"ജി.എച്ച്.എസ്.എസ്. ആലംപാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 11: വരി 11:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1931
|സ്ഥാപിതവർഷം=1931
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=ആലംപാടി, കാസറഗോഡ്, 671123
|പോസ്റ്റോഫീസ്=ആലംപാടി
|പോസ്റ്റോഫീസ്=ആലംപാടി
|പിൻ കോഡ്=671123
|പിൻ കോഡ്=671123
വരി 34: വരി 34:
|സ്കൂൾ തലം=പ്രീ പ്രൈമറി, 1 മുതൽ 12 വരെ  1 to 12
|സ്കൂൾ തലം=പ്രീ പ്രൈമറി, 1 മുതൽ 12 വരെ  1 to 12
|മാദ്ധ്യമം=മലയാളം MALAYALAM, ഇംഗ്ലീഷ്  ENGLISH
|മാദ്ധ്യമം=മലയാളം MALAYALAM, ഇംഗ്ലീഷ്  ENGLISH
|ആൺകുട്ടികളുടെ എണ്ണം 1-10=380
|ആൺകുട്ടികളുടെ എണ്ണം 1-10=400
|പെൺകുട്ടികളുടെ എണ്ണം 1-10=370
|പെൺകുട്ടികളുടെ എണ്ണം 1-10=397
|വിദ്യാർത്ഥികളുടെ എണ്ണം 1-10=750
|വിദ്യാർത്ഥികളുടെ എണ്ണം 1-10=797
|അദ്ധ്യാപകരുടെ എണ്ണം 1-10=30
|അദ്ധ്യാപകരുടെ എണ്ണം 1-10=32
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=64
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=64
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=62
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=62
വരി 46: വരി 46:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=അജി.എൻ
|പ്രിൻസിപ്പൽ=സന്തോഷ് എസ് ആർ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=സിജി മാത്യു
|പ്രധാന അദ്ധ്യാപകൻ=സതീഷ് കുമാർ മാത്രാടൻ പലോറ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ റഹ്മാൻ  ഖാസി
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ റഹ്മാൻ  ഖാസി
|എം.പി.ടി.എ. പ്രസിഡണ്ട്=ഖദീജ
|എം.പി.ടി.എ. പ്രസിഡണ്ട്=ഖദീജ
|സ്കൂൾ ചിത്രം=11022_2.jpg
|സ്കൂൾ ചിത്രം=11022 5.jpeg
|size=350px
|size=350px
|caption=GHSS ALAMPADY
|caption=GHSS ALAMPADY
വരി 387: വരി 387:
* കാസറഗോ‍ഡ് നിന്നും എൻ.എച്ച് വഴി കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുമ്പോൾ നായന്മാർമൂലയിൽ നിന്നും ഇടതുഭാഗത്തേക്കുള്ള റോഡിലൂടെ 1 കി.മീ മാറി സ്ഥിതി ചെയ്യുന്നു.
* കാസറഗോ‍ഡ് നിന്നും എൻ.എച്ച് വഴി കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുമ്പോൾ നായന്മാർമൂലയിൽ നിന്നും ഇടതുഭാഗത്തേക്കുള്ള റോഡിലൂടെ 1 കി.മീ മാറി സ്ഥിതി ചെയ്യുന്നു.
----
----
{{#multimaps:12.52246,75.03358|zoom=16}}
{{Slippymap|lat=12.52246|lon=75.03358|zoom=16|width=full|height=400|marker=yes}}
ghss alampady
ghss alampady
</googlem
</googlem
<!--visbot  verified-chils->-->
<!--visbot  verified-chils->-->

22:27, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്.എസ്.എസ്. ആലംപാടി
GHSS ALAMPADY
വിലാസം
ആലംപാടി

ആലംപാടി, കാസറഗോഡ്, 671123
,
ആലംപാടി പി.ഒ.
,
671123
,
കാസർഗോഡ് ജില്ല
സ്ഥാപിതം1931
വിവരങ്ങൾ
ഫോൺHS : 04994 256540 HSS : 04994 255750
ഇമെയിൽ11022alampady@gmail.com
കോഡുകൾ
സ്കൂൾ കോഡ്11022 (സമേതം)
എച്ച് എസ് എസ് കോഡ്14057
യുഡൈസ് കോഡ്32010300410
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാസർഗോഡ്
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്കാസർകോട്
തദ്ദേശസ്വയംഭരണസ്ഥാപനംചെങ്കള പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലംപ്രീ പ്രൈമറി, 1 മുതൽ 12 വരെ 1 to 12
മാദ്ധ്യമംമലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ400
പെൺകുട്ടികൾ397
ആകെ വിദ്യാർത്ഥികൾ797
അദ്ധ്യാപകർ32
ഹയർസെക്കന്ററി
ആൺകുട്ടികൾ64
പെൺകുട്ടികൾ62
ആകെ വിദ്യാർത്ഥികൾ126
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസന്തോഷ് എസ് ആർ
പ്രധാന അദ്ധ്യാപികസിജി മാത്യു
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ റഹ്മാൻ ഖാസി
എം.പി.ടി.എ. പ്രസിഡണ്ട്ഖദീജ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കാസർഗോഡ് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ്. എസ്. ആലംപാടി. 1931 -ൽ സ്ഥാപിച്ച ഈ വിദ്യാലയം കാസർഗോഡ് ജില്ലയിലെ പഴക്കമേറിയ മുസ്‍ലിം വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രത്തിലൂടെ...........

ആലംപാടി സ്കൂളിന്റെ വളർച്ചയുടെ പിറകിൽ വർഷങ്ങൾ നീണ്ട പ്രയത്നങ്ങളുടെ കഥയുണ്ട്. ജീവിച്ചിരിക്കുന്നവരും മണ്മറഞ്ഞുപോയവരുമായ അനവധി മാന്യ വ്യക്തികളുടെ സഹായ സഹകരണങ്ങൾ കൃതജ്ഞതയോടെ സ്മരിക്കേണ്ടതുണ്ട്. ആദ്യ കാലത്ത് നാട്ടെഴുത്ത് പള്ളിക്കൂടങ്ങളായി പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങളെ 1920 ൽ രൂപം കൊണ്ട മലബാർ ഡിസ്ടിക്ട് ബോർഡ് ഏറ്റെടുക്കുകയും അതിനെയെല്ലാം സ്കൂളുകളാക്കി മാറ്റു കയും ചെയ്തു.

ഔപചാരിക വിദ്യാഭ്യാസ സംവിധാനത്തിന്റെ  ഭാഗമായി 1931 ൽ മാപ്പിള എൽ.പി സ്കൂളായി സ്ഥാപിതമായി. 1979 ൽ നൂറുൽ ഇസ്ലാം യതീം ഖാനയ്ക്ക് വേണ്ടി കെട്ടിടം നിർമ്മിക്കാൻ വാങ്ങിയ ഒരേക്കർ സ്ഥലം സ്കൂളിനായി നൽകിയതോടെ യു.പി സ്കൂളായി ഉയർത്തപ്പെട്ടു. ന്നീട് യതീം ഖാന കമ്മിറ്റിയുടെയും സൗദി ജമാഅത്ത് കമ്മിറ്റിയുടെയും സഹകരണത്താൽ ക്ലാസ് മുറികൾ സജ്ജമാക്കിയപ്പോൾ 1988 ൽ ഹൈസ്കൂളായി ഉയർത്തി. 2004 ൽ ഹയർസെക്കൻഡറി വിഭാഗവും ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

സപ്തഭാഷാ സംഗമ ഭൂമിയായ കാസർഗോഡ് വിദ്യാഭ്യാസ മേഖലയിൽ ഇന്ന് പുരോഗതിയുടെ പാതയിലാണ്. തുടർച്ചയായ മൂന്നു വർഷവും 100% പൊൻതിളക്കം നേടി ജൈത്രയാത്ര തുടരുന്ന ചെങ്കള ഗ്രാമപഞ്ചായത്തിലെ   ഏക വിദ്യാലയമാണ് GHSS  ആലംപാടി.വിദ്യാഭ്യാസപര വും ഭൗതികവുമായ സാഹചര്യങ്ങളുടെ വികസനത്തിനകുതിപ്പിൽഈ  ഈ  വിദ്യാലയംബഹുദൂരം മുന്നേറിക്കൊണ്ടിരിക്കുന്നു. കൂടുതൽ അറിയാം

പ്രീ പ്രൈമറി

2007 ജൂൺ ഒന്നിനു ആരംഭിച്ച ചെങ്കള പഞ്ചായത്തിലെ ഗവ: സ്കൂളിലെ ആദ്യത്തെ പ്രീ പ്രൈമറി സ്കൂൾ. പി.ടി.എ  യുടെ നിയന്ത്രണത്തിൽ തുടങ്ങിയ പ്രീ പ്രൈമറിയുടെ തുടക്കത്തിൽ 25 കുട്ടികളും  ഒരു ടിച്ചറും ഒരു ആയയും ഉണ്ടായിരുന്നു. തുടക്കത്തിൽ കുട്ടികൾക്ക് പ്രൈവറ്റ് പുസ്തകവും അധ്യാപകർക്ക് പി.ടി.എ ശമ്പളവും നൽകിയിരുന്നു 2011 മുതൽ സർക്കാർ കുട്ടികൾക്ക് ഉച്ചഭക്ഷണവും അധ്യാപികയ്ക്കും ആയയ്ക്കും ഓണറേറിയവും നൽകിത്തുടങ്ങി.ഓരോ വർഷവും കുട്ടികളുടെ എണ്ണത്തിൽ വർധനവുണ്ടായി.സർക്കാർ അംഗിക്യത പ്രീ പ്രൈമറി ആയതോടെ കുട്ടികളുടെ പഠനത്തിനും സർക്കാർ പുസ്തകവും നൽകി തുടങ്ങി ശിശുസൗഹ്യദപരമായ ക്ലാസ് അന്തരീക്ഷത്തിലൂടെ കുട്ടികൾക്ക് കളിയിലൂടെയും കൗതുകത്തിലൂടെയും പഠിക്കാൻ വേണ്ടി ക്ലാസുകളിൽ വിവിധ തരം പഠന മൂലകൾ ഒരുങ്ങിയതോടെ കുട്ടികൾക്ക് ഏറെ ആവേശവും സന്തോഷവും നിറഞ്ഞ പഠനത്തിനുള്ള ക്ലാസ് അന്തരീക്ഷം  ഒരുങ്ങി. കോവിഡ് മഹാമാരി കാലത്തും ഓൺലൈനിലൂടെ പഠനം നടക്കുമ്പോഴും കുട്ടികളുടെ എണ്ണം വർധിച്ചു കൊണ്ടിരുന്നു 2021ൽ ജൂൺ  ആയപ്പോൾ 174 കുട്ടികളും 4 അധ്യാപകരും 1 ആയയും നിലവിൽ ഉണ്ട്

പാഠന പ്രവർത്തനങ്ങൾ

ജി എച്ച് എസ് എസ് ആലംപാടിയിൽ കുട്ടികളുടെ ഉന്നമനത്തിനായി വിവിധ പഠന പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചിട്ടുണ്ട്.

ശ്രദ്ധ

പഠന നിലവാരത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വേണ്ടി ശ്രദ്ധ പദ്ധതി നടപ്പിലാക്കി.പഠന പ്രയാസം നേരിടുന്ന ഓരോ കുട്ടിക്കും അവർക്കാവശ്യമായ പ്രത്യേക പഠനാ നുഭവങ്ങൾ ശ്രദ്ധയിലൂടെ ലഭിച്ചു. 3,5,8 ക്ലാസുകളിലെ കുട്ടികൾക്കിടയിലാണ് ഈ പദ്ധതി നടപ്പിലാക്കിയത്. വളരെ താല്പര്യത്തോട് കൂടി ശ്രദ്ധ പദ്ധതിയിൽ കുട്ടികൾ പങ്കെടുക്കുകയും പഠന നിലവാരം ഉയർത്താൻ പദ്ധതി കൊണ്ട് സാധിക്കുകയും ചെയ്തു.

മലയാളത്തിളക്കം

മലയാളം എഴുതാനും വായിക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടുന്ന കുട്ടികൾക്കായി മലയാളത്തിളക്കം പദ്ധതി നടപ്പിലാക്കി. കുട്ടികളെ വായനയ്ക്കും എഴുത്തിനും പ്രാപ്തരാക്കുന്ന രീതിയിൽ മോഡ്യൂൾ പ്രകാരമുള്ള ക്ലാസുകൾ കുട്ടികൾക്ക് മലയാളത്തിളക്കത്തിലൂടെ ലഭിച്ചു. മലയാള ഭാഷയിൽ വളരെ പിന്നോക്കം നിന്നിരുന്ന കുട്ടികൾ മലയാളത്തിളക്കം പദ്ധതിയിലൂടെ മലയാളം അനായാസം കൈകാര്യം ചെയ്യാൻ പ്രാപ്തരായി.

ഹലോ ഇംഗ്ലീഷ്

പ്രൈമറി ക്ലാസിലെ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷാ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനായി ഹലോ ഇംഗ്ലീഷ് പദ്ധതി നടപ്പിലാക്കി.കുട്ടികൾക്ക് വിവിധ പ്രവർത്തനങ്ങളിലൂടെ ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യാനുള്ള ശേഷി വർധിച്ചു. ഹലോ ഇംഗ്ലീഷ് പരിപാടിയുടെ ഭാഗമായി 5,6,7 ക്ലാസിലെ കുട്ടികളുടെ ഹലോ ഇംഗ്ലീഷ് ഉൽപ്പന്നങ്ങളുടെ പ്രദർശനവും നടത്തി.

സാക്ഷരം

വിദ്യാർത്ഥികളുടെ അടിസ്ഥാന ഭാഷാശേഷി വർധിപ്പിക്കാൻ സാക്ഷരം നടത്തി. കുട്ടികൾക്ക് പ്രീ ടെസ്റ്റ്‌ നടത്തുകയും തുടർന്ന് സാക്ഷരം പദ്ധതി നടപ്പിലാക്കുകയും 55 ദിവസങ്ങൾക്കു ശേഷം പോസ്റ്റ്‌ ടെസ്റ്റ്‌ നടത്തുകയും ചെയ്തു.സാക്ഷരം പദ്ധതിയിലൂടെ വിദ്യാർത്ഥികൾക്ക് അവരുടെ ഭാഷാ ശേഷി ഉയർത്തുവാനും സാധിച്ചു.

ഗണിതം മധുരം

ഗണിത ശാസ്ത്രത്തിൽ കുട്ടികൾ നേരിടുന്ന പ്രയാസം ദൂരീകരിക്കുന്നതിനും ഗണിത പഠനം കൂടുതൽ ആസ്വാദ്യകരമാക്കുന്നതിനും ഗണിതം മധുരം പദ്ധതി നടപ്പിലാക്കി. ഈ പദ്ധതിയിലൂടെ കുട്ടികൾക്ക് ഗണിത ക്രിയകൾ എളുപ്പത്തിൽ കൈകാര്യം ചെയ്യുന്നതിനും ഗണിതത്തിനോടുള്ള താല്പര്യം വർധിപ്പിക്കുന്നതിനും സാധിച്ചു.

പഠനോത്സവം

വിദ്യാർത്ഥികളുടെ സർഗശേഷിയും നേതൃപാടവവും പരിപോഷിപ്പിക്കുന്നതിനു വേണ്ടി കുട്ടികൾ തന്നെ സംഘാടകരും അവതാരകരുമായി മാറുന്ന പഠനോ ത്സവം നമ്മുടെ സ്കൂളിലും നടപ്പിലാക്കി. വിവിധ വിഷയങ്ങളിൽ കുട്ടികൾക്കുള്ള കഴിവുകൾ തത്സമയ പ്രദർശനങ്ങളിലൂടെ അവതരിപ്പിക്കുന്നതിനുള്ള ഒരു വേദിയായി പഠനോത്സവം മാറി.

അങ്കണം

മുഖാമുഖ ക്ലാസുകളുടെ അഭാവവും സ്വഭാവിക സ്കൂൾ പ്രവർത്തനങ്ങൾ നിലച്ചു പോയതും കുട്ടികളിൽ ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ സൃഷ്ടിച്ചതായി പഠനങ്ങൾ ചൂണ്ടിക്കാട്ടി അതോടൊപ്പം കുട്ടികളിൽ വലിയ തോതിൽ പഠന വിടവും പഠന നഷ്ടവും സംഭവിച്ചതായി വിലയിരുത്തപ്പെട്ടിരുന്നു. കുട്ടികളുടെ ഈ പഠന വിടവുകൾ നികത്തുക എന്ന ലക്ഷ്യം മുൻ നിർത്തിയാണ് അങ്കണം എന്ന പദ്ധതി നടപ്പിലാക്കിയത്. ഇതിലെ പ്രവർത്തനങ്ങൾ കാ ര്യക്ഷമമായി നടപ്പിലാക്കാൻ നമ്മുടെ സ്കൂളിലെ അധ്യാപകരും എല്ലാ വിധ പിന്തുണയും കുട്ടികൾക്ക് നൽകി.

നേട്ടങ്ങൾ

SSLC പരീക്ഷയിൽ നൂറുമേനി

ഹൈസ്കൂൾ ആരംഭിച്ച കാലം മുതൽ SSLC വിജയശതമാനം കുറവായിരുന്ന വിദ്യാലയം 2019 മുതൽ തുടർച്ചയായ 3 വർഷം നൂറുശതമാനം വിജയം നേടി കാസറഗോഡ് വിദ്യാഭ്യാസജില്ലയുടെ യശസ്സുയർത്താൻ ആലംപാടി സ്കൂളിന് സാധിച്ചിട്ടുണ്ട്.

എ + നിറവ്

വിജയശതമാനം നൂറുമേനി നേടിയതോടൊപ്പം തന്നെ സ്കൂളിന് അന്യമായി നിന്നിരുന്ന എ പ്ലസ്  എന്ന സ്വപ്നം പൂവണിയുകയും ചെയ്തു. 2019 ലും 2020 ഓരോ വിദ്യാർത്ഥികളും   2021 ൽ അഞ്ച് വിദ്യാർത്ഥികളും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി.

സ്കോളർഷിപ്പുകളിലെ വിജയതിളക്കം

LSS, USS, NMMS സ്കോളർ ഷിപ്പുകൾ നേടി GHSS ആലംപാടി സ്കൂൾ ജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നായി തലയുയർത്തി നിൽക്കുന്നു.

സംസ്ഥാന തല ശാസ്ത്രമേള
2022 സംസ്ഥാന തല ശാസ്ത്രമേള പ്രതിഭകൾ

സംസ്ഥാനതല ശാസ്ത്ര മേളയിൽ തിളങ്ങി ആലംപാടി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ.

2022 നവംബറിൽ എറണാകുളത്ത് വെച്ച് നടന്ന സംസ്ഥാന തല ശാസ്ത്രമേളയിൽ ആലംപാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളുടെ പ്രകടനം ശ്രദ്ധേയമായി.  പ്രൊഡക്റ്റ്സ് യൂസിംഗ് നാച്ചറൽ ഫൈബർ എക്സപ്റ്റ് കോക്കനട്ട് ഫൈബർ വിഭാഗത്തിൽ പത്താം ക്ലസ് വിദ്യാർത്ഥിനി ഫാത്തിമ എ യും ഫാബ്രിക് പ്രിന്റിംഗ് യൂസിംഗ് വെജിറ്റബിൾസ് വിഭാഗത്തിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി നജാത്ത് എസ്.എ യുമാണ് പങ്കെടുത്തത്. ഇരുവരും A ഗ്രേഡ് നേടുകയും ചെയ്തു. ആലംപാടി സ്കൂൾ ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച വിജയങ്ങളിലൊന്നാണ് ഇത്തവണത്തെ ശാസ്ത്ര മേളയിലെ നേട്ടമെന്ന് പി.ടി എ വിലയിരുത്തി. വിദ്യാർത്ഥികളെ അഭിനന്ദിക്കുറയും ചെയ്തു.

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രവേശനോത്സവം (നവംബർ 1/ 2021)

കൊറോണയുടെ പശ്ചാത്തലത്തിൽ ഒന്നര വർഷക്കാലമായി അടഞ്ഞു കിടന്ന വിദ്യാലയങ്ങൾ നവംബർ 1 ന് കോവിഡ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പ്രവേശന ഉത്സവത്തോടെ പുനരാരംഭിച്ചു. എച്ച് എം സതീഷ് കുമാർ സർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി പൊന്നോമനകൾക്ക് പാട്ടുപാടി ആശംസകൾ അറിയിച്ചു. ഒന്ന് രണ്ട് ക്ലാസുകളിലെ കുട്ടികൾക്ക് പഠനോപകരണം വിതരണം ചെയ്തു. ഇന്ന് മുഴുവൻ കുട്ടികൾക്കും മധുരപലഹാര വിതരണം നടത്തി.

ശിശു ദിനാഘോഷം (2021 നവംബർ 16)

ശിശുദിനാഘോഷ ത്തിന്റെ ഭാഗമായി സ്കൂളിന്റെ ഉന്നമനത്തിനു വേണ്ടി പ്രയത്നിക്കുന്ന AASC ആലംപാടി ക്ലബ്ബിന്റെ നേതൃത്വത്തിൽ 1,2 ക്ലാസിലെ കുട്ടികൾക്ക് ചിത്രരചനാ മത്സരവും, 3,4 ക്ലാസിലെ കുട്ടികൾക്ക് ക്വിസ് മത്സരവും നടത്തി. വിജയികളെ അനുമോദിച്ചു ഉപഹാര സമർപ്പണവും നടത്തി.

അതിജീവനം പരിപാടി

വിദ്യാലയങ്ങൾ ദീർഘകാലം അടച്ചിടൽ നേരിട്ടതിനാൽ  കുട്ടികളിൽ ഉണ്ടായ വൈകാരിക, സാമൂഹിക പ്രശ്നങ്ങൾക്ക് പരിഹാരമായി സ്കൂളുകളിൽ അതിജീവനം കൗമാര വിദ്യാഭ്യാസ പരിപാടി ആരംഭിച്ചു.ഇതിന്റെ ഭാഗമായി നമ്മുടെ വിദ്യാലയത്തിലും അതിജീവനം പരിപാടി സംഘടിപ്പിക്കുകയും വിദ്യാർഥികൾക്ക് മാനസികോല്ലാസം നൽകുകയും ചെയ്തു.

ആദരവ്

സാമൂഹ്യ സേവനത്തിന് ഉത്തമ മാതൃകയും പത്മശ്രീ പുരസ്കാര ജേതാവും ആയ ഹരേക്കള ഹജ്ജബ്ബ യ്ക്ക് ജിഎച്ച്എസ്എസ് ആലംപാടിയിലെ വിദ്യാർത്ഥികൾ ആദരവ് സമർപ്പിച്ചു.

മധുരം മലയാളം

മാതൃഭൂമി മധുരം മലയാളം പദ്ധതി ജിഎച്ച്എസ്എസ് ആലംപാടി സ്കൂളിൽ ആരംഭിച്ചു. സംസ്ഥാനത്തെ മികച്ച യൂത്ത് ക്ലബ്ബിനുള്ള പ്രത്യേക ജൂറി പുരസ്കാരം ലഭിച്ച  ആലംപാടി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് മായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കിയത്. പദ്ധതിയുടെ ഉദ്ഘാടനം  ആ കാലം പാടി ഗൾഫ് കോഡിനേറ്റർ കമ്മിറ്റി പ്രസിഡന്റ് സിദ്ധി കോപ്പാ, HM സതീഷ് കുമാർ, പ്രിൻസിപ്പൽ N അജി  എന്നിവർക്ക് മാതൃഭൂമി പത്രം നൽകി നിർവഹിച്ചു.

ORC ട്രെയിനിങ്

ഡിസംബർ 16,17 (2021) തീയതികളിലായി സ്കൂളിലെ മുഴുവൻ അധ്യാപകരെയും പങ്കെടുപ്പിച്ചുകൊണ്ട് ഡിസ്ട്രിക്ട് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് അവർ റെസ്പോൺസിബിലിറ്റി ടു ചൈൽഡ് (ORC) രണ്ടുദിവസത്തെ ശില്പശാല സംഘടിപ്പിച്ചു. പതിനാറാം തീയതി ORCമാസ്റ്റർ ട്രെയിനർ ആയ നിർമൽകുമാർ സാറും, പതിനേഴാം തീയതി ഷൈജിത് കരുവാക്കോടും ക്ലാസ്സുകൾ കൈകാര്യം ചെയ്തു.

"സത്യമേവ ജയതേ"

ഡിജിറ്റൽ മീഡിയ ആൻഡ് ഇൻഫർമേഷൻ സാക്ഷരതായജ്ഞം ത്തിന്റെ ഭാഗമായി "സത്യമേവ ജയതേ" എന്ന പേരിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും ഇന്റർനെറ്റും, സോഷ്യൽ മീഡിയയും ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അവബോധം നൽകുന്നതിനു വേണ്ടിയുള്ള ഒരു ക്ലാസ് സംഘടിപ്പിച്ചു. ഹൈ സ്കൂൾ അധ്യാപകനായ യൂസഫ് ബി.ഐ ഇതിന് നേതൃത്വം വഹിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുള്ള ബോധവൽക്കരണ ക്ലാസ് ക്ലാസ് അധ്യാപകർ മുഖേന നടത്തുകയും ചെയ്തു.

കെട്ടിട സമർപ്പണം (30/10/21)

ആലംപാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രൈമറി വിഭാഗത്തിന് കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി നിർമ്മിച്ച കെട്ടിടം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. സ്കൂൾ വിദ്യാഭ്യാസം ഉന്നത വിദ്യാഭ്യാസം എന്നിങ്ങനെ രണ്ട് മേഖലകളിലാണ് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പദ്ധതികൾ  പ്രഭാകരൻ കമ്മീഷൻ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതിന്റെ ഭാഗമായാണ് കാസർകോട് വികസന പാക്കേജിൽ സ്കൂൾകെട്ടിടം ഉയർന്നത്. ബൗദ്ധിക സാഹചര്യങ്ങളുടെ അഭാവംമൂലം പ്രയാസങ്ങൾ അനുഭവപ്പെടുന്ന ആലംപാടി സ്കൂളിലെ കുട്ടികളുടെയും അധ്യാപകരുടെയും വളരെക്കാലത്തെ സ്കൂൾകെട്ടിടം എന്ന ആഗ്രഹമാണ് ഇന്നത്തെ ഈ ഉദ്ഘാടനത്തിലൂടെ സഫലമായത്. ഈ ചടങ്ങിൽ എൻ.എ നെല്ലിക്കുന്ന് എം. എൽ എ. അധ്യക്ഷത വഹിച്ചു. മറ്റ് പ്രമുഖർ സംസാരിച്ചു. പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. പായസ വിതരണം നടത്തി.

ലിറ്റിൽ കൈറ്റ്സിന്റെ സ്ക്കൂൾ തല ക്യാംപ് (20-01-2022)

ലിറ്റിൽ കൈറ്റ്സ് ഏകദിന സ്കൂൾ ക്യാമ്പ്

ഒമ്പതാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കുള്ള ഏകദിന സ്ക്കൂൾ തല ക്യാംപ് 20-01-2022 ന് Ghss നടത്തി. സ്കൂൾ സീനിയർ അസിസ്റ്റന്റ് ശ്രീമതി ഷില്ലി ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ നടന്ന ക്യാമ്പിൽ 27 അംഗങ്ങൾ പങ്കെടുത്തു. ശ്രീ യൂസഫ് മാസ്റ്റർ, ശ്രീ ഹക്കിം മാസ്റ്റർ, ശ്രീമതി സിന്ധു ടീച്ചർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി

അധ്യാപക‍രും രക്ഷാകർതൃ സമിതി യും

ഹയർ സെക്കൻഡറി :

1) അജി എൻ ( എച്ച്.എസ്.എസ്.ടി കൊമേഴ്സ് ) - പ്രിൻസിപ്പാൾ

2) ശശികല കെ എസ് ( എച്ച്.എസ്.എസ്.ടി ഇക്കണോമിക്സ് )

3) ശ്രീജ എം എൽ ( എച്ച്.എസ്.എസ്.ടി (ജൂനിയർ) കൊമേഴ്സ് )

4) അബ്ദു റഫീഖ് പി എം ( എച്ച്.എസ്.എസ്.ടി ( ജൂനിയർ )അറബിക്)

5) സജീവ് പി ( എച്ച്.എസ്.എസ്.ടി (ജൂനിയർ) ഇംഗ്ലീഷ് )

6) സിത്താര വി ( എച്ച്.എസ്.എസ്.ടി (ജൂനിയർ) മലയാളം )

ഹൈസ്കൂൾ :

1) ഷില്ലി എൽ ( എച്ച്.എസ്.ടി ഫിസിക്കൽ സയൻസ് )

2) ഷീജമോൾ കെ.കെ ( എച്ച്.എസ്.ടി മലയാളം )

3) മുഹമ്മദ് സലീം കെ.എ ( എച്ച്.എസ്.ടി സോഷ്യൽ സയൻസ് )

4) മിനി പി.വി ( എച്ച്.എസ്.ടി ഹിന്ദി )

5) യൂസഫ് ബി ഐ ( എച്ച്.എസ്.ടി അറബിക് )

6) അബ്ദുൾ ഹക്കീം ( എച്ച്.എസ്.ടി മാത്തമാറ്റിക്സ് )

7) സിന്ധു വി ( എച്ച്.എസ്.ടി നാച്ചുറൽ സയൻസ് )

8) അഹമ്മദ് ജുനൈദ് ( എച്ച്.എസ്.ടി ഫിസിക്കൽ സയൻസ് )

9) ഷേജശ്രീ എ ( എച്ച്.എസ്.ടി ഇംഗ്ലീഷ് ) - ദിവസവേതന അധ്യാപിക

10) ശ്വേത എം എസ് ( എച്ച്.എസ്.ടി മാത്തമാറ്റിക്സ് ) - ദിവസവേതന അധ്യാപിക

യുപി വിഭാഗം :

1) രജിത ഒ കെ ( യു.പി.എസ്.ടി )

2) ചിത്ര എൻ വി ( യു.പി.എസ്.ടി )

3) അജയ് മോഹൻ പി കെ ( യു.പി.എസ്.ടി )

4) നജ്മ കാമ്പ്രത്ത് ( യു.പി.എസ്.ടി )

5) രേഷ്മ കെ ( യു.പി.എസ്.ടി )

6) സജിത പി കെ ( യു.പി.എസ്.ടി )

7) മുഹമ്മദ് അസ്‌ലം ( യു.പി.എസ്.ടി അറബിക് )

8) ഷാന സി ( യു.പി.എസ്.ടി )

9) സജിത എം ബി ( യു.പി.എസ്.ടി ) - ദിവസവേതന അധ്യാപിക

എൽപി വിഭാഗം:

1) സെയ്ജി ജോർജ്ജ് ( പി.ഡി ടീച്ചർ )

2) ലിഷ റോബിൻ സി ( എൽ.പി.എസ്.ടി )

3) എമിലിയ കെ ഡി ( എൽ.പി.എസ്.ടി )

4) സരിത ഇ ( എൽ.പി.എസ്.ടി )

5) സവിത കെ ( എൽ.പി.എസ്.ടി )

6) നഫീസത്ത് നാഷിഫ പർവീൻ ( എൽ.പി.എസ്.ടി അറബിക് ) - ദിവസവേതന അധ്യാപിക

7) നാസിമ ടി കെ ( എൽ.പി.എസ്.ടി അറബിക് ) - ദിവസവേതന അധ്യാപിക

8) ഫാത്തിമത്ത് ഫൈറൂസ ( എൽ.പി.എസ്.ടി ) - ദിവസവേതന അധ്യാപിക

9) രമ്യ കെ വി ( എൽ.പി.എസ്.ടി ) - ദിവസവേതന അധ്യാപിക

10) സജിത ( എൽ.പി.എസ്.ടി ) - ദിവസവേതന അധ്യാപിക

പ്രീ പ്രൈമറി ടീച്ചർമാർ :

1. ജുബൈരിയ ബിഎ (പി.പി ടീച്ചർ)

2. വത്സല കെ (പി.പി ടീച്ചർ)

3. ഫാത്തിമത്ത് മസ്രിഫ (പി.പി ടീച്ചർ)

4. നേഹ മറിയം. (പി.പി ടീച്ചർ)

രക്ഷാകർതൃ സമിതി

പ്രസിഡന്റ്  : സി എ അബ്ദുറഹിമാൻ ഖാസി

വൈസ് പ്രസിഡന്റ്: ഇ അബ്ദുല്ലക്കുഞ്ഞി

അംഗങ്ങൾ :

1) അബ്ദുൾ ഖാദർ സി എ

2) കെ കെ അബൂബക്കർ

3) ബഷീർ എൻ എ

4) അബ്ദുൾ മുനീർ എം

5) അബ്ദുൾ റസാഖ് എ സി

6) മൊയ്തീൻകുഞ്ഞി എ ബി

മദർ പി.ടി.എ

1) ഖദീജ

2) ഷീബ പി കെ

സ്റ്റാഫ് പ്രതിനിധികൾ

1) ഗോപകുമാർ ടി (പ്രിൻസിപ്പൽ)

2) ഗീത സി കെ (ഹെഡ്മിസ്ട്രസ്)

3) പ്രകാശൻ ടി (സീനിയർ അസിസ്റ്റന്റ്)

4) ജാക്വിലിൻ റീന

5) ഷീജമോൾ കെ കെ (സ്റ്റാഫ് സെക്രട്ടറി)

6) പ്രേമചന്ദ്രൻ മാസ്റ്റർ

7) അബ്ദുൾ ഖാദർ എം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

Year Name of Head Masters
1948 AM ABDUL KADHER
1956 KS ISMAYIL SAHIB
1965 THAMBAN ADIYODI
1969 MO KESHAVAN
1974 P AMMINI
1977 MO KESHAVAN
1990 M SULAIMAN
1993 SUBADHRAMA
1994 K DEVI
1995 C GOPALAN
1995 MO KESHAVAN
1996 RAMA CHANDRAN NAMBIAR
1997 ABDULLA KUNHI
1998 M N SREEDHARAN
1998 N M SREEDARAN
1998 P GEETHA
1999 YASHODA BAI
2001 LAKSHMI
2002 K LAKSHMI
2003 SHANKARAN
2003 TV DASAN
2004 HYMAVATHI
2005 JASINTHA
2006 VASUDEVAN P
2008 SATHYAN
2009 KRISHNAN
2010 K SHIVANANDAN
2012 AYYOOB KHAN
2013 SHASHIDHARAN K
2014 SUMATHI
2015 SUJANA
2016 SURESH
2017 JAYAPRAKASH
2018 MUHAMMED KUNHI
2019 GEETHA
2020 SATHISH KUMAR

വഴികാട്ടി

  • കാഞ്ഞങ്ങാട് നിന്നും എൻ.എച്ച് വഴി കാസറഗോഡ് ഭാഗത്തേക്ക് പോകുമ്പോൾ നായന്മാർമൂലയിൽ നിന്നും വലതുഭാഗത്തേക്കുള്ള റോഡിലൂടെ 1 കി.മീ മാറി സ്ഥിതി ചെയ്യുന്നു.
  • കാസറഗോ‍ഡ് നിന്നും എൻ.എച്ച് വഴി കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുമ്പോൾ നായന്മാർമൂലയിൽ നിന്നും ഇടതുഭാഗത്തേക്കുള്ള റോഡിലൂടെ 1 കി.മീ മാറി സ്ഥിതി ചെയ്യുന്നു.

Map

ghss alampady </googlem

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.എസ്._ആലംപാടി&oldid=2537945" എന്ന താളിൽനിന്ന് ശേഖരിച്ചത്