എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 37001-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 37001 |
| യൂണിറ്റ് നമ്പർ | LK/2018/37001 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | തിരുവല്ല |
| ഉപജില്ല | ആറന്മുള |
| ലീഡർ | നിവേദ് രാജ് |
| ഡെപ്യൂട്ടി ലീഡർ | ദേവഗംഗ രമേഷ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ലക്ഷ്മി പ്രകാശ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ആശ പി മാത്യു |
| അവസാനം തിരുത്തിയത് | |
| 17-10-2025 | 37001 |
അഭിരുചി പരീക്ഷ- ബോധവൽക്കരണ ക്ലാസ്
2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷയുടെ ബോധവൽക്കരണ ക്ലാസ് സീനിയർ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തി. അഭിരുചി പരീക്ഷയ്ക്ക് വരുന്ന ചോദ്യങ്ങളുടെ പ്രത്യേകതകൾ, ലിറ്റിൽ കൈറ്റ്സിൽ ചേരുന്നതിന്റെ നേട്ടങ്ങൾ, സാമൂഹ്യപ്രതിബദ്ധത വിദ്യാർത്ഥികളിൽ വളർത്തുന്ന പ്രവർത്തനങ്ങൾ, പത്താം ക്ലാസിലെ പബ്ലിക് എക്സാമിന് ശേഷം ലഭിക്കുന്ന ഗ്രേസ് മാർക്ക്, പ്ലസ് ടു അഡ്മിഷനുള്ള ബോണസ് പോയിന്റ്, കൈറ്റ് എങ്ങനെയാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് തുടങ്ങിയ വിവരങ്ങൾ വിദ്യാർത്ഥികളിലൂടെ പുതിയ തലമുറയിൽ എത്തിച്ചു. സാക്ഷ്യപത്രത്തിന്റെ പകർപ്പ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു. സാക്ഷ്യപത്രം ശേഖരിക്കുന്നതിന്റെ മേൽനോട്ടം വഹിക്കുന്നതും സീനിയർ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളാണ്.
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2025

ഐടി ലോകത്തേക്ക് ആദ്യപടി -ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ വിജയകരം- ഇടയാറൻമുള എ.എം.എം. ഹയർസെക്കൻഡറി സ്കൂളിലെ 2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ 2025 ജൂൺ 25 ബുധനാഴ്ച സ്കൂൾ ഐ.ടി. ലാബിൽ നടന്നു. 77 വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തതിൽ 76 പേർ പരീക്ഷ എഴുതാൻ ഹാജരായി.
വിദ്യാർത്ഥികൾക്കുള്ള പരിശീലന ക്ലാസുകൾ മുൻ ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിലായിരുന്നു. ലിറ്റിൽകൈറ്റ്സ് അഭിരുചി മോഡൽ പരീക്ഷയും കുട്ടികളെ പരിശീലിപ്പിച്ചു. പരീക്ഷയ്ക്ക് ആവശ്യമായ സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്യുന്നതിനും റിസൾട്ട് അപ്‌ലോഡ് ചെയ്യുന്നതിനുമായി വിദ്യാർത്ഥികൾ കൈറ്റ് മാസ്റ്റേഴ്‌സിന് സഹായമായി.
സോഫ്റ്റ്‌വെയർ വഴി കമ്പ്യൂട്ടറിൽ നടത്തിയ ഈ പരീക്ഷ 30 മിനിറ്റ് ദൈർഘ്യമുള്ളതും 20 ചോദ്യങ്ങൾ ഉൾക്കൊള്ളുന്നതുമായിരുന്നു. ലോജിക് ആൻഡ് റീസണിംഗ്, പ്രോഗ്രാമിംഗ് വിഭാഗം, 5, 6, 7 ക്ലാസ്സുകളിലെ ഐ.സി.ടി പാഠപുസ്തകങ്ങൾ, ഐ.ടി. പൊതുവിജ്ഞാനം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാണ് പരീക്ഷയിൽ ഉൾപ്പെട്ടത്.
സെർവർ ഉൾപ്പെടെ 25 കമ്പ്യൂട്ടറുകളിൽ സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്ത് പരീക്ഷ നടത്തിയിരുന്നു. മൂന്ന് ബാച്ചുകളായി പരീക്ഷ നടപ്പിലാക്കി. പരീക്ഷയുടെ സംയോജിത നടത്തിപ്പിന് കൈറ്റ് മാസ്റ്റേഴ്സായ ആശ പി. മാത്യു, ലക്ഷ്മി പ്രകാശ്, മുൻ ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ എന്നിവർ നേതൃത്വം നൽകി. ഈ പ്രവർത്തനം കുട്ടികളിൽ സാങ്കേതികമേഖലയിലെ താത്പര്യവും ആത്മവിശ്വാസവും വളർത്തുന്നതിന് മികച്ച അവസരമായി മാറി.
അഭിരുചി പരീക്ഷ ഫലം
2025-28 വർഷത്തേക്കുള്ള ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളുടെ അഭിരുചി പരീക്ഷാഫലം 2025 ജൂൺ 30-ന് പ്രസിദ്ധീകരിച്ചു. പരീക്ഷയെഴുതിയ 76 വിദ്യാർഥികളിൽ 71 പേരും യോഗ്യത നേടി, മികച്ച പ്രകടനം കാഴ്ചവെച്ചു. ഈ ബാച്ചിലേക്കുള്ള അന്തിമ റാങ്ക് ലിസ്റ്റ് 2025 ജൂൺ 10-ന് പ്രസിദ്ധീകരിക്കുകയും, 40 വിദ്യാർഥികൾ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
| സ്കോർ നിലവാരം | |
|---|---|
| 15ൽ കൂടുതൽ | 2 |
| 12ൽ കൂടുതൽ | 11 |
| 10ൽ കൂടുതൽ | 21 |
അംഗങ്ങളുടെ വിവര പട്ടിക
| ക്രമ നമ്പർ | അഡ്മിഷൻ നമ്പർ | കുട്ടികളുടെപേര് | ഡിവിഷൻ |
|---|---|---|---|
| 1 | 14816 | മാധവ് സൂര്യൻ | എ |
| 2 | 14942 | വൈഷണവി വി | ബി |
| 3 | 14960 | വൈഗ എസ് | ബി |
| 4 | 14938 | അയാന അനിൽകുമാർ | ബി |
| 5 | 14557 | നിവേദ് രാജ് | ബി |
| 6 | 14622 | അഗസ്ത്യ മനോജ് | എ |
| 7 | 14729 | ജെഫിൻ ജെ | എ |
| 8 | 14619 | ജോഷ്വാ തോമസ് ഷിനോയ് | എ |
| 9 | 14593 | ലെയ എലിസബത്ത് ഷനോയ് | ബി |
| 10 | 14548 | കൃപ സൂസൻ ജോസഫ് | എ |
| 11 | 14956 | അദ്വൈത് പി | എ |
| 12 | 14732 | ആർദ്ര സുഭാഷ് | എ |
| 13 | 14644 | ശ്രീഹരി.കെ.എം | ബി |
| 14 | 14885 | ജോഹാന്ന സൂസൻ സിബി | എ |
| 15 | 14620 | ജെസ്റ്റിന സി ജെയിംസ് | എ |
| 16 | 14696 | നീരജ ഷിംജിത്ത് | എ |
| 17 | 14566 | ആദിത്യൻ പി എൻ | ബി |
| 18 | 14815 | റെഹാൻ അഹമ്മദ് ഷാ | ബി |
| 19 | 14910 | ആരോൺ ലിജോ | ബി |
| 20 | 14550 | സോണിയ ആൻ തോമസ് | എ |
| 21 | 14635 | ആർഷ സന്തോഷ് | ബി |
| 22 | 14674 | അതുല്യ. സി. വി | സി |
| 23 | 14655 | നിരഞ്ജന .വി | ബി |
| 24 | 14636 | അശ്വിൻ രാജേഷ് | സി |
| 25 | 14621 | ദേവനന്ദൻ എ | എ |
| 26 | 14857 | ജെയദീപ് കൃഷ്ണ | എ |
| 27 | 14634 | നിസ്സി ജോയൽ | എ |
| 28 | 14913 | അനഘ രതീഷ് | ബി |
| 29 | 14606 | നവിക വി എസ് | സി |
| 30 | 14573 | ആരതി ആർ കൃഷ്ണൻ | എ |
| 31 | 14628 | ജോഷ്വാ പി മനോജ് | ബി |
| 32 | 14651 | അർഷിദ കെ രാജ് | ബി |
| 33 | 14958 | സഞ്ചിത് എസ് നായർ | സി |
| 34 | 14930 | കാർത്തിക് സജിത്ത് | ബി |
| 35 | 14731 | നിവേദ് ഹരി | എ |
| 36 | 14807 | ദേവഗംഗ രമേഷ് | എ |
| 37 | 14591 | അസ്ന മുഹമദ് | സി |
| 38 | 14567 | അബിദ ജെഹൻ | എ |
| 39 | 14618 | ജെഷ്ലി എൽസ ഷിബു | എ |
| 40 | 14581 | ജെഫിൻ സാം ജേക്കബ് | ബി |
2025 - 28 ബാച്ച് ഉജ്ജ്വല സ്വീകരണം
2025 ജൂലൈ 11 വെള്ളിയാഴ്ച, പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് 2025–28 ബാച്ചിന് ഇടയാറൻമുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ ആഘോഷപരമായ സ്വീകരണം നൽകി. 2025 ജൂൺ 25-ന് നടന്ന അഭിരുചി പരീക്ഷയിൽ വിജയിച്ച 40 വിദ്യാർത്ഥികളാണ് പുതിയ ബാച്ചിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ആശ പി. മാത്യു, ലക്ഷ്മി പ്രകാശ് എന്നിവർ ലിറ്റിൽ കൈറ്റ്സ് ക്ലബിൽ പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു. റോബോട്ടിക്സ്, അനിമേഷൻ, നിർമിതബുദ്ധി, പ്രോഗ്രാമിങ് തുടങ്ങിയ നവീന സാങ്കേതിക മേഖലകളിലേക്കുള്ള പ്രവേശന വാതായനമാണിതെന്ന് കുട്ടികളോട് വ്യക്തമാക്കി. പൊതു വിദ്യാഭ്യാസ വകുപ്പ് കുട്ടികളിൽ സാങ്കേതികശേഷിയും, സൃഷ്ടിപരമായ ചിന്തയും, നേതൃത്വം കാണിക്കുന്ന കഴിവുകളും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്ലബ്ബ് ആരംഭിച്ചിരിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടി.
ക്ലബ്ബിന്റെ മുൻ ബാച്ചുകളിലെ അംഗങ്ങൾ പുതിയ അംഗങ്ങളുമായി അവരുടെ അനുഭവങ്ങൾ പങ്കുവെച്ച് പുതിയ പ്രവേശിതർക്കു പ്രചോദനമായി. പ്രവർത്തനങ്ങളിലൂടെ ലഭിച്ച അറിവും അനുഭവവും അവരുടെ ജീവിതത്തിൽ വലിയ മാറ്റം കൊണ്ടുവന്നതായി അവർ പങ്കുവെച്ചു. ഈ വർഷം പ്രവേശനം ലഭിച്ച ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് വലിയ ഉത്സാഹം സൃഷ്ടിക്കുകയും കുട്ടികളിൽ സാങ്കേതിക മേഖലയിലെ ആത്മവിശ്വാസം വളർത്തുകയും ചെയ്തു.
ലിറ്റിൽ കൈറ്റ്സ് രക്ഷകർത്താ സമ്മേളനം 2025
2025 ജൂലൈ 21 തിങ്കളാഴ്ച, ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എട്ടാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ രക്ഷകർത്താ സമ്മേളനം സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെയും രക്ഷകർത്താക്കളുടെയും സാന്നിധ്യത്തിൽ സംഗമം ആവേശകരമായി നടന്നു.
ഉദ്ഘാടനം
രക്ഷകർത്താ സമ്മേളനം സ്കൂളിന്റെ പ്രധാനാധ്യാപിക അനില സാമുവൽ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ സാങ്കേതിക കഴിവുകൾ വളർത്തുന്നതിനുള്ള പങ്ക് അതിവിശദമായി രേഖപ്പെടുത്തി. ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ആശ പി മാത്യു സ്വാഗത പ്രസംഗം നടത്തി. ക്ലബ്ബിന്റെ കൃത്യനിഷ്ഠയോടെയും ശുഭാപ്തിയോടെയും നടപ്പിലാക്കിയ പദ്ധതികളെ കുറിച്ച് പരാമർശിച്ചു. ലിറ്റിൽ കൈറ്റ്സ് മെന്റർ ലക്ഷ്മി പ്രകാശ് കൃതജ്ഞതാ പ്രസംഗം നടത്തി.
ഹോം പ്രൊട്ടക്ടിംഗ് അലാറം
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ നിന്നും കഴിഞ്ഞ വർഷം കിട്ടിയ അറിവിന്റെ അടിസ്ഥാനത്തിൽ വീട്, ക്ലാസ് മുറികൾ തുടങ്ങിയ ഇടങ്ങളിൽ സുരക്ഷ ഉറപ്പാക്കാൻ സഹായിക്കുന്ന അലാറം സംവിധാനം എട്ടാം ക്ലാസ് വിദ്യാർത്ഥികളായ ദേവഗംഗയും സോണിയയും ചേർന്ന് ഒരുക്കി. ഡി. സി മോട്ടോർ, ബെൽ, ബാറ്ററി, പെൻ ട്യൂബ് തുടങ്ങിയ ലളിതമായ ഘടകങ്ങൾ ഉപയോഗിച്ചാണ് ഈ പ്രോജക്ട് നിർമ്മിച്ചിരിക്കുന്നത്. ഈ ഉപകരണം അടിയന്തര സന്ദർഭങ്ങളിൽ അലാറം പ്രവർത്തിക്കുകയും സുരക്ഷാ മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു.
രക്ഷകർത്താവിന്റെ അഭിപ്രായം
രക്ഷകർത്താക്കളുടെ പ്രതിനിധിയായി ഷിംജിത് സംസാരിച്ചപ്പോൾ, ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ ഏറെ സന്തോഷമുണ്ടെന്നും കുട്ടികൾക്കായുള്ള ഇത്തരം പദ്ധതികൾ കൂടുതൽ ശക്തിപ്പെടുത്തണമെന്നും അഭിപ്രായപ്പെട്ടു. ഈ സമ്മേളനം ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് അംഗങ്ങളുടെ സാങ്കേതിക കഴിവുകൾക്കും അതിന്റെ പ്രദർശനത്തിനും ഒരു വേദിയായി മാറി. രക്ഷകർത്താക്കളുടെ പങ്കാളിത്തം പരിപാടിയെ കൂടുതൽ വിജയകരമാക്കി.
വയനാട് ഉരുൾപൊട്ടൽ -സ്കൂളിന്റെ ശ്രദ്ധാഞ്ജലി

2024 ജൂലൈ 30-ന് വയനാട് ജില്ലയിലെ ചൂരൽമല മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ 52 വിദ്യാർത്ഥികൾ മരണപ്പെട്ടിരുന്നു. ഈ വിദ്യാർത്ഥികളോടുള്ള ആദരസൂചകമായും കൂട്ടായ ദുഃഖം പ്രകടിപ്പിക്കുന്നതിനായും ഇടയാറന്മുള എ.എം.എം. ഹയർ സെക്കൻഡറി സ്കൂളിലെ നല്ല പാഠം ക്ലബ്, ലിറ്റിൽ കൈറ്റ്സ് യൂണിറ്റുമായി സഹകരിച്ച് ശ്രദ്ധേയമായൊരു പരിപാടി സംഘടിപ്പിച്ചു.
അസംബ്ലിയിൽ ഒരു മിനിറ്റ് മൗനം ആചരിക്കുകയും, 2025 ജൂലൈ 30-ന് 52 വിദ്യാർത്ഥികൾ മെഴുകുതിരി കത്തിച്ച് അനുശോചനം അർപ്പിക്കുകയും ചെയ്തു. നഷ്ടപ്പെട്ട യുവജീവിതങ്ങളെ ആദരിക്കുന്നതിനും സുരക്ഷ, സഹാനുഭൂതി, ഐക്യദാർഢ്യം തുടങ്ങിയ സാമൂഹിക പ്രതിബദ്ധത വിദ്യാർത്ഥികളിൽ ഊട്ടിയുറപ്പിക്കുന്നതിനും ഈ പ്രവർത്തനം സഹായിച്ചു.
ഡിജിറ്റൽ വോട്ട്
2025–26 അധ്യായന വർഷത്തെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് 2025 ആഗസ്റ്റ് 14-ന് രാവിലെ 10 മണിക്ക് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി. കൈറ്റ്‌സ് തയ്യാറാക്കിയ സ്കൂൾ പോൾ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പൂർണ്ണമായും ഡിജിറ്റൽ രീതിയിൽ സംഘടിപ്പിച്ചു.
തിരഞ്ഞെടുപ്പിനായി ലാപ്‌ടോപ്പിൽ സജ്ജീകരിച്ച കൺട്രോൾ യൂണിറ്റും, മൊബൈൽ ഫോണുകളിൽ സജ്ജീകരിച്ച ബാലറ്റ് യൂണിറ്റും ഉപയോഗിച്ച് വിദ്യാർത്ഥികൾ വോട്ടുചെയ്തു.
ഫസ്റ്റ് പോളിംഗ് ഓഫീസറായി ജോഷ്വാ പി. മനോജ്, സെക്കൻഡ് പോളിംഗ് ഓഫീസറായി സോണിയ തോമസ്, തേർഡ് പോളിംഗ് ഓഫീസറായി നിവേദ് രാജ്, പ്രിസൈഡിങ് ഓഫീസറായി മാധവ് സൂര്യൻ എന്നിവർ സേവനമനുഷ്ഠിച്ചു.
തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളായ ആദിത്യ സുജിത്, പാർത്ഥൻ ബിജു എന്നിവർ നിർവഹിച്ചു. എൻ.സി.സി.യും ജെ.ആർ.സി.യും അംഗമായ വിദ്യാർത്ഥികളുടെ സഹായത്തോടെ വളരെ കൃത്യതയോടെ തെരഞ്ഞെടുപ്പ് നടന്നു.
സ്കൂളിലെ അഞ്ചാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികളുടെ വോട്ടെടുപ്പ്, അവരുടെ ക്ലാസ്സുകളിൽ സ്ഥാപിച്ചിരുന്ന ബാലറ്റ് യൂണിറ്റുകൾ മുഖേന നടന്നു. പ്രധാന അധ്യാപിക അനില സാമുവലിന്റെ നേതൃത്വത്തിൽ, എല്ലാ സ്ഥാനാർത്ഥികളുടെയും സാന്നിധ്യത്തിൽ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുകയും വിജയികളെ അഭിനന്ദിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് വിജയകരമാക്കുന്നതിൽ കൈറ്റ് മെന്റർമാരായ ആഷ പി മാത്യുവും, ലക്ഷ്മി പ്രകാശും നിർണായക പങ്കുവഹിച്ചു. അധ്യാപകരുടെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ സത്യപ്രതിജ്ഞ ചൊല്ലി.
സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടന്ന ഈ തിരഞ്ഞെടുപ്പ്, വിദ്യാർത്ഥികളിൽ ജനാധിപത്യ മൂല്യങ്ങളും ഡിജിറ്റൽ പഠനവും ഏകകാലത്ത് വളർത്തിയെടുത്ത ഒരു മാതൃകാപരമായ പരിപാടിയായി.
ഐഡി കാർഡ്, യൂണിഫോം വിതരണം

ഇടയാറൻമുള എ.എം.എം. ഹയർ സെക്കൻഡറി സ്കൂളിൽ 2025 സെപ്റ്റംബർ 10 നു ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ 2025–28 ബാച്ചിലെ വിദ്യാർത്ഥികൾക്കായി ഐഡി കാർഡും യൂണിഫോമും വിതരണം ചെയ്തു.
പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ പ്രധാനാധ്യാപിക അനില സാമുവൽ നിർവഹിച്ചു. വിദ്യാർത്ഥികൾക്ക് ഐഡി കാർഡും യൂണിഫോമും കൈമാറി. പഠനത്തിലും, സഹപാഠ്യ പ്രവർത്തനങ്ങളിലും ലിറ്റിൽ കൈറ്റ്സ് ക്ലബ് നിർണായക പങ്ക് വഹിക്കുന്നതായും, സാങ്കേതിക വിദ്യയെ സൃഷ്ടിപരവും ഉത്തരവാദിത്വമുള്ള രീതിയിലും ഉപയോഗിക്കാനുള്ള കഴിവ് വളർത്തിക്കൊടുക്കുക എന്നതാണ് ക്ലബ്ബിന്റെ മുഖ്യ ലക്ഷ്യമെന്നും ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി.
കൈറ്റ് മെന്റർമാരായ ആശാ പി. മാത്യുവും, ലക്ഷ്മി പ്രകാശും പരിപാടിക്ക് നേതൃത്വം നൽകി. ക്ലബ്ബിന്റെ ഭാവി പ്രവർത്തനങ്ങൾ, പരിശീലന പരിപാടികൾ, വിദ്യാർത്ഥികൾക്കുള്ള വിവിധ അവസരങ്ങൾ എന്നിവ വിശദീകരിച്ചു. വിദ്യാർത്ഥികളിൽ ഉത്തരവാദിത്തബോധവും സംഘാത്മക മനോഭാവവും വളർത്തുന്നതിനായി ഇത്തരം പരിപാടികൾ ഏറെ സഹായകരമാണെന്ന് അവർ അഭിപ്രായപ്പെട്ടു.
2025–28 ബാച്ചിലെ പുതുതായി ചേർന്ന കുട്ടികൾക്ക് ഇത് ഏറെ സന്തോഷം സമ്മാനിച്ചു. കുട്ടികളുടെ മുഖങ്ങളിലെ ആവേശവും സന്തോഷവും ചടങ്ങിനെ സ്മരണീയമാക്കി.
ലിറ്റിൽ കൈറ്റ്‌സ് പ്രിലിമിനറി ക്യാമ്പ് 2025
ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്‌സ് പ്രിലിമിനറി ക്യാമ്പ് 2025 സെപ്റ്റംബർ 20-ന് ശനിയാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 4:30 വരെ ഐ.ടി. ലാബിൽ വെച്ച് നടന്നു. കൈറ്റ് പത്തനംതിട്ട മാസ്റ്റർ ട്രെയിനറായ തോമസ് എം. ഡേവിഡാണ് പരിശീലനങ്ങൾക്ക് നേതൃത്വം നൽകിയത്.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ അവരുടെ ചുമതലകളെയും ഉത്തരവാദിത്തങ്ങളെയും കുറിച്ച് ബോധവാന്മാരാക്കുക, ലിറ്റിൽ കൈറ്റ്സ് പ്രവർത്തന പദ്ധതികളെക്കുറിച്ച് പൊതുവായ ധാരണ നൽകുക, ഹൈടെക് ക്ലാസ് മുറികളിലെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാൻ അവരെ സജ്ജരാക്കുക, കൂടാതെ ഈ പദ്ധതികളിൽ രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നിവയായിരുന്നു പരിശീലനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഓരോ കുട്ടിയുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട്, മത്സരസ്വഭാവമുള്ള ഗ്രൂപ്പ് പ്രവർത്തനങ്ങളാണ് ക്യാമ്പിൽ ആസൂത്രണം ചെയ്തത്. ഓരോ പ്രവർത്തനത്തിനും പോയിന്റുകൾ നൽകിയാണ് മുന്നോട്ട് പോയത്. ആദ്യം പൂർത്തിയാക്കിയ ഗ്രൂപ്പിന് 25 പോയിന്റും, രണ്ടാമത് പൂർത്തിയാക്കിയ ഗ്രൂപ്പിന് 20 പോയിന്റും, തുടർന്ന് 15, 10, 5 എന്നിങ്ങനെയാണ് പോയിന്റുകൾ നൽകിയത്.
ഗ്രൂപ്പിങ്
സാങ്കേതികവിദ്യ എന്ന പ്രധാന വിഷയത്തെ അടിസ്ഥാനമാക്കി, വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് വിദ്യാർത്ഥികൾ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഫേസ് സെൻസിങ്ങിന്റെ ചിത്രം ഉപയോഗിച്ച്, റോബോട്ടിക്സ്, ഇ-കൊമേഴ്‌സ്, എ.ഐ., ജി.പി.എസ്, വി.ആർ. തുടങ്ങിയ വിഷയങ്ങളിൽ ഓരോ ഗ്രൂപ്പിനും ചുമതലകൾ നൽകി.
ഇന്റർനെറ്റിന്റെ സ്വാധീനം
നിത്യജീവിതത്തിൽ ഇന്റർനെറ്റിന്റെ സ്വാധീനം വ്യക്തമാക്കുന്ന ഒരു വീഡിയോ പ്രദർശിപ്പിക്കുകയും, അതിലെ പ്രധാന ആശയങ്ങൾ ഉൾപ്പെടുത്തി ഒരു പട്ടിക തയ്യാറാക്കുകയും ചെയ്തു. തുടർന്ന്, ഗൂഗിൾ സെർച്ച് എൻജിൻ എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്നും, ഉപയോഗങ്ങളെ കുറിച്ചും വിദ്യാർത്ഥികളെ പഠിപ്പിച്ചു.
വീഡിയോ പ്രദർശനം
ഹൈടെക് കേരള എന്ന വീഡിയോ പ്രദർശിപ്പിച്ചതിനുശേഷം, പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂളുകൾക്ക് ഹൈടെക് സ്കൂൾ പദ്ധതി വഴി ലഭിച്ച സൗകര്യങ്ങൾ എന്തൊക്കെയാണെന്ന് വിദ്യാർത്ഥികൾ വിശകലനം ചെയ്ത് പട്ടികപ്പെടുത്തി. ഈ പ്രവർത്തനം, ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് എല്ലാ അംഗങ്ങൾക്കും വ്യക്തമായ ധാരണ നൽകി.
ലിറ്റിൽ കൈറ്റ്സ് പദ്ധതി പരിചയപ്പെടൽ
ഈ പ്രവർത്തനത്തിന്റെ പ്രധാന ലക്ഷ്യം, ലിറ്റിൽ കൈറ്റ്സ് പദ്ധതിയെക്കുറിച്ചും അതിലെ അംഗങ്ങളുടെ ചുമതലകളെക്കുറിച്ചും വിദ്യാർത്ഥികൾക്ക് വ്യക്തമായ ധാരണ നൽകുക എന്നതായിരുന്നു. ഈ പ്രവർത്തനം ഒരു ക്വിസ് രൂപത്തിലാണ് നടപ്പാക്കിയത്.
ലിറ്റിൽ കൈറ്റ്സിന്റെ പങ്ക്
ഈ പ്രവർത്തനത്തിലൂടെ, ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പങ്കിനെക്കുറിച്ചും അവരുടെ പ്രവർത്തന പദ്ധതികളെക്കുറിച്ചും വിദ്യാർത്ഥികൾക്ക് വിശദമായ ധാരണ നൽകി.
ഗെയിം നിർമ്മാണം
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളിൽ കോഡിങ് അഭിരുചി വളർത്തുന്നതിനും, സ്ക്രാച്ച് ഇന്റർഫേസ് പരിചയപ്പെടുത്തുന്നതിനും വേണ്ടിയുള്ളതായിരുന്നു ഈ പ്രവർത്തനം. ഇതിലൂടെ, സ്ക്രാച്ച് പ്രോഗ്രാമിങ്ങിനെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ഒരു ധാരണ നൽകാൻ സാധിച്ചു.
അനിമേഷൻ നിർമ്മാണം
ലിറ്റിൽ കൈറ്റ്സ് പ്രവർത്തന പദ്ധതിയുടെ ഭാഗമായ അനിമേഷൻ മേഖലയും അതിനായി ഉപയോഗിക്കുന്ന ഓപ്പൺ ടൂൺസ് സോഫ്റ്റ്‌വെയറും പരിചയപ്പെടുത്തുക എന്നതായിരുന്നു ഈ പ്രവർത്തനത്തിന്റെ ലക്ഷ്യം. ഒരു തീവണ്ടിയുടെ ചലനം അനിമേറ്റ് ചെയ്യുന്നതിലൂടെ വിദ്യാർത്ഥികൾ അനിമേഷൻ നിർമ്മാണം എങ്ങനെയാണെന്ന് മനസ്സിലാക്കി.
റോബോട്ടുകളുടെ ലോകം
ഉച്ചഭക്ഷണത്തിന് ശേഷം നടന്ന ക്യാമ്പിൽ റോബോട്ടുകളെക്കുറിച്ചുള്ള ചർച്ചകളാണ് നടന്നത്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അവരുടെ പ്രവർത്തനങ്ങളുടെ ഭാഗമായി റോബോട്ടിക്സ് മേഖലയെക്കുറിച്ച് ധാരണ നേടുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവർത്തനം സംഘടിപ്പിച്ചത്.
ഒരു റോബോട്ട് എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും അതിന്റെ പ്രധാന ഘടകങ്ങൾ എന്തൊക്കെയാണെന്നും ക്ലാസ്സിൽ വിശദമായി പഠിപ്പിച്ചു. റോബോട്ടിക് കിറ്റിലെ സെൻസറുകൾ ഉപയോഗിച്ച് ഒരു 'ചിക്കൻ ഫീഡ്' ഉപകരണം നിർമ്മിച്ചുകൊണ്ടാണ് റോബോട്ടിക്സിന്റെ അടിസ്ഥാന ആശയങ്ങൾ വിദ്യാർത്ഥികളെ മനസ്സിലാക്കിയത്. ഇതിലൂടെ, റോബോട്ടിക് ഉപകരണങ്ങൾ നേരിട്ട് സ്പർശിച്ചറിയാനും പ്രവർത്തിപ്പിക്കാനും അവർക്ക് അവസരം ലഭിച്ചു.
ലിറ്റിൽ കൈറ്റ്സ് ഉൽപ്പന്നങ്ങൾ പരിചയപ്പെടൽ
ഈ സെഷനിൽ, സംസ്ഥാന ക്യാമ്പിൽ വിദ്യാർത്ഥികൾ തയ്യാറാക്കിയ ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്തി. ഇതിലൂടെ, ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ ചേരുന്നതിലൂടെ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന അവസരങ്ങളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും അവർക്ക് വ്യക്തമായ ധാരണ ലഭിച്ചു.
രക്ഷാകർത്താക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ പ്രാധാന്യവും, സാങ്കേതികവിദ്യയിൽ കുട്ടികളുടെ കഴിവുകൾ വളർത്തുന്നതിൽ രക്ഷിതാക്കളുടെ പങ്കും മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സെഷൻ നടത്തിയത്. ലിറ്റിൽ കൈറ്റ്സ് പദ്ധതിയുടെ പ്രവർത്തന രീതികൾ, അതുവഴി വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന അവസരങ്ങൾ, കൂടാതെ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കാൻ രക്ഷിതാക്കളുടെ സഹകരണം എങ്ങനെ ഉറപ്പാക്കാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് രക്ഷാകർത്താക്കളെ ബോധവാന്മാരാക്കി. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അഭിപ്രായങ്ങൾ രേഖപ്പെടുത്തിക്കൊണ്ട് ക്യാമ്പ് അവസാനിച്ചു.
ഇടയാറന്മുള എ.എം.എം. ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ, പൊതുവിജ്ഞാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാർത്ഥികൾക്കായി ഒരു വിജ്ഞാനപ്രദമായ നോട്ടീസ് ബോർഡ് പ്രദർശനം സംഘടിപ്പിച്ചു. ഈ പ്രദർശനത്തിൽ ആന്റിബയോട്ടിക്കുകളുടെ ഉത്തരവാദിത്തമുള്ള ഉപയോഗത്തെക്കുറിച്ച് ഊന്നൽ നൽകിയിരുന്നു. ഡോക്ടറുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക, നിർദ്ദേശിക്കപ്പെട്ട മരുന്നിന്റെ കോഴ്സ് പൂർണ്ണമായും കഴിക്കുക, പാർശ്വഫലങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ഡോക്ടറെ അറിയിക്കുക തുടങ്ങിയ സുപ്രധാന നിർദ്ദേശങ്ങൾ വിശദമാക്കുന്ന പത്ര കട്ടിങ്‌സുകളാണ് വിദ്യാർത്ഥികൾ പ്രദർശിപ്പിച്ചത്. കൂടാതെ, ബാക്ടീരിയൽ അണുബാധകൾക്ക് മാത്രമാണ് ഈ മരുന്നുകൾ ഫലപ്രദമെന്നും ഏതെല്ലാം രോഗങ്ങൾക്ക് ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കാമെന്നും വ്യക്തമാക്കുന്ന വിവരങ്ങൾ ഉൾപ്പെടുത്തിയിരുന്നു. ഈ ബോധവൽക്കരണ പരിപാടിയിലൂടെ വിദ്യാർത്ഥികൾക്ക് മരുന്നുകളുടെ ശരിയായ ഉപയോഗത്തെക്കുറിച്ചുള്ള അവബോധം നൽകാനും, ആന്റിബയോട്ടിക് റെസിസ്റ്റൻസ് പോലുള്ള ആരോഗ്യ വെല്ലുവിളികളെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവാന്മാരാക്കാനും സാധിച്ചു.
അറിവിന്റെ വാതിൽ തുറന്ന് ലിറ്റിൽ കൈറ്റ്സ്

ഇടയാറന്മുള എ.എം.എം. ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ, പൊതുവിജ്ഞാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാർത്ഥികൾക്കായി ഒരു വിജ്ഞാനപ്രദമായ നോട്ടീസ് ബോർഡ് പ്രദർശനം 2025 ഒക്ടോബർ 16 ന് സംഘടിപ്പിച്ചു. ഈ പ്രദർശനത്തിൽ ആന്റിബയോട്ടിക്കുകളുടെ ഉത്തരവാദിത്തമുള്ള ഉപയോഗത്തെക്കുറിച്ച് ഊന്നൽ നൽകിയിരുന്നു.
ഡോക്ടറുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക, നിർദ്ദേശിക്കപ്പെട്ട മരുന്നിന്റെ കോഴ്സ് പൂർണ്ണമായും കഴിക്കുക, പാർശ്വഫലങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ഡോക്ടറെ അറിയിക്കുക തുടങ്ങിയ സുപ്രധാന നിർദ്ദേശങ്ങൾ വിശദമാക്കുന്ന പത്ര കട്ടിങ്‌സുകളാണ് വിദ്യാർത്ഥികൾ പ്രദർശിപ്പിച്ചത്. കൂടാതെ, ബാക്ടീരിയൽ അണുബാധകൾക്ക് മാത്രമാണ് ഈ മരുന്നുകൾ ഫലപ്രദമെന്നും ഏതെല്ലാം രോഗങ്ങൾക്ക് ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കാമെന്നും വ്യക്തമാക്കുന്ന വിവരങ്ങൾ ഉൾപ്പെടുത്തിയിരുന്നു.
ഈ ബോധവൽക്കരണ പരിപാടിയിലൂടെ വിദ്യാർത്ഥികൾക്ക് മരുന്നുകളുടെ ശരിയായ ഉപയോഗത്തെക്കുറിച്ചുള്ള അവബോധം നൽകാനും, ആന്റിബയോട്ടിക് റെസിസ്റ്റൻസ് പോലുള്ള ആരോഗ്യ വെല്ലുവിളികളെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവാന്മാരാക്കാനും സാധിച്ചു.