എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ഫ്രീഡം ഫെസ്റ്റ് 2023

2023 ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ഫ്രീഡം ഫെസ്റ്റിന്റെ ആശയങ്ങൾ വിദ്യാർത്ഥികളിൽ എത്തിക്കുക എന്ന് ലക്ഷ്യത്തോടുകൂടി വിവിധ പരിപാടികൾ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ സംഘടിപ്പിക്കുന്നുണ്ട്.

ഐ റ്റി കോർണർ

സ്വതന്ത്ര സോഫ്റ്റ്‌വെയർ ആശയങ്ങളുടെ പ്രചാരണത്തോടൊപ്പം സ്വതന്ത്ര ഹാർഡ്‌വെയർ പ്രചാരണവും ലക്ഷ്യം വെച്ചുള്ള പ്രവർത്തനമാണ് ഐ റ്റി കോർണറിന്റെ ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്നത്

പോർട്ടബിൾ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ (പ്രോട്ടോടൈപ്പ് )

ബസർ, എൽസിഡി (16*2) ഡിസ്പ്ലേ വിത്ത്‌ 12 C കൺവേർട്ടർ, ജമ്പർ വയർ, പുഷ് സ്വിച്ച്,  എൽഇഡി, ആർഡിനോ  കോഡുകൾ എന്നിവ  ഉപയോഗിച്ച് നിർമ്മിച്ച ഉപകരണം.

എക്സ്പ് ഐയ്സ്

ശാസ്ത്ര പരീക്ഷണങ്ങളും ശാസ്ത്ര പ്രൊജക്ടുകളും ചെയ്യാൻ സഹായിക്കുന്ന സോഫ്റ്റ്‌വെയറും ഹാർഡ്‌വെയറും അടങ്ങിയ ഒരു ഫ്രെയിംവർക്ക് ആണ് എക്സ്പ് ഐയ്സ്. എക്സ്പ് ഐയ്സ് എന്ന ഉപകരണത്തെ കംമ്പ്യൂട്ടറുമായ് ഒരു യു.എസ്.ബി വഴി ബന്ധിപ്പിച്ചാണ് ഉപയോഗിക്കേണ്ടത്. സ്വതന്ത്ര ഹാർഡ്‌വെയർ നിയമങ്ങൾ അനുസരിക്കുന്ന ഉപകരണം ആണ് എക്സ്പ് ഐയ്സ്.മൈക്രോകൺട്രോളർഅടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ഇലക്ട്രോണിക് സർക്യൂട്ട് ആണ് എക്സ്പ് ഐയ്സിന്റെ പ്രധാനഭാഗം. വോൾട്ടേജ് സമയം തുടങ്ങിയവ അളക്കുന്നതും ലഭിച്ച വിവരങ്ങൾ തിരിച് കംമ്പ്യൂട്ടറിലേക്ക് അയക്കുന്നതും മൈക്രോകൺട്രോളർ ആണ്.ഇങ്ങനെ ലഭിച്ച വിവരങ്ങൾ പൈത്തൺ കോഡ് ഉപയോഗിച്ച് വിശകലനം ചെയ്യുകയും സ്ക്രീനിൽ തെളിയിക്കുകയും ചെയ്യുന്നു.ഒരു യു.എസ്.ബി ഉപയോഗിച്ചാണു എക്സ്പ് ഐയ്സ് കംമ്പ്യൂട്ടറുമായ് ബന്ധിപ്പിക്കുന്നത്.എക്സ്പ് ഐയ്സ് പ്രവർത്തിക്കനാവശ്യമായ വൈദ്യുതി ലഭ്യമാവുന്നത് ഈ യു.എസ്.ബി വഴിയാണ്. ഈ ഉപകരണത്തിൽ വിവിധങ്ങളായ ഇൻപുട്ട് ടെർമിനലുകൾ ഉണ്ട്.ഈ ടെർമിനലുകളിലൂടെയുള്ള വോൾട്ടത നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഈ ഉപകരണത്തിനു കഴിയും. ഹയർസെക്കൻഡറിയിൽ ഊർജ്ജതന്ത്ര വിഭാഗത്തിലെ അദ്ധ്യാപകനായ സിബി മത്തായി ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് വിശദമായ ക്ലാസ്സ് നൽകി.

ഫയർ അലാം

ആർഡിനോ കിറ്റിലെ ബസ്സർ, ഫയർ സെൻസർ, ജമ്പർ വയർ, കോഡ്, എന്നിവ ഉപയോഗിച്ച് പൈത്തൺ സോഫ്റ്റ്‌വെയറിൽ തയ്യാറാക്കിയ ഫയർ അലാം.

മൊബൈൽ ആപ്പ് കൺട്രോൾ

മൊബൈൽ ആപ്പ് ഇൻവെന്റർ ഉപയോഗിച്ച് പൊതു സമൂഹത്തിന് പ്രയോജനപ്പെടുന്ന വിവിധ ഇലക്ട്രോണിക് സംവിധാനങ്ങൾ ആർഡിനോ കിറ്റുകൾ ഉപയോഗിച്ച് കുട്ടികൾ തയ്യാറാക്കി.

ഡോർ ഓപ്പണിങ്

ആർഡിനോ കിറ്റിലെ സെർവോ മോട്ടോർ, ജമ്പർ വയറുകൾ, ഐ. ആർ സെൻസർ എന്നിവ ഉപയോഗിച്ചാണ് ഈ പ്രവർത്തനം തയാറാക്കിയത്. ആരെങ്കിലും അടുത്ത് വരുമ്പോൾ സെൻസ് ചെയ്ത് ഡോർ തുറക്കുന്ന സംവിധാനമാണിത്.

ഇലക്ട്രോണിക് പ്രൊട്രാക്ടർ

ഗണിത പഠനം എളുപ്പമാക്കുന്ന ഇലക്ട്രോണിക് പ്രൊട്രാക്ടർ, ആർഡിനോ കിറ്റിലെ സർവ്വോ മോട്ടോർ, ജമ്പർ വയർ  എന്നിവ ഉപയോഗിച്ച് മൊബൈൽ ആപ്പ് ഇൻവെന്റർ ഉപയോഗിച്ച് തയ്യാറാക്കിയ പ്രവർത്തനം.

ആർ ജി ബി ലൈറ്റ്

റെഡ്, ഗ്രീൻ, ബ്ലൂ എൽ.ഇ.ഡി ലൈറ്റുകൾ, ജമ്പർ വയറുകൾ  തുടങ്ങിയവ ഉപയോഗിച്ച് എം.ഐ.ടി ആപ്പ് ഇൻവെന്റർ ഉപയോഗിച്ച് മൊബൈലിൽ തയ്യാറാക്കിയ പ്രോഗ്രാം.

ഉബണ്ടു  ഇൻസ്റ്റലേഷൻ

പൊതുജനങ്ങൾക്കും, രക്ഷിതാക്കൾക്കും ഉബണ്ടു ഇൻസുലേഷൻ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്താൽ നടത്തി.

സോഫ്റ്റ്‌വെയർ വോട്ടിംഗ് മെഷീൻ

സ്വതന്ത്രസോഫ്റ്റ് വെയർ ഉപയോഗിച്ച് വോട്ടിങ്ങ് മെഷിൻ ഇൻസ്റ്റാൾ ചെയ്ത് പ്രവർത്തനം മറ്റു വിദ്യാർഥികളിൽ എത്തിച്ചു.

ആനിമേഷൻ

ബ്ലെൻഡർ, ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ, റ്റുപി ട്യൂബ് ഡെസ്ക് തുടങ്ങിയ സോഫ്റ്റ്‌വെയറുകളിൽ സമൂഹത്തിന് ബോധവൽക്കരണം നൽകുന്ന അനിമേഷനുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു.

രക്ഷകർത്താക്കൾക്കുള്ള സൈബർ സെക്യൂരിറ്റി ക്ലാസ്

സത്യമേവ ജയതേ, അമ്മയെ അറിയാൻ തുടങ്ങിയ ലിറ്റിൽ കൈറ്റ്സിന്റെ വിവിധ പ്രവർത്തനങ്ങളുടെ മോഡ്യൂളുകൾ ഉപയോഗിച്ച് രക്ഷകർത്താക്കൾക്കുള്ള സൈബർ സെക്യൂരിറ്റി ക്ലാസുകൾ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നടത്തി.

ഗേറ്റ് വേ ടു എ.ഐ

ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ 'നിർമ്മിത ബുദ്ധിയും വിദ്യാർത്ഥികളും' എന്ന വിഷയത്തെ അധികരിച്ചു നടന്ന സെമിനാറിനു ശ്രീ. ജോയൽ ജോൺ നേതൃത്വം നൽകി.

അനിമേഷൻ

ബ്ലെൻഡർ, ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ, റ്റുപി ട്യൂബ് ഡെസ്ക് തുടങ്ങിയ സോഫ്റ്റ്‌വെയറുകളിൽ സമൂഹത്തിന് ബോധവൽക്കരണം നൽകുന്ന അനിമേഷനുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു.

ഫ്രീഡം ഫെസ്റ്റ് പോസ്റ്റർ മത്സരം

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു. 8, 9, 10 ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് പ്രത്യേക മത്സരമാണ് സ്കൂൾ സംഘടിപ്പിക്കുന്നത്.ഏറ്റവും മികച്ച പോസ്റ്ററുകൾ തയ്യാറാക്കുന്ന കുട്ടികൾക്ക് സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്.

സ്പെഷ്യൽ  അസംബ്ലി

ആഗസ്റ്റ് 9 ബുധനാഴ്ച സ്കൂൾ അസംബ്ലിയിൽ സ്വതന്ത്ര വിജ്ഞാനോത്സവവുമായി ബന്ധപ്പെട്ട സന്ദേശം ലിറ്റിൽ കൈറ്റ്സ് കുട്ടികൾ വായിച്ചു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്  ഫ്രീഡം ഫസ്റ്റ് 2023 എന്താണ് എന്നുള്ള ആശയം കുട്ടികളിലും അദ്ധ്യാപകരിലും എത്തിച്ചു.

പോസ്റ്റർ നിർമ്മാണ മത്സരം

ജിമ്പ്,കൃത തുടങ്ങിയ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഫ്രീഡം ഫസ്റ്റ് 2023ന്റെ ആശയങ്ങൾ മറ്റുള്ളവരിൽ എത്തുന്ന പോസ്റ്ററുകൾ നിർമ്മിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ഓരോ സ്റ്റാൻഡേർഡിലെയും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയ്യാറാക്കിയ മികച്ച പോസ്റ്ററുകൾക്ക് സമ്മാനങ്ങൾ നൽകി. ഏറ്റവും മികച്ച 5 പോസ്റ്ററുകൾ സ്കൂൾ വിക്കിയിൽ അപ്പ്ലോഡ്  ചെയ്തു. പോസ്റ്ററുകൾ പ്രിന്റ് എടുത്ത് സ്കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു.