ജി.വി.എൽ.പി.എസ് ചിറ്റൂർ/അധ്യാപക രക്ഷാകർതൃ സമിതി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
അധ്യാപക രക്ഷാകർതൃ സമിതി

ഒരു വിദ്യാലയത്തിന്റെ വികസനത്തിന് അധ്യാപക രക്ഷാകർതൃ സമിതി അനിവാര്യമാണ്. ജി.വി.എൽ.പി സ്കൂളിലെ അക്കാദമികവും ഭൗതികവുമായ എല്ലാ പ്രവർത്തനങ്ങൾക്കും പരിപൂർണ പിന്തുണ ഇവിടത്തെ പി.ടി.എയും, രക്ഷിതാക്കളും നൽകുന്നുണ്ട്. പി.ടി.എയുടെ സഹകരണത്തോടെ പഠനോപകരണങ്ങൾ, ബഞ്ച്, ഡസ്ക് എന്നിവ നമ്മുടെ സ്കൂളിന് ലഭിച്ചിട്ടുണ്ട്. എം.എൽ.എയുമായി നിരന്തരം ആവശ്യപ്പെട്ടതനുസരിചു പുതിയ കെട്ടിടം കാട്ടുവാനുള്ള ഫണ്ട് അനുവദിച്ചത്. വെക്കേഷൻ സമയത്ത് യോഗ ക്ലാസുകൾ, അബാക്കസ് എന്നിവ പിടിഎ കുട്ടികൾക്കായി സംഘടിപ്പിക്കാറുണ്ട്. പിടിഎയുടെ സഹകരണത്തോടെയും പിന്തുണയോടെയും സ്കൂൾ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നുകൊണ്ടിരിക്കുന്നു.

PTA ജനറൽ ബോഡി യോഗം 2022-23

ജി വി ൽ പി.എസ് ചിറ്റൂരിലെ 2022-23 അധ്യയന വർഷത്തെ P TA ജനറൽ ബോഡി യോഗം 29.6.2022 ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് നടത്തി. 200 ലധികം പേർ പങ്കെടുത്തു. 2022 - 23 അധ്യയന വർഷത്തിൽ നടപ്പിലാക്കുന്ന പദ്ധതികളെ കുറിച്ച് ചർച്ച ചെയ്യുക, പുതിയ PTA അംഗങ്ങളെ തെരഞ്ഞെടുക്കുക എന്നിവയാണ് അജണ്ട. കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് സീനിയർ അധ്യാപിക ജയശ്രീ വായിച്ചു. അതിനു ശേഷം സ്കൂളിന്റെ സുഗമമായപ്രവർത്തനത്തിന്റെ ഭാഗമായി നടപ്പിലാക്കേണ്ട കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. സ്കൂളിലേക്ക് വരുന്ന കുട്ടികളുടെ യാത്രാസൗകര്യം അതിൽ ഉൾപ്പെട്ടു. പിന്നീട് 2022 -23 അധ്യായനവർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. PTAലേക്ക് 9 അംഗങ്ങളെയും മദർ പി ടി എ ലേക്ക് 8 അംഗങ്ങളെയും തിരഞ്ഞെടുത്തു. പി ടി എ പ്രെസിഡന്റായി ബി മോഹൻദാസും, പിടിഎ വൈസ് പ്രെസിഡന്റായി ജി സുഗതനും, മദർ P T A പ്രെസിഡന്റായി കെ സുമതിയും തെരഞ്ഞെടുക്കപ്പെട്ടു.

പ്രവർത്തനങ്ങൾ

എല്ലാവരും സ്മാർട്ടാകാൻ ...

ചിറ്റൂർ ജി.വി.എൽ.പി.സ്കൂളിലെ സ്വന്തമായി സ്മാർട്ട്ഫോൺ ഇല്ലാത്ത കുട്ടികൾക്ക് ഓൺലൈൻ പഠന സഹായം ഉറപ്പാക്കി ഫോൺ വിതരണം നടത്തി. അധ്യാപകരും രക്ഷിതാക്കളും മറ്റു സന്മസ്സുകളും ഉൾപ്പെടുന്നവരുടെ സംഭാവനകളാണ് ഈ ഉദ്യമം വിജയിപ്പിച്ചത്. സ്മാർട്ട്ഫോൺ ലഭിച്ച വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ ക്ലാസുകൾക്കുപുറമേ ഓൺലൈൻ പഠനത്തിനും സാഹചര്യമൊരുക്കാൻ ഇതിലൂടെ കഴിഞ്ഞു. കൂടുതൽ അറിയാൻ സ്മാർട്ട് ഫോൺ സംഭാവന നൽകിയവർ


പഠന കിറ്റ് വിതരണം

നമ്മുടെ വിദ്യാലയത്തിൽ പഠിക്കുന്ന കുറച്ച് പാവപ്പെട്ട കുട്ടികൾക്ക് ബാഗും, നോട്ട്പുസ്തകങ്ങളും നൽകി അബ്ദുൽ സലിം എന്ന രക്ഷിതാവ്. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികളിൽ നിന്ന് പാവപ്പെട്ട കുട്ടികളെ തെരഞ്ഞെടുത്താണ് ഈ മാതൃക കർത്തവ്യം നിറവേറ്റിയത്. എല്ലാ വർഷവും ഇത് തുടരുമെന്ന് ഈ രക്ഷിതാവ് പറയുന്നു. അബ്ദുൽ സലിം തന്നെ നേരിട്ട് വന്നാണ് കുട്ടികൾക്ക് ബാഗും, നോട്ട്പുസ്തകവും വിതരണം ചെയ്തത്. പ്രധാനധ്യാപിക ഷൈലജയും, മറ്റുള്ള അധ്യാപകരും, പി. ടി. എ. ഭാരവാഹികളും അദ്ദേഹത്തിന് നന്ദി പറഞ്ഞു.


മധുരം മലയാളവും എന്റെ പത്രവും

ജൂൺ 20ന് ചിറ്റൂർ ജയിൻസ് ക്ലബ് ഭാരവാഹികൾ ദിനംപ്രതി അഞ്ച് മാതൃഭൂമി പത്രം സ്കൂളിന് നൽകിക്കൊണ്ട് മധുരം മലയാളം പദ്ധതി ഉദ്ഘാടനം ചെയ്തു. ഈ പദ്ധതി വിദ്യാലയത്തിലെ മുഴുവൻ കുട്ടികളെ പ്രതിനിധീകരിച്ച് നാലാം ക്ലാസിലെ പൂജ പത്രം ഏറ്റുവാങ്ങിക്കൊണ്ട് മധുരം മലയാളം പദ്ധതിയെ വരവേറ്റു. ചെറു കുട്ടി സൺസ്, സി.സി. വി വെജിറ്റബിൾ, ടോപ്പ് നോച്ച് ബേക്കറി എന്നിവരുടെ സഹകരണത്തോടെ ദിനംപ്രതി അഞ്ച് ദേശാഭിമാനി പത്രം സ്കൂളിന് നൽകിക്കൊണ്ട് എൻ്റെ പത്രം പദ്ധതി ആരംഭിച്ചു. സി.പി.എം ചിറ്റൂർ ഏരിയ സെക്രട്ടറി ശിവപ്രകാശ് സ്കൂളിലെ അഞ്ച് വിദ്യാർത്ഥികൾക്ക് പത്രം നൽകിക്കൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. കുട്ടികളിൽ വായനാശീലം വളർത്താനും, ക്വിസിന് കുട്ടികള പ്രാപ്തരാക്കാനുവേണ്ടി നമ്മുടെ സ്കൂളിലേക്ക് പത്രങ്ങൾ നല്കാൻ സ്പോൺസർമാരെ കണ്ടെത്തിയ പി ടി എ അംഗങ്ങൾക്ക് പ്രധാന അദ്ധ്യാപിക ജയലക്ഷ്മി ടി നന്ദി അറിയിച്ചു.

CRC ക്ലബ്ബിന്റെ വകയായി കുക്കർ

ചിറ്റൂർ ജി.വി.എൽ.പി.സ്കൂളിലെ ഉച്ചഭക്ഷണ അടുക്കളയിലേക്ക് ചിറ്റൂർ CRC ക്ലബ്ബിന്റെ വകയായി കുക്കർ സമ്മാനിച്ചു. രാവിലെ സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ CRC ക്ലബ് പ്രസിഡണ്ട് ശ്രീ. മനോജ് .കെ. മേനോനിൽ നിന്ന് പ്രധാനാധ്യാപിക ടി. ജയലക്ഷ്മി, MPTA പ്രസിഡണ്ട് സുമതി കെ എന്നിവർ ചേർന്ന് സമ്മാനം ഏറ്റുവാങ്ങി. PTA പ്രസിഡണ്ട് ബി. മോഹൻദാസിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ പ്രധാനാധ്യാപിക ടി. ജയലക്ഷ്മി സ്വാഗതം പറഞ്ഞു. ചിറ്റൂർ - തത്തമംഗലം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ സുമതി കെ , CRC ക്ലബ് അംഗം രാജൻ, പിടിഎ വൈസ് പ്രസിഡണ്ട് സുഗതൻ, എസ്.എം.സി ചെയർമാൻ രഞ്ജിത്ത് എന്നിവർ ആശംസകൾ നേർന്നു. അധ്യാപിക സുനിത ചടങ്ങിന് നന്ദി പറഞ്ഞു.

പച്ചക്കറിത്തോട്ടം

ഉച്ചഭക്ഷണക്കമ്മിറ്റിയിലെ അംഗങ്ങളും അധ്യാപകരും ചേർന്ന് വിദ്യാലയത്തിൽ പച്ചക്കറിത്തോട്ടം നിർമിച്ചു. അതിനാവശ്യമായ വിത്തുകളും തൈകളും അധ്യാപകരും കമ്മിറ്റി അംഗങ്ങളും നൽകി. കുട്ടികളും അധ്യാപകരും ചേർന്നാണ് പച്ചക്കറിത്തോട്ടത്തെ പരിപാലിക്കുന്നത്. വിഷരഹിത പച്ചക്കറി എന്ന ലക്ഷ്യത്തോടെയാണ് പച്ചക്കറിത്തോട്ടത്തിന് തുടക്കം കുറിച്ചത്.

അധ്യാപക രക്ഷാകർതൃ സമിതി അംഗങ്ങൾ

അധ്യാപക രക്ഷാകർതൃ സമിതി 2019-20
ക്രമ നം അധ്യാപക രക്ഷാകർതൃ സമിതി പേര് ചിത്രം
1 പ്രസിഡൻറ് സ്വാമിനാഥൻ
2 വൈസ് പ്രസിഡന്റ് ശ്രീജിത്ത്
3 അംഗം സുഗതൻ. ജി
4 അംഗം കുമാർ
5 അംഗം മണികണ്ഠൻ
6 അംഗം ബാബു
7 അംഗം മോഹൻദാസ്
8 അംഗം ശശികുമാർ
9 അംഗം ബിനി .വി .പി
10 അംഗം ശ്രീദേവി
11 അംഗം സുനിത
മദർ പി.ടി.എ 2019-20
ക്രമ നം മദർ പി.ടി.എ അംഗങ്ങൾ പേര് ചിത്രം
1 പ്രസിഡൻറ് ബിൻസി
2 അംഗം ധന്യ
3 അംഗം ധന്യ
4 അംഗം ബിനി .വി .പി
5 അംഗം സുമ
6 അംഗം അജിത
7 അംഗം ശ്രീദേവി
8 അംഗം സുധ
9 അംഗം വിമല
10 അംഗം നിസി
11 അംഗം ഫർസാന


അധ്യാപക രക്ഷാകർതൃ സമിതി 2018-19
ക്രമ നം അധ്യാപക രക്ഷാകർതൃ സമിതി പേര് ചിത്രം
1 പ്രസിഡൻറ് കെ.പി .രഞ്ജിത്ത്
2 വൈസ് പ്രസിഡന്റ് സ്വാമിനാഥൻ
3 അംഗം സുഗതൻ. ജി
4 അംഗം കുമാർ
5 അംഗം ശ്രീജിത്ത്
6 അംഗം ഷീബ
7 അംഗം മോഹൻദാസ്
8 അംഗം ഹീര
9 അംഗം സുരേഷ്കുമാർ
10 അംഗം വൈവസ്വതമനു
11 അംഗം സുനിത.എം
12 അംഗം ബാലകൃഷ്ണൻ
13 അംഗം ശിവരാജൻ