"സെന്റ് ജോൺസ് എം എസ് സി യു പി സ്കൂൾ, പള്ളിക്കൽ ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 79: | വരി 79: | ||
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | *[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | *[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
* | *ഹലോ ഇംഗ്ലീഷ് | ||
* | *സുരീലി ഹിന്ദി | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |
17:39, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ മാവേലിക്കര ഉപജില്ലയിലെ കുറത്തികാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻ്റ് ജോൺസ് എം.എസ്.സി. യു. പി. സ്ക്കൂൾ. ആലപ്പുഴ ജില്ലയിൽ മാവേലിക്കരയിലെ, തെക്കേക്കര പഞ്ചായത്തിൻ്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻ്റ് ജോൺസ് എം.എസ്.സി. അപ്പർ പ്രൈമറി സ്ക്കൂൾ പള്ളിക്കൽ ഈസ്റ്റ് (സെൻ്റ് ജോൺസ് മലങ്കര സിറിയൻ കാത്തലിക് അപ്പർ പ്രൈമറി സ്ക്കൂൾ പള്ളിക്കൽ ഈസ്റ്റ്) എന്ന വിദ്യാലയം. സെൻ്റ് ജോൺസ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. പുണ്യപിതാവ് മാർ ഇവാനിയോസ് പിതാവ് 1931 ൽ സ്ഥാപിച്ച ഈ വിദ്യാലയം ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
സെന്റ് ജോൺസ് എം എസ് സി യു പി സ്കൂൾ, പള്ളിക്കൽ ഈസ്റ്റ് | |
---|---|
വിലാസം | |
പള്ളിക്കൽ ഈസ്റ്റ് തെക്കേക്കര പി.ഒ. , 690107 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1931 |
വിവരങ്ങൾ | |
ഇമെയിൽ | 36285alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36285 (സമേതം) |
യുഡൈസ് കോഡ് | 32110701112 |
വിക്കിഡാറ്റ | Q87479034 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | മാവേലിക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | മാവേലിക്കര |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | മാവേലിക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | മാവേലിക്കര തെക്കേക്കര പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 153 |
പെൺകുട്ടികൾ | 168 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | റിനോഷ് സാമുവൽ |
പി.ടി.എ. പ്രസിഡണ്ട് | പി.പ്രമോദ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷൈജ |
അവസാനം തിരുത്തിയത് | |
30-01-2022 | Josy Varghese V S |
ചരിത്രം
പുണ്യപിതാവ് മാർ ഇവാനിയോസ് പിതാവിന്റെ സനാതന തത്വമായ പള്ളിക്ക് മുൻപേ പള്ളിക്കൂടം എന്ന ആശയം സാക്ഷാത്ക്കാരമാക്കിക്കൊണ്ട് 1931 ൽ സെന്റ് ജോൺസ് എം.എസ്.സി. യു. പി. സ്കൂൾ എന്ന ഈ വിദ്യാലയം മലങ്കരയുടെ സ്വന്തമായി. 1914 ൽ ഈ ഗ്രാമത്തിലെ കരയോഗത്തിൽ ഒത്തുചേർന്നുകൊണ്ട് തങ്ങളുടെ കുഞ്ഞു ങ്ങൾക്ക് അറിവും മൂല്യവും നൽകാൻ 1, 2 ക്ലാസ്സുകൾ മാത്ര മുള്ള ഈ സരസ്വതീക്ഷേത്രത്തിന് തുടക്കമിട്ടു. 1930 ൽ കുറത്തികാട് ചേരാവള്ളിൽ കത്തനാരന്മാർ പുനരൈക്യ സ്ഥാനവുമായി സഹകരിച്ച് പോകുവാൻ ഉള്ള താത്പര്യം മാർ ഈവാനിയോസ് പിതാവിനെ അറിയിക്കുകയുണ്ടായി. പിൽക്കാലത്ത് ഈ സ്കൂളിന്റെ ഉടമസ്ഥാവകാശം കാ ലിൽ ഗീവർഗ്ഗീസിൽ എത്തിച്ചേർന്നു. കുറത്തികാട് ചേരാവ ള്ളിൽ മാത്യൂസ് കത്തനാർ ഈ സ്ഥാപനം ഗീവർഗ്ഗീസിൽ നിന്നും 1929 ൽ വിലയ്ക്ക് വാങ്ങി. 1931 ൽ ഈ സ്ഥാപനം മലങ്കര സുറിയാനി കത്തോലിക്കാ മാനേജ്മെന്റിന് കൈമാ റുകയും തുടർന്ന് യു.പി. സ്കൂളായി ഉയർത്തുകയും ചെയ്തു. ഇന്ന് എൽ.കെ.ജി മുതൽ 7 വരെയുള്ള സ്കൂളായി (മലയാളം മീഡയം & ഇംഗ്ലീഷ് മീഡിയം) പ്രവർത്തിച്ചുവരുന്നു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
രണ്ടര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ വിദ്യാലയത്തിൽ 15 ക്ലാസ് മുറികളും സയൻസ് ലാബ്, സോഷ്യൽ സയൻസ് ലാബ്, മാത്സ് ലാബ്, ലാംഗ്വേജ് ലാബ്, കമ്പ്യൂട്ടർ ലാബ് എന്നിവയും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ഹലോ ഇംഗ്ലീഷ്
- സുരീലി ഹിന്ദി
മാനേജ്മെന്റ്
മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ ഉടമസ്ഥതയിലുള്ള വിദ്യാലയമാണ് ആലപ്പുഴ ജില്ലയിൽ മാവേലിക്കരയിലെ, തെക്കേക്കര പഞ്ചായത്തിൻ്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന സെൻ്റ് ജോൺസ് എം.എസ്.സി. യു. പി. സ്ക്കൂൾ. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ മാവേലിക്കര രൂപത അധ്യക്ഷൻ്റെയും കറസ്പോണ്ടൻ്റ് വികാരിയുടെയും നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നതായ ഈ വിദ്യാലയം തലവനായ മോറൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്ക ബാവാ തിരുമേനിയുടെ കീഴിലാണ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമം | പേര് | വർഷം | ഫോട്ടോ |
---|---|---|---|
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- മാവേലിക്കര റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (5.5 കിലോമീറ്റർ)
- കായംകുളം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (10 കിലോമീറ്റർ)
- നാഷണൽ ഹൈവെയിൽ (അടൂർ - കായംകുളം എം.സി. റോഡിൽ) കറ്റാനം ജംഗ്ഷനിൽ നിന്നും 4 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:9.2051984,76.5659596 |zoom=18}}
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36285
- 1931ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ