"സെന്റ് ജോൺസ് സിറിയൻ ഹയർ സെക്കന്ററി സ്‌ക്കൂൾ, വടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 53: വരി 53:
|പി.ടി.എ. പ്രസിഡണ്ട്=സജി മാത്യു
|പി.ടി.എ. പ്രസിഡണ്ട്=സജി മാത്യു
|എം.പി.ടി.എ. പ്രസിഡണ്ട്=ദീപ്തി ബിജു
|എം.പി.ടി.എ. പ്രസിഡണ്ട്=ദീപ്തി ബിജു
|സ്കൂൾ ചിത്രം=ST JOHN'S SYRIAN HS VADAKARA.jpg
|സ്കൂൾ ചിത്രം=28010 1.jpg
|size=350px
|size=350px
|caption=
|caption=

12:27, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം



സെന്റ് ജോൺസ് സിറിയൻ ഹയർ സെക്കന്ററി സ്‌ക്കൂൾ, വടകര
വിലാസം
വടകര, കൂത്താട്ടുകുളം

ST.JOHN'S SYRIAN HSS VADAKARA
,
ഒലിയപ്പുറം പി.ഒ.
,
686662
,
എറണാകുളം ജില്ല
സ്ഥാപിതം1918
വിവരങ്ങൾ
ഇമെയിൽ28010stjohns@gmail.com
കോഡുകൾ
സ്കൂൾ കോഡ്28010 (സമേതം)
യുഡൈസ് കോഡ്32080600109
വിക്കിഡാറ്റQ99486065
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപ്പുഴ
ഉപജില്ല കൂത്താട്ടുകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംപിറവം
താലൂക്ക്മൂവാറ്റുപുഴ
ബ്ലോക്ക് പഞ്ചായത്ത്പാമ്പാക്കുട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദുമോൾ പി അബ്രഹാം
പി.ടി.എ. പ്രസിഡണ്ട്സജി മാത്യു
എം.പി.ടി.എ. പ്രസിഡണ്ട്ദീപ്തി ബിജു
അവസാനം തിരുത്തിയത്
25-01-202228010
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




വടക്കൻ തിരുവിതാംകൂറിലെ പഴയ വിദ്യാലയങ്ങളിലൊന്നായ വടകര സെന്റ്‌ ജോൺസ്‌ സിറിയൻ ഹയർ സെക്കന്ററി സ്‌കൂൾ എറണാകുളം ജില്ലയിൽ മുവാറ്റുപുഴ താലൂക്കിൽ‍ കൂത്താട്ടുകുളത്തിനു് മൂന്നു് കി മി വടക്കു്-പടിഞ്ഞാറായി സ്ഥിതിചെയ്യുന്നു. പ്രശസ്തരായിമാറിയ പൂർ‍വവിദ്യാർത്ഥികളെയും പ്രഗത്ഭരായിരുന്ന അദ്ധ്യാപകരെയും കൊണ്ടു് എന്നും സമ്പന്നമായിരുന്ന ഈ സ്കൂൾ ന്യൂനപക്ഷ ക്രിസ്ത്യൻ മാനേജ്മെന്റിന്റെ ഉടമസ്ഥതയിലുള്ള എയിഡഡ് സ്കൂളാണു്.


പ്രകൃതി സൗന്ദര്യം കവിഞ്ഞൊഴുകുന്ന തേൻകുളത്തു മുകളേൽ എന്നറിയപ്പെട്ടിരുന്ന കുന്നിൻ നിറുകയിൽ ശോഭന നക്ഷത്രമായി നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി ഉയർന്നു നിൽക്കുന്ന ഈ സരസ്വതി ക്ഷേത്രത്തിനു് പടിഞ്ഞാറും വടക്കും കിഴക്കും പച്ചപിടിച്ചു നിൽക്കുന്ന നെൽപ്പാടങ്ങളും കണികണ്ടുണരുവാൻ തക്കവണ്ണം ഉയർന്നു നിൽക്കുന്ന ദേവാലയങ്ങളുമുണ്ട്‌.


മുവാറ്റുപുഴ വിദ്യാഭ്യാസജില്ലയിൽ കൂത്താട്ടുകുളം സബ് ജില്ലയിൽ പെടുന്ന സ്കൂളാണിതു്.

ചരിത്രം

1918-ൽ സെന്റ്‌ ജോൺസ്‌ ഇംഗ്ലീഷ്‌ സ്‌കൂൾ എന്ന പേരിൽ സ്ഥാപിതമായ വടകര സെന്റ്‌ ജോൺസ്‌ സിറിയൻ ഹയർ സെക്കന്ററി സ്‌കൂൾ പരിശുദ്ധ മാർ ബസേലിയോസ് ഔഗേൻ ഒന്നാമൻ ബാവയുടെ ശ്രമഫലമായി ആരംഭിച്ചതാണു്. 1928-ൽ ഈ സ്‌കൂൾ പരിപൂർണ്ണ ഹൈസ്‌കൂളായി ഉയർന്നു. 1932-ൽ സ്‌കൂൾ ഫൈനൽ പരീക്ഷയ്‌ക്ക്‌ ആദ്യ ബാച്ച്‌ ചേർന്നു. സംസ്ഥാനം കണ്ട ഏറ്റവും പ്രഗത്ഭനായ ഹെഡ്‌മാസ്റ്റർ ബ. ചെമ്മങ്കുഴ സ്‌കറിയ കത്തനാർ ഈ സ്‌കൂളിന്റെ പ്രഥമ ഹെഡ്‌മാസ്റ്റർ ആയിരുന്നു.


പിന്നീട്‌ ഫാ. സി.എം. തോമസ്സ്‌ (പച്ചിലക്കാട്ട്‌) പി.സി. ജോൺ, ടി.ജെ. മാണി, എം.പി. പൗലോസ്‌, വി.എ. ലീലാമ്മ, പി.വി. സൂസി, ലീല അവിരാച്ചൻ, റ്റി.എ. ജോസ്‌ എന്നിവർ‍ പ്രധാന അദ്ധ്യാപകരായി.

2000-ൽ‍ ഇവിടെ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചു.


പ്രഗത്ഭരായ അദ്ധ്യാപകർ

പ്രാഗത്ഭ്യവും കാര്യപ്രാപ്തിയുമുള്ള അദ്ധ്യാപകർ‍ എക്കാലവും ഈ സ്കൂളിനു് എക്കാലവും മുതൽ‍ക്കൂട്ടായിരുന്നു. സംസ്ഥാനം കണ്ട ഏറ്റവും പ്രഗത്ഭനായ ഹെഡ്‌മാസ്റ്റർ ബ. ചെമ്മങ്കുഴ സ്‌കറിയ കത്തനാര്, സാഹിത്യകാരനായിരുന്ന സി ജെ തോമസ്, അങ്കമാലി ഭദ്രാസനാധിപനായിരുന്ന വയലിപ്പറമ്പിൽ ഗീവറുഗീസ് മാർ ഗ്രിഗോറിയോസും കൊച്ചിഭദ്രാസനത്തിന്റെ തോമസ് മാർ ഒസ്താത്തിയോസ് (പച്ചിലക്കാട്ടിലച്ചൻ), കോശേരിയിൽ‍‍ അച്ചൻ‍ തുടങ്ങിയവർ ഇവിടത്തെ അദ്ധ്യാപകരായിരുന്നു.

സ്വാതന്ത്ര്യ സമരത്തിന്റെ ഏടുകളിൽ

സ്വാതന്ത്ര്യ സമരത്തിന്റെയും ഉത്തരവാദ പ്രക്ഷോഭണത്തിന്റെയും അലകൾ വടകര സ്കൂളിലും ഉയർ‍ന്നു. സ്റ്റേറ്റ് കോൺ‍ഗ്രസ് പ്രസിഡന്റ് പട്ടം താണുപിള്ളയുടെ ആഹ്വാനപ്രകാരം 1947 ഓഗസ്റ്റ് ഒന്നിനു് വടകര സ്കൂളിൽനിന്നു് കൂത്താട്ടുകുളത്തേയ്ക്കു് നടത്തിയ വിദ്യാർത്ഥിജാഥയെ കൂത്താട്ടുകുളം ടൗണിൽ വച്ചു് പൊലീസ് ലാത്തിച്ചാർ‍ജ് ചെയ്തതു് അക്കാലത്തു് സംസ്ഥാനത്തൊട്ടാകെ കോളിളക്കമുണ്ടാക്കിയിരുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • മുൻ രാഷ്‌ട്രപതി ശ്രീ. കെ.ആർ നാരായണൻ ഈ സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥി ആയിരുന്നു‌. അദ്ദേഹം ഏർപ്പെടുത്തിയ `കെ.ആർ. നാരായണൻ സ്‌കോളർഷിപ്പ' ഈ സ്‌കൂളിനോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹവും താല്‌പര്യവും വിളിച്ചറിയിക്കുന്നതായിരുന്നു.
  • ലോ ബോർഡ്‌ ചെയർമാൻ ഡോക്‌ടർ എ.റ്റി. മാർക്കോസ്‌
  • മുൻ റവന്യൂ മന്ത്രി കെ.റ്റി. ജേക്കബ്‌
  • മുൻ വിദ്യാഭ്യാസ - ജലസേചന മന്ത്രി ടി.എം. ജേക്കബ്‌, എം.ജെ. ജേക്കബ്‌ എം.എൽ.എ
  • സി ജെ തോമസ്
  • മേരിജോൺ കൂത്താട്ടുകുളം

തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിൽ പ്രവർത്തിച്ചവരും പ്രവർത്തിക്കുന്നവരുമായ അനേകർക്ക്‌ അറിവിന്റെ ആദ്യാക്ഷരം ചൊല്ലിക്കൊടുക്കുവാൻ ഈ സ്‌കൂളിനു സാധിച്ചു.

മുൻ സാരഥികൾ

പ്രധാന അദ്ധ്യാപകർ‍ (ഹെഡ്‌മാസ്റ്റർമാ'

ബ. ചെമ്മങ്കുഴ സ്‌കറിയ കത്തനാർ

  • ഫാ. സി.എം. തോമസ്സ്‌ (പച്ചിലക്കാട്ട്‌)
  • പി.സി. ജോൺ
  • ടി.ജെ. മാണി
  • എം.പി. പൗലോസ്‌
  • വി.എ. ലീലാമ്മ
  • പി.വി. സൂസി
  • ലീല അവിരാച്ചൻ
  • റ്റി.എ. ജോസ്‌
  • ശ്രീ. ഷാജു കെ. എം

ഹൈസ്ക്കൂൾ

==

ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപികയായി ബിന്ദുമോൾ പി. എബ്രാഹം പ്രവർത്തിച്ച് വരുന്നു.

ഹയർ സെക്കന്ററി സ്കൂൾ

2000-ൽ ഇവിടെ ഹയർ സെക്കന്ററി അനുവദിച്ചു. അതിന്റെ ചുമതല ശ്രീമതി. ലിനി കുര്യാക്കോസ് വഹിക്കുന്നു.

സെന്റ്‌ ജോൺസ്‌ റ്റി.റ്റി.ഐ

സെൻറ് ജോൺസ്‍ സ്കൂൾ വളപ്പിൽതന്നെയുള്ള സഹോദര സ്ഥാപനമായ സെന്റ്‌ ജോൺസ്‌ സിറിയൻ ടീച്ചേഴ്സ് ട്രെയിനിങ് ഇൻ‍സ്റ്റിറ്റ്യൂട്ടിന്റെ (റ്റി.റ്റി.ഐ) പ്രിൻസിപ്പലായി ശ്രീമതി. ജെമി ജോസഫ് പ്രവർത്തിക്കുന്നു.


മാനേജ്മെന്റ്

വടകര സെൻറ് ജോൺസ്‍ പഴയ സുറിയാനിപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള ഈ സ്കൂളിന്റെ ഭരണം നിർവഹിക്കുന്നതു് പള്ളിഭരണസമിതി നിയോഗിയ്ക്കുന്ന അഞ്ചുപേരും ഇടവക മെത്രാപ്പോലീത്ത നിയോഗിയ്ക്കുന്ന രണ്ടുപേരും അടങ്ങിയ ഏഴംഗ സ്കൂൾ ബോർഡാണു്. വടകര സെന്റ്‌ ജോൺസ്‌ സിറിയൻ ഹയർ സെക്കന്ററി സ്‌കൂളിനുപുറമെ വടകര സെന്റ്‌ ജോൺസ്‌ സിറിയൻ ടീച്ചേഴ്സ് ട്രെയിനിങ് ഇൻ‍സ്റ്റിറ്റ്യൂട്ടും ഈ സ്കൂൾ ബോർഡാണു ഭരിയ്ക്കുന്നതു്. ഏഴംഗ സ്കൂൾ ബോർഡ് കൂടി ഏഴുപേരിൽ ‍നിന്നൊരാളെ അതിന്റെ ചെയർ‍മാനായും ബോർഡിലേയ്ക്കു് പള്ളിഭരണസമിതി നിയോഗിച്ചിട്ടുള്ള അഞ്ചുപേരിൽ നിന്നൊരാളെ മാനേജരായും തെരഞ്ഞെടുക്കണമെന്നാണു് വടകര സെന്റ്‌ ജോൺസ്‌ സ്കൂളുകളുടെ ഭരണത്തിനുള്ള നിയമാവലിയിലുള്ളതു്.

കണ്ടനാടു് ഈസ്റ്റ് മെത്രാപ്പോലീത്ത ഡോ. തോമസ് മാർ അത്താനാസിയോസ് നിയമിച്ച പ്രൊഫ. ഡോ. എം പി മത്തായിയാണു് 2009 രണ്ടാം പകുതി മുതൽ‍ സ്‌കൂൾ ബോർഡ് ചെയർ‍മാൻ. മഹാത്മാഗാന്ധി സർവ്വകലാശാല ഗാന്ധിയൻ പഠനകേന്ദ്രം മുൻ മേധാവിയും ഗാന്ധിമാർഗ് പത്രാധിപരും പ്രമുഖ ഗാന്ധിയനും കേരള സർ‍വോദയ മണ്ഡലം സംസ്ഥാന പ്രസിഡന്റുമായ ഡോ.എം.പി.മത്തായി ഡി.സി. ബുക്ക്സ് പ്രസിദ്ധീകരിച്ച ഗാന്ധിജിയുടെ പ്രപഞ്ചവീക്ഷണം, സാഹിത്യപഠനങ്ങൾ തുടങ്ങിയ ഗ്രന്ഥങ്ങളുടെ കർത്താവാണു്.

മികവുകൾ, നേട്ടങ്ങൾ

തുടർച്ചയായി എസ്‌.എസ്‌.എൽ.സി.ക്കു നൂറുമേനി എന്ന അസുലഭ നേട്ടം ഈ സ്‌കൂളിന്റെ എടുത്തുപറയത്തക്ക വിജയമാണ്‌. കലാകായിക രംഗങ്ങളിൽ ഈ സ്‌കൂളിലെ കുട്ടികൾ തിളക്കമാർന്ന വിജയം കൈവരിക്കുന്നു. ചുറുചുറുക്കും ആത്മാർത്ഥതയുമുള്ള അദ്ധ്യാപക അനദ്ധ്യാപകരുടെ നിസ്വാർത്ഥ സേവനം ഈ സ്‌കൂളിനെ ഓരോ വർഷവും ഉയരങ്ങളിലെത്തിക്കുന്നു.

സ്‌കൂൾ ഫൈനൽ പരീക്ഷയുടെ മികവിന്റെ അടിസ്ഥാനത്തിൽ വിവിധ വ്യക്തികൾ ഏർപ്പെടുത്തിയ എൻഡോവ്‌മെന്റുകൾ കുട്ടികൾക്ക്‌ പഠനരംഗത്ത്‌ പ്രോത്സാഹനം നൽകുന്നു.

പശ്ചാത്തല സൗകര്യങ്ങൾ

എട്ടു് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ കളിസ്ഥലം , റീഡിംഗ് റൂം, ലൈബ്രറി, സയൻസ് ലാബ്, കംപ്യൂട്ടർ ലാബ്, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം തുടങ്ങിയവ ഈ വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൗട്ട് & ഗൈഡ്സ്, വിദ്യാരംഗം കലാ സാഹിത്യ വേദി, ഇക്കോ ക്ലബ്ബ്, ഹെൽത് ക്ലബ്ബ്, സയൻ‍സ് ക്ലബ്ബ്,ജൂനിയറ് റെഡ് ക്രോസ്,മാത്സ് ക്ലബ്ബ്, പ്രവർത്തനങ്ങൾ,എ​സ്,പി.സി ,തുടങ്ങിയവ സ്കൂളിൽ സജീവമാണു്.

വഴികാട്ടി

  • മെയിൻ സെൻ‍ട്രൽ റോഡിലെ കൂത്താട്ടുകുളം നഗരത്തിൽ നിന്നും 3 കി.മി.വടക്കു്-പടിഞ്ഞാറായി, സ്റ്റേറ്റ് ഹൈവേ 12-ലെ വാണിഭശേരി കുരിശിലേയ്ക്കുള്ള (ഒലിയപ്പുറം) റോഡിനുസമീപത്തു്, സ്ഥിതിചെയ്യുന്നു.
  • നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് 50 കി.മി. അകലം



{{#multimaps:9.881860,76.571713|zoom=18}}

മേൽവിലാസം

സെന്റ് ജോൺസ് സിറിയൻ ഹയർ സെക്കന്ററി സ്‌ക്കൂൾ, വടകര, ഒലിയപ്പുറം, കൂത്താട്ടുകുളം-686662