യാറാക്കൽ, ചിരട്ടയിൽ രൂപങ്ങൾ തീർക്കൽ, മുത്തു കൊണ്ടുള്ള ഉൽപ്പന്നങ്ങൾ പാഴ് വസ്തുക്കൾ കൊണ്ടുള്ള ഉൽപ്പന്നങ്ങൾ തുടങ്ങിയ വിവിധ പരിപാടികൾ ഉണ്ടായിരുന്നു. 1 മണിക്ക് ജഡ്ജസ് കുട്ടികളുടെ ആരുടെ കഴിവുകൾ വിലയിരുത്തി സമ്മാനാർഹരെ തിരഞ്ഞെടുത്തു.

2 മണി മുതൽ ലത ടീച്ചറുടെ നേതൃത്വത്തിൽ നടന്നു. വിവിധ പരീക്ഷണങ്ങൾ 3,4 ക്ലാസിലെ കുട്ടികൾ ചെയ്തു കാണിച്ചു. അധ്യാപകരായ സഞ്ജയ് ലെനിൻ ബിനു എന്നിവർ പരീക്ഷണം വിലയിരുത്തി സമ്മാനാർഹരെ കണ്ടെത്തി. മൂന്നുമണി മുതൽ നാലുമണി വരെയുള്ള സമയത്ത് പ്രവൃത്തിപരിചയമേള യുടെ ഉൽപന്നങ്ങളുടെ പ്രദർശനം നടത്തി തുടർന്ന് നടന്ന അസംബ്ലിയിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.

ഓണാഘോഷം

  25.082017 വെള്ളിയാഴ്ച സ്കൂളിലെ ഓണാഘോഷം നടന്നു. 9:30 മുതൽ 10:30 വരെയുള്ള സമയത്ത് പൂക്കള മത്സരം. ഓരോ ക്ലാസിലേയും, വിവിധ ഡിവിഷനുകൾ തമ്മിലായിരുന്നു മത്സരം. 10:30 മുതൽ 11 മണിവരെയുള്ള സമയത്ത് പൂക്കളത്തിന്റെ വിലയിരുത്തലും വിധി നിർണ്ണയവും . ശേഷം ഒന്നാം തരത്തിന് മഞ്ചാടി പെറുക്കൽ, രണ്ടാം തരത്തിന് പന്ത് കൈമാറൽ, മൂന്നാം തരത്തിന് lemon and spoon , നാലാം തരത്തിന് കസേരകളി തുടങ്ങിയ മത്സരങ്ങൾ നടത്തി. ഒരോ ഇനങ്ങളിലേയും വിജയികളെ കണ്ടെത്തി അനുമോദിച്ചു. തുടർന്ന് ഓണപ്പാട്ടുകൾ പാടി രസിച്ചു. രക്ഷിതാകളുടേയും, നാട്ടുകാരുടേയും പൂർണ സഹകരണത്തോടു കൂടിയുള്ള ഓണ സദ്യ കൂടിയായപ്പോൾ ഓണാഘോഷം കെങ്കേമമായി.

സ്കൂൾ തല കായികമേള

    15 .09 .2017 ന് വെള്ളിയാഴ്ച സഞ്ജയ് ലെനിൻ സാറിന്റെ നേതൃത്വത്തിൽ സ്കൂൾ തല കായിക മേള നടത്തി. മേളയുടെ നടത്തിപ്പ് സുഗമമാക്കുന്നതിനായി കുട്ടികളെ 4 ഗ്രൂപ്പുകളാക്കി തിരിച്ചു (ചുവപ്പ്,പച്ച,നീല,മഞ്ഞ, ). ഒരോ ഗ്രൂപ്പിന്റേയും ചുമതല 2 അധ്യാപകർക്ക് വീതം നൽകി. 1, 2 ക്ലാസുകൾക്ക് 50 മീറ്റർ , 100 മീറ്റർ , ഓട്ട മത്സരം, സ്റ്റാന്റിംഗ് ബ്രോഡ് ജമ്പ്, റിലേ എന്നീ ഇനങ്ങളും , 3 , 4 ക്ലാസുകൾക്ക് 50 മീറ്റർ ,, 100 മീറ്റർ , ഓട്ട മത്സരം, ലോങ് ജമ്പ്, റിലേ എന്നീ ഇനങ്ങളും നടത്തി. കുട്ടികളുടെ പങ്കാളിത്തം കൊണ്ടും, സംഘാടന മികവു കൊണ്ടും ശ്രദ്ധേയമായ ഒരു പരിപാടിയായി ഇത് മാറി. മത്സര വിജയി കൾക്ക് സമ്മാനദാനവും നടത്തി. കൂടാതെ വിജയികളെ സബ് ജില്ലാ മത്സരങ്ങളിൽ കൂടുതൽ പരിശീലനം നൽകി പങ്കെടുപ്പിക്കാനും തീരുമാനിച്ചു.

ഗാന്ധി ജയന്തി

ഒക്ടോബർ:2 ഗാന്ധി ജയന്തിയോടനുബന്ധിച്ചുള്ള വിവിധ പരിപാടികൾ റഊഫ് സാറിന്റെ നേതൃത്വത്തിൽ സ്കൂളിൽ നടത്തി. ഒക്ടോബർ 3 ന് രാവിലെ കൃത്യം 10:30 ന് അസംബ്ലിയിൽ ഗാന്ധിജിയെ ക്കുറിച്ചും ഈ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും HM , മനോജ് കുമാർ സാർ , റഊഫ് സാർ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ പ്രസംഗം, ഇതിനു ശേഷം അസംബ്ലി പിരിച്ചു വിട്ടു. ഉച്ചയ്ക്ക് ശേഷം അധ്യാപകരും കുട്ടികളും ചേർന്ന് സ്കൂളും പരിസരവും വൃത്തിയാക്കി. തുടർന്ന് ഒരാഴ്ചക്കാലം ശുചിത്വ വാരമായി ആചരിച്ചു. കൂടാതെ ക്വിസ് മത്സരം, ചുമർ പത്രിക തയ്യാറാക്കൽ ,c.d പ്രദർശനം  തുടങ്ങിയ പരിപാടികളും ഇതിന്റെ ഭാഗമായി നടന്നു. എല്ലാ കുട്ടികളുടേയും പങ്കാളിത്തം കൊണ്ട് പരിപാടി വളരെ ശ്രദ്ധേയമായി.

സ്കൂൾ തല കലാമേള

ഒക്ടോബർ 10 ന് സ്കൂൾ തല കലാമേള ഷബാന ടീച്ചറുടെ നേതൃത്വത്തിൽ ഭംഗിയായി നടന്നു.

രാവിലെ 10 മണിക്ക് ഉദ്ഘാടന സമ്മേളനം. ശ്രീമതി. വത്സല കുമാരി അധ്യക്ഷസ്ഥാനം വഹിച്ചുള്ള പരിപാടിയിൽ പി.ടി.എ പ്രസിഡന്റ് ശ്രീ.ഉണ്ണികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. മറ്റു അധ്യാപകർ ആശംസകൾ അർപ്പിച്ചു. ശേഷം കുട്ടികളുടെ വൈവിധ്യമാർന്ന പരിപാടികൾ നടന്നു. കവിതാപാരായണം, ആംഗ്യ പ്പാട്ട് (മലയാളം , ഇംഗ്ലീഷ്), കഥാകഥനം, മാപ്പിളപ്പാട്ട്, പ്രസംഗം, നാടോടി നൃത്തം, ഭരത നാട്യം, സംഘഗാനം, ദേശഭക്തി ഗാനം, അറബി ഗാനം, തുടങ്ങിയ ഇനങ്ങളിൽ കുട്ടികൾ തങ്ങളുടെ കഴിവ് പ്രകടിപ്പിച്ചു. 4:30 ഓടു കൂടി പരിപാടികൾ സമാപിച്ചു.

കേരളപ്പിറവി ദിനം

നവംബർ 1 കേരളപ്പിറവിയോടനുബന്ധിച്ച് രാവിലെ പ്രത്യേക അസംബ്ലി ചേർന്നു. അസംബ്ലിയിൽ നമ്മുടെ സംസ്ഥാനം രൂപീകരിക്കാൻ ഇടയായ സാഹചര്യത്തെക്കുറിച്ചും സംസ്ഥാനത്തെക്കുറിച്ചും പ്രധാനാധ്യാപിക ശ്രീമതി.വത്സല കുമാരി ടീച്ചറും ശാലിനി ടീച്ചറും സംവദിച്ചു. 3, 4 ക്ലാസിലെ കുട്ടികൾക്കായി കേരള ഭൂപടം വരയ്ക്കൽ, കേരള ക്വിസ് തുടങ്ങിയവയും നടത്തി.

ശിശുദിനം

  നവംബർ 14 ശിശുദിനം. ശിശുദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ ശബാന ടീച്ചർ  ശാലിനി ടീച്ചർ എന്നീ അധ്യാപകരുടെ നേതൃത്വത്തിൽ നടത്തി.  രാവിലെ കൃത്യം 10 30 ന് അസംബ്ലി ചേർന്നു.  അസംബ്ലിയിൽ പ്രധാനാധ്യാപിക ശ്രീമതി വത്സലകുമാരി ചാച്ചാജിയെ കുറിച്ച് കുട്ടികളുമായി സംവദിച്ചു. അസംബ്ലിക്ക് ശേഷം കുട്ടികൾ അവർ തയ്യാറാക്കിയ  പ്ലക്കാർഡുകളുമായി ശിശുദിന റാലി നടത്തി. റാലിക്ക് ശേഷം തിരിച്ചെത്തിയ കുട്ടികൾ ഹോർലിക്സും ബിസ്കറ്റും നൽകി. ചെറിയൊരു ഇടവേളക്ക് ശേഷം കുട്ടികളെ ശിശു ദിന ഗാനങ്ങൾ ആലപിക്കുകയും പ്രസംഗങ്ങൾ നടത്തുകയും ചെയ്തു. ഉച്ചക്ക് ശേഷം കുട്ടികളെ നല്ല രീതിയിൽ എങ്ങനെ വളർത്തിയെടുക്കാം എന്നതിനെക്കുറിച്ചുള്ള  ഒരു ബോധവൽക്കരണ ക്ലാസ് രക്ഷിതാക്കൾക്ക്. സൈദ് മുഹമ്മദ് മാസ്റ്റർ നയിച്ച ക്ലാസ്സിൽ  പിടിഎ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, മെമ്പർ ശ്രീമതി ഗീത എന്നിവർ പങ്കെടുത്തു. തുടർന്ന് നാലുമണിക്ക് കുഞ്ഞൂസ് റേഡിയോ ഉദ്ഘാടനം ശ്രീ രഞ്ജിത്ത് മാസ്റ്റർ ബി ആർ സി കോഡിനേറ്റർ നിർവഹിച്ചു. തുടർന്ന് ഒരു നാടൻ പാട്ട് പാടി കൊണ്ട് ശ്രീ നാരായണൻ മാസ്റ്റർ പരിപാടികൾക്ക് തുടക്കമിട്ടു. പിന്നീട് സ്കൂൾ ലീഡർ സജ്ന പ്രാദേശിക വാർത്തകൾ അവതരിപ്പിച്ചു. വീട്ടിലെ പ്രസിഡണ്ട് ശ്രീ ഉണ്ണികൃഷ്ണൻ മാസ്റ്റർ, മെമ്പർ ശ്രീമതി ഗീത, റൗഫ് മാസ്റ്റർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. പിടിഎ വൈസ് പ്രസിഡണ്ട് നന്ദി പ്രകാശിപ്പിച്ചു. 4 45 ഓടുകൂടി പരിപാടികൾക്ക് വിരാമമായി

മലയാളത്തിളക്കം

'മലയാളത്തിളക്കം' പരിശീലനം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ മൂന്ന് നാല് ക്ലാസ്സുകളിലെ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കുള്ള ക്ലാസ്സ് 29-11-17 ന് തുടങ്ങി.19 കുട്ടികൾ ഇതിൽ പങ്കെടുത്തു.30-11-17 ന് പൂർണ്ണ സമയവും തുടർന്ന് വരുന്ന 20 ദിവസം ഓരോ മണിക്കൂറും പരിശീലനപരിപാടികൾ നടത്തി വരുന്നു.

ശ്രദ്ധ

  16-12-17 ന് ലീലാവതി,ലത അനശ്വര എന്നീ അധ്യാപകരുടെ നേതൃത്വത്തിൽ 20 കുട്ടികൾക്ക് 'ശ്രദ്ധ' തുടങ്ങി.

രക്ഷാകർതൃ പരിശീലനവും മലയാളത്തിളക്ക പ്രഖ്യാപനവും

23-01-18 ന് ചൊവ്വാഴ്ച വിളിച്ചു ചേർത്ത യോഗത്തിൽ ബി.ആർ.സി ട്രെയിനർ ശ്രീ. രഞ്ജിത്ത് മാസ്റ്റർ മലയാളി തിളക്ക പ്രഖ്യാപനവും നടത്തി. കുട്ടികൾക്കുള്ള ഉപഹാരങ്ങൾ വാർഡ് മെമ്പർ ശ്രീമതി ഗീത നിർവഹിച്ചു.

2.15 മുതൽ 3 മണി വരെയുള്ള സമയത്ത് ക്ലാസ് പി. ടി.എയും നടത്തി. മൂല്യനിർണയ അവലോകനവും പഠനപ്രവർത്തനങ്ങളും ചർച്ച ചെയ്തു. 3 മണി മുതൽ 5 മണി വരെ രക്ഷകർതൃ പരിശീലനവും നടത്തി. എച്ച്.എം അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീ. ഉമ്മർ വെള്ളേരി, വാർഡ് മെമ്പർ ശ്രീമതി ഗീത, ബി.ആർ.സി ട്രെയിനർ ശ്രീ .രഞ്ജിത്ത് പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ. അബ്ദുറഹിമാൻ പട്ടീരി, അധ്യാപകരായ ശ്രീ.മനോജ് കുമാർ, ശ്രീ. റഊഫ് റഹ്മാൻ എന്നിവർ പങ്കെടുത്തു. പരിശീലന പരിപാടിക്ക് നേതൃത്വം നൽകിയത് ശ്രീ രഞ്ജിത്ത് , മനോജ് കുമാർ, റൗഫ് റഹ്മാൻ എന്നിവരായിരുന്നു. ശ്രീ  അബ്ദുറഹിമാൻ പട്ടേരി നന്ദി പ്രകടനവും നടത്തി.

റിപ്പബ്ലിക്ക് ദിനം

ജനുവരി 26 റിപ്പബ്ലിക് ദിനം. ജി.എൽ.പി.എസ് ചെമ്രക്കാട്ടൂരിലും സമുചിതമായി ആഘോഷിച്ചു. രാവിലെ കൃത്യം 9 മണിക്ക് അസംബ്ലി ചേർന്നു. എച്ച് .എം ശ്രീമതി വത്സലകുമാരി പതാക ഉയർത്തി. കുട്ടികൾ പതാക ഗാനം ആലപിച്ചു. തുടർന്ന് കുട്ടികളുടെ പ്രസംഗം, ദേശഭക്തി ഗാനാലാപനം തുടങ്ങിയ വിവിധ പരിപാടികൾ നടന്നു. റിപ്പബ്ലിക്  ദിനവുമായി ബന്ധപ്പെട്ട് നേരത്തെ നടത്തിയ ക്വിസ് മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി. ശേഷം കുട്ടികൾക്ക് മധുരം നൽകി. 11 മണിയോടുകൂടി പരിപാടികൾക്ക് സമാപനമായി.

അക്കാദമിക മാസ്റ്റർപ്ലാൻ സമർപ്പണം

അക്കാദമിക് മാസ്റ്റർ പ്ലാൻ സമർപ്പണം                   16.02.2018 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നടന്ന ചടങ്ങിൽ അക്കാദമിക് മാസ്റ്റർ പ്ലാന്റ് പഞ്ചായത്ത് തല സമർപ്പണം സ്കൂളിൽ വെച്ച് നടത്തി. പ്രൗഢഗംഭീരമായ ചടങ്ങിൽ പ്രധാനാധ്യാപിക ശ്രീമതി വത്സലകുമാരി എല്ലാവർക്കും സ്വാഗതമരുളി. പിടിഎ പ്രസിഡടിന്റെ അധ്യക്ഷതയിൽ നടന്ന ഈ പരിപാടിയിൽ അക്കാദമിക് മാസ്റ്റർ പ്ലാൻ പഞ്ചായത്ത് പ്രസിഡണ്ട് അമ്പായത്തോട് നിങ്ങൾ മുനീറ പ്രധാനാധ്യാപിക ശ്രീമതി വത്സലകുമാരി ക്ക് സമർപ്പിച്ചു. ഈ ചടങ്ങിൽ കുട്ടികളുടെ കയ്യെഴുത്തു മാഗസിൻ അരീക്കോട് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീ ഇസ്മായിൽ ശരീഫ് ബി പി ഒ ശ്രീ ബാബുരാജ് എന്നിവർ പ്രകാശനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷീന, വാർഡ് മെമ്പർ ശ്രീമതി പി ഗീത, ക്ലബ്ബ് അംഗം ശ്രീ  അശോകൻ, ചന്ദ്രൻ മാസ്റ്റർ, മനോജ് മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വർണ്ണ ജാലക ചിത്രരചനാ മത്സരത്തിലെ വിജയികൾക്ക് മെമ്പർ സമ്മാനങ്ങൾ വിതരണം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ശ്രീ റഹൂഫ് റഹ്മാൻ റെ നന്ദി പ്രകാശനത്തോട് കൂടി പരിപാടികൾ. സമാപിച്ചു

നാല്പതാം വാർഷികാഘോഷം(2016 മാർച്ച് )

സ്കൂളിന്റെ തനത് പ്രവർത്തനങ്ങൾ