"എം.ഐ.എച്ച്.എസ്.എസ്. ഫോർ ഗേൾസ് പുതുപൊന്നാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 76: | വരി 76: | ||
== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* പൊന്നാനി മുൻസിപ്പൽ ബസ്റ്റാന്റിൽ നിന്ന് NH 17 ലുടെ 2 കി.മി. ചാവക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു. | * പൊന്നാനി മുൻസിപ്പൽ ബസ്റ്റാന്റിൽ നിന്ന് NH 17 ലുടെ 2 കി.മി. ചാവക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു. | ||
{{map}} | |||
15:12, 20 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
എം.ഐ.എച്ച്.എസ്.എസ്. ഫോർ ഗേൾസ് പുതുപൊന്നാനി | |
---|---|
വിലാസം | |
പുതുപൊന്നാനി പൊന്നാനി സൗത്ത് പി.ഒ, പുതുപൊന്നാനി. , 679586 , മലപ്പുറം ജില്ല | |
സ്ഥാപിതം | 15 - 09 - 1994 |
വിവരങ്ങൾ | |
ഫോൺ | 04942668486 |
ഇമെയിൽ | mighsspni@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19049 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം & ENGLISH |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | യഹിയ.കെ പി |
പ്രധാന അദ്ധ്യാപകൻ | സി.വി. നൗഫൽ |
അവസാനം തിരുത്തിയത് | |
20-09-2024 | Schoolwikihelpdesk |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
1994 -ൽ എം. ഐ. ഹൈസ്കൂൾ ബൈഫർക്കേറ്റ് ചെയ്ത് സ്ത്രീ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി പെൺ കുട്ടികൾക്ക് മാത്രമായി രൂപപ്പെട്ട ഒരു എയ്ഡഡ് വിദ്യാലയമാണ് പുതുപൊന്നാനി എം. ഐ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ. പൊന്നാനിയിൽ നിന്ന് ഏകദേശം രണ്ടു കിലോമീറ്റർ തെക്ക് N H 17 ൽ പുതുപൊന്നാനി യുടെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്നു. അനന്തമായ അറബികടലിലേക്ക് പ്രകാശം പൊഴിച്ച് സഞ്ചാരികൾക്ക് വഴി കാട്ടിയായി ഒരു വിളക്കുമാടമുണ്ട്(Light House) പൊന്നാനിയിൽ , ആ ദിപസ്തംഭത്തേക്കാൾ എത്രയോ പ്രകാശം പൊഴിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രകാശഗോപുരമായി പരിലസിക്കുകയാണ് പുതുപൊന്നാനി എം. ഐ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ .
ചരിത്രം
എ. ഡി.1900 ത്തിൽ മുസ്ലിം സമുദായത്തിന്റെ ഉന്നമനത്തിന് വേണ്ടി ദക്ഷിണേന്ത്യയിലെ തന്നെ ഒരു മഹാ പ്രസ്ഥാനമായി പൊന്നാനിയിൽ മൗനത്തുൽ ഇസ്ലാംസഭ സ്ഥാപിതമായി. മുസ്ലിം സമുദായത്തേയും മറ്റു പിന്നോക്കക്കാരേയും വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസസ്ഥാപനങ്ങൾ തുടങ്ങാൻ 1947 ൽ എം.എ സഭ തിരുമാനിച്ചു. 1947 ൽ തന്നെ എലിമെന്റെറി സ്ക്കുൾ തേഡ് ഫോറം ആരംഭിച്ചു. 1948- എം.ഐ. ഹൈസ്കൂൾ നിലവിൽവന്നു. മുൻവിദ്യാഭ്യാസമന്ത്രിമാരായ സി.എച്ച് മുഹമ്മദ് കോയ, ഇ.ടി.മുഹമ്മദ് ബഷീർ എന്നിവർ ഈ സ്ഥാപനത്തിൻറ വളർച്ചക്ക് വലിയ സംഭാവനകൾ നൽകി. 1992 ആയപ്പോഴേയ്ക്കും എം.ഐ. ഹൈസ്കൂൾ വളർന്ന് പ്രസിദ്ധമായ ഒരു സ്ഥാപനമായി മാറിക്കഴിഞ്ഞു. 1994-ൽ എത്തിയപ്പോൾ പെൺകുട്ടികൾ മാത്രം 3000 ത്തോളം ആയി. പ്രസ്തുത വർഷം തന്നെ സ്കൂൾ ബൈഫർക്കേറ്റ് ചെയ്ത് എം.ഐ. ഹൈസ്കൂൾ ഫോർ ബോയ്സ് , എം.ഐ. ഹൈസ്കൂൾ ഫോർ ഗേൾസ് എന്നീ രണ്ട് വിദ്യാലയമാക്കി കൊണ്ട് സർക്കാരിൽ നിന്നും ഉത്തരവായി. പുതുപൊന്നാനി യത്തീംഖാന - അറബിക് കോളേജ് കോംപൗണ്ടിൽ പുതുതായി നിർമ്മിച്ച കെട്ടിട സമുച്ചയത്തിലേക്ക് എം.ഐ. ഗേൾസ് ഹൈസ്കൂൾ മാറ്റപ്പെട്ടു. ഈ സ്കൂളിന് എല്ലാ ഭൗതിക സാഹചര്യങ്ങളും ലഭ്യമാക്കാൻ പ്രവർത്തിച്ച പരേതനായ ഏ.വി. ഹംസ സാഹിബിന്റെ സേവനം സ്മരണീയമാണ്. 2000-മാണ്ട് എം.ഐ. ഗേൾസ് ഹൈസ്കൂളിൽ പ്ളസ് ടു അനുവദിച്ചുകൊണ്ട് സർക്കാർഉത്തരവായപ്പോൾ ഈ സ്ഥാപനം ഹയർ സെക്കണ്ടറി സ്കൂളായി ഉയർന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സ്കുൾ പത്രം
- സ്ക്കൂൾ ഡയറി .
- സെൽഫ് ഡിഫ൯സ് ക്ലബ് .
- ഹരിതസേന .
- ജെ അർ സി .
- fashion designing .
- IT CLUB.
മാനേജ്മെന്റ്
മഊനത്തുൽ ഇസ്ലാം സഭ, പൊന്നാനി നഗരം. മാനേജർ: സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, പാണക്കാട്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : പി.എ അഹമ്മദ് , യു.എം ഇബ്രാഹിം കുട്ടി , പി.വി ഉമ്മർ , ടി പ്രസന്ന , സി.സി മോഹൻ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- പൊന്നാനി മുൻസിപ്പൽ ബസ്റ്റാന്റിൽ നിന്ന് NH 17 ലുടെ 2 കി.മി. ചാവക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.