കെ.എം.എച്ച്.എസ്സ്. കോട്ടക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
13:20, 18 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
കെ.എം.എച്ച്.എസ്സ്. കോട്ടക്കൽ
വിലാസം
കോട്ടക്കൽ

ഇരിങ്ങൽ
,
കോട്ടക്കൽ പി.ഒ.
,
673521
സ്ഥാപിതം01 - 06 - 1903
വിവരങ്ങൾ
ഫോൺ04962601254
ഇമെയിൽvadakara16077@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്16077 (സമേതം)
എച്ച് എസ് എസ് കോഡ്10153
യുഡൈസ് കോഡ്32040800523
വിക്കിഡാറ്റQ64554216
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല വടകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൊയിലാണ്ടി
താലൂക്ക്വടകര
തദ്ദേശസ്വയംഭരണസ്ഥാപനംപയ്യോളി മുൻസിപ്പാലിറ്റി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ539
പെൺകുട്ടികൾ583
ആകെ വിദ്യാർത്ഥികൾ1122
അദ്ധ്യാപകർ41
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസതീഷ് കുമാർ എം സി
പ്രധാന അദ്ധ്യാപകൻജി.സുനിൽ
പി.ടി.എ. പ്രസിഡണ്ട്സുരേഷ്ബാബു സി
അവസാനം തിരുത്തിയത്
18-06-2024Sreejithkoiloth
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടക്കൽ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കോട്ടക്കൽ കുഞ്ഞാലി മരക്കാർ സ്കൂൾ.

ചരിത്രം

പ്രൈമറി വിദ്യാഭ്യാസം പോലും അപ്രാപ്യമായ തീരദേശവാസികൾക്ക് അക്ഷരവെളിച്ചം പകരാൻ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മദ്രാസ് സർക്കാർ അനുവദിച്ച എലിമെന്ററി സ്കൂൾ, കോട്ടക്കലിൽ സ്‍ഥാപിതമായി. അതോടെ ധീരദേശാഭിമാനി കുഞ്ഞാലി മരക്കാരുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ നാടിന് ഒരു പുതിയ യുഗപ്പിറവിയുടെ തുടക്കവുമായി. പതിറ്റാണ്ടുകൾക്ക് ശേഷം 1966ൽ യു.പി സ്കൂളായും 1976ൽ ഹൈസ്കൂളായും 21ാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ ഹയർ സെക്കന്ററി സ്കൂളായും ഉയർന്ന വിദ്യാലയത്തിന്റെ ചരിത്രം ഒരു ജനതയുടെ വിദ്യാഭ്യാസ സ്വപ്ന‍ങ്ങളുടെ സാക്ഷാത്കാരമായിരുന്നു. വളർച്ചയുടെ നാൾവഴികളോരോന്നിലും പാഠ്യ പാ‍ഠ്യേതര മേഖലകളിൽ പുലർത്തിയ മികവാണ് സ്കൂളിന്റെ വളർച്ചയുടെ ഊർജ്ജ സ്രോതസ് എന്ന് ഉറച്ചു വിശ്വസിക്കാം.

പുതിയ വിദ്യാഭ്യാസ പദ്ധതി ആവശ്യപ്പെടുന്ന തരത്തിലുള്ള ഭൗതിക സാഹചര്യ‍‍ങ്ങൾ ഒരുക്കുന്നതിൽ നമ്മുടെ വിദ്യാലയം ഏറെ മുന്നിലാണ്. വിശാലമായ ക്ലാസ് മുറികളോടെ പുതിയ കെട്ടിടം,സുസജ്ജമായ സയൻസ് ലാബുകൾ, സ്മാർട്ട് ക്ലാസ് റൂം, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, റീഡിംഗ് റൂം മുതലായ സൗകര്യങ്ങൾ ഒരുക്കുന്നതിലൂടെ കുട്ടിയുടെ മാനസിക വികാസത്തിന് വേണ്ടതെല്ലാം ലഭ്യമാക്കുക എന്ന ലക്ഷ്യം പൂർത്തീകരിക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. നേവൽ എൻ.സി.സി, ഭാരത് സ്കൗട്ട് & ഗൈഡ്സ്, ജെ.ആർ.സി, എന്നീ യൂനിറ്റുകൾ സജീവമാണ്. പ്രൈമറി ക്ലാസ് മുതൽ മലയാളം, ഇംഗ്ലീഷ്, മീഡിയം ക്ലാസുകൾ വിദ്യാലയത്തിന് ഏറെ അഭിമാനകരമാണ്.

ഹയർ സെക്കന്ററി വിഭാഗത്തിൽ ബയോളജി സയൻസ്, കമ്പ്യൂട്ടർ സയൻസ്,കൊമേഴ്സ്, ഹ്യുമാനിറ്റീസ് ബാച്ചുകളിൽ മികച്ച വിജയം ആവർത്തിക്കുകയാണ്. കൂടാതെ എൻ. എസ്.എസ് യൂനിറ്റും ഹയർ സെക്കന്ററിയിൽ മികച്ച സേവനങ്ങൾ നൽകിവരുന്നു. മികച്ച വിജയങ്ങളിലൂടെ വിദ്യാഭ്യാസ മികവും മെച്ചപ്പെട്ട പാഠ്യേതര പ്രവർത്തനത്തിലൂടെ വ്യക്തിത്വ രൂപീകരണവുമാണ് സ്കൂളിന്റെ പരമ പ്രധാനമായ ലക്ഷ്യം


സുബ്രഹ്മണ്യ ക്ഷേത്രം

60 വർഷങ്ങൾക്കു മുമ്പ് ഇരിങ്ങൽ സുബ്രഹ്മണ്യ ക്ഷേത്രത്തോടനുബന്ധിച്ചുള്ള ഭജനമഠം വളപ്പിൽ സ്റ്റോപ്പിന് അടുത്തായിരുന്നു. അതായത് നാരങ്ങാടി പാലത്തിന്റെ 100 മീറ്റർ കിഴക്ക് റോഡിന്റെ വലതുഭാഗത്തായിരുന്നു. ഓലകൊണ്ട് മേഞ്ഞ വചനമടത്തിൽ അക്കാലത്ത് ഭജന പ്രാർത്ഥന എന്നിവ സംഘടിപ്പിക്കാറുണ്ടായിരുന്നു പിന്നീട് ഭജനമഠം ആ സ്ഥലത്ത് നിന്ന് മാറ്റി ഇരിങ്ങൽ പാറയുടെ പടിഞ്ഞാറ് ഭാഗത്ത് കോട്ടയ്ക്കൽ റോഡിന്റെ സമീപത്ത് ഇപ്പോൾ സ്ഥിതി ചെയ്യുന്നു. മണപ്പള്ളി കണാരൻ എന്നിവരുടെ തലതാണ് ഭജനമഠം ഇപ്പോഴുള്ള ഭജനമഠം സ്ഥാപിച്ചത് ഭജനമടത്തോടനുബന്ധിച്ച് സുബ്രഹ്മണ്യ ക്ഷേത്രവും പണികഴിപ്പിച്ചു. വർഷംതോറും ഇവിടെ തൈപ്പൂയം മഹോത്സവം കൊണ്ടാടുന്നു. അതേപോലെ സുബ്രഹ്മണ്യ ക്ഷേത്ര കമ്മിറ്റിയുടെ കീഴിൽ സുബ്രഹ്മണ്യ എൽ പി സ്കൂൾ സുബ്രഹ്മണ്യ യുപി സ്കൂൾ എന്നിവയും പ്രവർത്തിക്കുന്നു

ഭൗതികസൗകര്യങ്ങൾ

വിപുലമായ സൗകര്യങ്ങളോടെയുള്ള ക്ലാസ് മുറികൾ, വോളീബോൾ, ഷട്ടിൽ, ബാസ്കറ്റ് ബോൾ എന്നീ കോർട്ടുകൾ, ഉച്ചഭക്ഷണം ഇരുന്നു കഴിക്കാനുള്ള സൗകര്യം, വാഹന സൗകര്യം, ശാന്തമായ അന്തരീക്ഷം

പാഠ്യേതര പ്രവർത്തനങ്ങൾ

മലയാളം, ഇംഗ്ലീഷ്, സയൻസ്, മേത്സ് ക്ലബ്ഭുകൾ വായനാ വേദി, എൻ, സി,സി, സ്കൗട്സ്, ഗൈഡ്സ്, ജെ, ആർ.സി.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • പി. കുഞ്ഞമ്മദ് മാസ്ററർ,
  • പി.അസൈനാർ മാസ്ററർ,
  • വി.പി നാണുമാസ്റ്റർ,
  • എം.മൂസ മാസ്ററർ,
  • എം.രാധ ടീച്ചർ,
  • എം. ബാലഗോപാലൻ മാസ്ററർ,
  • എം.ഇ. സുരേഷൻ നമ്പ്യാർ,
  • വി.പി.രാ‍‍‍ജലക്ഷ്മി ടീച്ചർ,
  • ടി. എം ഉണ്ണികൃഷ്ണൻ മാസ്ററർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഇന്ത്യൻ വോളീബോൾ താരവും ഇപ്പോൾ എം ഇ ജി കോച്ചുമായ ശ്രി.എം.ടി പ്രേംജിത്ത്.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 17ൽ ഇരിങലിൽനിന്നും 2 കി.മി. അകലത്തായി കോട്ടക്കൽ റോഡിൽ സ്ഥിതിചെയ്യുന്നു.

{{#multimaps: 11.5548726,75.6004009 | width=800px | zoom=13 }}