(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35:
വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, തമിഴ്
|മാദ്ധ്യമം=മലയാളം, തമിഴ്
|ആൺകുട്ടികളുടെ എണ്ണം 1-10=110
|ആൺകുട്ടികളുടെ എണ്ണം 1-10=76
|പെൺകുട്ടികളുടെ എണ്ണം 1-10=209
|പെൺകുട്ടികളുടെ എണ്ണം 1-10=160
|വിദ്യാർത്ഥികളുടെ എണ്ണം 1-10=319
|വിദ്യാർത്ഥികളുടെ എണ്ണം 1-10=236
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50:
വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജയലക്ഷ്മി. T
|പ്രധാന അദ്ധ്യാപിക=ദീപ. A
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മോഹൻദാസ്
|പി.ടി.എ. പ്രസിഡണ്ട്=മോഹൻദാസ്. B
|എം.പി.ടി.എ. പ്രസിഡണ്ട്= സുമതി. K
|എം.പി.ടി.എ. പ്രസിഡണ്ട്= സുമതി. K
|സ്കൂൾ ചിത്രം=21302-schoolimage.jpeg
|സ്കൂൾ ചിത്രം=21302-schoolimage.jpeg
വരി 139:
വരി 139:
|-
|-
|7 || ഷൈലജ. എൻ.കെ || 2016 - 2021
|7 || ഷൈലജ. എൻ.കെ || 2016 - 2021
|-
|8|| ജയലക്ഷ്മി. ടി || 2021 - 2024
|}
|}
വരി 198:
വരി 200:
* അണിക്കോട് ജംഗ്ഷനിൽ നിന്നും ഇടതു വശം കാണുന്ന പോസ്റ്റ് ഓഫീസ് റോഡിലൂടെ 100 മീറ്റർ സഞ്ചരിച്ചാൽ വലതു ഭാഗത്തായി കാണുന്ന ഗവൺമെന്റ് വിക്ടോറിയ ഗേൾസ് ഹൈസ്ക്കൂൾ കെട്ടിടത്തിന്റെ പുറകുവശത്താണ് നമ്മുടെ ജി.വി.എൽ.പി.എസ് ചിറ്റൂർ സ്ഥിതി ചെയ്യുന്നത്.
* അണിക്കോട് ജംഗ്ഷനിൽ നിന്നും ഇടതു വശം കാണുന്ന പോസ്റ്റ് ഓഫീസ് റോഡിലൂടെ 100 മീറ്റർ സഞ്ചരിച്ചാൽ വലതു ഭാഗത്തായി കാണുന്ന ഗവൺമെന്റ് വിക്ടോറിയ ഗേൾസ് ഹൈസ്ക്കൂൾ കെട്ടിടത്തിന്റെ പുറകുവശത്താണ് നമ്മുടെ ജി.വി.എൽ.പി.എസ് ചിറ്റൂർ സ്ഥിതി ചെയ്യുന്നത്.
പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചിറ്റൂർ ഉപജില്ലയിലെ ചിറ്റൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.വിക്ടോറിയ എൽ.പി.സ്കൂൾ.
ചിറ്റൂർ-തത്തമംഗലം നഗരസഭയുടെ ഹൃദയഭാഗത്ത് അണിക്കോട് ജംഗ്ഷനടുത്ത് ഗവ.വിക്ടോറിയ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിന്റെ കോമ്പൗണ്ടിൽ ഗവ.വിക്ടോറിയ എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നു. രണ്ടു വാർഡുകൾ (വാൽമുട്ടി, കിഴക്കേത്തറ) അതിരുകളായുള്ള ഈ വിദ്യാലയം സ്ഥാപിതമായത് 1930-ൽ ആണ്. 1961-62 അധ്യയന വർഷത്തിൽ 05.6.61 [1]മുതൽ വി.ജി.എച്ച്.എസ് ചിറ്റൂരിൽ നിന്നും വേർപെട്ട് സ്വതന്ത്ര്യമായി LP വിഭാഗം മാത്രമായി പ്രവർത്തനം ആരംഭിച്ചു.
ഞങ്ങളുടെ സ്കൂൾ വിക്കി തമിഴ് പേജ് കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
எங்களது ஸ்கூல் விக்கி தமிழில் வாசிக்க இங்கே சொடுக்கவும்.
ചിറ്റൂരിന്റ ചരിത്രം ഉറങ്ങുന്ന കൊങ്ങൻപടയുടെ നാട്ടിൽ, ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി.എൽ.പി.എസ്, ചിറ്റൂർ. 1.6.1930 ൽ ബ്രിട്ടീഷ് ഭരണകാലത്ത് കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്ന ചിറ്റൂരിൽ വിക്റ്റോറിയ ഗേൾസ് പ്രവർത്തനമാരംഭിച്ചു. അക്കാലത്തെ ബ്രിട്ടീഷ് രാജ്ഞി വിക്ടോറിയ മഹാറാണി ആയിരുന്നു. അവരുടെ സ്മരണാർത്ഥമാണ് സ്കൂളിന് വിക്ടോറിയ എന്ന പേര് വന്നത്. കൂടുതൽ ചരിത്രം
ഭൗതികസൗകര്യങ്ങൾ
ഓരോ വിദ്യാലയത്തിനും പ്രധാനപ്പെട്ട ഒന്നാണ് മെച്ചപ്പെട്ട ഭൗതികസൗകര്യങ്ങൾ. കുട്ടികൾക്ക് ആവശ്യമായ ക്ലാസ് മുറികൾ, കളിസ്ഥലം, ടോയ്ലറ്റുകൾ, ലൈബ്രറി, ലാബുകൾ എന്നിങ്ങനെ മികച്ച പഠന അന്തരീക്ഷം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ഇത് കുട്ടികൾക്ക് വളരെയധികം പ്രയോജനപ്പെടുന്നു.
കൂടുതൽ സൗകര്യങ്ങൾ അറിയാൻ
മറ്റ് പ്രവർത്തനങ്ങൾ
വിദ്യാലയത്തിൽ പാഠ്യപ്രവർത്തനങ്ങളോടൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യമായ പ്രാധാന്യം നൽകുന്നുണ്ട്. വിദ്യാലയത്തിന് മാത്രം സ്വന്തമായി തനത് പ്രവർത്തനങ്ങൾ ഉണ്ട്. കുട്ടികളിലുള്ള കഴിവുകളെ കണ്ടെത്തി അവർക്ക് വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും, പ്രവർത്തിക്കാനുമുള്ള അവസരം സജ്ജമാക്കിയിട്ടുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ കുട്ടികൾക്ക് പഠനപിന്തുണ നൽകാനുള്ള ഒരു കൈത്താങ്ങായിട്ടാണ് കാണുന്നത്.
2000ആണ്ടാകുമ്പോഴേക്കും സംസ്ഥാനത്തെ സ്വകാര്യ വിദ്യാലയങ്ങളുടെ ആധിക്യം മൂലം പൊതുവിദ്യാലയ സംരക്ഷണത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളിൽ പ്രീപ്രൈമറികൾ ലഭിക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി അധ്യാപക രക്ഷകർതൃ സമിതിയുടെ നേതൃത്വത്തിൽ 2004 ജൂണിൽ ഒരു പ്രീ പ്രൈമറി അന്നത്തെ എം.എൽ.എ അച്ചുതൻ ഉദ്ഘാടനം ചെയ്തു. 15 കുട്ടികളും ഒരു ടീച്ചറുമായി തുടങ്ങിയ പ്രീപ്രൈമറി ഇപ്പോൾ 88 കുട്ടികളും 2 ടീച്ചർമാരും ഒരു ആയയും ഉണ്ട്. അങ്ങനെ -2 മുതൽ +2 വരെ ഒരു മതിൽ കെട്ടിനുള്ളിലായാണ് ഈ വിദ്യാലയം നിലകൊള്ളുന്നത്. അധിക വായന
പ്രൈമറി
പ്രൈമറി നിരവധി അത്ഭുത പ്രതിഭകളെ വാർത്തെടുത്ത ചരിത്രം ജി.വി.എൽ.പി സ്കൂളിന് ഉണ്ട്. ഇതിന് യാതൊരു വിധ മങ്ങലുമേൽക്കാതെ ഇന്നും ഞങ്ങളുടെ സ്കൂളിലെ പ്രൈമറി വിഭാഗം സജീവമായിത്തന്നെ മുൻപന്തിയിൽ നിൽക്കുന്നു. ഇതിന്റെ പ്രധാന സ്രോതസ്സ് ഇവിടത്തെ വിദ്യാർത്ഥികളും, അധ്യാപകരുമാണ്. ഒരു പ്രധാന അധ്യാപികയും, 12 അധ്യാപകരും ഈ സ്കൂളിൽ സേവനമനുഷ്ഠിച്ചുവരുന്നു. പ്രൈമറി വിഭാഗത്തിൽ വ്യത്യസ്ത നിലവാരക്കാരായ 319 കുട്ടികൾ ഉണ്ട്. അധിക വായന...
അധ്യാപക രക്ഷാകർതൃ സമിതി
ഒരു വിദ്യാലയത്തിന്റെ വികസനത്തിന് അധ്യാപക രക്ഷാകർതൃ സമിതി അനിവാര്യമാണ്. ഈ വിദ്യാലയത്തിലെ പിടിഎ അക്കാദമികവും ഭൗതികവുമായ എല്ലാ രംഗങ്ങളിലും വളരെ സജീവമാണ്. സ്ക്കൂളിന്റെ ഓരോ ചുവടുവെയ്പിലും അവരുടെ എല്ലാ പിന്തുണയും ലഭിക്കാറുണ്ട്. ഇത്തരമൊരു നല്ല പിടിഎയുടെ സഹകരണത്തോടെയും പിന്തുണയോടെയും സ്കൂൾ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നുകൊണ്ടിരിക്കുന്നു. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ അധ്യാപക രക്ഷാകർതൃ സമിതി
പൈലറ്റ് സ്കൂൾ
ചിറ്റൂർ സബ്ജില്ലയിലെ ഏക പൈലറ്റ് [2]സ്കൂളാണ് നമ്മുടെ ഗവൺമെന്റ് വിക്ടോറിയ.എൽ.പി സ്കൂൾ. അതുകൊണ്ട് നമുക്ക് 10 ലാപ്ടോപ്പും നാലു പ്രൊജക്ടറും കിട്ടിയിട്ടുണ്ട്. ഇതുപയോഗിച്ചാണ് ക്ലാസിലെ പ്രവർത്തനങ്ങൾ നടത്തുന്നത്. പഠിക്കാനുള്ള കാര്യങ്ങൾ കുട്ടി നേരിട്ട് കണ്ടു പഠിക്കുവാൻ ഇതിലൂടെ സാധിക്കുന്നു. പഠനത്തിലെ വിരസത മാറ്റാൻ ഐ.ടി അധിഷ്ഠിത പഠനത്തിന് സാധിക്കുന്നു എന്നതാണ് വലിയ ഗുണം. എല്ലാ നിലവാരത്തിലുള്ള കുട്ടികളെ ആകർഷിക്കുവാനും ഓരോ കുട്ടിക്കുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു സൂക്ഷിക്കുവാനും സാധിക്കും. കാലത്തിനനുസരിച്ചുള്ള മാറ്റം വിദ്യാർത്ഥികളിൽ എത്തിക്കാനും ശാസ്ത്രത്തിന്റെ പുരോഗതി നല്ല രീതിയിൽ ഉപയോഗിക്കുവാനും ഇതിലൂടെ സാധിക്കുന്നു.
ഒരു പൊൻതൂവൽ കൂടി! സ്കൂൾ വിക്കി പുരസ്കാരം - 2022
സ്കൂൾ വിക്കി പുരസ്കാരം - 2022, പാലക്കാട് ജില്ലയിൽ ഒന്നാം സ്ഥാനം നമ്മുടെ ഗവൺമെന്റ് വിക്ടോറിയ എൽ.പി. സ്കൂൾ കരസ്ഥമാക്കി. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സ്കൂൾ വിക്കി പുരസ്കാരം 2021-22
മഹനീയ മാതൃകകൾ
വേറിട്ട വഴിയിലൂടെ സഞ്ചരിച്ച് മറ്റുള്ളവർക്ക് ഉത്തമ മാതൃകകളായി വഴി കാട്ടുന്നവർ ഈ വിദ്യാലയത്തിലും കാണാൻ കഴിയും. അധ്യാപകരുടേയും കൂട്ടുകാരുടേയും കയ്യടികൾ ഏറ്റുവാങ്ങി മാതാപിതാക്കളുടെയും നാട്ടുകാരുടേയും അഭിമാന ഭാജനങ്ങളായ ഇവർ വിദ്യാലയ ചരിത്രത്തിൽ എന്നെന്നും തിളങ്ങി നിൽക്കും. കൂടുതൽ കാണാം
ശിശുദിനത്തിൽ പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന വിദ്യാലയം പ്രതിഭകളോടൊപ്പം പരിപാടിക്ക് തുടക്കമിട്ടു. വിദ്യാലയത്തിനടുത്തുള്ള കല, സാഹിത്യം, കായികം എന്നീ മേഖലകളിൽ കേരളത്തിനകത്തും പുറത്തുമായി അറിയപ്പെടുന്ന പ്രതിഭകളെ കണ്ടെത്തി അവരെ ആദരിച്ചു. പ്രതിഭകളോടൊപ്പം - ജി. വി. എൽ. പി. എസ്, ചിറ്റൂർ
നവമാധ്യമങ്ങളിൽ
ആധുനികതയ്ക്കൊപ്പം സഞ്ചരിയ്ക്കാനും കാലാനുസൃത മാറ്റങ്ങൾ ഉൾക്കൊണ്ട് മുന്നേറാനും ചിറ്റൂർ ജി.വി.എൽ.പി.സ്കൂൾ സമൂഹ മാധ്യമരംഗത്തും സജീവ സാന്നിധ്യമാകുന്നു. സ്കൂളിന്റെ പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങൾക്കായയി ഒരു ഇടമൊരുക്കുക എന്ന ഉദ്ദേശ്യത്തോടെ സ്വന്തമായി ഒരു ബ്ലോഗ് തുടങ്ങിയിട്ടുണ്ട്.
വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ സമൂഹവുമായി പങ്കുവെയ്ക്കുന്നതിനായി സ്വന്തമായി ഒരു യൂ ട്യൂബ് ചാനൽ ആരംഭിച്ചിട്ടുണ്ട്. അതുപോലെ തന്നെ ഇതെല്ലാം സമൂഹത്തിൽ തനതായ സ്ഥാനം നിലനിർത്താൻ സഹായിക്കുന്നു.
ഞങ്ങളുടെ
ചിറ്റൂർ ജി.വി.എൽ.പി.സ്കൂളിനെ നയിക്കാനായി പ്രഗത്ഭരായ പ്രധാനാധ്യാപകരാണ് ഇവിടെ സേവനമനുഷ്ഠിച്ചു വരുന്നത്. അവരുടെ വാക്കുകൾ നമുക്ക് പ്രചോദനമാകുമെന്നതിൽ തർക്കമില്ല. ഭക്ഷണം പാകം ചെയ്യുന്നവർ മുതൽ പ്രധാനാധ്യാപിക മറ്റ് അധ്യാപകർ വരെ ഒരേ കുടുംബം (ജി.വി.എൽ.പി.എസ്. കുടുംബം) പോലെയാണ് ഞങ്ങൾ കഴിയുന്നത്. ഇനിയും വായിക്കാം
നമ്മുടെ വിദ്യാലയത്തിന്റെ ഓഫീസിന്റെ മുന്നിലും വരാന്തകളിലുമായി സ്കൂൾവിക്കി ക്യൂ ആർ കോഡ് ഒട്ടിച്ചിട്ടുണ്ട്. ഇത് വിദ്യാലയത്തിൽ എത്തുന്ന രക്ഷിതാക്കൾക്കും മറ്റുള്ള ജനങ്ങൾക്കും വിദ്യാലയത്തിനെക്കുറിച്ച് അറിയുവാൻ വളരെ ഉപകാരപ്രദമാണ്. ക്യൂ ആർ കോഡ് സ്കാൻ ചെയ്താൽ നമ്മുടെ സ്കൂളിന്റെ പൂർണ വിവരങ്ങൾ മനസിലാക്കാൻ സാധിക്കും. സ്കൂളിലെ പരിപാടികൾക്ക് എത്തുന്ന രക്ഷിതാക്കളും കുട്ടികളെ സ്കൂളിൽ ചേർത്താൻ വരുന്ന രക്ഷിതാക്കളും നമ്മുടെ ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് വിദ്യാലയത്തിന്റെ വിശദ വിവരങ്ങൾ മനസിലാക്കുന്നുണ്ട്. നമ്മുടെ പുതിയ സ്കൂൾ ഇൻഫർമേഷൻ ബോർഡിലും[3]സ്കൂൾ വിക്കി ക്യൂ ആർ കോഡ് ഉൾപ്പെടുത്തിയിട്ടുണ്ട്.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
പാലക്കാട്ട് കോട്ടമൈതാനത്തു നിന്നും മണപ്പുള്ളിക്കാവ് വഴി ദേശീയപാതയിൽ എത്തിച്ചേരുക.
ദേശീയപാത മുറിച്ചു കടന്ന് കാടാങ്കോട് ജങ്ക്ഷനിൽ നിന്നും കല്ലിങ്കൽ, കൊടുമ്പ്, പൊൽപ്പുള്ളി വഴി ചിറ്റൂർ അണിക്കോട് ജങ്ഷനിൽ എത്തിച്ചേരുക.
പാലക്കാട് നിന്നും ഏകദേശം 18.5 km ദൂരമാണ് അണിക്കോട് ജങ്ഷനിലേക്ക് ഉള്ളത്. കൊഴിഞ്ഞാമ്പാറയിൽ നിന്നും വരുന്നവർ നല്ലേപ്പിള്ളി വഴി 13 km സഞ്ചരിച്ച് അണിക്കോട്ടിലേക്കും തൃശൂരിൽ നിന്നും വരുന്നവർ കൊടുവായൂർ, തത്തമംഗലം വഴി അണിക്കോട്ടിലേക്കും എത്തിച്ചേരേണ്ടതാണ്.
അണിക്കോട് ജംഗ്ഷനിൽ നിന്നും ഇടതു വശം കാണുന്ന പോസ്റ്റ് ഓഫീസ് റോഡിലൂടെ 100 മീറ്റർ സഞ്ചരിച്ചാൽ വലതു ഭാഗത്തായി കാണുന്ന ഗവൺമെന്റ് വിക്ടോറിയ ഗേൾസ് ഹൈസ്ക്കൂൾ കെട്ടിടത്തിന്റെ പുറകുവശത്താണ് നമ്മുടെ ജി.വി.എൽ.പി.എസ് ചിറ്റൂർ സ്ഥിതി ചെയ്യുന്നത്.