"ഗവ. ഹയർസെക്കന്ററി സ്കൂൾ, പെരിങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
വരി 258: | വരി 258: | ||
'''ഡോ.ജോയ് ഇളമൺ ( പൂർവ്വ വിദ്യാർത്ഥി, ഡയറക്ടർ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില)''' | '''ഡോ.ജോയ് ഇളമൺ ( പൂർവ്വ വിദ്യാർത്ഥി, ഡയറക്ടർ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില)''' | ||
ഓർമ്മക്കുറിപ്പുകൾ | |||
പെരിങ്ങര പി. ഗോപാലപ്പിള്ള | |||
(പൂർവ്വാദ്ധ്യാപകൻ) | |||
പെരിങ്ങര എൻ്റെ ജന്മദേശമാണ്. അവിടെയുള്ള ഏക സർക്കാർ വിദ്യാലയമാണ് പെരിങ്ങര അപ്പർ പ്രൈമറി സ്കൂൾ . ഈ സ്കൂളിൽ കുറച്ചുകാലം ഒരു അധ്യാപകനായി ജോലി ചെയ്യാനുള്ള സൗകര്യം എനിക്കു ലഭിച്ചിട്ടുണ്ട്. അങ്ങനെ രണ്ടു പ്രകാരത്തിൽ പ്രസ്തുത സ്കൂളുമായി അഭേദ്യമായ ബന്ധം എനിക്കുണ്ടെന്ന് ആദ്യം തന്നെ പ്രസ്താവിച്ചു കൊള്ളട്ടെ. | |||
കനക ജൂബിലി ആഘോഷിക്കുന്ന ഈ സന്ദർഭത്തിൽ ഈ സ്കൂളിന്റെ ഉത്ഭവ ചരിത്രത്തെക്കുറിച്ച് ഒന്നനുസ്മരിക്കുന്നത് സമുചിതമായിരിക്കുമല്ലോ. കൊല്ലവർഷം 1090-മാണ്ടാണ് ഈ സ്കൂൾ സ്ഥാപിച്ചത്. അന്നു വിദ്യാഭ്യാസ സൗകര്യം വളരെ വിരളമായിരുന്നു. പെരിങ്ങരയിൽ ഉണ്ടായിരുന്ന ഏക വിദ്യാലയം നെടുകോൺ ഗ്രാന്റു പള്ളുക്കൂടം മാത്രമാണ്. അവിടെ രണ്ടു ക്ലാസ്സേ ഉണ്ടായിരുന്നുള്ളൂ. 'കാക്കനാട്ടുശേരി ആശാൻ ' എന്ന പേരിൽ സുവിദിതനായിരുന്ന ഗുരുവര്യനാണ് ആ സ്കൂൾ നടത്തിയിരുന്നത്. പെരിങ്ങര, കാരയ്ക്കൽ പ്രദേശങ്ങളിൽ അദ്ദേഹത്തിന് അനവധി ശിഷ്യന്മാർ ഉണ്ടായിരുന്നു. ക്രിസ്തുമതക്കാരനായിരുന്ന അദ്ദേഹം വിവിധ ജാതിയിൽപ്പെട്ട ശിഷ്യഗണങ്ങളോടു സമഭാവനയോടും പുത്രനിർവിശേഷമായ വാത്സല്യത്തോടും പെരുമാറിയിരുന്നു. അന്നത്തെ ഗുരുശിഷ്യബന്ധം ഇന്നത്തേക്കാൾ ഇന്നത്തേക്കാൾ തുലോം അഭികാമ്യമായിരുന്നു എന്ന് ഓർമ്മിച്ചു പോവുകയാണ്. | |||
നെടുകോൺ സ്കൂളിൽ നിന്നും രണ്ടുകൊല്ലത്തെ അഭ്യസനം പൂർത്തിയാക്കിയാൽ ഉപരിവിദ്യാഭ്യാസത്തിന് തിരുവല്ലാ എച്ച്.ജി. ഇ സ്കൂളിൽ ചേർന്നു പഠിക്കണം. കഷ്ടിച്ച് ഏഴും എട്ടും വയസ്സു പ്രായമുള്ള ചെറു പൈതങ്ങൾ. ആ സ്കൂളിലേക്കുള്ള ദൂരം രണ്ടുമൂന്നു നാഴികയിലധികം വഴിമദ്ധ്യേ പെരിങ്ങര വള്ളക്കടവും . രാവിലെ 9 മണിക്ക് പോയാൽ വൈകിട്ട് 5 മണിക്കാണ് വീട്ടിൽ തിരിച്ചെത്തുക. ഉച്ചയ്ക്ക് പട്ടിണിയും. മൂന്നാം ക്ലാസ്സു മുതലുള്ള വിദ്യാഭ്യാസത്തിനു പെരിങ്ങരയും സമീപ പ്രദേശങ്ങളിലുമുള്ള വിദ്യാർഥികൾക്ക് അന്നുണ്ടായിരുന്ന കാഴ്ചപ്പാട് ഇതിൽനിന്നു ഊഹിക്കാവുന്നതാല്ലോ. | |||
ശ്രീമൂലം തിരുമനസ്സിലെ വാഴ്ചക്കാലം. മറ്റെല്ലാ വകുപ്പിലും എന്നപോലെ വിദ്യാഭ്യാസ വകുപ്പിലും വലിയ പുരോഗതി ഉണ്ടായി. നാട്ടുഭാഷ വിദ്യാഭ്യാസത്തിന്റെ മേൽനോട്ടം വഹിച്ചിരുന്ന ഡെപ്യൂട്ടി ഡയറക്ടർ പി രാമസ്വാമി അയ്യരായിരുന്നു. ഒ. എം. ചെറിയാൻ റേഞ്ച് ഇൻസ്പെക്ടരും , അവരുടെ പരിശ്രമഫലമായി നാടുനീളെ അനേകം പുതിയ വിദ്യാലയങ്ങൾ തുറക്കപ്പെട്ടു. അതിലൊന്നാണു പെരിങ്ങര സർക്കാർ സ്കൂളും | |||
അന്നു പെരിങ്ങര പകുതിയിലുള്ള പൗരമുഖ്യന്മാരുടെ ഒരു യോഗം നെടുകോൺ സ്കൂളിൽ വച്ചു നടത്തപ്പെട്ടു. പ്രധാന പ്രസംഗകൻ റേഞ്ച് ഇൻസ്പെക്ടർ ഒ. എം. ചെറിയാൻ തന്നെയായിരുന്നു. പ്രൗഢഗംഭീരമായിരുന്ന ആ പ്രസംഗത്തിലെ ചില വരികൾ ഇന്നും ഓർമ്മിക്കുകയാണ്. | |||
" പത്തില്ലത്തിൽ പതികളുടെയും അനേകം ധനാഢ്യന്മാരുടെയും സംസ്കാര സമ്പന്നന്മാരുടെയും ആസ്ഥാനമായ പെരിങ്ങരപ്പകുതിയിൽ ഇതിന് എത്രയോ മുൻപു തന്നെ ഉയർന്ന ഗ്രേഡിലുള്ള ഒരു വിദ്യാലയം സ്ഥാപിക്കേണ്ടതായിരുന്നു ആ കുറവു പരിഹരിക്കാൻതക്ക സന്ദർഭമാണിത്" എന്നു തുടങ്ങിയ ആ പ്രസംഗം കുറിക്കു കൊണ്ടു. വിദ്യാലയ സ്ഥാപനത്തിനു വേണ്ട ധനസഹായം ചെയ്യാമെന്ന് എല്ലാവരും വാഗ്ദാനം ചെയ്തു. പെരിങ്ങര, കാരയ്ക്കൽ കരക്കാർ യോജിച്ച് ഒരു വിദ്യാലയം രണ്ടു കരയുടെയും മദ്ധ്യത്തിൽ സ്ഥാപിക്കണമെന്നു തീരുമാനിച്ചതനുസരിച്ച് അതിന്റെ നടത്തിപ്പിലേക്ക് അപ്പോൾ തന്നെ ഒരു കമ്മിറ്റിയും ഉണ്ടാക്കി. ഈ കമ്മിറ്റിയിൽ രണ്ടു കരയിലെയും പല പ്രമുഖന്മാരും ഉൾപ്പെട്ടിരുന്നു. ഉപ്പങ്കര പത്മനാഭക്കുറുപ്പ് ആശാൻ, മൂലമണ്ണിൽ എം. സി. ചെറിയാൻ തുടങ്ങി ചിലരുടെ പേരുകൾ മാത്രമേ ഇപ്പോൾ ഓർമ്മിക്കുന്നുള്ളു. കമ്മിറ്റിക്കാരുടെ ആത്മാർത്ഥമായ പരി ശ്രമം കൊണ്ടും നാട്ടുകാരുടെ ഉദാര മായ സംഭാവന കൊണ്ടും പെട്ടെന്നു വസ്തു തീറുവാങ്ങിക്കുകയും ദിവാൻ പേഷ്ക്കാർ കെ. നാരായണമേനോനെക്കൊണ്ട് കെട്ടിട ത്തിന്റെ ശിലാസ്ഥാപനം നടത്തിക്കുകയും ചെയ്തു. കെട്ടിടം പണി വേഗം പൂർത്തിയായതോടെ നാലു ക്ലാസ്സോടുകൂടി ഒരു എൽ.ജി. ഇ. സ്കൂളാണ് ആദ്യം ആരംഭിച്ചത്. തിരുവല്ലാ സ്കൂളിലെ വിദ്യാർത്ഥികളുടെ ബാഹുല്യംനിമിത്തം നമ്മുടെ സ്കൂൾ എച്ച്. ജി.ഇ. സ്കൂളായി ഉയരാൻ കാലതാമസം നേരിട്ടില്ല. അങ്ങനെ മലയാളം ഏഴാം ക്ലാസ്സുവരെയുള്ള അഭ്യ സനത്തിനു പെരിങ്ങരയും സമീപ പ്രദേശങ്ങളിലുമുള്ള വിദ്യാർത്ഥികൾക്ക് വേണ്ടത്ര സൗകര്യം ലബ്ധമായി. ക്രമേണ മലയാളം ഏഴാം ക്ലാസ്സ് നിറുത്തിയതോടുകൂടി ഇന്നത്തെ നിലയിൽ ഒരു അപ്പർ പ്രൈമറി സ്കൂളായിത്തീർന്നു. | |||
പ്രശസ്തന്മാരും പ്രഗത്ഭന്മാരുമായ പല പ്രഥമാദ്ധ്യാപകന്മാരും ഈ സ്കൂളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അവ രിൽ, പി.കെ. മാധവനുണ്ണിത്താൻ (പത്തിയൂർ), കെ. ദാമോദരൻപിള്ള (തിരുവല്ല) ജി. രാമൻപിള്ള (പെരിങ്ങര), കെ. കുര്യൻ (കാരയ്ക്കൽ), കെ. നാരായണപിള്ള (ചാത്തങ്കരി), എം.കെ. നാരായണപിള്ള (കടപ്ര), കെ.ജി.ബാലകൃഷ്ണപിള്ള B.A., L.T, എ. മാധവൻപിള്ള B.A., L.T, പി.കെ. ശ്രീധരൻപിള്ള B.Sc., L.T, ശങ്കരവേലിൽ നാരായണൻ നായർ B.A., L.T, എന്നീ പേരുകൾ മാത്രം ഓർമ്മയിൽനിന്നും ഇവിടെ രേഖപ്പെടുത്തുന്നു. | |||
സഹായാദ്ധ്യാപകന്മാരുടെ കൂട്ടത്തിൽ സാഹിത്യകാരന്മാരും, കലാനിപുണന്മാരുമായ ചിലരുടെ പേരുകൾ രേഖപ്പെടുത്തേണ്ടതായിട്ടുണ്ട്. തോണ്ടുമണ്ണിൽ ജി. രാമൻപിള്ള, പയ്യമ്പള്ളിൽ പി. ഗോപാലപിള്ള, ചാത്തങ്കരി കെ.പി. വേലായുധൻപിള്ള മുതലായ പേരുകൾ അതിൽ ഉൾപ്പെടുന്നു. | |||
സ്വദേശിയും കർമ്മകുശലനുമായ ശ്രീ. കെ. ജി. ബാലകൃഷ്ണപിള്ള പ്രഥമാദ്ധ്യാപകനായിരുന്ന അടുത്ത കാലത്ത് ഈ സ്കൂളിന്റെ സ്ഥായിയായ പുരോഗതിക്കുവേണ്ടി പലതും പ്രവർത്തിച്ചിട്ടുണ്ട്. ഇന്നത്തെ ഹെഡ്മാസ്റ്റർ ശ്രീ. കെ. ജി. കരുണാകരൻനായരും ഈ സ്കൂളിന്റെ പുരോഗതിയിൽ ശ്രദ്ധാ ന്നാണെന്നു രേഖപ്പെടുത്തുവാൻ സന്തോഷമുണ്ട്. | |||
ഈ അപ്പർ പ്രൈമറി സ്കൂൾ ഒരു ഹൈസ്കൂളായി ഉയർന്നു കാണാനുള്ള നാട്ടുകാരുടെ ചിരകാലാഭിലാഷം വിനാവിളംബം സഫലീകൃതമായിത്തീരാൻ ജഗദീശ്വരനോടു പ്രാർത്ഥിച്ചുകൊണ്ട് ഈ ഓർമ്മക്കുറിപ്പുകൾ ഉപസംഹരിച്ചു കൊള്ളട്ടെ. | |||
[സുവർണ്ണ ജൂബിലി സ്മരണികയിൽ പ്രസിദ്ധീകരിച്ചത്] | |||
==പി.ടി.എ പ്രസിഡന്റുുമാർ== | ==പി.ടി.എ പ്രസിഡന്റുുമാർ== |
10:28, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
കൊച്ചുപെരിങ്ങര സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ. ഹയർസെക്കന്ററി സ്കൂൾ, പെരിങ്ങര | |
---|---|
വിലാസം | |
പെരിങ്ങര പെരിങ്ങര.പി.ഒ, തിരുവല്ല, , പത്തനംതിട്ട 689108 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1915 |
വിവരങ്ങൾ | |
ഫോൺ | 04692607800 |
ഇമെയിൽ | gghsperingara@gmail.com ghssperingara@gmail.com |
വെബ്‍സൈറ്റ് | http:// |
കോഡുകൾ | |
സ്കൂൾ കോഡ് | 37040 (സമേതം) |
യുഡൈസ് കോഡ് | 32120900235 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സോനു ഗ്രേസ് വർക്കി |
പ്രധാന അദ്ധ്യാപിക | സോനു ഗ്രേസ് വർക്കി |
പി.ടി.എ. പ്രസിഡണ്ട് | അമ്പിളി ജി നായർ |
അവസാനം തിരുത്തിയത് | |
15-03-2022 | Gghsperingara |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തിരുവല്ല ടൗണിൽ നിന്നും പൊടിയാടി -മാവേലിക്കര റൂട്ടിൽ (തിരുവല്ലയിൽ നിന്നും പടിഞ്ഞാറ് ഭാഗത്തേക്ക്) കാവുംഭാഗം കവല. അവിടെനിന്നും പെരിങ്ങര - ചാത്തങ്കരി റൂട്ടിൽ മൂവിടത്തുപടിയിൽ നിന്നും വലത്തോട്ടുള്ള വഴി സ്ക്കൂളിലെത്താം. കാവുംഭാഗത്തു നിന്നും 1.5കി.മീ ദൂരം.ബസിൽ വരുന്നവർ ഇതേ റുട്ടിൽ മൂവിടത്തുപടി കഴിഞ്ഞ് കോസ്മോസ് ജംഗ്ഷനിൽ ഇറങ്ങി അല്പം പുറകിലേക്ക് നടന്ന് ഇടത്തോട്ടുള്ള റോഡിലൂടെ പത്തു മിനിട്ട് നടന്നാൽ സ്കൂളിൽ എത്താം.
ചരിത്രം
പെരിങ്ങര ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ ഹയർസെക്കന്ററി സ്ക്കൂളാണ് പത്തനംതിട്ട ജില്ലാപഞ്ചായത്തിന്റെ അധീനതയിലുള്ള പെരിങ്ങര ഗവ.ഹയർസെക്കന്ററി സ്ക്കൂൾ.1915(കൊല്ലവർഷം 1090)ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.കാക്കനാട്ടുശ്ശേരി ആശാൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഗുരുശ്രേഷ്ഠൻ നടത്തിയിരുന്ന രണ്ടുക്ലാസ്സുകളോടു കൂടിയ നെടുകോൺ ഗ്രാന്റു പള്ളിക്കൂടം മാത്രമായിരുന്നു അന്ന് പെരിങ്ങര ദേശത്തുണ്ടായിരുന്ന ഏക വിദ്യാലയം.ഉപരിവിദ്യാഭ്യാസത്തിന് കുട്ടികൾ പെരിങ്ങര വള്ളക്കടവും കടന്ന് രണ്ടു മൂന്നു നാഴികയിലധികം ദൂരെയുള്ള തിരുവല്ല എച്ച്.ജി.ഇ സ്ക്കൂളിൽ ചേർന്നു പഠിയ്ക്കണമായിരുന്നു.യാത്രാസൗകര്യം തീരെയില്ലാതിരുന്ന കാലത്ത് മൂന്നാം ക്ലാസ്സ് മുതലുള്ള വിദ്യാഭ്യാസത്തിന് ഈ ദശത്തെ കുട്ടികൾ സഹിയ്ക്കേണ്ടിവന്ന കഷ്ടപ്പാട് വളരെയേറെയാണ്. തുടർന്ന് വായിക്കുക...
ഗോൾഡൻ ജൂബിലി
ഈ സ്കൂൾ നാട്ടുകാർ പണി കഴിപ്പിച്ചു സംഭാവന ചെയ്തതാകയാൽ അതിന് അൻപതു വയസ്സു തികയുന്ന വസ്തുത ബഹുമാനപ്പെട്ട നാട്ടുകാരെ അറിയിക്കണമെന്നും അവരുടെ അഭിപ്രായം അറിഞ്ഞും അനുസരിച്ചും പ്രവർത്തിക്കണ മെന്നും അദ്ധ്യാപകർക്ക് ഉണ്ടായ ചേതോവികാരത്തിൻ്റ ഫലമായി 07-02-65 ൽ വിദ്യാർത്ഥികൾ ,അദ്ധ്യാപകർ രക്ഷകർത്താക്കൾ, പൂർവ്വവിദ്യാർത്ഥികൾ, പൂർവ്വാദ്ധ്യാപകർ തുടങ്ങി വിവിധ നിലയിലുളളവരുടെ ഒരു ആലോചനാ യോഗം കൂടുകയും,ആഘോഷങ്ങൾ സജ്ജീകരിക്കാനും സ്കൂളിന്റെ അപ്ഗ്രേഡിങ് ഉൾപ്പെടെയുളള ഉന്നമന പ്രവർ ത്തനങ്ങളിൽ ഏർപ്പെടാനും തീരുമാനിക്കുകയും ചെയ്തു.അതിലേക്ക് ഒരു കമ്മിറ്റി യെ തിരഞ്ഞെടുക്കുകയും തുടർന്നുളള പ്രവർത്തനങ്ങൾ നിർവ്വഹിക്കപ്പെടുകയും ചെയ്തു.
കനകജൂബിലി ആഘോഷ പരിപാടികൾ
ഒന്നാം ദിവസം (09-05-1965ഞായർ)
8.30 A.M.- പതാക ഉയർത്തൽ - ശ്രീ. സി.കെ. പരമേശ്വരൻ പിളള(സ്വാഗതസംഘാദ്ധ്യക്ഷൻ)
10-1 വരെ - കായിക മത്സരങ്ങൾ
5 P.M മുതൽ - ഉത്ഘാടന സമ്മേളനം
അദ്ധ്യക്ഷൻ - Dr.ജോർജ്ജ് കുരുവിള B.A., M.B.B.S. (മുനിസിപ്പൽ ചെയർമാൻ തിരുവല്ലാ)
ഉത്ഘാടനം - പത്മശ്രീ കെ.എം. ചെറിയാൻ M.A.(ചീഫ് എഡിറ്റർ , മലയാള മനോരമ)
സ്വാഗതം - ശ്രീ സി. കെ. പരമേശ്വരൻ പിളള
റിപ്പോർട്ടു വായന - കെ.ജി. കരുണാകരൻ നായർ (ഹെഡ്മാസ്റ്റർ)
പ്രസംഗങ്ങൾ - ശ്രീമതി പി. സുന്ദരീഭായി B.A.L.T (D.E.O തിരുവല്ല)
ശ്രീ. ജി. കുമാരപിളള M.A.
ശ്രീ. വി. മാധവൻ നായർ B.A.L.T.
കൃതജ്ഞത - ശ്രീ. എൻ. എസ്. പ്രഭാകരൻപിളള (കൺവീനർ)
ജനഗണമന
രാത്രി 10മുതൽ ഡാൻസ് - S.S.L. നൃത്ത കലാവേദി, വളളംകുളം
രണ്ടാം ദിവസം (10-05-1965 തിങ്കൾ)
രാവിലെ 10-12 വരെ - വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും, കലാമത്സരങ്ങളും
ഉച്ചയ്ക്ക് 3-5 വരെ - പ്രസംഗമത്സരം, വടംവലി
5മുതൽ - സമാപനസമ്മേളനം
അദ്ധ്യക്ഷൻ - Dr. ജോർജ്ജ് തോമസ് M.A Ph.D(മാനേജിംഗ് എഡിറ്റർ, കേരളദ്ധ്വനി)
സ്വാഗതം - ശ്രീ. തോമസ് കുന്നുതറ
പ്രസംഗങ്ങൾ - ശ്രീ. അലക്സാണ്ടർ B.A., കാരയ്ക്കൽ
ശ്രീ. എൻ ഗോപാലകൃഷ്ണപിളള B.A B.L.
ശ്രീ. വി. പി. പി. നമ്പൂതിരി M.A. Ex. M.L.A
സമ്മാനദാനം - (അദ്ധ്യക്ഷൻ)
കൃതജ്ഞത - കെ. ജി. കരുണാകരൻ നായർ (ഹെഡ്മാസ്റ്റർ)
ജനഗണമന
രാത്രി 9 മുതൽ - വയലിൻ കച്ചേരി - ശ്രീ. V.K. കൃഷ്ണൻ നമ്പൂതിരി & പാർട്ടി
രാത്രി 10 മുതൽ - ഗാനമേളയും നാടകങ്ങളും (പൂർവ്വ വിദ്യാർത്ഥികൾ)
ഭൗതികസൗകര്യങ്ങൾ
മൂന്നേക്കറോളം ( 2.87) സ്ഥലം സ്ക്കൂളിന് സ്വന്തമായുണ്ട്.ഹൈസ്ക്കൂൾ, ഹയർസെക്കന്ററി ക്ലാസ്സുകൾക്ക് ഹൈടെക് ക്ലാസ്സ് മുറികളാണുള്ളത്. വിശാലമായ മൾട്ടിമീഡിയ റൂം വിദ്യാലയപ്രവർത്തനങ്ങൾക്ക് ഏറെ സഹായകമാണ്.എണ്ണായിരത്തിലധികം പുസ്തകങ്ങളോടുകൂടിയ വിപുലമായ ലൈബ്രറിയാണ് വിദ്യാലയത്തിനുള്ളത്. പൂർവ്വാദ്ധ്യാപക വിദ്യാർത്ഥി സംഘടനയുടെ ഇടപെടലോടെ ലൈബ്രറി നവീകരിയ്ക്കുകയുണ്ടായി. എല്ലാദിവസവും കുട്ടികൾക്കും ആഴ്ചയിൽ ഒരു ദിവസം രക്ഷിതാക്കൾക്കും ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ തെരെഞ്ഞെടുത്ത് വായിക്കാൻ അവസരം നല്കുന്നുണ്ട്.എന്നാൽ പ്രയോജനപ്രദമായ ഒരു പ്ലേഗ്രൗണ്ട് നിർമ്മിയ്ക്കാൻ കഴിഞ്ഞിട്ടില്ല എന്ന പോരായ്മ പരിഹരിയ്ക്കപ്പെടേണ്ടതായിട്ടുണ്ട്.
- ഹൈസ്കൂൾ ഹയർസെക്കണ്ടറി വിഭാഗങ്ങൾക്ക് പൂർണ്ണമായും സ്മാർട്ട് ക്ലാസ്സ്റൂമുകൾ
- വിശാലമായതും മികച്ച സൗകര്യങ്ങളോടു കൂടിയതുമായ മൾട്ടി മീഡിയ ഹാൾ
- ഡിജിറ്റൽ പഠനസൗകര്യം
- കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ സഹായത്തോടെ സ്ഥാപിച്ച ശാസ്ത്രപോഷിണി ലാബുകൾ
- എണ്ണായിരത്തിലധികം പുസ്തകങ്ങളോടു കൂടിയ വിപുലമായ ലൈബ്രറി
- ശിശുസൗഹൃദ പ്രീ - സ്കൂൾ പഠനമുറി
- ചുറ്റും കൽക്കെട്ടുകളോടുകൂടിയ ജൈവവൈവിധ്യക്കലവറയായി സംരക്ഷിക്കപ്പെടുന്ന കുളം
- ജൈവവൈവിധ്യ സമ്പന്നമായ കുട്ടിവനം
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഗോൾഡൺ ജൂബിലി ആഘോഷം
- ശതാബ്ദിയാഘോഷം
- കൂട്ടുകാർ - അവധിക്കാല ദ്വിദിന കൂട്ടായ്മ
- പ്രാദേശിക സായാഹ്ന കൂട്ടായ്മകൾ
- മികവുത്സവം
- വേനൽപ്പറവകൾ - അവധിക്കാല സഹവാസ ക്യാമ്പ്
- ജൈവ പച്ചക്കറി കൃഷി
- വായന വാരാചരണം
- ദിനാചരണങ്ങൾ/ആഘോഷങ്ങൾ
മുൻ പ്രഥമാധ്യാപകർ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
- നിമിഷ കവി മലയിൽ വർക്കി,
- കെ.കുര്യൻ,
- വി.എം.മത്തായി,
- പി.കെ നാരായണപിള്ള,
- പി.ജി. നാണുപ്പണിയ്ക്കർ,
- ഏ. സഹസ്രനാമയ്യർ,
- കെ.മാധവനുണ്ണിത്താൻ(പത്തിയൂർ)
- കെ.ദാമോദരൻപിള്ള (തിരുവല്ല)
- ജി.രാമൻപിള്ള,
- കെ.കുര്യൻ (കാരയ്ക്കൽ)
- എം.കെ നാരായണപിള്ള (കടപ്ര),
- കെ.രാമകൃഷ്ണപിള്ള,
- കെ.നാരായണപിള്ള (ചാത്തങ്കരി),
- കെ.കെ.ചാണ്ടി,
- കെ.ജി ബാലകൃഷ്ണപിള്ള BSc, L.T
- W.J തോമസ്,
- കെ.എം. മാത്യു B.A, L.T,
- ഏ.മാധവൻപിള്ള B.A, L.T,
- പി.കെ.ശ്രീധരൻപിള്ള B.Sc, L.T,
- കെ.നാരായണൻ നായർ B.A, L.T,
- കെ.ജി. കരുണാകരൻനായർ M.A, B.Ed.
- സുമംഗല
- ആലീസ് സഖറിയാസ്(പെരിന്തൽമണ്ണ),
- വി.ചന്ദ്രശേഖരൻ നായർ(തലവടി)
- എൻ.പുഷ്പം(നെയ്യാറ്റിൻകര)
- ഗ്രേസിക്കുട്ടി (വയനാട് ജില്ല)
- വിമലമ്മ വില്യംസ്(ഇളമ്പള്ളൂർ)
- പ്രസീന പി.ആർ(തിരുവല്ല)
- ആനിയമ്മ ചാണ്ടി(തുരുത്തിക്കാട്)
- വിൻസന്റ് എ
- മായ എ.എസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രശസ്ത കവി പത്മശ്രീ.പ്രൊഫ.വിഷ്ണുനാരായണൻ നമ്പൂതിരി
പ്രമുഖ ഗാന്ധിയനും മദ്യവർജ്ജന പ്രസ്ഥാനത്തിന്റെ നേതാവും കവിയുമായി പ്രൊഫ.ജി.കുമാരപിള്ള
കില ഡയറക്ടർ ഡോ.ജോയ് ഇളമൺ
കണ്ണൂർ യൂണിവേഴ്സിറ്റി പ്രോ വൈസ്ചാൻസലറായിരുന്ന ഡോ.അലക്സാണ്ടർ കാരയ്ക്കൽ
സാഹിത്യകാരൻ പെരിങ്ങര രാജഗോപാൽ
സാഹിത്യകാരനും സർവീസ് സംഘടനാ നേതാവുമായിരുന്ന കെ.എൻ.കെ നമ്പൂതിരി
കളമെഴുത്ത് കലാകാരൻ പെരിങ്ങര രാധാകൃഷ്ണൻ
പ്രശസ്ത സാഹിത്യകാരനായ ശ്രീ പി. എൻ രാജഗോപാൽ.
റിട്ട.സർജൻ കമാണ്ടർ ഡോ.എസ്സ്. സുധാദേവി
ഡോ.വിനീത് രാജഗോപാൽ
ഡോ.കവിതാ രാജഗോപാൽ
പെരിങ്ങര രാജഗോപാൽ
റിട്ടേർഡ് കെഎസ്ഇബി ഉദ്യോഗസ്ഥൻ, പ്രാസംഗികൻ, സൂര്യഗായത്രി നാടക ട്രൂപ്പിലെ സംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനാണ്.അദ്ദേഹത്തിൻെറ പ്രശസ്തമായ കൃതിയാണ് "ഗ്രന്ഥകാരന്റെ മുദ്രയില്ലാത്ത പ്രതി വ്യാജനിർമ്മിതമാകുന്നു"
ജി.കുമാരപിള്ള
കവി ,ഗാന്ധിയൻ,അദ്ധ്യാപകൻ.
പ്രശസ്തമായ കൃതികൾ അരളിപൂക്കൾ,മരുഭൂമിയുടെ കിനാവുകൾ,ഓർമ്മയുടെ സുഗന്ധം എന്നിവയാണ്
കേരള സാഹിത്യ അക്കാദമി,ഓടക്കുഴൽ അവാർഡ് എന്നീ അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
ഡോ.ജോയ് ഇളമൺ
ഡയറക്ടർ ജനറൽ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില)
പൂർവ്വ വിദ്യാർത്ഥി സംഘടന
വളരെ ഫലപ്രദമായി വിദ്യാലയ പ്രവർത്തനങ്ങളിൽ ഇടപെടാൻ കഴിയുന്ന നിലയിലേയ്ക്ക് പൂർവ്വാദ്ധ്യാപക വിദ്യാർത്ഥി സംഘടനയുടെ പ്രവർത്തനങ്ങൾ മാറിക്കഴിഞ്ഞു. 2016ൽ പൂർവ്വാദ്ധ്യാപക വിദ്യാർത്ഥി സംഗമം,ഗുരുവന്ദനം എന്നിവയും 2017ൽ പൂർവ്വാദ്ധ്യാപക വിദ്യാർത്ഥി സംഗമം,വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പൂർവ്വവിദ്യാർത്ഥികളെ ആദരിയ്ക്കൽ എന്നിവയും സംഘടിപ്പിച്ചു. സ്ക്കൂൾ ലൈബ്രറി നവീകരണം, 'ഒന്നാം ക്ലാസ്സ് ഒന്നാം തരം' എന്നിവയും സമിതിയുടെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. പ്രസിഡന്റായി സി.രവീന്ദ്രനാഥും(വാര്യന്തറ) സെക്രട്ടറിയായി കെ.ആർ.ബാലകുമാറും (കിടങ്ങാട്ട്) പ്രവർത്തിയ്ക്കുന്നു. 2018 ലെ വെള്ളപ്പൊക്ക ദുരന്ത നിവാരണപ്രവർത്തനങ്ങളിലും ശുചീകരണപ്രവർത്തനങ്ങളിലും നേതൃത്വപരമായ പങ്കു വഹിച്ചു.കോവിഡ് കാലത്ത് കുട്ടികൾക്ക് ഓൺലൈൻ പഠനസൗകര്യമൊരുക്കുന്നതിനാവശ്യമായ ടി.വി, മൊബൈൽഫോണുകൾ എന്നിവ നല്കിയും സ്കൂളിൽ സ്ഥാപിച്ച ടി.വി.യ്ക്ക് ഡിഷ് കണക്ഷൻ നല്കിയും മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ചു.
ഇന്നലെയുടെ നക്ഷത്രത്തിളക്കം ഡോ.ജോയ് ഇളമൺ
വീട്ടുമുറ്റത്തായിരുന്നു സ്ക്കൂൾ . മറ്റു വിദ്യാർത്ഥികളും അദ്ധ്യാപകരും മുൻപിലൂടെ നടന്നു പോകുമ്പോൾ ഓടിയിറങ്ങിയാൽ മതി. ഒന്നാം ബെല്ലടി ശബ്ദം കേട്ടതിനു ശേഷമായാലും താമസിക്കില്ല. സ്ക്കൂൾ സമയം കഴിഞ്ഞ് വൈകുന്നേരങ്ങളും സ്കൂൾ പരിസരത്തും അമ്പല മുറ്റത്തുമായി കഴിഞ്ഞ നാളുകൾ. ഇതൊന്നുമല്ലെങ്കിൽ കൂട്ടുകാർ വീട്ടിൽ . അവധിക്കാലവും വ്യത്യസ്തമല്ല. പൂമ്പാറ്റ സ്‌റ്റഡി സർക്കിളെന്ന കുട്ടികളുടെ കൂട്ടവും വീട്ടിലും സ്കൂളിലുമായി പരിപാടികൾ തന്നെ. ഒട്ടേറെ ഓർമ്മകൾ . ഒന്നാം ക്ലാസ്സു മുതൽ നാലാം ക്ലാസ് വരെയുള്ള നാലു വർഷങ്ങൾ ! ഒന്നാം ക്ലാസ്സിൽ പദ്മാവതിയമ്മ ടീച്ചർ പകർന്നു തന്നു തുടങ്ങിയ വിജ്ഞാനം ഏലിയാമ്മ ടീച്ചറിലൂടെയും പൊന്നമ്മ ടീച്ചറിലൂടെയും സരോജിനിയമ്മ ടീച്ചറിലൂടെയും വളർന്നുകൊണ്ടേയിരുന്നു. കർക്കശക്കാരനായിരുന്ന കെജി ബാലകൃഷ്ണപിള്ള സാറും പിന്നീട് കരുണാകരൻ നായർ സാറും സാരഥികളായിരുന്ന കാലത്തായിരുന്നു ഞാനെന്റെ കൊച്ചു പെരിങ്ങര സ്കൂളിൽ പഠിച്ചിരുന്നത്. എവിടെയും, എന്റെ സ്കൂൾ വിദ്യാഭ്യാസം ഗേൾസ് ഹൈസ്കൂളിലായിരുന്നു തുടങ്ങിയത് എന്നു പറയുമ്പോൾ മറ്റുള്ളവർ ചോദ്യമെറിയും അതെങ്ങിനെ ? അതിനെ തുടർന്ന് മറുപടിയായി സ്കൂളിനെ കുറിച്ച് പറയാൻ എനിക്കവസരം കിട്ടാറുണ്ട്. അത് പാഴാക്കാതെ എന്റെ സ്കൂളിനെക്കുറിച്ച് വാചാലനാകാറുമുണ്ട്. അയൽപക്ക സ്കൂളിന്റെ(Neighbourhood school) പ്രസക്തിയെക്കുറിച്ച് പറയുമ്പോൾ സ്വന്തം അനുഭവത്തിലൂടെ കാര്യങ്ങൾ പറയാനുമായി .
ഒട്ടേറെ കൂട്ടുകാർ, ബെൻസിയും രാജശേഖരനും ഞാനും ചേർന്ന ഒരു ത്രിമൂർത്തി സംഘം സ്കൂളിൽ നിന്ന് വീട്ടിലേക്കുമെത്തിയിരുന്നു. താരതമേന്യ അയൽപക്കക്കാരായ ഐപ്പ് വർക്കിയും ഈശോയും ശിവനും പുരുഷനും രാധാകൃഷ്ണനും പിൽക്കാലത്ത് കൂടെ കൂടിയ ഗോവിന്ദ ദാസും വാസുദേവനും മറ്റനവധി പേരും ചേർന്നുള്ള കൂട്ടായ്മ മറ്റെങ്ങുമുണ്ടായിട്ടില്ല. പേരുകൾ ഇനി ഒരുപാടുണ്ട്. അന്നൊക്കെ ഞങ്ങളെല്ലാവരും' വെറും കുട്ടി'കളായിരുന്നു. സ്കൂളിൽ ചേച്ചിമാർക്കായിരുന്നു ഗമ! ഒരുപാടു പേർ! അദ്ഭുതത്തോടെയും അഭിമാനത്തോടെയും അവരുടെ പ്രസംഗങ്ങളും പാട്ടും കേട്ടിരുന്നത് ഇന്നും ഓർമ്മയുണ്ട്. അതിലൊരു ചേച്ചി പിന്നീട് എന്റെ 'അനിയത്തിയായി' മെഡിക്കൽ കോളേജിൽ പഠിക്കാനെത്തിയതും ചരിത്രം - ഡോ.സുധാ ദേവി.
ഫ്യൂഡൽ വ്യവസ്ഥിതി മാറിത്തുടങ്ങിയിരുന്നെങ്കിലും നിഴലുകൾ പൂർണ്ണമായി മാഞ്ഞിരുന്നില്ല. അക്കാലത്ത് ചില്ലറ നേട്ടങ്ങൾ നേടിയവരിലൊരാളാണ് ഞാനെന്ന് പലയിടത്തും ഞാൻ പറയാറുണ്ട്. പല അദ്ധ്യാപകർക്കും സ്കൂൾ ജീവനക്കാർക്കും ചില സഹപാഠികൾക്കും പോലും | ജോയ് മോനാ'യത് അങ്ങനെയാണ്(നാട്ടുകാരുടെ കാര്യം പറയേണ്ടതില്ല!) പല മത്സരങ്ങളിലും എനിക്ക് പരിഗണന കൂടുതൽ ലഭിച്ചോ എന്ന് ചിന്തിക്കാറുണ്ട്. എന്തായാലും പാട്ടു മത്സരത്തിൽ ശിവന് തന്നെയാണ് സമ്മാനം ലഭിക്കേണ്ടിയിരുന്നതെന്ന് മനസ്സ് പറയാറുണ്ട് ശിവൻ ക്ഷമിക്കുമല്ലോ. അതൊരു കാലഘട്ടത്തിന്റെ പ്രതിബിംബമായിരുന്നു. ഒരു പക്ഷേ, അതിനൊരു പ്രായശ്ചിത്തമെന്ന നിലയിലായിരുന്ന പൂമ്പാറ്റ സ്‌റ്റഡി സർക്കിളിലൂടെ എന്റെ അമ്മ നാട്ടിലെ എല്ലാ കുട്ടികൾക്കും വേദിയൊരുക്കിയത്.
അതുകൊണ്ടു തന്നെ എന്നെ ഞാനാക്കിയതിൽ പ്രധാന പങ്കു വഹിച്ച സ്കൂൾ എന്റെ മനസ്സിൽ എന്നും നിറഞ്ഞു നിൽക്കാറുണ്ട്. കൂടെയുണ്ടായിരുന്ന പലരും എന്നെപ്പോലെ സമർത്ഥരായിരുന്നു. ചുറ്റുപാടുകളുടെയും അവസരങ്ങളുടെയും അടിസ്ഥാനത്തിൽ പലരും പല വഴിക്കു പിരിഞ്ഞു. കാലം മാറി. തുല്യ അവസരങ്ങളുടെ സാദ്ധ്യതയേറിയിരിക്കുന്നു. അതിനിടയിലും ചുറ്റുപാടുകൾ പുറകോട്ടുവലിക്കുന്ന ഒട്ടേറെ കുട്ടികൾ നമ്മുടെ ഇടയിലുണ്ടെന്നത് അത്ഭുതപ്പെടുത്തുന്നു. പൊതു വിദ്യാഭ്യാസത്തിന്റെ പ്രസക്തിയും സംരക്ഷിച്ച് ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും മറ്റെന്നേക്കാളും അത്യന്താപേക്ഷിതമാക്ക കാലമാണിത്. ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനോടൊപ്പം ഗുണമേൻമയേറിയ വിദ്യാഭ്യാസം ലഭ്യമാക്കേണ്ടത് അത്യാവശ്യമാണ്. എന്നെ ഞാനാക്കിയ സ്കൂൾ, നമ്മെ നമ്മളാക്കിയ സ്കൂൾ ആ നിലവാരത്തിലേക്കുയരാൻ പ്രയത്നിക്കേണ്ട സമയമാണ്. എല്ലാവർക്കുമൊപ്പം ഞാനുമുണ്ട്.
ഡോ.ജോയ് ഇളമൺ ( പൂർവ്വ വിദ്യാർത്ഥി, ഡയറക്ടർ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില)
ഓർമ്മക്കുറിപ്പുകൾ പെരിങ്ങര പി. ഗോപാലപ്പിള്ള (പൂർവ്വാദ്ധ്യാപകൻ) പെരിങ്ങര എൻ്റെ ജന്മദേശമാണ്. അവിടെയുള്ള ഏക സർക്കാർ വിദ്യാലയമാണ് പെരിങ്ങര അപ്പർ പ്രൈമറി സ്കൂൾ . ഈ സ്കൂളിൽ കുറച്ചുകാലം ഒരു അധ്യാപകനായി ജോലി ചെയ്യാനുള്ള സൗകര്യം എനിക്കു ലഭിച്ചിട്ടുണ്ട്. അങ്ങനെ രണ്ടു പ്രകാരത്തിൽ പ്രസ്തുത സ്കൂളുമായി അഭേദ്യമായ ബന്ധം എനിക്കുണ്ടെന്ന് ആദ്യം തന്നെ പ്രസ്താവിച്ചു കൊള്ളട്ടെ.
കനക ജൂബിലി ആഘോഷിക്കുന്ന ഈ സന്ദർഭത്തിൽ ഈ സ്കൂളിന്റെ ഉത്ഭവ ചരിത്രത്തെക്കുറിച്ച് ഒന്നനുസ്മരിക്കുന്നത് സമുചിതമായിരിക്കുമല്ലോ. കൊല്ലവർഷം 1090-മാണ്ടാണ് ഈ സ്കൂൾ സ്ഥാപിച്ചത്. അന്നു വിദ്യാഭ്യാസ സൗകര്യം വളരെ വിരളമായിരുന്നു. പെരിങ്ങരയിൽ ഉണ്ടായിരുന്ന ഏക വിദ്യാലയം നെടുകോൺ ഗ്രാന്റു പള്ളുക്കൂടം മാത്രമാണ്. അവിടെ രണ്ടു ക്ലാസ്സേ ഉണ്ടായിരുന്നുള്ളൂ. 'കാക്കനാട്ടുശേരി ആശാൻ ' എന്ന പേരിൽ സുവിദിതനായിരുന്ന ഗുരുവര്യനാണ് ആ സ്കൂൾ നടത്തിയിരുന്നത്. പെരിങ്ങര, കാരയ്ക്കൽ പ്രദേശങ്ങളിൽ അദ്ദേഹത്തിന് അനവധി ശിഷ്യന്മാർ ഉണ്ടായിരുന്നു. ക്രിസ്തുമതക്കാരനായിരുന്ന അദ്ദേഹം വിവിധ ജാതിയിൽപ്പെട്ട ശിഷ്യഗണങ്ങളോടു സമഭാവനയോടും പുത്രനിർവിശേഷമായ വാത്സല്യത്തോടും പെരുമാറിയിരുന്നു. അന്നത്തെ ഗുരുശിഷ്യബന്ധം ഇന്നത്തേക്കാൾ ഇന്നത്തേക്കാൾ തുലോം അഭികാമ്യമായിരുന്നു എന്ന് ഓർമ്മിച്ചു പോവുകയാണ്. നെടുകോൺ സ്കൂളിൽ നിന്നും രണ്ടുകൊല്ലത്തെ അഭ്യസനം പൂർത്തിയാക്കിയാൽ ഉപരിവിദ്യാഭ്യാസത്തിന് തിരുവല്ലാ എച്ച്.ജി. ഇ സ്കൂളിൽ ചേർന്നു പഠിക്കണം. കഷ്ടിച്ച് ഏഴും എട്ടും വയസ്സു പ്രായമുള്ള ചെറു പൈതങ്ങൾ. ആ സ്കൂളിലേക്കുള്ള ദൂരം രണ്ടുമൂന്നു നാഴികയിലധികം വഴിമദ്ധ്യേ പെരിങ്ങര വള്ളക്കടവും . രാവിലെ 9 മണിക്ക് പോയാൽ വൈകിട്ട് 5 മണിക്കാണ് വീട്ടിൽ തിരിച്ചെത്തുക. ഉച്ചയ്ക്ക് പട്ടിണിയും. മൂന്നാം ക്ലാസ്സു മുതലുള്ള വിദ്യാഭ്യാസത്തിനു പെരിങ്ങരയും സമീപ പ്രദേശങ്ങളിലുമുള്ള വിദ്യാർഥികൾക്ക് അന്നുണ്ടായിരുന്ന കാഴ്ചപ്പാട് ഇതിൽനിന്നു ഊഹിക്കാവുന്നതാല്ലോ.
ശ്രീമൂലം തിരുമനസ്സിലെ വാഴ്ചക്കാലം. മറ്റെല്ലാ വകുപ്പിലും എന്നപോലെ വിദ്യാഭ്യാസ വകുപ്പിലും വലിയ പുരോഗതി ഉണ്ടായി. നാട്ടുഭാഷ വിദ്യാഭ്യാസത്തിന്റെ മേൽനോട്ടം വഹിച്ചിരുന്ന ഡെപ്യൂട്ടി ഡയറക്ടർ പി രാമസ്വാമി അയ്യരായിരുന്നു. ഒ. എം. ചെറിയാൻ റേഞ്ച് ഇൻസ്പെക്ടരും , അവരുടെ പരിശ്രമഫലമായി നാടുനീളെ അനേകം പുതിയ വിദ്യാലയങ്ങൾ തുറക്കപ്പെട്ടു. അതിലൊന്നാണു പെരിങ്ങര സർക്കാർ സ്കൂളും
അന്നു പെരിങ്ങര പകുതിയിലുള്ള പൗരമുഖ്യന്മാരുടെ ഒരു യോഗം നെടുകോൺ സ്കൂളിൽ വച്ചു നടത്തപ്പെട്ടു. പ്രധാന പ്രസംഗകൻ റേഞ്ച് ഇൻസ്പെക്ടർ ഒ. എം. ചെറിയാൻ തന്നെയായിരുന്നു. പ്രൗഢഗംഭീരമായിരുന്ന ആ പ്രസംഗത്തിലെ ചില വരികൾ ഇന്നും ഓർമ്മിക്കുകയാണ്. " പത്തില്ലത്തിൽ പതികളുടെയും അനേകം ധനാഢ്യന്മാരുടെയും സംസ്കാര സമ്പന്നന്മാരുടെയും ആസ്ഥാനമായ പെരിങ്ങരപ്പകുതിയിൽ ഇതിന് എത്രയോ മുൻപു തന്നെ ഉയർന്ന ഗ്രേഡിലുള്ള ഒരു വിദ്യാലയം സ്ഥാപിക്കേണ്ടതായിരുന്നു ആ കുറവു പരിഹരിക്കാൻതക്ക സന്ദർഭമാണിത്" എന്നു തുടങ്ങിയ ആ പ്രസംഗം കുറിക്കു കൊണ്ടു. വിദ്യാലയ സ്ഥാപനത്തിനു വേണ്ട ധനസഹായം ചെയ്യാമെന്ന് എല്ലാവരും വാഗ്ദാനം ചെയ്തു. പെരിങ്ങര, കാരയ്ക്കൽ കരക്കാർ യോജിച്ച് ഒരു വിദ്യാലയം രണ്ടു കരയുടെയും മദ്ധ്യത്തിൽ സ്ഥാപിക്കണമെന്നു തീരുമാനിച്ചതനുസരിച്ച് അതിന്റെ നടത്തിപ്പിലേക്ക് അപ്പോൾ തന്നെ ഒരു കമ്മിറ്റിയും ഉണ്ടാക്കി. ഈ കമ്മിറ്റിയിൽ രണ്ടു കരയിലെയും പല പ്രമുഖന്മാരും ഉൾപ്പെട്ടിരുന്നു. ഉപ്പങ്കര പത്മനാഭക്കുറുപ്പ് ആശാൻ, മൂലമണ്ണിൽ എം. സി. ചെറിയാൻ തുടങ്ങി ചിലരുടെ പേരുകൾ മാത്രമേ ഇപ്പോൾ ഓർമ്മിക്കുന്നുള്ളു. കമ്മിറ്റിക്കാരുടെ ആത്മാർത്ഥമായ പരി ശ്രമം കൊണ്ടും നാട്ടുകാരുടെ ഉദാര മായ സംഭാവന കൊണ്ടും പെട്ടെന്നു വസ്തു തീറുവാങ്ങിക്കുകയും ദിവാൻ പേഷ്ക്കാർ കെ. നാരായണമേനോനെക്കൊണ്ട് കെട്ടിട ത്തിന്റെ ശിലാസ്ഥാപനം നടത്തിക്കുകയും ചെയ്തു. കെട്ടിടം പണി വേഗം പൂർത്തിയായതോടെ നാലു ക്ലാസ്സോടുകൂടി ഒരു എൽ.ജി. ഇ. സ്കൂളാണ് ആദ്യം ആരംഭിച്ചത്. തിരുവല്ലാ സ്കൂളിലെ വിദ്യാർത്ഥികളുടെ ബാഹുല്യംനിമിത്തം നമ്മുടെ സ്കൂൾ എച്ച്. ജി.ഇ. സ്കൂളായി ഉയരാൻ കാലതാമസം നേരിട്ടില്ല. അങ്ങനെ മലയാളം ഏഴാം ക്ലാസ്സുവരെയുള്ള അഭ്യ സനത്തിനു പെരിങ്ങരയും സമീപ പ്രദേശങ്ങളിലുമുള്ള വിദ്യാർത്ഥികൾക്ക് വേണ്ടത്ര സൗകര്യം ലബ്ധമായി. ക്രമേണ മലയാളം ഏഴാം ക്ലാസ്സ് നിറുത്തിയതോടുകൂടി ഇന്നത്തെ നിലയിൽ ഒരു അപ്പർ പ്രൈമറി സ്കൂളായിത്തീർന്നു.
പ്രശസ്തന്മാരും പ്രഗത്ഭന്മാരുമായ പല പ്രഥമാദ്ധ്യാപകന്മാരും ഈ സ്കൂളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അവ രിൽ, പി.കെ. മാധവനുണ്ണിത്താൻ (പത്തിയൂർ), കെ. ദാമോദരൻപിള്ള (തിരുവല്ല) ജി. രാമൻപിള്ള (പെരിങ്ങര), കെ. കുര്യൻ (കാരയ്ക്കൽ), കെ. നാരായണപിള്ള (ചാത്തങ്കരി), എം.കെ. നാരായണപിള്ള (കടപ്ര), കെ.ജി.ബാലകൃഷ്ണപിള്ള B.A., L.T, എ. മാധവൻപിള്ള B.A., L.T, പി.കെ. ശ്രീധരൻപിള്ള B.Sc., L.T, ശങ്കരവേലിൽ നാരായണൻ നായർ B.A., L.T, എന്നീ പേരുകൾ മാത്രം ഓർമ്മയിൽനിന്നും ഇവിടെ രേഖപ്പെടുത്തുന്നു. സഹായാദ്ധ്യാപകന്മാരുടെ കൂട്ടത്തിൽ സാഹിത്യകാരന്മാരും, കലാനിപുണന്മാരുമായ ചിലരുടെ പേരുകൾ രേഖപ്പെടുത്തേണ്ടതായിട്ടുണ്ട്. തോണ്ടുമണ്ണിൽ ജി. രാമൻപിള്ള, പയ്യമ്പള്ളിൽ പി. ഗോപാലപിള്ള, ചാത്തങ്കരി കെ.പി. വേലായുധൻപിള്ള മുതലായ പേരുകൾ അതിൽ ഉൾപ്പെടുന്നു. സ്വദേശിയും കർമ്മകുശലനുമായ ശ്രീ. കെ. ജി. ബാലകൃഷ്ണപിള്ള പ്രഥമാദ്ധ്യാപകനായിരുന്ന അടുത്ത കാലത്ത് ഈ സ്കൂളിന്റെ സ്ഥായിയായ പുരോഗതിക്കുവേണ്ടി പലതും പ്രവർത്തിച്ചിട്ടുണ്ട്. ഇന്നത്തെ ഹെഡ്മാസ്റ്റർ ശ്രീ. കെ. ജി. കരുണാകരൻനായരും ഈ സ്കൂളിന്റെ പുരോഗതിയിൽ ശ്രദ്ധാ ന്നാണെന്നു രേഖപ്പെടുത്തുവാൻ സന്തോഷമുണ്ട്.
ഈ അപ്പർ പ്രൈമറി സ്കൂൾ ഒരു ഹൈസ്കൂളായി ഉയർന്നു കാണാനുള്ള നാട്ടുകാരുടെ ചിരകാലാഭിലാഷം വിനാവിളംബം സഫലീകൃതമായിത്തീരാൻ ജഗദീശ്വരനോടു പ്രാർത്ഥിച്ചുകൊണ്ട് ഈ ഓർമ്മക്കുറിപ്പുകൾ ഉപസംഹരിച്ചു കൊള്ളട്ടെ.
[സുവർണ്ണ ജൂബിലി സ്മരണികയിൽ പ്രസിദ്ധീകരിച്ചത്]
പി.ടി.എ പ്രസിഡന്റുുമാർ
സി.കെ.പരമേശ്വരൻ പിള്ള
തോമസ് കുന്നുതറ
എ.ഒ.ചാക്കോ
മനോഹരൻ
അമ്പിളി.ജി.നായർ
മഞ്ജുഷ
സ്കൂൾ ലൈബ്രറി
അറിവിന്റെ ലോകം തേടി പെരിങ്ങര ഗവ.ഹയർ സെക്കന്ററി സ്കൂളിലെത്തുന്നവരെ കാത്തിരിക്കുന്നത് വായനയുടെ വിശാലമായ മറ്റൊരു ലോകം കൂടിയാണ്. 106 വർഷം പഴക്കമുള്ള വിദ്യാലയ മുത്തശ്ശിക്ക് ഒരു നൂറ്റാണ്ടു വരെ പഴക്കമുള്ള 8200 ത്തിലധികം പുസ്തകങ്ങളുടെ കലവറയായ ഗ്രന്ഥശാല കൂടി സ്വന്തമായുണ്ട്. വ്യാകരണപുസ്തകങ്ങൾ, അറിയപ്പെടാത്ത എഴുത്തുകാരുടെ രചനകൾ, 85 രാജ്യങ്ങളിലെ കുട്ടികൾ വരച്ച കാർട്ടൂണുകൾ ഒന്നിച്ച് പ്രസിദ്ധീകരിച്ച ശങ്കേഴ്സ് വീക്കിലി പുറത്തിറക്കിയ പുസ്തകങ്ങൾ, വ്യത്യസ്ത മേഖലകളിൽ പ്രാഗത്‌ഭ്യം തെളിയിച്ച എഴുത്തുകാരുടെ കയ്യൊപ്പോടു കൂടിയ പുസ്തകങ്ങൾ വരെ ഈ ലൈബ്രറിക്ക് സ്വന്തം .
സ്കൂൾ സ്ഥാപിതമായത് 1914 ൽ ആണെങ്കിലും 1968 മുതൽ നാളിതു വരെ സംരക്ഷിച്ചു പോരുന്ന രണ്ടു സ്റ്റോക്ക് രജിസ്റ്ററുകളും, വിതരണ രജിസ്റ്ററുകളും, പുസ്തകങ്ങൾ സാഹിത്യത്തിന്റെ വിവിധ മേഖലകൾ തിരിച്ചെഴുത്തിയ രജിസ്റ്ററുകളും , അമ്മമാരുടെ വായന പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്യുന്ന രജിസ്റ്ററും ഇപ്പോഴും സംരക്ഷിച്ചു പോരുന്നു. നിലവിൽ 8212 പുസ്തകങ്ങൾ ഇപ്പോൾ ലൈബ്രറിയിലുണ്ട്. ഇംഗ്ലീഷ് , മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി ധാരാളം പുസ്തകങ്ങൾ വിവിധറാക്കുകളിലായി ക്രമീകരിച്ചിട്ടുണ്ട്.
പൂർവ വിദ്യാർത്ഥിസംഘടനകളുടെയും അധ്യാപകരുടെയും കൂട്ടായ്മയിൽ ലൈബ്രറിയിലെ മുഴുവൻ പുസ്തകങ്ങളും കല, ആത്മകഥ. ജീവചരിത്രം, ബാലസാഹിത്യം, നോവൽ, ചെറുകഥ, ചരിത്രം, മലയാള സാഹിത്യം, സഞ്ചാര സാഹിത്യം, നാടകം. തിരക്കഥ, റഫറൻസ് , പുരാണ വേദ ഇതിഹാസങ്ങൾ എന്നിങ്ങനെ മേഖല തിരിച്ച് അലമാരകളിലും റാക്കുകളിലും ഭംഗിയായി സജ്‌ജീകരിച്ചിട്ടുണ്ട്. ഈ പുസ്തകങ്ങൾ കൂടാതെ വിവിധ ദിനപത്രങ്ങളും, യോജന, വിദ്യാരംഗം, കേരകർഷകൻ, ജനപഥം തുടങ്ങിയ മാസികകളും ഇവിടെയുണ്ട്.. നിത്യവും രാവിലെ അസംബ്ലിയിൽ പത്രവായന നിർവഹിച്ച് ആവശ്യമായ വിശദീകരണങ്ങളും നൽകി വരുന്നുണ്ട്. വിദ്യാർത്ഥികൾക്ക് വിവിധ ഭാഷകളിലുള്ള പുസ്തകങ്ങൾ സ്റ്റാൻഡേർഡ് അനുസരിച്ച് വിതരണം ചെയ്യുന്നുണ്ട്. അതോടൊപ്പം തന്നെ അധ്യാപകരും ലൈബ്രറിയെ വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്തുന്നുമുണ്ട്.
ലൈബ്രറി, കുട്ടികൾ ഫലപ്രദമായി ഉപയോഗിക്കുന്നതിനു വേണ്ടി വിവിധ തരം പ്രവർത്തനങ്ങൾ അക്കാദമിക വർഷത്തിൽ നടത്തി വരുന്നുണ്ട്. അമ്മമാരുടെ വായനയെ മുന്നോട്ടു കൊണ്ടുവരുന്നതിനു വേണ്ടി " അമ്മയ്ക്കും വായിക്കാം" എന്ന സംരംഭത്തിനും തുടക്കം കുറിച്ചു. വ്യത്യസ്തമായ ഒട്ടേറെ മാതൃകാപരമായ പ്രവർത്തനങ്ങൾ സ്കൂൾ ലൈബ്രറി ഉപയോഗിച്ച് ചെയ്തു വരുന്നു.
കൈപ്പടയും കൈയൊപ്പും -സ്കൂൾ ലൈബ്രറിക്കൊരു സ്നേഹ സമ്മാനം
വായന പക്ഷാചരണത്തോടനുബന്ധിച്ച് 2017 ജൂൺ 26 ന് തുടക്കം കുറിച്ച വേറിട്ട പ്രവർത്തനമായിരുന്നു." കൈപ്പടയും കൈയൊപ്പും". ഡോ. ഫിലിപ്പോസ് മാർ ക്രിസ്റ്റോസ്റ്റം വലിയ മെത്രാപ്പോലീത്ത, പ്രശസ്ത സാഹിത്യകാരൻ ബെന്യാമിൻ, സ്പീഡ് കാർട്ടൂണിസ്റ്റ് അഡ്വക്കേറ്റ് ജിതേഷ്, ആശാൻ സ്മാരക സമിതി വൈസ് ചെയർമാൻ രാമപുരം ചന്ദ്രബാബു എന്നിവരിൽ നിന്നും പുസ്തകങ്ങൾ സ്വീകരിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം സാം ഈപ്പൻ , പി.റ്റി.എ പ്രസിഡന്റ് അമ്പിളി ജി.നായർ എന്നിവരും അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്ത യാത്ര മികച്ചതും വേറിട്ട അനുഭവം സമ്മാനിച്ചതുമായി. തുടർന്നുള്ള ദിവസങ്ങളിൽ പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ , ശിശു കൗമാര മാനസികാരോഗ്യ വിദഗ്ദ്ധൻ ഡോ.ആർ.ജയപ്രകാശ്, സാഹിത്യകാരൻമാരായ ഡോ.എസ്സ്. രാജശേഖരൻ, ഡോ. സജിത്ത് ഏവൂരേത്ത്, പി.സി. അനിൽകുമാർ എന്നിവരിൽ നിന്നും നേരിട്ട് പുസ്തകങ്ങൾ സ്വീകരിച്ചു.
കേരള സാഹിത്യ അക്കാദമി ചെയർമാനും പ്രശസ്ത സാഹിത്യകാരനുമായ വൈശാഖൻ, മാതൃഭൂമി മാനേജിംഗ് ഡയറക്ടറായിരുന്ന എം.പി.വീരേന്ദ്രകുമാർ , സംസ്ഥാന ധനകാര്യ വകുപ്പുമന്ത്രി ഡോ.ടി.എം.തോമസ് ഐസക് , കഥാകാരൻ സേതു ,ഗ്രന്ഥാലോകം എഡിറ്റർ എസ്.ആർ. ലാൽ, എസ്. രമേശൻ നായർ , പകൽ ക്കുറി വിശ്വൻ, ക്ലാപ്പന ഷൺമുഖൻ, പെരിങ്ങര രാജഗോപാൽ, ഇയങ്കോട് ശ്രീധരൻ ,രാസിത്ത് അശോകൻ , ചേപ്പാട് ഭാസ്ക്കരൻ നായർ , അജിത്ത് വെണ്ണിയൂർ,പൂർവവിദ്യാർത്ഥിയും എഴുത്തുകാരനുമായ തിരുവല്ല ശ്രീനി തുടങ്ങിയവർ പുസ്തകങ്ങൾ സമ്മാനിച്ചു. സ്കൂളിലെ പൂർവ വിദ്യാർത്ഥിയും പ്രശസ്ത കവിയുമായ പത്മശ്രീ വിഷ്ണു നാരായൺ നമ്പൂതിരി, മലയാളത്തിന്റെ പ്രിയ കവിയത്രി സുഗതകുമാരി , പ്രശസ്ത കവി പ്രഭാവർമ്മ, സാഹിത്യ പ്രതിഭ പെരുമ്പടവം ശ്രീധരൻ , കല്ലറ അജയൻ എന്നിവരെ നേരിൽക്കണ്ട് പുസ്തകങ്ങൾ സ്വീകരിച്ചു. ഈ യാത്രയിൽ പ്രമോദ് ഇളമൺ, കെ.ആർ. ബാലകുമാർ, കെ അജയകുമാർ , എസ്സ്. ഉഷ എന്നിവർ പങ്കെടുത്തു.
പദ്ധതിയെക്കുറിച്ചറിഞ്ഞ നിരവധി പുസ്തക സ്നേഹികളും പുസ്തകങ്ങൾ സമ്മാനിച്ചു. പെരിങ്ങര തുരുത്തിയിൽ എം.സി. നായർ , മുൻ അധ്യാപിക പി.കെ.ശ്രീകല, തിരുവല്ല ജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.ഉഷാദേവി സ്കൂളിലെ അധ്യാപകർ, ജീവനക്കാർ, രക്ഷാകർത്താക്കൾ തുടങ്ങി ഒട്ടേറെപ്പേർ പുസ്തകങ്ങൾ സമ്മാനിച്ചു. പൂർവ വിദ്യാർത്ഥിയും എഴുത്തുകാരനുമായ തിരുവല്ല ശ്രീനി പതിനെട്ടോളം പുസ്തകങ്ങൾ അയച്ചു തന്നു. വിശിഷ്ട വ്യക്തികൾ നൽകിയ പുസ്തകങ്ങളെല്ലാം പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തി പ്രത്യേക അലമാരിയിൽ സൂക്ഷിച്ചിട്ടുണ്ട്.
പദ്ധതിയുടെ ഭാഗമായി പൂർവ്വാദ്ധ്യാപക-വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ ലൈബ്രറി നവീകരണ പ്രവർത്തനങ്ങളും നടത്തി. ഇതുവരെ അൻപതോളം എഴുത്തുകാരുടെ ഇരുന്നൂറോളം പുസ്തകങ്ങൾ സ്കൂളിലെത്തിച്ചു. സംസ്ഥാന തല ഹൈസ്കൂൾ ഹിന്ദിഅധ്യാപക പരിശീലനത്തിൽ ഇതൊരുമാതൃക പദ്ധതിയായി വിദ്യാഭ്യാസവകുപ്പ് ഏറ്റെടുക്കുകയും ചെയ്തു.
പൂർവ്വ വിദ്യാർത്ഥി കൂടിയായ പത്മശ്രീ വിഷ്ണു നാരായണൻ നമ്പൂതിരിയെ
ശതാബ്ദിയുടെ ഭാഗമായി വീട്ടിലെത്തി ആദരിക്കുന്നു
ക്ലാസ് ലൈബ്രറി
കുട്ടികളുടെ വായനയെ പരിപോഷിപ്പിക്കുന്നതിനും അറിവ് വർദ്ധിപ്പിക്കുന്നതിനും ഉദ്ദേശിച്ചു കൊണ്ട് ക്ലാസ് ലൈബ്രറി എന്ന സംരംഭത്തിന് തുടക്കം കുറിച്ചു. പാഠപുസ്തകത്തിലെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ടവ ഉൾപ്പെടുന്ന പുസ്തകങ്ങൾ ഓരോ ക്ലാസ് മുറിയിലും ശേഖരിച്ചുവെയ്ക്കുന്ന ക്ലാസ് ലൈബ്രറി സജ്‌ജീകരിച്ചിട്ടുണ്ട്. പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അധിക വായനയ്ക്ക് നൽകുന്ന പുസ്തകങ്ങളാണ് കൂടുതലും ക്ലാസ് ലൈബ്രറിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കുട്ടികളുടെ പഠന സൗകര്യാർത്ഥം എളുപ്പത്തിൽ കാര്യങ്ങൾ ഗ്രഹിക്കാനും പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ അറിവ് നേടാനും ക്ലാസ് ലൈബ്രറിക്ക് നല്ലൊരു പങ്ക് വഹിക്കാൻ കഴിഞ്ഞു. പുസ്തകങ്ങൾ കൂടാതെ ബാലമാസികകളും ദിനപത്രങ്ങളും ക്ലാസ് ലൈബ്രറിയുടെ ഭാഗമാണ്. ക്ലാസിൽ സൂക്ഷിക്കുന്ന പുസ്തകങ്ങളുടെ രജിസ്റ്ററും ക്ലാസ് അധ്യാപകർ തന്നെയാണ് സൂക്ഷിക്കുന്നത്. ഇപ്പോൾ LP , UP. വിഭാഗങ്ങളിലാണ് ക്ലാസ് ലൈബ്രറി ഒരുക്കിയിട്ടുള്ളത്.
വിദ്യാലയം പ്രതിഭകൾക്കൊപ്പം
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ " വിദ്യാലയം പ്രതിഭകൾക്കൊപ്പം " എന്ന സംരംഭത്തിന്റെ ഭാഗമായി പെരിങ്ങര ഗവ. ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് പതിനഞ്ച് കുട്ടികളും അധ്യാപകരുമടങ്ങുന്ന ഒരു ടീം 15/11/2019 വൈകിട്ട് 4 മണിയോടു കൂടി സാഹിത്യകാരനും പൂർവ്വ വിദ്യാർത്ഥിയുമായ പെരിങ്ങര രാജഗോപാൽ സാറിന്റെ വീട് സന്ദർശിക്കുകയുണ്ടായി . കുട്ടികളുടെയും അധ്യാപകരുടെയും ചോദ്യങ്ങൾക്ക് അദ്ദേഹം അനുഭവങ്ങളുടെ പിൻബലമുള്ള മറുപടി നൽകി. സ്കൂളിന്റെയും നാടിന്റെയും പിന്നിട്ട കാലത്തെക്കുറിച്ചുള്ള അറിവുകളിലേക്ക് നയിക്കുന്നതായിരുന്നു ആ സംവാദം . പഴയകാലത്ത് ഉപയോഗിച്ചിരുന്ന ഒട്ടനവധി വസ്തുക്കൾ മനോഹരമായി അദ്ദേഹത്തിന്റെ വീട്ടിൽസൂക്ഷിച്ചു വെച്ചിട്ടുണ്ട് . താളിയോല ഗ്രന്ഥങ്ങൾ , ഉപ്പുമാങ്ങ ഭരണി , കരിങ്കല്ലിലുള്ള ഉപ്പുപാത്രം , നാണയങ്ങൾ , ശില്പങ്ങൾ തുടങ്ങി ഒരു പുരാവസ്തു മ്യൂസിയത്തിൽ എന്നതുപോലെ അവയെല്ലാം ഭംഗിയായി ക്രമീകരിച്ചിട്ടുണ്ട്. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി എന്നതിലുപരി സ്കൂളിന്റെ വിവിധ പ്രവർത്തനങ്ങളിൽ നിരന്തരം ഇടപെടുന്ന ഒരു വ്യക്തിത്വത്തിന് ഉടമ കൂടിയാണ് .
വിദ്യാലയം അടുത്ത പ്രതിഭയായി തെരഞ്ഞെടുത്തത് പൂർവ്വ വിദ്യാർത്ഥിയും 'കില'യുടെ ഡയറക്ടറുമായ ഡോ. ജോയ് ഇളമൺ സാറിനെയായിരുന്നു. കുട്ടികൾ, അധ്യാപകർ ,പ്രഥമാധ്യാപിക, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പത്തനംതിട്ട ജില്ലാ കോ-ഓഡിനേറ്റർ രാജേഷ് എസ്.വള്ളിക്കോട് എന്നിവർ ഡോ.ജോയ് ഇളമൺ സാറിനെ പെരിങ്ങരയിലുള്ള അദ്ദേഹത്തിന്റെ കുടുംബവീട്ടിലെത്തി കാണുകയുണ്ടായി .അദ്ദേഹം വളരെ സ്നേഹപൂർവ്വം എല്ലാവരേയും വരവേറ്റു .കുട്ടിക്കാലത്ത് ആരാകണമെന്നായിരുന്നു ആഗ്രഹം എന്ന കുട്ടികളുടെ ചോദ്യത്തിന് കുട്ടിക്കാലത്തെ ആഗ്രഹങ്ങൾ മാറിമറിയും എന്ന് ജീവിത ഉദാഹരണത്തിലൂടെ അദ്ദേഹം വിശദീകരിച്ചു. അദ്ദേഹത്തിന്റെ സാന്നിദ്ധ്യവും വാക്കുകളും കുട്ടികൾക്ക് ഏറെ പ്രചോദനം നൽകുന്നതായിരുന്നു
കായികം
സ്കൂളിന് വിശാലമായ ഒരു പ്ലേഗ്രൗണ്ട് ഉണ്ടെങ്കിലും പ്രയോജനകരമായ രീതിയിൽ ആക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ഏറിയ സമയങ്ങളിലും വെള്ളക്കെട്ടും കാടുമൂടിയ നിലയിലുമാണ് സ്കൂൾ ഗ്രൗണ്ടിലെ അവസ്ഥ.എന്നിരുന്നാലും ഇത്തരം സാഹചര്യങ്ങളിൽ പോലും സ്കൂൾതല കായിക മത്സരങ്ങൾ നടത്തി എടുക്കുവാൻ സാധിച്ചിട്ടുണ്ട്. സബ് ജില്ലാ കായികമേളയിൽ ഗെയിംസ് ഇനങ്ങളിൽ സ്കൂൾ ടീം പ്രതിനിധീകരിച്ചിട്ടുണ്ട് (കബഡി, ഫുട്ബോൾ). കൂടാതെ അത്‌ലറ്റിക് വിഭാഗത്തിൽ ഹൈജമ്പ് ഇനത്തിന് ഒരു കുട്ടി ജില്ലാ കായികമേളയിൽ പങ്കെടുത്തിട്ടുണ്ട്. നിലവിൽ പത്തനംതിട്ട എസ്. എസ്. കെ യുടെ ഭാഗമായ തിരുവല്ല ബി.ആർ.സി യിൽ നിന്നും അനുവദിച്ച കിട്ടിയിരിക്കുന്ന കായിക അധ്യാപകൻ ശ്രീ സജീവ് എം കെ ആഴ്ചയിലൊരു ദിവസം സ്കൂളിലെത്തി സേവനമനുഷ്ഠിക്കുന്നു. നല്ലൊരു കളി സ്ഥലത്തിന്റെ അഭാവംമൂലം കുട്ടികൾക്ക് ശരിയായ രീതിയിൽ കായിക പരിശീലനത്തിനോ കളികളിൽ ഏർപ്പെടുന്നതിനോ സാധിക്കാതെ വരുന്നു.
സ്കൂൾ ഫോട്ടോകൾ
കോവിഡ് കാലത്തെ കുഞ്ഞുവരകൾ
വേനൽപ്പറവകൾ - അവധിക്കാല സഹവാസ ക്യാമ്പ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|