സഹായം Reading Problems? Click here


സെന്റ് ജോൺസ് സിറിയൻ ഹയർ സെക്കന്ററി സ്‌ക്കൂൾ, വടകര

Schoolwiki സംരംഭത്തിൽ നിന്ന്
സെന്റ് ജോൺസ് സിറിയൻ ഹയർ സെക്കന്ററി സ്‌ക്കൂൾ, വടകര
സ്കൂൾ ചിത്രം
സ്ഥാപിതം {{{സ്ഥാപിതദിവസം}}}-{{{സ്ഥാപിതമാസം}}}-{{{സ്ഥാപിതവർഷം}}}
സ്കൂൾ കോഡ് 28010
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം വടകര (കൂത്താട്ടുകുളം)
സ്കൂൾ വിലാസം വടകര, ഒലിയപ്പുറം പി.ഒ,
കൂത്താട്ടുകുളം
പിൻ കോഡ് 686662
സ്കൂൾ ഫോൺ 0485-2252392
സ്കൂൾ ഇമെയിൽ {{{സ്കൂൾ ഇമെയിൽ}}}
സ്കൂൾ വെബ് സൈറ്റ് {{{സ്കൂൾ വെബ് സൈറ്റ്}}}
വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴ
റവന്യൂ ജില്ല എറണാകുളം
ഉപ ജില്ല കൂത്താട്ടുകുളം
ഭരണ വിഭാഗം എയിഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
ഹയർ സെക്കന്ററി സ്കൂൾ
ടീച്ചേഴ്സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യുട്ട്
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 430
പെൺ കുട്ടികളുടെ എണ്ണം 420
വിദ്യാർത്ഥികളുടെ എണ്ണം 850
അദ്ധ്യാപകരുടെ എണ്ണം 38
പ്രിൻസിപ്പൽ ശ്രീമതി ലിനി കുറിയാക്കോസ്
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
{{{പ്രധാന അദ്ധ്യാപകൻ}}}
പി.ടി.ഏ. പ്രസിഡണ്ട് {{{പി.ടി.ഏ. പ്രസിഡണ്ട്}}}
25/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 5 / 10 ആയി നൽകിയിരിക്കുന്നു
5/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

വടക്കൻ തിരുവിതാംകൂറിലെ പഴയ വിദ്യാലയങ്ങളിലൊന്നായ വടകര സെന്റ്‌ ജോൺസ്‌ സിറിയൻ ഹയർ സെക്കന്ററി സ്‌കൂൾ എറണാകുളം ജില്ലയിൽ മുവാറ്റുപുഴ താലൂക്കിൽ‍ കൂത്താട്ടുകുളത്തിനു് മൂന്നു് കി മി വടക്കു്-പടിഞ്ഞാറായി സ്ഥിതിചെയ്യുന്നു. പ്രശസ്തരായിമാറിയ പൂർ‍വവിദ്യാർത്ഥികളെയും പ്രഗത്ഭരായിരുന്ന അദ്ധ്യാപകരെയും കൊണ്ടു് എന്നും സമ്പന്നമായിരുന്ന ഈ സ്കൂൾ ന്യൂനപക്ഷ ക്രിസ്ത്യൻ മാനേജ്മെന്റിന്റെ ഉടമസ്ഥതയിലുള്ള എയിഡഡ് സ്കൂളാണു്.


പ്രകൃതി സൗന്ദര്യം കവിഞ്ഞൊഴുകുന്ന തേൻകുളത്തു മുകളേൽ എന്നറിയപ്പെട്ടിരുന്ന കുന്നിൻ നിറുകയിൽ ശോഭന നക്ഷത്രമായി നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി ഉയർന്നു നിൽക്കുന്ന ഈ സരസ്വതി ക്ഷേത്രത്തിനു് പടിഞ്ഞാറും വടക്കും കിഴക്കും പച്ചപിടിച്ചു നിൽക്കുന്ന നെൽപ്പാടങ്ങളും കണികണ്ടുണരുവാൻ തക്കവണ്ണം ഉയർന്നു നിൽക്കുന്ന ദേവാലയങ്ങളുമുണ്ട്‌.


മുവാറ്റുപുഴ വിദ്യാഭ്യാസജില്ലയിൽ കൂത്താട്ടുകുളം സബ് ജില്ലയിൽ പെടുന്ന സ്കൂളാണിതു്.

ചരിത്രം

1918-ൽ സെന്റ്‌ ജോൺസ്‌ ഇംഗ്ലീഷ്‌ സ്‌കൂൾ എന്ന പേരിൽ സ്ഥാപിതമായ വടകര സെന്റ്‌ ജോൺസ്‌ സിറിയൻ ഹയർ സെക്കന്ററി സ്‌കൂൾ പരിശുദ്ധ മാർ ബസേലിയോസ് ഔഗേൻ ഒന്നാമൻ ബാവയുടെ ശ്രമഫലമായി ആരംഭിച്ചതാണു്. 1928-ൽ ഈ സ്‌കൂൾ പരിപൂർണ്ണ ഹൈസ്‌കൂളായി ഉയർന്നു. 1932-ൽ സ്‌കൂൾ ഫൈനൽ പരീക്ഷയ്‌ക്ക്‌ ആദ്യ ബാച്ച്‌ ചേർന്നു. സംസ്ഥാനം കണ്ട ഏറ്റവും പ്രഗത്ഭനായ ഹെഡ്‌മാസ്റ്റർ ബ. ചെമ്മങ്കുഴ സ്‌കറിയ കത്തനാർ ഈ സ്‌കൂളിന്റെ പ്രഥമ ഹെഡ്‌മാസ്റ്റർ ആയിരുന്നു.


പിന്നീട്‌ ഫാ. സി.എം. തോമസ്സ്‌ (പച്ചിലക്കാട്ട്‌) പി.സി. ജോൺ, ടി.ജെ. മാണി, എം.പി. പൗലോസ്‌, വി.എ. ലീലാമ്മ, പി.വി. സൂസി, ലീല അവിരാച്ചൻ, റ്റി.എ. ജോസ്‌ എന്നിവർ‍ പ്രധാന അദ്ധ്യാപകരായി.

2000-ൽ‍ ഇവിടെ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചു.


പ്രഗത്ഭരായ അദ്ധ്യാപകർ

പ്രാഗത്ഭ്യവും കാര്യപ്രാപ്തിയുമുള്ള അദ്ധ്യാപകർ‍ എക്കാലവും ഈ സ്കൂളിനു് എക്കാലവും മുതൽ‍ക്കൂട്ടായിരുന്നു. സംസ്ഥാനം കണ്ട ഏറ്റവും പ്രഗത്ഭനായ ഹെഡ്‌മാസ്റ്റർ ബ. ചെമ്മങ്കുഴ സ്‌കറിയ കത്തനാര്, സാഹിത്യകാരനായിരുന്ന സി ജെ തോമസ്, അങ്കമാലി ഭദ്രാസനാധിപനായിരുന്ന വയലിപ്പറമ്പിൽ ഗീവറുഗീസ് മാർ ഗ്രിഗോറിയോസും കൊച്ചിഭദ്രാസനത്തിന്റെ തോമസ് മാർ ഒസ്താത്തിയോസ് (പച്ചിലക്കാട്ടിലച്ചൻ), കോശേരിയിൽ‍‍ അച്ചൻ‍ തുടങ്ങിയവർ ഇവിടത്തെ അദ്ധ്യാപകരായിരുന്നു.

സ്വാതന്ത്ര്യ സമരത്തിന്റെ ഏടുകളിൽ

സ്വാതന്ത്ര്യ സമരത്തിന്റെയും ഉത്തരവാദ പ്രക്ഷോഭണത്തിന്റെയും അലകൾ വടകര സ്കൂളിലും ഉയർ‍ന്നു. സ്റ്റേറ്റ് കോൺ‍ഗ്രസ് പ്രസിഡന്റ് പട്ടം താണുപിള്ളയുടെ ആഹ്വാനപ്രകാരം 1947 ഓഗസ്റ്റ് ഒന്നിനു് വടകര സ്കൂളിൽനിന്നു് കൂത്താട്ടുകുളത്തേയ്ക്കു് നടത്തിയ വിദ്യാർത്ഥിജാഥയെ കൂത്താട്ടുകുളം ടൗണിൽ വച്ചു് പൊലീസ് ലാത്തിച്ചാർ‍ജ് ചെയ്തതു് അക്കാലത്തു് സംസ്ഥാനത്തൊട്ടാകെ കോളിളക്കമുണ്ടാക്കിയിരുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മുൻ രാഷ്‌ട്രപതി ശ്രീ. കെ.ആർ നാരായണൻ ഈ സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥി ആയിരുന്നു‌. അദ്ദേഹം ഏർപ്പെടുത്തിയ `കെ.ആർ. നാരായണൻ സ്‌കോളർഷിപ്പ' ഈ സ്‌കൂളിനോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹവും താല്‌പര്യവും വിളിച്ചറിയിക്കുന്നതായിരുന്നു. ലോ ബോർഡ്‌ ചെയർമാൻ ഡോക്‌ടർ എ.റ്റി. മാർക്കോസ്‌, അന്തരിച്ച റവന്യൂ മന്ത്രി കെ.റ്റി. ജേക്കബ്‌, മുൻ വിദ്യാഭ്യാസ - ജലസേചന മന്ത്രി ടി.എം. ജേക്കബ്‌, എം.ജെ. ജേക്കബ്‌ എം.എൽ.എ , സാഹിത്യകാരനായിരുന്ന സി ജെ തോമസ്, മേരിജോൺ കൂത്താട്ടുകുളം തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിൽ പ്രവർത്തിച്ചവരും പ്രവർത്തിക്കുന്നവരുമായ അനേകർക്ക്‌ അറിവിന്റെ ആദ്യാക്ഷരം ചൊല്ലിക്കൊടുക്കുവാൻ ഈ സ്‌കൂളിനു സാധിച്ചു.

മുൻ സാരഥികൾ

പ്രധാന അദ്ധ്യാപകർ‍ (ഹെഡ്‌മാസ്റ്റർമാ'

ബ. ചെമ്മങ്കുഴ സ്‌കറിയ കത്തനാർ

  • ഫാ. സി.എം. തോമസ്സ്‌ (പച്ചിലക്കാട്ട്‌)
  • പി.സി. ജോൺ
  • ടി.ജെ. മാണി
  • എം.പി. പൗലോസ്‌
  • വി.എ. ലീലാമ്മ
  • പി.വി. സൂസി
  • ലീല അവിരാച്ചൻ
  • റ്റി.എ. ജോസ്‌
  • ശ്രീമതി ബിന്ദുമോൾ പി. എബ്രഹാം

ഷാജു കെ എം ശ്രീമതി.ജെമി ജോസഫ് ശ്രീമതി.ജിലു വറ്ഗീസ് == ഹൈസ്‌കൂൾ

ഹൈസ്ക്കൂൾ

==

ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപികയായി ജിലു വറ്ഗീസ് പ്രവറ്‍‍‍ത്തിച്ച് വരുന്നു.

ഹയർ സെക്കന്ററി സ്കൂൾ

2000-ൽ ഇവിടെ ഹയർ സെക്കന്ററി അനുവദിച്ചു. അതിന്റെ ചുമതല ശ്രീ.സാജു സി അഗസറ്റിന് വഹിക്കുന്നു.

സെന്റ്‌ ജോൺസ്‌ റ്റി.റ്റി.ഐ

സെൻറ് ജോൺസ്‍ സ്കൂൾ വളപ്പിൽതന്നെയുള്ള സഹോദര സ്ഥാപനമായ സെന്റ്‌ ജോൺസ്‌ സിറിയൻ ടീച്ചേഴ്സ് ട്രെയിനിങ് ഇൻ‍സ്റ്റിറ്റ്യൂട്ടിന്റെ (റ്റി.റ്റി.ഐ) പ്രിൻസിപ്പലായി ശ്രീമതി. റൂബി തോമസ്‌ പ്രവർത്തിക്കുന്നു.


മാനേജ്മെന്റ്

വടകര സെൻറ് ജോൺസ്‍ പഴയ സുറിയാനിപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള ഈ സ്കൂളിന്റെ ഭരണം നിർവഹിക്കുന്നതു് പള്ളിഭരണസമിതി നിയോഗിയ്ക്കുന്ന അഞ്ചുപേരും ഇടവക മെത്രാപ്പോലീത്ത നിയോഗിയ്ക്കുന്ന രണ്ടുപേരും അടങ്ങിയ ഏഴംഗ സ്കൂൾ ബോർഡാണു്. വടകര സെന്റ്‌ ജോൺസ്‌ സിറിയൻ ഹയർ സെക്കന്ററി സ്‌കൂളിനുപുറമെ വടകര സെന്റ്‌ ജോൺസ്‌ സിറിയൻ ടീച്ചേഴ്സ് ട്രെയിനിങ് ഇൻ‍സ്റ്റിറ്റ്യൂട്ടും ഈ സ്കൂൾ ബോർഡാണു ഭരിയ്ക്കുന്നതു്. ഏഴംഗ സ്കൂൾ ബോർഡ് കൂടി ഏഴുപേരിൽ ‍നിന്നൊരാളെ അതിന്റെ ചെയർ‍മാനായും ബോർഡിലേയ്ക്കു് പള്ളിഭരണസമിതി നിയോഗിച്ചിട്ടുള്ള അഞ്ചുപേരിൽ നിന്നൊരാളെ മാനേജരായും തെരഞ്ഞെടുക്കണമെന്നാണു് വടകര സെന്റ്‌ ജോൺസ്‌ സ്കൂളുകളുടെ ഭരണത്തിനുള്ള നിയമാവലിയിലുള്ളതു്.

കണ്ടനാടു് ഈസ്റ്റ് മെത്രാപ്പോലീത്ത ഡോ. തോമസ് മാർ അത്താനാസിയോസ് നിയമിച്ച പ്രൊഫ. ഡോ. എം പി മത്തായിയാണു് 2009 രണ്ടാം പകുതി മുതൽ‍ സ്‌കൂൾ ബോർഡ് ചെയർ‍മാൻ. മഹാത്മാഗാന്ധി സർവ്വകലാശാല ഗാന്ധിയൻ പഠനകേന്ദ്രം മുൻ മേധാവിയും ഗാന്ധിമാർഗ് പത്രാധിപരും പ്രമുഖ ഗാന്ധിയനും കേരള സർ‍വോദയ മണ്ഡലം സംസ്ഥാന പ്രസിഡന്റുമായ ഡോ.എം.പി.മത്തായി ഡി.സി. ബുക്ക്സ് പ്രസിദ്ധീകരിച്ച ഗാന്ധിജിയുടെ പ്രപഞ്ചവീക്ഷണം, സാഹിത്യപഠനങ്ങൾ തുടങ്ങിയ ഗ്രന്ഥങ്ങളുടെ കർത്താവാണു്.

2005 ഡിസംബർ മുതൽ തോംസൺ സി വറുഗീസ് മാനേജരായിപ്രവർ‍ത്തിയ്ക്കുന്നു.

മികവുകൾ, നേട്ടങ്ങൾ

തുടർച്ചയായി അഞ്ചുവർഷം എസ്‌.എസ്‌.എൽ.സി.ക്കു നൂറുമേനി എന്ന അസുലഭ നേട്ടം ഈ സ്‌കൂളിന്റെ എടുത്തുപറയത്തക്ക വിജയമാണ്‌. കലാകായിക രംഗങ്ങളിൽ ഈ സ്‌കൂളിലെ കുട്ടികൾ തിളക്കമാർന്ന വിജയം കൈവരിക്കുന്നു. 2007-2008 വർഷത്തിൽ കൂത്താട്ടുകുളം ഉപജില്ലാ കലാമത്സരത്തിൽ 180 പോയിന്റ്‌ നേടി 4-ാം സ്ഥാനം കരസ്ഥമാക്കി.

ഇപ്പോൾ ഹൈസ്‌കൂൾ തലത്തിൽ 8-ഉം അപ്പർ പ്രൈമറി വിഭാഗത്തിൽ 3-ഉം എന്ന നിലയിൽ ആകെ 11 ഡിവിഷൻ നിലനിൽക്കുന്നു. ചുറുചുറുക്കും ആത്മാർത്ഥതയുമുള്ള അദ്ധ്യാപക അനദ്ധ്യാപകരുടെ നിസ്വാർത്ഥ സേവനം ഈ സ്‌കൂളിനെ ഓരോ വർഷവും ഉയരങ്ങളിലെത്തിക്കുന്നു.സ്കൗട്ട് & ഗൈഡ്സിന്റെ ഡിസ്ട്രിക്ട് സെക്രട്ടറി ജോഷി കെ പോൾ വടകര സെന്റ്‌ ജോൺസ്‌ സിറിയൻ ഹൈസ്കൂളിലെ അദ്ധ്യാപകനാണു്.

സ്‌കൂൾ ഫൈനൽ പരീക്ഷയുടെ മികവിന്റെ അടിസ്ഥാനത്തിൽ വിവിധ വ്യക്തികൾ ഏർപ്പെടുത്തിയ എൻഡോവ്‌മെന്റുകൾ കുട്ടികൾക്ക്‌ പഠനരംഗത്ത്‌ പ്രോത്സാഹനം നൽകുന്നു.

പശ്ചാത്തല സൗകര്യങ്ങൾ

എട്ടു് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ കളിസ്ഥലം , റീഡിംഗ് റൂം, ലൈബ്രറി, സയൻസ് ലാബ്, കംപ്യൂട്ടർ ലാബ്, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം തുടങ്ങിയവ ഈ വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൗട്ട് & ഗൈഡ്സ്, വിദ്യാരംഗം കലാ സാഹിത്യ വേദി, ഇക്കോ ക്ലബ്ബ്, ഹെൽത് ക്ലബ്ബ്, സയൻ‍സ് ക്ലബ്ബ്,ജൂനിയറ് റെഡ് ക്രോസ്,മാത്സ് ക്ലബ്ബ്, പ്രവർത്തനങ്ങൾ,എ​സ്,പി.സി ,തുടങ്ങിയവ സ്കൂളിൽ സജീവമാണു്.

സ്ഥാനം

<googlemap version="0.9" lat="9.881261" lon="76.571488" zoom="16" width="350" height="350" scale="yes" overview="yes" controls="large"> 9.881261, 76.571488, സെന്റ് ജോൺസ് സിറിയൻ ഹയർ സെക്കന്ററി സ്‌ക്കൂൾ, വടകര </googlemap>സെന്റ്‌ ജോൺസ്‌ സിറിയൻ ഹയർ സെക്കന്ററി സ്‌കൂൾ‍
വടകര.

മറ്റു പ്രവർത്തനങ്ങൾ

മേൽവിലാസം

സെന്റ് ജോൺസ് സിറിയൻ ഹയർ സെക്കന്ററി സ്‌ക്കൂൾ, വടകര, ഒലിയപ്പുറം, കൂത്താട്ടുകുളം-686679