ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
ജി.എൽ.പി.എസ്.ചെമ്രക്കാട്ടൂർ
സ്കൂളിന് ഫർണിച്ചറുകൾ കൈമാറി ചെമ്രക്കാട്ടൂർ 16.03.2022 : അരീക്കോട് ഗ്രാമപഞ്ചായത്ത്  ചെമ്രക്കാട്ടൂർ ഗവ എൽ.പി സ്കൂളിന് ബെഞ്ചും ഡെസ്കും കൈമാറി. പഞ്ചായത്തിൽ എൽ പി തലത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന ചെമ്രക്കാട്ടൂർ സ്കൂളിൽ പഠന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി നൽകിയ ഫർണിച്ചറുകൾ പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുഹാജിയിൽ നിന്നും  പിടിഎ പ്രസിഡണ്ട് ഉമ്മർ വെള്ളേരി ഏറ്റുവാങ്ങി സ്കൂൾ ഹെഡ്മാസ്റ്റർ ഇ മുഹമ്മദ് മാസ്റ്റർ സ്വാഗതം പറഞ്ഞു സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാർ നൗഷർ കല്ലട, പഞ്ചായത്ത് മെമ്പർ സാദിൽ കെ എന്നിവർ ചടങ്ങിൽ സംസാരിച്ചു. എസ്.ആർ.ജി. കൺവീനർ  റഊഫ് റഹ്മാൻ നന്ദി പറഞ്ഞു .
ഡയാലിസിസ് സെൻ്ററിന് കുട്ടികളുടെ സംഭാവന കൈമാറിചെമ്രക്കാട്ടൂർ 16/03/2022 : ഏറനാട് ഡയാലിസിസ് സെൻ്ററിന് ചെമ്രക്കാട്ടൂർ ഗവ എൽ പി സ്കൂളിലെ കുട്ടികൾ സമാഹരിച്ച തുക സ്കൂൾ ലീഡർ പാർവണ ഇ വാർഡ് മെമ്പറും ഡയാലിസിസ് സെൻ്റർ ട്രസ്റ്റിയുമായ അബ്ദുൽ സാദിലിന് കൈമാറി.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുഹാജി, പി ടി എ പ്രസിഡണ്ട് ഉമ്മർ വെള്ളേരി, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ നൗഷർ കല്ലട,എച്ച് എം ഇ മുഹമ്മദ് മാസ്റ്റർ എസ് ആർ ജി കൺവീനർ റഊഫ്റഹ്മാൻ തുടങ്ങിയവർ ചടങ്ങിൽ ആശംസയർപ്പിച്ച് സംസാരിച്ചു
എൽ.എസ്.എസ്. വിജയം: ചെമ്രക്കാട്ടൂർ സ്കൂളിനൊരു പൊൻതൂവൽ കൂടി ചെമ്രക്കാട്ടൂർ 15.03.2022: ജി എൽ പി എസ് ചെമ്രക്കാട്ടൂർ സ്കൂളിൾ പൊൻ തൂവലായി എൽ എസ് എസ് വിജയം..21 കുട്ടികൾ പരീക്ഷ എഴുതിയതിൽ 15 പേരും എൽ എസ് എസ് നേടി.സ്കൂൾ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിലൊരു വിജയം കുട്ടികൾ കാഴ്ച വയ്ക്കുന്നത്.കോവിഡ് പ്രതിസന്ധിയിലും കുട്ടികൾക്ക് മികച്ച രീതിയിൽ ഉള്ള പരിശീലനം നൽകാൻ അദ്ധ്യാപകർക്ക് സാധിച്ചു. വിജയികളെയും നന്നായി പ്രയത്നിച്ച് വിജത്തിന്റെ തൊട്ടടുത്തെത്തിയ മറ്റു കുട്ടികളെയും പ്രധാന അദ്ധ്യാപകൻ ഇ. മുഹമ്മദ് മാസ്റ്റർ, പി ടി എ പ്രസിഡണ്ട് ഉമ്മർ വെള്ളേരി എന്നിവർ അഭിനന്ദിച്ചു.
പ്രവർത്തി പരിചയ ശില്പശാല നടത്തി ചെമ്രക്കാട്ടൂർ , 08/02/2022 : അരീക്കോട് ബി.ആർ.സി.യുടെ ആഭിമുഖ്യത്തിൽ ചെമ്രക്കാട്ടൂർ ജി.എൽ.പി.സ്കൂളിൽ പ്രവർത്തി പരിചയ ശില്പശാല നടത്തി.അരീക്കോട് ബി.ആർ.സി.യിലെ ട്രൈനർമാരായ ശില്പ , ഷിൻജുഷ എന്നിവരായിരുന്നു ക്ലാസ് നയിച്ചിരുന്നത്. സീനിയർ അസിസ്റ്റന്റ് ലത കെ.വി അധ്യക്ഷത വഹിച്ചു.സതീഷ് കെ നന്ദിയും പറഞ്ഞു.
പാലിയേറ്റീവ് കെയർ യൂണിറ്റിനുള്ള തുക കൈമാറി ചെമ്രക്കാട്ടൂർ 20.01.2022 : അരീക്കോട് പാലിയേറ്റീവ് കെയർ യൂണിറ്റിന് വേണ്ടി ചെമ്രക്കാട്ടൂർ ജി.എൽ പി സ്കൂളിലെ കുട്ടികളും അധ്യാപകരും കൂടി സ്വരൂപിച്ച 14,000 രൂപ പാലിയേറ്റീവ് വളണ്ടിയർമാരായ അതാഉള്ള മാസ്റ്റർ അബ്ദുറഹ്മാൻ മാസ്റ്റർ എന്നിവർക്ക് ഹെഡ്മാസ്റ്റർ ഇ.മുഹമ്മദ് മാസ്റ്റർ കൈമാറി. സ്റ്റാഫ് സെക്രട്ടറി ലത ടീച്ചർ, എസ്.ആർ.ജി കൺവീനർ റഊഫ് റഹ്മാൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.  ചടങ്ങിൽ അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും പങ്കെടുത്തു .
സ്വാതന്ത്ര്യദിനം ആഘോഷിച്ചു ചെമ്രക്കാട്ടൂർ 15/08/2021 : ചെമ്രക്കാട്ടൂർ ജി.എൽ.പി.സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.രാവിലെ 9 മണിക്ക് പ്രധാനാധ്യാപിക ആമിന ടീച്ചർ പതാക ഉയർത്തി. പി ടി എ പ്രസിഡന്റ് ഷഫീഖ്, അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു.ഓൺലൈൻ ആയി കുട്ടികളുടെ കലാപരിപാടികൾ, പതാക നിർമാണം, മുദ്രാ ഗീത ആലാപനം എന്നിവ നടന്നു. തുടർന്നു കുടുംബത്തെ   ഉൾപ്പെടുത്തി കുടുംബത്തോടൊപ്പം ക്വിസ് മത്സരവും നടത്തി
'മക്കൾക്കൊപ്പം : രക്ഷാകർതൃ ശാക്തീകരണ പരിപാടി ' നടത്തി ചെമ്രക്കാട്ടൂർ 04.09.2021 : ചെമ്രക്കാട്ടൂർ ജി.എൽ.പി.സ്കൂളിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് 2021 ആഗസ്ത് മുതൽ ഒക്ടോബർ വരെ മലപ്പുറം ജില്ലയിൽ നടപ്പിലാക്കിയ കോവിഡ്കാല 'രക്ഷാകർതൃ ശാക്തീകരണ പരിപാടി : മക്കൾക്കൊപ്പം' പരിപാടി നടത്തി. ശ്രീ.സുരേഷ് വിളയിൽ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ സുരേഷ്‌കുമാർ, സയൻസ് അദ്ധ്യാപകനായിരുന്ന കൃഷ്ണ പ്രകാശ്, റിട്ടയേർഡ് ഹെഡ് മാസ്റ്റർ സി.സുബ്രഹ്മണ്യൻ എന്നിവർ ക്ലാസ് നയിച്ചു . കുട്ടികളെ എങ്ങിനെ പരിഗണിക്കണം,ഓൺലൈൻ ക്ലാസ്, മൊബൈൽ ഉപയോഗം എന്നിവയിലെല്ലാം എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്നതെല്ലാം എടുത്തുകാണിക്കുന്ന പ്രത്യക ബോധവത്കരണ പരിപാടിയായിരുന്നു അത്.
'വെർച്വൽ പ്രവേശനോത്സവം നടത്തി'ചെമ്രക്കാട്ടൂർ 01.06.2021 : ചെമ്രക്കാട്ടൂർ ജി.എൽ.പി.സ്കൂളിൽ 2021-2022 വർഷത്തെ പ്രവേശനോത്സവം വെർച്വൽ ആയിട്ട് നടത്തി.അരീക്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നൗഷർ കല്ലട പ്രവേശനോത്സവം ഉദ്‌ഘാടനം ചെയ്തു. ഗൂഗിൾ മീറ്റ് വഴി നടന്ന പരിപാടിയിൽ പ്രധാന ആധ്യാപിക ആമിന ടീച്ചർ സ്വാഗതം പറഞ്ഞു.പി. ടി. എ. പ്രസിഡണ്ട്‌ കെ. പി. ഷഫീഖ് അധ്യക്ഷത വഹിചു.വാർഡ് മെമ്പർ സാദിൽ മുഖ്യാതിഥി ആയിരുന്നു. തുടർന്ന് 'കുരുന്നുകൾക്കൊപ്പം ഇത്തിരി നേരം 'എന്ന പരിപാടിയിൽ പ്രശസ്ത ഗായകനും റിസർച്ച് സ്കോളറും ആയ അബ്ദുള്ള തിരൂർക്കാട് വേദി പങ്കിട്ടു.പഴയ കാല ഓർമ്മകൾ പങ്കിട്ടും പാട്ടുകൾ പാടിയും അദ്ദേഹം കുരുന്നുകളെ ആകർഷിച്ചു.എസ്. ആർ. ജി കൺവീനർ റഊഫ് റഹ്മാൻ നന്ദി പറഞ്ഞു.
കരാട്ടെ യെല്ലോ ബെൽറ്റ് നേടിയ കുട്ടികളെ ആദരിച്ചു ചെമ്രക്കാട്ടൂർ 20.01.2021 : ചെമ്രക്കാട്ടൂർ ജി.എൽ.പി. സ്കൂളിൽ നിന്നും കരാട്ടെയിൽ യെല്ലോ ബെൽറ്റും സർട്ടിഫിക്കറ്റും നേടിയ കുട്ടികളെ ആദരിച്ചു.പഞ്ചായത്ത് സാരഥികൾക്ക് സ്വീകരണം നൽകിയ ചടങ്ങിൽ ആണ് കരാട്ടേ യെല്ലോ ബെൽറ്റ് നേടിയ കുട്ടികളേയും ഇൻസ്ട്രക്ടർ സെൻസെയി മുജീബ് റഹ്മാനെയും ആദരിച്ചത്.യോഗത്തിൽ പിടിഎ പ്രസിഡണ്ട് ഷെഫീഖ് കെ.പി അധ്യക്ഷത വഹിച്ചു സ്കൂൾ ഹെഡ്മിസ്ട്രസ് ആമീനാ ബീവി, പഞ്ചായത്ത് പ്രസിഡണ്ട് ടി കെ ടി അബ്ദു ഹാജി, അഡ്വ ദിവ്യ, സഊത് മാസ്റ്റർ, നൗഷർ കല്ലട ,ഷെരീഫ ടീച്ചർ, ഉമ്മുസലമ, സാദിൽ കെ, കെ വി ശിവാനന്ദൻ, ഷിംജിത മുസ്തഫ എന്നിവർ കുട്ടികൾക്കുള്ള ഉപഹാരം സമ്മാനിച്ചു.
ത്രിതല പഞ്ചായത്ത് പ്രതിനിധികൾക്ക് സ്വീകരണം നൽകി അരീക്കോട് 20.01.2021 : ചെമ്രക്കാട്ടൂർ ഗവൺമെൻറ് എൽ.പി സ്കൂളിൽ ത്രിതല പഞ്ചായത്ത് പ്രതിനിധികൾക്ക് സ്വീകരണം നല്കി അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ ടി അബ്ദു ഹാജി,വൈസ് പ്രസിഡണ്ട്  അഡ്വ: ദിവ്യ,വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സഊദ് മാസ്റ്റർ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ നൗഷർ കല്ലട ജില്ലാ പഞ്ചായത്ത് മെമ്പർ ശരീഫ ടീച്ചർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഉമ്മുസൽമ വാർഡ് മെമ്പർമാരായ കെ.സാദിൽ, ഷിംജിത മുസ്തഫ, കെ.വി ശിവാനന്ദൻ എന്നിവർക്ക് സ്വീകരണം നൽകി.ചടങ്ങിൽ പ്രധാനാധ്യാപിക ആമിന ബീവി ടീച്ചർ സ്വാഗതം പറഞ്ഞു .പി.ടി.എ. പ്രസിഡന്റ് ഷഫീഖ്. കെ.പി. അധ്യക്ഷത വഹിച്ചു.പി.ടി.എ. വൈസ് പ്രസിഡന്റ് അശോക് കുമാർ നന്ദിയും പറഞ്ഞു.
എൽ.എസ്.എസ്. വിജയികളെ അനുമോദിച്ചു ചെമ്രക്കാട്ടൂർ  20.01.2021 : ചെമ്രക്കാട്ടൂർ ജി.എൽ.പി.സ്കൂളിൽ 2019-2020 വർഷം നാലാം ക്ലാസ്സിൽ നിന്നും എൽ.എസ്.എസ് പരീക്ഷയിൽ മികച്ച വിജയം നേടിയവരെ അനുമോദിച്ചു. സ്കൂളിലെ എൽ.എസ്.എസ്. വിജയികളായ, ഫാത്തിമ റുഷ്ദ ,മുഹമ്മദ് അൻസഫ്, അഭിഷേക്, നിഹാൽ എം, അൻവി.ഇ, ഫാത്തിമ റന, ജിയാദ് എന്നിവർക്കുള്ള ആദരവും നൽകി.അരീക്കോട് പഞ്ചായത്ത് സാരഥികൾക്ക് സ്കൂൾ അധികൃതർ നൽകിയ സ്വീകരണ ചടങ്ങിൽ വെച്ചായിരുന്നു കുട്ടികൾക്ക് പുരസ്‌കാരം കൈമാറിയത്.
ഹലോ സ്കൂൾ പദ്ധതി ഉദ്‌ഘാടനം ചെയ്തു ചെമ്രക്കാട്ടൂർ 20.01.2021 :ചെമ്രക്കാട്ടൂർ ജി.എൽ.പി.സ്കൂളിൽ ഹലോ സ്കൂൾ പദ്ധതി ഉദ്‌ഘാടനം ചെയ്തു .അരീക്കോട് പഞ്ചായത് പ്രസിഡന്റ് ശ്രീ.ടി.കെ.ടി.അബ്ദുഹാജിയാണ് ഉദ്‌ഘാടന കർമം നിർവഹിച്ചത്.സ്കൂളിനും രക്ഷിതാക്കൾക്കും തമ്മിൽ വിവരങ്ങൾ കൈമാറാനുള്ള ലളിതമായ ഒരു സംവിധാനമാണ് ഹലോ സ്കൂൾ.
വിസ്മയമായി പഠനോത്സവംചെമ്രക്കാട്ടൂർ 19/02/2020 : ചെമ്രക്കാട്ടൂർ ജി എൽ പി സ്കൂൾ സംഘടിപ്പിച്ച പഠനോത്സവം വൈവിധ്യമാർന്ന പഠന പ്രവർത്തന ങ്ങളാലും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. എച്ച് .എം അബ്ദുസലാം സാർ പരിപാടി ഉദ്‌ഘാടനം ചെയ്തു. അരീക്കോട് എ.ഇ ഒ രമേശ് സാർ , ബി പി ഒ ബാബുരാജ് സാർ ,മറ്റു പ്രമുഖ വ്യക്തികൾ തുടങ്ങിയവർ പഠനോത്സവം സന്ദർശിച്ചു. പഠന പ്രവർത്തന പ്രദർശനം ഉച്ചയോട് കൂടി തീർന്നപ്പോൾ ഉച്ചയ്ക്ക് ശേഷം പഠന പ്രവർത്തനവുമായി ബന്ധപ്പെട്ട വിവിധ തരം കലാപരിപാടികൾ നടക്കുകയും ചെയ്തു. വൈവിധ്യമാർന്ന ഈ പരിപാടികൾ വളരെയധികം ആകർഷണീയത നിറഞ്ഞതായിരുന്നു.
വാർഷികാഘോഷം നടത്തിചെമ്രക്കാട്ടൂർ 07/03/2020 : സ്കൂൾ വാർഷികം പ്രശസ്ത മജീഷ്യനും കാവനൂർ എ.യു.പി.സ്കൂൾ അധ്യാപകനുമായ സേതു വാഴമ്പറ്റ ഉദ്‌ഘാടനം ചെയ്തു. ഉദ്‌ഘാടനത്തോടനുബന്ധിച്ചു സേതു സാറും മകനും ചേർന്ന് നടത്തിയ മാജിക് വിരുന്നു ശ്രദ്ധേയമായിരുന്നു.പ്രധാനാധ്യാപകൻ  അബ്ദുസ്സലാം സർ സ്വാഗതം ആശംസിച്ച പൊതുപരിപാടിയിൽ പി.ടി.എ.പ്രസിഡന്റ് ഷഫീഖ് അധ്യക്ഷനായി. ഉച്ച മുതൽ രാത്രി 12 മണി വരെ നടന്ന വിവിധ തരം കലാ പരിപാടികൾ കാണികൾക്ക് കൺകുളിർമയും ഹരവും നൽകുന്നതായിരുന്നു. കുട്ടികളും സ്ത്രീകളുമടങ്ങുന്ന മുഴുവൻ പേർക്കുമുള്ള ഭക്ഷണം സ്കൂളിൽ ഒരുക്കിയിരുന്നു.ചെമ്രക്കാട്ടൂരിലെ നല്ലവരായ ഓട്ടോ ഡ്രൈവർമാരുടെ വകയായി കാണികൾക്ക് റിഫ്രഷ്മെന്റ് ജൂസും ഉണ്ടായിരുന്നു.
സബ്ജില്ലാ ശാസ്ത്രോത്സവം : ഓവറോൾ ചാംപ്യൻഷിപ് ചെമ്രക്കാട്ടൂർ സ്കൂളിനു ചെമ്രക്കാട്ടൂർ : 2019 -2020 അധ്യയന വർഷത്തിൽ അരീക്കോട് സബ്ജില്ലാ തല ശാസ്ത്രോത്സവത്തിൽ ഉയർന്ന പോയിന്റോടെ തന്നെ ഓവറോൾ ചാംപ്യൻഷിപ് ഞങ്ങൾക്ക് നേടാനായി . അതുപോലെ സാമൂഹ്യ ശാസ്ത്ര മേളയിൽ രണ്ടാം  സ്ഥാനവും ഞങ്ങൾക്കായിരുന്നു .പ്രവൃത്തി പരിചയമേളയിലും ഞങ്ങളുടെ സ്കൂളിലെ കുറെ പ്രതിഭകൾ കഴിവ് തെളിയിച്ചു.അതുപോലെതന്നെ സബ്ജില്ലാ കലോത്സവത്തിലും കുറെ നേട്ടങ്ങൾ കരസ്ഥമാക്കാൻ ഈ കൊല്ലം കഴിഞ്ഞു. അറബിക് കലോത്സവത്തിൽ നാലാം സ്ഥാനവും നേടി .
ഓണസ്റ്റി ബുക്ക് സ്റ്റാൾ ഉദ്ഘാടനം ചെയ്തു ചെമ്രക്കാട്ടൂർ 23.01.2020 : സ്കുളിലെ ഓണസ്റ്റി ബുക്ക് സ്റ്റാളിന്റെ ഉദ്ഘാടനം നാഗലാന്റിലെ കിഫിരെ ജില്ലയിലെ കളക്ടർ ബഹു. മുഹമ്മദലി ശിഹാബ് ഐ.എ.എസ് നിർവ്വഹിച്ചു.വിദ്യാർത്ഥികളിൽ വായനാ ശീലം വളർത്താൻ ഇത്തരമൊരു സംരംഭം ഉപകാരപ്പെടുമെന്ന് കലക്ടർ അഭിപ്രായപ്പെട്ടു.തന്റെ ജീവിതനുഭവകഥയിലൂടെ വായനയുടെ പ്രാധാന്യവും അത് ജീവിതത്തിൽ ഉണ്ടാക്കുന്ന നേട്ടത്തെ കുറിച്ചും അദ്ദേഹം കുട്ടികളുടെയും രക്ഷിതാക്കളുടെയും മുന്നിൽ വിവരിച്ചു.കഷ്ടപ്പാടിന്റെയും പ്രയത്നത്തിന്റെയും സാഫല്യമാണ് തന്റെ കളക്ടർ പദവിയെന്നും ഉദ്ഘാടകൻ സൂചിപ്പിച്ചു . മുറ്റത്ത് വ്യത്യസ്ത സ്റ്റാളുകളാക്കി തിരിച്ചാണ് പുസ്തക പ്രദർശനവും വില്പനയും നടത്തിയത്.   ഉദ്ഘാടന ചടങ്ങിന് പി.ടി.എ പ്രസിഡന്റ് ശ്രീ.ശഫീഖ് അധ്യക്ഷത വഹിച്ചു.അരീക്കോട് ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളായ ശ്രീ.ഉമ്മർ വെള്ളരി.പി ഗീത,പി.ടി. എ വൈസ് പ്രസിഡന്റ് അശോക് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ച് കൊണ്ട് സംസാരിച്ചു. ചടങ്ങിൽ സ്കൂൾ പ്രധാനധ്യാപകൻ സലാം മാസ്റ്റർ സ്വാഗതവും എസ്.ആർ.ജി കൺവീനർ റഊഫ് റഹ്മാൻ നന്ദിയും പറഞ്ഞു
ഭിന്ന ശേഷി ദിനം ആചരിച്ചു ചെമ്രക്കാട്ടൂർ, 03.12.2019 : ജി.എൽ പി സ്കൂൾ ചെമ്രക്കാട്ടൂരിൽ ഭിന്നശേഷി ദിനം ആചരിച്ചു. പരിമിതികളെ അതിജീവിച്ച് പ്രചോദനത്തിന്റെ മാതൃകകളാകുന്ന ഒരു കൂട്ടം മനുഷ്യരുടെ ദിനമാണത്. ദേശീയ അന്തർദേശീയ തലങ്ങളിൽ ഭിന്ന ശേഷിക്കാരുടെ അവകാശങ്ങളെ കുറിച്ച് ബോധവൽകരണം നടത്തുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട് ചിത്രരചനാ മത്സരം നടത്തി. ഏറ്റവും മികച്ചത് എ.ഇ. ഓഫീസിലേക്ക് നൽകി. ഭിന്നശേഷി കുട്ടികളെ അവരുടെ രക്ഷിതാക്കളുടെ കൂടെ നിന്ന് കൊണ്ട് പ്രത്യേകം ബൊക്ക നൽകുകയും  അവർക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ കിറ്റുകളും നൽകി അവരെ സന്തോഷിപ്പിച്ചു. കൂടാതെ ,ഭിന്നശേഷിക്കാരായ ഒരു കൂട്ടം ആളുകളുടെ കലാവിരുന്നു സംഘടിപ്പിച്ചത് കുട്ടികൾക്ക് കൂടുതൽ ആവേശം നൽകി.
പ്രതിഭകളെ ആദരിച്ചുചെമ്രക്കാട്ടൂർ (02.12.2019) : സ്കൂൾ പരിസരത്തെ പ്രതിഭാധനരായ വ്യത്യസ്ത വ്യക്തിത്വങ്ങളെ വിദ്യാർഥികളും അധ്യാപകരും ചേർന്ന് ആദരിച്ചു.പ്രശസ്ത ഫുട്ബോൾ താരം രഞ്ജിത് ചെമ്രക്കാട്ടൂർ പദ്ധതി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി എല്ലാ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച മാതൃകാ വ്യക്തിത്വവും മാതൃകാ അധ്യാപകനുമായ ശ്രീ പ്രകാശ് മാഷ്, നാടൻ പാട്ടിലൂടെയും നാടകക്കളരിയിലൂടെയും നാടിൻ്റെ യശ്ശസ് ഉയർത്തിയ ശ്രീ പ്രേമൻ ചെമ്രക്കാട്ടൂർ എന്നിവരെയും ആദരിച്ചു.
ശ്രദ്ധ : പഞ്ചായത്ത് തല ഉദ്‌ഘാടനം ചെമ്രക്കാട്ടൂർ സ്കൂളിൽ ചെമ്രക്കാട്ടൂർ 01/11/2019 : ശ്രദ്ധ അരീക്കോട് സബ് ജില്ലാതല ഉദ്ഘാടനം നവംബർ ഒന്നിന് ചെമ്രക്കാട്ടൂർ ജി എൽ പി സ്കൂളിൽ വച്ച് നടന്നു. ഡയറ്റ് ഫാക്കൽറ്റി ഡോ:സലീമുദ്ദീൻ സാർ പദ്ധതി ഉദ്ഘാടനം ചെയ്തു. പഠന പ്രയാസമനുഭവിക്കുന്ന കുട്ടികൾക്ക്  പ്രത്യേക സഹായം നൽകി പഠനത്തിൻ്റെ  മുഖ്യധാരയിലേക്ക്  എത്തിക്കാനുള്ള  പ്രത്യേക  പഠന പദ്ധതിയാണ് ' ശ്രദ്ധ മികവിലേക്കൊരു ചുവട് '. ഈ വർഷം ഇത് രണ്ടു  ഘട്ടങ്ങളിലായാണ്  നടക്കുന്നത്. പരിപാടിയിൽ പ്രധാനാധ്യാപകൻ അബ്ദുസ്സലാം സർ സ്വാഗതം പറഞ്ഞു.പി.ടി.എ. പ്രസിഡന്റ് ഷഫീഖ് അധ്യക്ഷത വഹിച്ചു.ബി.ആർ.സി. ട്രൈനർ മുജീബ് സർ ആശംസകളർപ്പിച്ചു.
കരാട്ടെ പരിശീലനം ഉദ്‌ഘാടനം ചെയ്തു ചെമ്രക്കാട്ടൂർ 09.10.2019 : കായിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി ചെമ്രക്കാട്ടൂർ സ്കൂളിലെ കുരുന്നുകൾക്ക് കരാട്ടെ പരിശീലനത്തിന് തുടക്കമായി. മുൻ ഇന്ത്യൻ ഫുട്ബോൾ താരം പി. ഹബീബ് റഹ്മാൻ പരിശീലനം ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ അബ്ദുസ്സലാം സാർ സ്വാഗതവും പി.ടി.എ. പ്രസിഡന്റ് കെ.പി. ഷഫീഖ് അധ്യക്ഷതയും വഹിച്ചു.ഇന്ത്യൻ ഒളിമ്പിക്സ് അംഗീകാരമുള്ള കെ എ ഐ (കരാട്ടെ അസോസിയേഷൻ ഓഫ് ഇന്ത്യ)യുടെ അക്രിഡിറ്റഡ് കോച്ച് ഫോർ കരാട്ടെ ആൻഡ് കുങ്ഫു സർട്ടിഫിക്കറ്റ് നേടിയ ജെ എസ് കെ എഫ് ഇന്ത്യയുടെ മലപ്പുറം ജില്ലാ ചീഫും ജെ എസ് കെ എഫ് കരാട്ടെ നാഷണൽ ജഡ്ജ് /റഫറിയുമായ മുജീബ് മാസ്റ്റർ ഉദ്ഘാടന ദിവസം പരിശീലനം തുടങ്ങി. 
ഗണിതശില്പശാല 28/09/2019 ക്ലാസ് റൂമുകളിൽ ഗണിത പഠനം രസകരവും ലളിതവുമാക്കാൻ സഹായിക്കുന്ന ഗണിത പഠനോപകരണങ്ങൾ നിർമിക്കുന്ന ഗണിത ശില്പശാല നടത്തി.വെറ്റിലപ്പാറ ജി.എച്ച്.എസ്.എസ്സിലെ മുനീർ  മാഷായിരുന്നു ക്ലാസ് നയിച്ചിരുന്നത് .ഗണിത ക്ലബ്ബിലെ കുട്ടികളും ഓരോ ക്ലാസ്സിൽ നിന്നും മൂന്നു വീതം രക്ഷിതാക്കളും മുഴുവൻ അധ്യാപകരും ശില്പശാലയിൽ പങ്കെടുത്തു .ബഹുമാന്യനായ എച്ച്.എം.ശില്പശാല ഉദ്‌ഘാടനം ചെയ്തു.ഗണിത ക്ലബ് കൺവീനർമാർ ആയ ഷിജി ടീച്ചറും എൽസി ടീച്ചറും പരിപാടി നിയന്ത്രിച്ചു . സ്കൂൾ ലീഡർ ഫാത്തിമ ഷെന്ന നന്ദിയും പറഞ്ഞു
ഗണിത ശില്പശാല നടത്തി ചെമ്രക്കാട്ടൂർ 28/09/2019 : ക്ലാസ് റൂമുകളിൽ ഗണിത പഠനം രസകരവും ലളിതവുമാക്കാൻ സഹായിക്കുന്ന ഗണിത പഠനോപകരണങ്ങൾ നിർമിക്കുന്ന ഗണിത ശില്പശാല നടത്തി. വെറ്റിലപ്പാറ ജി.എച്ച്.എസ്.എസ്സിലെ മുനീർ സാറിന്റെ നേതൃത്വത്തിൽ നടത്തിയ ശില്പശാല പ്രധാനാദ്ധ്യാപകൻ അബ്ദുസ്സലാം സർ ഉദ്‌ഘാടനം ചെയ്തു. ഗണിത ക്ലബ്ബിലെ കുട്ടികളും ഓരോ ക്ലാസ്സിൽ നിന്നും മൂന്നു വീതം രക്ഷിതാക്കളും മുഴുവൻ അധ്യാപകരും ശില്പശാലയിൽ പങ്കെടുത്തു.ഗണിത ക്ലബ് കൺവീനർമാർ ആയ ഷിജി, എൽസി എന്നിവർ പരിപാടി നിയന്ത്രിച്ചു . സ്കൂൾ ലീഡർ ഫാത്തിമ ശന്ന നന്ദി പറഞ്ഞു
റിൽശ മോൾക്ക് ഒരു കൈത്താങ്ങ് ചെമ്രക്കാട്ടൂർ, 23/09/2019 : ചെമ്രക്കാട്ടൂർ ജി.എൽ.പി.സ്കൂളിൽ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന ഭിന്നശേഷിക്കാരിയായ റിൽശ മോൾക്ക് വീൽചെയർ നൽകി മാതൃകയായി. കാരുണ്യ രംഗത്ത് മാതൃകയായ ചെമ്രക്കാട്ടൂർ കാന്തക്കര പുല്ലൂർമണ്ണ ഇല്ലത്തെ ദാമോദരൻ നമ്പൂതിരിയാണ് വീൽ ചെയർ സമ്മാനിച്ചത് . ചടങ്ങിൽ പി.ടി.എ. പ്രസിഡന്റ് കെ.പി. ഷഫീഖ് അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപകൻ അബ്ദുസ്സലാം സർ സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി ലത ടീച്ചർ നന്ദി പറഞ്ഞു.
ഓണാഘോഷം നടത്തിചെമ്രക്കാട്ടൂർ 02/09/2019 : ജി.എൽ പി സ്ക്കൂൾ ചെമ്രക്കാട്ടൂരിൽ 2019 -  20 വർഷത്തെ ഓണാഘോഷം വളരെ വർണ്ണാഭമായ രീതിയിൽ നടന്നു. ഓണ പൂക്കളം, ഓണക്കളികൾ,  ഓണസ്സദ്യ, ഓണപ്പതിപ്പ് നിർമ്മാണം എന്നിങ്ങനെ വ്യത്യസത പരിപാടികൾ നടന്നു. അരീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉമർ വെള്ളേരി, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീന, വാർഡ് മെമ്പർ ശ്രീമതി ഗീത തുടങ്ങിയവർ ആഘോഷ പരിപാടിയിൽ പങ്കെടുത്തു. കൂടാതെ നാട്ടുകാരും രക്ഷിതാക്കളും ആഘോഷ പരിപാടികളിലും സദ്യ ഉണ്ടാക്കുന്നതിലും സജീവമായിരുന്നു.
സ്വാതന്ത്ര്യ ദിനം ആഘോഷിച്ചുചെമ്രക്കാട്ടൂർ 15/08/2019 : ജി.എൽ പി സ്കൂൾ ചെമ്രക്കാട്ടൂരിൽ 2019 -20 വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുസ്സലാം സാർ പതാക ഉയർത്തുകയും സ്വാതന്ത്ര്യ ദിന സന്ദേശം കൈമാറുകയും ചെയ്തു. പി.ടി.എ മെമ്പേഴ്സ്, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. കുട്ടികൾ ദേശഭക്തിഗാനവും സ്പീച്ചും ഉണ്ടായിരുന്നു. കുട്ടികൾക്ക് അധ്യാപകർ മധുരം നൽകി.
വിജയാഹ്ലാദത്തിൽ ഫാത്തിമ ശന്ന ചെമ്രക്കാട്ടൂർ 20/07/2019 : വാശിയേറിയ തെരെഞ്ഞെടുപ്പിൽ പന്ത് ചിഹ്നത്തിൽ മത്സരിച്ച ഫാത്തിമ ശന്ന 169 വോട്ടുകൾ നേടി സ്കൂൾ ലീഡർ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു.ആകെയുള്ള 353 വോട്ടുകളിൽ 48% വോട്ടുകൾ നേടിയാണ് ശന്ന ഒന്നാമതെത്തിയത്. കമ്പ്യൂട്ടർ ചിഹ്നത്തിൽ മത്സരിച്ച  മുഹമ്മദ് ഹിഷാം 22 % വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തി.
സ്കൂൾ ലീഡർ തെരെഞ്ഞെടുപ്പ് നടത്തി ജി.എൽ.പി സ്കൂൾ ചെമ്രക്കാട്ടൂർ: 20 19 - 20 വർഷത്തെ സ്കൂൾ ലീഡർ തെരെഞ്ഞെടുപ്പ് ജാനാധിപത്യ രീതിയിൽ തന്നെ നടത്തി. 32 നോമിനേഷനുകളിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട 8 പേർ തമ്മിലുള്ള വാശിയേറിയ മത്സരമാണ് നടന്നത്. ഒന്നാം പോളിംഗ് ഓഫീസർ രണ്ടാം പോളിംഗ് ഓഫീസർ മൂന്നാം പോളിംഗ് ഓഫീസർ എന്നിവരും ഒരു പ്രിസൈഡിംഗ് ഓഫീസറും രണ്ട് പോലീസ് ഉദ്യോഗസ്ഥരും ഉൾകൊണ്ടതായിരുന്നു . ബൂത്ത് രാവിലെ 10 മണിക്ക് തന്നെ ആരംഭിച്ച ഇലക്ഷനിലെ പോളിംഗ് ശതമാനം വളരെ ഉയർന്നതായിരുന്നു.
സ്കൂൾ ലീഡർ തെരെഞ്ഞെടുപ്പ് നടത്തി ചെമ്രക്കാട്ടൂർ , 19/07/2019 : 2019 - 20 വർഷത്തെ സ്കൂൾ ലീഡർ തെരെഞ്ഞെടുപ്പ് ജാനാധിപത്യ രീതിയിൽ തന്നെ നടത്തി. 32 നോമിനേഷനുകളിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട 8 പേർ തമ്മിലുള്ള വാശിയേറിയ മത്സരമാണ് നടന്നത്. ഒന്നാം പോളിംഗ് ഓഫീസർ രണ്ടാം പോളിംഗ് ഓഫീസർ മൂന്നാം പോളിംഗ് ഓഫീസർ എന്നിവരും ഒരു പ്രിസൈഡിംഗ് ഓഫീസറും രണ്ട് പോലീസ് ഉദ്യോഗസ്ഥരും   ഉൾകൊണ്ടതായിരുന്നു . ബൂത്ത്  രാവിലെ 10 മണിക്ക് തന്നെ ആരംഭിച്ച ഇലക്ഷനിലെ പോളിംഗ് ശതമാനം വളരെ ഉയർന്നതായിരുന്നു.
'വിവിധ ക്ലബ്ബുകൾ ഉദ്‌ഘാടനം ചെയ്തു'ചെമ്രക്കാട്ടൂർ 18.07.2019 : ചെമ്രക്കാട്ടൂർ ജി.എൽ.പി.സ്കൂളിൽ വിവിധ ക്ലബ്ബുകൾ (സയൻസ് ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, അറബിക് ക്ലബ്ബ്, ഗണിത ക്ലബ്ബ്) ശ്രീ ടി.വി.കൃഷ്ണ പ്രകാശ് സർ (സ്റ്റേറ്റ് റിസോഴ്‌സ് പേഴ്സൺ,എസ്.സി.ഇ.ആർ.ടി.) ഉദ്ഘാടനം ചെയ്തു . വൈവിധ്യവും താത്പര്യഭരിതവുമായ ശാസ്ത്രപരീക്ഷണ ക്ലാസ് കുട്ടികളുടെ ജിജ്ഞാസയും കൗതുകവും വളർത്തുന്നതോടൊപ്പം കുട്ടികൾക്കും അധ്യാപകർക്കും ഒരുപോലെ പഠനാർഹവുമായി. ചടങ്ങിൽ ശ്രീ ഷൈജൽഎൻ.എച്ച്. അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ അബ്ദുസ്സലാം സർ സ്വാഗതവും എസ്.ആർ.ജി. കൺവീനർ റഊഫ് റഹ്മാൻ നന്ദിയും പറഞ്ഞു.
കുരുന്നുകൾക്കായി പ്രവേശനോത്സവം നടത്തി ചെമ്രക്കാട്ടൂർ 06/06/2019 : 2019 - 2020 അധ്യയനവർഷത്തിലെ പ്രവേശനോത്സവം ചെമ്രക്കാട്ടൂർ ജി.എൽ.പി.സ്കൂളിൽ ഗംഭീരമായി തന്നെ നടത്തി. അതിന്റെ മുന്നോടിയായി സ്കൂളിൽ വച്ച് പിടിഎ എക്സിക്യൂട്ടീവ് മീറ്റിംഗുംഎസ് ആർ ജി മീറ്റിംഗും  നടത്തി.സ്കൂൾ പരിസരവും ക്ലാസ് റൂമുകളും അധ്യാപകരും എം ടി യെയും ചേർന്നു  ഗംഭീരമായി അലങ്കരിച്ചു.അരീക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ ഉമ്മർ വെള്ളേരി പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം നടത്തി.പ്രവേശനോത്സവത്തിൽ കുട്ടികൾക്കായുള്ള പഠനോപകരണ വിതരണം വാർഡ് മെമ്പർ ശ്രീമതി ഗീത നിർവഹിച്ചുസ്റ്റാർ ക്ലബ് ചെമ്രക്കാട്ടൂരിന്റേയും പിടിഎ വൈസ് പ്രസിഡൻറ് ശ്രീ ഖാദറിന്റേയും നേതൃത്വത്തിൽ സമാഹരിച്ച നോട്ട് പുസ്തക വിതരണം സ്റ്റാർ ക്ലബ് പ്രസിഡൻറ് ശ്രീ അശോകൻ നിർവഹിച്ചു.കുട്ടികൾക്കുള്ള മധുരപലഹാര വിതരണം സ്പോൺസർ കൂടിയായ ശ്രീ പുരുഷോത്തമൻ നമ്പൂതിരി നിർവഹിച്ചു.കിരീടം അണിയിച്ചും പ്രവേശനോത്സവ ബലൂൺ നല്കിയും നവാഗതരെ സ്കൂളിലേക്ക് സ്വാഗതം ചെയ്തു.പി ടി എ പ്രസിഡന്റിന്റെ നേതൃത്വത്തിൽ ആരംഭിച്ച പ്രവേശനോത്സവ പരിപാടിക്ക് ഹെഡ്മാസ്റ്റർ ശ്രീ അബ്ദുൽ സലാം മാസ്റ്റർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ലത ടീച്ചർ നന്ദിയും പറഞ്ഞു.
ക്ലാസ് ലൈബ്രറി ഉദ്ഘാടനം ചെയ്തു ചെമ്രക്കാട്ടൂർ 20/ 06/ 2019 : സ്റ്റാർ ക്ലബ് ചെമ്രക്കാട്ടൂരിന്റെ സഹകരണത്തിൽചെമ്രക്കാട്ടൂർ ജി എൽ പി  സ്കൂളിലെ എല്ലാ ക്ലാസുകളിലുംലൈബ്രറി സ്ഥാപിച്ച് നാടിന് മാതൃകയായി .ലൈബ്രറി ഉദ്ഘാടനകർമ്മംമലപ്പുറം ജില്ലാ കോർഡിനേറ്റർശ്രീ സലീം ടി നിർവഹിച്ചുപൊതു പരിപാടി ഉദ്ഘാടനം അരീക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ ഉമ്മർ വെള്ളേരി നിർവഹിച്ചു. സ്റ്റാർ ക്ലബ് സെക്രട്ടറി ശ്രീ ബൈജീവ് മാസ്റ്റർ വാർഡ് മെമ്പർ ശ്രീമതി ഗീത എസ് ആർ ജി കൺവീനർ റഊഫ് റഹ്മാൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു ഹെഡ്മാസ്റ്റർ ശ്രീ അബ്ദുൽ സലാം മാസ്റ്റർ നന്ദി രേഖപ്പെടുത്തി.