"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 365: വരി 365:
[[പ്രമാണം:37001-Computer saksharatha dinam-2.jpg|വലത്ത്‌|232x232ബിന്ദു]]
[[പ്രമാണം:37001-Computer saksharatha dinam-2.jpg|വലത്ത്‌|232x232ബിന്ദു]]
ഇടയാറന്മുള എ.എം.എം. ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്, ഡിസംബർ രണ്ട് ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനത്തോടനുബന്ധിച്ച് വയോധികർക്കായി ശ്രദ്ധേയമായ സംരംഭങ്ങൾ 2024 ഡിസംബർ മൂന്നിന് സംഘടിപ്പിച്ചു.  
ഇടയാറന്മുള എ.എം.എം. ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്, ഡിസംബർ രണ്ട് ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനത്തോടനുബന്ധിച്ച് വയോധികർക്കായി ശ്രദ്ധേയമായ സംരംഭങ്ങൾ 2024 ഡിസംബർ മൂന്നിന് സംഘടിപ്പിച്ചു.  
 
[[പ്രമാണം:37001-Computer saksharatha dinam-1.jpg|വലത്ത്‌|229x229ബിന്ദു]]
ഭവനങ്ങളിലും വിദ്യാലയത്തിലും കമ്പ്യൂട്ടർ സാക്ഷരതാ ക്ലാസുകൾ നടത്തി. കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ, വയോധികരെ സൈബർ ദുരുപയോഗത്തെക്കുറിച്ച് ബോധവൽക്കരിക്കുന്നതിനുള്ള ശക്തമായ ശ്രമങ്ങൾ നടന്നു. സ്മാർട്ട്‌ഫോൺ ഉപയോഗം, മെയിൽ ഐഡി നിർമ്മാണം, സോഷ്യൽ മീഡിയ ഉപയോഗം, സൈബർ ദുരുപയോഗങ്ങളെകുറിച്ചുള്ള ബോധവൽക്കരണം, ഈ-ഗവർണൻസ് തുടങ്ങിയ വിഷയങ്ങൾ ക്ലാസുകളിൽ ഉൾപ്പെടുത്തി. വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള ഈ പദ്ധതികൾ, പുതുതലമുറയും പഴയ തലമുറയും തമ്മിലുള്ള ഡിജിറ്റൽ അന്തരം കുറയ്ക്കാൻ സഹായിച്ചു. പങ്കെടുത്ത എല്ലാവർക്കും ഈ അനുഭവം ഏറെ പ്രയോജനകരമായിരുന്നു.
ഭവനങ്ങളിലും വിദ്യാലയത്തിലും കമ്പ്യൂട്ടർ സാക്ഷരതാ ക്ലാസുകൾ നടത്തി. കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ, വയോധികരെ സൈബർ ദുരുപയോഗത്തെക്കുറിച്ച് ബോധവൽക്കരിക്കുന്നതിനുള്ള ശക്തമായ ശ്രമങ്ങൾ നടന്നു. സ്മാർട്ട്‌ഫോൺ ഉപയോഗം, മെയിൽ ഐഡി നിർമ്മാണം, സോഷ്യൽ മീഡിയ ഉപയോഗം, സൈബർ ദുരുപയോഗങ്ങളെകുറിച്ചുള്ള ബോധവൽക്കരണം, ഈ-ഗവർണൻസ് തുടങ്ങിയ വിഷയങ്ങൾ ക്ലാസുകളിൽ ഉൾപ്പെടുത്തി. വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള ഈ പദ്ധതികൾ, പുതുതലമുറയും പഴയ തലമുറയും തമ്മിലുള്ള ഡിജിറ്റൽ അന്തരം കുറയ്ക്കാൻ സഹായിച്ചു. പങ്കെടുത്ത എല്ലാവർക്കും ഈ അനുഭവം ഏറെ പ്രയോജനകരമായിരുന്നു.


== ചിത്രശാല ==
== ചിത്രശാല ==
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ കൂടുതൽ ചിത്രങ്ങൾ കാണുവാൻ '''''[[എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2024-27/ചിത്രശാല|ചിത്രശാല]]''''' സന്ദർശിക്കുക
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ കൂടുതൽ ചിത്രങ്ങൾ കാണുവാൻ '''''[[എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2024-27/ചിത്രശാല|ചിത്രശാല]]''''' സന്ദർശിക്കുക

23:09, 3 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
37001-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്37001
യൂണിറ്റ് നമ്പർLK/2018/37001
ബാച്ച്2024-27
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല ആറന്മുള
ലീഡർപാർത്ഥൻ ബിജു
ഡെപ്യൂട്ടി ലീഡർആദിത്യ സുജിത്ത്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ലക്ഷ്മി പ്രകാശ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ആശ പി മാത്യു
അവസാനം തിരുത്തിയത്
03-12-202437001


അഭിരുചി പരീക്ഷ

ലിറ്റിൽ കൈറ്റ്സ്  അഭിരുചി പരീക്ഷ

ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിലെ 2024- 27 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ 15/6/2024 ശനിയാഴ്ച സ്കൂൾ ഐടി ലാബിൽ നടന്നു. 76 വിദ്യാർത്ഥികൾ അഭിരുചി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു. 56 കുട്ടികൾ പരീക്ഷ അറ്റൻഡ് ചെയ്തു. വിദ്യാർത്ഥികൾക്കുള്ള പരിശീലന ക്ലാസ് മറ്റ് ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തി. പരീക്ഷ സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്യുവാനും, റിസൾട്ട് അപ്‌ലോഡ് ചെയ്യുവാനും വിദ്യാർത്ഥികൾ കൈറ്റ് മാസ്റ്റേഴ്സിന് സഹായിച്ചു.

കമ്പ്യൂട്ടറിൽ പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ് വെയറിലാണ് പരീക്ഷ നടത്തിയത്. 30 മിനിറ്റ് ദൈർഘ്യമുള്ള 20 ചോദ്യങ്ങൾ ആയിരുന്നു പരീക്ഷയിൽ ഉണ്ടായിരുന്നത്. ലോജിക് ആൻഡ് റീസണിങ്, പ്രോഗ്രാമിംഗ് വിഭാഗം,5,6,7 ഐ.സി.ടി പാഠപുസ്തകങ്ങൾ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ, ഐടി പൊതുവിജ്ഞാനം ഇവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് അഭിരുചി പരീക്ഷയ്ക്ക് വന്നത്.

സെർവർ ഉൾപ്പെടെ 25 കമ്പ്യൂട്ടറുകളിലാണ് പരീക്ഷ ഇൻസ്റ്റാൾ ചെയ്തത്. കുട്ടികളെ മറ്റ് ക്ലാസ്സിൽ പ്രോട്ടോക്കോളനുസരിച്ചിരുത്തി മൂന്നു ബാച്ചുകളായി പരീക്ഷ നടത്തി. പരീക്ഷയിൽ ഉടനീളം കൈറ്റ് മാസ്റ്റേഴ്സ് ആയ ആഷ പി മാത്യു, ലക്ഷ്മി പ്രകാശ്, മറ്റു ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തുടങ്ങിയവർ നേതൃത്വം നൽകി.

2024-27 ബാച്ച്

ക്രമ നമ്പർ അഡ്മിഷൻ നമ്പർ കുട്ടികളുടെപേര് ക്ലാസ് & ഡിവിഷൻ
1 14851 ഏബെൽ വി റ്റി 8 ബി
2 14835 അഭിഷേക് ടി ആർ 8 ബി
3 14417 എബിൻ അനു ചാക്കോ 8 ബി
4 14643 ആദിശങ്കരൻ 8 ബി
5 14502 ആദിത്യ സുജിത്ത് 8 എ
6 14734 ഐറിൻ മേരി അലക്സ് 8 എ
7 14472 അനഘ  എ 8 എ
8 14439 അനാമിക എം പ്രദീപ് 8 സി
9 14396 അഞ്ജന കെ എസ് 8 സി
10 14490 ആരാധ്യ ശ്രീലാൽ 8 എ
11 14434 ആര്യൻ ബിജു 8 എ
12 14404 അശ്വിൻ സുനിൽ 8 ബി
13 14404 അശ്വിൻ അനിൽ 8 എ
14 14462 അശ്വിൻ കെ എസ് 8 ബി
15 14534 ആവണി കെ 8 എ
16 14420 ക്രിസ്റ്റി തോമസ് ജേക്കബ് 8 ബി
17 14401 ദേവനന്ദ ആർ 8 എ
18 14421 ഗൗരി കൃഷ്ണ എസ് 8 എ
19 14398 ജെറിൻ റിജു 8 ബി
20 14728 ജസ്റ്റിൻ ചെറിയാൻ ടിജു 8 എ
21 14415 കെ എസ് ശില്പ 8 എ
22 14826 കീർത്തന അജിത്ത് 8 എ
23 14419 മാധവ് കൃഷ്ണ എസ് 8 ബി
24 14426 മഹേഷ് എം 8 ബി
25 14880 മഹി മനോജ് 8 എ
26 14672 നീരജ അനിൽ 8 ബി
27 14641 നിബിൻ എബ്രഹാം നിബു 8 ബി
28 14719 നിരഞ്ജൻ പി നാഥ് 8 എ
29 14414 പാർത്ഥൻ ബിജു 8 എ
30 14429 പൊന്നി സജി 8 എ
31 14400 രജത്ത് രാജീവ് 8 ബി
32 14757 രഞ്ജൻ ഉറോ 8 എ
33 14872 സഞ്ജയ് എസ് നായർ 8 സി
34 14430 ഷൈൻ സി റെജി 8 ബി
35 14397 സോനാ വർഗീസ് 8 ബി
36 14451 വർഷ കെ വി 8 സി
37 14617 വിന്യ വിനോദ് 8 ബി
38 14416 വിസ്മയ എം 8 ബി
39 14663 വൈശാഖ് കുമാർ വി 8 സി
40 14822 വൈഷ്ണവ് സന്ദീപ് 8 എ

പ്രിലിമിനറി ക്യാമ്പ്

ലിറ്റിൽ കൈറ്റ്‌സ് പ്രിലിമിനറി ക്യാമ്പ്

പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്‌കൂളിലെ 2024-27 ലിറ്റിൽ കൈറ്റ്‌സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2024 ഓഗസ്റ്റ് 2 വെള്ളിയാഴ്ച 9:30 മുതൽ 5വരെ സ്‌കൂളിന്റെ ഐടി ലാബിൽ വച്ച് നടന്നു. സ്‌കൂൾ ഹെഡ്മിസ്ട്രസ് അനില സാമുവേലിന്റെ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ആറന്മുള കൈറ്റ്‌ മാസ്റ്റർ ട്രെയിനറായ തോമസ് എം ഡേവിഡ് ഉദ്ഘാടനം നിർവഹിച്ചു. കൈറ്റ് മിസ്ട്രെസ് ആശ പി മാത്യു സ്വാഗതവും, കൈറ്റ് മാസ്റ്റർ ലക്ഷ്മി പ്രകാശ് നന്ദിയും രേഖപ്പെടുത്തി. ജെബി തോമസ് ആശംസകൾ അറിയിച്ചു.

ഉദ്ദേശ്യങ്ങൾ

പ്രിലിമിനറി ക്യാമ്പിന്റെ പ്രധാന ലക്ഷ്യം ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും വ്യക്തമാക്കുക, ലിറ്റിൽ കൈറ്റ്‌സ് പ്രവർത്തന പദ്ധതികൾ സംബന്ധിച്ച് പൊതുവായ ധാരണ നൽകുക, ഹൈടെക് ക്ലാസ്‌റൂമുകളിലെ പിന്തുണ പ്രവർത്തനങ്ങൾക്കായി അംഗങ്ങളെ സജ്ജമാക്കുക, പദ്ധതി പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിന് രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നിവയായിരുന്നു.

ഗ്രൂപ്പിങ് പ്രോഗ്രാം

സ്ക്രാച്ച് ഗെയിം ഉപയോഗിച്ച് വിദ്യാർത്ഥികളെ എഐ, റോബോട്ടിക്സ്, ഇ-കൊമേഴ്സ്, ജിപിഎസ്, വിആർ എന്നീ ഗ്രൂപ്പുകളായി തിരിച്ചു. ഓരോ സെഷനിലും ഗ്രൂപ്പ് തലത്തിൽ പോയിന്റുകൾ നൽകി, അധ്യാപകൻ ഇത് സ്‌കോർ ഷീറ്റിൽ രേഖപ്പെടുത്തി.

കിസ്സ്

മാറിയ ലോകത്തും മാറിയ സ്‌കൂളുകളിലും സാങ്കേതികവിദ്യയുടെ സാധ്യതകൾ ഉൾക്കൊള്ളിച്ചുള്ള വീഡിയോ പ്രദർശനം നടത്തി. ദൈനംദിന ജീവിതത്തിൽ വിവരവിനിമയ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനെക്കുറിച്ച് വിദ്യാർത്ഥികൾ ഗ്രൂപ്പ് തലത്തിൽ ചർച്ച ചെയ്തു. കിസ്സ് വഴി ലിറ്റിൽ കൈറ്റ്‌സ് പദ്ധതിയെ പരിചയപ്പെടുത്തി.

ഗെയിം നിർമ്മാണം

ലിറ്റിൽ കൈറ്റ്‌സ് റോളുകൾ മനസ്സിലാക്കുന്നതിനുള്ള പ്രസന്റേഷനും ചർച്ചയും നടന്നു. ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളിൽ കോഡിങ് അഭിരുചി വളർത്തുന്നതിന് സ്ക്രാച്ച് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഗെയിം നിർമ്മാണം നടത്തി.

അനിമേഷൻ

അനിമേഷൻ സങ്കേതങ്ങൾ പഠിക്കുന്നതിന് ഓപ്പൺടൂൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അനിമേഷൻ നിർമ്മാണ മത്സരം നടത്തി.

റോബോട്ടിക്സ്

ഉച്ചഭക്ഷണത്തിന് ശേഷം റോബോട്ടിക്സ് മേഖലയെ പരിചയപ്പെടുത്തി. ആർഡുയിനോ ബ്ലോക്കിലി ഉപയോഗിച്ച് തീറ്റ കാണുമ്പോൾ കോഴിയുടെ ചലനം കാണിക്കുന്ന പ്രവർത്തനം നടത്തി. സ്റ്റേറ്റ് ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികളുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ചു.

രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണം

രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ്

രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസിൽ ലിറ്റിൽ കൈറ്റ്‌സ് ക്ലബ്ബിന്റെ പ്രാധാന്യം, പദ്ധതിയുടെ പ്രവർത്തന രീതി, വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന അവസരങ്ങൾ എന്നിവ വിശദീകരിച്ചു. കുട്ടികൾ തയ്യാറാക്കിയ അനിമേഷനും റോബോട്ടിക്സ് ഉൽപ്പന്നങ്ങളും പ്രദർശിപ്പിച്ചു.

ഈ പദ്ധതിയിലൂടെ വിദ്യാർത്ഥികൾ മാറുന്ന സാങ്കേതികവിദ്യയുമായി എളുപ്പത്തിൽ ഇടപഴകാൻ പഠിക്കുമെന്നും, ഇവിടെ പഠിക്കുന്ന അടിസ്ഥാന കാര്യങ്ങൾ അവരുടെ ജീവിതത്തിൽ ഉപകാരപ്പെടുമെന്നും പ്രതീക്ഷിച്ചുകൊണ്ട് ക്യാമ്പ് വൈകുന്നേരം 5 മണിക്ക് അവസാനിച്ചു.

ലിറ്റിൽ കൈറ്റ്സ് യൂണിഫോം, ഐഡി കാർഡ് വിതരണം

2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ ഐഡി കാർഡുകളും, കൈറ്റ്സ് യൂണിഫോമുകളും പ്രധാന അദ്ധ്യാപിക അനില സാമുവേലിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്സ് പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും വിദ്യാർത്ഥികൾ ഈ യൂണിഫോമും, ഐഡി കാർഡും ധരിക്കുന്നു.

സ്വതന്ത്ര സോഫ്റ്റ്‌വെയറിൽ പൂക്കളം

2024-25 ഓണാഘോഷവുമായി ബന്ധപ്പെട്ട് ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡിജിറ്റൽ പൂക്കളം നിർമ്മാണത്തിന് നേതൃത്വം നൽകി.റ്റെസ്റ്റ് പെയിന്റ്, ജിമ്പ് തുടങ്ങിയ സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് വിദ്യാർത്ഥികൾ സ്വന്തമായി ഡിജിറ്റൽ പൂക്കളം തയ്യാറാക്കി. ഓണാഘോഷത്തിൽ പൂക്കളം ഡിജിറ്റൽ രൂപത്തിൽ തയ്യാറാക്കിയത് ഒരു വ്യത്യസ്ത അനുഭവമായിരുന്നു. പൂക്കളം നിർമ്മാണ മത്സരത്തിൽ അർജുൻ സന്തോഷ് ഒന്നാം സ്ഥാനവും ഗൗരി കൃഷ്ണ രണ്ടാം സ്ഥാനവും നേടി. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ അവതരിപ്പിച്ച വഞ്ചിപ്പാട്ട് മത്സരം നാടൻ കലകളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഓണാഘോഷത്തിന്റെ ഭാഗമായി.

നോട്ടീസ് ബോർഡിൽ വിജ്ഞാനത്തിന്റെ വിളക്ക്

നോട്ടീസ് ബോർഡിൽ വിജ്ഞാനത്തിന്റെ വിളക്ക്

ലിറ്റിൽ കൈറ്റ്സ് നോട്ടീസ് ബോർഡിൽ വിദ്യാർത്ഥികൾ വിവിധ പത്രങ്ങളിൽ നിന്നും ശേഖരിച്ച ഐടി, നിർമ്മിത ബുദ്ധി എന്നീ മേഖലകളിലെ വാർത്തകളും, മറ്റു വിജ്ഞാനപ്രദമായ വാർത്തകളും പ്രദർശിപ്പിച്ചുകൊണ്ട് വിജ്ഞാനം പകർന്നു.

വേൾഡ് വൈഡ് വെബ് വഴി ബഹിരാകാശം

ബഹിരാകാശ വാരാചരണത്തിന്റെ ഭാഗമായി, ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ വേൾഡ് സ്പേസ് വീക്ക് അസോസിയേഷൻ വെബ്സൈറ്റും, ഐഎസ്ആർഒയുടെ വെബ്സൈറ്റും സന്ദർശിച്ച് ബഹിരാകാശത്തെക്കുറിച്ച് കൂടുതൽ അറിവുകൾ നേടി.


ചിത്രരചനയുടെ ലോകത്ത് ഭിന്നശേഷി കുട്ടികൾ

എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഭിന്നശേഷി കുട്ടികൾക്ക് ഐടി സാങ്കേതികവിദ്യയിലെ സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗം പഠിപ്പിക്കുന്നു. ചിത്രരചനയിൽ കൂടുതൽ താൽപര്യം കാണിക്കുന്ന ഈ വിദ്യാർത്ഥികളിൽ ജിമ്പ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ചിത്രങ്ങൾ വരയ്ക്കാനും, റ്റുപ്പി ട്യൂബ് ഡെസ്ക് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അനിമേഷൻ തയ്യാറാക്കാനുള്ള കഴിവ് വികസിപ്പിക്കുന്നതിനുമാണ് ഈ മേഖല തെരഞ്ഞെടുത്തത്.


ഭക്ഷണം പങ്കിടുക, സ്നേഹം വളർത്തുക

ഭക്ഷണം പങ്കിടുക, സ്നേഹം വളർത്തുക

2024 ഒക്ടോബർ 16-ന് ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച്, ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളും, പിടിഎയും ചേർന്ന് ഒരു പ്രത്യേക സംരംഭം ആരംഭിച്ചു. സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷണം തയ്യാറാക്കുന്ന മണിയമ്മയ്ക്ക് പച്ചക്കറികളും, മസാലകളും നൽകിയതോടെ, സാമൂഹിക പ്രതിബദ്ധതയുടെ പ്രാധാന്യം വിദ്യാർത്ഥികൾക്ക് മനസ്സിലായി. ഈ പ്രവർത്തനത്തിലൂടെ, ഭക്ഷ്യ സുരക്ഷയെക്കുറിച്ചുള്ള അവബോധം വർദ്ധിച്ചതോടൊപ്പം, ആവശ്യമുള്ളവരെ സഹായിക്കുന്നത് ഒരു സാമൂഹിക ഉത്തരവാദിത്വമാണെന്ന് വിദ്യാർത്ഥികൾക്ക് ബോധ്യമായി.

അനിമേഷൻ പഠന വർക്ക്‌ഷോപ്പ്

അനിമേഷൻ പഠന വർക്ക്‌ഷോപ്പ്

2024 ഒക്ടോബർ 28 ലോക അനിമേഷൻ ദിനാചരണത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്‌സ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ നിരവധി പരിപാടികൾ സംഘടിപ്പിച്ചു. അനിമേഷൻ ക്ലബ്ബ് രൂപീകരണം, അനിമേഷൻ മത്സരങ്ങൾ, പ്രത്യേക ക്ലാസുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. അനിമേഷൻ മേഖലയിലെ മറ്റ് വിദ്യാർത്ഥികളുമായും, പ്രൊഫഷണലുകളുമായും സമ്പർക്കം പുലർത്താൻ വിദ്യാർത്ഥികൾക്ക് അവസരം നൽകാൻ തീരുമാനിച്ചു.

അനിമേഷൻ ക്ലബ്ബ് രൂപീകരണം

അനിമേഷൻ ക്ലബ്ബ് രൂപീകരണം

അനിമേഷൻ ക്ലബ്ബുകൾ വിദ്യാർത്ഥികളുടെ സർഗ്ഗാത്മകതക്ക് പുത്തൻ ചിറകുകൾ നൽകി അവരുടെ ഭാവനയെ പുതിയ ഉയരങ്ങളിലെത്തിക്കുന്നു. ഒരു കഥയെ ചലനത്തിലാക്കാൻ ശ്രമിക്കുന്ന പ്രക്രിയയിൽ, അവരുടെ ചിന്തകൾ പുതിയ ഉയരങ്ങളിലെത്തുന്നു. അനിമേഷൻ അവർക്ക് പുതിയ ആശയങ്ങൾ, കാഴ്ചപ്പാടുകൾ എന്നിവ ആവിഷ്കരിക്കാനുള്ള അവസരം നൽകുന്നു. ഇത് വിദ്യാർത്ഥികളെ പുതിയ ആശയങ്ങൾ ആവിഷ്കരിക്കാനും, അവരുടെ ഭാവനയെ ഉപയോഗപ്പെടുത്താനും പ്രോത്സാഹിപ്പിക്കുന്നു. സ്കൂളിലെ മറ്റ് വിദ്യാർത്ഥികൾക്കും ഈ മേഖലയിലെ പഠനം ലഭ്യമാക്കുന്നതിനായി കൂടുതൽ ക്ലാസുകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു.

അനിമേഷൻ മത്സരങ്ങൾ

അനിമേഷൻ മത്സരങ്ങൾ

എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായി റ്റുപി ട്യൂബ് ഡെസ്ക്  സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അനിമേഷൻ മത്സരം സംഘടിപ്പിച്ചു. ഇത് വിദ്യാർത്ഥികളിൽ അനിമേഷൻ മേഖല പഠിക്കുവാനുള്ള താല്പര്യം വർദ്ധിച്ചു.

പ്രത്യേക ക്ലാസുകൾ

പ്രത്യേക ക്ലാസുകൾ

അനിമേഷൻ മേഖലയിൽ പരിചയസമ്പന്നനായ സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയായ ആൽബിൻ സി അനിയൻ കുഞ്ഞിന്റെ നേതൃത്വത്തിൽ, വിദ്യാർത്ഥികൾക്ക് അനിമേഷൻ മേഖലയിൽ കൂടുതൽ അറിവ് ലഭ്യമാക്കുന്നതിനുള്ള പരിപാടികൾ സംഘടിപ്പിച്ചു. അനിമേഷൻ മേഖലയിലെ ഏറ്റവും പുതിയ ട്രെൻഡുകളും,തൊഴിൽ സാധ്യതകളും, സാങ്കേതികവിദ്യകളും പഠിക്കാൻ വിദ്യാർത്ഥികൾക്ക് അവസരം നൽകി.

ഇ -ഗ്രാമം പ്രോജക്റ്റ്

ഇ -ഗ്രാമം പ്രോജക്റ്റ്

ലിറ്റിൽ കൈറ്റ്സ് അനുമോദന സമ്മേളനത്തിൽ ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഷീജ ടി. ടോജി സ്കൂളിന്റെ ദീർഘകാല ഇ-ഗ്രാമം ഐടി സാക്ഷരതാ പ്രോജക്റ്റ് 2024 നവംബർ 13ന് ഉദ്ഘാടനം ചെയ്തു. ഗ്രാമീണ മേഖലകളെ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ വികസിപ്പിക്കുന്ന ഒരു പദ്ധതിയാണ് ഇ-ഗ്രാമം. ഗ്രാമീണ ജനങ്ങളെ ഡിജിറ്റൽ സാക്ഷരരാക്കുക, ഗ്രാമങ്ങളിൽ സർക്കാർ സേവനങ്ങൾ ഓൺലൈനായി ലഭ്യമാക്കുക, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിക്കുക, ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഗ്രാമങ്ങളെ വികസിപ്പിച്ചെടുക്കുകയും, ഗ്രാമീണ ജനങ്ങളുടെ ജീവിതം സുഖകരമാക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. 2024-27 ലിറ്റിൽ കൈറ്റ്‌സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തുന്നു.

ഡിജിറ്റൽ സാക്ഷരതയിലേക്ക് ഒരു കൈത്താങ്ങ്

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ആറന്മുള പഞ്ചായത്തിലെ വാർഡ് അടിസ്ഥാനത്തിൽ മുതിർന്നവർക്കും, വയോധികർക്കും ഡിജിറ്റൽ സാക്ഷരത പകർന്നു നൽകുന്ന പ്രവർത്തനം ആരംഭിച്ചു. മലയാളം ടൈപ്പിംഗ്, കെഎസ്ഇബി ബിൽ പേയ്‌മെന്റ്, പെൻഷൻ സംബന്ധമായ കാര്യങ്ങൾ, ആരോഗ്യ സേവനങ്ങൾ (ഡോക്ടറെ കാണാനുള്ള അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യൽ, രേഖകൾ പരിശോധിക്കൽ തുടങ്ങിയവ), പാസ്‌പോർട്ട്, വോട്ടർ ഐഡി, ബാങ്ക് സേവനങ്ങൾ തുടങ്ങിയ ഇ-ഗവർണൻസ് സേവനങ്ങൾ മൊബൈൽ ഫോൺ വഴി എങ്ങനെ ഉപയോഗിക്കാം എന്നും അവർ പഠിപ്പിച്ചു.

മലയാളം ടൈപ്പിംഗ് മുതൽ വിവിധ സർക്കാർ സേവനങ്ങൾ വരെ, മൊബൈൽ ഫോൺ ഉപയോഗിച്ച് എങ്ങനെ സ്വയം ചെയ്യാം എന്നുള്ളതിന്റെ അടിസ്ഥാന വിവരങ്ങൾ അവർ പകർന്നുനൽകി. ഇത് അവരുടെ ജീവിതം കൂടുതൽ സ്വതന്ത്രവും സുഗമവുമാക്കി. ഇത് വാർദ്ധക്യത്തിലുള്ളവർക്ക് സ്വയം പല കാര്യങ്ങളും ചെയ്യുവാൻ സഹായിച്ചു.

ഡിജി ഫിറ്റ്

2024- 27 ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പ്രൈമറി സ്കൂളുകളിലെ 500-ലധികം വിദ്യാർത്ഥികൾക്ക് 6 മാസത്തെ ഒരു പരിപാടിയായി അനിമേഷൻ, മലയാളം ടൈപ്പിംഗ്, സൈബർ സുരക്ഷ, എഐ, റോബോട്ടിക്സ്, ഇ-ക്യൂബ് തുടങ്ങിയ വിഷയങ്ങളിലുള്ള ക്ലാസുകൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ തന്നെ ഈ പദ്ധതിയിൽ നേതൃത്വം നൽകുന്നത് വളരെ പ്രശംസനീയമാണ്. ക്രിസ്റ്റി തോമസ് ജേക്കബ്, ആദിശങ്കരൻ, ജസ്റ്റിൻ ചെറിയാൻ ടിജു, ആദിത്യാ സുജിത്ത്,രജത്ത് രാജീവ്, നിബിൻ എബ്രഹാം നിബു തുടങ്ങിയ വിദ്യാർത്ഥികൾ ആണ് ഈ പ്രവർത്തനങ്ങൾക്ക് ആർ പി ആയി എത്തിയത്. ഈ പരിപാടിയുടെ അവസാനത്തോടെ, വിദ്യാർത്ഥികൾക്ക് ഈ വിഷയങ്ങളിൽ അടിസ്ഥാന അറിവ് ലഭിക്കുകയും, സാങ്കേതിക വിദ്യയോടുള്ള താത്പര്യം വർധിക്കുകയും ചെയ്തു. ഭാവിയിൽ, കൂടുതൽ വിദ്യാർത്ഥികളെ ഇത്തരം പരിപാടികളിൽ ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഈ പദ്ധതി വികസിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.

ഇ-ക്യൂബ്

കേരളത്തിലെ പ്രൈമറി, അപ്പർ പ്രൈമറി സ്കൂളുകളിലെ ഇംഗ്ലീഷ്, ഹിന്ദി ഭാഷാ പ്രാവീണ്യം മെച്ചപ്പെടുത്തുന്നതിനായി കൈറ്റ് വികസിപ്പിച്ച ഒരു പരിപാടിയാണ്. കൊച്ചുകുട്ടികളിൽ ഇംഗ്ലീഷ് പ്രാവണ്യം വളർത്തുവാൻ വിവിധ പ്രവർത്തനങ്ങളിലൂടെ കൈറ്റ്‌സ് വിദ്യാർത്ഥികൾക്ക് കഴിയുന്നു.

അനിമേഷൻ

ഓപ്പൺ ടൂൺസ് പോലുള്ള അനിമേഷൻ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് വിദ്യാർത്ഥികൾക്ക് വിവിധ കാർട്ടൂൺ കഥാപാത്രങ്ങളുടെ ചലനം സൃഷ്ടിക്കുന്നതിനുള്ള അവസരം ഒരുക്കി.

മലയാളം ടൈപ്പിംഗ്

മലയാള അക്ഷരങ്ങൾ ടൈപ്പ് ചെയ്യുവാൻ വിദ്യാർത്ഥികൾ പരിശീലിച്ച് വരുന്നു.

സൈബർ സുരക്ഷ ക്ലാസുകൾ

സ്മാർട്ട്‌ഫോൺ, ഇന്റർനെറ്റിന്റെ സുരക്ഷിത ഉപയോഗം, ഇന്റർനെറ്റിന്റെ വിവിധ ഉപയോഗങ്ങൾ, രക്ഷകർത്താക്കളുടെ ഫോൺ ഉപയോഗിക്കുന്ന വിദ്യാർത്ഥികൾ, പാസ്‌വേർഡിന്റെ പ്രാധാന്യം എന്നീ വിഷയങ്ങളിൽ വിശദമായ ചർച്ച നടന്നു. പ്രത്യേകിച്ചും, സ്മാർട്ട്‌ഫോൺ ഉപയോഗത്തിൽ രക്ഷകർത്താക്കളെ ബോധവൽക്കരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഊന്നിപ്പറഞ്ഞുകൊണ്ടാണ് ക്ലാസ് അവസാനിച്ചത്.

മലയാളം ടൈപ്പിംഗ്

മലയാള അക്ഷരങ്ങൾ മനസ്സിലാക്കാനുള്ള അവസരം ഈ ക്ലാസിൽ വിദ്യാർത്ഥികൾക്ക് ലഭിച്ചു. ഇതുവഴി, ബാല്യകാലത്തുതന്നെ മലയാള ലിപിയുടെ അടിസ്ഥാനം വിദ്യാർത്ഥികളിൽ ഉറപ്പിക്കാൻ സാധിച്ചു.

റോബോട്ടിക്സ്

ചുറ്റുപാടുകളിലെ മാറ്റങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്ന സെൻസറുകളെക്കുറിച്ചും, റോബോട്ടുകളെ നിയന്ത്രിക്കുന്നതിനുള്ള പ്രോഗ്രാമിംഗ് ഭാഷകളെക്കുറിച്ചും വിദ്യാർത്ഥികൾക്ക് വ്യക്തമായ ധാരണ നൽകി. തുടർന്നുള്ള ക്ലാസുകളിൽ വിവിധ പ്രായോഗിക പ്രവർത്തനങ്ങൾ നൽകി ഈ അറിവ് ഉറപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

എഐ ക്ലാസുകൾ

വിവിധ എഐ സങ്കേതങ്ങളെക്കുറിച്ചും, അവയുടെ ഉപയോഗങ്ങളെക്കുറിച്ചും വിശദമായ ചർച്ച നടത്തി. പല വിദ്യാർത്ഥികൾക്കും ഈ സങ്കേതങ്ങൾ നേരിട്ട് ഉപയോഗിക്കുന്നതിന്റെ അനുഭവം ലഭിച്ചു.

ഡിജി ഫിറ്റ് ക്ലാസുകൾ കാണുവാൻ സന്ദർശിക്കുക

കമ്പ്യൂട്ടർ കളിക്കളം - രക്ഷിതാക്കൾക്കായി

കമ്പ്യൂട്ടർ കളിക്കളം - രക്ഷിതാക്കൾക്കായി

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ രക്ഷകർത്താക്കൾക്കായി സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിംഗ്, ഇ-ഗവേണൻസ് സേവനങ്ങൾ എന്നീ വിഷയങ്ങളിൽ വിദഗ്ധമായ ക്ലാസുകൾ സംഘടിപ്പിച്ചു. റോബോട്ടിക്സ് വിഭാഗത്തിലെ വിദ്യാർത്ഥികൾ നിർമ്മിച്ച ഉൽപ്പന്നങ്ങളുടെ പ്രദർശനവും ഒൻപതാം ക്ലാസിലെ രക്ഷകർത്താക്കൾക്കായി നടത്തി.

അനധികൃത പ്രവേശനം ഉണ്ടായാൽ അലാറം മുഴങ്ങുന്ന ഒരു മോഡൽ വിദ്യാർത്ഥികളുടെ സൃഷ്ടിപരമായ കഴിവുകളെ പ്രകടമാക്കി. ഈ ക്ലാസുകൾ രക്ഷകർത്താക്കൾക്ക് ഏറെ ഉപകാരപ്രദമായിരുന്നു. ആർ.പി. മാരായ ആദിത്യ സുജിത്ത്, രജത്ത് രാജീവ്, നിബിൻ, ജസ്റ്റിൻ, ക്രിസ്റ്റി തുടങ്ങിയ വിദ്യാർത്ഥികളുടെ സജീവമായ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു.

മലയാളം കമ്പ്യൂട്ടിംഗ്

രക്ഷിതാക്കൾ സ്വരാക്ഷരങ്ങൾ, വ്യഞ്ജനാക്ഷരങ്ങൾ, കൂട്ടക്ഷരങ്ങൾ എന്നിവ കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്ത് മലയാളം ടൈപ്പിംഗ് നൈപുണ്യം നേടി.

സൈബർ സുരക്ഷ ക്ലാസുകൾ

സ്മാർട്ട് ഫോൺ, ഇന്റർനെറ്റ്, ഇന്റർനെറ്റിന്റെ സുരക്ഷിത ഉപയോഗം,ഇന്റർനെറ്റിന്റെ വ്യാപനത്തോടൊപ്പം ഫോണുകൾക്ക് വന്ന പരിണാമം മനസിലാക്കുക,സ്മാർട്ട് ഫോൺ നിത്യ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനം,മൊബൈൽഫോൺ ഉപയോഗം - സുരക്ഷയൊരുക്കാൻ പാസ്‍വേഡുകൾ, ഓൺലൈൻ ലോകത്തെ തട്ടിപ്പുകൾ,പത്രവാർത്തകൾ,രക്ഷിതാവും കുട്ടിയും മൊബൈൽ ഫോൺ ഉപയോഗവും,പതിരും നെല്ലും തിരിച്ചറിയുന്ന വാർത്തകളുടെ കാണാലോകം,വ്യാജവാർത്തകൾ തിരിച്ചറിയുക,അവയെ തടയുന്നതിനുള്ള മാർഗങ്ങൾ, ഇന്റർനെറ്റിലെ ചതിക്കുഴികൾ, ഇന്റർനെറ്റ് ജാഗ്രതയോടെ പ്രയോജനപ്പെടുത്തുന്ന വിധം തുടങ്ങിയവ വിദ്യാർഥികളുടെ നേതൃത്വത്തിൽ ക്ലാസ്സിൽ ചർച്ച ചെയ്തു.

ഇ-ഗവേണൻസ് സേവനങ്ങൾ

ജനന-മരണ സർട്ടിഫിക്കറ്റുകൾ ഓൺലൈനായി അപേക്ഷിക്കുന്ന വിധം, പൊതുജനാരോഗ്യ സേവനങ്ങൾ,ഭൂ രജിസ്ട്രേഷൻ തുടങ്ങിയവ സാധ്യമാക്കുന്ന ആപ്പുകളുടെ ഉപയോഗം വിദ്യാർത്ഥികൾ രക്ഷികർത്താക്കളിൽ എത്തിച്ചു.

ലേസർ സെക്യൂരിറ്റി സിസ്റ്റം

രജിത്ത് രാജീവ് അവതരിപ്പിച്ച ലേസർ സെക്യൂരിറ്റി സിസ്റ്റം വീടുകൾ, ബാങ്കുകൾ, ഓഫീസുകൾ, വാഹനങ്ങൾ, മ്യൂസിയങ്ങൾ തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ സുരക്ഷ ഉറപ്പാക്കാൻ ഉപയോഗിക്കാവുന്ന ഒരു ലളിതമായ ഉപകരണമാണ്.

ഈ സിസ്റ്റം ഒരു ഇലക്ട്രോണിക് സർക്യൂട്ട് ഉപയോഗിക്കുന്നു. ഇതിൽ ട്രാൻസിസ്റ്റർ, റെസിസ്റ്റർ,എൽഡിആർ (ലൈറ്റ് ഡിപെൻഡന്റ് റെസിസ്റ്റർ), എൽഇഡി , ബസർ എന്നീ ഘടകങ്ങൾ ഉൾപ്പെടുന്നു. ഈ സിസ്റ്റത്തിന്റെ പ്രധാന ഭാഗം എൽഡിആർ ആണ്. ലേസർ വെളിച്ചം എൽഡിആർ- ൽ പതിക്കുമ്പോൾ ഒരു സർക്യൂട്ട് പൂർത്തിയാകും. എന്നാൽ, ഏതെങ്കിലും ഒരു കാരണവൽ ലേസർ വെളിച്ചം തടസ്സപ്പെട്ടാൽ, സർക്യൂട്ട് തുറന്ന് അലാറം മുഴങ്ങും.

സാധാരണയായി, നാല് മൂലകളിൽ സ്ഥാപിച്ച മിററുകൾ ഉപയോഗിച്ച് ലേസർ വെളിച്ചം എൽഡിആർ-ൽ പതിപ്പിക്കുന്നു. ഏത് മൂലയിൽ നിന്നായാലും തടസ്സം ഉണ്ടായാൽ, അതനുസരിച്ചുള്ള അലാറം സർക്യൂട്ട് പ്രവർത്തിക്കും.

നാസ് പരീക്ഷാ ബോധവൽക്കരണം

നാസ് പരീക്ഷയെക്കുറിച്ചുള്ള ബോധവൽക്കരണവും രക്ഷകർത്തൃ സമ്മേളനത്തിലെ ശ്രദ്ധേയമായ പ്രവർത്തനങ്ങളായിരുന്നു.

വയോധികർക്കായി കമ്പ്യൂട്ടർ പാഠശാല

ഇടയാറന്മുള എ.എം.എം. ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്, ഡിസംബർ രണ്ട് ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനത്തോടനുബന്ധിച്ച് വയോധികർക്കായി ശ്രദ്ധേയമായ സംരംഭങ്ങൾ 2024 ഡിസംബർ മൂന്നിന് സംഘടിപ്പിച്ചു.

ഭവനങ്ങളിലും വിദ്യാലയത്തിലും കമ്പ്യൂട്ടർ സാക്ഷരതാ ക്ലാസുകൾ നടത്തി. കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ, വയോധികരെ സൈബർ ദുരുപയോഗത്തെക്കുറിച്ച് ബോധവൽക്കരിക്കുന്നതിനുള്ള ശക്തമായ ശ്രമങ്ങൾ നടന്നു. സ്മാർട്ട്‌ഫോൺ ഉപയോഗം, മെയിൽ ഐഡി നിർമ്മാണം, സോഷ്യൽ മീഡിയ ഉപയോഗം, സൈബർ ദുരുപയോഗങ്ങളെകുറിച്ചുള്ള ബോധവൽക്കരണം, ഈ-ഗവർണൻസ് തുടങ്ങിയ വിഷയങ്ങൾ ക്ലാസുകളിൽ ഉൾപ്പെടുത്തി. വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള ഈ പദ്ധതികൾ, പുതുതലമുറയും പഴയ തലമുറയും തമ്മിലുള്ള ഡിജിറ്റൽ അന്തരം കുറയ്ക്കാൻ സഹായിച്ചു. പങ്കെടുത്ത എല്ലാവർക്കും ഈ അനുഭവം ഏറെ പ്രയോജനകരമായിരുന്നു.

ചിത്രശാല

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ കൂടുതൽ ചിത്രങ്ങൾ കാണുവാൻ ചിത്രശാല സന്ദർശിക്കുക