"ഹൈസ്ക്കൂൾ റാന്നി പെരുനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 24: വരി 24:
| പഠന വിഭാഗങ്ങൾ3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=203
| ആൺകുട്ടികളുടെ എണ്ണം=157
| പെൺകുട്ടികളുടെ എണ്ണം=113
| പെൺകുട്ടികളുടെ എണ്ണം=89
| വിദ്യാർത്ഥികളുടെ എണ്ണം=316
| വിദ്യാർത്ഥികളുടെ എണ്ണം=246
| അദ്ധ്യാപകരുടെ എണ്ണം=21  
| അദ്ധ്യാപകരുടെ എണ്ണം=21  
| പ്രിൻസിപ്പൽ=
| പ്രിൻസിപ്പൽ=
വരി 48: വരി 48:


1931 ൽ  ഒരു മലയാളം മിഡിൽ സ്കൂളായി പ്രവർത്തനം ആരംഭിച്ച് ,1950 ൽ ഫോർത്ത് ഫോറം ആരംഭിച്ചതോടെ ഈ വിദ്യാലയം ഒരു ഹൈസ്കൂളായി ഉയർന്നു.സ്കൂൾ ആരാഭിച്ചിട്ട് 78 വർഷം ആയി.മലയോര മേഖലയിൽ നിന്നും എത്തുന്ന നൂറുകണക്കിനു പാവപ്പെട്ട കുട്ടികളുടെ ഏക ആശ്രയമായ
1931 ൽ  ഒരു മലയാളം മിഡിൽ സ്കൂളായി പ്രവർത്തനം ആരംഭിച്ച് ,1950 ൽ ഫോർത്ത് ഫോറം ആരംഭിച്ചതോടെ ഈ വിദ്യാലയം ഒരു ഹൈസ്കൂളായി ഉയർന്നു.സ്കൂൾ ആരാഭിച്ചിട്ട് 78 വർഷം ആയി.മലയോര മേഖലയിൽ നിന്നും എത്തുന്ന നൂറുകണക്കിനു പാവപ്പെട്ട കുട്ടികളുടെ ഏക ആശ്രയമായ
ഈ വിദ്യാലയത്തിൽ ഹയർസെക്കൻഡറി അനുവദിച്ചിട്ടില്ല. പെരുനാട്‌ പഞ്ചായത്തിലെ പ്രാപ്യമായ ഏക എയ്ഡഡ വിദ്യാലയമാണ് ഇത്.
ഈ വിദ്യാലയത്തിൽ ഹയർസെക്കൻഡറി അനുവദിച്ചിട്ടില്ല. പെരുനാട്‌ പഞ്ചായത്തിലെ പ്രാപ്യമായ ഏക എയ്ഡഡ് വിദ്യാലയമാണ് ഇത്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

07:03, 19 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഹൈസ്ക്കൂൾ റാന്നി പെരുനാട്
വിലാസം
റാന്നി-പെരുനാട്

റാന്നി-പെരുനാട്‌ പി.ഒ,
പത്തനംതിട്ട
,
689711
,
പത്തനംതിട്ട ജില്ല
സ്ഥാപിതം09 - 06 - 1931
വിവരങ്ങൾ
ഫോൺ04735 240212
ഇമെയിൽhighschoolrperunad@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38063 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎസ്.ലേഖ
പ്രധാന അദ്ധ്യാപികഎസ്.ലേഖ
അവസാനം തിരുത്തിയത്
19-11-2020Highschoorperunad


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനാതിട്ട ജില്ലയിലെ മലയോര ഗ്രാമമാണ് പെരുനാട്. പൗരാണികതയുടെ ചാരുതയുള്ള ഈ നാട്ടിലൂടെയാണ് കക്കാട്ടാറും പമ്പയാറും ഒഴുകുന്നത്. ഈ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഹൈസ്കൂൾ റാന്നി-പെരുനാട്'.

ചരിത്രം

പന്തളരാജകുമാരന്റെ ശരണ മന്ത്രങ്ങളാൽ മുഖരിതമായ പെരുനാടിന്റെ മണ്ണിൽ നിലകൊള്ളുന്ന സരസ്വതി വിദ്യാകേന്ദ്രമാണ് റാന്നി പെരുനാട് ഹൈസ്കൂൾ .മലയോര ചാരുതയിൽ കുളിരണിഞ്ഞു നിൽക്കുന്ന ഈ പ്രദേശത്തെ പുളകമണിയിച്ചു കൊണ്ട് പമ്പയും കക്കാട്ടാറും ഒഴുകുന്നു .മതേതരത്വം നിറഞ്ഞ സാമൂഹികാന്തരീക്ഷവും നാണ്യവിളയായ റബര് തോട്ടങ്ങളുടെ ദൃശ്യ ചാരുതയും ഈ നാടിൻറെ സാംസ്‌കാരിക ചിത്രം വരച്ചു കാട്ടുന്നു .അയ്യപ്പ ചരിതത്തിന്റെ ഏടുകൾ ഉറങ്ങിക്കിടക്കുന്ന ഈ മണ്ണ് പന്തള രാജകുടുംബവുമായി ബന്ധപ്പെട്ട ആചാരങ്ങളും ഐതീഹ്യങ്ങളും കൊണ്ട് പെരുമായുള്ള നാടായി അറിയപ്പെടുന്നു .

സ്കൂളിന്റെ ചരിത്രം നാടിൻറെ ചരിത്രവുമായി അത്രമേൽ ബന്ധപ്പെട്ടിരിക്കുന്നതിനാൽ അവയെ അവഗണിച്ചുകൊണ്ട് വിദ്യാലയ ചരിത്രം പൂർണ്ണമാവില്ല .മലയോര മേഖല ആയിരുന്നുവെങ്കിലും മുണ്ടകൻ പോലുള്ള നെൽകൃഷിയും ഇവിടെ ഉണ്ടായിരുന്നു .മഴയെ ആശ്രയിച്ചുള്ള കൃഷി രീതി ആയിരുന്നു അത് .നിലക്കൽ മുതൽ പെരുനാട് വരെയുള്ള പ്രദേശങ്ങളിലെ ഏക കച്ചവട കേന്ദ്രമായിരുന്നു പെരുനാട് .ആദ്യകാലത്തു ഏകദേശം ഇരുപത്തി അഞ്ചോളം കുടുംബങ്ങൾ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത് .

പന്തളത്തു രാജാവ് ശബരിമല ക്ഷേത്രം പണികഴിപ്പിക്കുന്നതിനായി പെരുനാട്ടിൽ താമസിക്കുകയും അറക്കൽ ,സ്രാമ്പിക്കൽ ,കൂടെക്കാവിൽ എന്നീ കുടുംബങ്ങളുമായി അടുത്ത ബന്ധം പുലർത്തുകയും ചെയ്തിരുന്നു .നിബിഡ വനന്തരങ്ങളിലൂടെ രാജാവിനെ അനുഗമിച്ചിരുന്നത് ഈ കുടുംബങ്ങളിലെ പൂർവ്വികരായിരുന്നു.ഇന്നും ഇത് ഓര്മപ്പെടുത്തിക്കൊണ്ട് ശബരീശന്റെ തിരുവാഭരണവുമായി പന്തളത്തു രാജാവ് ഈ വഴി കടന്നു പോവുകയും മടക്കയാത്രയിൽ പെരുനാട് ധർമശാസ്താ ക്ഷേത്രത്തിൽ തിരുവാഭരണ വിഭൂഷിതനായി അയ്യപ്പനെ തൊഴാൻ സ്ത്രീകൾ ഉൾപ്പെടെ ഉള്ളവർക്ക് അവസരം ഒരുക്കുകയും ചെയ്യുന്നു .ഈ സുദിനം പെരുനാടിന്റെ ഉത്സവമാണ് .

1931 ൽ ഒരു മലയാളം മിഡിൽ സ്കൂളായി പ്രവർത്തനം ആരംഭിച്ച് ,1950 ൽ ഫോർത്ത് ഫോറം ആരംഭിച്ചതോടെ ഈ വിദ്യാലയം ഒരു ഹൈസ്കൂളായി ഉയർന്നു.സ്കൂൾ ആരാഭിച്ചിട്ട് 78 വർഷം ആയി.മലയോര മേഖലയിൽ നിന്നും എത്തുന്ന നൂറുകണക്കിനു പാവപ്പെട്ട കുട്ടികളുടെ ഏക ആശ്രയമായ ഈ വിദ്യാലയത്തിൽ ഹയർസെക്കൻഡറി അനുവദിച്ചിട്ടില്ല. പെരുനാട്‌ പഞ്ചായത്തിലെ പ്രാപ്യമായ ഏക എയ്ഡഡ് വിദ്യാലയമാണ് ഇത്.

ഭൗതികസൗകര്യങ്ങൾ

നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 12ക്ലാസ് മുറികളും യു.പി ക്ക് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യു.പി ക്കുമായി വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

ദിനാചരണങ്ങൾ

മികവുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

ഹൈസ്ക്കൂൾ റാന്നി പെരുനാട്/ശാസ്ത്രോൽസവം 2017 :

സ്കൂൾ സംരക്ഷണ യജ്ഞം

സ്കൂൾ സംരക്ഷണയജ്ഞത്തിൻറെ ഭാഗമായി രാവിലെ സ്കൂൾ അസംബ്ലി നടത്തി.ഗ്രീൻ പ്രോട്ടോകോൾ പ്രതിജ്ഞ എടുത്തു.അതിനു ശേഷം 11 മണിക്ക് പൂർവ വിദ്യാർത്ഥികളും രക്ഷാകർത്താക്കളും അധ്യാപകരും ചേർന്ന് സ്കൂൾ ശുചീകരണം നടത്തുകയും വിദ്യാലയത്തിനു മുൻപിൽ ഒത്തുകൂടി പൊതുവിദ്യാലയസംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്തു.പത്ര മാധ്യമങ്ങളിലൂടെ അറിഞ്ഞ് 1968 കാലയളവിൽ ഈ സ്കൂളിൽ പഠിച്ച ശിവപ്രസാദ്‌ എന്ന പൂർവവിദ്യാർഥി ഈ പരിപാടിയിൽ പങ്കെടുക്കാൻ മാവേലിക്കരയിൽ നിന്നും എത്തിയത് ഞങ്ങൾക്കെല്ലാം അത്ഭുതവും ആവേശവുമായി.അദ്ദേഹം ഒരു റിട്ടയേർഡ്‌ അധ്യാപകനാണ്.

മാനേജ്മെന്റ്

പരേതനായ കോയിക്കമണ്ണിൽ കെ.ഏസ് വേലു പിള്ള അവർകൾ ആണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകനും ആദ്യകാല മാനേജരും. 1950 ൽ ഹൈസ്കൂൾ ആയി ഉയർത്തിയപ്പോൾ മുതൽ കൊട്ടാരത്തിൽ ശ്രീ.കെ.പി ഗോപാലക്യഷ്ണപിള്ള അവർകൾ മാനേജർ ആയിരുന്നു.അദ്ദേഹത്തിന്റെ മരണശേഷം 1985 മുതൽ 1997 വരെ അദ്ദേഹത്തിന്റെ പുത്രനായ ജീ.ബാലക്യഷ്ണപിള്ള അവർകൾ മാനേജർ ആയിരുന്നു.1997 മുതൽ 2005 വരെ കൊട്ടാരത്തിൽ ജി.സോമനാഥപിള്ള ആയിരുന്നു മാനേജർ. 2005 മുതൽ ശ്രീ.ജി.നടരാജപിള്ള മാനേജർ സ്ഥാനം വഹിച്ചു പോരുന്നു.ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്സായി ശ്രീമതി.എസ്.ലേഖ സേവനം അനുഷ്ഠിച്ചു പോരുന്നു.

മുൻ സാരഥികൾ

ഹൈസ്ക്കൂൾ റാന്നി പെരുനാട്/സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ/ എച്ച്.എസ്. പെരുനാട് :


ശ്രി.റ്റി.വി.തോമസ് ഈ സ്കൂളിൻറ പ്രധാന അധ്യാപകനായിരിക്കെ 1998 ൽ ദേശീയ അധ്യാപക അവാർഡിനർഹനായി.


ശ്രീമതി എസ്.ലേഖ,ഹെഡ്മിസ്ട്രെസ്

അധ്യാപകർ

ഹൈസ്ക്കൂൾ റാന്നി പെരുനാട്/സ്കൂളിന്റെ അധ്യാപകർ/ എച്ച്.എസ്. പെരുനാട് :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ബാബു രാജീവ് ഐ.എ.എസ്.
ഡോ.ഉണ്ണികൃഷ്ണൻ cardiologist
ഡോ.അമൃതലാൽ Doctor in Nair's Hospital
രാജേന്ദ്രബാബു Vice President, World Organization SN Trust
വി.ജി.ജയപ്രകാശ് Business
ഡോ.അംബിക Gynaecologist
സജീവ്‌.എസ് ഫസ്റ്റ് ക്ലാസ്സ്‌ മജിസ്ട്രേറ്റ്
ഡോ.കെ.പി.ശശിധരൻ പിള്ള
എസ്.പെരുമാൾ പിള്ള പ്രൊഫസർ,എം.ജി.കോളേജ് തിരുവനന്തപുരം
സി.എസ്.ശശിധരൻ പിള്ള എ.ഇ.ഒ,rtd
പി.കെ.മോഹനൻ Ex.Captain,Army
പി.എസ്.മോഹനൻ Political Leader
സിൽവൻ വർഗീസ് ഗൾഫ്‌ ഫിനാൻസ്ഹൗസ്
ബീനാ സജി പഞ്ചായത്ത് പ്രസിഡന്റ്
മണിലാൽ ശബരിമല ചിത്രകാരൻ

വഴികാട്ടി

{{#multimaps:9.3681519,76.8517912| zoom=15}}