"സഹായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 4: വരി 4:
==പരിശീലനം==
==പരിശീലനം==


* '''[[സഹായം/പരിശീലനം|പഠനശിബിരങ്ങളുടെ വിവരങ്ങളും റിപ്പോർട്ടുകളും ഇവിടെയുണ്ട്.]]'''
* '''[[സഹായം/പരിശീലനം|പഠനശിബിരങ്ങൾ - വിവരങ്ങളും റിപ്പോർട്ടുകളും ഇവിടെയുണ്ട്.]]'''
*'''[[സഹായം/സഹായകഫയലുകൾ|സഹായകഫയലുകൾ ഇവിടെ ലഭിക്കും]]'''
*'''[[സഹായം/സഹായകഫയലുകൾ|സഹായകഫയലുകൾ ഇവിടെ ലഭിക്കും]]'''
* '''[[സഹായം/പരിശീലനങ്ങളുടെ ഫീഡ്ബാക്ക്|പരിശീലനങ്ങളുടെ ഫീഡ്ബാക്ക് ഇവിടെ രേഖപ്പെടുത്താം]]'''
* '''[[സഹായം/പരിശീലനങ്ങളുടെ ഫീഡ്ബാക്ക്|പരിശീലനങ്ങളുടെ ഫീഡ്ബാക്ക് ഇവിടെ രേഖപ്പെടുത്താം]]'''

16:43, 27 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സഹായി (Help)
അംഗമാവുക
മലയാളം എഴുതുവാൻ
യുണികോഡ്‌ ഫോണ്ടുകൾ
എഴുത്തു പുര
കീഴ്‌വഴക്കങ്ങൾ
ലേഖനം തുടങ്ങുക
എഡിറ്റിംഗ് സൂചകങ്ങൾ
ക്രമപ്പെടുത്തൽ
റഫറൻസുകൾ
വിക്കി ലിങ്കുകൾ
സചിത്രലേഖനങ്ങൾ
വർഗ്ഗീകരണം
പട്ടികകൾ
മീഡിയ സഹായി
താൾ മാതൃക
വിഷ്വൽ എഡിറ്റർ സഹായി
എന്റെ സ്കൂൾ
പരിശീലനം


കേരളത്തിലെ എല്ലാ വിദ്യാലയങ്ങളുടെയും സഹകരണത്തോടെ സൃഷ്ടിക്കുന്ന ഒരു ഓൺലൈൻ വിജ്ഞാനകോശമാണ് സ്കൂൾ വിക്കി. വിക്കിയുടെ ഉള്ളടക്കം സ്വതന്ത്രവും, പലരുടെയും സംയുക്ത പ്രവർത്തനത്തിന്റെ ഫലവുമാണ്‌. വിക്കി എന്നു പറഞ്ഞാൽ ഇന്റർനെറ്റുമായി ബന്ധപ്പെട്ടിട്ടുള്ള കമ്പ്യൂട്ടർ ഉള്ള ആർക്കും ബന്ധപ്പെടുവാനും, മാറ്റിയെഴുതുവാനും, തെറ്റുതിരുത്തുവാനും, വിവരങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുവാനും കഴിയുന്നത്‌ എന്നാണർഥം. അതാത് സ്കൂളുകളുടെ ചരിത്രം, സ്ഥല പരിചയം, പഠനവിഷയങ്ങൾ എന്നിവയിൽ തുടങ്ങി കണ്ണികളിലൂടെ(links), പുതിയ ലേഖനങ്ങളിലേക്കും, അങ്ങനെ കൂടുതൽ സംബന്ധിയായ വിവരങ്ങളും ഈ വെബ് സൈറ്റിൽ ഉൾ പ്പെടുത്താവുന്നതിന്നും മറ്റുള്ളവരുമായി പങ്കുവെക്കുന്നതിന്നും സൗകര്യമൊരുക്കുന്നു. ഈ വിവരശേഖരത്തിലേക്ക് ലേഖനങ്ങൾ എഴുതുവാനും, പ്രധാനതാൾ, പോലുള്ള അപൂർവ്വം സംരക്ഷിത ലേഖനങ്ങൾ ഒഴിച്ച്‌ മിക്കവാറും എല്ലാ ലേഖനങ്ങളും തിരുത്തി എഴുതുവാനും ഏവർക്കും സ്വാതന്ത്ര്യവും സൗകര്യവും അനുവദിക്കുന്നുണ്ട്. ഈ മാറ്റങ്ങളെല്ലാം സൂക്ഷിച്ച്‌ വെക്കുന്നുണ്ട്‌, കൂടാതെ പുതിയ മാറ്റങ്ങളെ വെളിപ്പെടുത്തുന്നുമുണ്ട്. കൂടുതൽ ഇവിടെ വായിക്കൂ.........

പരിശീലനം

ഉള്ളടക്കം

സംസ്ഥാനത്തെ മുഴുവൻ ഹൈസ്കൂളുകൾക്കും സ്കൾ വിക്കിയിൽ അവരുടെ സ്കൂൾ കോഡ് ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത് അതാത് ജില്ലകളുടെ കീഴിൽ അവർക്കനുവദിച്ച സ്ഥലത്ത് അവരുടെ വിഭവങ്ങൾ ചേർക്കാൻ കഴിയുന്ന രീതിയിലാണ് ഇപ്പോൾ സ്കൂൾവിക്കി രൂപകല്പന ചെയ്തിട്ടുള്ളത്. www.schoolwiki.in എന്ന വെബ് വിലാസം ഉപയോഗിച്ച് സ്കൂൾവിക്കി സന്ദർശിക്കാം. കലാമേള, ശാസ്ത്രമേളകൾ തുടങ്ങിയവയിൽ കുട്ടികൾ സൃഷ്ടിക്കുന്ന സർഗ്ഗാത്മകരചനകൾ (വിവിധ ഭാഷകളിലുള്ള കഥ, കവിത, ജലച്ചായ-എണ്ണച്ചായച്ചിത്രങ്ങൾ, ഡിജിറ്റൽ പെയിന്റിംഗുകൾ തുടങ്ങിയവ) ഒരിക്കലും വെളിച്ചം കാണാതെ അവഗണിക്കപ്പെടുകയാണ് പതിവ്. സ്കൂൾവിക്കി ഇത്തരം സൃഷ്ടികൾ പ്രസിദ്ധീകരിക്കാനുള്ള ഒരിടമായി മാറിയിട്ടുണ്ട്. കുട്ടികളുടെ രചനകൾ പൊതുവിടങ്ങളിൽ ചർച്ചചെയ്യപ്പെടാനും അതുവഴി കൂടുതൽ അംഗീകാരവും അവസരവും കുട്ടികളെത്തേടിയെത്താനും ഇത് കാരണമാവുന്നു.

ഘടന

സ്കൂൾവിക്കി നിയതമായ ഒരു ഘടന പാലിക്കുന്നുണ്ട്. ഇതിൽ കാതലായ മാറ്റം പാടുള്ളതല്ല. വിക്കി ഒരിക്കലുമൊരു ബ്ലോഗല്ല. നിറങ്ങൾ നൽകുക, അനാവശ്യമായ ചിത്രങ്ങളും വാർത്തകളും മറ്റും ചേർക്കുക, പരസ്യങ്ങൾ ചേർക്കുക തുടങ്ങിയവ ഉചിതമല്ല.

സംവാദം താൾ

ഉപയോക്തൃതാളുകൾ ഉൾപ്പെടെ എല്ലാ താളുകൾക്കും സംവാദം താൾ ഉണ്ട്. വിക്കിപീഡിയയിലെ ലേഖനങ്ങളേയും മറ്റുതാളുകളേയും കുറിച്ചുള്ള കാര്യങ്ങൾ ചർച്ചചെയ്യുക എന്നതാണ് സംവാദം താളുകളുടെ ധർമ്മം. സംവാദം താളിൽ വിനയത്തോടും ബഹുമാനത്തോടും മാത്രമേ ആശയവിനിമയം നടത്താവൂ. സംവാദം താളിലെഴുതിക്കഴിഞ്ഞ് ~~~~ ചേർത്ത് ഒപ്പുവെക്കേണ്ടതാണ്. എന്നാൽ, ലേഖനങ്ങൾ എഴുതുമ്പോൾ അതിനു് താഴെ നിങ്ങളുടെ ഒപ്പ് വയ്ക്കേണ്ടതില്ല.

സംവാദം താളിനെക്കുറിച്ച് കൂടുതലറിയാൻ ഈ കണ്ണി തുറക്കുക

സ്കൂൾവിക്കിയിൽ തിരയാൻ

  • https://schoolwiki.in എന്ന വിലാസത്തിലൂടെ സ്കൂൾവിക്കിയിലെത്താം.
  • വെബ് ബ്രൗസറിന്റെ അഡ്രസ്സ് ബാറിൽ schoolwiki.in/schoolcode ഉദാ - schoolwiki.in/15001 എന്ന് നൽകിയാൽ നേരിട്ട് ആ സ്കൂളിന്റെ താളിൽ എത്താവുന്നതാണ്.
  • ജില്ലകളിലൂടെ എന്ന ടാബിൽ നിന്നും ജില്ല, വിദ്യാഭ്യാസ ജില്ല, ഹൈസ്കൂൾ എന്ന ക്രമത്തിൽ നിങ്ങൾക്കാവശ്യമായ ഹൈസ്കൂൾ താൾ കണ്ടെത്താം.
  • ജില്ല, ഉപ ജില്ല, എന്ന ക്രമത്തിൽ പ്രൈമറി സ്കൂളുകളുടെ താളുകളും കണ്ടെത്താം.
  • പൊതു വിവരങ്ങൾക്കായി, സെർച്ച് ബോക്സിൽ നിങ്ങൾക്കാവശ്യമായ വിദ്യാലയത്തിന്റെ പേര്, മറ്റ് വിവരങ്ങൾ ഇവ ടൈപ്പ് ചെയ്ത് അന്വേഷിക്കാം.
  • സെർച്ച് ബോക്സിൽ സ്കൂൾകോഡ് നൽകി സെർച്ച് ചെയ്താലും സ്കൂൾപേജ് ലഭിക്കുന്നതാണ്.
  • സ്കൂൾപേജുകളുടെ ഇംഗ്ലീഷ് പേര് ടൈപ്പ് ചെയ്തും അന്വേഷണമാകാം.
  • അക്ഷരസൂചികയിലൂടെയും നിങ്ങൾക്കാവശ്യമായ നിങ്ങൾക്കാവശ്യമായ താളുകൾ കണ്ടെത്താം.
  • വിശദമായ തിരച്ചിൽ സഹായി ഇവിടെയുണ്ട്

അംഗത്വം

  • സ്കൂൾ അധികാരികൾക്കും അധ്യാപകർക്കും കുട്ടികൾക്കും രക്ഷിതാക്കൾക്കും പൂർവ്വ വിദ്യാർത്ഥികൾക്കും തുടങ്ങി ആർക്കും അംഗത്വം എടുക്കുകയോ തിരുത്തുകയോ ചെയ്യാം.
  • വിദ്യാലയങ്ങൾ, പൊതുവിദ്യാഭ്യാസ വകുപ്പ് നൽകിയ സ്കൂൾകോഡ് ഉപയോക്തൃനാമമായി അംഗത്വം ഉണ്ടാക്കേണ്ടതും പ്രസ്തുത ഉപയോക്തൃനാമം ഉപയോഗിച്ച് യഥാസമയം നിരീക്ഷണം നടത്തേണ്ടതും തിരുത്തലുകൾ വരുത്തേണ്ടതുമാണ്.
  • സ്കൂൾവിക്കിജാലകത്തിലെ "പ്രവേശിക്കുക" എന്ന ലിങ്കിലൂടെ ഉപയോക്തൃനാമവും (username) രഹസ്യവാക്കും നൽകി സ്കൂൾവിക്കിയിൽ പ്രവേശിക്കാം.
  • ലേഖനങ്ങളുടെ ആധികാരികത പരിഗണണിക്കുന്നത് അംഗത്വനാമം നോക്കിയാണ്.

അംഗത്വമെടുക്കുന്നതെങ്ങനെയെന്ന് ഇവിടെ കാണാം.

ഉപയോക്തൃതാൾ

എല്ലാ ഉപയോക്താക്കൾക്കും ഒരു ഉപയോക്തൃതാൾ ( Usser Page ) ഉണ്ടായിരിക്കും. ഉപയോക്താവിനെ തിരിച്ചറിയുന്നതിന് ഇതിൽ വിവരണങ്ങൾ ചേർക്കാം. സ്കൂൾകോഡല്ലാത്ത മറ്റ് ഉപയോക്തൃനാമമുള്ള ഉപയോക്താക്കൾ നിർബന്ധമായും ഇത്തരം വിവരങ്ങൾ ചേർക്കണം. വിക്കിതാളുകളിൽ നശീകരണം നടക്കുന്നില്ല എന്നുറപ്പുവരുത്തുന്നതിനുള്ള ഒരുപാധിയാണിത്. സംശയകരമായ സാഹചര്യങ്ങളുണ്ടായാൽ അത്തരം ഉപയോക്താക്കളെ ബന്ധപ്പെടുന്നതിനുവേണ്ടിയാണിത്. ഇങ്ങനെ തിരിച്ചറിയൽ വിവരങ്ങളില്ലാതെവരികയും സംശയകരമായ തരത്തിൽ മറ്റുള്ള താളുകളിൽ ഇടപെടൽ നടത്തുകയും ചെയ്താൽ അത്തരം ഉപയോക്താക്കളെ തടയാനിടയുണ്ട് എന്നതും കൂടി ശ്രദ്ധിക്കുക.

ഉപയോക്തൃതാൾ മാതൃകകൾ: ഒന്ന് രണ്ട് മൂന്ന്

ഉപയോക്തൃതാളിൽ ചേർക്കാനുള്ള ഫലകം ഇവിടെയുണ്ട്

തിരുത്തൽ

മൂലരൂപം തിരുത്തൽ (Source Editor) , കണ്ടുതിരുത്തൽ (Visual Editor) എന്നിങ്ങനെ രണ്ടുവിധത്തിലും തിരുത്തൽ നടത്താം. ഈ പരിശീലനത്തിൽ കണ്ടുതിരുത്തൽ സങ്കേതത്തിനാണ് പ്രാധാന്യം നൽകുന്നത്. എങ്കിലും, ഇൻഫോബോക്സ് പുതുക്കൽ പോലുള്ള പ്രവർത്തനങ്ങൾക്ക് മൂലരൂപം തിരുത്തലിൽ പ്രാവീണ്യമാവശ്യമാണ്.

മൂലരൂപം തിരുത്തൽ (Source Editor)

തിരുത്തുന്നതിന്, ലോഗിൻ ചെയ്കശേഷം മൂലരൂപം തിരുത്തുക എന്ന ടാബിൽ ക്ലിക്ക് ചെയ്യുക.

മൂലരൂപം തിരുത്തുന്നതെങ്ങനെയെന്ന് ഈ കണ്ണിയിൽ കാണാം.

മൂലരൂപം തിരുത്തുമ്പോൾ ചിത്രങ്ങൾ ചേർക്കുന്നത് ഈ കണ്ണിയിൽ കാണാം.

കണ്ടുതിരുത്തൽ (Visual Editor)

വിക്കിപീഡിയയിൽ തിരുത്തുകൾ വരുത്തുന്നവർക്കായി അവതരിപ്പിക്കുന്ന പുതിയ രീതിയാണ് വിഷ്വൽ എഡിറ്റർ അഥവാ കണ്ടുതിരുത്തൽ സൗകര്യം. വിക്കിപീഡിയ എഡിറ്റിംഗിനായി നിലവിലുണ്ടായിരുന്ന വിക്കി ടെക്സ്റ്റ് അഥവാ വിക്കി HTML നേരിട്ടുപയോഗിക്കാതെ തന്നെ താളിന്റെ രൂപഘടനയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുവാൻ ഇത് ഉപയോക്താവിനെ സഹായിക്കുന്നു. അതായത്, പുതിയ ഒരു ഉപയോക്താവിന് വിക്കി ഘടനകൾ (Syntax) അറിയില്ലെങ്കിലും വിക്കിപീഡിയ തിരുത്താൻ സാധിക്കും.

കണ്ടുതിരുത്തൽ നടത്തുന്നതെങ്ങനെയെന്ന് ഈ കണ്ണിയിൽ ലഭ്യമാണ്

ചിത്രം അപ്‍ലോഡ് ചെയ്യൽ

ചിത്രം വിക്കിതാളിൽ ചേർക്കൽ

മൂലരൂപം തിരുത്തലിലും കണ്ടുതിരുത്തലിലും ചിത്രം ചേർക്കുന്നതിനുള്ള സൗകര്യമുണ്ട്. താളിന്റെ ഇൻഫോബോക്സ്, ലേഖനത്തിന്റെ ഉള്ളടക്കഭാഗം, പ്രത്യേക ചിത്രശാല എന്നിവിടങ്ങളിൽ ചിത്രം ചേർക്കാം.

താളിൽ ചിത്രങ്ങൾ ചേർക്കുന്നത് എങ്ങനെയെന്ന് വിശദമായി ഈ കണ്ണിയിൽ കാണാം.

തലക്കെട്ട് മാറ്റൽ

സ്കൂളിന്റെ പേര് സ്കൂൾവിക്കിയിൽ തെറ്റായിട്ടാണ് കാണപ്പെടുന്നതെങ്കിൽ അത് മാറ്റി ശരിയാക്കാൻ സാധിക്കും.

ലൊക്കേഷൻ ചേർക്കൽ

സ്കൂളിന്റെ കൃത്യമായ ലൊക്കേഷൻ സ്കൂൾവിക്കിയിൽ ഉൾപ്പെടുത്തേണ്ടതായിട്ടുണ്ട്. ഇതിന് Open street Map, Google Map എന്നിവിടങ്ങളിൽ നിന്ന് അക്ഷാംശ-രേഖാംശ വിവരങ്ങൾ എടുക്കാവുന്നതാണ്.

ലൊക്കേഷൻ ചേർക്കുന്നതെങ്ങയെന്ന് ഇവിടെക്കാണാം

"https://schoolwiki.in/index.php?title=സഹായം&oldid=1126714" എന്ന താളിൽനിന്ന് ശേഖരിച്ചത്