"ഗവ.ഹയർ സെക്കണ്ടറി സ്കൂൾ നടുവണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(മു)
വരി 70: വരി 70:
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 8ക്ലാസ് മുറികളുമുണ്ട്. ഹയർസെക്കണ്ടറിയ്ക്കും ഹൈസ്കൂളിനും പ്രത്യേകം സയൻസ് ലാബുകളും കമ്പ്യുട്ടർ ലാബുകളും ഉണ്ട്.എൽ.സി.ഡി.പ്രൊജക്ടർ ഇന്റർനെറ്റ് ബ്രോഡ്ബോൻറ് സൗകര്യത്തോടെയുള്ളവിശാലമായസൗകര്യമാണ് കമ്പ്യൂട്ടർ ലാബിൽ ഒരുക്കിയിരിക്കുന്നത്.നാലോളം വോളിബോൾ കോർട്ടുകൾ ഉള്ള  മൈതാനവും ഇവിടെയുണ്ട്
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 8ക്ലാസ് മുറികളുമുണ്ട്. ഹയർസെക്കണ്ടറിയ്ക്കും ഹൈസ്കൂളിനും പ്രത്യേകം സയൻസ് ലാബുകളും കമ്പ്യുട്ടർ ലാബുകളും ഉണ്ട്.എൽ.സി.ഡി.പ്രൊജക്ടർ ഇന്റർനെറ്റ് ബ്രോഡ്ബോൻറ് സൗകര്യത്തോടെയുള്ളവിശാലമായസൗകര്യമാണ് കമ്പ്യൂട്ടർ ലാബിൽ ഒരുക്കിയിരിക്കുന്നത്.നാലോളം വോളിബോൾ കോർട്ടുകൾ ഉള്ള  മൈതാനവും ഇവിടെയുണ്ട്


== മുൻ സാരഥികൾ ==


=='''കാരുണ്യ പ്രവർത്തനങ്ങൾ'''==
=='''കാരുണ്യ പ്രവർത്തനങ്ങൾ'''==

16:37, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ.ഹയർ സെക്കണ്ടറി സ്കൂൾ നടുവണ്ണൂർ
സ്കൂളിന്റെ ഫോട്ടോ
വിലാസം
നടുവണ്ണൂർ

നടുവണ്ണൂർ പി.ഒ.
,
673614
,
കോഴിക്കോട് ജില്ല
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ0496 2652351
ഇമെയിൽghssnaduvannur@gmail.com
കോഡുകൾ
സ്കൂൾ കോഡ്47021 (സമേതം)
യുഡൈസ് കോഡ്32040100609
വിക്കിഡാറ്റQ64552311
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല പേരാമ്പ്ര
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്ബാലുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംനടുവണ്ണൂർ പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1237
പെൺകുട്ടികൾ1190
ആകെ വിദ്യാർത്ഥികൾ2427
അദ്ധ്യാപകർ61
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽലൈജു
വിഎച്ച്എസ്എസ് പ്രിൻസിപ്പൽLaiju
വൈസ് പ്രിൻസിപ്പൽമോഹനൻ പി
പ്രധാന അദ്ധ്യാപകൻമോഹനൻ പി
പ്രധാന അദ്ധ്യാപികമോഹനൻ പി
പി.ടി.എ. പ്രസിഡണ്ട്അക്ബർ അലി
അവസാനം തിരുത്തിയത്
31-01-202247021-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് പേരാമ്പ്ര റുട്ടിൽ നടുവണ്ണൂർ ടൗണിൻറെ ഹൃദയ ഭാഗത്തായിട്ടാണ് സ്ഥാപനംസ്ഥിതി ചെയ്യുന്നത്

ചരിത്രം

കോഴിക്കോട് ജില്ലയുടെ ഏതാണ്ട് മദ്ധ്യ ഭാഗത്തായി തീരസമതലത്തിനും മലമ്പ്രദേശത്തിനും ഒത്ത നടുവിലായി സ്ഥിതി ചെയ്യുന്ന നടുവൻ ഊരാണ് നടുവണ്ണൂരായി തീർന്നത്.ഐതിഹ്യപ്രസിദ്ധ്മായ കോരളത്തിലെ മുപ്പത്തിരണ്ടു ബ്രാഹ്മണ ഗ്രാമങ്ങളിൽ ഒന്നായ നടുവണ്ണൂർ നാട്ടുരാജ്യമായ കുറുമ്പ്രനാടിൻറെ തലസ്ഥാനം കൂടിയായിരുന്നു.സബ്രജീസ്റ്ററാപ്പീസ് ഹജീർകച്ചേരി സബ്ജയിൽ തൂക്കുമരം തുടങ്ങിയ സ്ഥാപനങ്ങളും ആഴ്ച ചന്ത പോലുള്ള പരിപാടികളും കൊണ്ടുശ്രദ്ധേയമായിരുന്ന നടുവണ്ണുരിന് ഉജ്ജ്വലമായ ഒരു സ്വാതന്ത്ര്യസമര ചരിത്രവുംസമ്പന്നമായ ഒരു സാംസ്കാരിക ചരിത്രവും കൂടിയുണ്ട്.ക്വിറ്റന്ത്യ സമരകാലത്ത് മലബാറിൽ തീവെച്ച് നശിപ്പിക്ക പ്പെട്ട ഏക സർക്കാർ സ്ഥാപനംവിടുത്തെ സബ് രജിസ്റ്ററാപ്പീസ് ആയിരുന്നു.മലയാളത്തിന് ലക്ഷണമൊത്ത നോവൻ സമ്മാനിച്ച ഒ. ചന്തുമേനോൻ ജനിച്ചത് നടുവണ്മൂരിലെ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപമുള്ള മഠത്തൽ ഗൃഹത്തിലായിരുന്നു.

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 8ക്ലാസ് മുറികളുമുണ്ട്. ഹയർസെക്കണ്ടറിയ്ക്കും ഹൈസ്കൂളിനും പ്രത്യേകം സയൻസ് ലാബുകളും കമ്പ്യുട്ടർ ലാബുകളും ഉണ്ട്.എൽ.സി.ഡി.പ്രൊജക്ടർ ഇന്റർനെറ്റ് ബ്രോഡ്ബോൻറ് സൗകര്യത്തോടെയുള്ളവിശാലമായസൗകര്യമാണ് കമ്പ്യൂട്ടർ ലാബിൽ ഒരുക്കിയിരിക്കുന്നത്.നാലോളം വോളിബോൾ കോർട്ടുകൾ ഉള്ള മൈതാനവും ഇവിടെയുണ്ട്

മുൻ സാരഥികൾ

കാരുണ്യ പ്രവർത്തനങ്ങൾ

47021 a1.jpg




ചികിത്‌സ സഹായനിധി വിതരണം ബഹുമാനപ്പെട്ട HM നിർവഹ്ക്കുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്
  • കബ്ബ് &ബുൾ ബുൾ
  • റോവർ
  • എസ്.പി.സി
  • ബിദ ബെസ്റ്റ്
  • ജെ.ആർ.സി.
  • വാനനിരീക്ഷണം
  • ക്ളബ്ബ് പ്രവർത്തനം
  • വിദ്യാരംഗം കലാവേദി
  • ഫൈൻ ആർടാസ് ക്ളബ്ബ്
  • ബാൻറ് ട്രൂപ്പ്
  • കായികവേദി
  • വോളീബോൾ പരിശീലനം
  • ഉപകരണ സംഗീതപരീശീലനം
  • പഠനവിനോദയാത്ര
  • സഹവാസ ക്യാമ്പ്
  • സ്കൂൾ ലൈബ്രറി
  • ക്ളാസ് ലൈബ്രറി
  • സോഫ്റ്റ് സ്കിൽ ട്രൈനിംങ്ങ്
  • കുട്ടിക്കൂട്ടം

സ്കൗട്ട്,ഗൈഡ്,ബുൾബുൾ&റോവർ

1978 ൽ പ്രൈമറി വിഭാഗത്തിലാണ് സ്കൗട്ട് യൂണിറ്റ് സ്കൂളിൽ പ്രവർത്തനം ആരംഭിയ്ക്കുന്നത്. സ്കൂളിലെ ആദ്യത്തെസകൗട്ട് മാസ്റ്റർ രാമർ ഗുരുക്കൾആണ് . സ്ഥാപനം ഹൈസ്കൂളായി ഉയർന്നപ്പോൾ ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ കൂടിയായ ബാലചന്ദ്രൻ പാറച്ചോട്ടിൽ സകൗട്ട് മാസ്റ്ററായി സേവനമാരംബിച്ചു.സ്ഥാപനത്തിൻറെ ഇരുപത്തി അഞ്ചുവർഷത്തെചരിത്രത്തിനിടയിൽ ഇരുന്നൂറോളം രാഷ്ട്രപതി സകൗട്ട് അവാർഡ് ജേതാക്കളെയും മുന്നേൂറോളം രാജ്യ പുരസ്കാർ അവാർഡ് ജേതാക്കളെയും സൃ,ഷ്ടിയ്ക്കാൻ കഴിഞ്ഞു.ആയിരത്തി തൊള്ളായിരചത്തി തെണ്മേൂറ്റി രണ്ടിൽ സാമുഹ്യ പ്രവർത്തനങ്ങൾ ക്കുള്ള പ്രധാനമന്ത്രിയുടെ ഷീൽഡും പ്രശംസാ പത്രവും സ്കൂൾ സ്കൗോട്ട് യൂണിറ്റിന് ലഭിച്ചു. കേരളത്തിൽ നിന്ന് തന്നെ ോആദ്യമായി പ്രസിദ്ധീകരണം ആരംഭിച്ച ഒരുസ്കൂൾ സ്കൗട്ട് യൂണിറ്റിൻറെ ഇൻലൻഡ് മാഗസിൻ എന്ന നിലയിൽ നാടോടി അന്താരാഷ്ട്ര തലത്തിൽ അംഗീകാരം നേടി.ഏഷ്യാ പെസഫിക്ക് റീജിനിയൽ പുരസ്കാരം നേടിയ നാടോടി ിന്നും മുടങ്ങാതെ പ്രസിദ്ധീകരിച്ച് വരൂന്നു.സ്കൗട്ടിലെ വിവധ വിഭാഗങ്ങളായ കബ്ബ്,ബുൾബുൾ,സ്കൗട്ട്,ഗൈഡ്,റോവർ, എന്നീയൂണിറ്റുകൾ പ്രവർത്തിക്കുന്ന കേരളത്തിലെ ഏക വിദ്യാലയമാണ് നടുവണ്ണൂർ ഗവ.ബയർ സെക്കണ്ടറിസ്കൂൾ.വിവധ ?യൂണിറ്റുകളൂടെ ഇൻചാർജ്ജുകൾ താവ പറയും പ്രകോരം.

കബ്ബ്--പി.എം പ്രകാശൻ| ബുൾ ബുൾ--ദീപ നാപ്പള്ളി| സ്കൗട്ട്--കെ.സി.രാജീവൻ,കെ.കെ.യൂസുഫ്, ഗൈഡ്--ടി.ഉഷാകുമാരി റോവർ--നികേഷ് കുമാർ

മുഖം

കഴിഞ്ഞ ആറു വർഷമായി സ്കൂളിൽ മുടങ്ങാതെ പ്രസിദ്ധീകരിച്ച് വരൂന്ന പത്രമാണ് മുഖം.സ്കൂളിൽ ഉണ്ടാവുന്ന വാർത്തകൾ ശേഖരിച്ച് മാസാന്തം പ്രസിദ്ധപ്പെടുത്തുന്ന ഈപത്രം വഴി സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ രക്ഷിതാക്കൾക്ക് കൂടി മനസ്സിലാക്കാൻ സാധിക്കുന്നു എന്നതാണ് പത്രം കൊണ്ടുള്ള ഒരുഗണം.മാത്രമല്ല കുട്ടികളിലുണ്ടാവുന്ന സർഗ്ഗസൃഷ്ടികൾ പ്രസിദ്ദപ്പെടുത്താനുള്ള ഒരുമാർഗ്ഗമായും പത്രം ഉപയോഗപ്പെടുത്തുന്നു.ദൃശ്യമാദ്ധ്യമങ്ങളുടെ കടന്നുവരവോടെ പത്രപ്രവർത്തനമേഖലയുടെ വൈപുല്യം വർദ്ധിച്ചപ്പോൾ ഈരംഗത്തെതൊഴിൽ സാദ്ധ്യതയും വർദ്ധിച്ചതിനാൽ പത്ര പ്രവർത്തനരംഗത്ത് കുട്ടികൾക്ക് കൃത്യമായ ഒരുപരിശീലനം കൂടിയായി മാറുന്നു ഈപത്രപ്രവർത്തനം.പത്ര പ്രസിദ്ധീകരണത്തിൻറെ എല്ലാമേഖലകളിലും കുട്ടികൾ തന്നെയാണ് പ്രവർത്തിക്കുന്നത്..അദ്ധ്യയന വർഷാരംഭത്തിൽ കുട്ടികളിൽ നിന്ന് ശേഖരിയ്ക്കുന്ന പണമാണ് പത്രത്തിൻറെ പ്രസിദ്ധീകരണച്ചെലവിന് ഉപയോഗിക്കുന്നത്.ഒമ്പത് ഇക്ളാസ് വിദ്യാർത്ഥി അംജത് അഷ് റഫ് ആണ് പത്രത്തിൻറെ എഡിറ്റർ.മുസക്കോയ നടുവണ്ണൂർ പത്രത്തിൻറെ സ്റ്റാഫ് എഡിറ്റർ

എസ്.പി.സി.

കോഴിക്കോട് ജില്ലയിൽ ആദ്യം അനുവദിച്ച എസ്.പി.സി ട്രൂപ്പ് ആണ് ഇവിടുത്തേത്.വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ നിരവധി പുരസ്കാരങ്ങൾ നേടിയെടുക്കാൻ ഈ ട്രൂപ്പിന് കഴിഞ്ഞിട്ടുണ്ട്. കായികമായി വികസനത്തിനുതകുന്ന പരേഡടക്കമുള്ള പരിശീലനങ്ങൾക്കൊപ്പം കുട്ടികളുടെ വ്യക്തിത്വ പരിശീലനത്തിനുതകുന്ന പരിപാടികളും ക്യാമ്പുകളും എസ്പി.സി. നേതൃത്വത്തിൽ നടക്കുന്നു.അധ്യാപകരായ പി.സി. രാജൻ, എം. റീന കുമാരി എന്നിവരാണ് െസ്പിസി നയിക്കുന്ന കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാർ.

ബി ദ ബെസ്റ്റ്

ശ്രീ. ബാലചന്ദ്രൻ പാറച്ചോട്ടിൽ പ്രധാനാധ്യാപകനായിരുന്ന കാലത്ത് ആരംഭിച്ച സ്കൂളിന്റെ തനത് പദ്ധതിയാണ് ബി ദബെസ്റ്റ്. ബെറ്റർ ദി ബെസ്റ്റ് എന്നതിന്റെ ചുരുക്കമാണ് ഈ പേര്.ആവശ്യമായി ഗൈഡൻസ് ലഭിക്കാത്തതിന്റെ പേരിൽ അനുയോജ്യമായ മേഖലയിലെത്തിച്ചേരാൻ കഴിയാത്ത കുട്ടികളെ ഒരു യോഗ്യത പരീക്ഷയുടെ അടിസ്ഥാനത്തിൽ എട്ടാംക്ലാസിൽ നിന്ന് തെരെഞ്ഞെടുത്ത് തുടർച്ചയായി മൂന്ന് വർഷം പരിശീലിപ്പിക്കുന്ന പദ്ധതിയാണിത്. അക്കാദമിക നിലവാരത്തോടൊപ്പം ജീവിതത്തിലും എപ്ലസ് നിലവാരത്തിലേക്കെത്തുന്നതിനാവശ്യമായി പരിപാടികളാണ് ഈ പദ്ധതിയിലൂടെ നൽകുന്നത്.വ്യക്തിത്വവികസനത്തിനുതകുന്ന ക്ലാസുകൾക്ക് പുറമേ നീന്തൽ പരിശീലനം, വാന നിരീക്ഷണം, സൈക്കിൾ സവാരി പരിശീലനം, മരംകയറ്റ പരിശീലനം,ചെസ്സ്, സ്ക്രാബ്ൾ ഗെയിം,പഠന വിനോദ യാത്രകൾ,പ്രകൃതി പഠനക്യാമ്പ്,അഭിനയപരിശീലനം,നാടൻ പാട്ട് ശില്പശാല,തിരക്കഥ ശില്പശാല,സാഹസികയാത്ര,തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തന പദ്ധതികളാണ് ഇതിൻ കീഴിലുള്ളത്.ബി ദ ബെസ്റ്റ് സ്കൂളിൽ ആരംഭിച്ച എൻ.എം.എം.എസ്. സ്കോളർഷിപ്പ് പരിശീലനത്തിലൂടെ വന്ന കുഴിഞ്ഞനാല് വർഷമായിജില്ലയിൽ ഒന്നാം സ്ഥാനത്തെത്താൻ സ്കൂളിന് കഴിഞ്ഞു.എൽ.എസ്.എസ്.,യു.എസ്.എസ്. പരീക്ഷകൾക്കും ബിദബെസ്റ്റ് ചിട്ടയായ പരിശീലനങ്ങൾ നൽകി വരുന്നു.ബി ദ ബെസ്റ്റിന്റെ ചുവട് പിടിച്ച് ജില്ലയിലെ ബഹു ഭൂരിപക്ഷം സ്കൂളുകളിലും സമാനമായ പദ്ധതികൾ ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്.സ്കൂളിലെ ആദ്യ എസ്.എസ്.എൽ.സി. ബാച്ച് വിദ്യാർത്ഥിയും ഇപ്പോൾ അധ്യാപകനുമായ മൂസക്കോയ നടുവണ്ണൂരാണ് ബി ദ ബെസ്റ്റ് എന്ന ആശയം മുന്നോട്ട് വെക്കുന്നത്.സ്കൂളിന്റെ അഭ്യുദയകാംക്ഷികൂടിയായ ശ്രീമതി. പി.എൻ രേഖ പ്രസിഡന്റുായുള്ള ഒരു ജനറൽ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.ശ്രീ.എ.അഷ്റഫ്,ശ്രീ.എം.വി.പ്രേംനാഥ്എന്നിവർ സജീവാംഗങ്ങളാണ്.

ചിത്രശാല

ചിത്രശാല



കൂടുതൽ ചിത്രങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • കോഴിക്കോട് കുറ്റ്യാടി സംസ്ഥാനപാതയിൽ ഉള്ള്യേരിയ്ക്കും പേരാമ്പ്രയ്ക്കുമിടയിൽ നടുവണ്ണൂരിൽ ഇറങ്ങുക.
  • കോഴിക്കോട് നിന്ന് ബസ് മാർഗ്ഗം 30 കിലോ മീറ്റർ ദൂരം
  • കൊയിലാണ്ടി റെയിൽവേസ്റ്റേഷനിൽ നിന്ന് ഉള്ള്യേരി വഴി 16 കിലോമീറ്റർ
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 49 കി.മി. ദൂരം

{{#multimaps: 11.48418,75.77633|zoom=18 }} -