"ഹോളിഫാമിലി എച്ച്.എസ്. ഇഞ്ചിയാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 32: | വരി 32: | ||
|ഭരണവിഭാഗം=എയ്ഡഡ് | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1=HS | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
വരി 166: | വരി 166: | ||
ഈഞ്ചിയാനി | ഈഞ്ചിയാനി | ||
</googlemap> | </googlemap> | ||
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം | : ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു� | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
12:32, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
ഹോളിഫാമിലി എച്ച്.എസ്. ഇഞ്ചിയാനി | |
---|---|
വിലാസം | |
ഇഞ്ചിയാനി ഇഞ്ചിയാനി പി.ഒ. , 686512 , കോട്ടയം ജില്ല | |
സ്ഥാപിതം | 18 - 09 - 1983 |
വിവരങ്ങൾ | |
ഇമെയിൽ | holyfamilyhs@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32043 (സമേതം) |
യുഡൈസ് കോഡ് | 32100400811 |
വിക്കിഡാറ്റ | Q87659148 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കാഞ്ഞിരപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | പൂഞ്ഞാർ |
താലൂക്ക് | കാഞ്ഞിരപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞിരപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി ഹൈസ്കൂൾ |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 165 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജാൻസമ്മ ജോർജ് |
പി.ടി.എ. പ്രസിഡണ്ട് | അലക്സ് കെ ജോസഫ് |
അവസാനം തിരുത്തിയത് | |
05-01-2022 | 32043 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ഹൈറേഞ്ചിന്റെ കവാടമായ മുണ്ടക്കയത്തു നിന്നും ഏഴ് കിലോമീറ്ററോളം അകലത്തായി
സ്ഥിതി ചെയ്യുന്ന ഒരു മനോഹരമായ ഗ്രാമമാണ് ഇഞ്ചിയാനി. ഈ നാടിനു തിലകക്കുറി
യായി വാണരുളുന്ന സരസ്വതീ ക്ഷേത്രമാണ് ഹോളിഫാമിലി ഹൈസ്കുൾ. 1983 ൽ സ്ഥാപി50
തമായ ഈ സ്കൂൾ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽപ്പെടുന്നു.
ചരിത്രം
1982 ജനുവരിയിൽ പുതിയ സ്കൂളുകൾക്കായുള്ള അപേക്ഷ വിദ്യാഭ്യാസമന്ത്രിക്ക് സമർപ്പിക്ക ണമെന്ന ഗസറ്റ് വിജ്ഞാപനമനുസരിച്ച് ഇഞ്ചിയാനി ഹോളിഫാമിലി ഇടവക വികാരിയാ യിരുന്ന റവ. ഫാ. തോമസ് കുമ്പുകാട്ട് ഒരു പൊതുയോഗം വിളിച്ചു കൂട്ടുകയും ആ യോഗത്തി ന്റെ തീരുമാനപ്രകാരം നാട്ടുകാരുടെ അപേക്ഷ വിദ്യാഭ്യാസമന്ത്രിയായിരുന്ന പി. ജെ. ജോ സഫിന് സമർപ്പിക്കുകയും ചെയ്തു. ശ്രീ. സുദർശനൻ നായർ ( എഞ്ചിനീയർ) വരച്ചു നല്കിയ പ്ലാനും എസ്റ്റിമേറ്റും അനുസരിച്ച് നാട്ടുകാരുടെ പ്രശംസാർഹമായ സഹകരണ ത്തോടെ സ്കൂൾ കെട്ടിടം നിർമാണം ആരംഭിച്ചു. സ്കൂളിനായി ഏറ്റവും സൗകര്യ പ്രദമായ സ്ഥലം നൽകിയത് ശ്രീ സ്കറിയാ സക്കറിയാ വാതല്ലൂർ (കുഞ്ഞാപ്പൻ ചേട്ടൻ) ആണ്. 1982 ലെ എട്ടാം ക്ലാസിനുള്ള പരീക്ഷ അനുവദിച്ചതനുസരിച്ച് കൂട്ടിക്കൽ സെ.ജോർജ് സ്കൂളിൽ ഈ കുട്ടികൾ പരീക്ഷ എഴുതുകയും എല്ലാവരും ജയിക്കുകയും ചെയ്തു. 1983 ലാണ് എട്ടാം ക്ലാസിനുള്ള ഔദ്യോഗികമായ അംഗീകാരം ലഭിക്കുന്നത് . ഇതിനേത്തു ടർന്ന് ആദ്യത്തെ ഹെഡ്മിസ്ട്രസായി റവ.സി. പി.ജെ. ത്രേസ്യാ (സി.ഫിദേലിസ്) നിയമിതയായി.ആദ്യത്തെ പി.ടി.എ പ്രസിഡണ്ട് മാത്യു കപ്പലുമാക്കൽ ആയിരുന്നു. 1984 ജനുവരി പത്താം തിയതി സ്കൂളിനായി പണി തീർത്ത പുതിയ കെട്ടിടത്തിന്റെ(80*20*12) ഔദ്യോഗികമായ ഉദ്ഘാടനം അന്നത്തെ വിദ്യാഭ്യാസമന്ത്രി ശ്രീ. റ്റി.എം. ജേക്കബ് നിർവഹിച്ചു. പ്രഥമ എസ്. എസ്. എൽ. സി പരീക്ഷയിൽ പതിമൂന്നാം റാങ്കുൾപ്പടെ നൂറ് ശതമാനം വിജയവും മലയാളത്തിന് മുണ്ടശ്ശേരി അവാർഡും (കുമാരി.സുമാ സെബാസ് റ്റ്യ ൻ) ലഭിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്നേക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. രണ്ട് കെട്ടിടങ്ങളിലായി എട്ടു മുതൽ പത്തു വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു. വിശാലമായ രണ്ട് മൈതാനങ്ങൾ സ്കൂളിനുണ്ട്. സ്‌കൂളിൽ സുസജ്ജമായ കംപ്യൂട്ടർ ലാബും മൂന്നു സ്‌മാർട്ട് ക്ലാസ്സുകളൂം സയൻസ് ലാബും ബ്രഹത്തായ ലൈബ്രറിയും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ജൂനിയർ റെഡ്ക്രോസ്
- വിദ്യാരംഗം കലാസാഹിത്യവേദി
- ക്ലാസ് മാഗസിൻ
- സയൻസ്, മാത് സ്, സോഷ്യൽ സയൻസ്, മലയാളം, ഇംഗ്ളീഷ് ,
- കെ.സി.എസ്.എൽ
- വിൻസെന്റ് ഡി പോൾ
- കാർഷിക ക്ല ബ്
- ഡിബേറ്റ് ക്ല ബ്
- ഹെൽത് ക്ല ബ്
- സ്പോർട്സ് ക്ല ബ്
- നേച്ചർ ക്ല ബ്
- പ്രസംഗ പരിശീലന പരിപാടി
- പേഴ്സണാലിറ്റി ഡവലപ്മെന്റ് പ്രോഗ്രാം
- സ്കൂൾ ബ്യൂട്ടിഫിക്കേഷൻ പ്രോഗ്രാം
- ഐ.റ്റി. ക്ല ബ്
മാനേജ്മെന്റ്
റോമൻ കത്തോലിക്കാ സഭയുടെ കാഞ്ഞിപ്പള്ളി രൂപതാ കോർപറേറ്റ് മാനേജ്മെന്റിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. ഈ സ്കളിന്റെ ലോക്കൽ മാനേജ്മെന്റ് ഹോളിഫാമിലി ഇടവകയാണ്. ഇപ്പോഴത്തെ കോർപറേറ്റ് മാനേജർ റവ.ഫാ.സഖറിയാസ് ഇല്ലിക്കമുറി ആണ്. ലോക്കൽ മാനേജർ റവ.ഫാ.ജോസ് മാറാമറ്റം ആണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- 1983 - 1987 സി. പി.ജെ. ത്രേസ്യാ (സി. ഫിദേലിസ് ) , സി.എം.സി.
- 1987 – 1991 സി. സിസിലിക്കുട്ടി കെ.ജെ (സി.ക്യൂൻ മേരി )
- 1991 - 1992 തങ്കമ്മ സക്കറിയ
- 1992 - 1997 സി.കെ.എം.മേരി
- 1997 - 2001 അന്നമ്മ തോമസ്
- 2001 - 2005 സി.ഏലിയാമ്മ കെ.ജെ
- 2005 - 2007 പി.എഫ്. മാത്യു
- 2007 - 2008 ഇ.പി. ചാക്കപ്പൻ
- 2008 - 2013 ആനിക്കുട്ടി തോമസ്
- 2013- 2014 റ്റീസാമ്മ മാത്യു
- 2014- 2016 മാത്യു ജേക്കബ്
- 2016- 2017 സ്റ്റെസ്സി സെബാസ്റ്റ്യൻ
- 2017- ജാൻസമ്മ ജോർജ്ജ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="9.619368" lon="76.839752" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.60312, 76.838551 ഈഞ്ചിയാനി </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32043
- 1983ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ