"സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്. കുമ്പളങ്ങി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ആമുഖം) |
(ചെ.) (→ആമുഖം) |
||
വരി 72: | വരി 72: | ||
കുമ്പളങ്ങി പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമെന്ന നിലയിലും നിലവാരം പുലർത്തുന്ന വിദ്യാലയം എന്ന നിലയിലും സെന്റ് പീറേറഴ്‌സ് ഹൈസ്‌ക്കൂളിന് ഏറെ പ്രാധാന്യമുണ്ട്. | കുമ്പളങ്ങി പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമെന്ന നിലയിലും നിലവാരം പുലർത്തുന്ന വിദ്യാലയം എന്ന നിലയിലും സെന്റ് പീറേറഴ്‌സ് ഹൈസ്‌ക്കൂളിന് ഏറെ പ്രാധാന്യമുണ്ട്. | ||
കുമ്പളങ്ങി പഞ്ചായത്തിലെ എല്ലാഭാഗങ്ങളിലും നിന്നുമുള്ള കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. കൂടാതെ എഴുപുന്ന, അരൂർ, കണ്ടക്കടവ്, പെരുമ്പടപ്പ് മേഖലകളിൽ നിന്നും നിരവധി കുട്ടികൾ വിദ്യാഭ്യാസത്തിന് ഇവിടെ എത്തിച്ചേരുന്നു.പെരുമ്പടപ്പ് St. Antony's U.P.S , നോർത്ത് കുമ്പളങ്ങിയിലെ St. Joseph's LPS, ഇല്ലിക്കൽ V.V.L.P.S,ഗവ.U.P.Sകുമ്പളങ്ങി,St. George L.P.S,U.PS, എന്നിവിടങ്ങളിലെകുട്ടികൾ പഠനത്തിനായി ഈ സ്‌ക്കൂളിലെത്തുന്നു | കുമ്പളങ്ങി പഞ്ചായത്തിലെ എല്ലാഭാഗങ്ങളിലും നിന്നുമുള്ള കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. കൂടാതെ എഴുപുന്ന, അരൂർ, കണ്ടക്കടവ്, പെരുമ്പടപ്പ് മേഖലകളിൽ നിന്നും നിരവധി കുട്ടികൾ വിദ്യാഭ്യാസത്തിന് ഇവിടെ എത്തിച്ചേരുന്നു.പെരുമ്പടപ്പ് St. Antony's U.P.S , നോർത്ത് കുമ്പളങ്ങിയിലെ St.Joseph's LPS, ഇല്ലിക്കൽ V.V.L.P.S,ഗവ.U.P.Sകുമ്പളങ്ങി,St. George L.P.S,U.PS, എന്നിവിടങ്ങളിലെകുട്ടികൾ പഠനത്തിനായി ഈ സ്‌ക്കൂളിലെത്തുന്നു | ||
കുമ്പളങ്ങി ഗ്രാമത്തെ വിദ്യാഭ്യാസപരമായി ഉന്നത ശ്രേണിയിലെത്തിക്കുന്നതിൽ സെന്റ് പീറ്റേഴ്‌സ് ഹൈസ്‌ക്കുൾ വഹിച്ച പങ്ക് നിസ്തുലമാണ്. വിദ്യാഭ്യാസപരമായി വളരെ ബുദ്ധിമുട്ട് ഉണ്ടായിരുന്ന അക്കാലത്ത് ഈ പ്രദേശത്തിന് ചുറ്റുമുള്ള കൂട്ടികൾ കുമ്പളങ്ങിയിലുണ്ടായിരുന്ന ഏക സ്കൂളായ സെന്റ്പീറ്റേഴ്‌സ് ഹൈസ്‌ക്കൂളിനെയാണ് ആശ്രയിച്ചു പോന്നത്. | കുമ്പളങ്ങി ഗ്രാമത്തെ വിദ്യാഭ്യാസപരമായി ഉന്നത ശ്രേണിയിലെത്തിക്കുന്നതിൽ സെന്റ് പീറ്റേഴ്‌സ് ഹൈസ്‌ക്കുൾ വഹിച്ച പങ്ക് നിസ്തുലമാണ്. വിദ്യാഭ്യാസപരമായി വളരെ ബുദ്ധിമുട്ട് ഉണ്ടായിരുന്ന അക്കാലത്ത് ഈ പ്രദേശത്തിന് ചുറ്റുമുള്ള കൂട്ടികൾ കുമ്പളങ്ങിയിലുണ്ടായിരുന്ന ഏക സ്കൂളായ സെന്റ്പീറ്റേഴ്‌സ് ഹൈസ്‌ക്കൂളിനെയാണ് ആശ്രയിച്ചു പോന്നത്. |
16:03, 6 നവംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
ആമുഖം | ചരിത്രം | സമകാലികം | നേട്ടങ്ങൾ | പാഠ്യേതര പ്രവർത്തനങ്ങൾ | സ്കൂളുമായി ബന്ധപ്പെട്ട വെബ് പോർട്ടലുകൾ |
സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്. കുമ്പളങ്ങി | |
---|---|
| |
വിലാസം | |
കുമ്പളങ്ങി കുമ്പളങ്ങി.പി.ഒ,എറണാകുളം , 682007 , എറണാകുളം ജില്ല | |
സ്ഥാപിതം | 21 - സെപ്തംമ്പർ - 1906 |
വിവരങ്ങൾ | |
ഫോൺ | 04842240035 |
ഇമെയിൽ | stpeterskumbalanghi.stp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26042 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എയ്ഡഡ് വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീ.C.J.സേവ്യർ |
പ്രധാന അദ്ധ്യാപകൻ | ശ്രീ.ജോൺ ജൂഡ്ഇ.വി |
അവസാനം തിരുത്തിയത് | |
06-11-2021 | Stpeterskumbalanghihs |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
കുമ്പളങ്ങി പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമെന്ന നിലയിലും നിലവാരം പുലർത്തുന്ന വിദ്യാലയം എന്ന നിലയിലും സെന്റ് പീറേറഴ്‌സ് ഹൈസ്‌ക്കൂളിന് ഏറെ പ്രാധാന്യമുണ്ട്.
കുമ്പളങ്ങി പഞ്ചായത്തിലെ എല്ലാഭാഗങ്ങളിലും നിന്നുമുള്ള കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. കൂടാതെ എഴുപുന്ന, അരൂർ, കണ്ടക്കടവ്, പെരുമ്പടപ്പ് മേഖലകളിൽ നിന്നും നിരവധി കുട്ടികൾ വിദ്യാഭ്യാസത്തിന് ഇവിടെ എത്തിച്ചേരുന്നു.പെരുമ്പടപ്പ് St. Antony's U.P.S , നോർത്ത് കുമ്പളങ്ങിയിലെ St.Joseph's LPS, ഇല്ലിക്കൽ V.V.L.P.S,ഗവ.U.P.Sകുമ്പളങ്ങി,St. George L.P.S,U.PS, എന്നിവിടങ്ങളിലെകുട്ടികൾ പഠനത്തിനായി ഈ സ്‌ക്കൂളിലെത്തുന്നു
കുമ്പളങ്ങി ഗ്രാമത്തെ വിദ്യാഭ്യാസപരമായി ഉന്നത ശ്രേണിയിലെത്തിക്കുന്നതിൽ സെന്റ് പീറ്റേഴ്‌സ് ഹൈസ്‌ക്കുൾ വഹിച്ച പങ്ക് നിസ്തുലമാണ്. വിദ്യാഭ്യാസപരമായി വളരെ ബുദ്ധിമുട്ട് ഉണ്ടായിരുന്ന അക്കാലത്ത് ഈ പ്രദേശത്തിന് ചുറ്റുമുള്ള കൂട്ടികൾ കുമ്പളങ്ങിയിലുണ്ടായിരുന്ന ഏക സ്കൂളായ സെന്റ്പീറ്റേഴ്‌സ് ഹൈസ്‌ക്കൂളിനെയാണ് ആശ്രയിച്ചു പോന്നത്.
ചരിത്രം
കേരളത്തിലെമ്പാടും ക്രിസ്ത്യൻ മിഷിനറിമാർ വിദ്യാഭ്യാസരംഗത്ത് ചെയ്ത സേവനങ്ങൾ സ്തുത്യർഹമാണ്. അതുപോലെ സെന്റ് പീറ്റേഴ്‌സ് പള്ളിയാണ് വിദ്യാഭ്യാസരംഗത്ത് ആദ്യ ചുവടുവയ്പ്പ് നടത്തിയത്. ഈ പള്ളിയുടെ വടക്കൂവശം ഓലഷെഡ്ഡിൽ അരക്ലാസ്സുമുതൽ നാലുക്ലാസ്സുവരെയുള്ള പ്രാഥമിക വിദ്യാലയമായിആരംഭിച്ച സ്ഥാപനമാണ് പിന്നീട് സെന്റ് പീറ്റേഴ്‌സ് ഹൈസ്‌ക്കൂളായി വളർന്നത്.
A.D.1899 മുതൽ വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചിരുന്നതായി രേഖകളിലുണ്ട്. എങ്കിലും 1906 സെപ്തംമ്പർ 21- ാം തിയതിയാണ് സർക്കാരിന്റെ ഔദ്യോഗിക അംഗീകാരം ലഭിച്ചത് എന്നു പറയപ്പെടുന്നു കുമ്പളങ്ങിയിൽ 1921- ൽ സ്ഥാപിതമായ ക്രിസ്തീയാഭ്യുന്നതി സമാജം മുൻകൈ എടുത്താണ് ഈ വിദ്യാലയത്തെ ഹൈസ്‌ക്കൂളായി ഉയർത്തിയത്. ഗ്രാമത്തിലെ പ്രമുഖക്രൈസ്തവർ രൂപം കൊടുത്ത ആ സമാജം ഗ്രൗണ്ട് ഉൾപ്പെടെയുള്ള സ്ഥലം വാങ്ങുകയും ഇപ്പോഴത്തെ ഓഫീസ ഇരിക്കുന്ന കെട്ടിടം ആദ്യം നിർമ്മിക്കുകയുംചെയ്തു. പള്ളി മാനേജ്‌മെന്റിലാണ് ഹൈസ്‌ക്കൂൾ ആരംഭിച്ചത് പിന്നീട് നിർമ്മിക്കപ്പെട്ടതാണ് ഇന്നത്തെ അബീലിയാ ഹോൾ.
1923- ൽഹൈസ്‌ക്കൂൾ ആരംഭിക്കുമ്പോൾ പ്രഥമ ഹെഡ്മാസ്റ്ററായി ചാർജ്‌ജെടുത്തത് ശ്രീ P.I രവികൈമൾ മാസ്സറാണ്.തുടർന്ന് 1926 -ൽ മുൻകേരള സ്പീക്കറായിരുന്ന ശ്രീ അലക്‌സാണ്ടർ പറമ്പിത്തറ ചാർജെടുക്കുകയും 1960 വരെ സേവനമനുഷ്ഠിച്ച് കുമ്പളങ്ങിയിലെ മാത്രമല്ല കേരളത്തിലെ ആകമാനം ജനമനസ്സുകളിൽ സ്ഥാനം ഉറപ്പിക്കുയും ചെയ്തു
കുട്ടികളിൽ നിന്നും പിരിച്ചെടുക്കുന്ന ഫീസാണ് അന്ന് അദ്ധ്യാപകർക്ക് മാനേജ്‌മെന്റ് ശമ്പളമായി കൊടുത്തു പോന്നത് സാമ്പത്തികക്ലേശങ്ങൾ മൂലം സ്കൂളിന്റെ പ്രവർത്തനം നില്കുന്ന ഘട്ടമെത്തിയപ്പോൾ 1934 -ൽ കൊച്ചി മെത്രാൻ അബീലിയോ തിരുമേനി ഏറ്റെടുക്കുകയും മഞ്ഞുമ്മൽആശ്രമത്തെ ഭരണച്ചുമതല ഏല്പിക്കുകയും ചെയ്തു.
കലാ കായിക രാഷ്ട്രീയ അക്കാദമീയ മേലകളിൽ നിരവധി പേരെ രൂപപ്പെടുത്തിയ സ്‌ക്കൂൾ 1982 -ൽ ബിഷപ്പ് റൈറ്റ് .റവ.ഡോ.ജോസഫ് കുരീത്തറ തിരുമേനിയുടെ കാലത്ത് കൊച്ചി രൂപതയിലെ എയ്ഡഡ് സ്കൂളുകൾ സംയോജിപ്പിച്ച് കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസി ഉണ്ടാക്കിയപ്പോൾ അതിന്റെ കീഴിൽ പ്രവർത്തനം ആരംഭിച്ചു.1993 -ൽ ഈ വിദ്യാലയം മറ്റൊരു ചുവടുവയ്പ്പുക്കൂടി നടത്തിക്കൊണ്ട് ഒരു ഹയർ സെക്കന്ററി വിദ്യാലയമായി മാറി. പ്രഥമ പ്രിൻസിപ്പളായി ശ്രീമതി ഗ്രേസി തോമസ് അധികാരമേറ്റു.
പുതിയ കെട്ടിടം നിർമ്മിക്കുകയും പൂർത്തിയായ കെട്ടിടത്തിലേക്ക് ഹയർസെക്കൻഡറിയുടെ പ്രവർത്തനം കേന്ദ്രീകരിçകയും ചെയ്തു.2006 ൽ മാതൃകാടൂറിസം ഗ്രാമമായി ലോകമാപ്പിൽ തന്നെ ഇടം നേടിയ കുമ്പളങ്ങി യുടെ തിലകക്കുറിയായി സെന്റ് പീറ്റേഴ്‌സ് ഹയർ സെക്കന്ററി സ്കൂൾ നിലകൊള്ളുന്നുവെന്ന് അഭിമാനത്തോടെ രേഖപ്പെടുത്തട്ടെ.മാർച്ച് 2015 ലെ S.S.L.C വിജയം ഏറ്റവും തിളക്കമാർന്നതായി. വിജയശതമാനം 100 ആയി.
സമകാലികം
ഹൈസ്‌ക്കൂളിൽ 18 ഉം U.P യിൽ 12 ഉം ഡിവിഷനുകളിൽ 619 ആൺ കുട്ടികളും ,486 പെൺ കുട്ടികളുമായി 1105 വിദ്യാർത്ഥികൾ ഈ സ്കൂളിൽ അധ്യയനം നടത്തുന്നു. 42 അധ്യാപകരും 5 അനധ്യാപകരും ജോലിചെയ്യുന്ന സ്ഥാപനം തികഞ്ഞ അച്ചടക്കത്തോടെയും സേവനതൽപരതയോടെയും മുന്നേറികൊണ്ടിരിന്നു .എസ് എസ് എൽ സി മാർച്ച് 2021 വിജയ ശതമാനം 100 ൽ എത്തിനിൽക്കുന്നു.
നേട്ടങ്ങൾ
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടി കളുടെ കലാപരവും സർഗ്ഗപരവുമായ കഴിവുകളെ പരിപോഷിപ്പിക്കു ന്നു. ദേശസ്നേഹവും പൗരബോധവും കുട്ടികളിൽ വളർത്താൻ ആൺകു ട്ടികൾക്കും പെൺകുട്ടികൾക്കും N.C.C. പരിശീലനം നടത്തിവരുന്നു. അവരിൽനിന്ന് യോഗ്യരായ കുട്ടികളെ തെരഞ്ഞെടുത്ത്ദേശീയതലം വരെയുള്ള ക്യാമ്പുകളിൽ പങ്കെടുപ്പിക്കുന്നു. സ്ക്കൂൾ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയമേളകൾ സ്ക്കൂൾതലത്തിൽ സം ഘടിപ്പിച്ച് അർഹരായ കുട്ടികളെ സബ് ജില്ലാതലത്തിലും, ജില്ലാതല ത്തിലും പങ്കെടുപ്പിക്കുന്നു. യുവജനോത്സവം, കായികമത്സരങ്ങൾ എന്നിവ നടത്തി അർഹരായവരെ ഉയർന്ന തലങ്ങളിൽ മത്സരിപ്പി ക്കുകയും ചെയ്യുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈടെക് ക്ളാസ്സൂകൾ
സംസ്ഥാനത്തെ 8 മുതൽ പ്ളസ്ടു വരെയുള്ള മുഴുവൻ സർക്കാർ-എയ്ഡഡ് സ്‌കൂളുകളിലുമായി 45000 ക്ലാസ് മുറികൾ ഹൈടെക്കാക്കുന്നതിന്റെ ഭാഗമായി സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്. കുമ്പളങ്ങി ഹൈസ്ക്കൂളിലെ 18 ക്ളാസ് മുറികളിലും ഹൈടെക് പദ്ധതി നടപ്പിലാക്കി. 'സമഗ്ര' റിസോഴ്‌സ് പോർട്ടൽ ഉപയോഗിച്ച് ഹൈടെക് ക്ലാസ് മുറികളിൽ അദ്ധ്യാപകർ വിജയകരമായി പഠിപ്പിച്ചു വരുന്നു.
ഗ്രന്ഥശാല
കുട്ടികളിലെ വായനാശീലം പരിപോഷിപ്പിക്കുന്നതിന് വായനവാരം സ്ക്കൂളിൽ സംഘടിപ്പിക്കാറുണ്ട്.വിവിധ ഭാഷകളില് മൂല്യബോധമുണർത്തുന്ന പുസ്തകങ്ങൾ പരിചയപ്പെടുത്താനും മികച്ച വായനക്കാരെ കണ്ടെത്താനും ഉതകുന്ന മത്സരങ്ങള് ഇതിനോടനുബന്ധിച്ച് നടത്തി സമ്മാനങ്ങൾ നല്കി വരുന്നു.അധിക വായനയ്ക്കായി സ്ക്കൂള് ലൈബ്രറിയില് നിന്ന് പുസ്തകങ്ങള് വിതരണം ചെയ്തു വരുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പ്രൊഫ.കെ.വി.തോമസ് എം.പി.(മുൻ കേന്ദ്ര ഭക്ഷ്യവകൂപ്പ് മന്ത്രി)
- പ്രൊഫ.കെ.വി.പീറ്റർ (മുൻ കേരള കാർഷിക സർവ്വകലാശാല വൈസ് ചാൻസലർ)
- പ്രൊഫ.എഡ്വേർഡ് എടേഴത്ത് (ഷെവെലിയാർ കൊച്ചിരൂപത)
പാഠ്യേതര പ്രവർത്തനങ്ങൾ
ലഹരി വിരുദ്ധ ക്ലബ്ബ് - ബോധവൽക്കരണ പരിപാടികൾ
സ്കൂളുമായി ബന്ധപ്പെട്ട വെബ് പോർട്ടലുകൾ
http://itschool.gov.in
http://www.education.kerala.gov.in
http://www.sampoorna.itschool.gov.in
http://www.keralapareekshabhavan.in
http://www.sslcexamkerala.gov.in
http://www.scholarship.itschool.gov.in
http://mathematicsschool.blogspot.com/
http://www.socialsecuritymission.gov.in
http://www.ddeernakulam.in/ddekmjuly1/
വിവിധ ദിനാചരണങ്ങൾ
2018-2019
- 2018 ജൂൺ 1 പ്രവേശനോത്സവം.
- 2018 ജൂൺ 5 ലോക പരിസ്ഥിതി ദിനം.
- 2018 ജൂൺ 19 വായനാദിനം.
- 2018 ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം.
- 2018 ജൂൺ 21 ലോക സംഗീത ദിനം.
- 2018 ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനാഘോഷം.
- 2018 ആഗസ്റ്റ് 21 ഓണാഘോഷം
- 2018 സെപ്റ്റംബർ 5 അദ്ധ്യാപക ദിനം.
- 2018 ഒക്ടോബർ 1 അന്താരാഷ്ട്ര വയോജന ദിനം.
- 2018 ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനം.
വിവിധ ദിനപ്പത്ര വിതരണോദ്ഘാടനങ്ങൾ
പി.ടി.എ വാർഷിക പൊതുയോഗം(2018-2019)
ഇതര പ്രവർത്തനങ്ങൾ
== യാത്രാസൗകര്യം ==വടക്കു നിന്നും വരുന്നവർക്ക് കുമ്പളങ്ങി പാലം വഴി തെക്കോട്ടു വന്ന് ഇല്ലിക്കൽ ബസ്സ്റ്റോപ്പ് കഴിഞ്ഞാൽ കുമ്പളങ്ങി സെന്റ്. പീറ്റേഴ്‌സ് പള്ളിക്ക് എതിർവശത്തായി കാണുന്നു
== മേൽവിലാസം ==St.Peter's H.S.S, Kumbalanghi, Kochi-682007
വഴികാട്ടി
{{#multimaps:9.881629, 76.286895 |width=800px | zoom=15}}