"ഡോ. അയ്യത്താൻ ഗോപാലൻ മെമ്മോറിയൽ ഇ.എം.എച്ച്.എസ്സ്.എസ്സ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 81: | വരി 81: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിൻറെ | '''സ്കൂളിൻറെ ആദ്യ ഹെഡ് മിസ്ട്രസ് : ആനി ഗോപാലൻ''' | ||
സ്കൂൾ മാനേജ്മെൻ്റ്: കോഴിക്കോട് ബ്രഹ്മ സമാജ ട്രസ്റ്റ്. | |||
സ്കൂളിൻ്റെ ആദ്യത്തെ മാനേജർ: ബാലഗോപാൽ | |||
രണ്ടാമത്തെ മാനേജർ: സുജനപാൽ | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |
13:06, 15 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഡോ. അയ്യത്താൻ ഗോപാലൻ മെമ്മോറിയൽ ഇ.എം.എച്ച്.എസ്സ്.എസ്സ്. | |
---|---|
വിലാസം | |
കോഴിക്കോട് ബ്രഹ്മസമാജം,ഡോക്ടർ അയ്യത്താൻ ഗോപാലൻ മെമ്മോറിയൽ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ , പുതിയറ പി.ഒ. , 673004 | |
സ്ഥാപിതം | 1966 |
വിവരങ്ങൾ | |
ഇമെയിൽ | agmemhs@gmail.com |
വെബ്‍സൈറ്റ് | www.ayathanschool.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17029 (സമേതം) |
യുഡൈസ് കോഡ് | 32041400913 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കോഴിക്കോട് വടക്ക് |
താലൂക്ക് | കോഴിക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ |
വാർഡ് | 60 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അണ്എയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 408 |
അദ്ധ്യാപകർ | 17 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 408 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
മാനേജർ | കോഴിക്കോട് ബ്രഹ്മ സമാജ ട്രസ്റ്റ്, മലബാർ. |
അവസാനം തിരുത്തിയത് | |
15-11-2024 | Ayathanalok |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോഴിക്കോട് നഗര ഹൃദയ ഭാഗത്ത് ചിന്താവളപ്പ്,ജയിൽ റോഡിൽ സ്ഥിതി ചെയ്യുന്ന അംഗീകൃത വിദ്യാലയമാണ്
ഡോ.അയ്യത്താൻ ഗോപാലൻ മെമ്മോറിയൽ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ എന്നറിയപ്പെടുന്ന "അയ്യത്താൻ സ്കൂൾ" (Ayathan School).
കേരളത്തിലെ അറിയപ്പെടുന്ന നവോത്ഥാന നായകനും, സാമൂഹിക പരിഷ്കർത്താവുമായിരുന്ന റാവു സാഹിബ് ഡോക്ടർ അയ്യത്താൻ ഗോപാലൻ അവർകളുടെ ഓർമ്മയ്ക്ക് സ്ഥാപിച്ച വിദ്യാലയമാണിത്.
കേരളത്തിൽ ഇന്ന് ബ്രഹ്മ സമാജത്തിനു കീഴിൽ, ബ്രഹ്മ സമാജ മന്ദിരത്തിൽ പ്രവർത്തിക്കുന്ന ഒരേയൊരു വിദ്യാലയമാണ് ഇത്.
ചരിത്രം
കേരളത്തിലെ ബ്രഹ്മ സമാജം, സുഗുണവർദ്ധിനി പ്രസ്ഥാനങ്ങളുടെ സ്ഥാപകനും, അറിയപ്പെടുന്ന നവോത്ഥാന നായകനും, സാമൂഹിക പരിഷ്കർത്താവും ആയിരുന്നു ഡോ. അയ്യത്താൻ ഗോപാലൻ. കേരളത്തിൽ കോഴിക്കോട്, ജയിൽ റോഡിൽ, ചിന്താവളപ്പിൽ 1898-ൽ അദ്ദേഹം ആദ്യത്തെ ബ്രഹ്മസമാജം സ്ഥാപിച്ചു. ഇത് ദി ബ്രഹ്മ സമാജ ട്രസ്റ്റ്, മലബാർ (The Calicut Brahmosamaj Trust, Malabar) എന്ന ട്രസ്റ്റിന് കീഴിൽ ഇത് രജിസ്റ്റർ ചെയ്യുകയും ചെയ്തു.ഡോക്ടർ അയ്യത്താൻ ഗോപാലൻ സ്ഥാപിച്ച ഈ ട്രസ്റ്റിൽ അദ്ദേഹത്തിൻ്റെ മക്കളും, കൊച്ചുമക്കളും അവരുടെ സന്തതി പരമ്പരയും, അദ്ദേഹത്തിൻ്റെ അനുയായികളും ഉൾപെടുന്നു. 1950-60' കാലഘട്ടത്തിൽ കോഴിക്കോട് ബ്രഹ്മ സമാജത്തിനു കീഴിൽ റാം മോഹൻ കൾച്ചറൽ സെൻ്റർ പ്രവർത്തനമാരംഭിച്ചു. ഒരു വലിയ ലൈബ്രറിയും, പ്ലേ-സ്കൂളും ഇതിന് കീഴിൽ നടത്തി വന്നിരുന്നു. 1965-ൽ 15 കുട്ടികളുമായി കിൻ്റർഗാർട്ടെൻ ആരംഭിച്ചു. 1966-ൽ ഒരു പൂർണ്ണ എൽ.പി സ്‌കൂളായി ഉയരുകയും "ബ്രഹ്മസമാജം സ്കൂൾ" എന്ന് നാമകരണം ചെയ്യുകയും ചെയ്തു."സമാജ് സ്കൂൾ" എന്നായിരുന്നു നാട്ടുകാർ വിളിച്ചിരുന്നത്.ഈ പേരിൽ ഈ വിദ്യാലയം കൂടുതൽ ജനകീയമായി. 1969-ൽ യു.പി സ്കൂൾ അംഗീകാരം ലഭിക്കുകയും കോഴിക്കോട് ബ്രഹ്മ സമാജ ട്രസ്റ്റ് ഈ വിദ്യാലയത്തെ ഡോ. അയ്യത്താൻ ഗോപാലൻ സ്മാരക വിദ്യാലയം എന്ന് പുനർനാമകരണം നടത്തുകയും ചെയ്തു. 1999-ൽ ഗവർമെൻ്റിൽ നിന്നും ഹൈ സ്കൂൾ പദവി കൂടെ ലഭിച്ചു, കോഴിക്കോട് ഇന്ന് അറിയപ്പെടുന്ന വിദ്യാലയമായി ഇന്നും പ്രവർത്തിച്ചു വരുന്നു.കോഴിക്കോട് ബ്രഹ്മ സമാജ കെട്ടിടത്തിലാണ് ഇന്ന് അയ്യത്താൻ സ്കൂളിൻ്റെ ഓഫീസ് പ്രവർത്തിക്കുന്നത്. കേരളത്തിൽ ബ്രഹ്മ സമാജത്തിനു കീഴിൽ പ്രവർത്തിക്കുന്ന നിലവിലുള്ള ഒരേഒരു സ്കൂളാണ് ഇത്.
ഭൗതികസൗകര്യങ്ങൾ
കോഴിക്കോടു നഗരത്തിലെ ചിൻതാവളപ്പിൽ 73 സെൻറ് മുക്കോണായ സ്ഥലത്ത് കോഴിക്കോട്
ബ്രഹ്മ സമാജ ട്രസ്റ്റിൻ്റെ ഉടമസ്ഥതയിൽ ഉള്ള സ്ഥലത്ത് ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ജില്ലാ ജയിലിൻ്റെയും കോഴിക്കോടിൻ്റെയും സിരാ കേന്ദ്രമായ പാളയത്തിൻ്റെയും സമീപം ചിന്താവളപ്പിൽ ആണ് ഇതിൻ്റെ സ്ഥാനം.
25 അധ്യാപകരും 7 അധ്യാപകേതര ജീവനക്കാരും ഇവിടെ ജോലി ചെയ്യുന്നു. .
സ്നേഹവും സേവനവുമാണ് വിദ്യാലയത്തിൻറെ മുഖമുദ്ര. വിദ്യാർത്ഥികളുടെ സർവ്വദോമുഖമായ വികാസമാണ്
വിദ്യാലയം ലക്ഷ്യമാക്കുന്നത്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- സ്കൂൾ മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഐ.ടി. ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെൻറ്
കോഴിക്കോട്ടെ ബ്രഹ്മസമാജത്തിൻറെ കീഴിൽ ബ്രഹ്മസമാജ കെട്ടിടത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കേരളത്തിൽ ബ്രഹ്മ സമാജത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഒരേയൊരു വിദ്യാലയമാണ് ഇത്. കേരളത്തിലെ ബ്രഹ്മ സമാജം, സുഗുണവർദ്ധിനി പ്രസ്ഥാനങ്ങളുടെ സ്ഥാപകനും, പ്രമുഖ നവോത്ഥാന നായകനും, സാമൂഹിക പരിഷ്കർത്താവുമായിരുന്ന ഡോ. റാവു സാഹിബ് അയ്യത്താൻ ഗോപാലൻറെ സ്മരണക്കായാണ് ഈ വിദ്യാലയത്തിന് ഡോ. അയ്യത്താൻ ഗോപാലൻ മെമ്മോറിയൻ സ്കൂൾ എന്ന് നാമകരണം ചെയ്തത്. 1965ൽ 15 വിദ്യാർത്ഥികൾ ആയി കിൻ്റർഗർട്ടെൻ എന്ന നിലയിൽ പ്രവർത്തനം ആരംഭിച്ച സ്കൂൾ, 1966-ൽ എൽ.പി സ്കൂൾ ആയി ഉയർത്തുകയും ചെയ്തു. കെ.പി.കേശവമേനോനും, എ. ശ്രീനിവാസനും കൂടിയാണ് 1966ൽ സ്കൂളിൻറെ ആദ്യത്തെ കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. ഈ വിദ്യാലയത്തിൻറെ ആദ്യത്ത പ്രധാനാധ്യാപിക ആനി ഗോപാലനായിരുന്നു.
മുൻ സാരഥികൾ
സ്കൂളിൻറെ ആദ്യ ഹെഡ് മിസ്ട്രസ് : ആനി ഗോപാലൻ സ്കൂൾ മാനേജ്മെൻ്റ്: കോഴിക്കോട് ബ്രഹ്മ സമാജ ട്രസ്റ്റ്. സ്കൂളിൻ്റെ ആദ്യത്തെ മാനേജർ: ബാലഗോപാൽ രണ്ടാമത്തെ മാനേജർ: സുജനപാൽ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- അപൂർണ്ണമായ വഴികാട്ടിയുള്ള ലേഖനങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ അണ്എയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 17029
- 1966ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ