"എൻ.എസ്സ്.എസ്സ്.എച്ഛ്.എസ്സ്.എസ്സ്. കരുവാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 83: | വരി 83: | ||
*പഠനയാത്രകൾ | *പഠനയാത്രകൾ | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
[[പ്രമാണം:20220120 104457.jpg|ലഘുചിത്രം|LK CAMP]] | [[പ്രമാണം:20220120 104457.jpg|ലഘുചിത്രം|LK CAMP]] | ||
[[പ്രമാണം:20220120 104457.jpg|ലഘുചിത്രം|LK CAMP]] | [[പ്രമാണം:20220120 104457.jpg|ലഘുചിത്രം|LK CAMP]] |
16:31, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എൻ.എസ്സ്.എസ്സ്.എച്ഛ്.എസ്സ്.എസ്സ്. കരുവാറ്റ | |
---|---|
വിലാസം | |
കരുവാറ്റ ഗ്രാമപഞ്ചായത്ത് കരുവാറ്റ , കരുവാറ്റ പി.ഒ. , 690517 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 19 - 05 - 1924 |
വിവരങ്ങൾ | |
ഫോൺ | 0479 2492232 |
ഇമെയിൽ | 35036alappuzha@gmail.com |
വെബ്‍സൈറ്റ് | www.nsshsskaruvatta |
കോഡുകൾ | |
സ്കൂൾ കോഡ് | 35036 (സമേതം) |
എച്ച് എസ് എസ് കോഡ് | 04038 |
യുഡൈസ് കോഡ് | 32110200760 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | അമ്പലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ഹരിപ്പാട് |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ഹരിപ്പാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കരുവാറ്റ ഗ്രാമപഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 375 |
പെൺകുട്ടികൾ | 211 |
ആകെ വിദ്യാർത്ഥികൾ | 586 |
അദ്ധ്യാപകർ | 25 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 222 |
പെൺകുട്ടികൾ | 294 |
ആകെ വിദ്യാർത്ഥികൾ | 576 |
അദ്ധ്യാപകർ | 22 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അമ്പിളി. വി |
പ്രധാന അദ്ധ്യാപിക | രമാദേവി. പി.ആർ |
പി.ടി.എ. പ്രസിഡണ്ട് | സുരേഷ് സൂര്യമംഗലം |
എം.പി.ടി.എ. പ്രസിഡണ്ട് | അമ്പിളി വിശ്വമോഹൻ |
അവസാനം തിരുത്തിയത് | |
27-01-2022 | NSSHSS KARUVATTA |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആലപ്പുഴജില്ല യിൽ കാർത്തികപ്പളളിതാലൂക്കിൽ ഹരിപ്പാടിനും തോട്ടപ്പളളിയ്ക്കും മധ്യേയായ്‍ കരുവാറ്റ എന്ന സ് ഥലത്ത് നാഷണൽ ഹൈവേയ്ക്ക് അഭിമുഖമായി സ് ഥിതി ചെയ്യുന്ന സരസ്വതീക്ഷേത്രമാണിത്.
ചരിത്രം
ശ്രീ മന്നത്ത് പത്മാനാഭൻ സമുദായ സേവനത്തിന്റെയും വിദ്യാഭ്യാസപ്രവർത്തനത്തിന്റെയും മൂർത്തീമദ്ഭാവമായിരുന്നു. അദ്ദേഹത്തിന്റെ ആദ്യകാലസ്‍ഥാപനങ്ങളിൽ ശ്രദ്ധേയമായ ഒരു സരസ്വതീ മന് ദിരമാണ് കരുവാറ്റഹൈസ്കൂൾ.അനേകം പ്രതിഭാശാലികളെയും പ്രഗത്ഭന്മാരെയും ഈ സരസ്വതിക്ഷേത്രം കാഴ്ചവെച്ചിട്ടുണ്ട്. സരസ്വതിമന്ദിരത്തിന്റെ പ്രതിഷ്ഠാപനകർമ്മം, സങ്കല്പശക്തിയിൽ അദ്വിതീയനും , ധനദാനത്തിൽ അത്യുദാരനും, സുപ്രസിദ്ധ കുടുംബജാതനുമായ സമുദായത്തിൽ ശ്രീ കേശവക്കുറുപ്പ് അവർകൾ 1099 വൃശ്ചികം 27 ന് നിർവഹിച്ചു. ആ മഹാൻ തന്നെയാണ് ഈ വിദ്യാലയത്തിന് ആവശ്യമായ സ്‍ഥലവും ദാനം ചെയ്തത്. ഈ സ്‍ഥാപനത്തിന്റെ ആരംഭ കാലം മുതൽ ഇതിനോടും സഹകരിച്ചും പ്രവർത്തിക്കുകയും ക്ലേശങ്ങളിലെല്ലാം പങ്കുകൊളളുകയും ധാരാളം ധനദാനംചെയ്യുകയും ചെയ്തിട്ടുളള ശ്രീ കലവറ ശങ്കരപ്പിളള , നാരായണപുരത്ത് നാരായണപണിക്ക ർ ,ഇല്ലിക്കുളത്തു കൃഷ് ണക്കുറുപ്പ് , കരിങ്ങമൺ മഠത്തിൽ നാരായണ നമ്പൂതിരി, പുത്തിയിൽ ശ്രീ സുബ്രഹ്മണ്യൻ മൂത്തത് അവർകളും ഞങ്ങളുടെ കൃതജ്ഞതാപൂർവ്വമുളള അഭിനന് ദനത്തിന് സവിശേഷം പാത്രവാന്മാരാണ്. എല്ലാം സമുദായക്കാരും ഈ സ് ഥാപനത്തെ സഹായിച്ചിട്ടുണ്ടെങ്കിലും കെട്ടുതെങ്ങ് തന്നും സംഭാവനകൾ നൽകിയും മറ്റെല്ലാപ്രകാരത്തിലും ആദ്യാവസാനം ഈ സ് ഥാപനത്തെ സഹായിച്ചിട്ടുളള ഈഴവസമുദായത്തെ പ്രത്യേകം സ്മരിക്കുകയാണ്. പ്രശസ്തരായ പല വ്യക്തികളും ഈ വിദ്യാലയം സന് ദർശിച്ചിട്ടുണ്ട് , 1103 ൽ രാഷ് ട്രപിതാവായ മഹാത്മാഗാന്ധി ,തിരുവിതാകൂർ ദിവാനായിരുന്ന മി.എം.വാട് സ് , പണ്ഡിറ്റ് ജവഹർലാൽ നെഹ്രു , അതിർത്തി ഗാന്ധി എന്നറിയപ്പെടുന്ന ഖാൻ അബ്ദുൾ ജാഫർഖാൻ,കെ.പി.എസ് മേനോൻ , കേ. വി. രങ്കസ്വാമി അയ്യങ്കാർ , ഉളളൂർ ,വളളത്തോൾ തുടങ്ങിയവർ അവരിൽ പ്രധാനികളാണ് . 1974 ൽ ഈ സ്കൂളിന്റെ കനകജൂബിലി ഗംഭീര പരിപാടികളോടെ ആഘോഷിച്ചു . ജൂബിലി സ്മാരകമായി നിർമ്മിച്ച മനോഹരമായ മൂന്നുനിലകെട്ടിടത്തിന് അന്നത്തെ എൻ .എസ് .എസ് ജനറൽസെക്രട്ടറിയായ ശ്രീ കിടങ്ങൂർ ഗോപാലകൃഷ് ണപിളള ശിലാസ് ഥാപനം നടത്തി. കനകജൂബിലിയോടനുബന്ധിച്ചുളള "സ്മരണിക"യിലേക്ക് ആദരണീയരായ അന്നത്തെ ഇന്ത്യൻ പ്രസിഡന്റ് ശ്രീ .വി.വി.ഗിരി ,ബഹു.ഗവർണർ .എൻ.എൻ .വാഞ്ചു , മുൻ മുഖ്യമന്ത്രി ശ്രീ സി.അച്ചുതമേനോൻ ,മുൻ മന്ത്രി ശ്രീ ടി .കെ .ദിവാകാരൻ ,ശ്രീ .ഇ.എം.എസ്.നമ്പൂതിരിപ്പാട് എന്നിവർ ആശംസകൾ അയച്ച് ധന്യമാക്കിയത് പ്രത്യേകം സ്മരിക്കുകയാണ്. പത്തൊൻപതു വർഷകാലം അദ്ധ്യാപനം തപസ്യയാക്കിയ ശ്രീ കൈനികര കുമാരപിളള സാർ ആയിരുന്നു ഈ സരസ്വതി മന് ദിരത്തിന്റെ യുവത്വകാലം വരെയുളള രക്ഷകൻ . ആദ്യത്തെ ഹെഡ് മാസ്റററായിരുന്നു ഇദ്ദേഹം.
ഭൗതികസൗകര്യങ്ങൾ
ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ: ഇക്കോ ക്ലബ് ടൂറിസം ക്ലബ് , ഫാമേഴ് സ് ക്ലബ് , സയൻസ് ക്ലബ് , സോഷ്യൽ സയൻസ് ക്ലബ് ,മാത് സ് ക്ലബ് ,ആർട്ട്സ് ക്ലബ്
- പഠനയാത്രകൾ
- നേർക്കാഴ്ച
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
മാനേജ്മെന്റ്
നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപനം
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- ശ്രീ . കൈനിക്കര കുമാരപിളള
- വി. മാധവൻ നായർ
- .പി.വാസുദേവക്കുറുപ്പ്
- .ജി.കുട്ടൻ പിളള
- .എം.ന്രായണ മേനോൻ
- .വി.ടി.ഗോപാലപിളള
- .എൽ.പൊന്നമ്മ
- കെ.വാസുദേവൻ പിളള
- കവിയൂർ ശ്രീധരൻ നായർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ തകഴി ശിവശങ്കരപിളള , സ്വാമി മംഗളാനന്ദൻ , ചെങ്ങാരപ്പളളി നാരായണൻപോറ്റി , ഡോ. ബാബു വിജയനാഥ് ,പ്രൊഫ .അലക്സാണ്ട ർ , ഡോ.സി.ബി.സി.വാര്യർ ,ഡോ. ആർ. രാഘവപ്പണിക്ക ർ,ഡോ.ജി.കെ.വാര്യർ , അഗ്രി.ഡയറക്ടർ പി.എസ്. ശങ്കർ
വഴികാട്ടി
- കരുവാറ്റ ബസ് സ്റ്റോപ്പിന് തൊട്ടടുത്ത്
- കരുവാറ്റയിൽ സ്ഥിതിചെയ്യുന്നു
- ദേശീയപാത 66ന് കിഴക്ക് ഭാഗത്ത്
{{#multimaps:9.310559,76.427550 |zoom=18}}
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 35036
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ